Saturday, July 1, 2023

സവാജിർ സുന്നികൾക്ക് വിരുദ്ധമോ?* *നിങ്ങൾ അമ്പിയാക്കളുടെ ഖബറകളെ മസ്ജിദാക്കരുത് എന്ന് പറഞ്ഞാൽ എന്താണ് അർത്ഥം?* *എന്റെ ഖബർ വിഗ്രഹമാക്കരുതേ എന്ന പ്രാർത്ഥനയുടെ ഉദ്ധേശ്യമെന്ത്*

 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.


https://islamicglobalvoice.blogspot.in/?m=0


അസ്‌ലം കാമിൽ സഖാഫി

*ഒഹാബികളുടെ തട്ടിപ്പ്*


*ഇബ്നു ഹജർ റ സവാജിർ സുന്നികൾക്ക് വിരുദ്ധമോ?*


*നിങ്ങൾ അമ്പിയാക്കളുടെ ഖബറകളെ മസ്ജിദാക്കരുത് എന്ന് പറഞ്ഞാൽ എന്താണ് അർത്ഥം?*


*എന്റെ ഖബർ വിഗ്രഹമാക്കരുതേ എന്ന പ്രാർത്ഥനയുടെ ഉദ്ധേശ്യമെന്ത്*


ഇബ്നു ഹജർ റ സവാജിറിൽ സുന്നികൾക്ക് വിരുദ്ധമായ പലതും പറഞ്ഞു എന്ന് ചില വഹാബി പുരോഹിതന്മാർ തെറ്റിദ്ധരിപ്പിക്കുന്നതായി കണ്ടു എന്നാൽ ഇബിനു ഹജർ റ സുന്നികൾക്ക് വിരുദ്ധമായി ഒന്നും തന്നെ സവാജിറിലോ മറ്റൊ പറഞ്ഞതായി കാണിക്കാൻ ഒരു വഹാബി പുരോഹിതനും സാധ്യമല്ല


എന്താണ് സവാജറിൽ പറഞ്ഞത് എന്ന് നമുക്ക് പരിശോധിക്കാം

കുറ്റങ്ങൾ എണ്ണിപ്പറഞ്ഞ സ്ഥലത്ത് അദ്ദേഹം പറയുന്നു.


(كتاب الزواجر عن اقتراف الكبائر )

 

കിതാബ് ലിങ്ക്:

https://shamela.ws/book/21629/240#p1


(الْكَبِيرَةُ الثَّالِثَةُ وَالرَّابِعَةُ وَالْخَامِسَةُ وَالسَّادِسَةُ وَالسَّابِعَةُ وَالثَّامِنَةُ وَالتِّسْعُونَ: اتِّخَاذُ الْقُبُورِ مَسَاجِدَ، وَإِيقَادُ السُّرُجِ عَلَيْهَا، وَاِتِّخَاذُهَا أَوْثَانًا، وَالطَّوَافُ بِهَا، وَاسْتِلَامُهَا، وَالصَّلَاةُ إلَيْهَا)

ആശയം: 

*93 മുതൽ 98 വരെയുള്ള വൻ ദോഷങ്ങൾ:*

*ഖബ്റുകളെ മസ്ജിദുകളാക്കൽ, ഖബ്റുകൾക്ക് മേൽ വിളക്കുകൾ സ്ഥാപിക്കൽ, ഖബ്റുകളെ ബിംബങ്ങളാക്കൽ, ഖബ്റുകളെ ത്വവാഫ് (പ്രദക്ഷിണം) ചെയ്യൽ, ഖബ്റുകളെ ചുംബിക്കൽ , ഖബ്റുകളിലേക്ക് തിരിഞ്ഞ് നിസ്ക്കരിക്കൽ എന്നിവയാണ്*


(പിന്നീട് ഇവക്ക് തെളിവായി അദ്ദേഹം ഹദീസുകൾ വിവരിക്കുന്നുണ്ട്. അതിൽ ചിലത് താഴെ നൽകുന്നു.)


 أَخْرَجَ الطَّبَرَانِيُّ بِسَنَدٍ لَا بَأْسَ بِهِ عَنْ كَعْبِ بْنِ مَالِكٍ - رَضِيَ اللَّهُ عَنْهُ - قَالَ: «عَهْدِي بِنَبِيِّكُمْ قَبْلَ وَفَاتِهِ بِخَمْسِ لَيَالٍ فَسَمِعْته يَقُولُ: إنَّهُ لَمْ يَكُنْ نَبِيٌّ إلَّا وَلَهُ خَلِيلٌ مِنْ أُمَّتِهِ وَإِنَّ خَلِيلِي أَبُو بَكْرٍ بْنُ أَبِي قُحَافَةَ، وَإِنَّ اللَّهَ اتَّخَذَ صَاحِبَكُمْ خَلِيلًا، أَلَا وَإِنَّ الْأُمَمَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِمْ مَسَاجِدَ وَإِنِّي أَنْهَاكُمْ عَنْ ذَلِكَ، اللَّهُمَّ إنِّي بَلَّغْتُ ثَلَاثَ مَرَّاتٍ، ثُمَّ قَالَ اللَّهُمَّ اشْهَدْ ثَلَاثَ مَرَّاتٍ» الْحَدِيثَ.

ആശയം: ത്വബ്റാനീ (റ) തരക്കേടില്ലാത്ത പരമ്പരയോടെ റിപ്പോർട്ട് ചെയ്തിരിക്കുന്നു : കഅബു ബ്നു മാലിക് (റ) പറയുന്നു: നബിﷺ മരിക്കുന്നതിന് അഞ്ച് ദിവസം മുമ്പ് അവിടുന്ന് ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു: എല്ലാ നബിമാർക്കും അവരുടെ സമുദായത്തിൽ ഒരു ഖലീൽ (കൂട്ടുകാരൻ ) ഉണ്ടായിട്ടുണ്ട്. എന്റെ ഖലീൽ അബൂബക്ർ (റ) ആണ്. അല്ലാഹു നിങ്ങളുടെ സ്വാഹിബിനെ ഖലീൽ ആയി തെരഞ്ഞെടുത്തിരിക്കുന്നു.

അറിയുക; നിങ്ങളുടെ മുമ്പുള്ള സമുദായങ്ങൾ അവരുടെ നബിമാരുടെ ഖബറുകളെ മസ്ജിദുകൾ ആക്കിയിരുന്നു.ഞാൻ നിങ്ങൾക്ക് അത് നിരോധിക്കുന്നു. (തുടർന്ന് നബി മൂന്ന് തവണ പറഞ്ഞു ) :

അല്ലാഹുവേ, ഞാൻ ഈ സന്ദേശം ജനങ്ങൾക്ക് എത്തിച്ചിരിക്കുന്നു. (വീണ്ടും നബി മൂന്ന് തവണ പറഞ്ഞു ) : അല്ലാഹുവേ, നീ സാക്ഷിയാകണേ ....

وَالطَّبَرَانِيُّ «لَا تُصَلُّوا إلَى قَبْرٍ، وَلَا تُصَلُّوا عَلَى قَبْرٍ» 

ത്വബ്റാനീ (റ)യുടെ മറ്റൊരു ഹദീസിൽ, 'നിങ്ങൾ ഖബ്റിലേക്ക് തിരിഞ്ഞോ ഖബ്റിന്മേലോ നിസ്ക്കരിക്കരുത് ' എന്ന് കാണാം.


(അതിനുശേഷം അദ്ദേഹം വൻ കുറ്റമായി എണ്ണിയ ആറ് കാര്യങ്ങളെ ഓരോന്നും വിവരിക്കുന്നു)

ഇബ്ൻ ഹജർ റ.പറയുന്നു


تنبيه: عد هذه الستة من الكبائر وقع في كلام بعض الشافعية وكأنه أخذ ذلك مما ذكرته من هذه الأحاديث، ووجه أخذ اتخاذ القبر مسجدا منها واضح، لأنه لعن من فعل ذلك بقبور أنبيائه وجعل من فعل ذلك بقبور صلحائه شر الخلق عند الله يوم القيامة، ففيه تحذير لنا كما في رواية: «يحذر ما صنعوا» : أي يحذر أمته بقوله لهم

ذلك من أن يصنعوا كصنع أولئك فيلعنوا كما لعنوا؛ 

واتخاذ القبر مسجدا معناه الصلاة عليه أو إليه، وحينئذ فقوله " والصلاة إليها " مكرر إلا أن يراد باتخاذها مساجد الصلاة عليها فقط، نعم إنما يتجه هذا الأخذ إن كان القبر قبر معظم من نبي أو ولي كما أشارت إليه رواية: «إذا كان فيهم الرجل الصالح» ومن ثم قال أصحابنا: «تحرم الصلاة إلى قبور الأنبياء والأولياء تبركا وإعظاما» فاشترطوا شيئين أن يكون قبر معظم وأن يقصد بالصلاة إليه - ومثلها الصلاة - عليه التبرك والإعظام، وكون هذا الفعل كبيرة ظاهر من الأحاديث المذكورة لما علمت، وكأنه قاس على ذلك كل تعظيم للقبر كإيقاد السرج عليه تعظيما له وتبركا به، والطواف به كذلك وهو أخذ غير بعيد، سيما وقد صرح في الحديث المذكور آنفا بلعن من اتخذ على القبر سرجا، فيحمل قول أصحابنا بكراهة ذلك على ما إذا لم يقصد به تعظيما وتبركا بذي القبر


وأما اتخاذها أوثانا فجاء النهي عنه بقوله - صلى الله عليه وسلم -: «لا تتخذوا قبري وثنا يعبد بعدي» أي لا تعظموه تعظيم غيركم لأوثانهم بالسجود له أو نحوه، فإن أراد ذلك الإمام بقوله: «واتخاذها أوثانا» هذا المعنى اتجه ما قاله من أن ذلك كبيرة بل كفر بشرطه، وإن أراد أن مطلق التعظيم الذي لم يؤذن فيه كبيرة ففيه بعد، نعم قال بعض الحنابلة: قصد الرجل الصلاة عند القبر متبركا بها عين المحادة لله ورسوله، وإبداع دين لم يأذن به الله للنهي عنها ثم إجماعا، فإن أعظم المحرمات وأسباب الشرك الصلاة عندها واتخاذها مساجد أو بناؤها عليها.


والقول بالكراهة محمول على غير ذلك إذ لا يظن بالعلماء تجويز فعل تواتر عن النبي - صلى الله عليه وسلم - لعن فاعله، وتجب المبادرة لهدمها وهدم القباب التي على القبور إذ هي أضر من مسجد الضرار لأنها أسست على معصية رسول الله - صلى الله عليه وسلم - لأنه نهى عن ذلك وأمر - صلى الله عليه وسلم - بهدم القبور المشرفة، وتجب إزالة كل قنديل أو سراج على قبر ولا يصح وقفه ونذره انتهى.


ഈ ആറു കാര്യങ്ങളും  വൻ ദോഷങ്ങളിൽ പെട്ടതാണ് എന്ന് ശാഫിഈ മദ്ഹബുകാരായ ചില പണ്ഡിതൻ പ്രസ്താവിച്ചിട്ടുണ്ട്. (എല്ലാവരും അല്ല.)

അദ്ധേഹം മേൽ ഹദീസുകളിൽ നിന്നും പിടിച്ചതായിരിക്കാം


 ഇതിൽ ഖബറുകൾ മസ്ജിദുകൾ  ആക്കുന്നതിനെ അദേഹം പിടിച്ചതിന്റെ ന്യായം സുവ്യക്തമാണ്.

കാരണം നബിമാരുടെ

ഖബറുകൾ മസ്ജിദുകൾ  ആക്കുന്നവൻ ശപിക്കപ്പെട്ടിരിക്കുന്നു എന്നും സ്വാലിഹീങ്ങളുടെ ഖബറുകൾ മസ്ജിദുകൾ ആക്കുന്നവർ അല്ലാഹുവിന്റെ അടുക്കൽ അന്ത്യനാളിൽ പടപ്പുകളിൽ ഏറ്റവും മോശക്കാർ ആയിരിക്കും എന്നും ഹദീസുകളിൽ വന്നിട്ടുണ്ടല്ലോ.

പ്രസ്തുത ഹദീസുകളിൽ നമുക്ക് മുന്നറിയിപ്പുണ്ട്. ഖബ്റുകൾ ജൂത-നസ്വാറാക്കൾ ചെയ്ത പോലെ നാം ചെയ്യുകയും അങ്ങനെ അത്തരക്കാർ ശപിക്കപ്പെട്ട പോലെ നാം ശപിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവുന്നതിൽ നിന്നുള്ള മുന്നറിയിപ്പാണത്.


واتخاذ القبر مسجدا معناه الصلاة عليه أو إليه، وحينئذ فقوله " والصلاة إليها " مكرر إلا أن يراد باتخاذها مساجد الصلاة عليها فقط


*ഖബറുകളെ  മസ്ജിദുകൾ ആക്കുക എന്നാൽ ഖബറുകളിന്മേൽ നിസ്‌ക്കരിക്കലും ഖബറുകളിലേക്കു തിരിഞ്ഞു നിസ്‌ക്കരിക്കലും ആണ് *


(ഖബറിന്റെ മേൽ ജാറം ഉണ്ടാക്കലോ ഇസ്തിഗാസ തവസ്സുൽ ചെയ്യലോ അല്ല ഖബറിന്ന് സുജൂദ് ചെയ്യൽ ഉപേക്ഷിക്കണമെന്ന് എപ്പോഴും പറയുന്നതാണ് ഏതെങ്കിലും കള്ളത്ത്വരീഖത്ത് കാരോ വിവരമില്ലാത്തവരോ സുജൂദ് ചെയ്ത വീഡിയോ കൊണ്ടുവന്ന് സുന്നികളുടെ മേലിൽ ആരോപിച്ചത് കൊണ്ട് യാതൊരു കാര്യവുമില്ല.)


نعم إنما يتجه هذا الأخذ إن كان القبر قبر معظم من نبي أو ولي كما أشارت إليه رواية: «إذا كان فيهم الرجل الصالح»

പക്ഷെ ഇത് 

ഒരു നബിയുടേയോ വലിയ്യിന്റേയോ ഖബ്ർ ആകുമ്പോഴാണ്  ന്യായമാവുക. 

സ്വാലിഹായ മനുഷ്യൻ അവരെ കൂട്ടത്തിൽ ഉണ്ടായിരുന്നു അദ്ദേഹത്തിൻറെ കബറിനെ അവർ മസ്ജിദ് ആക്കി എന്ന ഹദീസിൻറെ വാചകം അതിലേക്ക് സൂചനയുണ്ട്


ومن ثم قال أصحابنا: «تحرم الصلاة إلى قبور الأنبياء والأولياء تبركا وإعظاما» فاشترطوا شيئين أن يكون قبر معظم وأن يقصد بالصلاة إليه - ومثلها الصلاة - عليه التبرك والإعظام، وكون هذا الفعل كبيرة ظاهر من الأحاديث المذكورة لما علمت،


അത് കൊണ്ടാണ്

നമ്മുടെ പണ്ഡിതന്മാർ അമ്പിയാക്കൾ ഔലിയാക്കളുടെ കബറിലേക്ക് നിസ്കരിക്കൽ ബർക്കത്ത് എടുക്കൽന് വേണ്ടിയും ബഹുമാനത്തിനു വേണ്ടിയും ആണെങ്കിൽ ഹറാമാണ് എന്ന് പറഞ്ഞത്.

അപ്പോൾ അവർ രണ്ട് നിബന്ധനകൾ അതിന് പറഞ്ഞിട്ടുണ്ട് .ഒന്ന് ബഹുമാനിക്കപ്പെടുന്ന കബറാവണം മറ്റൊന്ന് അതിലേക്ക്കോ അതിന്ന് മേലിലോ നിസ്കരിക്കുമ്പോൾ ബർക്കത്ത് എടുക്കലിനെയും ബഹുമാനിക്കൽ നേയും  ഉദ്ദേശിക്കണം.

ഇത് വൻ പാപമാണ് എന്ന് ഹദീസിൽ നിന്നും വ്യക്തമാണ്. 


(ഇവിടെ മഹാൻമാരുടെ ഖബറിന്നരികിൽ വന്നു 

ബറക്കത്തെടുക്കൽ

 നിരുപാധികം തെറ്റാണെന്ന്  ഇബ്നു ഹജർ റ യോ മറ്റു ഇല്ല അതെല്ലാം അവർ അംഗീകരിച്ചിട്ടുണ്ട്.കുറച്ചു ബർക്കത്ത് എടുക്കലും ബഹുമാനിക്കലും കരുതിക്കൊണ്ട് ബഹുമാനിക്കപ്പെടുന്ന ഖബറിലേക്ക് നിസ്കരിക്കലുംഅതിനെ തവാഫ് ചെയ്യലും എല്ലാം പാടില്ല എന്നാണ് പറയുന്നത് )


وكأنه قاس على ذلك كل تعظيم للقبر كإيقاد

 السرج عليه تعظيما له وتبركا به، والطواف به كذلك وهو أخذ غير بعيد، سيما وقد صرح في الحديث المذكور آنفا بلعن من اتخذ على القبر سرجا، فيحمل قول أصحابنا بكراهة ذلك على ما إذا لم يقصد به تعظيما وتبركا بذي القبر

കബറിനെ ഇത്തരം ആദരവുള്ള എല്ലാ കാര്യങ്ങളും ആ പണ്ഡിതൻ (ചില പണ്ഡിതൻ )നിസ്കാരത്തിന് മേലിൽ തുലനം ചെയ്തതുപോലെയുണ്ട്


ഖബറിനെ ബഹുമാനിക്കുകയും ബറകത്തും ഉദ്ദേശിച്ച് കൊണ്ട് ഖബറിന്മേൽ  വിളക്ക് കത്തിക്കൽ അതിന്റെ 

ഉദാഹരണമാണ്

ഇപ്രകാരമുളള (ഖബറിനെ ബഹുമാനിക്കലും ബറകത്തും ഉദ്ദേശിച്ചു കൊണ്ട്   )

 ഖബറിനെ പ്രദക്ഷിണം ചെയ്യലും  ഇതിന്റെ ഉദാഹരണമാണ് . ആ പണ്ഡിതൻ ഇങ്ങനെ പിടിച്ചടുത്തത് വിദൂരമല്ല .

ഖബറുകൾക്കു മേൽ  വിളക്ക് കത്തിക്കൽ ശപിക്കപ്പെട്ട പ്രവർത്തിയാണെന്നു വ്യക്തമായും ചില ഹദീസുകളിൽ വന്നിട്ടുണ്ട് താനും .

അപ്പോൾ ഖബറാളിയോടുള്ള  ബഹുമാനവും ഖബറാളിയെ ബഹുമാനിക്കലും  ബറകത്തും  ഉദ്ദേശിക്കാതെയാണ് ഇപ്രകാരം ചെയ്യുന്നതെങ്കിൽ ആണ്  നമ്മുടെ പണ്ഡിതന്മാർ പറഞ്ഞ കറാഹത്തു എന്ന വിധി എന്ന് വെക്കേണ്ടതാണ്.


(ഇവിടെ ഇബ്നുഹജർ പറഞ്ഞതിന്റെ ചുരുക്കം ഇതാണ് അമ്പിയാഔലിയാക്കളെപ്പോലെ ആദരിക്കപ്പെടുന്നവരുടെ കബറുകളിലേക്ക്  സുജൂദ് ചെയ്യലും ത്വവാഫ് ചെയ്യലും വിളക്ക് കത്തിക്കലും രണ്ട് നിബന്ധനകൾ ഉണ്ടെങ്കിൽ പാടില്ല ഒന്ന് ഖബർ ആദരിക്കപ്പെടുന്ന ഖബറാവുക രണ്ട് കബറാളിയെ ബഹുമാനിക്കല്ലോ  ബറക്കത്ത് എടുക്കലോ കരുതുക രണ്ട് നിബന്ധനകൾ ഇല്ലെങ്കിൽ ഇവ കറാഹത്ത് ആവുന്നതാണ്. ]>


وَأَمَّا اتِّخَاذُهَا أَوْثَانًا فَجَاءَ النَّهْيُ عَنْهُ بِقَوْلِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: «لَا تَتَّخِذُوا قَبْرِي وَثَنًا يُعْبَدُ بَعْدِي» أَيْ لَا تُعَظِّمُوهُ تَعْظِيمَ غَيْرِكُمْ لِأَوْثَانِهِمْ بِالسُّجُودِ لَهُ أَوْ نَحْوِهِ،

ഖബ്റുകളെ ബിംബങ്ങളാക്കുക എന്ന വിഷയത്തിൽ നബിﷺ യിൽ നിന്ന് നിരോധനം വന്നിട്ടുണ്ട്.നബിﷺ പറഞ്ഞു: നിങ്ങൾ എനിക്ക് ശേഷം, എന്റെ ഖബ്റിനെ ആരാധിക്കപ്പെടുന്ന ബിംബമാക്കരുത്. അതായത് നിങ്ങൾ എന്റെ ഖബ്റിനെ , ഖബ്റിന്  സുജൂദ് ചെയ്യുകയോ അതു പോലുള്ള കാര്യങ്ങൾ ചെയ്യുകയോ ചെയ്തു കൊണ്ട് മറ്റുള്ളവർ അവരുടെ ബിംബങ്ങളെ ബഹുമാനിക്കുന്നത് പോലെ ബഹുമാനിക്കരുത്.


فَإِنْ أَرَادَ ذَلِكَ الْإِمَامُ بِقَوْلِهِ: «وَاِتِّخَاذُهَا أَوْثَانًا» هَذَا الْمَعْنَى اُتُّجِهَ مَا قَالَهُ مِنْ أَنَّ ذَلِكَ كَبِيرَةٌ بَلْ كُفْرٌ بِشَرْطِهِ، وَإِنْ أَرَادَ أَنَّ مُطْلَقَ التَّعْظِيمِ الَّذِي لَمْ يُؤْذَنْ فِيهِ كَبِيرَةٌ فَفِيهِ بُعْدٌ،

 نَعَمْ قال بعض الحنابلة: قصد الرجل الصلاة عند القبر متبركا بها عين المحادة لله ورسوله


അപ്പോൾ മേൽ ഇമാം ( ഈ ആറ് കാര്യങ്ങൾ വൻ കുറ്റമായി പറഞ്ഞ മേൽ 

പണ്ഡിതൻ ) ഖബറിനെ വിഗ്രഹമാക്കുക എന്നത് കൊണ്ട് ആ അർത്ഥമാണ് (സുജൂദ് ചെയ്യുകയോ അതു പോലുള്ള കാര്യങ്ങൾ ചെയ്യുകയോ ചെയ്തു കൊണ്ട് മറ്റുള്ളവർ അവരുടെ ബിംബങ്ങളെ ബഹുമാനിക്കുന്നത് പോലെ ബഹുമാനിക്കരുത്.) ഉദേശിക്കുന്നതെങ്കിൽ വൻകുറ്റമാണന്ന് അദ്ധേഹം പറഞ്ഞത് ന്യായമാണ്. എന്നല്ല നിബന്ധനകൾ ഉണ്ടങ്കിൽ അത് ശിർക്കുമാണ്. അഥവാ നിരുപാധികം ബഹുമാനം വൻ കുറ്റമാണന്നാമണ് അദ്ധേഹം ഉദ്ധ്യോശിച്ചതെങ്കിൽ അതിൽ വിദൂരതയുണ്ട്.


( ഇവിടെ എല്ലാ വഹാബികളും മനസ്സിലാക്കുക മഹാന്മാരുടെ ഖബറിനെ ആദരിച്ചു കൊണ്ട് ഖബറുകളെ മസ്ജിദാക്കുക അതായത് അതിലേക്ക് നിസ്കരിക്കുക 

ഖബറിനെ വിഗ്രഹമാക്കുക അതായത്

ഖബ്റിന്  സുജൂദ് ചെയ്യുകയോ അതു പോലുള്ള കാര്യങ്ങൾ ചെയ്യുകയോ ചെയ്തു കൊണ്ട് മറ്റുള്ളവർ അവരുടെ ബിംബങ്ങളെ ബഹുമാനിക്കുന്നത് പോലെ ബഹുമാനിക്കുക.

ഖബറിനെ ബഹുമാനിച്ചു കൊണ്ട്  ത്വവാഫ് ചെയ്യുക തുടങ്ങി കാര്യങ്ങൾ  ആദ്യ കാലം മുതലേ പണ്ഡിതന്മാർ എത്രിക്കുന്നതാണ് എന്ന് എല്ലാ വഹാബിസ് പാതിരികളും മനസ്സിലാക്കുക ഇതിനെതിരെ കേരളത്തിലെ അഹ്ലുസ്സുന്നയിലെ പണ്ഡിതന്മാർ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തതായി തെളിയിക്കാൻ ഒരു ഒഹാബിക്കും സാധ്യമല്ല. എന്നാൽ ഇബ്നു ഹജറി റ ന്റെ സവാജിറി ന്റെ ഉദ്ധരണികൾ ദുർവ്യാഖ്യാന അർത്ഥങ്ങൾ നൽകികൊണ്ട് ഒഹാബി കുഞ്ഞാടിന്റെ ഒരു ലേഘനം കാണാനിടയായി അതിൽ പറഞ്ഞ അർത്ഥങ്ങൾ ധാരാളം കളവുകൾ ഉണ്ട് .അതോടെ ഒഹാബികളുടെ അടിവേരറുക്കുന്ന പല തിന്നും അർത്ഥം പറഞ്ഞിട്ടുമില്ല. ഒഹാബിസത്തിന്റെ ഫിത്നയിൽ നിന്നും അല്ലാഹു കാക്കട്ടെ .)


( اتِّخَاذُ الْقُبُورِ مَسَاجِدَ، وَإِيقَادُ السُّرُجِ عَلَيْهَا، وَاِتِّخَاذُهَا أَوْثَانًا، وَالطَّوَافُ بِهَا، وَاسْتِلَامُهَا، وَالصَّلَاةُ إلَيْهَا


واتخاذ القبر مسجدا معناه الصلاة عليه أو إليه،


وَأَمَّا اتِّخَاذُهَا أَوْثَانًا فَجَاءَ النَّهْيُ عَنْهُ بِقَوْلِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: «لَا تَتَّخِذُوا قَبْرِي وَثَنًا يُعْبَدُ بَعْدِي» أَيْ لَا تُعَظِّمُوهُ تَعْظِيمَ غَيْرِكُمْ لِأَوْثَانِهِمْ بِالسُّجُودِ لَهُ أَوْ نَحْوِهِ،)



(ഇബ്ൻ ഹജർ തുടരുന്നു.)

نَعَمْ قال بعض الحنابلة: قصد الرجل الصلاة عند القبر متبركا بها عين المحادة لله ورسوله


പക്ഷെ ഹമ്പലി ക്കാരൻ  പറയുന്നത് ……… ( ഇവിടെ ഹമ്പലി ക്കാരൻ കൊണ്ട് ഉദ്ധേശ്യം ഇബ്ൻ തൈമിയ്യയാണ് ശേഷം ഇബ്നു തൈമിയ്യയുടെ ചില ഉദ്ധരണികൾ മഹാനവുകൾ കൊണ്ട് വരുന്നു.  അതിൽ ഖുബ്ബ പൊളി അടക്കം പറയുന്ന ഉദ്ധരണിയുണ്ട് .

ആറ് കാര്യങ്ങൾ എപ്പോഴാണ് വൻകുറ്റമാവുന്നത് എപ്പോഴാണ് കറാഹത്താവുന്നത് തുടങ്ങിയവയിലല്ലാം ഇബ്നു ഹജർ റ യുടെ നിലപാട് അദ്ധേഹം വിവരിച്ചതിന്ന് ശേഷം 

نَعَمْ قال بعض الحنابلة: قصد الرجل الصلاة عند القبر متبركا بها عين المحادة لله ورسوله


*പക്ഷെ ഹമ്പലി ക്കാരൻ പറഞ്ഞു*

എന്ന് 

ഹമ്പലി കാരൻ ഇബ്നു തൈമിയ യിൽ നിന്നു ഉദ്ധരിച്ച വാചകത്തെ 

ഇബ്നു ഹജർ സവാജിറിൽ ഖുബ്ബകൾ പൊളിക്കണമെന്നു പറത്തു ചില ഒഹാബികൾ


ഇബ്നു ഹജറി റ ന്റെ നിലപാട് ക്രത്യമായി അദ്ധേഹം വിവരിച്ചതിന്ന് ശേഷം ഹമ്പലി കാരൻ പറഞ്ഞ നിലപാട് എങ്ങനെ  ഇബ്നു ഹജറ് റ യുടേതാവും ബുദ്ധിയുള്ളവർ ചിന്തിക്കുക


ഈ വിഷയത്തിൽ മുമ്പ് ഞാൻ നൽകിയ മറുപടി താഴെ നൽകുന്നു.



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=


*ഖബറിന്ന് മുകളിൽ നിർമാണവും മറ്റും ശിർക്കാണന്ന് ഇബ്നു ഹജർ റ സവാജി റിൽ പറഞ്ഞു എന്ന് പറഞ്ഞു വഹാബി പുരോഹിതന്മാർ മാർ ഊര് ചുറ്റുന്നതായി കാണുന്നു അത് ശരിയാണോ ?*


ഇബ്നു ഹജർ റ യുടെ

പേരിൽ വഹാബികൾ ഉദ്ധരിക്കുന്ന" ഉദ്ധരണി ഇബ്ന് ഹജർ ഹൈതമി റ യുടെ വാചകമല്ല.

അദ്ധേഹത്തിന്റെ നിലപാട് വെക്തമായി പറഞ്ഞതിന് ശേഷം

എങ്കിലും

ഹമ്പലിക്കാരിൽ പെട്ട ഒരാൾ പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞതിന്ന് ശേഷമാണ് മേൽ വാചകം ഇബ്ന് ഹജർ കൊണ്ട് വരുന്നത്. 

അല്ലാതെ ഇബ്ന് ഹജർ റ യുടെ അഭിപ്രായമായല്ല.


ഹമ്പലിക്കാരിൽ പെട്ട ഒരാൾ പറഞ്ഞിരിക്കുന്നു എന്ന വാചകം കട്ടു വെച്ച് ഇബ്ന് ഹജർ പറഞ്ഞതായി തെറ്റിദ്ധരിപ്പിക്കുകയാണ്. ഒഹാബി പുരോഹിതന്മാർ

ഈ ഹമ്പലി ക്കാരൻ ഒഹാബീ അപ്പോസ്തലൻ ഇബ്നു തൈമിയ്യയാണ് എന്നത് വെക്തമാണ്. കാരണം

ഇതേ ഉദ്ധരണി ഇബ്ന് തൈമിയ്യയുടെ ഇഖ്തിളാഉ സ്വിറാതുൽ മുസ്തഖീമിൽ കാണുന്നുണ്ട്


അത് ഇങ്ങനെയാണ്

الصلاة في المساجد المبنية على القبور محادة لله ولرسوله فأما إذا قصد الرجل الصلاة عند بعض قبور الأنبياء ، أو بعض الصالحين متبركاً بالصلاة في تلك البقعة : فهذا عين المحادة لله ورسوله ، والمخالفة لدينه ، وابتداع دين لم يأذن الله به . فإن المسلمين قد أجمعوا على ما علموه بالاضطرار من دين رسول الله ﷺ من أن الصلاة عند القبر - أي قبر كان - لا فضل فيها لذلك . ولا للصلاة في تلك البقعة مزية خير أصلا ، بل مزية شر ..... اقتضاء الصراط المستقيم لابن تيمية2/134


ഇബ്ൻ ഹജർ റ ഇതെ വാചകമാണ് ഹമ്പലിക്കാരൻ പറഞ്ഞു എന്ന് പറഞ്ഞു സവാജിറിൽ ഉദ്ധരിക്കുന്നത് .അത് കാണുക


، نعم قال بعض الحنابلة : قصد الرجل الصلاة عند القبر متبركا بها عين المحادة الله ورسوله ، وإبداع دين لم يأذن به الله للنهي عنها ثم إجماعا ، فإن أعظم المحرمات وأسباب الشرك الصلاة عندها واتخاذها مساجد أو بناؤها عليها . والقول بالكراهة محمول على غير ذلك إذ لا يظن بالعلماء تجويز فعل تواتر عن النبي ﷺ لعن فاعله ، وتجب المبادرة لهدمها وهدم القباب التي على القبور إذ هي أضر من مسجد الضرار لأنها أسست على معصية رسول الله ﷺ لأنه نهى عن ذلك وأمر ﷺ بهدم القبور المشرفة ، وتجب إزالة كل قنديل أو سراج على قبر ولا يصح وقفه ونذره انتهى الزواجر 

ഇതിൽ നിന്ന്

 ഹംബലികാരൻ എന്നതിനാൽ ഇബ്നുതൈമിയ്യ ആണ് ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമാണ്. കാരണം  ഇബ്ന് ഹജർ ഉദ്ധരിച്ച അതെ വാചകം ഇബ്ൻ തൈമിയ്യയുടെ ഇഖ്തിളാ ഇൽ കാണുന്നു. ഇബ്നു തൈമിയയെ  ഹമ്പലി മദ്ഹബിലേക്ക് ചേർത്ത് പറയാറുണ്ട് എന്ന് പ്രശസ്തമാണല്ലോ .


 അപ്പോൾ" തീമിയുടെ വാദത്തെ പക്ഷെ എന്ന് പറഞ്ഞു കൊണ്ട് ഉദ്ധരിക്കുക  മാത്രമാണ് ഇബ്ന് ഹജർ ചെയ്തത്. എന്നിട്ട് അതിനെ

ഇബ്ന് ഹജർ സ്വന്തം നിലക്ക് പറഞ്ഞതാണന്ന്

  വരുത്താൻ വേണ്ടി ഹമ്പലിക്കാരൻ  പറഞ്ഞു എന്ന് ആ വാചകം കട്ട് വെക്കുകയാണ് വഹാബി പുരോഹിതന്മാർ ചെയ്തിട്ടുള്ളത്.


മഹാൻമാരുടെ ഖബറിൽ മേൽ ഖുബ്ബ നിർമിക്കൽ അനുവദനീയമാണന്നും എല്ലാ പണ്ഡിതന്മാരും പഠിപ്പിച്ചിട്ടുണ്ട്

എന്നല്ല അത് പുണ്ണ്യമാണെന്ന് തുഹ്ഫയിൽ ഇബ്‌നു ഹജർ(റ) തന്നെ പറയുന്നു


 وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها: تحفة المحتاج

 പണ്ഡിതന്മാർപോലെയുള്ളവടെ ഖബറിനു മുകളിൽ ഖുബ്ബനിർമിക്കൽ എന്നിവ  പുണ്യമാണ് ( തുഹ്ഫ )


ഫത്‌ഹുൽ മുഈന് പറയുന്നു.

 പൊതുസ്മ ശാനം (അനതിക്രതമല്ലങ്കിൽ ) പള്ളിയും ഖുബ്ബയും പണ്ഡിതന്മാർ പോലോത്തവരുടെ ( മഹാൻമാരുടെ )ഖബറിന്ന് മുകളിൽ ഖുബ്ബ പോലെയുള്ളതും നിർമിക്കൽ അനുവദനീയമാണന്ന് (ഫത്ഹുൽ മുഈൻ)


وتصح وصية مكلف حر لجهة حل كعمارة مسجد

 وكعمارة نحو قبة على قبر نحو عالم في غير مسبلة . فتح المعين


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

..........


https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB



https://www.facebook.com/profile.php?id=100087448557819&mibextid=ZbWKwL


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....