Monday, March 6, 2023

വ്യഭിജാരാരോപണം നടത്തുന്നവർ ഈ ചരിത്രം വായിക്കു*

 



*വ്യഭിജാരാരോപണം നടത്തുന്നവർ ഈ ചരിത്രം വായിക്കു*


ജുറൈജ് : ജീവിത വിശുദ്ധി കൊണ്ട് മഹത്വം നേടിയ മഹാന്‍




മുന്‍കഴിഞ്ഞ സമൂഹങ്ങളില്‍ സദ്‌വൃത്തരായ ധാരാളം ആളുകളുണ്ടായിരുന്നു. ലോകനാഥനായ അല്ലാഹുവിന് ആരാധനകളര്‍പ്പിക്കുന്നതില്‍ ജീവിതം ഉഴിഞ്ഞ് വെച്ചവരായിരുന്നു അവര്‍. അവരില്‍ ഒരാളായിരുന്നു ജുറൈജ്. അദ്ദേഹത്തിന്റെ നിരപരാധിത്വം അല്ലാഹുതന്നെ വെളിപ്പെടുത്തി. അസാധാരണമായ സംഭവങ്ങള്‍ അദ്ദേഹത്തിലൂടെ കാണിച്ചു. ദുര്‍വൃത്തരായ ആളുകള്‍ അദ്ദേഹത്തിനെതിരെ നടത്തി മ്ലേഛവൃത്തിയില്‍ പെടുത്താനുള്ള ശ്രമത്തെ പരാജയപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രസിദ്ധിയും കീര്‍ത്തിയും ഇല്ലാതാക്കാനാണ് അവര്‍ ശ്രമിച്ചിരുന്നത്. അദ്ദേഹത്തിന്റെ കഥ പ്രവാചകന്‍ (സ) വിവരിച്ച് തന്നിട്ടുണ്ട്. അബൂഹുറൈറയില്‍ നിന്നുള്ള പ്രസ്തുത റിപോര്‍ട്ട് ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നുണ്ട്.


പ്രവാചകന്‍(സ) പറയുന്നു: തൊട്ടിലില്‍ വെച്ച് സംസാരിച്ചിട്ടുള്ളത് മൂന്ന് പേര്‍മാത്രമാണുള്ളത്. അതിലൊന്ന് ഈസാ(അ), രണ്ടാമത്തേത് ജുറൈജിന്റെ സംഭവത്തിലെ കുട്ടിയാണ്. തികഞ്ഞ ദൈവ ഭക്തനായിരുന്നു ജുറൈജ്. ആരാധനകള്‍ നിര്‍വഹിക്കുന്നതിനായി അദ്ദേഹം ഒരു ആശ്രമം കെട്ടി അവിടെ താമിസിക്കുകയായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഉമ്മ ജുറൈജിനെ കാണാനായി അവിടെ ചെന്നു. അദ്ദേഹമപ്പോള്‍ നമസ്‌കാരത്തിലായിരുന്നു. ഉമ്മ വിളിച്ചു: മോനേ ജുറൈജ്.. നാഥാ.. എന്റെ നമസ്‌കാരം.. എന്റെ ഉമ്മ.. എന്നു ചിന്തിച്ച് അദ്ദേഹം നമസ്‌കാരം പൂര്‍ത്തിയാക്കി. നമസ്‌കാരം കഴിഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോള്‍ ഉമ്മ തിരിച്ച് പോയിരുന്നു. അടുത്ത ദിവസവും അദ്ദേഹം നമസ്‌കാരത്തിലായിരിക്കെ ഉമ്മ വന്നു. അന്നും നമസ്‌കാരം കഴിഞ്ഞപ്പോഴേക്കും ഉമ്മ തിരിച്ച് പോയിരുന്നു. മൂന്നാമത്തെ ദിവസവും ഉമ്മ വന്നു. അന്നും അദ്ദേഹം നമസ്‌കാരത്തിലായിരുന്നു. അന്നും ജുറൈജ് നമസ്‌കാരം തുടര്‍ന്നപ്പോള്‍ ഉമ്മ പറഞ്ഞു: അല്ലാഹുവേ, ഒരു വേശ്യയുടെ മുഖം കാണാതെ ഇദ്ദേഹത്തെ മരിപ്പിക്കരുതേ.


ബനൂഇസ്രായീല്യര്‍ ജുറൈജിനെയും അദ്ദേഹത്തിന്റെ ആരാധനയെയും കുറിച്ച് പരസ്പരം പറയാറുണ്ടായിരുന്നു. സുന്ദരിയായ ഒരു വേശ്യ അവര്‍ക്കിടയിലുണ്ടായിരുന്നു. അവള്‍ പറഞ്ഞു: നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഞാനവനെ വശീകരിക്കാം. അവള്‍ അദ്ദേഹത്തിന്റെ മുന്നിലൂടെ നടന്നു, എന്നാല്‍ ജുറൈജ് അവളിലേക്ക് നോക്കിയതേയില്ല. അപ്പോള്‍ അദ്ദേഹത്തിന്റെ ആശ്രമത്തിലേക്ക് ഒരു ഇടയന്‍ കടന്ന് വന്നു. അവള്‍ ഇടയനുമായി അവിഹിതത്തിലേര്‍പ്പെട്ടു. അവള്‍ ഗര്‍ഭിണിയാവുകയും ചെയ്തു. അവള്‍ പ്രസവിച്ചപ്പോള്‍ പറഞ്ഞു: ഇത് ജുറൈജിന്റെ കുട്ടിയാണ്. ആളുകള്‍ ആശ്രമത്തില്‍ ചെന്ന് അദ്ദേഹത്തെ വലിച്ചിറക്കി. ആശ്രമം തകര്‍ക്കുകയും അദ്ദേഹത്തെ മര്‍ദ്ദിക്കുകയും ചെയ്തു. അദ്ദേഹം ചോദിച്ചു: എന്തു പറ്റി നിങ്ങള്‍ക്കെല്ലാം? അവര്‍ പറഞ്ഞു: നീ ഈ വേശ്യയുമായി വ്യഭിചാരത്തിലേര്‍പ്പെട്ടു, അവള്‍ ഇപ്പോള്‍ പ്രസവിച്ചിരിക്കുന്നു. അദ്ദേഹം ചോദിച്ചു: കുട്ടി എവിടെ? അവര്‍ കുട്ടിയുമായി വന്നു. എന്നിട്ടദ്ദേഹം പറഞ്ഞു: ഞാനൊന്ന് നമസ്‌കരിക്കട്ടെ, നമസ്‌കരിച്ച ശേഷം കുട്ടിയുടെ വയറിന് തട്ടികൊണ്ട് ചോദിച്ചു: മോനേ, ആരാണ് നിന്റെ പിതാവ്? അപ്പോള്‍ കുട്ടി പറഞ്ഞു: ആ ഇടയനാണെന്റെ പിതാവ്. ആളുകളെല്ലാം ജുറൈജിനെ കെട്ടിപിടിച്ച് ക്ഷമാപണം നടത്തി. അവര്‍ പറഞ്ഞു: ഞങ്ങള്‍ സ്വര്‍ണ്ണം കൊണ്ട് നിങ്ങള്‍ക്കൊരു ആശ്രമം പണിതു തരാം. അത് വേണ്ട, മണ്ണുകൊണ്ടുള്ളത് തന്നെ മതിയെനിക്കെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അവരത് ഉണ്ടാക്കി കൊടുത്തു.


ആഇശാ ബീവി ക്കെതിരെ വ്യഭിജാരാരോപണം നടത്തിയവർക്കെതിരെ ഖുർആൻ ശക്തമായി താക്കീത് ചെയ്തിട്ടുണ്ട്.


അതിന് നേതൃത്വം നൽകിയത് അന്നത്തെ കപടന്മാരായിരുന്നു. (ഇന്നത്തെ ഒഹാബികളെ പോലെയുള്ളവർ )


ആഇശാ ബീവി തന്നെ പറയുന്നു ഇമാം മുസ്ലിം രേഘപ്പെടുത്തുന്നു.



അങ്ങനെ എന്റെ കാര്യത്തില്‍ (അപരാധം പറഞ്ഞുണ്ടാക്കുക നിമിത്തം) നാശത്തില്‍പെട്ടവരൊക്കെ നാശത്തിലായി! അതില്‍ നേതൃത്വം വഹിച്ചതു (കപടവിശ്വസികളുടെ നേതാവായ) അബ്ദുല്ലാഹിബ്നു ഉബ്ബയ്യ്‌ (عبد الله بن ابي بن سلول) ആയിരുന്നു. ഞങ്ങള്‍ മദീനായിലെത്തി. എനിക്കു ഒരു മാസത്തോളം രോഗം പിടിപ്പെട്ടു. ജനങ്ങള്‍ കള്ളക്കഥയില്‍ മുഴുകിക്കൊണ്ടിരുന്നു. ഞാനതൊന്നും അറിഞ്ഞിരുന്നില്ല.


അവരുടെ നിരപരാതിത്വം തെളിയിച്ചു കൊണ്ടും ഇത്തരം ആരോപകർക്കെതിരെ താക്കീത് നൽകികൊണ്ടും അല്ലാഹു ഖുർആനിൽ പറയുന്നു.

നിശ്ചയമായും (ആ) കള്ളവാര്‍ത്തകൊണ്ടുവന്നിട്ടുള്ളവര്‍, നിങ്ങളില്‍നിന്നുള്ള ഒരു കൂട്ടരാകുന്നു. അതു നിങ്ങള്‍ക്കു ദോഷകരമാണെന്നു നിങ്ങള്‍ കരുതേണ്ട: പക്ഷേ, അതു നിങ്ങള്‍ക്കു ഗുണകരമാകുന്നു. അവരില്‍ ഓരോരുത്തന്നും അവന്‍ പ്രവര്‍ത്തിച്ചിട്ടുള്ള പാപം [പാപത്തിന്റെ ശിക്ഷ] ഉണ്ടായിരിക്കും. അവരില്‍ നിന്നും അതിന്റെ നേതൃത്വം ഏറ്റെടുത്തവനാകട്ടെ, അവനു വമ്പിച്ച ശിക്ഷയുമുണ്ട്‌.

(സൂറത്ത് നൂർ)



കള്ളവാര്‍ത്ത എന്ന് പറഞ്ഞത് മേല്‍വിവരിച്ച അപവാദമാണെന്നു് പറയേണ്ടതില്ല. ഇത് നിര്‍മ്മിച്ചുണ്ടാക്കപ്പെട്ടത് മുസ്‌ലിംകള്‍ക്കിടയില്‍നിന്നുമാണ്. അതില്‍ നേതൃത്വം വഹിച്ചവന്‍ – അഥവാ, ആദ്യം കെട്ടിയുണ്ടാക്കുകയും, ജനമദ്ധ്യെ പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തവന്‍ – മേല്‍പറഞ്ഞ കപടവിശ്വാസിയായ അബ്ദുല്ലാഹിബ്നു ഉബയ്യു തന്നെ

നേതൃത്വം വഹിച്ച ഇബ്നു ഉബയ്യാകട്ടെ, അവന് വമ്പിച്ച ശിക്ഷയുണ്ടാകുമെന്നു് അല്ലാഹു പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നു. മാത്രമല്ല, അവന്‍ മരണംവരെ, ഇസ്‌ലാമിനോട് ശത്രുത പുലര്‍ത്തിപ്പോരുകയും ശപിക്കപ്പെട്ടവനായി മരണപ്പെടുകയുമാണുണ്ടായിട്ടുള്ളതെന്നു് പല ലക്ഷ്യങ്ങള്‍ മുഖേന തിട്ടപ്പെട്ടുകഴിഞ്ഞതാണ്



ഖുർആൻ തുടരുന്നു.


നിങ്ങള്‍ അതു കേട്ടപ്പോള്‍, സത്യവിശ്വാസികളും, സത്യവിശ്വാസിനികളും തങ്ങളെപ്പറ്റിത്തന്നെ (പരസ്പരം) നല്ല വിചാരം വിചാരിക്കുകയും, 'ഇതു വ്യക്തമായ ഒരു കള്ളവാര്‍ത്തയാണ്' എന്നു പറയുകയും എന്തുകൊണ്ട് ചെയ്തു കൂടായിരുന്നു?!


അവര്‍ [ഇതു പറഞ്ഞുണ്ടാക്കിയവര്‍] എന്താണതിനു നാലു സാക്ഷികളെകൊണ്ടു വരാഞ്ഞത്?! അവര്‍ സാക്ഷികളെകൊണ്ട് വരാത്ത സ്ഥിതിക്ക് അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ തന്നെ

അല്ലാഹുവിന്റെ ദയവും, അവന്റെ കാരുണ്യവും നിങ്ങളില്‍ - ഇഹത്തിലും പരത്തിലും വെച്ച് - ഇല്ലായിരുന്നുവെങ്കില്‍, നിങ്ങള്‍ യാതൊന്നില്‍ മുഴുകിയിരിക്കുന്നുവോ അക്കാര്യത്തില്‍, വമ്പിച്ച ശിക്ഷ നിങ്ങളെ സ്പര്‍ശിക്കുമായിരുന്നു:-

നിങ്ങളുടെ നാവുകളാല്‍ നിങ്ങളതു ഏറ്റുപറയുകയും, നിങ്ങള്‍ക്കു യാതൊരു അറിവുമില്ലാത്ത ഒരു കാര്യം നിങ്ങളുടെ വായകൊണ്ടു പറയുകയും ചെയ്തുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍! [അപ്പോഴായിരുന്നു അതു ബന്ധിക്കേണ്ടതു; അതുണ്ടായില്ല.] നിങ്ങള്‍ ഇതൊരു നിസ്സാരകാര്യമെന്ന് ഗണിക്കുന്നു; അതാകട്ടെ, അല്ലാഹുവിന്റെ അടുക്കല്‍ വമ്പിച്ചതുമാകുന്നു!


അതുകേട്ട അവസരത്തില്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് പറഞ്ഞു കൂടായിരുന്നു: നമുക്ക് ഇതിനെപ്പറ്റി സംസാരിക്കുവാന്‍ പാടുള്ളതല്ല - '(അല്ലാഹുവേ!) നീ മഹാപരിശുദ്ധന്‍!' - ഇതു വമ്പിച്ച ഒരു കെട്ടുകഥയാണ്' എന്ന്.



ഇതുപോലെയുള്ളത് ഒരിക്കലും നിങ്ങള്‍ ആവര്‍ത്തിച്ചു പോകരുതെന്നു വെച്ച് അല്ലാഹു നിങ്ങളെ ഉപദേശിക്കുകയാണ് - നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍.

അല്ലാഹു നിങ്ങള്‍ക്ക് ലക്ഷ്യങ്ങള്‍ വിവരിച്ചു തരുകയാണ്‌; അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.


(സൂറത്ത് നൂറ് )


വ്യഭിചാരാരോപണം തെളിയിക്കുവാന്‍ നാല് സാക്ഷികള്‍ വേണം. അത് അവര്‍ കൊണ്ടുവരേണ്ടതായിരുന്നു. അത് ചെയ്യാത്തപ്പോള്‍ – അഥവാ ആരോപണം തെളിയിക്കപ്പെടാത്ത സ്ഥിതിക്ക് – അവര്‍ കളവ് പറയുന്നവരാണെന്നാണ് അല്ലാഹുവിന്റെ വിധി. ഇത് പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു. തെളിയിക്കുവാന്‍ കഴിയാത്ത കുറ്റം പരസ്യപ്പെടുത്തരുതെന്നും പ്രചരിപ്പിക്കരുതെന്നും ഇതില്‍നിന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഒരു പക്ഷെ, സംഭവം യഥാര്‍ത്ഥത്തില്‍ ശരിയായിരുന്നാല്‍ തന്നെയും, അതിന്റെ പ്രതിഫലം അല്ലാഹു കൊടുത്തുകൊള്ളുമെന്നു വെച്ച് മൗനം കൈക്കൊള്ളുകയും, കഴിയുമെങ്കില്‍ സ്വകാര്യത്തില്‍ ഉപദേശിക്കുകയുമാണ്‌ വേണ്ടത്. സാധാരണ സംഭവങ്ങളിലെല്ലാം തന്നെ, രണ്ട് സാക്ഷികളാണ് ഇസ്‌ലാമില്‍ തെളിവായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. വ്യഭിചാരവിഷയത്തില്‍ മാത്രം നാല് സാക്ഷികള്‍ വേണമെന്ന് വെച്ചത് വ്യഭിചാരത്തിന്റെയും, അതിന്റെ ശിക്ഷയുടെയും ഗൗരവം നിമിത്തമാകുന്നു.


ASLAM Kamil


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....