Tuesday, June 27, 2023

ഇൽ മുൽ കലാമിനെ ഇബ്നു അബ്ദുൽ ബറ് ആക്ഷേപിച്ചോ*

 


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.


https://islamicglobalvoice.blogspot.in/?m=0


Aslam Kamil Saquafi parappanangadi


*ഇൽ മുൽ കലാമിനെ ഇബ്നു അബ്ദുൽ ബറ്  ആക്ഷേപിച്ചോ*


ചോദ്യം


അശ്അരിയ്യത്തിനേയും ഇൽ മുൽകലാമിന്റെ (വിശ്വാസ ശാസ്ത്ര )പണ്ഡിതന്മാരെയും  ഇബ്നു അബ്ദുൽ ബറ് റ എന്ന പണ്ഡിതൻ അദ്ദേഹത്തിൻറെ അൽ ഇസ്തിദ്കാർ എന്ന ഗ്രന്ഥത്തിൽ ആക്ഷേപിച്ചിട്ടുണ്ട് എന്നും

അവരെ ഗ്രന്ഥങ്ങൾ വിൽപ്പന പാടില്ല എന്നും അവരെ വെടിയേണ്ടതാണ് എന്നും അവരുമായി യാതൊരു ബന്ധവും ഉണ്ടാവാൻ പാടില്ല എന്ന് ഒക്കെ പറഞ്ഞു എന്ന് ചിലർ പറയുന്നു അത് ശരിയാണോ ?




മറുപടി


അൽ ഇസ്തിദ്കാറിൽ ഇബ്നു അബ്ദുൽ ബറ് റ അങ്ങനെ പറഞ്ഞിട്ടില്ല.


മറിച്ച് ഇബ്നു ഖുവൈസ് മിൻ ദാദില്‍ നിന്നും അങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് പറയുന്നത്.

ഈ ഇബ്നു ഖുവൈസ് മിൻ ദാദ് എന്നയാളെ ധാരാളം പണ്ഡിതന്മാർ ആക്ഷേപിച്ചിട്ടുണ്ട്.


അൽഹാഫിള് ശൈഖുൽ ഇസ്ലാം ഇബ്നു ഹജർ അസ്ഖലാനി رحمه الله

ലിസാനുൽ മീസാനിൽ പറയുന്നു.


ഇബ്നു ഖുവൈസ് മിൻദാദിന്ന് ഇമാം മാലിക്

 رحمه الله 

വിനെ ഉദ്ധരിച്ചുകൊണ്ട് ധാരാളം ഒറ്റപ്പെട്ട വാദങ്ങൾ പറഞ്ഞയാളാണ്.മാലിക്ക് മദ്ഹബിലെന്മാരായ പണ്ഡിതന്മാർ സ്വീകരിക്കാത്ത ധാരാളം വ്യാഖ്യാനങ്ങളും നിലപാടുകളും അയാൾക്കുണ്ട്.


സ്വതന്ത്രന്മാരോടുള്ള അള്ളാഹുവിന്റെ നിർദ്ദേശങ്ങളിൽ അടിമകൾ ഉൾപ്പെടുകയില്ല.


ഖബറിൽ വാഹിദ് (ഒറ്റ സനദുള്ള ഹദീസ് )ഉറപ്പിനെ ഉണ്ടാക്കും


തുടങ്ങി ഒറ്റപ്പെട്ട വാദങ്ങൾ അദ്ദേഹത്തിനുണ്ട്

ഇദ്ദേഹത്തെ പറ്റി മഹാപണ്ഡിതരായ അബുൽ വലീദ് അൽ ബാജി ആക്ഷേപിച്ച സംസാരിച്ചിട്ടുണ്ട്. ഇദ്ദേഹം ശരിയായ ചിന്തയുള്ള വിജ്ഞാനത്തിൽ ശക്ത വാനോ അല്ല.

ഇയാളുടെ വാദത്തിൽ പെട്ടതാണ് മാലിക്ക മദ്ഹബ് അനുസരിച്ച്

ഇൽ മുൽകലാമിന്റെ ആളുകളുടെ ജനാസയിൽ  പങ്കെടുക്കുകയോ അവരുമായി വിവാഹബന്ധം നടത്തുകയോ അവരെ സാക്ഷിക്ക് നിർത്തുകയോ ഒന്നും പാടില്ല എന്ന് .ഇയാളെ ഇബ്നു അബ്ദുൽ ബറ്  പോലും ആക്ഷേപം പറഞ്ഞിട്ടുണ്ട് . (ലിസാനുൽ മീസാൻ 5/291)


قال الحافظ ابن حجر العسقلاني في لسان الميزان (5/291) ما نصه :

((عنده -ابن خويز منداد -شواذ عن مالك , واختيارات وتأويلات لم يعرج عليها حذاق المذهب كقوله إن العبيد لا يدخلون في خطاب الأحرار وأن خبر الواحد مفيد العلم …. وقد تكلم فيه أبو الوليد الباجي ولم يكن بالجيد النظر ولا بالقوي في الفقه وكان يزعم أن مذهب مالك أنه لا يشهد جنازة متكلم ولا يجوز شهادتهم ولا مناكحتهم ولا أماناتهم , وطعن ابن عبد البر فيه أيضا )) انتهى


മാലികി മദ്ഹബിലെ പണ്ഡിതനായ പണ്ഡിതനായ

ഇമാം ഖാളി ഇയാള് റ അദ്ദേഹത്തിൻറെ തർ ത്തീബുൽ മദാർ എന്ന ഗ്രന്ഥത്തിൽ

മിൻദാദിനെ പറ്റി ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി  പറഞ്ഞ മേൽ കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്

അത് മുകളിൽ പറഞ്ഞു.


അതിനുപുറമേ തുടർന്ന് ഇമാം അബൽബാജി എന്നവർ പറഞ്ഞു .മിൻദാദ് എന്നയാൾ ഇറാഖിലെ പണ്ഡിതന്മാരെ കൂട്ടത്തിൽ ഇയാൾക്ക് യാതൊരു സ്മരണയുമില്ല.


ഇല്‍ മുല്‍ കലാമിനെ അയാൾ മൊത്തത്തിൽ തള്ളുന്ന ആളായിരുന്നു കലാമിന്റെ ആളുകളോട് അയാൾക്ക് വലിയ വെറുപ്പായിരുന്നു കലാമിന്റെ പണ്ഡിതന്മാരെ  അഹലു സുന്നത്തിന് പുറത്താണെന്ന് വരെ  വെറുപ്പ് കാരണം ഇയാൾ പറഞ്ഞിരുന്നു അവരെ മുഴുവനും പുത്തൻ വാദികൾ ആയിരുന്നു എന്നാണ് ഇയാൾ വിധിച്ചിരുന്നത് അവരോട് വിവാഹബന്ധമോ സാക്ഷി നിൽക്കലോ അവരെ ഇമാമാക്കളോ രോഗസന്ദർശിക്കലോ മയ്യത്തിൽപങ്കെടുക്കലേ പാടില്ല എന്ന് മാലികി ഇമാം  പറഞ്ഞു എന്നൊക്കെ അയാൾ തട്ടി വിട്ടിരുന്നു.

( തർത്തീബുൽ മദാരിസ് 2 / 600 )

وفي ترتيب المدارس للقاضي عياض


أبو بكر بن خُويز منداد رحمه الله ويقال خوين منداد. إذ كذا كنّاه أبو إسحاق الشيرازي. وسماه محمد بن أحمد بن عبد الله. ورأيت على كتبه تكنيته، بأبي عبد الله. وفي نسبته: محمد بن أحمد بن علي بن إسحاق. وقال الشيرازي، أيضاً تفقه بالأبهري وسمح الحديث. يروي عن أبي داسة، وأبي الحسن التمار، وأبي الحسن المصيصي، وأبي إسحاق التجيبي، وأبي العباس الأصم. وله كتاب كبير في الخلاف، وكتاب في أصول الفقه، وفي أحكام القرآن،


 وعنده شواذ عن مالك. وله اختيارات وتأويلات على المذهب في الفقه، والأصول، لم يرجع عليها حذاق المذهب. كقوله في بعض ما خالفه فيه من الأصول: إن العبيد لا يدخلون في خطاب الأحرار يوجب العلم. وفي


بعض مسائل الفقه حكايته عن المذهب: إن التيمم يرفع الحدث. وإنه لا يعتق على الرجل سوى الآباء والأبناء. ولم يكن بالجيد النظر، ولا بالقوي الفقه. وقد تكلم فيه أبو الوليد الباجي. قال: إني لم أسمع له في علماء العراق بذكر


. وكان يجانب الكلام جملة، وينافر أهله، حتى تعدى ذلك الى منافرته المتكلمين من أهل السنّة. وحكم على الكل بأنهم من أهل الأهواء، الذين قال مالك في مناكحتهم وشهادتهم وإمامتهم وعيادتهم وجنائزهم ما


ഇതേ ചർച്ച ദഹബി മീസാൻ 5/291 എന്ന ഗ്രന്തത്തിലും പറഞ്ഞിട്ടുണ്ട്


മുൻകാല പണ്ഡിതന്മാർ

വേറെയും അവരുടെ ധാരാളം  ഗ്രന്ഥങ്ങളിൽ മിൻദാദിനെ നിരൂപിക്കുകയും എതിർക്കുകയും ചെയ്തതായി കാണാം


ഖാതിമത്തുൽ മുഹഖിഖീൻ ഇബ്നു ഹജറു അൽ ഹൈതമി റ  തന്റെ

ഫതാവൽഹദീസിയ്യയിൽ മിൻദാദിന്റെ വാദത്തെ പറ്റി യുള്ള ചോദ്യവും ഉത്തരവും ഇങ്ങനെ വായിക്കാം .


ഇബ്നു ഖുവൈസ് മിൻദാദ്

 എന്നയാൾ ഇൽ മുൽകലാമിന്റെ (വിശ്വാസ ശാസ്ത്രം) ഗ്രന്ഥങ്ങൾ ഉടമയാക്കാനോ വാടകക്ക് കൊടുക്കാനോ പാടില്ല എന്നും അതെല്ലാം നശിപ്പിക്കണമെന്നും പറഞ്ഞിട്ടുണ്ടല്ലോ അവരെ പറ്റി പല വാദങ്ങളും അയാൾ രേഖപ്പെടുത്തിയിട്ടുണ്ട് .

പിന്നെ എങ്ങനെയാണ് ഇൽ മുൽകലാമിന് മഹത്വം ഉണ്ടെന്നു പറയുന്നത്. ?


മറുപടി


ഖാതിമത്തുൽ മുഹഖിഖീൻ ഇബ്നു ഹജറു അൽ ഹൈതമി റ  തന്റെ

ഫതാവൽഹദീസിയ്യയിൽ മിൻദാദിന്റെ വാദത്തെ പറ്റി യുള്ള ചോദ്യവും ഉത്തരവും ഇങ്ങനെ വായിക്കാം .


ഇബ്നു ഖുവൈസ് മിൻദാദ്

 എന്നയാൾ ഇൽ മുൽകലാമിന്റെ (വിശ്വാസ ശാസ്ത്രം) ഗ്രന്ഥങ്ങൾ ഉടമയാക്കാനോ വാടകക്ക് കൊടുക്കാനോ പാടില്ല എന്നും അതെല്ലാം നശിപ്പിക്കണമെന്നും പറഞ്ഞിട്ടുണ്ടല്ലോ അവരെ പറ്റി പല വാദങ്ങളും അയാൾ രേഖപ്പെടുത്തിയിട്ടുണ്ട് .

പിന്നെ എങ്ങനെയാണ് കലാമിന് മഹത്വം ഉണ്ടെന്നു പറയുന്നത്. ?


മറുപടി



ഇമാമുൽ ഹറമൈനിയുടെ ഗ്രന്തം  ഇർഷാദിന്റെ വ്യാഖ്യാതാവ് ഇബ്നു ബര്‍സ  റ പറയുന്നു.


അബു ഖുവൈസ് മിൻദാദ്

 നിന്നുള്ള മേൽ റിപ്പോർട്ട് ശരിയല്ല (അതായത് അദ്ദേഹത്തിൽ നിന്നും അങ്ങനെ ഉദ്ധരിക്കപ്പെടുന്ന റിപ്പോർട്ട് സഹീഹായി വന്നിട്ടില്ല)ഇനി അത് സ്വഹീഹാണെന്ന് സങ്കൽപ്പിച്ചാലും

സത്യം അദ്ദേഹത്തിന് എതിരെ പ്രമാണമായി  നിലനിൽക്കുന്നുണ്ട്.അശ്അരിയത്തിന്റെ തത്വങ്ങളും അവരുടെ അഭിപ്രായങ്ങളും നീ പരിശോധിച്ചാൽ അതെല്ലാം ഇൽമുൽ കലാമിലേക്ക് മടങ്ങുന്നതായി  നിനക്ക് കണ്ടെത്താം. 

അത് തൗഹീദിന്റെ വിജ്ഞാനമാണ് .തൗഹീദിന്റെ വിജ്ഞാനം ആരെങ്കിലും എതിർത്താൽ അവൻ ഖുർആൻ നിഷേധിച്ചവനാണ് അത് പരാജയവും നന്ദികേടും തന്നെയാണ് .


അബു ഖുവൈസ് മിൻദാദ് ന്റെ  അഭിപ്രായം സ്വീകരിക്കുകയും എന്നിട്ട് ഉമ്മത്തിലെ ശ്രേഷ്ഠന്മാരുടെയും

സ്വഹാബത്തും അതിനുശേഷം ഉള്ള മഹത്തുക്കളും ഉൾപെട്ട

 ഈ സമുദായത്തിലെ പണ്ഡിതന്മാരുടെയും 

 വാക്കിനെ എങ്ങനെ ഉപേക്ഷിക്കാൻ കഴിയും ?

അതിൽ  ഇമാം അശ്അരിയും റ  ഇമാം ബാഹിലിയും റ ഇമാം ഖലാനിസിയും റ ഇമാം മുഹാസിബിയും

ഇമാംഇബ്നു ഫൂറകും ഇമാംഇസ്ഫറായി നിയും ഇമാം ബാഖില്ലാനിയും

 മറ്റു ധാരാളം പണ്ഡിതന്മാർ

رضي الله عنهم

 ഇവരെല്ലാം ഉൾപ്പെടും ഇവരെല്ലാം

അഹ് ലു സുന്നത്ത് ജമാഅത്തിൽ പെട്ടവർ തന്നെയാണ്.


ഇൽ മുൽ കലാമിന്റെ മഹത്വം പറഞ്ഞുകൊണ്ട് അവർ ഇങ്ങനെ കവിത ചൊല്ലി.

വിജ്ഞാനം തേടുന്നവനേ  എല്ലാ വിജ്ഞാനവും ഇൽമുൽ കലാമിന്റെ അടിമയാണ്.


കാസി അബുത്ത്വയ്യിബ് ഇമാമിനോട് ചോദിക്കപ്പെട്ടു ചില ആളുകൾ കലാമിനെ ആക്ഷേപിക്കുന്നുണ്ടല്ലോ അപ്പോൾ അദ്ദേഹം ഇങ്ങനെ കവിത ചൊല്ലി യോഗ്യതയില്ലാത്ത ചിലർ കലാമിനെ ആക്ഷേപിച്ചു അവരുടെ ആക്ഷേപം കൊണ്ട് കലാമിന് ഒരു പ്രയാസവും വരികയില്ല ചക്രവാളത്തിൽ ളുഹാസമയത്തുള്ള സൂര്യൻ ഉദിച്ചു നിൽക്കുമ്പോൾ കാഴ്ചയില്ലാത്തവൻ 

 അതിൻറെ പ്രകാശം കാണുന്നില്ല എന്നത് സൂര്യന് ഒരിക്കലും ന്യൂന്യതത  അല്ല (ഫതാവൽ ഹദീസിയ്യ 205)

فإن قلت : كيف هذا مع قول ابن خويز منداد كتب الكلام لا يجوز تملكها والإجارة فيها باطلة ، ومتى وجدت وجب إتلافها بالغسل والحرق ومثله كتب الأغانى واللهو وشعر السخفاء من المتأخرين وكتب الفلاسفة والعزائم ثم عدى ذلك إلى كتب اللغة والنحو ، وبين ما فيهما من خوض أهلهما فيهما في أمور لا يعلمون صحتها . ثم قال : وكتب الكلام فيها الضلالة والبدع والإلحاد في أسماء الله وصفاته ، والكفر بتأويل القرآن وتحريفه عن موضعه فلا يجوز بقاؤها فى ديار المسلمين لئلا نضل الجاهل. فإن قيل : بعضها حق لأنكم لابد لاحتمون ببعض أقسام أهل الكلام ؟ فجوابه : إن هذا خطأ علينا لأنا لا ننسب إلى الكلام ولا إلى أهله ونحن منهم براء ، ولو تشاغل سنى بالكلام لكان مبتدعا ، والسنى هو المنتسب للسلف الصالح وكلهم زجروا عن الخوض فى مثل هذا ، والخائضون فى هذا من سائر أهل البدع ، ويكفي في الخروج إلى البدعة مسئلة واحدة فكيف وقد أو قروا ظهورهم وأجمعوا نفوسهم انتهى كلام ابن خويز منداد .

قلت : قال ابن برزة شارح إرشاد إمام الحرمين : هذا النقل عنه ،باطل، فإن صح عنه فالحق حجة عليه ، وإذا تصفحت قواعد الأشعرية ومذاهبهم ومبادلتهم وجدتها راجعة لعلم الكلام بل من أنكر علم التوحيد أنكر القرآن وذلك عين الكفران والخسران ، وكيف يرجع لابن خويز منداد وبترك أقاويل أفاضل الأمة وعلماء الملة من الصحابة ومن بعدهم كالأشعرى والباهلى والقلانسى والمحاسبي وابن فورك والاسفرابني

والباقلاني وغيرهم من أهل السنة ،

 وأنشدوا في تفضيله : أبها المقتدى لبطلب علما كل علم عبد لعلم الكلام وقيل للقاضي أبي الطيب : إن قوما يذمون علم الكلام ، فأنشد : عاب الكلام أناس لا خلاق لهم . وما عليه إذا عابوه من ضرر ما عاب شمس الضحى في الأفق طالعة أن لا يرى ضوءها من ليس ذا بصر /الفتاوي الحديثية/205

അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

.......


No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...