Sunday, October 19, 2025

ഖുത്ബിയ്യത്തിലെ നിസ്കാരവും ആയത്തുൽ കുർസിയും

 *ഖുത്ബിയ്യത്തിലെ നിസ്കാരവും ആയത്തുൽ കുർസിയും.*



❓ ഖുത്ബിയ്യത്ത് കർമത്തിൽ  പന്ത്രണ്ട് റക്അത്ത് നിസ്കരിക്കുന്നുണ്ടല്ലോ.  ആ പന്ത്രണ്ട് റക്അത്തിലും   ആയത്തുൽ കുർസിയ്യ് ഓതണമെന്ന് ചിലർ പറയുന്നു . വസ്തുതയെന്ത്? 


✅ ഖുത്ബിയ്യത്ത് കർമത്തിൽ   നിസ്കരിക്കുന്ന പന്ത്രണ്ട് റക്അത്ത് നിസ്കാരം ഹാജത്തിൻ്റെ നിസ്കാരമാണ്. [ صلاة الحاجة ]

    സ്വലാത്തുൽ ഹാജത്തിൽ   പന്ത്രണ്ട് റക്അത്തിലും ഫാതിഹക്ക് ശേഷം  ആയത്തുൽ കുർസിയും ഇഖ്ലാസ് ഓതണമെന്ന് ഇമാം ഗസ്സാലി ( റ ) തൻ്റെ ഇഹ് യ: യിൽ (1/ 207) വ്യക്തമാക്കിയിട്ടുണ്ട്. ഇമാം  റംലി (റ) നിഹായ : യിലും [ 2 / 122 ] ഇമാം കുർദി ( റ ) ഹാശിയതുൽ കുർദിയിലും [ 1/220 ]  ഉദ്ധരിച്ചിട്ടുമുണ്ട്.

   

     എന്നാൽ ശൈഖ് ജീലാനി(റ)  ആയത്തുൽ കുർസിയ്യ് പറയുന്നില്ല. 

     അതിനെ കുറിച്ച് ബഹു , വണ്ടൂർ സ്വദഖത്തുല്ല മൗലവി (റ) പറയുന്നതിങ്ങനെ:

  ''ഖുത്ബിയ്യ

ത്തിലെ  ഗൗസുൽ അഅ്ളം(റ) ന്റെ വാക്കിൽ ആയത്തുൽ കുർസിയ്യ് ഉപേക്ഷിച്ചത് അവിടുന്ന് അംഗീകരിച്ച ഹമ്പലീ മദ്ഹബ് അനുസരിച്ചായിരിക്കാം. ഗൗസുൽ അഅ്ളം(റ) അവസാനം ഹമ്പലീ മദ്ഹബുകാരനായിരുന്നുവെന്ന് ഖുത്വുബിയ്യത്തിൽ തന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.

 (സമ്പൂര്‍ണ്ണ ഫതാവാ പേജ്: 166).


      സ്വലാത്തുൽ ഹാജത്ത് രണ്ടു റക്അത്ത് എന്നതാണ് ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണം.

    എന്നാൽ ഖുത്ബിയ്യത്തുമായി ബന്ധപ്പെട്ട് നിസ്കരിക്കുമ്പോൾ പന്ത്രണ്ട് റക്അത്ത് നിസ്കരിക്കലാണ് അദബ്. പന്ത്രണ്ട് റക്അത്ത് നിസ്കരിക്കാനാണല്ലാ ശൈഖ് ജീലാനി(റ) പറഞ്ഞത്. അതാണല്ലോ സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) القصيدة القطبية  എന്ന  ഗ്രന്ഥത്തിൽ ഉദ്ധരിച്ചത്.

 

❓ ഖുത്ബ് എന്നതിൻ്റെ വിവക്ഷയെന്ത്❓


✅  ഖുത്ബ് എന്ന വാക്കിൻ്റെ അർത്ഥം ആസിൻ കല്ലിൻ്റെ അടിയിലെ അട്ടിയുടെ നടുവിൽ നിൽക്കുന്ന കുറ്റി എന്നാണ്. അതിന്മേലാണ് മേലേ അട്ടി ചുറ്റുന്നത്. അതിനു നാരായ കുറ്റി , അച്ചുതണ്ട് എന്നൊക്കെ പറയും. 

     അല്ലാഹുവിൻ്റെ ഔലിയാക്കളിൽ ഏറ്റവും ഉന്നത പദവിയാണ് ഖുത്ബ് എന്ന സ്ഥാനം. ഒരു കാലഘട്ടത്തിൽ ഒരു ഖുത്ബ് മാത്രമേ ഔദ്യോഗികമായി ഉണ്ടാവുകയുള്ളൂ. 

    ഖുത്ബിൻ്റെ മേൽ പടപ്പുകളുടെ കാര്യങ്ങൾ ചുറ്റുന്നത് കൊണ്ട് ആസിൻ കല്ലിൻ്റെ കുറ്റിയോട് ഉപമയായതിനാൽ ഖുത്ബ് എന്ന നാമം പറയപ്പെടുന്നു. 

   കൂടുതൽ പoനത്തിനു ഇമാം ശഅ്റാനി (റ)വിൻ്റെ യവാഖീത്ത് നോക്കുക.(കോപ്പി)

~~~~~~~~~~~~~~~~~~~~~~~~~

http

No comments:

Post a Comment

യേശു ദൈവത്തിന്റെ ദൂതനാണ് അദ്ദേഹം ദൈവമല്ല എന്നതിന്റെ തെളിവുകൾ

 *യേശു ദൈവത്തിന്റെ ദൂതനാണ് അദ്ദേഹം ദൈവമല്ല എന്നതിന്റെ തെളിവുകൾ* ..........,,,........ ചുരുക്കത്തിൽ പറയുകയാണെങ്കിൽ: ➡️ ബൈബിള്‍ പ്രകാരം യേശു (...