*അരിഭക്ഷണം കഴിക്കുമ്പോൾ സ്വലാത്ത് ചൊല്ലൽ*❓
❓അരിഭക്ഷണം കഴിക്കുമ്പോൾ തിരുനബി(സ്വ)യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ സുന്നത്തുണ്ടോ?
ഉണ്ടെങ്കിൽ അതിൻ്റെ കാരണമെന്ത്?
✅ സുന്നത്തുണ്ട്. ഇക്കാര്യം ഇമാം ബാജൂരി (റ) ഹാശിയത്തുൽ ബാജൂരിയിലും (1/373) തൻ്റെ ശിഷ്യൻ ഇമാം ശർവാനി (റ) ഹാശിയത്തുശ്ശർവാനിയിലും ( 3 / 238) ഇമാം സയ്യിദുൽ ബക് രി (റ) ഇആനത്തു ത്വാലിബീനിലും ( 2 / 250 ) ഇമാം ബുജൈരിമി (റ) ഹാശിയത്തുൽ ബുജൈരിമിയിലും ( 2 / 19 ) ഇമാം സുലൈമാനുൽ ജമൽ (റ) ഹാശിയത്തുൽ ജമലിലും ( 2 / 238) വ്യക്തമാക്കിയിട്ടുണ്ട്.
*കാരണം*
.......................
അരി ഭക്ഷണം കഴിക്കുമ്പോൾ സ്വലാത്ത് ചൊല്ലൽ സുന്നത്തന്നു വിധി പ്രഖ്യാപിച്ച പ്രസ്തുത ഇമാമുകളെല്ലാം അതിനു നിമിത്തം പറഞ്ഞത് = തിരുനബി(സ്വ)യുടെ പ്രകാശത്തിൽ നിന്നു മാധ്യമമില്ലാതെ പടക്കപ്പെട്ടതും രോഗമില്ലാത്ത ധാന്യവുമാണ് അരി എന്നാണ് = .
*(ﻗﻮﻟﻪ: ﻭﺃﺭﺯ) ﻧﻘﻞ اﻟﺴﻴﻮﻃﻲ ﻋﻦ ﻋﻠﻲ ﺑﻦ ﺃﺑﻲ ﻃﺎﻟﺐ ﺃﻥ ﻛﻞ ﻣﺎ ﺃﻧﺒﺘﺖ اﻷﺭﺽ ﻓﻴﻪ ﺩﻭاء ﻭﺩاء ﺇﻻ اﻷﺭﺯ ﻓﺈﻧﻪ ﺩﻭاء ﻻ ﺩاء ﻓﻴﻪ ﻭﻧﻘﻞ ﺃﻳﻀﺎ ﺃﻥ اﻷﺭﺯ ﻛﺎﻥ ﺟﻮﻫﺮﺓ ﻣﻮﺩﻋﺎ ﻓﻴﻬﺎ ﻧﻮﺭ اﻟﻨﺒﻲ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﻠﻤﺎ ﺃﺧﺮﺝ ﻣﻨﻬﺎ ﺗﻔﺘﺖ ﻭﺻﺎﺭﺕ ﻫﻜﺬا ﻭﻳﻨﺒﻐﻲ ﻋﻠﻰ ﺫﻟﻚ ﺃﻧﻪ ﻳﺴﻦ اﻟﺼﻼﺓ ﻋﻠﻰ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - عند ﺃﻛﻠﻪ*
(حاشية البجيرمي)
അരി ഭക്ഷണം കഴിക്കുമ്പോൾ സ്വലാത്ത് വർദ്ദിപ്പിക്കൽ സുന്നത്താണെന്ന് ഇമാം സുയൂത്വി (റ) പ്രസ്താവിച്ചിട്ടുണ്ട് ( ഹാശിയത്തുൽ ജമൽ :2/ 238)
*ﻭﻓﻲ اﻟﺒﺮﻣﺎﻭﻱ ﻣﺎ ﻧﺼﻪ ﻗﺎﻝ اﻟﺴﻴﻮﻃﻲ ﻭﻳﺴﻦ ﻟﻤﻦ ﺃﻛﻞ اﻷﺭﺯ ﺃﻥ ﻳﻜﺜﺮ ﻣﻦ اﻟﺼﻼﺓ ﻭاﻟﺴﻼﻡ ﻋﻠﻰ اﻟﻨﺒﻲ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻣﺎ ﺩاﻡ ﻳﺄﻛﻞ؛ ﻷﻧﻪ ﺧﻠﻖ ﻣﻦ ﻧﻮﺭ اﻟﻤﺼﻄﻔﻰ*
-------
وبهذا يعلم أن إعتراض صاحب الترشيح على صاحب الإعانة فيه ليس بموضع (കോപ്പി )
<<<<<<<<<<<<<<<<<<<<<<<<<<<<<<<
No comments:
Post a Comment