Saturday, January 17, 2026

*ശറഹുൽ അൽഫിയ്യഃ;* *മഖ്ദൂം തങ്ങളുടെ(റ) ഇബാറതിന് തകരാറില്ല*

 📚

*ശറഹുൽ അൽഫിയ്യഃ;*

*മഖ്ദൂം തങ്ങളുടെ(റ) ഇബാറതിന് തകരാറില്ല*

________________________

 

അൽഫിയ്യഃയിൽ, മുബ്തദഇനെ നിർബന്ധമായും പിന്തിക്കേണ്ട സന്ദർഭത്തിൽ നിന്ന് രണ്ടാമത്തേത് ഇങ്ങനെ:

كذا إذا عاد عليه مضمر 

مما به عنه مبينا يخبر 


മുബ്തദഇൽ നിന്നും 

خبر

ലേക്ക് 'ള്വമീർ' മടങ്ങുന്നുവെങ്കിൽ, മുബ്തദഇനെ പിന്തിക്കണം, അഥവാ 

خبر

നെയാണ് ആദ്യം കുറിക്കേണ്ടത്. ഇവിടെ, യഥാർത്ഥത്തിൽ 'ള്വമീർ'മടങ്ങുന്നത് 

خبر

ലേക്കല്ല, അതിൻ്റെ ഒരു ഭാഗത്തേക്ക് മാത്രം, അല്ലെങ്കിൽ അതുമായി ബന്ധമുള്ളതിലേക്കാണ് മടങ്ങുന്നത്. ഇതിന് ഉദാഹരണമായി പറഞ്ഞതിൽ നിന്നും ഇത് വ്യക്തമാണ്:


{ أَمۡ عَلَىٰ قُلُوبٍ أَقۡفَالُهَاۤ }

ഇതിലെ

أَقۡفَالُ 

എന്ന മുബ്തദഇലെ ള്വമീർ, മടങ്ങുന്നത്

قُلُوب 

എന്നതിലേക്ക് മാത്രമാണ്. ഖബറായി വരുന്നത്

عَلَىٰ قُلُوبٍ 

എന്നത് മുഴുവനുമാണല്ലോ.


ملأ عين حبيبها

എന്നതിലും ഇപ്രകാരം തന്നെ.


എന്നാൽ, പ്രസ്തുത ബൈതിൻ്റെ ശറഹിൽ മഖ്ദൂം(റ) പറയുന്നത് ഇങ്ങനെ:


إذا عاد عليه اي على الخبر أو على ملابسه. اهـ


" ഖബറിലേക്കോ അല്ലെങ്കിൽ അതിനോട് ചേർന്നുള്ളതിലേക്കോ.." എന്ന പരാമർശത്തിൽ രണ്ടും ആകാമെന്ന് തോന്നിപ്പോകുന്നുണ്ട്. പക്ഷെ, രണ്ടാമത്തേതിന് മാത്രമേ ഉദാഹരണം പറഞ്ഞുള്ളൂ. അത് മാത്രമേ ഇവിടെ ഉദ്ദേശമുള്ളൂ എന്ന് മറ്റു ശാരിഹുകൾ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിനോട് യോജിപ്പിക്കാൻ ബൈതിൽ, ഒരു മുള്വാഫ് കളയപ്പെട്ടതായി സങ്കൽപിക്കണമെന്നും അവർ പറയുന്നു:


الثاني: أن يشتمل المبتدأ على ضميرٍ يعود على شيءٍ في الخبر، نحو: «في الدارِ صاحبُها»، فصاحبُها: مبتدأ، والضميرُ المتصلُ به راجعٌ إلى الدار، وهو جزءٌ من الخبر، فلا يجوزُ تأخيرُ الخبر، ...

وهذا مرادُ المصنِّف ....

 فينبغي أن تقدر مضافا محذوفا في قول المصنف "عاد عليه" التقدير: "كذا إذا عاد على ملابسه " ثم حذف المضاف الذي هو 'ملابس' وأقيم المضاف إليه - وهو الهاء - مقامه فصار اللفظ كذا إذا عاد عليه. اهـ

(شرح ابن عقيل على الألفية)


وقد عرفت أن قوله: عاد عليه هو على حذف مضاف أي عاد على ملابسه. اهـ (شرح الأشموني)


എന്ന് കരുതി, മഖ്ദൂം(റ)യുടെ ഇബാറതിൽ പന്തികേടൊന്നുമില്ല. അതിലെ

أو 

എന്നത് 

بل

ൻ്റെ അർത്ഥത്തിൽ വന്നതാണെന്ന് വെച്ചാൽ മതി.  അർത്ഥം വെക്കേണ്ടത് ഇങ്ങനെ:


"ള്വമീർ മടങ്ങുന്നത് ഖബറിലേക്ക്, അല്ല - അതിനോട് ചേർന്നുള്ളതിലേക്ക്..."


മുഴക്കുന്ന് സലാം ഉസ്താദിൽ നിന്ന് കിട്ടിയതാണിത്.

ഇത്തരത്തിൽ ഖുർആനിലും ഹദീസിലും പ്രയോഗങ്ങളുണ്ട്. ചിലത് നോക്കാം:


{ وَأَرۡسَلۡنَـٰهُ إِلَىٰ مِا۟ئَةِ أَلۡفٍ أَوۡ یَزِیدُونَ }

[الصافات- ١٤٧]


അല്ലാഹു തആലാ യൂനുസ് നബി(അ)നെ റസൂലായി അയച്ചു, 'നീനവാ'യിലുള്ള ജനതയിലേക്ക്, അവർ ഒരു ലക്ഷം പേരുണ്ടായിരുന്നു - അല്ല, അതിനേക്കാൾ ഉണ്ട്. ഇവിടെ 

أو 

എന്നത്

بل 

ൻ്റെ അർത്ഥത്തിനാണെന്ന് മുഫസ്സിറുകൾ വ്യക്തമാക്കിയിട്ടുണ്ട്:


{إلَى مِائَة أَلْف أَوْ} بَلْ {يَزِيدُونَ}. اهـ 

(تفسير الجلالين)


തിരുനബി(സ്വ), തങ്ങളുടെ അഹ്‌ലുബൈതിന് സകാതിൽ നിന്ന് നൽകേണ്ടതില്ല, പകരം ഗനീമതിൽ നിന്നുള്ള വിഹിതം അവർക്ക് നൽകാൻ പറഞ്ഞിട്ടുണ്ട്. ആ ഹദീസ് ഇങ്ങനെ:


«إنَّ لَكُمْ فِي خُمُسِ الْخُمُسِ مَا يَكْفِيكُمْ أَوْ يُغْنِيكُمْ»


"ആ വിഹിതത്തിൽ, നിങ്ങളുടെ ആവശ്യത്തിന് തികയുന്നത് ഉണ്ട്, അല്ല - അതിലേറെ നിങ്ങളെ സ്വയംപര്യാപ്തരാക്കുന്നതുമുണ്ട്. "


 أَيْ بَلْ يُغْنِيكُمْ رَوَاهُ الطَّبَرَانِيُّ فِي مُعْجَمِهِ الْكَبِيرِ. اهـ

No comments:

Post a Comment

മക്ക മുശ്രിക്കുകളുടെ തല്‍ബിയത്.* മക്കാ മുശ്രിക്കുകളുടെ വിശ്വാസവും സുന്നികളുടെ വിശ്വാസവും

 📙📘📓📒📔📕📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക. https://islamicglobalvoice.blogspot.in/?m=0...