Sunday, July 31, 2022

പൊതുവേദിയിലെ സ്ത്രീ ജമാഅത്തേ ഇസ്ലാമി പ്രബോധനം

 https://m.facebook.com/story.php?story_fbid=pfbid02kJpbGtXd3bsRw2ZvUJfHaYFEZFCvduxLaLPLEbcPjPz5P5xmWpo9WW8DpnMBpw1bl&id=100024345712315&sfnsn=wiws


🌹🔵⚪🔵

*ജമാഅതെ ഇസ്‌ലാമിയും ഇസ്‌ലാമും തമ്മിലുള്ള അന്തരം അറിയാൻ  പ്രബോധനം വായിക്കുക* 

➖➖➖➖➖➖➖➖➖

നികാഹിന്റെ വേദിയിൽ ആദ്യമായി വധുവിനെ പങ്കെടുപ്പിച്ചതിൽ ആവേശം കൊള്ളുന്ന ജമാഅതുകാരൻ മുമ്പ് പ്രബോധനത്തിൽ പഠിപ്പിച്ചതൊന്നു മനസ്സിരുത്തി വായിക്കണം.


"സ്ത്രീ പുരുഷൻമാർ കൂടിയാടുന്ന മിശ്രസഭകളെ ശരീഅത് കഠിനമായി വെറുത്തിട്ടുണ്ട്. നമസ്കാരാദി ആരാധനാ കർമ്മങ്ങൾക്ക് വേണ്ടി സ്ത്രീകൾ പള്ളിയിൽ വരുന്നതിനെ പോലും ശരീഅത് നിർബന്ധമാക്കിയില്ല.പ്രത്യുത അവർ വീടുകളിൽ വെച്ച് നമസ്കരിക്കുന്നതിനാണ്

ശ്രേഷ്ഠത കല്പിച്ചത്...

നോക്കുക, ലോക ഗുരുവായ നബിയുടെ പള്ളിയിൽ നബിയെ പിന്തുടർന്നുള്ള നമസ്കാരം എത്ര ശ്രേഷ്ഠമാണ്. എന്നിട്ടും സ്ത്രീ അവളുടെ നിസ്കാരം വീട്ടിൽ വെച്ച് നിർവഹിക്കുകയാണെങ്കിൽ അതായിരിക്കും അധികം നല്ലതെന്നാണ് നബി പറഞ്ഞിരിക്കുന്നത്. സംഗതിയുടെ ഗൗരവം എത്രയുണ്ടെന്ന് ആലോചിക്കുക. സ്ത്രീ പുരുഷന്മാരുടെ ഇടകലരൽ ഒഴിവാക്കുന്നതിനായി നമസ്കാരത്തെ സംബന്ധിച്ച് പോലും ഇവ്വിധം നിർദ്ദേശം നൽകിയതിലുള്ള സൂക്ഷ്മത ഒരു വശത്ത്, സമ്മേളനങ്ങളനാഘോഷങ്ങളിലും സൽക്കാരസ്വീകരണങ്ങളിലും, ഓഫീസ് - അസംബ്ലികളിലും എന്ന് വേണ്ട ഒരിടത്തും പെണ്ണില്ലെങ്കിൽ കാര്യം നടക്കില്ലെന്ന ഇന്നത്തെ സ്ഥിതി മറുവശത്ത്. എന്തൊരു അന്തരമാണിത് രണ്ടും തമ്മിൽ!"

(പ്രബോധനം 1964 മെയ് 1 പേജ് : 67)


എല്ലാറ്റിലും പെണ്ണ് മുന്നിൽ വേണമെന്ന ജമാഅത് ചിന്ത

ഇതോടെ പമ്പ കടക്കും.


*✍️aboohabeeb payyoli*

No comments:

Post a Comment

മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4 - .................. പത്ത് കിത്താബും  സുന്നി ആചാരങ്ങളും മരണവീട്ടിലെ സ്...