Friday, February 24, 2023

നമസ്കാര ശേഷം ലാഇലാഹ ഇല്ലല്ലാഹ് എന്ന് 10 തവണ ചൊല്ലുന്നതിന്

 ചോദ്യം


*നമസ്കാര ശേഷം ലാഇലാഹ ഇല്ലല്ലാഹ് എന്ന് 10 തവണ ചൊല്ലുന്നതിന് തെളിവില്ല എന്നും അതൊക്കെ കാരണവന്മാർ മുഖേന കിട്ടിയതാണ് എന്നും ഒരു പുരോഹിതൻ പ്രസംഗിക്കുന്നത് കേട്ടു അത് ശരിയാണോ?*


ഉത്തരം


നമസ്കാരം ശേഷം ലാഇലാഹ ഇല്ലല്ലാഹ് എന്ന് 10 തവണ ചെല്ലണമെന്ന് തിരുനബി തന്നെ പഠിപ്പിച്ചിട്ടുണ്ട് ഇമാം തീർമിദി  റ സുനനിൽ രേഖപ്പെടുത്തുന്നു.



سنن الترمذي | أبواب الصلاة باب ما جاء في التسبيح في أدبار الصلاة (حديث رقم: 410 )


410 حدثنا إسحق بن إبراهيم بن حبيب بن الشهيد البصري وعلي بن حجر قالا حدثنا عتاب بن بشير عن خصيف عن مجاهد وعكرمة عن ابن عباس قال جاء الفقراء إلى رسول الله صلى الله عليه وسلم فقالوا يا رسول الله إن الأغنياء يصلون كما نصلي ويصومون كما نصوم ولهم أموال يعتقون ويتصدقون قال فإذا صليتم فقولوا سبحان الله ثلاثا وثلاثين مرة والحمد لله ثلاثا وثلاثين مرة والله أكبر أربعا وثلاثين مرة ولا إله إلا الله عشر مرات فإنكم تدركون به من سبقكم ولا يسبقكم من بعدكم قال وفي الباب عن كعب بن عجرة وأنس وعبد الله بن عمرو وزيد بن ثابت وأبي الدرداء وابن عمر وأبي ذر قال أبو عيسى وحديث ابن عباس حديث حسن غريب وفي الباب أيضا عن أبي هريرة والمغيرة وقد روي عن النبي صلى الله عليه وسلم أنه قال خصلتان لا يحصيهما رجل مسلم إلا دخل الجنة يسبح الله في دبر كل صلاة عشرا ويحمده عشرا ويكبره عشرا ويسبح الله عند منامه ثلاثا وثلاثين ويحمده ثلاثا وثلاثين ويكبره أربعا وثلاثين


  • ഇബ്നു അബ്ബാസ് റിപ്പോർട്ട് ചെയ്യുന്നു. തിരുനബി പറഞ്ഞു.നിങ്ങൾ നമസ്കരിച്ചാൽ 33 തവണ വീതം സുബ്ഹാനള്ളാ അൽഹംദുലില്ലാ എന്നും അല്ലാഹു അക്ബർ 34 തവണയും * ഇല്ലല്ലാഹ് എന്ന് 10 തവണയും ചൊല്ലുക.*

എന്നാൽ നിങ്ങൾക്ക് മുൻകടന്നവരുടെ പ്രതിഫലം ലഭിക്കും. നിങ്ങളുടെ മേലിൽ ആരും മുൻകടക്കുകയില്ല.

ഇമാം തീർമിദിപറയുന്നു ഈ ഈ വിഷയത്തിൽ വേറെയും റിപ്പോർട്ടുകൾ വന്നിട്ടുണ്ട് . ഇബ്നുഅബ്ബാസിന്റെ മേൽ റിപ്പോർട്ട് ഹസനായ റിപ്പോർട്ടാണ് .


അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....