Saturday, June 4, 2022

ദേവ്ബന്ദീ പണ്ഡിതരുടെ* *മുജദ്ദിദും, ഗൗസുമായ* *റശീദ് ഗങ്കോഹി* *സഹായാർത്ഥനക്കും* *ബുർദ:മജ്ലിസിനുമെതിരെ

 *ദേവ്ബന്ദീ പണ്ഡിതരുടെ*

*മുജദ്ദിദും, ഗൗസുമായ* 

*റശീദ് ഗങ്കോഹി*

*സഹായാർത്ഥനക്കും*

*ബുർദ:മജ്ലിസിനുമെതിരെ* 


ഇന്ത്യൻ ഹനഫികളെ ഭിന്നിപ്പിച്ചതിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയും, ദേവ്ബന്ദീ പണ്ഡിതരുടെ ഖുത്വുബുൽ ആലമും, മുജദ്ദിദുസ്സമാനും, തബ്ലീഗീജമാഅത്തിൻ്റെ പരമോന്നത നേതാവുമായ റശീദ് ഗങ്കോഹിയുടെ വിവാദ ഫത് വ ഇങ്ങനെ വായിക്കാം.


👉 *1)* ഖസ്വീദ:ബുർദ: യിലെ

*ياأكرم الخلق مالي من الوذ به*

*سواك عندحلول الحادث العمم*


ശിർകിനെ തോന്നിപ്പിക്കുന്ന പദങ്ങളായതിനാലും പൊതുജനങ്ങളുടെ അഖീദ:ക്ക് ദൂഷ്യം സംഭവിക്കുന്നതിനാലും *മജ്ലിസുകളിൽ*  ഇത്തരം പദ്യങ്ങൾ ചൊല്ലൽ

*തsയപ്പെട്ടതും* *മക്റൂഹുമാകുന്നു.*

{ആശയം.ഫതാവാറശീദിയ്യ:പേ:41}


*2)* അമ്പിയാക്കൾക്ക് അദൃശ്യജ്ഞാനം ഇല്ലാത്തതിനാൽ

*يارسول الله*

എന്ന് പറയൽ അനുവദനീയമല്ല.

 

നബി(സ) അദൃശ്യജ്ഞാനത്തിലൂടെ ദൂരെ നിന്ന് കേൾക്കും എന്ന വിശ്വാസത്തിലാണ് വിളിച്ചതെങ്കിൽ *കുഫ്റാകുന്നു.*

ഈ വിശ്വാസത്തോടെയല്ല വിളിച്ചതെങ്കിൽ കുഫ്റല്ലെങ്കിലും

*مگر کلمہ مشا بہ بکفرہے*

*കുഫ്റിനോട് സാദൃശ്യമുള്ള പദമാകുന്നു.*

{ആശയം.ഫതാവാറശീദിയ്യ:പേ:62}


*3)*

ഖസ്വീദ:ബുർദയിലെ

*يا أكرم الخلق مالي من ألوذبه.........*

അത് പോലെ തന്നെ

*يارسول الله أنظرحالنا*

*ياحبيب الله إسمع قالنا......*

തുടങ്ങിയവ ഗദ്യത്തിലായാലും,പദ്യത്തിലായാലും

 നിത്യമായി *വിർദായി* ചൊല്ലൽ

അല്ലാഹു അല്ലാത്തവരോട്

 സഹായാർത്ഥന നടത്തുന്നതിനോട് സാദൃശ്യമുള്ളതിനാൽ

*തൻസീഹിന്റെ കറാഹത്താകുന്നു.*

{ആശയം.ഫതാവാറശീദിയ്യ:പേ:64,65}


ആദ്യത്തെ വിശദീകരണത്തിൽ പൊതുജനങ്ങൾ ഒത്തുകൂടുന്ന മജ്ലിസുകളിലും, മഹ്ഫിലുകളിലും വിശുദ്ധ പ്രവാചകരെ വിളിക്കുന്നതിനെ വിരോധിക്കുമ്പോൾ അവസാനത്തെ വിശദീകരത്തിൽ ഗദ്യത്തിലായാലും,പദ്യത്തിലായാലും

(ഉദാ:- ഖസ്വീദ:ബുർദ ,

ദലാഇലുൽ ഖൈറാത്ത്) 

നിത്യമായി വളീഫയായി (വിർദായി) ചൊല്ലുന്നതിനേയും ഗങ്കോഹി തന്നെ വ്യക്തമായി തടയുന്ന വരികളാണ് നാം വായിച്ചത്.


നിരോധാജ്ഞക്ക് വേണ്ടി ഗങ്കോഹി വെളിപ്പെടുത്തിയ കാരണങ്ങൾ.............

 

👉ശിർക്കിനെ തോന്നിപ്പിക്കുന്ന

പദങ്ങളായതിനാലും,കുഫ് റിനോട് സാദൃശ്യമുള്ളതിനാലും

*يااكرم الخلق*  

*يارسول الله*

*ياحبيب الله*

തുടങ്ങിയവയെ ശക്തമായി തടയുന്ന തീവ്ര വഹാബികളായ ദേവ്ബന്ദീ തബ്ലീഗീ പുസ്തമാണ് നാം വായിച്ചത്.


Note.മുസ് ലിം ലോകത്തിൻ്റെ വിചാരധാരക്ക് വിരുദ്ധമായ ഇത്തരം ദേവ് ബന്ദീ വഹാബി ആദർശങ്ങളെ പ്രബോധനം ചെയ്യുന്ന മൊബൈൽ വഹാബിസ്‌റ്റുളാണ്  തബ്ലീഗീ ജമാഅത്തുകാരെന്ന് നാം കൃത്യമായി തിരിച്ചറിയുക.

..........................................................

*മുഹമ്മദ് ഇസ്മാഈൽ അംജദി*

*മഹാരാഷ്ട്ര*

*9819631650*

===========================

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....