Thursday, March 13, 2025

ബറാഅത്ത് ദിനം (ശഅ്ബാൻ പതിനഞ്ചിൻ്റെ പകൽ) നോമ്പനുഷ്ടിക്കൽ

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *ബറാഅത്ത് നോമ്പ്*


*❓ഈ വർഷത്തെ ബറാഅത്ത് ദിനം എന്നാണ്..?*


*❓ബറാഅത്ത് ദിനം (ശഅ്ബാൻ പതിനഞ്ചിൻ്റെ പകൽ) നോമ്പനുഷ്ടിക്കൽ സുന്നത്തുണ്ടോ..?*


*❓ഉണ്ടെങ്കിൽ ഏത് ഗ്രന്ഥത്തിലാണ് പറഞ്ഞിട്ടുള്ളത്..?*


*❓ബറാഅത്ത് ദിനം എന്ന നിലക്കു തന്നെ നോമ്പ് സുന്നത്തുണ്ടോ..?*


*❓അതോ അയ്യാമുൽ ബീളിൽ പെട്ട ദിവസം എന്ന നിലക്കാണോ സുന്നത്തുള്ളത്..?*


*❓ഇതിൽ ഇമാമുകൾക്കിടയിൽ അഭിപ്രായ വിത്യാസമുണ്ടോ..?*


   *✅ ഉത്തരങ്ങള്‍ ✅*


        ശഅ്ബാൻ പകുതിയുടെ പകലിൽ (ബറാഅത്തിൻ്റെ ദിവസം) നോമ്പനുഷ്ഠിക്കൽ സുന്നത്താണെന്ന് നമ്മുടെ ഇമാമുമാർ വ്യക്തമാക്കിയിട്ടുണ്ട്.


 ബറാഅത്ത് രാവിൻ്റെ പകൽ എന്ന നിലക്കു തന്നെ നോമ്പ് സുന്നത്താണെന്നാണ് ഇമാം റംലി(റ)യും ഇമാം ഇബ്നു ഖാസിം(റ)വും ഇമാം ശർവാനി(റ)യും മറ്റും വ്യക്തമാക്കിയിട്ടുള്ളത്.

(ഫതാവാ റംലി :2/79)

(ശർവാനി :3/458)

(ഇബ്നു ഖാസിം :3/458)


 എന്നാൽ ഇബ്നു ഹജർ(റ) തങ്ങളുടെ അടുക്കൽ ശഅ്ബാൻ പതിനഞ്ചിൻ്റെ പകൽ (ബറാഅത്ത് ദിനം) എന്ന നിലക്ക് നോമ്പ് സുന്നത്തില്ല എന്നാണ്. പ്രസ്തുത ദിവസം അയ്യാമുൽ ബീളിൽ പെട്ടതാണ് എന്ന നിലക്കാണ് നോമ്പ് സുന്നത്തുള്ളത്.

  (ഫതാവൽ കുബ്റാ: 2/80)


 ചുരുക്കത്തിൽ ശഅ്ബാൻ പതിനഞ്ചിൻ്റെ പകലിൽ നോമ്പ് സുന്നത്തുണ്ട് എന്ന കാര്യത്തിൽ എല്ലാ ഇമാമീങ്ങളും ഒറ്റ അഭിപ്രായക്കാരാണ്, ഏതു നിലക്കാണ് സുന്നത്തുള്ളത് എന്ന വിഷയത്തിൽ മാത്രമാണ് അഭിപ്രായ വിത്യാസമുള്ളത്.


 *(سئل) عن صوم منتصف شعبان كما رواه ابن ماجه عن النبي صلی الله عليه وسلم أنه قال،إذا كانت ليلة النصف من شعبان* *فقوما ليلها وصوموا نهارها هل هو مستحب أو لا وهل الحديث صحيح أو لا وإن كان ضعيفا فمن ضعّفه؟* 

 *(فأجاب) بأنه يسن صوم نصف شعبان بل يسن صوم ثالث عشره.........والحديث المذكور يحتج به* 

(فتاوی الرملي ٢/٧٩)


 *(قوله أو نذرا) وكذا إذا وافق يوما طلب صومه في نفسه كعاشوراء أو عرفة ونصف من شعبان* 

(حاشية الشرواني ٣/٤٥٨)


 *ينبغي ان مثل موافقة العادة وما ذكروه معها ما إذا طلب صومه في نفسه كيوم النصف من شعبان* 

(ابن قاسم ٣/٤٥٨)


 *وأما صوم يومها فهو سنة من حيث كونه من جملة الأيام البيض لا من حيث خصوصه* .....

(فتاوی الكبری ٢/٨٠) (കോപ്പി )

____________________________________


No comments:

Post a Comment

നോമ്പു മുറിയുന്ന കാര്യങ്ങൾ.!* `4️⃣ ഇന്ദ്രിയസ്ഖലനം ഉണ്ടാക്കൽ

 *നോമ്പു മുറിയുന്ന കാര്യങ്ങൾ.!* `4️⃣ ഇന്ദ്രിയസ്ഖലനം ഉണ്ടാക്കൽ`    മേൽ പറഞ്ഞ സംയോഗം കൊണ്ടല്ലാതെ 'ഇസ്തിംനാഅ്' (മുഷ്ടി മൈഥുനം) പോലത്ത പ...