*റമളാൻ : സുപ്രധാന മസ്അലകൾ*
*റമളാൻ നോമ്പിൻ്റെ കൂടെ സുന്നത്ത് നോമ്പ്*
❓ പരിശുദ്ധ റമളാൻ മാസത്തിൽ റമളാൻ നോമ്പിൻ്റെ നിയ്യത്തിൻ്റെ കൂടെ സുന്നത്ത് നോമ്പിൻ്റെ (ഉദാ: വ്യാഴം , തിങ്കൾ) നിയ്യത്ത് ചെയ്യാമോ?
✅ *ചെയ്യാവതല്ല. റമളാൻ മാസത്തിൽ ആ റമളാൻ നോമ്പല്ലാതെ മറ്റൊരു നോമ്പും സ്വഹീഹല്ല.* *അതിനാൽ റമളാൻ നോമ്പിൻ്റെ കൂടെ മറ്റു നോമ്പിൻ്റെ നിയ്യത്തുണ്ടായാൽ രണ്ടു നോമ്പും സ്വഹീഹാവില്ല .*
*റമളാനിൽ ആ നോമ്പല്ലാതെ മറ്റൊരു നോമ്പിൻ്റെ നിയ്യത്ത് ചെയ്യൽ അനുവദനീയമല്ല - ഹറാമാണ് - (തുഹ്ഫ: 3/417 നിഹായ : 3/163) റമളാൻ മാസത്തിൽ ആ നോമ്പല്ലാതെ മറ്റൊരു നോമ്പും ഇല്ലന്ന് ചുരുക്കം.*
*അപ്പോൾ റമളാൻ നോമ്പ് കരുതാതെ സുന്നത്ത് നോമ്പ് മാത്രം കരുതിയാലും ആ സുന്നത്ത് നോമ്പ് സ്വഹീഹല്ല . ഫർളു നോമ്പ് ലഭിക്കുകയുമില്ല.*
*നോമ്പ് നിർബന്ധമില്ലാത്ത യാത്രക്കാരൻ ഖളാആയ നോമ്പിൻ്റെ നിയ്യത്തോടെ റമളാനിൽ നോമ്പനുഷ്ഠിക്കാൻ വകുപ്പില്ല.*
*അതുപോലെ തന്നെ നേർച്ച നോമ്പ് , കഫ്ഫാറത്തിൻ്റെ നോമ്പ് എന്നിവയൊന്നും റമളാനിൽ സ്വീകാര്യമല്ല.*
*റമളാനിൽ സ്വഹീഹാകുന്നത് ആ റമളാനിലെ ഫർളു നോമ്പ് മാത്രം.*
(ശർഹുൽ മുഹഹദ്ദബ്: 6/299)
ഈ സുപ്രധാന മസ്അലയിൽ നിന്ന് വ്യക്തമാകുന്ന വസ്തുതകൾ
*ഒന്ന്:*
എല്ലാ മാസത്തിലുമുള്ള അയ്യാമുൽ ബീളിൻ്റ മൂന്നു ദിന സുന്നത്ത് നോമ്പ് റമളാൻ മാസത്തിലില്ല.
*രണ്ട്:*
എല്ലാ മാസത്തിലുമുള്ള അയ്യാമുസ്സൂദിൻ്റെ മൂന്നു ദിന സുന്നത്ത് നോമ്പ് റമളാൻ മാസത്തിലില്ല.
*മൂന്ന്:*
എല്ലാ തിങ്കളാഴചയും വ്യാഴാഴ്ചയും നോമ്പ് സുന്നത്ത് എന്ന നിയമം റമളാൻ മാസത്തിലെ തിങ്കൾ ,വ്യാഴം ദിവസങ്ങൾക്കില്ല.
*നാല്:*
എല്ലാ ബുധനാഴ്ചയും നോമ്പ് സുന്നത്തുണ്ട് (ഇആനത്ത് )
ആ സുന്നത്ത് നോമ്പ് റമളാനിലെ ബുധനാഴ്ച ഇല്ല.
*അഞ്ച്:*
നേർച്ച നോമ്പ് റമളാനിൽ അനുഷ്ഠിക്കാൻ വകുപ്പില്ല.
*ആറ്:*
കഫ്ഫാറത്ത് നോമ്പ് റമളാനിൽ വീട്ടാൻ പറ്റില്ല.
*ഏഴ്:*
ഖളാആയ നോമ്പ് റമളാനിൽ വീട്ടാൻ പറ്റില്ല
*ﻗﺎﻝ اﻟﺸﺎﻓﻌﻲ ﻭاﻷﺻﺤﺎﺏ ﺭﺣﻤﻬﻢ اﻟﻠﻪ ﺗﻌﺎﻟﻰ ﻳﺘﻌﻴﻦ ﺭﻣﻀﺎﻥ ﻟﺼﻮﻡ ﺭﻣﻀﺎﻥ ﻓﻼ ﻳﺼﺢ ﻓﻴﻪ ﻏﻴﺮﻩ ﻓﻠﻮ ﻧﻮﻯ ﻓﻴﻪ اﻟﺤﺎﺿﺮ ﺃﻭ اﻟﻤﺴﺎﻓﺮ ﺃﻭ اﻟﻤﺮﻳﺾ ﺻﻮﻡ ﻛﻔﺎﺭﺓ ﺃﻭ ﻧﺬﺭ ﺃﻭ ﻗﻀﺎء ﺃﻭ ﺗﻄﻮﻉ ﺃﻭ ﺃﻃﻠﻖ ﻧﻴﺔ اﻟﺼﻮﻡ ﻟﻢ ﺗﺼﺢ ﻧﻴﺘﻪ ﻭﻻ ﻳﺼﺢ ﺻﻮﻣﻪ ﻻ ﻋﻤﺎ ﻧﻮاﻩ ﻭﻻ ﻋﻦ ﺭﻣﻀﺎﻥ ﻫﻜﺬا ﻧﺺ ﻋﻠﻴﻪ ﻭﻗﻄﻊ ﺑﻪ اﻷﺻﺤﺎﺏ*
(ശർഹുൽ മുഹദ്ദബ്: 6/299)
*ﻭﻻ) ﻳﺠﻮﺯ ﻭﻻ (ﻳﺼﺢ) ﺻﻮﻡ ﻓﻲ ﺭﻣﻀﺎﻥ ﻋﻦ ﻏﻴﺮﻩ ﻭﺇﻥ ﺃﺑﻴﺢ ﻟﻪ ﻓﻄﺮﻩ ﻟﻨﺤﻮ ﺳﻔﺮ؛ ﻷﻧﻪ ﻻ ﻳﻘﺒﻞ ﻏﻴﺮﻩ ﺑﻮﺟﻪ*
(തുഹ്ഫ: 3/417 (കോപ്പി)
×××××××××××××××××××××××××××××××
https://chat.whatsapp.com/9fyTpMj22Se8VnVhM96y0i
No comments:
Post a Comment