ഇൽ മുൽ കലാം
ചോദ്യം :ഇൽ മുൽ കലാം പഠിക്കലും പഠിപ്പിക്കലും വിശ്വാസ ശാസ്ത്രം അതനുസരിച്ച് ക്രമീകരിക്കലും ചിന്തിക്കലും എന്താണ് വിധി ?
ചില പണ്ഡിതന്മാർ കലാമിനെ എതിർത്തിട്ടുണ്ടോ ?
മറുപടി.
ഇമാം മഹല്ലി പറയുന്നു
ഉറപ്പുള്ളത് തെളിവുകൾ അടിസ്ഥാനത്തിൽ ദീനിയായ വിശ്വാസ ശാസ്ത്രം കൊണ്ടുള്ള അറിവിനാണ് ഇൽമുൽ കലാം എന്ന് പറയുന്നത്.
തെളിവുകൾ ഇൽമുൽ കലാമിന്റെ പണ്ഡിതന്മാർ ക്രമീകരിച്ചത് പോലെ ക്രമീകരിക്കലും വിവരിക്കലും അതിലുള്ള ചിന്തകളും അവരുടെ രീതിയിൽ സംശയങ്ങളും തെറ്റിദ്ധാരണകൾ നീക്കലും അതിനർഹരായ ആളുകൾക്ക് ഫർള് കിഫായ ആണ് .
ഒരു വിഭാഗം ആളുകൾ അത് ചെയ്താൽ മതിയാകുന്നതാണ്.
അർഹതയില്ലാത്ത ആളുകൾ സംശയത്തിലും തെറ്റിദ്ധാരണയും ഉണ്ടാകുന്ന വിധത്തിൽ അതുകൊണ്ട് ജോലിയാവാൻ പാടില്ല.
അർഹതയില്ലാത്ത ആളുകൾ തെറ്റിദ്ധാരണ വരുത്തും എന്ന വിധത്തിൽ അതുകൊണ്ട് ജോലി ആവൽ പാടില്ല എന്നാണ് ഇമാം ഷാഫിയും സലഫുകളിൽ പെട്ട മറ്റു മഹാന്മാരും എതിർത്തത്.
ശറഹു ജംഉൽ ജവാമിഅ് 2 ഭാഗം
اما النظر على طريق المتكلمين
- من تحرير الأدلة وتدقيقها ، ودفع الشكوك
والشبه عنها .. ففرض كفاية في حق المتأهلين له ، يكفى قيام بعضهم به وغيرهم ممن يخشى عليه من الخوض فيه الوقوع في الشبه والضلال .. فليس له الخوضُ فيه . وهذا محمل بهى الشافعي وغيره من السلف رضى الله عنهم من
الاشتغال بعلم الكلام ، وهو : العلم بالعقائد الدينية عن الأدلة اليقينية
شر ح جمع الجوامع ٢/
Aslam Kamil Saqafi parappanangadi
اسلم الثقافي الكاملي بربننغادي المليباري
No comments:
Post a Comment