Sunday, August 7, 2022

: ദൈവം :ഒന്നിൽ കൂടുതൽ ദൈവം ഉണ്ടാവൽ സാധ്യമാണോ?

 ഒന്നിൽ കൂടുതൽ ദൈവം ഉണ്ടാവൽ സാധ്യമാണോ?


ദൈവം (Necessary Entity) ആവണമെങ്കിൽ അത് സർവ്വ ശക്തനും ഒന്നിനെയും ആശ്രയിക്കാത്തവനും (100% independent/ self sufficient) ആയിരിക്കണം എന്നതാണ് അടിസ്ഥാന യോഗ്യത. ദൈവം എന്തിനെ എങ്കിലും ആശ്രയിക്കുന്നുണ്ട് എങ്കിൽ ആശ്രയിക്കപ്പെടുന്നത് എന്താണോ അതിന് ആയിരിക്കും ദൈവം ആവാനുള്ള കൂടുതൽ യോഗ്യത. സ്വന്തമായി കഴിവ് ഇല്ലാത്തത് കൊണ്ടോ അല്ലെങ്കിൽ ഉള്ള കഴിവ് പോരാത്തത് കൊണ്ടോ ആണല്ലോ ഒന്ന് മറ്റൊന്നിനെ ആശ്രയിക്കേണ്ടി വരുന്നത്. എന്ന് വച്ചാൽ ആശ്രയിക്കുന്നവൻ ആണെങ്കിൽ അത് സർവ്വ ശക്തൻ ആവില്ല എന്ന് മനസ്സിൽ ആവും.

അത് കൊണ്ട് തന്നെസർവ്വ ശക്തൻ ആയ ദൈവത്തിന് ഒരിക്കലും ഒന്നിൽ കൂടുതൽ ആവാൻ കഴിയില്ല. എന്ത് കൊണ്ട് എന്ന് നോക്കാം.

സർവ്വ ശക്തൻ ആയ A എന്ന ദൈവം ഭൂമി ഇനി മുതൽ ഇടത്തോട്ട് കറങ്ങണം എന്ന് തീരുമാനിച്ചാൽ അതെ സമയം 

B എന്ന ദൈവത്തിന് അതേ ഭൂമി ചലിക്കാതെ ഇരിക്കട്ടെ എന്ന് തീരുമാനിക്കാൻകഴിയും/കഴിയണം. കാരണം രണ്ട് ദൈവവും സർവ്വ ശക്തൻ ആണല്ലോ/ആവണമല്ലോ.. അതിൽ A യും B യും വിജയിച്ചാൽ ഭൂമിക്ക് ഒരേ സമയം ഇടത്തോട്ടെക്ക് കറങ്ങേണ്ടിയും അതെ സമയം ചലിക്കാതെ അഥവാ കറങ്ങാതെ ഇരിക്കേണ്ടിയും വരും. അത് വൈരുദ്ധ്യം (Logical contradiction) ആയത് കൊണ്ട് ഒരിക്കലും നടക്കാത്ത കാര്യമാണ്  (impossible). നേരെ മറിച്ചു അതിൽ ഒരു ദൈവം വിജയിക്കുകയും മറ്റേ ദൈവം പരാജയപ്പെടുകയും ചെയ്താൽ പരാജയപ്പെട്ട ദൈവം ശക്തി കുറഞ്ഞവനും അത് കൊണ്ട് തന്നെ  സർവ്വ ശക്തൻ അല്ലാണ്ടാവുകയും ചെയ്യും! 


അങ്ങനെ വന്നാൽ പിന്നെയുള്ളത്

ദൈവങ്ങൾ തമ്മിൽ Compromise ചെയ്യുക എന്നതാണ്.. അപ്പോൾ ദൈവങ്ങൾ പരസ്പരം ആശ്രയത്വം വരുകയും (inter-dependent) ആവുകയും സർവ്വ ശക്തൻ അല്ലാതാവുകയും ചെയ്യും. അത് കൂടാതെ ദൈവം ഒന്നിലധികം ഉണ്ടെന്ന് വന്നാൽ ഏതൊരാൾക്കും അയാൾ സ്വയം ദൈവം ആണെന്ന് അവകാശപ്പെടാനും കഴിയും. ദൈവം ആണെന്ന് അവകാശപ്പെടുന്ന ആളോട് നിങ്ങൾ എന്തെങ്കിലും ഒന്ന് ഒന്നും ഇല്ലായ്മയിൽ നിന്നും സൃഷ്ടിച്ചു കാണിക്കാൻ പറഞ്ഞാൽ അയാൾ പറയും പങ്കാളി ആയ മറ്റേ ദൈവത്തിന്റെ തീരുമാനം ഇപ്പോൾ അത് സൃഷ്ടിക്കരുത് എന്നാണ്, അത് കൊണ്ടാണ് ഞാൻ അത് സൃഷ്ടിക്കാത്തത്. അല്ലാതെ അത് സൃഷ്ടിക്കാൻ എനിക്ക് സ്വന്തമായി കഴിവ് ഇല്ലാത്തത് കൊണ്ടല്ല എന്ന് പറഞ്ഞു അയാൾക്ക് രക്ഷപ്പെടാനും കഴിയും.


അതേപോലെ സർവ്വ ശക്തൻ ഒന്നിൽ കൂടുതൽ ആയാൽ രണ്ടാമത്തെ ദൈവം സ്വാഭാവികമായും Necessary Entity അല്ലാതാവും.  Possible Entity യിലേക്ക് മാറും. കാരണം എല്ലാറ്റിനും കഴിവുള്ളവൻ ആയാൽ അത് ഒന്ന് തന്നെ മതിയല്ലോ.. രണ്ടാമത്തേതിന്റെ ആവശ്യം തന്നെ ഇല്ലാലോ!


100% യുക്തിഭദ്രമായ വിശേഷണങ്ങൾ ഒത്തിണങ്ങിയ സ്വന്തമായി കഴിവുള്ളവനും സർവ്വജ്ഞാനിയും പരമാധികാരിയും സർവശക്തനും 100% independent ഉം ആയ, സ്ഥല കാല പദാർത്ഥ അധീതനും (spaceless, timeless,immaterial) അവയവമോ ശരീരമോ രൂപമോ ഇല്ലാത്ത ഏകനായ ദൈവത്തെ ആണ് മുസ്ലിംകൾ അല്ലാഹു എന്ന് വിളിക്കുന്നതും ആരാധിക്കുന്നതും!


Arif Ihsan

No comments:

Post a Comment

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...