Wednesday, March 21, 2018

ഇസ്ലാം:മുഹമ്മദ് നബിയും ബഹുഭാര്യത്വവും

മുഹമ്മദ് നബിയും ബഹുഭാര്യത്വവും


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി നബിയുടെ ലഭ്യമായ എല്ലാ ജീവചരിത്ര വിവരണങ്ങളും അദ്ദേഹത്തിന്റെ വാങ്‌മൊഴികളും ചര്യകളും പരിശോധിക്കുമ്പോള്‍ നിഷ്പക്ഷനായ ഒരാള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് അദ്ദേഹം എല്ലാ രംഗത്തും തികഞ്ഞ അച്ചടക്കം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് എന്നാണ്. വിവാഹങ്ങളെല്ലാം അദ്ദേഹത്തിന്റെ പ്രവാചകത്വത്തിന്റെ ഭാഗമായി അദ്ദേഹത്തില്‍ വന്നുപതിച്ച ഉത്തരവാദിത്തങ്ങളായിരുന്നു.
ഒന്നിലേറെ വിവാഹം കഴിച്ചതിന് പല കാരണങ്ങളുണ്ട്. എല്ലാം തന്നെ ഇസ് ലാമികസമൂഹത്തിന് വേണ്ടിയായിരുന്നു.
അവരെ ശരിയായ ദിശയില്‍ വഴിനടത്തുന്നതിനും ധാര്‍മികസദാചാരമൂല്യങ്ങളെ പഠിപ്പിക്കുന്നതിനും അതാവശ്യമാണ്.
മുഹമ്മദ് നബി ആകുന്നതിനുമുമ്പ്  ഖദീജയെ വിവാഹം കഴിച്ചു. 25-ാമത്തെ വയസിലായിരുന്നു അത്. നബി അന്ന് ജീവിച്ചിരുന്ന സാമൂഹികചുറ്റുപാടില്‍ മദ്യവും മദിരാക്ഷിയും സുലഭമായിരുന്നു. 40 വയസ്സുള്ള വര്‍ത്തക പ്രമാണിയായ ഖദീജ നബിയുടെ സത്യസന്ധതയും വിശ്വസ്തതയും ജീവിത വിശുദ്ധിയും കണ്ടാണ് നബിയെ വിവാഹം കഴിക്കുന്നത്. തന്റെ ചുറ്റുമുള്ള ജതന അദ്ദേഹത്തെ അല്‍ അമീന്‍ എന്നാണ് വിളിച്ചിരുന്നത്. പക്ഷേ പ്രവാചകത്വം ലഭിച്ചതോടെ അവര്‍ നബിയെ ഭര്‍സിക്കാന്‍ തുടങ്ങി. അദ്ദേഹത്തെ കുത്തുവാക്കുകള്‍ പറഞ്ഞ് വേദനിപ്പിച്ചു. അപ്പോഴൊന്നും ആക്ഷേപകരുടെ ഏതെങ്കിലും ആരോപണങ്ങളെ ശരിവെക്കുന്ന ഒന്നും അദ്ദേഹത്തിന്റെ ജീവിതത്തില്‍ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഖദീജയുമായുള്ള 23 വര്‍ഷത്തെ ദാമ്പത്യം സംതൃപ്ത ദായകമായ അനര്‍ഗള കല്ലോലിനിയായിരുന്നു. അന്വേന്യം സംശയിക്കുന്ന ഒന്നും തന്നെ അവരുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. പ്രവാചകത്വത്തിന്റെ എട്ടാം വര്‍ഷത്തില്‍ ഖദീജ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും അല്ലാഹുവിങ്കലേക്ക് യാത്രയായി. അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ സന്ദാനങ്ങള്‍ക്ക് വാപ്പയും ഉമ്മയുമായി വര്‍ത്തിച്ചത് നബിയായിരുന്നു. ഈ കാലയളവില്‍ അദ്ദേഹം മറ്റേതെങ്കിലും സ്ത്രീകളുമായി ചങ്ങാത്തം പുലര്‍ത്താന്‍ ശ്രമിച്ചതായി ബദ്ധവൈരികള്‍ പോലും ആരോപിക്കുന്നില്ല. ഖദീജയുമായുള്ള ദാമ്പത്യ ജീവിത കാലത്ത് രണ്ടാം ഭാര്യയെ അദ്ദേഹം സ്വീകരിച്ചിട്ടില്ല. അറബ് രീതിയനുസരിച്ച് എത്ര സ്ത്രീകളെ വേണമെങ്കിലും വിവാഹം കഴിക്കാമായിരുന്നു. ഖദീജയുടെ മരണശേഷം പിന്നീട് വിവാഹം കഴിച്ചതാകട്ടെ 55 വയസ്സ് കഴിഞ്ഞ വൃദ്ധയെയായിരുന്നു. അതില്‍ നിന്നുതന്നെ അദ്ദേഹം ഭോഗാസക്തനല്ലെന്ന് വ്യക്തമാകുന്നുണ്ട്.
ഒന്നിലേറെ ഭാര്യമാരുള്ള ഒരു ദാമ്പത്യം പ്രവാചകനെന്തിന് നയിച്ചുവെന്ന വിമര്‍ശകരുടെ ചോദ്യം ബാലിശമാണ്. വിമര്‍ശക സമൂഹം തന്നെ പലപ്പോഴും നിയമ പരമായി ഒരു ഭാര്യയെ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ തന്നെയും അവിഹിതമായി ഒന്നിലേറെ സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്നതില്‍ തെറ്റ് കാണാത്തവരാണ്. ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന ജൂതന്മാരും ക്രിസ്ത്യാനികളും മുസ്്‌ലിംകളും ഒരുപോലെ അംഗീകരിക്കുന്ന സുലൈമാന്‍ പ്രവാചകന് മുഹമ്മദ് നബിയെക്കാള്‍ അധികം ഭാര്യമാരുണ്ടായിരുന്നു. സദാചാര നിഷ്ട പുലര്‍ത്തിക്കൊണ്ടുതന്നെയാണ് അവരൊക്കെ ബഹുഭാര്യത്വം സ്വീകരിച്ചിട്ടുള്ളത്. മുസ്്‌ലിംസമൂഹത്തില്‍ ഉല്‍ഭവിച്ചതല്ല ബഹുഭാര്യത്വം. പ്രവാചകനാകട്ടെ ബഹുഭാര്യത്വം സ്വീകരിച്ചത് സമൂഹത്തിന്റെ തര്‍ബിയത്തും ആത്മീയ പരിപോഷണവും ഉദ്ദേശിച്ചാണ്. പ്രവാചക ജീവിതത്തിലെ ഒട്ടേറെ അധ്യായങ്ങള്‍ അനുയായികള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത് ആയിശ, ജുവൈരിയ, ഉമ്മുസലമ തുടങ്ങിയ നബി പത്‌നിമാരിലൂടെയാണ്. ഒരു വിശ്വാസിയുടെ ദമ്പതിമാര്‍ക്കിടയിലുള്ള സ്വകാര്യ വ്യവഹാരങ്ങളെപ്പോലും ഇസ്്‌ലാം സ്പര്‍ശിക്കാതെ വിട്ടിട്ടില്ല. സ്ത്രീ സംമ്പന്ധിയായ കാര്യങ്ങള്‍ സ്ത്രീകളുടെ നാവിലൂടെ തന്നെ പുറത്തുവന്നില്ലെങ്കില്‍ അനുവാചകര്‍ക്ക് തെറ്റിദ്ധാരണകളും ആശയ കുഴപ്പങ്ങളുമാണ് ഉണ്ടാവുക. ഏറ്റവും ആധികാരികമായ അത്തരം വിവരങ്ങള്‍ക്ക് പ്രവാചക പത്‌നിമാരല്ലാതെ ആരുംതന്നെയില്ല അവലംബമായി.

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...