Wednesday, October 29, 2025

സന്തുഷ്ട കുടുംബം* *ഭാര്യ ഭർത്താക്കന്മാർ പരസ്പരം പാലിക്കേണ്ട കടമകൾ*حقوق الزوج والزوجة

 *സന്തുഷ്ട കുടുംബം*


*ഭാര്യ ഭർത്താക്കന്മാർ പരസ്പരം പാലിക്കേണ്ട കടമകൾ*


അല്ലാഹു ഖുർആനിൽ പറയുന്നു .

وعاشروهن بالمعروف

നിങ്ങൾ അവരോട് (ഭാര്യമാരോട് )നല്ല നിലയിൽ ഇണങ്ങി ജീവിക്കൂ.



ഫത്ഹുൽ മുഈനിൽ സൈനുദ്ദീൻ മഖ്ദൂമി റ പറയുന്നു.

ഭാര്യ ഭർത്താക്കന്മാർ നല്ല നിലയിൽ ഇണങ്ങി കഴിയൽ വാജിബാണ് (നിർബന്ധം )

 ഇണക്ക് ഇഷ്ടമില്ലാത്ത് രണ്ട് പേരിൽ ഒരാളിൽ നിന്നും ഉണ്ടാവാതിരിക്കണം.

ബുദ്ധി മുട്ടുണ്ടാക്കാതെ  മുഖപ്രസന്നതയോടെയും തൃപ്തിയോടെയും ഓരോർത്തരും വീട്ടേണ്ട കടമകൾ വീട്ടൽ നിർബന്ധമാണ് 

ഫത്ഹുൽ മുഈൻ


 ഖുർആൻ പറഞ്ഞു. നിങ്ങൾ നിങ്ങളുടെ സ്ത്രീകളോട് നല്ല നിലയിൽ ഇണങ്ങി ജീവിക്കുക 


ويجب على الزوجين أن يتعاشرا بالمعروف بأن يمتنع كل عما يكره صاحبه ويؤدي إليه حقه مع الرضا وطلاقة الوجه من غير أن يحوجه إلى مؤنة وكلفة في ذلك

فتح المعين


أي لقوله تعالى: * (وعاشروهن بالمعروف) * (٣) وفي شرح الروض: النكاح مناط حقوق الزوج على الزوجة كالطاعة، وملازمة المسكن وحقوقها عليه كالمهر والنفقة والكسوة والمعاشرة بالمعروف: قال تعالى: * (ولهن مثل الذي عليهن بالمعروف) *اعانة الطالبين


ശറഹുൽ റൗളയിൽ ഇങ്ങനെ കാണാം


വിവാഹത്തിൽ 


 ഭാര്യ ഭർത്താവിന് ചെയ്തു കൊടുക്കേണ്ട കടമകളും ഭർത്താവ് ഭാര്യക്ക് ചെയ്തു കൊടുക്കേണ്ട കടമകളും ഉണ്ട് .


*ഭാര്യ ഭർത്താവിന് ചെയ്തു കൊടുക്കേണ്ട കടമകൾ *


1.*ഭർത്താവിന്റെ ആവശ്യത്തിന് വഴിപ്പെടുക*

2. *സമ്മതമില്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങാതിരിക്കുക*


*ഭർത്താവ് ഭാര്യക്ക് ചെയ്തു കൊടുക്കേണ്ട കടമകൾ*


1.മഹർ

2.വസ്ത്രം 

 3.ചിലവ്

4. നന്മ കൊണ്ട് ഇണങ്ങി ജീവിക്കൽ




സന്തുഷ്ട കുടുംബം*

PART 2


*ഭർത്താവ് ഭര്യയോട് പെരുമാറേണ്ടത്*


*അല്ലാഹുവിനെ സൂക്ഷിക്കുക*


നബി ﷺ പറഞ്ഞു.

“സ്ത്രീകളെ സംബന്ധിച്ച് അല്ലാഹുവിനെ ഭയപ്പെടുക.

നിങ്ങൾ അവരെ അല്ലാഹുവിന്റെ അമാനത്തായി സ്വീകരിച്ചതും,

അവരുടെ ശാരീരികബന്ധം നിങ്ങള്ക്ക് ഹലാൽ ആയത് അല്ലാഹുവിന്റെ വാക്കിനാലാണ്‌.

നിങ്ങള്ക്ക് അവരോട് അവകാശമുണ്ട് — അവർ നിങ്ങളുടെ വീട്ടിൽ നിങ്ങള്ക്ക് വെറുപ്പുളള ഒരാളെ പ്രവേശിപ്പിക്കരുത്.”**

(റിവായത്ത്: മുസ്ലിം)

اتَّقوا اللهَ في النساءِ؛ فإنَّكم أخذتُموهنَّ بأمانةِ الله، واستحلَلْتُم فروجَهنَّ بكلمةِ الله، وإنَّ لكم عليهنَّ ألَّا يُوطِئْنَ فُرُشَكم أحًدا تكرهونَه


🔹 അർത്ഥസാരം:

സ്ത്രീകൾക്കൊപ്പം നീതി പുലർത്താനും, അവരെ ബഹുമാനത്തോടെയും കരുണയോടെയും കൈകാര്യം ചെയ്യാനും നബി ﷺ നിർദ്ദേശിക്കുന്നു.

അവർ അല്ലാഹുവിന്റെ അമാനത്താണ് — അതിനാൽ അന്യായം ചെയ്യുന്നത് വലിയ പാപമാണ്.


*സദുപദേശം കൊണ്ട് പരിഹരിക്കുക*


1:അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: അല്ലാഹുവിൻറെ റസൂൽ ﷺ

അരുൾ ചെയ്തു.

നിങ്ങൾ ഭാര്യമാരോട് നല്ലത് ഉപദേശിക്കുക .സ്ത്രീ, തീർച്ചയായും വാരിയെല്ലിൽ നിന്നും സൃഷ്‌ടിക്കപ്പെട്ടവളാണ്. ഏറ്റവും മുകളിലുള്ള വാരിയെല്ല് കൂടുതൽ വളഞ്ഞിരിക്കും. നീ ശക്തി ഉപയോഗിച്ച് അതിനെ നേരെയാക്കാൻ ഉദ്ദേശിച്ചാൽ അതിനെ പൊട്ടിക്കും. എന്നാൽ വിട്ടേക്കുകയാണെങ്കിൽ വളഞ്ഞ് തന്നെ നിലനിൽക്കും. അതിനാൽ ഭാര്യമാർക്കു നിങ്ങൾ സദുപദേശം നൽകി കൊണ്ടിരിക്കുക. (മുത്തഫഖുൻ അലൈഹി)


ഇതിൽ നിന്നും സ്ത്രീകളെ അടിച്ചു കൊണ്ടോ ആക്രമിച്ചു കൊണ്ടോ ചീത്ത പറഞ്ഞു കൊണ്ടോ അല്ല പെരുമാറേണ്ടത് എന്നും സദുപദേശങ്ങളും നന്മയുടെ വസിയത്തുകളും ചെയ്തുകൊണ്ട് അവരെ തിരുത്തേണ്ടതാണ് എന്നും മനസ്സിലാക്കാം


CM AL RASHIDA ONE LINE DARS

Aslam Kamil Saquafi parappanangadi



* സ്ത്രീകളെ അടിക്കരുത്*


2. അബ്‌ദുല്ലാ ഇബ്‌നു സംഅ(رضي الله عنه) പറയുന്നു:

അല്ലാഹുവിൻറെ റസൂൽ ﷺ

 ഒരിക്കൽ പ്രസംഗത്തിനിടയിൽ സ്ത്രീകളെ കുറിച്ച് അരുളുന്നത് അദ്ദേഹം കേട്ടു. നിങ്ങളിലൊരാൾ അടിമയെ അടിക്കുംപോലെ സ്വപത്നിയെ അടിക്കും. അതേ ദിവസം അവളോടൊപ്പം ശയിക്കുകയും ചെയ്യും.  (മുത്തഫഖുൻ അലൈഹി)


പകലിൽ അവരെ അക്രമിക്കുകയും അടിക്കുകയും ചെയ്യുന്നതിനെ തിരുനബി ﷺ

ആക്ഷേപിക്കുകയാണ്.


*ഭാര്യയെ വെറുക്കരുത് *


3. അബൂഹുറൈറ(رضي الله عنه)വിൽ നിന്ന്

നിവേദനം: അല്ലാഹുവിൻറെ റസൂൽ ﷺ പ്രസ്താവിച്ചു: 

ഒരു സത്യവിശ്വാസി സത്യവിശ്വാസിനിയെ വെറുക്കരുത്. അവളിൽ നിന്ന് ഒരു സ്വഭാവം അവൻ വെറുത്താൽ തന്നെയും മറ്റു പലതും അവൻ തൃപ്‌തിപ്പെട്ടേക്കാനിടയുണ്ട്. (മുസ്ലിം)



*നിങ്ങൾ ഭാര്യമാരോട് നന്മയിൽ വർത്തിക്കുക*


4. അംറ് ബിന് അഹ്‌്വസ്(رضي الله عنه)വിൽ നിന്ന് നിവേദനം:

അല്ലാഹുവിൻറെ റസൂൽ ﷺ

 പറയുകയുണ്ടായി: ഹജജത്തുൽ വദാഇൻ്റെ ദിവസം നബി(സ) അല്ലാഹുവിനെ സ്‌തുതിക്കുകയും പ്രസംഗിക്കുകയും ചെയ്ത‌ ശേഷം അനുയായികളെ ഉപദേശിച്ച് കൊണ്ട് പറയുകയുണ്ടായി : 

*നിങ്ങൾ ഭാര്യമാരോട് നന്മയിൽ വർത്തിക്കുക* അവർ നിങ്ങളുടെ വീട്ടിൽ

തടവിലാക്കപ്പെട്ടത് പോലെയാണ്. വ്യക്തമായ വല്ല ദുർനടപ്പും അവർ ചെയ്യുന്നുവെങ്കിലല്ലാതെ അവരെ എന്തെങ്കിലും ചെയ്യാൻ നിങ്ങൾക്കനുവാദമില്ല. അവർ വല്ല വേണ്ടാവൃത്തിയിലും ഏർപ്പെട്ടാൽ അവരെ കിടപ്പറയിൽ നിങ്ങൾക്ക് ബഹിഷ്‌കരിക്കാവുന്നതും ചെറിയ രൂപത്തിൽ പ്രഹരിക്കാവുന്നതുമാണ്. അതുമുഖേനയവർ നിങ്ങളോട് വിധേയത്വം കാണിച്ചാൽ പിന്നീട് മറ്റൊരു നടപടിയും നിങ്ങൾ കൈകൊള്ളാൻ പാടില്ല.


*ജനങ്ങളേ, നിങ്ങളുടെ സ്ത്രീകളുടെ മേൽ നിങ്ങൾക്ക് ചില അവകാശങ്ങളുണ്ട്. നിങ്ങളുടെ വിരിപ്പിൽ നിങ്ങൾ വെറുക്കുന്ന ഒരാളും ചവിട്ടാതെ സൂക്ഷിക്കേണ്ടതും, നിങ്ങൾക്ക് വെറുപ്പുള്ള ഒരാളും നിങ്ങളുടെ വീട്ടിൽ കയറാതെ നോക്കേണ്ടതും അവരുടെ കടമയാണ്*

*സ്ത്രീകൾക്ക് നിങ്ങളുടെ മേൽ ചില അവകാശങ്ങളുണ്ട് അതായത് അവർക്ക് മാന്യമായ വസ്ത്രവും ഭക്ഷണവും നൽകൽ നിങ്ങളുടെ മേലുള്ള ബാധ്യതയാണ്*. (തിർമിദി ഉദ്ധരിക്കുകയും ഹസനും സ്വഹീഹുമാണെന്ന് പറയുകയും ചെയ്തു)


*ഭാര്യമാരോടുള്ള കടമകൾ*


5.മുആവിയ ബിനു ഹൈദ(റ)വിൽ നിന്ന് നിവേദനം: ഞാൻ ചോദിച്ചു: പ്രവാചകരെ, ഞങ്ങൾക്ക് ഭാര്യയോടുള്ള കടമയെന്താണ്? അവിടുന്ന് പറയുകയുണ്ടായി. നീ ഭക്ഷിക്കുമ്പോൾ അവളെ ഭക്ഷിപ്പിക്കുകയും വസ്ത്രം ധരിക്കുമ്പോൾ അവളെ ധരിപ്പിക്കുകയുമാണ്. എന്നാൽ നീ അവളുടെ മുഖത്തടിക്കുകയോ ഇവളെന്തുമാത്രം ദുസ്വഭാവി എന്ന് പറഞ്ഞ് മാനംകെടുത്തുകയോ വീട്ടിൽ വെച്ചല്ലാതെ പിണങ്ങുകയോ ചെയ്യാൻ പാടില്ല. (അബുദാവൂദ്)


* ഉത്തമനായ ഭർത്താവ്*


6. അബുഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)

പ്രസ്താവിച്ചു:

പരിപൂർണ്ണമായ ഈമാനുള്ളവൻ ഏറ്റവും നല്ല സൽസ്വഭാവിയാണ്


 *നിങ്ങളിൽ വെച്ചേറ്റവും ഉത്തമൻ ഭാര്യമാരോട്

നല്ലനിലയിൽ വർത്തിക്കുന്നവനാണ്* (തിർമിദി ഹസനും സ്വഹീഹുമാ ണെന്ന് പറയുകയും ചെയ്‌തു)


* ഭാര്യമാരെ അടിക്കുന്ന ഭർത്താക്കന്മാർ ഉത്തമരല്ല*


7 അബ്‌ദില്ല(رضي الله عنه)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: നിങ്ങൾ അല്ലാഹുവിൻ്റെ അടിമകളായ സ്ത്രീകളെ തല്ലരുത്. അപ്പോൾ ഉമറ്(رضي الله عنه) സ്ത്രീകൾ അനുസരണക്കേട് കാണിക്കുന്നതായി നബി(സ)യോട് പറഞ്ഞു. അപ്പോൾ നബി(സ) സ്ത്രീകളെ അച്ചടക്കം നൽകാൻ അനുമതി നൽകി.   അതോടെ ഭർത്താക്കന്മാർക്കെതിരെ പരാതിയുമായി സ്ത്രീകൾ നബി(സ)യുടെ സമീപിച്ചു.  അതുകണ്ടപ്പോൾ നബി(സ) പറയുകയുണ്ടായി: ഭർത്താക്കൻമാർ തല്ലുന്നുവെന്ന പരാതിയുമായി സ്ത്രീകൾ മുഹമ്മദിൻ്റെ വീടിനു ചുറ്റും നടക്കാൻ തുടങ്ങിയിരിക്കുന്നു. സ്ത്രീകളെ തല്ലുന്ന ആ വിഭാഗം നിങ്ങളിലെ മാന്യന്മാരല്ല തന്നെ. (അബൂദാവൂദ് തരക്കേടില്ലാത്ത പരമ്പരയോടെ ഉദ്ധരിച്ചത്)


8. അബ്‌ദുല്ലാഹിബ്ൻ അംറിബ്ൻ ആസ് (റ)വിൽ നിന്ന്: നബി(സ) പ്രസ്ത‌ാവിച്ചു: 

ഇഹലോകം ചില വിഭവങ്ങളാണ്. 

ഐഹീക വിഭവങ്ങളിൽ ഉത്തമമായത് നന്മയുള്ള സ്ത്രീയാകുന്നു. (മുസ്‌ലിം)





وعن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: "استوصوا بالنساء خيرا، فإن المرأة خلقت من ضلع، وإن أعوج ما في الضلع أعلاه، فإن ذهبت تقيمه كسرته، وإن تركته، لم يزل أعوج، فاستوصوا بالنساء" متفق عليه.


وفي رواية في الصحيحين: "المرأة كالضلع إن أقمتهاكسرتها، وإن استمتعت بها، استمتعت وفيها عوج ".


وفي رواية لمسلم: "إن المرأة خلقت من ضلع، لن تستقيم لك على طريقة، فإن استمتعت بها، استمتعت بها وفيها عوج، وإن ذهبت تقيمها كسرتها، وكسرها طلاقها ".


قوله:"عوج"هو بفتح العين والواو.


٢/٢٧٤-وعن عبد الله بن زمعة رضي الله عنه، أنه سمع النبي صلى الله عليه وسلم يخطب، وذكر الناقة والذى عقرها، فقال رسول الله صلى الله عليه وسلم: {إذ انبعث أشقاها} انبعث لها رجل عزيز، عارم منيع في رهطه" ثم ذكر النساء، فوعظ فيهن، فقال:"يعمد أحدكم فيجلد امرأته جلد العبد فلعله يضاجعها من آخر يومه" ثم وعظهم في ضحكهم من الضرطة وقال: "لم يضحك أحدكم مما يفعل؟ " متفق عليه.


"والعارم"بالعين المهملة والراء: هو الشرير المفسد، وقوله:"انبعث"، أي: قام بسرعة.


٣/٢٧٥-وعن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: "لا يفرك مؤمن مؤمنة إن كره منها خلقا رضي منها آخر" أو قال:"غيره"رواه مسلم.


وقوله:"يفرك"هو بفتح الياء وإسكان الفاء وفتح الراء معناه: يبغض، يقال: فركت المرأة زوجها، وفركها زوجها، بكسر الراء، يفركها بفتحها: أي: أبغضها، والله أعلم.


٤/٢٧٦-وعن عمرو بن الأحوص الجشمي رضي الله عنه أنه سمع النبي صلى الله عليه وسلم في حجة الوداع يقول بعد أن حمد الله تعالى، وأثنى عليه وذكر ووعظ، ثم قال: "ألا واستوصوا بالنساء خيرا، فإنما هن عوان عندكم ليس تملكون منهن شيئا غير ذلك إلا أن يأتين بفاحشة مبينة، فإن فعلن فاهجروهن في المضاجع، واضربوهن ضربا غير مبرح، فإن أطعنكم فلا تبغوا عليهن سبيلا، ألا إن لكم على نسائكم حقا، ولنسائكم عليكم حقا، فحقكم عليهن أن لا يوطئن فرشكم من تكرهون، ولا يأذن في بيوتكم لمن تكرهون، ألا وحقهن عليكم أن تحسنوا إليهن في كسوتهن وطعامهن".


رواه الترمذي وقال: حديث حسن صحيح.


قوله صلى الله عليه وسلم"عوان"أي: أسيرات، جمع عانية، بالعين المهملة، وهي الأسيرة، والعاني: الأسير. شبه رسول الله صلى الله عليه وسلم المرأة في دخولها تحت حكم الزوج بالأسير"والضرب المبرح": هو الشاق الشديد، وقوله صلى الله عليه وسلم:"فلا تبغوا عليهن سبيلا"أي: لا تطلبوا طريقا تحتجون به عليهن وتؤذونهن به، والله أعلم.


٥/٢٧٧-وعن معاوية بن حيدة رضي الله عنه قال: قلت: يا رسول الله ما حق زوجة أحدنا عليه؟ قال: "أن تطعمها إذا طعمت، وتكسوها إذا اكتسيت ولا تضرب الوجه، ولا تقبح، ولا تهجر إلا في البيت" حديث حسن رواه أبو داود وقال: معنى"لا تقبح"أى: لا تقل قبحك الله.


٦/٢٧٨-وعن أبي هريرة رضي الله عنه، قال: قال رسول الله صلى الله عليه وسلم: "أكمل المؤمنين إيمانا أحسنهم خلقا، وخياركم خياركم لنسائهم" رواه الترمذي وقال: حديث حسن صحيح



٩-وعن إياس بن عبد الله بن أبي ذباب رضي الله عنه قال: قال رسول الله صلى الله عليه وسلم: "لا تضربوا إماء الله" فجاء عمر رضي الله عنه إلى رسول الله صلى الله عليه وسلم، فقال: ذئرن النساء على أزواجهن، فرخص في ضربهن فأطاف بآل رسول الله صلى الله عليه وسلم نساء كثير يشكون أزواجهن، فقال رسول الله صلى الله عليه وسلم: "لقد أطاف بآل بيت محمد نساء كثير يشكون أزواجهن ليس أولئك بخياركم" رواه أبو داود بإسناد صحيح.


قوله:"ذئرن"هو بذال معجمة مفتوحة ثم همزة مكسورة ثم راء ساكنة ثم نون, أي: اجترأن, قوله:"أطاف"أي: أحاط.


١/٢٨٠-وعن عبد الله بن عمرو بن العاص رضي الله عنهما أن رسول الله صلى الله عليه وسلم قال: "الدنيا متاع، وخير متاعها المرأة الصالحة" رواه مسلم

............................


സന്തുഷ്ട കുടുംബം എങ്ങിനെ ?


*ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ*


باب حق الزوج على المرأة

 *വിരിപ്പിലേക്ക് ക്ഷണിച്ചാൽ*

* ഭർത്താവിനോട് പിണങ്ങരുത്*


1 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം:

അല്ലാഹുവിന്റെ റസൂൽ ﷺ

 ഒരു മനുഷ്യൻ തന്റെ ഇണയെ വിരിപ്പിലേക്ക് ക്ഷണിച്ചു. അപ്പോൾ അവൾ വിസമ്മതം കാണിച്ചു. അങ്ങിനെ അവളോട് കോപിഷ്ടനായി കൊണ്ട് ആ രാത്രി അവൻ കഴിച്ച്കൂട്ടി. എങ്കിൽ പ്രഭാതം വരേക്കും മലക്കുകൾ അവളെ ശപിച്ച് കൊണ്ടേയിരിക്കും. (മുത്തഫഖുൻ അലൈഹി)


മറ്റൊരു റിപ്പോർട്ടിൽ, ഭർത്താവിൻ്റെ വിരിപ്പ് വെടിഞ്ഞ് ഉറങ്ങുന്ന ഭാര്യയെ പുലരും വരെ മലക്കുകൾ ശപിക്കും എന്നാണുള്ളത്.


റിപ്പോർട്ടിൽ ഇങ്ങനെ കാണാം അല്ലാഹുവിൻറെ റസൂൽ പറഞ്ഞു.

എൻറെ ശരീരം ഏതൊരുവന്റെ അതീനത്തിലാണ് അവൻ തന്നെയാണ് സത്യം.

ഒരു പുരുഷൻ അവന്റെ ഭാര്യയെ വിരിപ്പിലേക്ക് ക്ഷണിക്കുകയും

 അവൾ വിലങ്ങിനിൽക്കുകയും ചെയ്താൽ ആ ഭർത്താവ് അവളെ തൃപ്തിയാവുന്നത് വരെ ആകാശത്തിൻ അധിപൻ അവൻറെ മേൽ കോപിക്കുക തന്നെ ചെയ്യും.


وعن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: "إذا دعا الرجل امرأته إلى فراشه فلم تأته فبات غضبان عليها لعنتها الملائكة حتى تصبح" متفق عليه.


وفي رواية لهما: "إذا باتت المرأة هاجرة فراش زوجها لعنتها الملائكة حتى تصبح


وفي رواية قال رسول الله صلى الله عليه وسلم: "والذي نفسي بيده ما من رجل يدعو امرأته إلى فراشه فتأبى عليه إلا كان الذي في السماء ساخطا عليها حتى يرضى عنها



*ഭർത്താവിൻറെ സമ്മതമില്ലാതെ സുന്നത്ത് നോമ്പ് പാടില്ല*



2. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഭർത്താവ് ഹാജറുണ്ടായിരിക്കെ സമ്മതം കൂടാതെ നോമ്പ് പിടിക്കുന്നതും ഭർത്താവിൻ്റെ അനുമതി കൂടാതെ വീട്ടിൽ ആളുകളെ പ്രവേശിപ്പിക്കുന്നതും നബി(സ) വിരോധിക്കുകയുണ്ടായി. (മുത്തഫഖുൻ അലൈഹി)


٢- وعن أبي هريرة رضي الله عنه أيضا أن رسول الله صلى الله عليه وسلم قال: "لا يحل لامرأة أن تصوم وزوجها شاهد إلا بإذنه، ولا تأذن في بيته إلا بإذنه" متفق عليه، وهذا لفظ البخاري.


* ഭാര്യയേ ചോദ്യചെയ്യപ്പെടും*


3. അബ്ദില്ലാഹിബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: നിങ്ങളോരോരുത്തരും ഭരണകർത്താക്കളാണ്. നിങ്ങളുടെ പ്രജകളെ സംബന്ധിച്ച് നിങ്ങൾ ചെയ്യപ്പെടുന്നതുമാണ്. മുസ്ലിങ്ങളുടെ നേതാവ്  പ്രജകളെ സംബന്ധിച്ചും, കുടുംബ നാഥൻ വീട്ടുകാരെ കുറിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. ഭാര്യ *ഭർത്താവിൻ്റെ വീട്ടിലെ ഭരണാധികാരിയും

വീട്ടിലെ കാര്യങ്ങളെ കുറിച്ച് അവൾ ചോദ്യം ചെയ്യപ്പെടുന്നവളുമാണ്.* ഭൃത്യൻ യജമാനന്റെ സമ്പത്തിനെ സംബന്ധിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. നിങ്ങളോരോരുത്തരും ഉത്തരവാദിത്വമേൽപിക്കപ്പെട്ടവരും അതിനെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടുന്നതുമാണ്. (മുത്തഫഖുൻ അലൈഹി)


٣/٢٨٣- وعن ابن عمر رضي الله عنهما عن النبي صلى الله عليه وسلم قال: "كلكم راع، وكلكم مسئول عن رعيته، والأمير راع، والرجل راع على أهل بيته، والمرأة راعية على بيت زوجها وولده، فكلكم راع، وكلكم مسئول عن رعيته" متفق عليه.


ഭർത്താവ് വിളിച്ചാൽ


4.അല്ലാഹുവിൻറെ റസൂൽصلى الله عليه وسلم  പറഞ്ഞു.

ഒരു പുരുഷൻ അവന്റെ ഭാര്യയെ അവന്റെ ആവശ്യത്തിന് വേണ്ടി വിളിച്ചാൽ അവൾ അവൻറെ അരികിലേക്ക് പോയി കൊള്ളട്ടെ.

അവൾ അടുപ്പത്ത് ആണെങ്കിലും ശരി.

٤/٢٨٤- وعن أبي علي طلق بن علي رضي الله عنه أن رسول الله صلى الله عليه وسلم قال: "إذا دعا الرجل زوجته لحاجته فلتأته وإن كانت على التنور". رواه الترمذي والنسائي، وقال الترمذي: حديث حسن صحيح.


*സുജൂദ് ചെയ്യാൻ കൽപ്പിക്കുമായിരുന്നു*


5. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ആരോടെങ്കിലും മറ്റൊരാൾക്ക് സുജൂദ് ചെയ്യുവാൻ ഞാൻ കൽപിക്കുമായിരുന്നുവെങ്കിൽ ഭർത്താവിന് സുജുദ് ചെയ്യുവാൻ ഭാര്യയോട് കൽപിക്കുമായിരുന്നു. (തിർമിദി ഉദ്ധരിക്കുകയും തരക്കേടില്ലാത്ത സനദെന്ന് പറയുകയും ചെയ്‌തത്)


٥/٢٨٥- وعن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال: "لوكنت آمرا أحدا أن يسجد لأحد لأمرت المرأة أن تسجد لزوجها". رواه الترمذي وقال: حديث حسن صحيح.


*ഭർത്താവിൻറെ തൃപ്തിയോടെയുള്ള മരണം*


 6.ഉമ്മുസലമ ബീവി رضي الله عنها

പറയുന്നു.

അല്ലാഹുവിൻറെ റസൂൽ പറഞ്ഞു.

صلى الله عليه وسلم: 

ഭർത്താവിന്റെ പൊരുത്തം ഉണ്ടായിരിക്കെ ഏതൊരു സ്ത്രീയും മരണപ്പെട്ടാൽ അവൾ സ്വർഗ്ഗത്തിൽ കടന്നു.


٦/٢٨٦- وعن أم سلمة رضي الله عنها قالت: قال رسول الله صلى الله عليه وسلم: "أيما امرأة ماتت وزوجها عنها راض دخلت الجنة" رواه الترمذي وقال حديث حسن.

*ഭർത്താവിനെ പ്രയാസപ്പെടുത്തരുത്*

ഹൂറികളുടെ സംസാരം


7.മുആദ്رضي الله عنه

പറയുന്നു.

തിരുനബിصلى الله عليه وسلم

പറഞ്ഞു ദുനിയാവിൽ ഒരു സ്ത്രീയും അവളുടെ ഭർത്താവിനെ പ്രയാസപ്പെടുത്തിയാൽ ഹോർലിങ്ങളിൽ പെട്ട അയാളുടെ ഭാര്യ അപ്പോൾ തന്നെ പറയുന്നതാണ് നീ അവനെ പ്രയാസപ്പെടുത്തരുത്,

നിനക്ക് നാശം .

അയാൾ നിന്റെ അരികിൽ താൽക്കാലികം കടന്നു വന്ന ആളാണ് .ഞങ്ങളിലേക്ക് അയാൾ പിരിയാൻ അടുത്തിരിക്കുന്നു.


٧/٢٨٧- وعن معاذ بن جبل رضي الله عنه عن النبي صلى الله عليه وسلم قال: "لا تؤذي امرأة زوجها في الدنيا إلا قالت زوجته من الحور العين لا تؤذيه قاتلك الله، فإنما هو عندك دخيل يؤشك أن يفارقك إلينا" رواه الترمذي وقال: حديث حسن.

*പരീക്ഷണം *

നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു.


പുരുഷന്മാരുടെ മേലിൽ സ്ത്രീകളെക്കാൾ ഏറ്റവും പ്രയാസമുള്ള ഒരു പരീക്ഷണവും എൻറെ ശേഷം ഉപേക്ഷിക്കപ്പെട്ടിട്ടില്ല.

٢٨٨- وعن أسامة بن زيد رضي الله عنهما عن النبي صلى الله عليه وسلم قال: "ما تركت بعدي فتنة هي أضر على الرجال: من النساء "متفق عليه.

Aslam Kamil Saquafi parappanangadi

CM AL RASHIDA ONE LINE DARS

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=wwt


No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...