Tuesday, June 27, 2023

തഖ്ലീദ് : മദ്ഹബ് തഖ്ലീദ് ചെയ്യൽ പ്രമാണങ്ങൾ

 *ഇസ്ലാമികാദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 



https://islamicglobalvoice.blogspot.in/?m=0



*⭕ചോദ്യം*1👇



*ഗവേഷണത്തിന് കഴിവില്ലാത്തവർ ഗവേഷകരായ പണ്ഡിതൻമാരുടെ ഗവേഷണം സ്വീകരിക്കണം--തഖ്ലീദ് ചെയ്യണം എന്നതിന് എന്താണ് തെളിവ്??*



ചോദ്യം 2



ഖുർആനും സുന്നത്തുമുണ്ടായിരിക്കെ എന്തിനാണ് ഇമാമുമാരെ തഖ്ലീദ് ചെയ്യുന്നത് ?



ചോദ്യം 3.



തൗബ സൂറത്ത് 


ജൂതന്മാർ അവരുടെ പുരോഹിതന്മാരെയും പണ്ഡിതന്മാരെയും അല്ലാഹുവിനെ കൂടാതെ റബ്ബുകളാക്കി 


എന്ന ആയത്തിൽ പണ്ഡിതന്മാരെ തഖ്ലീദ് ചെയ്യൽ അവർക്കുള്ള ഇബാദത്താണന്ന് മുഫസ്സിറുകൾ വിവരിച്ചിട്ടുണ്ടോ ?



ചോദ്യം 4


ഇമാം റാസി മേൽ ആയത്തിന്റെ തഫ്സീറിൽ തഖ്ലീദിനെ എത്രിത്തിട്ടുണ്ടോ



*✅ഉത്തരം👇*



  


ഇവിടെ ആദ്യമായി മനസ്സിലാക്കേണ്ടത് ഇസ്ലാമിക   കർമ്മശാസ്ത്ര വിധികൾ അറിയാനുള്ള പ്രമാണം നാല് ആണ് .അതായത് കർമ്മപരമായ ഒരു കാര്യം വാജിബാണോ ഹറാമാണോ സുന്നത്താണോ കറാഹത്താണ് ഖിലാഫുൽ ഔല യാണോ എന്നറിയാനുള്ള  പ്രമാണങ്ങൾ ഖുർആൻ സുന്നത്ത് ഇജമാഅ ഖിയാസ് എന്നീ ചതുർ  പ്രമാണങ്ങളാണ്.



ഖുർആനിലെയും സുന്നത്തിലേയും വിധികൾ പരിശോധിച്ചാൽ രണ്ടു വിഭാഗം ആക്കി തിരിക്കാൻ കഴിയും. ഒന്ന് വ്യക്തമായി പറഞ്ഞത് (നസ്സ് )


രണ്ട് വ്യക്തമായി പറയാത്തത് 



രണ്ടാം വിഭാഗത്തിലെ വിധികൾ വെക്തത ഇല്ലാത്തത് കൊണ്ട് ഗവേഷണം ചെയ്തു കണ്ടുപിടിക്കേണ്ടതാണ് . അതിൽ വെക്തമായി പറയാതെ സൂചനകൾ ആയിട്ടോ മറ്റോ പറഞ്ഞിട്ടുണ്ടായിരിക്കാം.



ഖുർആനിനു പുറമേ സുന്നത്തും പ്രമാണത്തിൽ ഉൾപ്പെടുത്താൻ കാരണം ഖുർആനിൽ സർവ്വ കാര്യങ്ങളും വ്യക്തമായി പറഞ്ഞിട്ടില്ലാത്തതുകൊണ്ടാണ്.ഖുർആനിൽ എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു എങ്കിൽ ഹദീസുകൾ പ്രമാണമാക്കേണ്ട ആവശ്യമില്ലായിരുന്നു.


എന്നാൽ ഹദീസുകളും പരിശോധിച്ചാലും ഇപ്രകാരം തന്നെയാണ്. ഹദീസുകളിൽ വ്യക്തമായി പറഞ്ഞതും വ്യക്തമായി പറയാത്തതും കാണാം


വ്യക്തമായി പറയാത്തത് ഗവേഷണം ചെയ്തു കണ്ടുപിടിക്കേണ്ടതാണ്.ഖുർആനും സുന്നത്തിനും പുറമേ ഇജ്മഉം  ഖിയാസും പ്രമാണമാക്കാനുള്ള കാരണം  ഇവ രണ്ടിലും എല്ലാം വ്യക്തമായി പറഞ്ഞിട്ടില്ല എന്നത് തന്നെയാണ്.


രണ്ടിലും എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു എങ്കിൽ അവ രണ്ടും മാത്രം തന്നെ പ്രമാണം ആകുമായിരുന്നു.വ്യക്തമായി പറയാത്തതിനെ വ്യക്തമായി പറഞ്ഞതിനോട് തുലനം ചെയ്ത് കണ്ടുപിടിക്കുന്നതിനാണ് ഖിയാസ് എന്ന് പറയുന്നത്.


വ്യക്തമായി പറയാത്തത് ഗവേഷണം ചെയ്ത് കണ്ടുപിടിക്കുന്നതിന് ഈജിപ്തിഹാദ് (ഗവേഷണം )എന്നും പറയും


വ്യക്തമായി പറഞ്ഞതിൽ ഒരിക്കലും ഗവേഷണം  ചെയ്യാൻ പാടില്ല.അത്തരം കാര്യങ്ങളിൽ ഗവേഷണം ചെയ്ത് ഖുർആനിനും സുന്നത്തിനും വിരുദ്ധമായ വാദം വാദിക്കുന്നത് ഗൗരവമുള്ള കുറ്റകൃത്യമാണ്.


ഈ കാര്യങ്ങളെല്ലാം പ്രമാണികമായി തെളിയിക്കാൻ സാധിക്കുന്നതാണ്.



ജനങ്ങളെ രണ്ട് വിഭാഗം ആക്കാവുന്നതാണ്  ഖുർആനിൽ വ്യക്തമായി പറയാത്ത കാര്യങ്ങൾ ഗവേഷണം ചെയ്ത് കണ്ടുപിടിക്കാനുള്ള യോഗ്യതയുള്ള പണ്ഡിതന്മാർ (മുജ്തഹിദുകൾ ) രണ്ട് ഗവേഷണത്തിന് യോഗ്യതയുള്ള ഇല്ലാത്തവർ


യോഗ്യതയില്ലാത്തവർ യോഗ്യതയുള്ളവരെ ഗവേഷണപരമായ വിഷയങ്ങളിൽ -അതായത് പ്രമാണത്തിൽ വ്യക്തമായി പറയാത്ത വിഷയങ്ങളിൽ - അവർ ഗവേഷണം (ഇജ്തിഹാദ് ) ചെയ്തപ്പോൾ പ്രമാണം ആക്കിയ തെളിവുകൾ അറിയില്ലെങ്കിലും അവർ പറയുന്നത് സ്വീകരിക്കുന്നതിനാണ് തഖ്ലീദ്എന്ന് പറയുന്നത്.ചിലപ്പോൾ ഇതിന് ഇത്തിബാഉ എന്നും പറയാറുണ്ട്.



*ഗവേഷണ യോഗ്യരായ പണ്ഡിതൻമാർ ഗവേഷണം നടത്തി പ്രഖ്യാപിക്കുന്ന വിധികൾ സ്വീകരിക്കുന്നത് മതത്തിന്റെ ഭാഗമാണെന്ന് താഴെ കാണുന്ന ഹദീസ് വ്യക്തമാക്കുന്നു.* 



തെളിവ് 1 



  *📚 മുആദിബ്നുജബൽ (റ) വിൽ നിന്നും നിവേദനം നബി(സ), അദ്ധേഹത്തെ യമനിലേക്കയക്കുമ്പോൾ അദ്ധേഹത്തോട് ചോദിച്ചു: ഒരു വിധി പറയേണ്ട പ്രശ്നം വന്നാൽ താങ്കൾ എങ്ങിനെ വിധി പറയും ❓അദ്ധേഹം പറഞ്ഞു ഞാൻ അല്ലാഹു വിന്റെ കിതാബ്കൊണ്ട് വിധി പറയും. നബി (സ) ചോദിച്ചു: അല്ലാഹു വിന്റെ ഗ്രന്ധത്തിൽ നീ അത് കണ്ടില്ലെങ്കിലോ? അദ്ധേഹം പറഞ്ഞു: ഞാൻ അല്ലാഹു വിന്റെ റസൂലിന്റെ(സ) സുന്നത്ത് കൊണ്ട് വിധി പറയും നബി(സ) ചോദിച്ചു നബി(സ)യുടെ സുന്നത്തിൽ താങ്കൾ അതിന്റെ വിധി കണ്ടെത്തിയില്ലെങ്കിലോ? അദ്ധേഹം പറഞ്ഞു എന്നാൽ ഞാൻ ഗവേഷണം നടത്തും, വീഴ്ച വരുത്തുകയില്ല. അപ്പോൾ അദ്ധേഹത്തിന്റെ നെഞ്ചിൽ തട്ടിക്കൊണ്ട് നബി (സ) പറഞ്ഞു: അല്ലാ ഹൂവിന്റെ തിരുദൂതർ ഇഷ്ടപ്പെടുന്ന ഒരു കാര്യത്തിന് അല്ലാഹു വിന്റെ തിരുദൂതരുടെ ദൂതന് കഴിവ് നൽകിയ അല്ലാഹുവിന് സർവ്വ സ്തുതിയും.*



_*[ മിഷ്ക്കാത്ത് പേജ് 324 ]*_



الإمارة والقضاء«باب العمل في القضاء والخوف منهإ


3737 -وعن معاذ بن جبلأن رسول الله - صلى الله عليه وسلم - لما بعثه إلىاليمنقال :كيف تقضي إذا عرض لكقضاء ؟ قال : أقضي بكتاب الله، قال : فإن لم تجد فيكتاب الله ؟ قال : فبسنة رسول الله - صلى الله عليه وسلم - ، قال : فإن لم تجد في سنة رسول الله ؟ قال : أجتهد رأيي ولا آلو ، قال : فضرب رسول الله - صلى الله عليه وسلم - على صدره ، وقال : الحمد لله الذي وفق رسول رسول الله لما يرضى به رسول الله. رواهالترمذي وأبو داودوالدارمي.الحاشية رقم:13737


                            


*✳അപ്പോള്‍ വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും വ്യക്തമായി പരാമർശിക്കപ്പെടാത്ത വിഷയങ്ങളിൽ ഗവേഷണം നടത്തി വിധി പറയുമെന്ന മുആദ് (റ) വിന്റെ തീരുമാനത്തെ നബി(സ) അംഗീകരിക്കുകയാണെല്ലോ ചെയ്തത് അത്തരം വിഷയങ്ങളി അദ്ധേഹത്തിന്റെ ഗവേഷണ ഫലങ്ങളാണെല്ലോ യമനികൾ സ്വീകരിക്കുന്നത്.* 


  *അതിനാൽ ഖുർആനിലും സുന്നത്തിലും വ്യക്തമായി പരാമർശിക്കപ്പെടാത്ത വിഷയങ്ങളിൽ ഗവേഷണ യോഗ്യരായ പണ്ഡിതൻമാർ ഗവേഷണം നടത്തി അവതരിപ്പിക്കുന്ന വിഷയങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കുകയാണ് വേണ്ടതെന്ന് ഇതിൽ നിന്നും വ്യക്തമാണ്.*


ഈ വിഷയം വ്യക്തമായി മേൽ ഹദീസിനെ വിവരിച്ചു കൊണ്ട് ഹദീസ് വ്യാഖ്യാന ഗ്രന്ഥത്തിൽപറഞ്ഞ കാര്യം താഴെ ചേർക്കുന്നു. മർഖാത്തിൽ നോക്കുക.


  وعنمعاذ بن جبلأن رسول الله - صلى الله عليه وسلم - لما بعثه إلىاليمن( ; أي واليا وقاضيا ) قال ( : أي امتحانا له )كيف تقضي إذا عرض لك قضاء ؟ قال : أقضيبكتاب الله، قال : فإن لم تجد ؟ ( ; أي مصرحا ) في كتاب الله ، قال : فبسنة رسول الله - صلى الله عليه وسلم - ، قال : فإن لم تجد في سنة رسول الله ؟ قال : أجتهد رأيي ( ; أي أطلب حكم تلك الواقعة بالقياس على المسائل التي جاء فيها نص وأحكم فيها بمثل المسألة التي جاء فيها نص لما بينهما من المشابهة ، ) ولا آلو ( بمد الهمزة متكلم من ألى يألو ; أي ما أقصر ، قالالطيبي: قوله: أجتهد رأيي ، المبالغة قائمة في جوهر اللفظ وبناؤه للافتعال و للاعتمال والسعي وبذل الوسع ، ونسبته إلى الرأي; أيضا تربية إلى المعنى ، قالالراغب: الجهد : والجهد طاقةوالمشقة والاجتهاد أخذ النفس ببذل الطاقة وتحمل المشقة ،يقال : جهدت رأيي واجتهدت ; أتعبته بالفكر ، قالالخطابي: لم يرد به الرأي الذي يسنح له من قبل نفسه ، أو يخطر بباله على غير أصل من كتاب ، أو سنة ، بل أراد ردالقضية إلى معنى الكتاب والسنة ; من طريق القياس وفي هذا إثبات للحكم بالقياس ، قالالمظهر: أي إذا وجدت مشابهة بين التي أنا بصددها وبين المسألة التي جاء نص فيها منالكتاب ، أو السنة ; حكمت فيها بحكمهما ;



 مثاله : جاء النص بتحريم الربا في البر ولم يجيء نص في البطيخ قاسالشافعيالبطيخ على البر لما وجد لما بينهما من علة المطعومية ، وقاسأبو حنيفةرحمه الله الجص على البر لما وجد بينهما من علة الكيلية ، ) قال ( ; أيمعاذ) فضرب رسول الله - صلى الله عليه وسلم - على صدره ، أو قال الراوي نقلا عنمعاذ: فضرب رسول الله - صلى الله عليه وسلم - على صدره ، ويمكن أن يكون المراد : على صدري ; بطريق الالتفات ، أو على سبيل التجريد ، )وقال الحمد لله الذي وفق رسول رسول الله لما يرضى به رسول الله( ; أي لما يحبه ويتمناه من طلب طريق الصواب ، قالالطيبي: فيه استصواب منه - صلى الله عليه وسلم - لرأيه في استعماله ، وهذا معنى قولهم : كل مجتهد مصيب، ولا ارتياب أن المجتهد إذا كدح في التحري وأتعب القريحة في الاستنباط ; استحق أجرا لذلك ، وهذا بالنظر إلى أصل الاجتهاد



തെളിവ്:2


.*📚  മറ്റൊരു ഹദീസ് കാണുക. മുആദിബ്നു അബീ ത്വൽഹ(റ) വിൽ നിന്നും നിവേദനം:~ വെള്ളിയാഴ്ച്ച ഖുത്തുബയിൽ ഉമറുബിനുൽ ഖത്താബ് (റ),നബി(സ) മയേയും അബൂബക്കർ (റ) വിനെയും പരാമർശിച്ചശേഷം ഇങ്ങനെ പറഞ്ഞു, എനിക്ക് ശേഷം മുഖ്യവിഷയമായി ഞാന്‍ കാണുന്നത് " കലാലത്ത് " സംബന്ധിച്ചാണ്. പ്രസ്തുത വിഷയത്തിൽ നബി(സ) മയോട് കൂടിയാലോചന നടത്തിയതുപോലെ മറ്റൊരു വിഷയത്തിലും ഞാൻ കൂടിയാലോചന നടത്തിയിട്ടില്ല. നബി(സ) എന്നോട് ആവിഷയത്തിൽ ഗൗരവമായി സംസാരിച്ചതുപോലെ മറ്റൊരു വിഷയത്തിലും ഇത്ര ഗൗരവമായി സംസാരിച്ചിട്ടില്ല. നബി(സ) കൈവിരൽ കൊണ്ട് എന്റെ നെഞ്ചിൽ കുത്തുകയുണ്ടായി*


_*[ മുസ്ലിം 2/35]*



1617 ﺣﺪﺛﻨﺎ ﻣﺤﻤﺪ ﺑﻦ ﺃﺑﻲ ﺑﻜﺮ ﺍﻟﻤﻘﺪﻣﻲ ﻭﻣﺤﻤﺪ ﺑﻦ ﺍﻟﻤﺜﻨﻰ


ﻭﺍﻟﻠﻔﻆ ﻻﺑﻦ ﺍﻟﻤﺜﻨﻰ ﻗﺎﻻ ﺣﺪﺛﻨﺎ ﻳﺤﻴﻰ ﺑﻦ ﺳﻌﻴﺪ ﺣﺪﺛﻨﺎ ﻫﺸﺎﻡ


ﺣﺪﺛﻨﺎ ﻗﺘﺎﺩﺓ ﻋﻦ ﺳﺎﻟﻢ ﺑﻦ ﺃﺑﻲ ﺍﻟﺠﻌﺪ ﻋﻦ ﻣﻌﺪﺍﻥ ﺑﻦ ﺃﺑﻲ ﻃﻠﺤﺔ


ﺃﻥ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ ﺧﻄﺐ ﻳﻮﻡ ﺟﻤﻌﺔ ﻓﺬﻛﺮ ﻧﺒﻲ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﺫﻛﺮ ﺃﺑﺎ ﺑﻜﺮ ﺛﻢ ﻗﺎﻝ ﺇﻧﻲ ﻻ ﺃﺩﻉ ﺑﻌﺪﻱ ﺷﻴﺌﺎ ﺃﻫﻢ ﻋﻨﺪﻱ ﻣﻦ ﺍﻟﻜﻼﻟﺔ ﻣﺎ ﺭﺍﺟﻌﺖ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ ﺷﻲﺀ ﻣﺎ ﺭﺍﺟﻌﺘﻪ ﻓﻲ ﺍﻟﻜﻼﻟﺔ ﻭﻣﺎ ﺃﻏﻠﻆ ﻟﻲ ﻓﻲ ﺷﻲﺀ ﻣﺎ ﺃﻏﻠﻆ ﻟﻲ ﻓﻴﻪ ﺣﺘﻰ ﻃﻌﻦ ﺑﺈﺻﺒﻌﻪ ﻓﻲ ﺻﺪﺭﻱ ﻭﻗﺎﻝ ﻳﺎ


ﻋﻤﺮ ﺃﻻ ﺗﻜﻔﻴﻚ ﺁﻳﺔ ﺍﻟﺼﻴﻒ ﺍﻟﺘﻲ ﻓﻲ ﺁﺧﺮ ﺳﻮﺭﺓ ﺍﻟﻨﺴﺎﺀ ﻭﺇﻧﻲ ﺇﻥ ﺃﻋﺶ ﺃﻗﺾ ﻓﻴﻬﺎ ﺑﻘﻀﻴﺔ ﻳﻘﻀﻲ ﺑﻬﺎ ﻣﻦ ﻳﻘﺮﺃ ﺍﻟﻘﺮﺁﻥ ﻭﻣﻦ ﻻ ﻳﻘﺮﺃ ﺍﻟﻘﺮﺁﻥ ﻭﺣﺪﺛﻨﺎ ﺃﺑﻮ ﺑﻜﺮ ﺑﻦ ﺃﺑﻲ ﺷﻴﺒﺔ ﺣﺪﺛﻨﺎ ﺇﺳﻤﻌﻴﻞ ﺍﺑﻦ ﻋﻠﻴﺔ ﻋﻦ ﺳﻌﻴﺪ ﺑﻦ ﺃﺑﻲ ﻋﺮﻭﺑﺔ ﺡ ﻭﺣﺪﺛﻨﺎ ﺯﻫﻴﺮ ﺑﻦ ﺣﺮﺏ


ﻭﺇﺳﺤﻖ ﺑﻦ ﺇﺑﺮﺍﻫﻴﻢ ﻭﺍﺑﻦ ﺭﺍﻓﻊ ﻋﻦ ﺷﺒﺎﺑﺔ ﺑﻦ ﺳﻮﺍﺭ ﻋﻦ ﺷﻌﺒﺔ


ﻛﻼﻫﻤﺎ ﻋﻦ ﻗﺘﺎﺩﺓ ﺑﻬﺬﺍ ﺍﻹﺳﻨﺎﺩ ﻧﺤﻮﻩ


    


*📖 പ്രസ്തുത ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു.പ്രസ്തുത വിഷയത്തിൽ നബി (സ) തങ്ങൾ അത്രയും ഗൗരവമാവാൻ കാരണം, ഉമർ(റ)വും മറ്റും നിയമങ്ങൾ അവലമ്പമാക്കി വ്യക്തമായി പരാമർശിച്ച കാര്യങ്ങളിൽ നിന്നും മറ്റുള്ളവ ഗവേഷണത്തിലൂടെ കണ്ടെത്തുന്നത് ഒഴിവാകുമോ എന്ന ഭയം കൊണ്ടാണ്. അല്ലാഹു ഇപ്രകാരം പറഞ്ഞിട്ടുണ്ടല്ലോ: അവരത് റസൂലിന്റെയും അവരിലെ കാര്യ വിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നു എങ്കിൽ അവരുടെ കൂട്ടത്തിൽ അത് ഗവേഷണം നടത്തി മനസിലാക്കാൻ കഴിവുള്ളവർ അതിന്റെ   യാഥാർത്ഥ്യം മനസിലാക്കുമായിരുന്നു.* *അപ്പോൾ ഗവേഷത്തത്തിലൂടെ നിയമങ്ങൾ കണ്ടെത്തുക എന്നത് നിർബന്ധമായ കാര്യങ്ങളിൽ വെച്ച് ഏറ്റവും ശക്തമായതാണ്. കാരണം പുതിയ പുതിയ സമസ്യകൾക്കുള്ള വളരെ കുറഞ്ഞ പ്രതിവിധികൾ മാത്രമേ പരാമർശിക്കപ്പെട്ടവയിൽ കാണുകയുള്ളൂ.


വിശുദ്ധ ഖുർആൻ പറയുന്നു


റസൂലിലേക്കും ഗവേഷണത്തിന് കഴിവുള്ള പണ്ഡിതന്മാരിലേക്കും കാര്യങ്ങൾ മടക്കണം എന്നുംഅങ്ങനെ മടക്കിയാൽ ഗവേഷണ പടുക്കളായ പണ്ഡിതന്മാർ അതിനെ അറിയുന്നതാണ് *


_*[ശറഹ് മുസ്ലിം 2/35]*_


  ﻭﺇﻧﻲ ﺇﻥ ﺃﻋﺶ ﺇﻟﻰ ﺁﺧﺮﻩ ‏) ﻫﺬﺍ ﻣﻦ ﻛﻼﻡ ﻋﻤﺮ ﻻ ﻣﻦ ﻛﻼﻡ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﺇﻧﻤﺎ ﺃﺧﺮ ﺍﻟﻘﻀﺎﺀ ﻓﻴﻬﺎ ; ﻷﻧﻪ ﻟﻢ ﻳﻈﻬﺮ ﻟﻪ ﻓﻲ ﺫﻟﻚ ﺍﻟﻮﻗﺖ ﻇﻬﻮﺭﺍ ﻳﺤﻜﻢ ﺑﻪ ، ﻓﺄﺧﺮﻩ ﺣﺘﻰ ﻳﺘﻢ ﺍﺟﺘﻬﺎﺩﻩ ﻓﻴﻪ ، ﻭﻳﺴﺘﻮﻓﻲ ﻧﻈﺮﻩ ، ﻭﻳﺘﻘﺮﺭ ﻋﻨﺪﻩ ﺣﻜﻤﻪ ، ﺛﻢ ﻳﻘﻀﻲ ﺑﻪ ، ﻭﻳﺸﻴﻌﻪ ﺑﻴﻦ ﺍﻟﻨﺎﺱ ، ﻭﻟﻌﻞ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺇﻧﻤﺎ ﺃﻏﻠﻆ ﻟﻪ ﻟﺨﻮﻓﻪ ﻣﻦ ﺍﺗﻜﺎﻟﻪ ﻭﺍﺗﻜﺎﻝ ﻏﻴﺮﻩ ﻋﻠﻰ ﻣﺎ ﻧﺺ ﻋﻠﻴﻪ ﺻﺮﻳﺤﺎ ، ﻭﺗﺮﻛﻬﻢ ﺍﻻﺳﺘﻨﺒﺎﻁ ﻣﻦ ﺍﻟﻨﺼﻮﺹ ، ﻭﻗﺪ ﻗﺎﻝ ﺍﻟﻠﻪ ﺗﻌﺎﻟﻰ : ﻭﻟﻮ ﺭﺩﻭﻩ ﺇﻟﻰ ﺍﻟﺮﺳﻮﻝ ﻭﺇﻟﻰ ﺃﻭﻟﻲ ﺍﻷﻣﺮ ﻣﻨﻬﻢ ﻟﻌﻠﻤﻪ ﺍﻟﺬﻳﻦ ﻳﺴﺘﻨﺒﻄﻮﻧﻪ ﻣﻨﻬﻢ ﻓﺎﻻﻋﺘﻨﺎﺀ ﺑﺎﻻﺳﺘﻨﺒﺎﻁ ﻣﻦ ﺁﻛﺪ ﺍﻟﻮﺍﺟﺒﺎﺕ ﺍﻟﻤﻄﻠﻮﺑﺔ ، ﺑﺄﻥ ﺍﻟﻨﺼﻮﺹ ﺍﻟﺼﺮﻳﺤﺔ ﻻ ﺗﻔﻲ ﺇﻻ ﺑﻴﺴﻴﺮ ﻣﻦ ﺍﻟﻤﺴﺎﺋﻞ ﺍﻟﺤﺎﺩﺛﺔ ، ﻓﺈﺫﺍ ﺃﻫﻤﻞ ﺍﻻﺳﺘﻨﺒﺎﻁ ، ﻓﺎﺕ ﺍﻟﻘﻀﺎﺀ ﻓﻲ ﻣﻌﻈﻢ ﺍﻷﺣﻜﺎﻡ ﺍﻟﻨﺎﺯﻟﺔ ﺃﻭ ﻓﻲ ﺑﻌﻀﻬﺎ . ﻭﺍﻟﻠﻪ ﺃﻋﻠﻢ .


    *✅   അപ്പോൾ വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും വ്യക്തമായി ചർച്ച ചെയ്യാത്ത വിഷയങ്ങൾ ഗവേഷണത്തിലൂടെ കണ്ടെത്താൻ ആണ് ഇസ്ലാം നിർദേശിക്കുന്നത്. അവ കണ്ടെത്താൻ യോഗ്യരായ പണ്ഡിതൻമാർ കണ്ടെത്തിയ നിയമങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കൽ  ഗവേഷണത്തിന് യോഗ്യതയില്ലാത്തവരുടെ ബാധ്യതയാണ്.ഇക്കാര്യം മുകളിൽ വിവരിച്ച പ്രമാണങ്ങളിൽ നിന്നും സുതാര്യം വെക്കമാണെല്ലോ.*



🌴🌴🌴🌴🌴🌴🌴



*ഇസ്ലാമികാദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ഉപയോഗപ്പെടുത്തുക* 



https://islamicglobalvoice.blogspot.in/?m=0



💦💦💦💦💦💦💦💦💦💦💦


ഭാഗം 2



🔲ചോദ്യം:


ഗവേഷണത്തിന് കഴിയാത്തവർ ഗവേഷണ പടുക്കളായ പണ്ഡിതന്മാരെ തഖ്ലീദ് ചെയ്യണമെന്ന് ഖുർആൻകൊണ്ട് തെളിയിക്കാമോ?



🔲ഉത്തരം:


അതെ..


വിശുദ്ധ ഖുർആൻ പറയുന്നു: ഭയമോ നിർഭയമോ ഉള്ള വല്ല വാർത്തയും അവർക്ക് വന്നുകിട്ടിയാൽ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിനു വിട്ടിരുന്നെങ്കില്‍ അവരുടെ കൂട്ടത്തില്‍ അത് ഗവേഷണം നടത്തി മനസ്സിലാകാന്‍ കഴിവുള്ളവർ അതിന്റെ യാഥാർഥ്യം മനസ്സിലാക്കിക്കൊള്ളുമായിരിന്നു.



നിങ്ങളുടെമേല്‍ അല്ലാഹുവിന്റെ കാരുണ്യം ഇല്ലായിരുന്നെങ്കിൽ നിങ്ങളില്‍ അല്പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരിന്നു. (സുറഃ അന്നിസാ...)



ഇവിടെ ഉലുല്‍ അംറ് എന്നതുകൊണ്ടുള്ള ഉദ്ദേശ്യം പണ്ഡിതന്മാരാണെന്ന് ഇമാം റാസി(റ) തന്റെ തഫ്സീറിൽ(10/200)ൽ സ്ഥിരപ്പെടുത്തിയിട്ടുണ്ട്.



മേല്‍ സൂക്തം


ഇമാം റാസി(റ) ഇപ്രകാരം വീണ്ടും വിവരിക്കുന്നു:


ഈ ആയത്ത് പല കാര്യത്തിന്റെമേലിലും അറിയിച്ചുതരുന്നുണ്ട്.



ഒന്ന്:


ലോകത്ത് നടക്കുന്നകാര്യങ്ങളുടെ(പ്രശ്നങ്ങളില്‍) നിയമങ്ങളില്‍ ചിലത് പ്രമാണങ്ങളില്‍ വ്യക്തമാക്കപ്പെട്ട (നസ്സ് )നിലക്ക് (ഖുർആനിലും , ഹദീസിലും) അറിയപ്പെട്ടിട്ടില്ലാ ഗവേഷണം ചെയ്തു കണ്ടെടുക്കേണ്ടതാണെന്ന് ഈ ആയത്തില്‍ നിന്ന് മനസ്സിലാകാം.



രണ്ട്:


പണ്ഡിതന്മാരുടെ ഗവേഷണഫലങ്ങൾ


രേഖയാണ്. 



മൂന്ന്:


അത്തരം വിഷയങ്ങളിൽ ഗവേഷണയോഗ്യരായ പണ്ഡിതന്മാരെ തഖ്ലീദ് ചെയ്യല്‍ ഗവേഷണയോഗ്യതയില്ലാത്തവരുടെ ബാധ്യതയാണ്(റാസി 10/200)*


الجديدالكتب«التفسير الكبير أو مفاتيح الغيب«سورة النساء«قوله تعالى وإذا جاءهم أمر من الأمن أو الخوف أذاعوا بهإظهار التشكيل|إخفاء التشكيلمسألة:التحليل الموضوعيالمسألة الرابعة : دلت هذه الآية على أنالقياس حجة في الشرع، وذلك لأن قوله : )الذين يستنبطونه منهم( صفة لأولي الأمر ، وقد أوجب الله تعالى على الذين يجيئهم أمر من الأمن أو الخوف أن يرجعوا في معرفته إليهم ، ولا يخلوا إما أن يرجعوا إليهم في معرفة هذه الوقائع مع حصول النص فيها ، أو لا مع حصول النص فيها ، والأول باطل ، لأن على هذا التقدير لا يبقى الاستنباط لأن من روى النص في واقعة لا يقال : أنه استنبط الحكم ، فثبت أنالله أمر المكلف برد الواقعة إلى من يستنبط الحكم فيها ، ولولا أن الاستنباط حجة لما أمر المكلف بذلك ، فثبت أن الاستنباط حجة ، والقياس إما استنباط أو داخل فيه ، فوجبأن يكون حجة . إذا ثبت هذا فنقول : الآية دالة على أمور :أحدها : أن في أحكام الحوادث ما لا يعرف بالنص بل بالاستنباط .وثانيها : أن الاستنباط حجة .وثالثها : أنالعامي يجب عليه تقليد العلماء في أحكام الحوادث.ورابعها : أن النبي صلى الله عليه وسلم كان مكلفا باستنباطالأحكام لأنه تعالى أمر بالرد إلى الرسول وإلى أولي الأمر .]ص:160 [ثم قال تعالى : )لعلمه الذين يستنبطونه منهم( ولم يخصص أولي الأمر بذلك دون الرسول وذلك يوجب أن الرسول وأولي الأمر كلهم مكلفون بالاستنباط .



( قولان :أحدهما : إلى ذوي العلم والرأي منهم .والثاني : إلى أمراء السرايا ، وهؤلاء رجحوا هذا القول على الأول ، قالوا لأن أولي الأمر الذين لهم أمر على الناس ، وأهل العلم ليسوا كذلك ، وإنما الأمراء هم الموصوفون بأن لهم أمرا على الناس .وأجيب عنه : بأن العلماء إذا كانوا عالمين بأوامر الله ونواهيه ، وكان يجب على غيرهم قبول قولهم لم يبعد أن يسموا أولي الأمر من هذا الوجه ، والذي يدل عليه قوله تعالى : )ليتفقهوا في الدين ولينذروا قومهم إذا رجعوا إليهم لعلهم يحذرون( ] التوبة : 122 [ فأوجب الحذر بإنذارهم وألزم المنذرين قبول قولهم ، فجاز لهذا المعنىإطلاق اسم أولي الأمر عليهم .



പണ്ഡിതന്മാരെ ഗവേഷണം ചെയ്യാൻ പാടില്ല എന്ന് ഇമാം റാസി തഫ്സീറിൽ പറഞ്ഞിട്ടുണ്ട് എന്ന് ഒരു വാചകം ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് ചില വഹാബി പുരോഹിതന്മാർ തട്ടി വിടാറുണ്ട് .എന്നാൽ ഇമാം റാസി കൃത്യമായി തഖ്ലീദ് ചെയ്യണമെന്ന് പറഞ്ഞ വാചകമാണ് മുകളിൽ കണ്ടത് ഇപ്രകാരം അദ്ദേഹം പല ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്



മറുപടി നൽകിയത് 


ഇസ്ലാമിക് റൂമിനു വേണ്ടി 



*അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി.* 



💦💦💦💦💦💦💦💦💦💦💦


📙📘📓📒📔📕📗



*സംശയാ നിവാരണം ക്ലാസ്സ്റൂം*


➖➖➖🔷🔶➖➖➖



*⛔ചോദ്യം 1⃣*



ഗവേഷകരായ ഇമാമുമാരെ സ്വീകരിക്കുന്ന വിഷയത്തില്‍ ലോകമുസ്ലിമീങ്ങളുടെ നിലപാട് എന്താണ്❓


അതില്‍ ഇജ്മാഉ ഉണ്ടോ❓



*✅✍ഉത്തരം*


ഖുർആനിലും സുന്നത്തിലും വെക്തമായി പരാമർശിച്ചിട്ടില്ലാത്ത വിഷയങ്ങളിൽ ഗവേഷണ യോഗ്യരായ പണ്ഡിതന്മാരിൽ ഒരാളെ സ്വീകരിക്കുക എന്നതാണ് സ്വഹാബത്തിന്റെ കാലം മുതൽ നിരാക്ഷേപം മുസ്ലീങ്ങൾ സ്വീകരിച്ചുവന്ന സമീപനം അക്കാര്യം വിശ്വവ്യാഖൃാധരായ പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുള്ളതാണ്.



📚 *ഇമാം ആമദി(റ) എഴുതുന്നു*👇 



വിമർശകർ കടന്ന് വെരുന്നതിന്റെ മുൻപ് സ്വഹാബത്തിന്റെയും താബിഉകളുടെയും കാലത്ത് സാധാരണക്കാർ സ്വീകരിച്ചിരുന്ന സമീപനം ഗവേഷണ യോഗ്യരായ പണ്ഡിതന്മാരോട് ഫത്വവ ചോദിക്കുകയും മതപരമായ നിയമങ്ങളില്‍ അവരെ അനുധാവനം ചെയ്യുക എന്നതുമായിരിന്നു അവരിൽ പെട്ടപണ്ഡിതന്മാർ തെളിവുകളിലേക്ക് സൂചനപോലും നല്‍കാതെ അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും കൊടുത്തിരുന്നു.


അങ്ങനെ ചെയ്യുന്നവരെ ആരും വെറുക്കുകയോ വിമർശിക്കുകയോ ഉണ്ടായിരുന്നില്ലാ അപ്പോള്‍ സാധാരണക്കാരന്‍ ഒരുമുജ്തഹിദിനെ പിന്‍പറ്റൽ അനുവദീന്യമാണ് എന്ന് ഇജ്മാഹ് കൊണ്ട് സ്ഥിരപ്പെട്ടതാണ് (അല്‍ ഇഹ്കാം ഫീഉസൂലില്‍ അഹ്കാം:4/234)29



 ‏] ﻭﺃﻣﺎ ﺍﻹﺟﻤﺎﻉ : ﻓﻬﻮ ﺃﻧﻪ ﻟﻢ ﺗﺰﻝ ﺍﻟﻌﺎﻣﺔ ﻓﻲ ﺯﻣﻦ ﺍﻟﺼﺤﺎﺑﺔ ﻭﺍﻟﺘﺎﺑﻌﻴﻦ ﻗﺒﻞ ﺣﺪﻭﺙ ﺍﻟﻤﺨﺎﻟﻔﻴﻦ ﻳﺴﺘﻔﺘﻮﻥ ﺍﻟﻤﺠﺘﻬﺪﻳﻦ ﻭﻳﺘﺒﻌﻮﻧﻬﻢ ﻓﻲ ﺍﻷﺣﻜﺎﻡ ﺍﻟﺸﺮﻋﻴﺔ ، ﻭﺍﻟﻌﻠﻤﺎﺀ ﻣﻨﻬﻢ ﻳﺒﺎﺩﺭﻭﻥ ﺇﻟﻰ ﺇﺟﺎﺑﺔ ﺳﺆﺍﻟﻬﻢ ﻣﻦ ﻏﻴﺮ ﺇﺷﺎﺭﺓ ﺇﻟﻰ ﺫﻛﺮ ﺍﻟﺪﻟﻴﻞ ، ﻭﻻ ﻳﻨﻬﻮﻧﻬﻢ ﻋﻦ ﺫﻟﻚ ﻣﻦ ﻏﻴﺮ ﻧﻜﻴﺮ ، ﻓﻜﺎﻥ ﺇﺟﻤﺎﻋﺎ ﻋﻠﻰ ﺟﻮﺍﺯ


ﺍﺗﺒﺎﻉ ﺍﻟﻌﺎﻣﻲ ﻟﻠﻤﺠﺘﻬﺪ ﻣﻄﻠﻘﺎ .



*📚ഇമാം ഗസാലി(റ) എഴുതുന്നു*👇 സാധാരണക്കാർക്ക് മുഫ്തിയെ പിന്തുടരൽ അനുവാര്യമാണ് സാധാരണക്കാരുടെ ബാധ്യത അതാണെന്ന് ഇജ്മാഉ അറിയിക്കുന്നുണ്ട്.


് അതിനാൽ മുഫ്തിയുടെ അഭിപ്രായം ഇജ്മാഉ കൊണ്ട് നിർബന്ധമായതിനാൽ അത് പ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കൽ തന്നെയാണ്.


(മുസ്തസ്ഫ:2/287)


، ﻭﻳﺠﺐ ﻋﻠﻰ ﺍﻟﻌﺎﻣﻲ ﺍﺗﺒﺎﻉ ﺍﻟﻤﻔﺘﻲ ; ﺇﺫ ﺩﻝ ﺍﻹﺟﻤﺎﻉ ﻋﻠﻰ ﺃﻥ ﻓﺮﺽ ﺍﻟﻌﻮﺍﻡ ﺍﺗﺒﺎﻉ ﺫﻟﻚ . ﻓﻨﻘﻮﻝ : ﻗﻮﻝ ﺍﻟﻤﻔﺘﻲ ﻭﺍﻟﺸﺎﻫﺪ ﻟﺰﻡ ﺑﺤﺠﺔ ﺍﻹﺟﻤﺎﻉ ﻓﻬﻮ ﻗﺒﻮﻝ ﻗﻮﻝ ﺑﺤﺠﺔ


  🌴🌴🌴🌴🌴🌴🌴



_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*




ഖുർആനും സുന്നത്തുമുണ്ടായിരിക്കെ എന്തിനാണ് ഇമാമുമാരെ തഖ്ലീദ് ചെയ്യുന്നത് ?



മറുപടി



വിശുദ്ധ ഖുർആനിലുംസുന്നത്തിലും വിധികൾ വ്യക്തമായി ( നസ്സ് ) പറഞ്ഞതും വ്യക്തമായി (നസ്സായി ) പറയാത്തതും ഉണ്ട് എന്നതിന്നും വ്യക്തമായി പറയാത്തതിൽ ഗവേഷണം ചെയ്ത് കണ്ടെത്തേണ്ടതാണ് എന്നതിനുമുള്ള തെളിവ് വിശുദ്ധ ഖുർആൻ തന്നെ വിവരിച്ചതായി ഇമാം റാസി പറയുന്നു



വിശുദ്ധ ഖുർആൻ സൂറത്ത് നിസാഅ് 59


അല്ലാഹുവിനും റസൂലിനും ഉലുൽ അംറിനും വഴിപ്പെടുക നിങ്ങൾ തർക്കിക്കുകയാണെങ്കിൽ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക



എന്ന ആയത്ത് വിവരിച്ചുകൊണ്ട് ഇമാം റാസി തഫ്സീറിൽ പറയുന്നു ഉസൂലിൽ അധിക ആശയങ്ങളും ഈ മഹത്തായ ആയത്ത് ഉൾക്കൊള്ളിക്കുന്നുണ്ട് നീ അറിയുക ഫിഖ്ഹിന്റെ പണ്ഡിതന്മാർ പറയുന്നു ശരീരത്തിൻറെ അടിസ്ഥാന തത്വങ്ങൾ ഖുർആനിൽ സുന്നത്ത് ഇജ്മാഉ ഖിയാസ്എന്നീ നാലെണ്ണമാണ് ഈ നാല് അടിസ്ഥാന തത്വങ്ങൾ ഈ ആയത്ത് വിവരിക്കുന്നുണ്ട്.


ഖുർആന് സുന്നത്തിലേക്ക് അല്ലാഹുവിനും റസൂലിനും വഴിപ്പെടുക എന്ന് പറയുന്ന വചനം സൂചിപ്പിക്കുന്നു. 



المسألة الثانية : اعلم أن هذه الآية آية شريفة مشتملة على أكثر علم أصول الفقه ، وذلك لأن الفقهاء زعموا أن أصول الشريعة أربع : الكتاب والسنة والإجماع والقياس ، وهذه الآية مشتملة على تقرير هذه الأصول الأربعة بهذا الترتيب . أما الكتاب والسنة فقد وقعت الإشارة إليهما بقوله : ( أطيعوا الله وأطيعوا الرسول )



കാര്യശേഷിയുള്ളവർക്ക് വഴിപ്പെടണം എന്ന വാക്ക് ഉമ്മത്തിന്റെ ഇജ്മാഅ് പ്രമാണമാണ് എന്ന് ന്നതിന്ന് തെളിവാണ്.കാര്യശേഷിയുള്ളവർക്ക് വഴിപ്പെടണമെന്ന് ഈ ആയത്തിൽ അല്ലാഹു കൽപ്പിക്കുന്നത് അല്ലാഹു ഉറപ്പിച്ചും ഗണ്ഡിതമായും വഴിപ്പെടണമെന്ന് കല്പിക്കപ്പെട്ടവർ അവർ തെറ്റിനെ തൊട്ട് സുരക്ഷിതരായിരിക്കും എന്നത് തീർച്ചയാണ് .കാരണം അവർ തെറ്റിനെ തൊട്ട് സുരക്ഷിതരല്ലെങ്കിൽഅവരെ വഴിപ്പെടാൻ വേണ്ടി കൽപ്പിക്കുമ്പോൾ തെറ്റ് ചെയ്യാനുള്ള കല്പനയായി മാറും തെറ്റുകൾ വിരോധിക്കപ്പെട്ടതാണ്.



المسألة الثالثة : اعلم أن قوله : ( وأولي الأمر منكم ) يدل عندنا على أن إجماع الأمة حجة ، والدليل على ذلك أن الله تعالى أمر بطاعة أولي الأمر على سبيل الجزم في هذه الآية ، ومن أمر الله بطاعته على سبيل الجزم والقطع لا بد وأن يكون معصوما عن الخطأ ، إذ لو لم يكن معصوما عن الخطأ كان بتقدير إقدامه على الخطأ يكون قد أمر الله بمتابعته ، فيكون ذلك أمرا بفعل ذلك الخطأ ، والخطأ لكونه خطأ منهي عنه


ഇനി നീ അറിയുക ഒരു കാര്യത്തിൽ നിങ്ങൾ തർക്കിച്ചാൽ അല്ലാഹുവിലേക്ക് റസൂലിലേക്കും മടങ്ങുക എന്ന വചനം ഖിയാസ് പ്രമാണമാണ് എന്നതിൻറെ തെളിവാണ് .കാരണംഇവിടെ ഖുർആനിലും സുന്നത്തിലും ഇജ്മാഇലും വ്യക്തമായി (നസ്സ് ) പറഞ്ഞതിന്റെ വിധിയിൽ നിങ്ങൾ ഭിന്നിച്ചാൽഎന്നാണോ ഉദ്ദേശം അല്ലെങ്കിൽ ഈ മൂന്നെണ്ണത്തിലും വ്യക്തമായി (നസ്സ് ) പറയാത്തതിൽ തർക്കിച്ചാൽ എന്നാണോ ഉദ്ദേശം.ആദ്യത്തെ സാധ്യത ശരിയല്ലകാരണം വ്യക്തമായി (നസ്സ് ) പറഞ്ഞതിനെപറ്റിയാണ് ആദ്യ വചനങ്ങളിൽ അല്ലാഹുവിനും റസൂലിനും കാര്യശേഷിയുള്ളവർക്കും എന്ന് പറഞ്ഞത്.അപ്പോൾ വ്യക്തമായി പറഞ്ഞതിൽ തർക്കിച്ചാൽ ഈ മൂന്നെണ്ണത്തിന് വഴി പെടും എന്ന് പറഞ്ഞാൽ


അത് ആദ്യം പറഞ്ഞതിന് ആവർത്തിക്കലാകും.അത് ശരിയല്ലല്ലോ.അപ്പോൾ പിന്നെ രണ്ടാം സാധ്യതയാണ് ശരിയായത് അതായത് ഈ മൂന്നു പ്രമാണത്തിലും വ്യക്തമായി (നസ്സ്) പറയാത്ത വിഷയത്തിൽ നിങ്ങൾ അഭിപ്രായവ്യത്യാസം ആയാൽ ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കൂ എന്ന് .അതായത് വ്യക്തമായി (നസ്സ് ) പറയാത്ത വിഷയത്തിൽ വ്യക്തമായി പറഞ്ഞതിനോട് തുലനം ചെയ്ത് വിധി കണ്ടെത്തുക എന്ന് .അതിനാണ് ഖിയാസ് എന്ന് പറയുക . അപ്പോൾ  ഈ ആയത്ത് കൊണ്ട് ചതുർ പ്രമാണങ്ങൾ സ്ഥിരപ്പെട്ടു.




المسألة الرابعة : اعلم أن قوله : ( فإن تنازعتم في شيء فردوه إلى الله والرسول ) يدل عندنا على أن القياس حجة ، والذي يدل على ذلك أن قوله : ( فإن تنازعتم في شيء ) إما أن يكون المراد : فإن اختلفتم في شيء حكمه منصوص عليه في الكتاب أو السنة أو الإجماع ، أو المراد : فإن اختلفتم في شيء حكمه غير منصوص عليه في شيء من هذه الثلاثة ، والأول باطل ؛ لأن على ذلك التقدير وجب عليه طاعته ، فكان ذلك [ ص: 118 ] داخلا تحت قوله : ( أطيعوا الله وأطيعوا الرسول وأولي الأمر منكم ) وحينئذ يصير قوله : ( فإن تنازعتم في شيء فردوه إلى الله والرسول ) إعادة لعين ما مضى ، وإنه غير جائز . وإذا بطل هذا القسم تعين الثاني وهو أن المراد : فإن تنازعتم في شيء حكمه غير مذكور في الكتاب والسنة والإجماع ، وإذا كان كذلك لم يكن المراد من قوله : ( فردوه إلى الله والرسول ) طلب حكمه من نصوص الكتاب والسنة . فوجب أن يكون المراد رد حكمه إلى الأحكام المنصوصة في الوقائع المشابهة له ، وذلك هو القياس ، فثبت أن الآية دالة على الأمر بالقياس 




فإن قيل : لم لا يجوز أن يكون المراد بقوله : ( فردوه إلى الله والرسول ) أي فوضوا علمه إلى الله واسكتوا عنه ولا تتعرضوا له ؟ وأيضا فلم لا يجوز أن يكون المراد فردوا غير المنصوص إلى المنصوص في أنه لا يحكم فيه إلا بالنص ؟ وأيضا لم لا يجوز أن يكون المراد فردوا هذه الأحكام إلى البراءة الأصلية ؟ 



قلنا : أما الأول فمدفوع ، وذلك لأن هذه الآية دلت على أنه تعالى جعل الوقائع قسمين ، منها ما يكون حكمها منصوصا عليه ، ومنها ما لا يكون كذلك ، ثم أمر في القسم الأول بالطاعة والانقياد ، وأمر في القسم الثاني بالرد إلى الله وإلى الرسول ، ولا يجوز أن يكون المراد بهذا الرد السكوت ؛ لأن الواقعة ربما كانت لا تحتمل ذلك ، بل لا بد من قطع الشغب والخصومة فيها بنفي أو إثبات ، وإذا كان كذلك امتنع حمل الرد إلى الله على السكوت عن تلك الواقعة ، وبهذا الجواب يظهر فساد السؤال الثالث .



ഈ ആയത്ത്കാര്യങ്ങൾ രണ്ട് വിഭാഗമാണ് എന്ന് അറിയിക്കുന്നുണ്ട് ഒന്ന് അതിന്റെ വിധി വ്യക്തമാക്കപ്പെട്ടത് മറ്റൊന്ന് വ്യക്തമാക്കപ്പെടാത്തത് വെക്തമാക്കപ്പെട്ടതിൽ അല്ലാഹുവിനെ റസൂലിനും പൂർണ്ണമായി അനുസരിക്കണം എന്ന് അല്ലാഹു പറയുന്നു വ്യക്തമാക്കിപ്പെടാത്തതിൽ അല്ലാഹുവിലേക്ക് റസൂലിലേക്കും മടക്കണം എന്നും പറയുന്നു: 


(തഫ്സീറ് റാസി)



തിരുനബി സ്വ  പറയുന്നു.



നിശ്ചയം ഹലാല് വ്യക്തമാണ് ഹറാം വ്യക്തമാണ് അതിനിടയിൽ സംശയാസ്പദമായ കാര്യങ്ങൾ ഉണ്ട് അവയെ അധിക ജനങ്ങളും അറിയുകയില്ല ( സ്വഹീഹ് മുസ്ലിം)



عن النعمان بن بشير قال سمعته يقول سمعت رسول الله صلى الله عليه وسلم يقول وأهوى النعمان بإصبعيه إلى أذنيه إن الحلال بين وإن الحرام بين وبينهما مشتبهات لا يعلمهن كثير من الناس صحيح مسلم


ഇത് വിവരിച്ച് ഇമാം ഹാഫിള് അൽമുഹദ്ധിസ് നവവി റ


പറയുന്നു .ഹലാല് വ്യക്തമാണ് ഹറാം വ്യക്തമാണ് എന്ന വചനത്തിന്റെ അർത്ഥം കാര്യങ്ങൾ മൂന്നു വിഭാഗമാണ് ഒന്ന് ഹലാലാണോ എന്ന് വ്യക്തമായി പറഞ്ഞത്. അത് ഹലാലാണെന്ന് കാര്യം ആർക്കും അവ്യക്തമല്ല. റൊട്ടി പഴം തുടങ്ങി ഭക്ഷണങ്ങൾ ഹലാലാണന്ന കാര്യം പോലെയും സംസാരം നോട്ടം നടത്തം മറ്റു കൈകാര്യം അതിൻറെ ഉദാഹരണങ്ങളാണ്  അവ ഹലാലാണെന്ന് വ്യക്തമായതും അത് ഹലാലാണെന്നതിൽ  സംശയമില്ലാത്തതുമാണ്.



രണ്ടു ഹറാമാണെന്ന് വ്യക്തമായവ :ഹറാമാണെന്ന് അതിൽ സംശയമില്ല.കള്ള് പന്നി ശവം  മൂത്രംഎന്നിവ അതിന്റെ ഉദാഹരണങ്ങളാണ്  وفي شرح مسلم النووي



: ( الحلال بين والحرام بين ) فمعناه : أن الأشياء ثلاثة أقسام : حلال بين واضح لا يخفى حله ، كالخبز والفواكه والزيت والعسل والسمن ولبن مأكول اللحم وبيضه وغير ذلك من المطعومات ، وكذلك الكلام والنظر والمشي وغير ذلك من التصرفات ، فيها حلال بين واضح لا شك في حله .



وأما الحرام البين فكالخمر والخنزير والميتة والبول والدم المسفوح ، وكذلك الزنا والكذب والغيبة والنميمة والنظر إلى الأجنبية وأشباه ذلك 


അപ്പോൾ തിരിച്ചറിയാത്തത് എന്ന് തിരു നബിصلي الله عليه وسلم പറഞ്ഞ വചനം അതിൻറെ അർത്ഥം ഹലാലാണോ ഹറാമാണോ എന്ന് വ്യക്തമായി പറയാത്തത് അതുകൊണ്ടുതന്നെ അധിക ജനങ്ങളും അതിന് അറിയുകയില്ല .അതിൻറെ വിധിയെയും അവർക്കറിയില്ല. പക്ഷേ യോഗ്യരായ പണ്ഡിതന്മാർവ്യക്തമായി പറഞ്ഞത് മുഖേനയോ ഖിയാസ് കൊണ്ടോ മറ്റു പ്രമാണങ്ങളെ കൊണ്ടോ ഗവേഷണം ചെയ്ത് അത് കണ്ടെത്തുന്നതാണ്.


ഹറാമാണോ ഹലാലാണോ എന്നതിൽ സംശയമാവുകയുംഅതിൽ വ്യക്തമായ വചനമോ ഇജ്മാഓ ഇല്ലെങ്കിൽഗവേഷണത്തിന് യോഗ്യതയുള്ള പണ്ഡിതൻ ഗവേഷണം ചെയ്യേണ്ടതാണ് എന്നിട്ട് വ്യക്തമായി പറഞ്ഞതിനോട് തുലനം ചെയ്തു അതിലേക്ക് ചേർത്തി കണ്ടെത്തേണ്ടതാണ്. ഹലാലിനോട് ചേർത്തി ഹലാലാണെന്ന് കണ്ടെത്തിയാൽ അങ്ങനെ പ്രവർത്തിക്കണം (ഹറാമാണെന്ന് കണ്ടെത്തിയാൽ അങ്ങനെ പ്രവർത്തിക്കണം )ഒന്നും മനസ്സിലാകുന്നില്ലെങ്കിൽഉപേക്ഷിക്കൽ ആണ് നല്ലത്. (ശറഹു മുസ്ലിം 11/208)


وأما المشتبهات فمعناه أنها ليست بواضحة الحل ولا الحرمة ، فلهذا لا يعرفها كثير من الناس ، ولا يعلمون حكمها ، وأما العلماء فيعرفون حكمها بنص أو قياس أو استصحاب أو غير ذلك ، فإذا تردد الشيء بين الحل والحرمة ، ولم يكن فيه نص ولا إجماع اجتهد فيه المجتهد ، فألحقه بأحدهما بالدليل الشرعي فإذا ألحقه به صار حلا ، وقد يكون غير خال عن الاحتمال البين ، فيكون الورع تركه ،شرح مسلم 11/208



ഖുർആൻ പറയുന്നു



ഓ സത്യവിശ്വാസികളെ നിങ്ങൾ അല്ലാഹുവിനു വഴി പെടും റസൂലിനും നിങ്ങളിൽ നിന്നുംശേഷിയുള്ളവർക്കും വഴിപ്പെടു. അപ്പോൾ നിങ്ങൾ വല്ലതും തർക്കിച്ചാൽ അല്ലാഹുവിലേക്ക് റസൂലിലേക്കും മടക്കു. നിങ്ങൾ അല്ലാഹുവിലും റസൂലും വിശ്വസിക്കുന്നവർ ആണെങ്കിൽ അത് ഉത്തമമാണ് കൂടുതൽ പര്യവസാനം ഉള്ളതുമാണ് നിസാഅ് 59



 ഈ വചനം വിശദീകരിച്ച് ഇമാം


ഇമാം സുയുത്വി(റ) തഫ്സീർ അദ്ധുറുൽ മൻസൂറിൽ എഴുതുന്നു. 



أَخْرَجَ ابْن جَرِيرٍ وَابْنُ الْمُنذِرِ وَابْنُ أَبِي حَاتِم وَالْحَاكِمُ عَنِ ابْنِ عباسِ فِي قَوْله تَعَالَى «وَأُولِي الأمْرِ مِنْكُمْ» يَعْنِي أَهْلَ أهْلَ الْفقه وَالدِّينِ وَأَهْلَ طَاعَةِ الله الَّذِينَ يُعْلَمُونَ النَّاسَ مَعَانِي ويَأْمُرُونَهُم بِالْمَعْرُوفِ وَيَنهونَهُم عَنِ الْمُنكَرِ فَأَوْجَبَ اللَّهُ طَاعَتَهُم علي العباد الدرر المنثور2/575


ഇബ്നുജരീർ (റ), ഇബ്നുൽ മുൻദിർ (റ), ഇബ്നുഅബീഹാതിം(റ), ഹാകിം(റ) തുടങ്ങിയവർ ഇബ്നു അബ്ബാസ്(റ)യെ ഉദ്ധരിച്ച് നിവേദനം ചെയ്യുന്നു. പ്രസ്തുത വചനത്തിൽ “നിങ്ങളിൽ നിന്നുള്ള കാര്യകർത്താക്കളെയും അനുസരിക്കുക” എന്നതിന്റെ ലക്ഷ്യം കർമശാസ്ത്ര


പണ്ഡിതന്മാരും ജനങ്ങൾക്ക് മതവിഷയങ്ങൾ പഠിപ്പിച്ചുകൊടുക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽ നിന്ന് അവരെ തടയുകയും ചെയ്യുന്ന പണ്ഡി തന്മാരുമാണ്. അവർക്ക് വഴിപ്പെടൽ അടിമകളുടെ മേൽ അല്ലാഹു നിർബന്ധ മാക്കിയിരിക്കുന്നു. (അദ്ദുർറുൽ മൻസൂർ 2/575)



ഇമാം റാസി റ പറയുന്നു.



أَعْمَالُ الأَمَرَاءِ والسلاطين مَوْقُوفَةٌ عَلَى فَتَاوَى الْعُلَمَاءِ، وَالْعَلَمَاء فِي الْحَقِيقَةِ أَمَرَاءُ الأَمَرَاءِ، فَكَانَ حَمْلُ لَفْظِ ( أُولِي الأمْرِ)) عليهم تفسير. الرازي10/146


രാജാക്കന്മാരുടെയും ഭരണകർത്താ ക്കളുടെയും പ്രവർത്തനങ്ങൾ പണ്ഡിത ന്മാരുടെ ഫത്വകളുടെമേൽ നിർത്തപ്പെട്ടതാണ്. അതിനാൽ യഥാർത്ഥത്തിൽ പണ്ഡിതന്മാർ അമീറന്മാരുടെ അമീറമാരാണ്. അതിനാൽ കൈകാര്യകർത്താ ക്കൾ' എന്ന പരാമർശത്തെ അവരുടെ മേൽ ചുമത്തുന്നതാണ് കൂടുതൽ നല്ലത്. (റാസി10/146)



അല്ലാഹു പറയുന്നു: 



يومَ نَدْعُو كُلَّ أَنَاسِ بِإِمَامِهِمْ فَمَنْ أُوتِيَ .


يَقرُونَ كِتَابَهُمْ وَلَا يُظْلَمُونَ فَتِيلاً (الإسراء: (۷۱)


എല്ലാ ആളുകളെയും അവരുടെ നേതാവിന്റെ കൂടെ നാം വിളിക്കുന്ന ദിവസം,  (അൽ-ഇസ്രാ: (71)



 ഈ സൂക്തം വിവരിച്ച് ഇബ്നുജരീർ


وأولى هذه الأقوالِ عِندَنَا بِالوَابِ قَوْلُ مَنْ قَالَ: مَعْنَى ذَلِكَ يَوْمَ تَدْعُو كُلِّ أَنَاسِ بِإِمامِ الَّذِي كَانُوا يَعْتَقِدُونَ بِهِ وَيَأْتَمُونَ به في الدنيا (تفسیر ابن جرير : ٣٥٨/٢)


ഈ അഭിപ്രായങ്ങളിൽ നാം ശരിയായിക്കാണുന്നത് ഇനിപ്പറയുന്ന അഭിപ്രായമാണ്. ഐഹികലോകത്ത് ജനങ്ങൾ പിന്തുടരുകയും വിശ്വസിക്കുകയും ചെയ്തിരുന്ന ഇമാമിന്റെ കൂടെ അവരെ വിളിക്കപ്പെടുന്നതാണ്. (ഇബ്നുജരീർ 2/ 358) 


ഇമാം ഖുർതുബി(റ) എഴുതുന്നു.



:قيل بِمَداهبهم، فَيَدعونَ بِمَنْ كَانُوا يَأْتَمُونَ بِهِ فِي الدُّنْيَا، يَا حنفي يا معتزلي يا قدري ونحوه (تفسير القرطبي:10/297


ഈ സൂക്തത്തിൽ പരാമർശിച്ച ഇമാമിന്റെ വിവക്ഷ മദ്ഹബുകൾ എന്നാണെന്ന്  അഭിപ്രായമുണ്ട്. അപ്പോൾ ജനങ്ങൾ ദുൻയാവിൽ വെച്ച് ആരെയാണോ പിന്തുടരപെട്ടിന്നിരുന്നത് അവരുടെ കൂടെ അവരെ വിളി ക്കപ്പെടുന്നതാണ്. യാഹനഫീ, യോശാഫി യാ മുഅതസിലി  യാ ഖദരി വിളികൾ ഉദാഹരണം.(ഖുർതുബി 10/ 297)



നബി(صلى الله عليه وسلم) പറയുന്നു:



الدين النصيحةُ، قُلْنَا: لِمَنْ؟ قَالَ: لله، ولكتابهِ، وَلِرَسُولِهِ، وَلَأُئمة


المسلمين وعامتهم. (مسلم: (۸۲



നബി(صلى الله عليه وسلم) പറയുന്നു: “ദീൻ ഗുണകാംഷയാണ് .  ഞങ്ങൾ ചോദിച്ചു. ആരോട് ? നബി(صلى الله عليه وسلم) പറഞ്ഞു: “അല്ലാഹുവിനോടും അവന്റെ കിതാബിനോടും അവന്റെ റസൂലിനോടും മുസ്ലിം അഇമ്മത്തിനോടും മുസ്ലിംകളിൽ നിന്നുള്ള  സാധാരണക്കാരുടെയും”. (മുസ്ലിം: 82) 



ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു.


قَالَ الْخَطَّابِيُّ: قَدْ يَتَأَوّلُ ذَلِكَ عَلَى الأَءمَةِ الَّذِينَ هُمْ عَلَمَاءُ الدِّينِ


وَإِنْ مِنْ نَصيحتهم قبول ما رووه وتَقْلِيدَهُمْ فِي الأَحكام وَإِحْسَانَ الظن بهم (شرح مسلم: ٣١٥/١ - فتح الباري: ٢٦٨/١)



ഖത്ത്വാബി(റ) പറയുന്നു. മതപണ്ഡിതന്മാരായ അഇമ്മത്തുകളാണ് ഹദീസിന്റെ


താൽപര്യം. അവർക്കുള്ള നസ്വീഹത്ത് അവർ ഉദ്ധരിക്കുന്നത് സ്വീകരിക്കലും അവർ വിവരിക്കുന്ന നിയമങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കലും അവരെപ്പറ്റി നല്ലതു വിചാരിക്കലുമാണ്. (ശർഹു മുസ്ലിം: 1/ 315 ഫത്ഹുൽ ബാരി 1/268)



ഗവേഷണയോഗ്യരായ പണ്ഡിതന്മാർ ഗവേഷണം നടത്തി പ്രഖ്യാപിക്കുന്ന വിധി കൾ സ്വീകരിക്കുന്നത് മതത്തിന്റെ ഭാഗമാണെന്ന് മേൽ ഹദീസ് വ്യക്തമാക്കുന്നു. 


…………… :


ചോദ്യം



ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയാത്ത കാര്യത്തിൽ ഗവേഷണത്തിന് കഴിവുള്ളവർ ഗവേഷണം നടത്തുകയും


ഗവേഷണത്തിന് കഴിവില്ലാത്തവർ ഗവേഷണത്തിന് കഴിവുള്ള പണ്ഡിതന്മാരെ സ്വീകരിക്കണമെന്ന ലോക പണ്ഡിതന്മാരുടെ നിലപാടിനെതിരെ ചില  ഒഹാബി പരോഹിതന്മാർ  തൗബ സൂറത്തിലെ 31 മത്തെ ആയത്ത് ഉദ്ധരിച്ചുകൊണ്ട് തെറ്റിദ്ധരിപ്പിക്കാറുണ്ട് അതിൻറെ യഥാർത്ഥ എന്ത് ?



ആയത്ത് ഇതാണ്



ജൂതന്മാർ അവരുടെ പുരോഹിതന്മാരെയും പണ്ഡിതന്മാരെയും അല്ലാഹുവിനെ കൂടാതെ റബ്ബുകളാക്കി .മറിയമിന്റെ പുത്രൻ മസീഹിനെയും .


ഏക ദൈവത്തെ ആരാധിക്കാൻ അല്ലാതെ അവരോട് കൽപ്പിക്കപ്പെട്ടിട്ടില്ല അവൻ പങ്ക് ചേർക്കുന്ന ഒന്നിനെ തൊട്ട് അവൻ പരിശുദ്ധനാണ്



اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِّن دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَٰهًا وَاحِدًا ۖ لَّا إِلَٰهَ إِلَّا هُوَ ۚ سُبْحَانَهُ عَمَّا يُشْرِكُونَ (31)



മറുപടി



ഈ ആയത്തിലോ ആയത്തിന്റെ  തഫ്സീറിലോ ഒരു മുഫസ്സിറും ഒരു പണ്ഡിതനും ഗവേഷണത്തിന് കഴിവില്ലാത്ത സാധാരണക്കാർ ഗവേഷണ വിഷയത്തിൽ ( ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയാത്ത വിഷയത്തിൽ )  ഗവേഷണം ചെയ്തു കണ്ടെത്തിയ പണ്ഡിതന്മാരെ തഖ്ലീദ് ചെയ്യുന്നതിനെ എതിർത്തുകൊണ്ട് ഒരിടത്തും പറഞ്ഞതായി തെളിയിക്കാൻ ഒരു വഹാബി മൗലവിക്കും സാധ്യമല്ല.



റാസിയുടെ തഫ്സീറിൽ അങ്ങനെ പറഞ്ഞു എന്നാണ് മൗലവിമാർ തട്ടി വിടാറുള്ളത് .യഥാർത്ഥത്തിൽ ഇമാം റാസി തഖ്ലീദിനെ അംഗീകരിക്കുന്ന പണ്ഡിതനാണ്



വിശുദ്ധ ഖുർആനിലെ സൂറത്ത് നിസാഇലെ 83 ലെ ആയത്ത് വിവരിച്ചു കൊണ്ട് ഇമാം റാസി റ പറയുന്നു.



 ഭയമോ നിർഭയമോ ഉള്ള വല്ല വാർത്തയും അവർക്ക് വന്നുകിട്ടിയാൽ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിനു വിട്ടിരുന്നെങ്കില്‍ അവരുടെ കൂട്ടത്തില്‍ അത് ഗവേഷണം നടത്തി മനസ്സിലാകാന്‍ കഴിവുള്ളവർ അതിന്റെ യാഥാർഥ്യം മനസ്സിലാക്കിക്കൊള്ളുമായിരിന്നു.



നിങ്ങളുടെമേല്‍ അല്ലാഹുവിന്റെ കാരുണ്യം ഇല്ലായിരുന്നെങ്കിൽ നിങ്ങളില്‍ അല്പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരിന്നു. (സുറഃ അന്നിസാ...)



ഇവിടെ ഉലുല്‍ അംറ് എന്നതുകൊണ്ടുള്ള ഉദ്ദേശ്യം പണ്ഡിതന്മാരാണെന്ന് ഇമാം റാസി(റ) തന്റെ തഫ്സീറിൽ(10/200)ൽ സ്ഥിരപ്പെടുത്തിയിട്ടുണ്ട്.



മേല്‍ സൂക്തം


ഇമാം റാസി(റ) ഇപ്രകാരം വീണ്ടും വിവരിക്കുന്നു:


ഈ ആയത്ത് പല കാര്യത്തിന്റെമേലിലും അറിയിച്ചുതരുന്നുണ്ട്.



ഒന്ന്:


ലോകത്ത് നടക്കുന്നകാര്യങ്ങളുടെ(പ്രശ്നങ്ങളില്‍) നിയമങ്ങളില്‍ ചിലത് പ്രമാണങ്ങളില്‍ വ്യക്തമാക്കപ്പെട്ട (നസ്സ് )നിലക്ക് (ഖുർആനിലും , ഹദീസിലും) അറിയപ്പെട്ടിട്ടില്ലാ എങ്കിൽ ഗവേഷണം ചെയ്തു കണ്ടെടുക്കേണ്ടതാണെന്ന് ഈ ആയത്തില്‍ നിന്ന് മനസ്സിലാകാം.



രണ്ട്:


പണ്ഡിതന്മാരുടെ ഗവേഷണഫലങ്ങൾ


രേഖയാണ്. 



മൂന്ന്:


അത്തരം വിഷയങ്ങളിൽ ഗവേഷണയോഗ്യരായ പണ്ഡിതന്മാരെ തഖ്ലീദ് ചെയ്യല്‍ ഗവേഷണയോഗ്യതയില്ലാത്തവരുടെ ബാധ്യതയാണ്(റാസി 10/200)*



«التفسير الكبير «سورة النساء«قوله تعالى وإذا جاءهم أمر من الأمن أو الخوف أذاعوا بهإظهار التشكيل|إخفاء التشكيلمسألة:التحليل الموضوعيالمسألة الرابعة : دلت هذه الآية على أنالقياس حجة في الشرع، وذلك لأن قوله : )الذين يستنبطونه منهم( صفة لأولي الأمر ، وقد أوجب الله تعالى على الذين يجيئهم أمر من الأمن أو الخوف أن يرجعوا في معرفته إليهم ، ولا يخلوا إما أن يرجعوا إليهم في معرفة هذه الوقائع مع حصول النص فيها ، أو لا مع حصول النص فيها ، والأول باطل ، لأن على هذا التقدير لا يبقى الاستنباط لأن من روى النص في واقعة لا يقال : أنه استنبط الحكم ، فثبت أنالله أمر المكلف برد الواقعة إلى من يستنبط الحكم فيها ، ولولا أن الاستنباط حجة لما أمر المكلف بذلك ، فثبت أن الاستنباط حجة ، والقياس إما استنباط أو داخل فيه ، فوجبأن يكون حجة 



. إذا ثبت هذا فنقول : الآية دالة على أمور :أحدها : أن في أحكام الحوادث ما لا يعرف بالنص بل بالاستنباط .وثانيها : أن الاستنباط حجة .وثالثها : أنالعامي يجب عليه تقليد العلماء في أحكام الحوادث.ورابعها : أن النبي صلى الله عليه وسلم كان مكلفا باستنباطالأحكام لأنه تعالى أمر بالرد إلى الرسول وإلى أولي الأمر .]ص:160 [ثم قال تعالى : )



لعلمه الذين يستنبطونه منهم( ولم يخصص أولي الأمر بذلك دون الرسول وذلك يوجب أن الرسول وأولي الأمر كلهم مكلفون بالاستنباط .



( قولان :أحدهما : إلى ذوي العلم والرأي منهم .والثاني : إلى أمراء السرايا ، وهؤلاء رجحوا هذا القول على الأول ، قالوا لأن أولي الأمر الذين لهم أمر على الناس ، وأهل العلم ليسوا كذلك ، وإنما الأمراء هم الموصوفون بأن لهم أمرا على الناس .وأجيب عنه : بأن العلماء إذا كانوا عالمين بأوامر الله ونواهيه ، وكان يجب على غيرهم قبول قولهم لم يبعد أن يسموا أولي الأمر من هذا الوجه ، والذي يدل عليه قوله تعالى : )ليتفقهوا في الدين ولينذروا قومهم إذا رجعوا إليهم لعلهم يحذرون( ] التوبة : 122 [ فأوجب الحذر بإنذارهم وألزم المنذرين قبول قولهم ، فجاز لهذا المعنىإطلاق اسم أولي الأمر عليهم .



പണ്ഡിതന്മാരെ ഗവേഷണം ചെയ്യാൻ പാടില്ല എന്ന് ഇമാം റാസി തഫ്സീറിൽ പറഞ്ഞിട്ടുണ്ട് എന്ന് ഇമാമിന്റെ ഒരു വാചകം ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് ചില വഹാബി പുരോഹിതന്മാർ തട്ടി വിടാറുണ്ട് .എന്നാൽ ഇമാം റാസി കൃത്യമായി തഖ്ലീദ് ചെയ്യണമെന്ന് പറഞ്ഞ വാചകമാണ് മുകളിൽ കണ്ടത് ഇപ്രകാരം അദ്ദേഹം പല ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.



ഇമാം റാസി റ ക്ക്  ഇജ്തിഹാദ് തഖ്ലീദ് മായി ബന്ധപെട്ട ഉസൂലുൽ ഫിഖ്ഹ് വിവരിക്കുന്ന ഗ്രന്തങ്ങൾ തന്നെയുണ്ട്. അതിൽ പെട്ട മഹ്സൂൽ എന്ന ഗ്രന്തത്തിൽ ഇമാം റാസി റ പറയുന്നു.



 ഇജ്തിഹാദിന്ന് കഴിവില്ലാത്തവൻ ഇജ്തിഹാദിന്ന് കഴിവുള്ളവനെ ശറഇന്റെ - (കർമശാസ്ത്രം) ശാഖാപരമായ വിഷയത്തിൽ


തഖ്ലീദ് ചെയ്യേണ്ടതാണ്.


ബാഗ്ദാദിലെ മുഅതസലികൾ അതിനെ എതിർത്തിട്ടുണ്ട്


നമ്മുടെ തെളിവ് രണ്ട് വിധത്തിൽ പറയാം ഒന്ന് വിരോധികൾ വരുന്നതിനുമുമ്പ് ഉമ്മത്തിന്റെ ഇജ്മാഉ .കാരണം ഓരോ കാലഘട്ടത്തിലും ലോക പണ്ഡിതന്മാരും ഗവേഷണത്തിന് കഴിവില്ലാത്തവർ ഗവേഷണത്തിന് കഴിവുള്ള പണ്ഡിതന്മാരുടെ വാക്ക് സ്വീകരിക്കുന്നത് എതിർക്കാറില്ല (തെറ്റായിരുന്നെങ്കിൽ അവർ അതിനെ എതിർക്കുന്നതാണ് അപ്പോൾ അത് ഇജ്മാആയി ) ഗവേഷണ പണ്ഡിതന്മാരുടെ പ്രമാണങ്ങൾ ചോദിച്ചിട്ട് മാത്രമേപിൻപറ്റാവു എന്ന് അവർ പറയാറില്ല ,



നമ്മുടെ രണ്ടാമത്തെ തെളിവ് എല്ലാ


സാധാരണക്കാരോടും  ഇജ്തിഹാദിന്റെപദവി എത്തിക്കണമെന്നും അതിന്‌ശേഷം ഗവേഷണം ചെയ്യണമെന്നും നിർബന്ധമാക്കുക എന്നത്  ബുദ്ധി പരമായി അസാധ്യമാണ് എന്നതാണ്. അൽ മഹ്സൂൽ 6/77


(അതിന്റെ വിശദവിവരം അദ്ദേഹം മഹ്സൂൽ എന്ന കിതാബിൽ വിവരിക്കുന്നുണ്ട്. അറബി അറിയുന്നവർ കിതാബ് നോക്കി പഠിക്കുക )




القسم الثاني في المستفتي مسألة يجوز للعامي أن يقلد المجتهد في فروع الشرع خلافا لمعتزلة بغداد وقال الجبائى يجوز ذلك فيما كان من مسائل الاجتهاد



لنا وجهان الأول إجماع الأمة قبل حدوث المخالف لأن العلماء في كل عصر لا ينكرون على العامة الاقتصار على مجرد أقاويلهم ولا يلزمونهم أن يسألوهم عن وجه اجتهادهم



الثاني أن العامي إذا نزلت به حادثة من الفروع فإما أن لا يكون مأمورا فيها بشئ وهو باطل بالاجماع لأنا نلزمه إلى قول العلماء والخصم يلزمه الرجوع إلى الاستدلال وإما أن يكون مأمورا فيها بشئ وذلك إما بالاستدلال أو بالتقليد والاستدلال باطل لأنه إما أن يكون هو التمسك بالبراءة الأصلية أو التمسك بالأدلة السمعية والأول باطل بالإجماع والثاني أيضا باطل لأنه لو لزمه أن يستدل لم يخل من أن يلزمه ذلك حين كمل عقله أو حين حدثت المحادثة والأول باطل لوجهين أحدهما أن الصحابة ما كانوا يلزمون من لم يشرع في طلب العلم ولم يطلب رتبة المجتهد في أول ما يكمل عقله وثانيهما أن وجوب ذلك عليه يمنعه من الاشتغال بأمور الدنيا وذلك سبب



لفساد العالم والثاني أيضا باطل لأنه يقتضي أن يجب عليه اكتساب صفة المجتهدين عند نزول الحادثة وذلك غير مقدور له ولقائل أن يقول على هذا الوجه القائلون بأنه لا يجوز التقليد في الشرع لا يقولون بالإجماع ولا بخبر الواحد ولا بالقياس ولا يجوزون التمسك بالظواهر المحتملة



ഇമാം റാസി മഹ്സൂലിൽ പറയുന്നു.ഗവേഷണം നടത്താൻ കഴിവുള്ള  പണ്ഡിതന്മാർ  (മുജ്തഹിദ്)ഒരിക്കലും മറ്റൊരാളെ തഖ്ലീദ് ചെയ്യാൻ പാടില്ല. കാരണം അവൻ സ്വയം ഇജ്തിഹാദ് ചെയ്യാൻ കഴിവുണ്ട് എന്നതാണ്.


 സാധാരണക്കാർ (ഗവേഷണത്തിന് കഴിവില്ലാത്തവർ ) അർഹതയില്ലാത്തവൻ ആയതുകൊണ്ട് തന്നെ അവൻ തഖ്ലീദ് കൊണ്ട് അമൽ ചെയ്യേണ്ടതാണ്. (അൽ മഹ്സൂൽ 6/88 ]



الخامس أن الفرق هو أن العامي قاصر فجاز له العمل بالتقليد والعالم ليس بقاصر الحصول للرازي 88/6



ഇമാം റാസി വീണ്ടും പറയുന്നു.



 ഒരാൾക്ക് ഒരു പ്രശ്നത്തിന്റെ വിധി കണ്ടെത്താൻ ആവശ്യമായാൽ അവൻ ഗവേഷണത്തിന് കഴിവില്ലാത്ത സാധാരണക്കാരനാവാം


അല്ലെങ്കിൽ ഗവേഷണത്തിന്റെ പദവി എത്തിക്കാത്ത ഒരു പണ്ഡിതൻ ആവാം അല്ലെങ്കിൽ ഗവേഷണത്തിന്റെ പദവി എത്തിച്ച പണ്ഡിതനാവാം


സാധാരണക്കാരൻ ആണെങ്കിൽ അവൻ ഗവേഷണത്തിന് അർഹതയുള്ള പണ്ഡിതനോട് ഫത്വ വ ചോദിക്കേണ്ടതാണ്.


ഗവേഷണത്തിന്റെ അർഹത എത്തിയ പണ്ഡിതൻ ആണെങ്കിൽ അവൻ ഗവേഷണം ചെയ്തു അത് പ്രകാരം തീരുമാനമാക്കേണ്ടതാണ്. 



അൽ മഹ്സൂൽ 83/6


مسالة الرجل الذي تنزل به الواقعة فإما أن يكون عاميا صرفا أو عالما لم يبلغ درجة الاجتهاد أو عالما بلغ درجة الاجتهاد فإن كان عاميا صرفا حل له الاستفتاء


 وان كان عالما بلغ درجة الاجتهاد فإن كان قد اجتهد وغلب على ظنه حكم فها هنا أجمعوا على إنه لا يجوز له أن يقلد مخالفه ويعمل بظن غيره 



 അൽ മഹ്സൂൽ 83/6



ഇനിയും ഇമാം റാസിയുടെതും മറ്റു കഴിഞ്ഞകാല ലോക പണ്ഡിതന്മാരുടെയും അവർ ഉദ്ധരിച്ച പ്രമാണങ്ങളും ധാരാളം പറയാൻ കഴിയും ഒഹാബി പുരോഹിതന്മാർ കൊണ്ടുവന്ന ആയത്തിന്റെ വിശദീകരണം നമുക്ക് ചിന്തിച്ചു നോക്കാം



ഇവിടെ മനസ്സിലാക്കേണ്ടത് സർവ്വ വിഷയങ്ങളുടെയും വിധികൾ ഖുർആനിൽ സുന്നത്തിന് വ്യക്തമായി (നസ്സായി ) പറഞ്ഞിട്ടില്ല


വ്യക്തമായി പറഞ്ഞതും പറയാത്തതും ഉണ്ട്


ഖുർആനിൽ എല്ലാം വ്യക്തമായി പറയാത്തത് കൊണ്ടാണല്ലോ അതിൻറെ വിശദീകരണമായി ഹദീസുകളെ നാം സ്വീകരിക്കുന്നത്


എന്നാൽ ഹദീസുകൾ ഉണ്ടായിരിക്കെ എന്തിന് ഖിയാസും ഇജ്മാഉം പ്രമാണമായി സ്വീകരിക്കുന്നത് .എല്ലാം ഹദീസുകളിലും ആയത്തിലും വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ അതുതന്നെ പോരെ .അതിന്റെ കാരണം ഖുർആനിലുംഹദീസിലും വ്യക്തമായി പറയാത്ത ധാരാളം കാര്യങ്ങളുണ്ട് അവയുടെ വിധികൾ മനസ്സിലാക്കേണ്ടത് ഗവേഷണത്തിലൂടെയാണ്.


ഖിയാസ് എന്നത് ഗവേഷണത്തിന്റെ ഒരു ഭാഗമാണ്.



ഖുർആനിലും സുന്നത്തിലും വ്യക്തമായി പറഞ്ഞതിൽ ഒരിക്കലും ഗവേഷണത്തിന് സാധ്യതയില്ല മറിച്ച് അതിൽ വ്യക്തമായി പറയാത്ത സൂചനയിലൂടെയും മറ്റും ഉള്ള കാര്യങ്ങളിലാണ് ഗവേഷണത്തിന് യോഗ്യതയുള്ള മുജ്തഹിദുകൾ ഗവേഷണം ചെയ്യുക.



ഗവേഷണം നടത്തേണ്ടത് അർഹതയില്ലാത്ത ആളുകൾ അല്ല മറിച്ച് ഗവേഷണത്തിന് അർഹതയുള്ള യോഗ്യതയുള്ള മുജ്തഹിതുകളായ പണ്ഡിതന്മാർ ആണ് .


വിശദീകരണം നേരത്തെ ഇമാം റാസിയുടെ ഉദ്ധരണികൾ തന്നെ ഒന്നുകൂടി വായിച്ചു നോക്കിയാൽ തന്നെ മനസ്സിലാക്കാൻ കഴിയും.




വിശുദ്ധ ഖുർആനിലുംസുന്നത്തിലും വിധികൾ വ്യക്തമായി ( നസ്സ് ) പറഞ്ഞതും വ്യക്തമായി (നസ്സായി ) പറയാത്തതും ഉണ്ട് എന്നതിന്നും വ്യക്തമായി പറയാത്തതിൽ ഗവേഷണം ചെയ്ത് കണ്ടെത്തേണ്ടതാണ് എന്നതിനുമുള്ള തെളിവ് വിശുദ്ധ ഖുർആൻ തന്നെ വിവരിച്ചതായി ഇമാം റാസി പറയുന്നു. 



വിശുദ്ധ ഖുർആൻ സൂറത്ത് നിസാഅ് 59


അല്ലാഹുവിനും റസൂലിനും ഉലുൽ അംറിനും വഴിപ്പെടുക നിങ്ങൾ തർക്കിക്കുകയാണെങ്കിൽ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക



എന്ന ആയത്ത് വിവരിച്ചുകൊണ്ട് ഇമാം റാസി തഫ്സീറിൽ പറയുന്നു. ഉസൂലിൽ അധിക ആശയങ്ങളും ഈ മഹത്തായ ആയത്ത് ഉൾക്കൊള്ളിക്കുന്നുണ്ട് .


നീ അറിയുക ഫിഖ്ഹിന്റെ പണ്ഡിതന്മാർ പറയുന്നു ശരീഅത്തിൻറെ അടിസ്ഥാന തത്വങ്ങൾ ഖുർആനിൽ സുന്നത്ത് ഇജ്മാഉ ഖിയാസ്എന്നീ നാലെണ്ണമാണ് ഈ നാല് അടിസ്ഥാന തത്വങ്ങൾ ഈ ആയത്ത് വിവരിക്കുന്നുണ്ട്.


ഒന്നും രണ്ടും പ്രമാണമായ


ഖുർആൻ സുന്നത്തിലേക്ക് അല്ലാഹുവിനും റസൂലിനും വഴിപ്പെടുക എന്ന് പറയുന്ന വചനം സൂചിപ്പിക്കുന്നു. 



المسألة الثانية : اعلم أن هذه الآية آية شريفة مشتملة على أكثر علم أصول الفقه ، وذلك لأن الفقهاء زعموا أن أصول الشريعة أربع : الكتاب والسنة والإجماع والقياس ، وهذه الآية مشتملة على تقرير هذه الأصول الأربعة بهذا الترتيب . أما الكتاب والسنة فقد وقعت الإشارة إليهما بقوله : ( أطيعوا الله وأطيعوا الرسول )



കാര്യശേഷിയുള്ളവർക്ക് വഴിപ്പെടണം എന്ന വാക്ക് ഉമ്മത്തിന്റെ ഇജ്മാഅ് പ്രമാണമാണ് എന്ന് തെളിവാണ്.



കാര്യശേഷിയുള്ളവർക്ക് വഴിപടണമെന്ന് ഈ ആയത്തിൽ അല്ലാഹു ഘണ്ഡിആയിട്ടാണ് കൽപ്പിക്കുന്നത് .അല്ലാഹു ഉറപ്പിച്ചും ഘണ്ഡിതമായും വഴിപ്പെടണമെന്ന് കല്പിക്കപ്പെട്ടവർ അവർ തെറ്റിനെ തൊട്ട് സുരക്ഷിതരായിരിക്കും എന്നത് തീർച്ചയാണ് .കാരണം അവർ തെറ്റിന് തൊട്ട് സുരക്ഷിതരല്ലെങ്കിൽഅവരെ വഴിപ്പെടാൻ വേണ്ടി കൽപ്പിക്കുമ്പോൾ തെറ്റ് ചെയ്യാനുള്ള കല്പനയായി മാറും. തെറ്റുകൾ വിരോധിക്കപ്പെട്ടതാണ്.



المسألة الثالثة : اعلم أن قوله : ( وأولي الأمر منكم ) يدل عندنا على أن إجماع الأمة حجة ، والدليل على ذلك أن الله تعالى أمر بطاعة أولي الأمر على سبيل الجزم في هذه الآية ، ومن أمر الله بطاعته على سبيل الجزم والقطع لا بد وأن يكون معصوما عن الخطأ ، إذ لو لم يكن معصوما عن الخطأ كان بتقدير إقدامه على الخطأ يكون قد أمر الله بمتابعته ، فيكون ذلك أمرا بفعل ذلك الخطأ ، والخطأ لكونه خطأ منهي عنه


ഇനി നീ അറിയുക ഒരു കാര്യത്തിൽ നിങ്ങൾ തർക്കിച്ചാൽ അല്ലാഹുവിലേക്ക് റസൂലിലേക്കും മടങ്ങുക എന്ന വചനം ഖിയാസ് പ്രമാണമാണ് എന്നതിൻറെ തെളിവാണ് .കാരണംഇവിടെ ഖുർആനിലും സുന്നത്തിലും ഇജ്മാഇലും വ്യക്തമായി (നസ്സ് ) പറഞ്ഞതിന്റെ വിധിയിൽ നിങ്ങൾ ഭിന്നിച്ചാൽഎന്നാണോ ഉദ്ദേശം അല്ലെങ്കിൽ ഈ മൂന്നെണ്ണത്തിലും വ്യക്തമായി (നസ്സ് ) പറയാത്തതിൽ തർക്കിച്ചാൽ എന്നാണോ ഉദ്ദേശം.ആദ്യത്തെ സാധ്യത ശരിയല്ല.



കാരണം


ഖുർആനിലും സുന്നത്തിലും ഇജ്മാഇലും 


വ്യക്തമായി (നസ്സ് ) പറഞ്ഞതിൽ അല്ലാഹുവിനും റസൂലിനും കാര്യശേഷിയുള്ളവർക്കും വഴിപ്പെടണം എന്ന്  ആദ്യം പറയുകയും


 വ്യക്തമായി പറഞ്ഞതിൽ നിങ്ങൾ തർക്കിച്ചാൽ ഈ മൂന്നെണ്ണത്തിന് വഴി പെടണം എന്ന്   പറഞ്ഞാൽ


അത് ആദ്യം പറഞ്ഞതിന് ആവർത്തിക്കലാകും.അത് ശരിയല്ലല്ലോ.അപ്പോൾ പിന്നെ രണ്ടാം സാധ്യതയാണ് ശരിയായത് .അതായത് ഈ മൂന്നു പ്രമാണത്തിലും വ്യക്തമായി (നസ്സ്) പറയാത്ത വിഷയത്തിൽ നിങ്ങൾ അഭിപ്രായവ്യത്യാസം ആയാൽ ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കൂ എന്ന് .അതായത് വ്യക്തമായി (നസ്സ് ) പറയാത്ത വിഷയത്തിൽ വ്യക്തമായി പറഞ്ഞതിനോട് തുലനം ചെയ്ത് വിധി കണ്ടെത്തുക എന്ന്. അതിനാണ് ഖിയാസ് എന്ന് പറയുക അപ്പോൾ ഈ ആയത്ത് കൊണ്ട് കൽപ്പിക്കുന്നുണ്ട് എന്ന് മനസ്സിലായി. അപ്പോൾ  ഈ ആയത്ത് കൊണ്ട് ചതുർ പ്രമാണങ്ങൾ സ്ഥിരപ്പട്ടു



المسألة الرابعة : اعلم أن قوله : ( فإن تنازعتم في شيء فردوه إلى الله والرسول ) يدل عندنا على أن القياس حجة ، والذي يدل على ذلك أن قوله : ( فإن تنازعتم في شيء ) إما أن يكون المراد : فإن اختلفتم في شيء حكمه منصوص عليه في الكتاب أو السنة أو الإجماع ، أو المراد : فإن اختلفتم في شيء حكمه غير منصوص عليه في شيء من هذه الثلاثة ، والأول باطل ؛ لأن على ذلك التقدير وجب عليه طاعته ، فكان ذلك [ ص: 118 ] داخلا تحت قوله : ( أطيعوا الله وأطيعوا الرسول وأولي الأمر منكم ) وحينئذ يصير قوله : ( فإن تنازعتم في شيء فردوه إلى الله والرسول ) إعادة لعين ما مضى ، وإنه غير جائز . وإذا بطل هذا القسم تعين الثاني وهو أن المراد : فإن تنازعتم في شيء حكمه غير مذكور في الكتاب والسنة والإجماع ، وإذا كان كذلك لم يكن المراد من قوله : ( فردوه إلى الله والرسول ) طلب حكمه من نصوص الكتاب والسنة . فوجب أن يكون المراد رد حكمه إلى الأحكام المنصوصة في الوقائع المشابهة له ، وذلك هو القياس ، فثبت أن الآية دالة على الأمر بالقياس 




فإن قيل : لم لا يجوز أن يكون المراد بقوله : ( فردوه إلى الله والرسول ) أي فوضوا علمه إلى الله واسكتوا عنه ولا تتعرضوا له ؟ وأيضا فلم لا يجوز أن يكون المراد فردوا غير المنصوص إلى المنصوص في أنه لا يحكم فيه إلا بالنص ؟ وأيضا لم لا يجوز أن يكون المراد فردوا هذه الأحكام إلى البراءة الأصلية ؟ 



قلنا : أما الأول فمدفوع ، وذلك لأن هذه الآية دلت على أنه تعالى جعل الوقائع قسمين ، منها ما يكون حكمها منصوصا عليه ، ومنها ما لا يكون كذلك ، ثم أمر في القسم الأول بالطاعة والانقياد ، وأمر في القسم الثاني بالرد إلى الله وإلى الرسول ، ولا يجوز أن يكون المراد بهذا الرد السكوت ؛ لأن الواقعة ربما كانت لا تحتمل ذلك ، بل لا بد من قطع الشغب والخصومة فيها بنفي أو إثبات ، وإذا كان كذلك امتنع حمل الرد إلى الله على السكوت عن تلك الواقعة ، وبهذا الجواب يظهر فساد السؤال الثالث .




ഈ ആയത്ത്കാര്യങ്ങൾ രണ്ട് വിഭാഗമാണ് എന്ന് അറിയിക്കുന്നുണ്ട് ഒന്ന് അതിന്റെ വിധി വ്യക്തമാക്കപ്പെട്ടത് മറ്റൊന്ന് വ്യക്തമാക്കപ്പെട്ടത്വ്യക്തമാക്കപ്പെട്ടതിൽ അല്ലാഹുവിനെ റസൂലിനും പൂർണ്ണമായി അനുസരിക്കണം എന്ന് അല്ലാഹു പറയുന്നു വ്യക്തമാക്കിപ്പെടാത്തതിൽ അല്ലാഹുവിലേക്ക് റസൂലിലേക്കും മടക്കണം എന്നും പറയുന്നു



(തഫ്സീറ് റാസി)



തിരുനബി സ്വ  പറയുന്നു.



നിശ്ചയം ഹലാല് വ്യക്തമാണ് ഹറാം വ്യക്തമാണ് അതിനിടയിൽ സംശയാസ്പദമായ കാര്യങ്ങൾ ഉണ്ട് അവയെ അധിക ജനങ്ങളും അറിയുകയില്ല ( സ്വഹീഹ് മുസ്ലിം)



عن النعمان بن بشير قال سمعته يقول سمعت رسول الله صلى الله عليه وسلم يقول وأهوى النعمان بإصبعيه إلى أذنيه إن الحلال بين وإن الحرام بين وبينهما مشتبهات لا يعلمهن كثير من الناس صحيح مسلم




ഇത് വിവരിച്ച് ഇമാം ഹാഫിള് അൽമുഹദ്ധിസ് നവവി റ


പറയുന്നു .ഹലാല് വ്യക്തമാണ് ഹറാം വ്യക്തമാണ് എന്ന വചനത്തിന്റെ അർത്ഥം കാര്യങ്ങൾ മൂന്നു വിഭാഗമാണ് ഒന്ന് ഹലാലാണോ എന്ന് വ്യക്തമായി പറഞ്ഞത്. അത് ഹലാലാണെന്ന് കാര്യം ആർക്കും അവ്യക്തമല്ല. റൊട്ടി പഴം തുടങ്ങി ഭക്ഷണങ്ങൾ പോലെയും സംസാരം നോട്ടം നടത്തം മറ്റു കൈകാര്യം അതിൻറെ ഉദാഹരണങ്ങളാണ്  അവ ഹലാലാണെന്ന് വ്യക്തമായതും അത് ഹലാലാണെന്നതിൽ  സംശയമില്ലാത്തതുമാണ്.


രണ്ടു ഹറാമാണെന്ന് വ്യക്തമായവ ഹലാലാണെന്ന് അതിൽ സംശയമില്ല കള്ള് ,പന്നി ,ശവം  മൂത്രം.എന്നിവ അതിന്റെ ഉദാഹരണങ്ങളാണ്  وفي شرح مسلم النووي



: ( الحلال بين والحرام بين ) فمعناه : أن الأشياء ثلاثة أقسام : حلال بين واضح لا يخفى حله ، كالخبز والفواكه والزيت والعسل والسمن ولبن مأكول اللحم وبيضه وغير ذلك من المطعومات ، وكذلك الكلام والنظر والمشي وغير ذلك من التصرفات ، فيها حلال بين واضح لا شك في حله .



وأما الحرام البين فكالخمر والخنزير والميتة والبول والدم المسفوح ، وكذلك الزنا والكذب والغيبة والنميمة والنظر إلى الأجنبية وأشباه ذلك 



അപ്പോൾ തിരിച്ചറിയാത്തത് എന്ന് തിരു നബി പറഞ്ഞ വചനം അതിൻറെ അർത്ഥം ഹലാലാണോ ഹറാമാണോ എന്ന് വ്യക്തമായി പറയാത്തത് എന്നാണ് .അതുകൊണ്ടുതന്നെ അധിക ജനങ്ങളും അത് അറിയുകയില്ല അതിൻറെ വിധിയെയും അവർക്കറിയില്ല.


പക്ഷേ യോഗ്യരായ പണ്ഡിതന്മാർവ്യക്തമായി പറഞ്ഞത് മുഖേനയോ ഖിയാസ് കൊണ്ടോ മറ്റു പ്രമാണങ്ങളെ കൊണ്ടോ ഗവേഷണം ചെയ്ത് അത് കണ്ടെത്തുന്നതാണ്.


ഹറാമാണോ ഹലാലാണോ എന്നതിൽ സംശയമാവുകയുംഅതിൽ വ്യക്തമായ വചനമോ ഇജ്മാഓ ഇല്ലെങ്കിൽഗവേഷണത്തിന് യോഗ്യതയുള്ള പണ്ഡിതൻ ഗവേഷണം ചെയ്യേണ്ടതാണ്. എന്നിട്ട് വ്യക്തമായി പറഞ്ഞതിനോട് തുലനം ചെയ്തു അതിലേക്ക് ചേർത്തി കണ്ടെത്തേണ്ടതാണ്. ഹലാലിനോട് ചേർത്തി ഹലാലാണെന്ന് കണ്ടെത്തിയാൽ അങ്ങനെ പ്രവർത്തിക്കണം (ഹറാമാണെന്ന് കണ്ടെത്തിയാൽ അങ്ങനെ പ്രവർത്തിക്കണം ). (ശറഹു മുസ്ലിം 11/208)


وأما المشتبهات فمعناه أنها ليست بواضحة الحل ولا الحرمة ، فلهذا لا يعرفها كثير من الناس ، ولا يعلمون حكمها ، وأما العلماء فيعرفون حكمها بنص أو قياس أو استصحاب أو غير ذلك ، فإذا تردد الشيء بين الحل والحرمة ، ولم يكن فيه نص ولا إجماع اجتهد فيه المجتهد ، فألحقه بأحدهما بالدليل الشرعي فإذا ألحقه به صار حلا ، وقد يكون غير خال عن الاحتمال البين ، فيكون الورع تركه ،شرح مسلم 11/208



ഖുർആൻ പറയുന്നു



ഓ സത്യവിശ്വാസികളെ നിങ്ങൾ അല്ലാഹുവിനു വഴി പെടു റസൂലിനും നിങ്ങളിൽ നിന്നുംശേഷിയുള്ളവർക്കും വഴിപ്പെടുക.അപ്പോൾ നിങ്ങൾ വല്ലതും തർക്കിച്ചാൽ അല്ലാഹുവിലേക്ക് റസൂലിലേക്കും മടക്കുക നിങ്ങൾ അല്ലാഹുവിലും റസൂലും വിശ്വസിക്കുന്നവർ ആണെങ്കിൽ അത് ഉത്തമമാണ്. കൂടുതൽ പര്യവസാനം ഉള്ളതുമാണ് നിസാഅ് 59



 (നിസാഅ്: 59) ഈ വചനം വിശദീകരിച്ച് ഇമാം


ഇമാം സുയുത്വി(റ) തഫ്സീർ അദ്ധുറുൽ മൻസൂറിൽ എഴുതുന്നു. 



أَخْرَجَ ابْن جَرِيرٍ وَابْنُ الْمُنذِرِ وَابْنُ أَبِي حَاتِم وَالْحَاكِمُ عَنِ ابْنِ عباسِ فِي قَوْله تَعَالَى «وَأُولِي الأمْرِ مِنْكُمْ» يَعْنِي أَهْلَ أهْلَ الْفقه وَالدِّينِ وَأَهْلَ طَاعَةِ الله الَّذِينَ يُعْلَمُونَ النَّاسَ مَعَانِي ويَأْمُرُونَهُم بِالْمَعْرُوفِ وَيَنهونَهُم عَنِ الْمُنكَرِ فَأَوْجَبَ اللَّهُ طَاعَتَهُم علي العباد الدرر المنثور2/575


ഇബ്നുജരീർ (റ), ഇബ്നുൽ മുൻദിർ (റ), ഇബ്നുഅബീഹാതിം(റ), ഹാകിം(റ) തുടങ്ങിയവർ ഇബ്നു അബ്ബാസ്(റ)യെ ഉദ്ധരിച്ച് നിവേദനം ചെയ്യുന്നു. പ്രസ്തുത വചനത്തിൽ “നിങ്ങളിൽ നിന്നുള്ള  കൈകാര്യകർത്താക്കളെയും അനുസരിക്കുക” എന്നതിന്റെ ലക്ഷ്യം കർമശാസ്ത്ര


പണ്ഡിതന്മാരും ജനങ്ങൾക്ക് മതവിഷയങ്ങൾ പഠിപ്പിച്ചുകൊടുക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽ നിന്ന് അവരെ തടയുകയും ചെയ്യുന്ന പണ്ഡി തന്മാരുമാണ്. അവർക്ക് വഴിപ്പെടൽ അടിമകളുടെ മേൽ അല്ലാഹു നിർബന്ധ മാക്കിയിരിക്കുന്നു. (അദ്ദുർറുൽ മൻസൂർ 2/575)



ഇമാം റാസി റ പറയുന്നു.



أَعْمَالُ الأَمَرَاءِ والسلاطين مَوْقُوفَةٌ عَلَى فَتَاوَى الْعُلَمَاءِ، وَالْعَلَمَاء فِي الْحَقِيقَةِ أَمَرَاءُ الأَمَرَاءِ، فَكَانَ حَمْلُ لَفْظِ ( أُولِي الأمْرِ)) عليهم تفسير. الرازي10/146


രാജാക്കന്മാരുടെയും ഭരണകർത്താ ക്കളുടെയും പ്രവർത്തനങ്ങൾ പണ്ഡിത ന്മാരുടെ ഫത്വകളുടെമേൽ നിർത്തപ്പെട്ട താണ്. അതിനാൽ യഥാർത്ഥത്തിൽ പണ്ഡിതന്മാർ അമീറന്മാരുടെ അമീറമാരാണ്. അതിനാൽ കൈകാര്യകർത്താ ക്കൾ' എന്ന പരാമർശത്തെ അവരുടെ മേൽ ചുമത്തുന്നതാണ് കൂടുതൽ നല്ലത്. (റാസി10/146)



അല്ലാഹു പറയുന്നു: 



يومَ نَدْعُو كُلَّ أَنَاسِ بِإِمَامِهِمْ فَمَنْ أُوتِيَ .


يَقرُونَ كِتَابَهُمْ وَلَا يُظْلَمُونَ فَتِيلاً (الإسراء: (۷۱)


എല്ലാ ആളുകളെയും അവരുടെ നേതാവിന്റെ കൂടെ നാം വിളിക്കുന്ന ദിവസം,  (അൽ-ഇസ്രാ: (71)



 ഈ സൂക്തം വിവരിച്ച് ഇബ്നുജരീർ



وأولى هذه الأقوالِ عِندَنَا بِالوَابِ قَوْلُ مَنْ قَالَ: مَعْنَى ذَلِكَ يَوْمَ تَدْعُو كُلِّ أَنَاسِ بِإِمامِ الَّذِي كَانُوا يَعْتَقِدُونَ بِهِ وَيَأْتَمُونَ به في الدنيا (تفسیر ابن جرير : ٣٥٨/٢)



ഈ അഭിപ്രായങ്ങളിൽ നാം ശരിയായിക്കാണുന്നത് ഇനിപ്പറയുന്ന അഭിപ്രായ  മാണ്. ഐഹികലോകത്ത് ജനങ്ങൾ പിന്തുടരുകയും വിശ്വസിക്കുകയും ചെയ്തിരുന്ന ഇമാമിന്റെ കൂടെ അവരെ വിളിക്കപ്പെടുന്നതാണ്. (ഇബ്നുജരീർ 2/ 358) 



ഇമാം ഖുർതുബി(റ) എഴുതുന്നു.



:قيل بِمَداهبهم، فَيَدعونَ بِمَنْ كَانُوا يَأْتَمُونَ بِهِ فِي الدُّنْيَا، يَا حنفي يا معتزلي يا قدري ونحوه (تفسير القرطبي:10/297


ഈ സൂക്തത്തിൽ പരാമർശിച്ച ഇമാ മിന്റെ വിവക്ഷ മദ്ഹബുകൾ എന്നാണെന്ന്  അഭിപ്രായമുണ്ട്. അപ്പോൾ ജനങ്ങൾ ദുൻയാവിൽ വെച്ച് ആരെയാണോ പിന്തുടരപെട്ടിന്നിരുന്നത് അവരുടെ കൂടെ അവരെ വിളി ക്കപ്പെടുന്നതാണ്. യാഹനഫീ, യോശാഫി യാ മുഅതസിലി  യാ ഖദരി വിളികൾ ഉദാഹരണം.(ഖുർതുബി 10/ 297)



(2) ചില ഹദീസുകൾ



നബി(صلى الله عليه وسلم) പറയുന്നു:



الدين النصيحةُ، قُلْنَا: لِمَنْ؟ قَالَ: لله، ولكتابهِ، وَلِرَسُولِهِ، وَلَأُئمة


المسلمين وعامتهم. (مسلم: (۸۲


നബി(صلى الله عليه وسلم) പറയുന്നു: “ദീൻ ഗുണകാംഷയാണ് .  ഞങ്ങൾ ചോദിച്ചു. ആരോട് ? നബി(صلى الله عليه وسلم) പറഞ്ഞു: “അല്ലാഹുവിനോടും അവന്റെ കിതാബിനോടും അവന്റെ റസൂലിനോടും മുസ്ലിം അഇമ്മത്തിനോടും മുസ്ലിംകളിൽ നിന്നുള്ള  സാധാരണക്കാരുടെയും”. (മുസ്ലിം: 82) 



ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു.




قَالَ الْخَطَّابِيُّ: قَدْ يَتَأَوّلُ ذَلِكَ عَلَى الأَءمَةِ الَّذِينَ هُمْ عَلَمَاءُ الدِّينِ


وَإِنْ مِنْ نَصيحتهم قبول ما رووه وتَقْلِيدَهُمْ فِي الأَحكام وَإِحْسَانَ الظن بهم (شرح مسلم: ٣١٥/١ - فتح الباري: ٢٦٨/١)



ഖത്ത്വാബി(റ) പറയുന്നു. മതപണ്ഡിതന്മാരായ അഇമ്മത്തുകളാണ് ഹദീസിന്റെ


താൽപര്യം. അവർക്കുള്ള നസ്വീഹത്ത് അവർ ഉദ്ധരിക്കുന്നത് സ്വീകരിക്കലും അവർ വിവരിക്കുന്ന നിയമങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കലും അവരെപ്പറ്റി നല്ലതു വിചാരിക്കലുമാണ്. (ശർഹു മുസ്ലിം: 1/ 315 ഫത്ഹുൽ ബാരി 1/268)



ഗവേഷണയോഗ്യരായ പണ്ഡിതന്മാർ ഗവേഷണം നടത്തി പ്രഖ്യാപിക്കുന്ന വിധി   കൾ സ്വീകരിക്കുന്നത് മതത്തിന്റെ ഭാഗമാണെന്ന് മേൽ ഹദീസ് വ്യക്തമാക്കുന്നു. 



ഇത്രയും പറഞ്ഞതിൽ നിന്നും വ്യക്തമായി (നസ്സായി )  


പ്രമാണത്തിൽസ്ഥിരപ്പെട്ടതിനെതിരെ


 ഗവേഷണം നടത്തിക്കൊണ്ട് വിധികൾ കണ്ടെത്തേണ്ടതില്ലന്നും വ്യക്തമായി പ്രമാണത്തിൽ സ്ഥിരം പെടാത്തതിൽ മാത്രമേ ഗവേഷണം പാടുള്ളൂ എന്നും മനസ്സിലായി



അപ്പോൾ തൗബ സൂറത്തിൽ അല്ലാഹു വിവരിക്കുന്നത് വിശുദ്ധ വേധ ഗ്രന്തങ്ങളിൽ വ്യക്തമായി ഹറാമാക്കിയത് ഹലാലാക്കുകയും വ്യക്തമായ ഹലാലാണെന്ന് പറഞ്ഞ കാര്യം ഹറാമാക്കുകയും ചെയ്യുന്നവരെ പറ്റിയാണ്. അത്തരം ആളുകളെ പിൻപറ്റുന്നത് അവർ അല്ലാഹു ഹറാമാക്കിയത് ഹലാലാക്കാനും ഹലാലാക്കിയത് ഹറാമാക്കാനും ഉള്ള അധികാരം അവർക്കുണ്ട് എന്ന് വാദിക്കുമ്പോൾഅല്ലാഹുവിന് മാത്രമുള്ള സ്വയാധികാരം മറ്റുള്ളവർക്കും ചാർത്തി കൊടുക്കൽ ഉണ്ട് , .അല്ലാഹു പറഞ്ഞതിന് എതിരെ ഹലാലാക്കാനും ഹറാമാക്കാനും ഉള്ള അധികാരം മറ്റൊരാൾക്കും അള്ളാഹു നൽകുകയില്ല. അപ്പോൾ അല്ലാഹുവിന് മാത്രമുള്ള അധികാരം മറ്റൊരാൾക്ക് നൽകൽ അവർക്കുള്ള ആരാധനയാണ്. ഇതുകൊണ്ടാണ് അവരെ റബ്ബാകളാക്കി എന്ന് ഖുർആനിൽ പറഞ്ഞത്. ഇതുതന്നെയാണ് ലോകപണ്ഡിതന്മാർ വിവരിച്ചിട്ടുള്ളത് .


എന്നാൽ അല്ലാഹു വ്യക്തമായി (നസ്സായി ) പറയാത്ത വിഷയങ്ങൾഗവേഷണ പടുക്കളായ പണ്ഡിതന്മാർ (മുജ് തഹിദുകൾ) ഗവേഷണം ( ഇജ്തിഹാദ് ) ചെയ്യണമെന്നും ഗവേഷണത്തിന് ( ഇജ്തിഹാദ് )


കഴിവില്ലാത്തവർ അത് സ്വീകരിക്കണമെന്നും ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ഇജ്മാഇൽ നിന്നും മറ്റു പ്രമാണങ്ങളിൽ നിന്നും പണ്ഡിതന്മാരുടെ ഉദ്ധരണികളിൽ നിന്നും നാം തെളിയിച്ചു കഴിഞ്ഞു.



ഇവർ കൊണ്ടുവന്ന സൂറത്തു ന്നിസാഇലെ ആശയം പണ്ഡിതന്മാരുടെ വിവരണം മുഫസ്സിറുകളുടെ വിശദീകരണം നമുക്ക് പരിശോധിക്കാം പൗരാണിക മുഫസ്സിറായ ഇമാം ത്വിബ്രി പറയുന്നു.


അല്ലാഹു വിരോധിച്ച കാര്യങ്ങളൊക്കെ വിരുദ്ധം ചെയ്യുന്നതിൽ അല്ലാഹുവിന് പുറമേയുള്ള നേതാക്കളെ വഴിപ്പെടുക എന്നാണ് അല്ലാഹുവിനെ പുറമേ റബ്ബുകൾ ആക്കുക എന്നതിൻറെ അർത്ഥം അങ്ങനെ അവർ അല്ലാഹു ഹലാൽ ആക്കിയതിനെ ഹറാമാക്കുകയും അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കുകയും ചെയ്യുന്നു. അദിയ്യ് റ യുടെ ഹദീസിൽ ഞങ്ങൾ അവരെ ആരാധിച്ചിട്ടില്ലല്ലോ എന്ന് നബിصلي ا الله عليه وسلم


യോട് ചോദിച്ചപ്പോൾ തിരുനബി


صلى الله عليه وسلم


 പറഞ്ഞു. അല്ലാഹു تعالي ഹലാലാക്കിയതിനെ ഹറാമാക്കുകയും അല്ലാഹു تعالي ഹറാമാക്കിയതിനെ അവർ ഹലാലാക്കുകയും ചെയ്തില്ലേ എന്ന് . അതുതന്നെയാണ് അവർക്കുള്ള ഇബാദത്ത് (തഫ്സീർ തബരി )



(അതായത് അല്ലാഹു ഹറാമാക്കിയതിനെതിരെ ഹലാലാക്കാനും ഹലാലാക്കിയതിനെതിരെ ഹറാമാക്കാനുള്ള അധികാരം ഈ നേതാക്കൾക്ക് നൽകിയെന്ന് വിശ്വാസം അത് മറ്റൊരാൾക്കും അള്ളാഹു വിട്ടുകൊടുക്കുകയില്ല അല്ലാഹുവിന് മാത്രമുള്ള അധികാരമാണ് . അപ്പോൾ ഈ ആയത്തിൽ പറയുന്നത്  അല്ലാഹു വ്യക്തമായി


ഹറാമാക്കുകയോ ഹലാലാക്കുകയോ ചെയ്തതിനെ പറ്റിയാണ്. എന്നാൽ വ്യക്തമായി അല്ലാഹു പറയാത്ത വിഷയത്തിൽ ഗവേഷണം പടുക്കളയ പണ്ഡിതന്മാർ ഗവേഷണം ചെയ്യുന്ന ആ ഗവേഷണം സ്വീകരിച്ചുകൊണ്ട് കർമ്മങ്ങൾ  ചെയ്യുന്നതിനെ പറ്റിയോ അതിനെ തഖ്ലീദ് ചെയ്യുന്നതിനെപ്പറ്റിയോ അല്ല വിശുദ്ധ ഖുർആൻ പറയുന്നത് .അങ്ങനെയാണ് എന്ന് ഒരു മുഫസ്സിറും പഠിപ്പിച്ചിട്ടില്ല. )




في تفسير الطبري


أربابا من دون الله)، يعني: سادةً لهم من دون الله، (41) يطيعونهم في معاصي الله, فيحلون ما أحلُّوه لهم مما قد حرَّمه الله عليهم، ويحرِّمون ما يحرِّمونه عليهم مما قد أحلَّه الله لهم، كما:-



16631- حدثني الحسين بن يزيد الطحّان قال، حدثنا عبد السلام بن حرب الملائي, عن غطيف بن أعين, عن مصعب بن سعد, عن عدي بن حاتم قال: انتهيتُ إلى النبي صلى الله عليه وسلم وهو يقرأ في " سورة براءة ": (اتخذوا أحبارهم ورهبانهم أربابا من دون الله)، فقال: " أما إنهم لم يكونوا يعبدونهم, ولكن كانوا ي.حلّون لهم فيُحلُّون ". (42)



16632- حدثنا أبو كريب وابن وكيع قالا حدثنا مالك بن إسماعيل = وحدثنا أحمد بن إسحاق قال، حدثنا أبو أحمد = جميعًا، عن عبد السلام بن حرب قال، حدثنا غطيف بن أعين, عن مصعب بن سعد, عن عدي بن حاتم قال: أتيت رسولَ الله صلى الله عليه وسلم وفي عُنُقي صليبٌ من ذهب, فقال: يا عديّ، اطرح هذا الوثنَ من عنقك ! قال: فطرحته، وانتهيت إليه وهو يقرأ في " سورة براءة ", فقرأ هذه الآية: (اتخذوا أحبارهم ورُهبانهم أربابًا من دون الله)، قال قلت: يا رسول الله، إنا لسنا نعبدُهم! فقال: أليس يحرِّمون ما أحلَّ الله فتحرِّمونه, ويحلُّون ما حرَّم الله فتحلُّونه؟ قال: قلت: بلى! قال: فتلك عبادتهم! =




ഇതേആശയം തന്നെ മറ്റു മുഫസ്സിറുകളും പഠിപ്പിച്ചിട്ടുണ്ട്.


ഇമാം ബഗവി رحمه الله


 യുടെ തഫ്സീറിലും ഇത് തന്നെ കാണാവുന്നതാണ്.


അത് താഴെ നൽകുന്നു.


وفي تفسير البغوي


اتخذوا أحبارهم ورهبانهم أربابا ) أي : علماءهم وقراءهم ، والأحبار : العلماء ، واحدها حبر ، وحبر بكسر الحاء وفتحها ، والرهبان من النصارى أصحاب الصوامع فإن قيل : إنهم لم يعبدوا الأحبار والرهبان؟ قلنا : معناه أنهم أطاعوهم في معصية الله واستحلوا ما أحلوا وحرموا ما حرموا ، فاتخذوهم كالأرباب . روي عن عدي بن حاتم رضي الله عنه قال : أتيت رسول الله صلى الله عليه وسلم وفي عنقي صليب من ذهب فقال لي : " يا عدي اطرح هذا الوثن من عنقك " ، فطرحته ثم انتهيت إليه وهو يقرأ : ( اتخذوا أحبارهم ورهبانهم أربابا من دون الله ) حتى فرغ منها ، قلت له : إنا لسنا نعبدهم ، فقال : " أليس يحرمون ما أحل الله فتحرمونه ويحلون ما حرم الله فتستحلونه " ؟ قال قلت : بلى ، قال : " فتلك عبادتهم " .



ഇബ്ന് കസീറും അത് തന്നെയാണ് നൽകുന്നത്.



ഇബ്നുകസീർ പറയുന്നു


ഇത് തന്നെയാണ് ഇബ്നു അബ്ബാസ് رضي الله عنه ഹുദൈഫ  എന്നിവരും മറ്റു പണ്ഡിതന്മാരും പറഞ്ഞത്.


(തഫ്സീർ ഇബ്നുകസീർ)


ഇബ്നു കസീർ വീണ്ടും പറയുന്നു.



ഇമാം ഇമാം സുദ്ധി رحمه الله


പറഞ്ഞു.അവർ അല്ലാഹുവിൻറെ വേദഗ്രന്ഥം വലിച്ചെറിയുകയും ഈ പുരോഹിതന്മാരോട് ഉപദേശം തേടുകയും ചെയ്തു. (തഫ് സീറ്ഇബ്നുകസീർ)


അപ്പോൾ വേദ ഗ്രന്തം വലിച്ചെറിഞ്ഞ് പുരോഹിതന്മാരോട് ഉപദേഷം തേടണമെന്ന് മദ്ഹബ് തഖ്ലീദ് ചെയ്യുന്നവർ വാദിക്കുന്നില്ല. മറിച്ചു ഖുർആനിൽ വെക്തമായി പറയാത്ത വിഷയത്തിൽ ഗവേഷണം ചെയ്യണമെന്നാണ് പറയുന്നത്.



وفي تفسير أبن كثير


وفي عنق عدي صليب من فضة ، فقرأ رسول الله - صلى الله عليه وسلم - هذه الآية : ( اتخذوا أحبارهم ورهبانهم أربابا من دون الله ) قال : فقلت : إنهم لم يعبدوهم . فقال : بلى ، إنهم حرموا عليهم الحلال ، وأحلوا لهم الحرام ، فاتبعوهم ، فذلك عبادتهم إياهم



وهكذا قال حذيفة بن اليمان ، وعبد الله بن عباس ، وغيرهما في تفسير : ( اتخذوا أحبارهم ورهبانهم أربابا من دون الله ) إنهم اتبعوهم فيما حللوا وحرموا .


وقال السدي : استنصحوا الرجال ، وتركوا كتاب الله وراء ظهورهم .


ولهذا قال تعالى : ( وما أمروا إلا ليعبدوا إلها واحدا ) أي : الذي إذا حرم الشيء فهو الحرام ، وما حلله حل ، وما شرعه اتبع ، وما حكم به نفذ .



ഇമാം റാസി رحمه الله


പറയുന്നു.


പുരോഹിതന്മാരെ പറ്റി അവർ ലോകത്തെ മുഴുവനും നിയന്ത്രിക്കുന്ന ദൈവങ്ങളാണ് എന്ന് വിശ്വസിച്ചിട്ടില്ല. (അങ്ങനെ വിശ്വസിച്ചാലെ ആരാധനയാവു എന്ന് സുന്നികൾ പറയുന്നില്ല)


മറിച്ചു


മത ഗ്രന്തങ്ങളിൽ വെക്തമായി പറഞ്ഞതിനെതിരെ


 പുരോഹിതന്മാർ കൽപ്പിക്കുന്നതിലും വിരോധിക്കുന്നതിലും അവർക്ക് വഴിപ്പെട്ടു. 


അദിയ്യ് റ യോട് നബി തങ്ങൾ പറഞ്ഞു.അവർ അല്ലാഹു വെക്തമായി ഹറാമാക്കിയ ഹലാലാക്കുകയും അല്ലാഹു വ്യക്തമായി ഹലാലാക്കിയത് ഹറാമാക്കുകയും ചെയ്തവരാണ് അതാണ് അവർക്കുള്ള ആരാധന


وفي تفسير الرازي



المَسْألَةُ الثّانِيَةُ: الأكْثَرُونَ مِنَ المُفَسِّرِينَ قالُوا: لَيْسَ المُرادُ مِنَ الأرْبابِ أنَّهُمُ اعْتَقَدُوا فِيهِمْ أنَّهم آلِهَةُ العالَمِ، بَلِ المُرادُ أنَّهم أطاعُوهم في أوامِرِهِمْ ونَواهِيهِمْ، «نُقِلَ أنَّ عَدِيَّ بْنَ حاتِمٍ كانَ نَصْرانِيًّا فانْتَهى إلى رَسُولِ اللَّهِ ﷺ، وهو يَقْرَأُ سُورَةَ بَراءَةَ، فَوَصَلَ إلى هَذِهِ الآيَةِ، قالَ: فَقُلْتُ: لَسْنا نَعْبُدُهم فَقالَ: ”ألَيْسَ يُحَرِّمُونَ ما أحَلَّ اللَّهُ فَتُحَرِّمُونَهُ، ويُحِلُّونَ ما حَرَّمَ اللَّهُ فَتَسْتَحِلُّونَهُ ؟“ فَقُلْتُ: بَلى قالَ: ”فَتِلْكَ عِبادَتُهُمْ“» 



റബിഅ് റ പറയുന്നു ഞാൻ .അബുൽ ആലിയ റ യോട് ചോദിച്ചു ബനുഇസ്രായേൽ എങ്ങനെയായിരുന്നു റബ്ബാക്കിയത്.അദ്ദേഹം പറഞ്ഞു അവരുടെ പുരോഹിതന്മാരുടെ വാക്കിനെതിരെ  അല്ലാഹുവിൻറെ വേദഗ്രന്ഥത്തിൽ വെക്തമായി അവർ കാണുമ്പോൾ പുരോഹിതന്മാരുടെ വാക്ക് സ്വീകരിക്കുകയും വേദഗ്രന്ഥത്തെ സ്വീകരിക്കാതിരിക്കുകയും ചെയ്തു. (തഫ്സീർ റാസി)



(ഇതെല്ലാം വേദഗ്രന്ഥത്തിൽ വ്യക്തമായി ഹറാമാക്കിയത് ഹലാലാക്കുകയും വേദഗ്രന്ഥത്തിൽ വ്യക്തമായി


ഹലാലാക്കിയത്


ഹറാമാക്കുകയും  ചെയ്യുന്ന വിഭാഗത്തെപ്പറ്റി മാത്രമാണ്.അല്ലാതെ വേദഗ്രന്ഥത്തിൽ വ്യക്തമായ ഹറാമോ ഹലാലോ എന്ന് പറയാത്ത വിഷയത്തിൽ ഗവേഷണം 


 (ഇജ്തിഹാദ് )ചെയ്ത പണ്ഡിതന്മാർ ഗവേഷണം നടത്തുകയും  ഗവേഷണത്തിന് കഴിയാത്തവർ അത് തഖ്ലീദ് ചെയ്യുകയും ചെയ്യുന്നതിനെപ്പറ്റി അല്ല . അത് ഖുർആനും സുന്നത്തും ഇജ്മാഉം അംഗീകരിച്ചത് തന്നെയാണ് എന്ന് നേരത്തെ തെളിവുകൾ നിരത്തി സമർപ്പിച്ചതാണ്. )



 وقالَ الرَّبِيعُ: قُلْتُ لِأبِي العالِيَةِ: كَيْفَ كانَتْ تِلْكَ الرُّبُوبِيَّةُ في بَنِي إسْرائِيلَ ؟ فَقالَ: إنَّهم رُبَّما وجَدُوا في كِتابِ اللَّهِ ما يُخالِفُ أقْوالَ الأحْبارِ والرُّهْبانِ، فَكانُوا يَأْخُذُونَ بِأقْوالِهِمْ وما كانُوا يَقْبَلُونَ حُكْمَ كِتابِ اللَّهِ تَعالى، 



(ഇമാം റാസിയുടെ തൊട്ടടുത്ത വാക്കും ഇവർ വലിയ പ്രമാണമായി കൊണ്ടുവരാറുണ്ട് അത് ഇങ്ങനെയാണ് )


നമ്മുടെ ഉസ്താദ് പറഞ്ഞു. ചില പണ്ഡിതന്മാരെ പിൻപറ്റുന്ന ചിലരെ ഞാൻ കണ്ടു അവരോട് ഞാൻ ചില മസ്അലകളുമായി ബന്ധപ്പെട്ട അല്ലാഹുവിൻ ഖുർആനിക വചനങ്ങൾ ധാരാളം ഓതി കൊടുത്തു.അവരുടെ അഭിപ്രായങ്ങൾ ആ ആയത്തുകൾക്ക് വിരുദ്ധമായിരുന്നു .അപ്പോൾ അവർ ആ ആയത്തുകളെ സ്വീകരിച്ചില്ല. അവർ അത്ഭുതപ്പെടുന്നത് പോലെ എന്നിലേക്ക് നോക്കിക്കൊണ്ടിരുന്നു (റാസി)



قالَ شَيْخُنا ومَوْلانا، خاتِمَةُ المُحَقِّقِينَ والمُجْتَهِدِينَ رَضِيَ اللَّهُ عَنْهُ: قَدْ شاهَدْتُ جَماعَةً مِن مُقَلِّدَةِ الفُقَهاءِ، قَرَأْتُ عَلَيْهِمْ آياتٍ كَثِيرَةً مِن كِتابِ اللَّهِ تَعالى في بَعْضِ


 المَسائِلِ، وكانَتْ مَذاهِبُهم بِخِلافِ تِلْكَ الآياتِ، فَلَمْ يَقْبَلُوا تِلْكَ الآياتِ، ولَمْ يَلْتَفِتُوا إلَيْها وبَقُوا يَنْظُرُونَ إلَيَّ كالمُتَعَجِّبِ



ഇവിടെയും ഖുർആനിനെതിരെ ഏതെങ്കിലും വെക്തികൾ പറയുകയും അതിനെ തഖ്ലീദ് ചെയ്യുന്നതിനെ പറ്റിയുമാണ്



 നാല് മദ്ഹബ്  ന്റെ ഇമാമുമാർ ആരും തന്നെ ഖുർആനിനെതിരെ പറഞ്ഞു എന്ന് തെളിയിക്കാൻ ഒരു ഒഹാബി പുരോഹിതനും സാധ്യമല്ല. 



ഖുർആനിലും സുന്നത്തിലും വെക്തമായി പറയാത്ത കർമശാസ്ത്ര വിഷയത്തിൽ


ഗവേഷണം (ഇജ്തിഹാദ് ) ചെയ്തു വിധി കണ്ടത്തുകയും അത് തഖ്ലീദ് ചെയ്യുന്നതിനെ ഖുർആനും സുന്നത്തും ഇജ്മാഉം അംഗീകരിച്ചതാണ്



ഇമാം റാസി തന്നെ അത് വിവരിക്കുകയും ചെയ്തിട്ടുണ്ട്.



   സൂറത്ത് നിസാഉ 83 ആയത്ത്


ഇമാം റാസി(റ) ഇപ്രകാരം വിവരിക്കുന്നു:


ഈ ആയത്ത് പല കാര്യത്തിന്റെമേലിലും അറിയിച്ചുതരുന്നുണ്ട്.



ഒന്ന്:


ലോകത്ത് നടക്കുന്നകാര്യങ്ങളുടെ(പ്രശ്നങ്ങളില്‍) നിയമങ്ങളില്‍ ചിലത് പ്രമാണങ്ങളില്‍ വ്യക്തമാക്കപ്പെട്ട (നസ്സ് )നിലക്ക് (ഖുർആനിലും , ഹദീസിലും) അറിയപ്പെട്ടിട്ടില്ലാ എങ്കിൽ ഗവേഷണം ചെയ്തു കണ്ടെടുക്കേണ്ടതാണെന്ന് ഈ ആയത്തില്‍ നിന്ന് മനസ്സിലാകാം.



രണ്ട്:


പണ്ഡിതന്മാരുടെ ഗവേഷണഫലങ്ങൾ


രേഖയാണ്. 



മൂന്ന്:


അത്തരം വിഷയങ്ങളിൽ ഗവേഷണയോഗ്യരായ പണ്ഡിതന്മാരെ തഖ്ലീദ് ചെയ്യല്‍ ഗവേഷണയോഗ്യതയില്ലാത്തവരുടെ ബാധ്യതയാണ്(റാസി 10/200)*



ഇമാം റാസി അൽ മഹ്സൂൽ എന്ന ഗ്ത്രത്തിൽ പറയുന്നു.



ഇജ്തിഹാദിന്ന് കഴിവില്ലാത്തവൻ ഇജ്തിഹാദിന്ന് കഴിവുള്ളവനെ ശറഇന്റെ - (കർമശാസ്ത്രം) ശാഖാപരമായ വിഷയത്തിൽ


തക്കലീദ് ചെയ്യേണ്ടതാണ്.


ബാഗ്ദാദിലെ മുഅതസലുകൾ അതിനെ എതിർത്തിട്ടുണ്ട്.


നമ്മുടെ തെളിവ് രണ്ട് വിധത്തിൽ പറയാം .ഒന്ന് വിരോധികൾ വരുന്നതിനുമുമ്പ് ഉമ്മത്തിന്റെ ഇജ്മാഉ .കാരണം ഓരോ കാലഘട്ടത്തിലും ലോക പണ്ഡിതന്മാരും ഗവേഷണത്തിന് കഴിവില്ലാത്തവർ ഗവേഷണത്തിന് കഴിവുള്ള പണ്ഡിതന്മാരുടെ വാക്ക് സ്വീകരിക്കുന്നത് എതിർക്കാറില്ല (തെറ്റായിരുന്നെങ്കിൽ അവർ അതിനെ എതിർക്കുന്നതാണ് അപ്പോൾ അത് ഇജ്മാആയി ) ഗവേഷണ പണ്ഡിതന്മാരുടെ പ്രമാണങ്ങൾ ചോദിച്ചിട്ട് മാത്രമെപിൻപറ്റാവു എന്ന് അവർ പറയാറില്ല ,


(അൽ മഹ്സൂൽ, 6/88)



ഇവർ കൊണ്ട് വന്ന ആയത്ത് വിവരിച്ച മറ്റു പണ്ഡിതന്മാരും മേൽ വിശദീകരണം തന്നെ പറഞ്ഞതായി കാണാം


........

അസ് ലം കാമിൽ സഖാഫി പരപ്പനങ്ങാടി


No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...