*നോബിന്റെ ശ്രെഷ്ടത 👇🏻*
*അബൂഉമാമയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍ നബിﷺയോട് ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ അടുക്കല്‍ എനിക്ക് പ്രയോജനകരമായ ഒരു കാര്യത്തെ കുറിച്ച് എന്നോട് കല്‍പ്പിച്ചാലും. നബി ﷺ പറഞ്ഞു: നീ നോമ്പ് അനുഷ്ടിക്കുക. അതുപോലെ മറ്റൊന്നില്ല. (നസാഇ:2221)*
*അബൂ സഈദ് അല്‍ ഖുദ്’രിയില്‍ (റ) നിന്നും നിവേദനം:ഒരു അടിമ അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാൽ അത് കാരണം അല്ലാഹു അയാളുടെ മുഖത്തെ എഴുപത് വർഷത്തിന്റെ വഴിദൂരം നരകത്തിൽ നിന്ന് വിദൂരമാക്കും. (മുസ് ലിം: 1153)*
*ജാബിറിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നോമ്പ് ഒരു പരിചയാണ്. ഒരടിമ അതുപയോഗിച്ച് നരകത്തിൽ നിന്നും പരിരക്ഷ തേടുന്നു. (സ്വഹീഹപൽ ജാമിഅ്:3868)*
*അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറയുന്നു: മനുഷ്യരുടെ എല്ലാ നന്മകള്‍ക്കും പത്ത് മുതല്‍ എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം നല്‍കുന്നതാണ്. അല്ലാഹു പറയുന്നു, നോമ്പിന് ഒഴികെ, അതിന് ഞാന്‍ (കണക്കല്ലാത്ത) പ്രതിഫലം നല്‍കുന്നതാണ്. (മുസ്ലിം:1151)*
**
No comments:
Post a Comment