Saturday, June 4, 2022

ഖുതുബയും ശ്രോദ്ധാക്കളുടെ ഉറക്കവും

 💐 *ഖുതുബയും  ശ്രോദ്ധാക്കളുടെ ഉറക്കവും* 💐


വെള്ളിയാഴ്ച ജുമുഅ ഖുതുബ നടക്കുന്ന സമയം   ജുമുഅയിൽ സംബന്ധിക്കുന്ന പലരും( ചിലപ്പോൾ നമ്മളും ) ഉറങ്ങിപ്പോകാറുണ്ട്. ഇതിനെ കുറിച്ച് എഴുതണമെന്ന് പല തവണ  ചിന്തിച്ചിട്ടുണ്ട്.. കാരണം ഇവിടെ രണ്ടു പ്രശ്നങ്ങൾ വരാനിടയുണ്ട്. ഒന്ന്,  ബുദ്ധിയുടെ വിവേകം നീങ്ങുന്ന രൂപത്തിൽ ഉറങ്ങിയാൽ വുളു നഷ്ടപ്പെടുമെന്നകാര്യം പലരും ശ്രദ്ധിക്കാറില്ല. മറ്റു ചിലരുടെ ധാരണ തൂങ്ങി ഉറങ്ങിയാൽ നിരുപാധികം വുളു മുറിയില്ല എന്നാണ്. ആ ധാരണ ശരിയല്ല. എന്നാൽ ഇവിടെ ഒരു സംശയം വരാനിടയുണ്ട് തൂങ്ങി ഉറങ്ങിയാൽ വുളു മുറിയില്ല എന്ന് വ്യാപകമായി കേൾക്കാറുണ്ടല്ലോ..?  മറുപടി: വുളു നഷ്ട്ടപ്പെടാത്ത ഉറക്കിന്  نُعَاس എന്നാണ് അറബിയിൽ ഉപയോഗിക്കുക. ഈ  പദത്തിന് തൂങ്ങി ഉറങ്ങുക  എന്ന് അർത്ഥം പറയപ്പെടാറുണ്ടെങ്കിലും ഇമാമുമാർ  പറഞ്ഞതിനോട് യോജിച്ച അർത്ഥം "വിവേകം നഷ്ട്ടപെടാത്ത നേരിയ ഉറക്കം" എന്നാണ്. ആ ഉറക്കിനെ ഫത് ഹുൽ മുഈനും തുഹ്ഫയുമെല്ലാം പരിചയപെടുത്തിയത് താഴെ പറയും വിധമാണ്. "തന്റെ പരിസരത്തുള്ളവരുടെ സംസാരമെല്ലാം  കേൾക്കുന്നുണ്ടെങ്കിലും അത്  മനസ്സിലാക്കാൻ കഴിയാത്തവിധത്തിലുള്ള ,വിവേകം പൂർണ്ണമായും നഷ്ട്ടപെടാത്ത ഉറക്ക്" അപ്പോൾ ഖുതുബയൊന്നും കേൾക്കാത്ത വിധം  തൂങ്ങിയുറങ്ങിയാൽ വുളു നഷ്ട്ടപെടുമെന്ന് ചുരുക്കം. എന്നാൽ വിവേകം നഷ്ട്ടപ്പെടും വിധം ഉറങ്ങിയാലും വുളു നഷ്ട്ടപെടാത്ത ഒരു രൂപമുണ്ട്. അതിന്റെ രൂപം ഇനിപറയും പ്രകാരമാണ്.  ഒരു വ്യക്തിയുടെ നിതംബത്തിന്റെയും ഭൂമിയുടെയും ഇടയിൽ വിടവില്ലാത്ത വിധം (ഉള്ളിൽനിന്നും വായു  പുറത്തേക്ക്  വരാത്തവിധം) ഉറങ്ങിയാൽ (ബുദ്ധിയുടെ വിവേകം നഷ്ടപ്പെട്ടാൽ പോലും ) വുളു മുറിയില്ല.  ഒരുപക്ഷേ നന്നായി മെലിഞ്ഞവർക്കിത് സാധ്യമാവണമെന്നില്ല. ( ഇപ്പറഞ്ഞ രൂപത്തിൽ ഉറങ്ങിയാലും വുളു പുതുക്കൽ സുന്നതുണ്ട് ) എന്നാൽ ഖുതുബയുടെ സമയത്ത് പലരും  മേൽപ്പറഞ്ഞ രൂപത്തിലല്ലാതെ ഉറങ്ങുകയും ശേഷം വുളു പുതുക്കാതെ ജുമാ നിസ്കാരത്തിൽ പങ്കെടുക്കുന്നതും ധാരാളമായി കാണാറുണ്ട്,അത്തരം ആളുകൾക്ക് ജുമുഅ  ലഭിക്കുന്നതല്ല,കാരണം അവരുടെ വുളു  നഷ്ടപ്പെട്ടിട്ടുണ്ട്.


ഖുതുബ സമയത്ത് ഉറങ്ങിയാലുള്ള   മറ്റൊരു പ്രശ്നം ഇതാണ്. അഥവാ, ജുമുഅ  ശരിയാവണമെങ്കിൽ, സ്വദേശികളായ പ്രായപൂർത്തിയായ  40 പേർ ഖുതുബയുടെ മുഴുവൻ  ഫർളുകൾ കേൾക്കൽ  നിർബന്ധമാണല്ലോ...

പല ജുമാ മഹല്ലുകളിലും കഷ്ടിച്ച് നാല്പതോ അന്പതോ  പേർ മാത്രമാണ് സ്വദേശികൾ ഉണ്ടാവുക. അവരിൽചിലർ ഖുത്തുബ സമയം ഉറങ്ങി,ഖുതുബയുടെ ഏതെങ്കിലും ഒരു ഫർള് 40 പേർ   കേൾക്കാതെ പോയാൽ പ്രബല വീക്ഷണമനുസരിച്ച് അവിടെ  സംബന്ധിച്ച മുഴുവനാളുകളുടെയും ജുമുഅ  നഷ്ടപ്പെടുന്നതാണ്. കാര്യം ഇത്തിരി ഗൗരവം തന്നെയാണ്. അതുകൊണ്ട് ഖുതുബ  സമയത്ത് ഉറങ്ങാതിരിക്കാനുള്ള മുൻകരുതലുകളെടുക്കാൻ നാമെല്ലാവരും ശ്രമിക്കേണ്ടതുണ്ട്. ജുമുഅയുടെ തലേ രാത്രി സ്വലാത്ത് പോലുള്ളതുകൊണ്ട് ജോലിയാകാൻ  ഉദ്ദേശിക്കാത്തവർ  വളരെ വേഗം കിടന്നുറങ്ങുകയും ജുമുഅയിൽ  സജീവമായി പങ്കെടുക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടതാണ്.എന്നു  മാത്രമല്ല  ഇശാഇനു ശേഷം ആവശ്യമില്ലാതെ (അതിഥിയോട് സംസാരിക്കുക, ഭാര്യയെ സന്തോഷിപ്പിക്കുക പോലുള്ളതല്ലാത്ത ) ഭൗതിക സംസാരം (എല്ലാ ദിവസവും) കറാഹതാണ്.


ഇവിടെ ഖത്തീബുമാർ ഒരു കാര്യം ശ്രദ്ധിക്കുന്നത് നന്നാവുമെന്ന് കരുതുന്നു.അതായത് ജുമുഅ  നിസ്കാരത്തെക്കാൾ ഖുതുബ ചുരുക്കൽ പ്രത്യേകം  സുന്നത്താണല്ലോ.. ജുമാ നിസ്കാരത്തിന് 8 മിനിറ്റാണെടുക്കുന്നതെങ്കിൽ,  രണ്ടു ഖുതുബയും കൂടി എഴോ അതിലും  താഴെയോ മിനിറ്റിൽ ഒതുക്കാൻ ശ്രമിക്കണം. ഈ സുന്നത്ത് പലപ്പോഴും ഖതീബുമാർ വിട്ടു പോകാറുണ്ട്.എന്നു മാത്രമല്ല  നിസ്കാരത്തെക്കാൾ ഖുതുബ ചുരുങ്ങൽ  ഒരു വ്യക്തിയുടെ പാണ്ഡിത്യത്തിന്റെ  അടയാളമാണ് എന്നാണല്ലോ ഇസ്ലാം പിഠിപ്പിക്കുന്നത് .. നിസ്കാരത്തെക്കാൾ ഖുതുബ ചുരുങ്ങുക എന്ന ഈ സുന്നത്ത് നടപ്പായാൽ ഒരു പരിധിവരെ സദസ്യരുടെ ഉറക്കിനു  പരിഹാരമാകാനും ഇടയുണ്ട് .


അത്യാവശ്യ ഇബാറതുകൾ തെഴെ ചേർക്കുന്നു..


⭕[عن عبدالله بن مسعود: رضي الله تعالى عنهما] أنَّ قِصرَ الخطبةِ وطولَ الصَّلاةِ مئنَّةٌ من فقِهِ الرَّجلِ فأطيلوا الصَّلاةَ واقصروا الخطبةَ فإنَّ منَ البيانِ سحرًا وإنَّهُ سيأتي بعدكم قومٌ يطيلونَ الخطبَ ويقصُرونَ الصَّلاةَ

(مجمع الزوائد٢/١٩٠)


⭕....ﻭﺫﻟﻚ؛ ﻷﻥ اﻟﻄﻮﻳﻠﺔ ﺗﻤﻞ ﻭﺗﻀﺠﺮ ﻭﻟﻷﻣﺮ ﻓﻲ ﺧﺒﺮ ﻣﺴﻠﻢ ﺑﻘﺼﺮﻫﺎ ﻭﺗﻄﻮﻳﻞ اﻟﺼﻼﺓ، ﻭﻗﺎﻝ ﺇﻥ ﺫﻟﻚ ﻣﻦ ﻓﻘﻪ اﻟﺮﺟﻞ....الخ تحفة٢/٤٦١


ﻗﻮﻟﻪ: ﻓﻲ ﺧﺒﺮ ﻣﺴﻠﻢ) ﻭﻫﻮ «ﺃﻃﻴﻠﻮا اﻟﺼﻼﺓ ﻭاﻗﺼﺮﻭا اﻟﺨﻄﺒﺔ» ﻧﻬﺎﻳﺔ (ﻗﻮﻟﻪ: ﻭﻗﺎﻝ ﺇﻟﺦ) ﺃﻱ ﻗﺎﻝ ﻣﺴﻠﻢ ﻓﻲ ﺧﺒﺮ ﺁﺧﺮ ﻭﻫﻮ «ﺃﻥ ﺻﻼﺗﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻛﺎﻧﺖ ﻗﺼﺪا ﻭﺧﻄﺒﺘﻪ ﻗﺼﺪا» ﻭﺃﻥ ﻗﺼﺮﻫﺎ ﻋﻼﻣﺔ ﻋﻠﻰ اﻟﻔﻘﻪ ﻧﻬﺎﻳﺔ

شرواني ٢/٤٦١


⭕ﻗﻠﺖ: ﻳﻜﺮﻩ ﺗﺴﻤﻴﺔ اﻟﻤﻐﺮﺏ ﻋﺸﺎء ﻭاﻟﻌﺸﺎء ﻋﺘﻤﺔ ﻭاﻟﻨﻮﻡ ﻗﺒﻠﻬﺎ ﻭاﻟﺤﺪﻳﺚ ﺑﻌﺪﻫﺎ ﺇﻻ ﻓﻲ ﺧﻴﺮ ﻭاﻟﻠﻪ ﺃﻋﻠﻢ

(منهاج)


⭕ﻭﻳﺴﺘﺤﺐ اﻟﻮﺿﻮء ﻟﻤﻦ ﻧﺎﻡ ﻣﺘﻤﻜﻨﺎ ﺧﺮﻭﺟﺎ ﻣﻦ اﻟﺨﻼﻑ ﻣﻐﻨﻲ ﻭﺃﺳﻨﻰ ﻭﻛﺮﺩﻱ ﻭﺷﻴﺨﻨﺎ

شرواني١/١٣٥


⭕(ﻗﻮﻟﻪ: اﻟﻨﻌﺎﺱ) ﻭﻫﻮ ﺃﻭاﺋﻞ اﻟﻨﻮﻡ ﻣﺎ ﻟﻢ ﻳﺰﻝ ﺗﻤﻴﻴﺰﻩ ﻛﺮﺩﻱ

شرواني ١/١٣٦


⭕ﻭﻣﻦ ﻋﻼﻣﺔ اﻟﻨﻌﺎﺱ ﺳﻤﺎﻉ ﻛﻼﻡ اﻟﺤﺎﺿﺮﻳﻦ ﻭﺇﻥ ﻟﻢ ﻳﻔﻬﻤﻪ.

(فتح المعين)


⭕ﻭﻻ ﻟﻤﻦ ﻧﺎﻡ ﻗﺎﻋﺪا ﻭﻫﻮ ﻫﺰﻳﻞ ﺑﻴﻦ ﺑﻌﺾ ﻣﻘﻌﺪﻩ ﻭﻣﻘﺮﻩ ﺗﺠﺎﻑ.

(محلي)


✍🏻9961303786

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...