Wednesday, May 11, 2022

ദൈവം യേശുക്രിസ്തു സ്വയം തന്നെയോ അതോ മറ്റൊരുവനോ??

 കൃസ്ത്യൻ പണ്ഡിതൻ 

Kuruvila Kulanjikompil Samuel




'പിതാവ്' 

എന്നു യേശുക്രിസ്തു പ്രഘോഷിച്ച ദൈവം യേശുക്രിസ്തു സ്വയം തന്നെയോ

അതോ മറ്റൊരുവനോ??


യേശു സ്വയം അല്ല പിതാവ് എന്നു അരക്കിട്ടുറപ്പിക്കുന്ന വാക്യങ്ങൾ നിരവധിയാണ് ബൈബിളിൽ കാണുന്നത്,

എന്നാൽ പലരും അവകാശപ്പെടുന്നതുപോലെ, 

യേശു തന്നെയാണ് പിതാവ് എന്നു സ്ഥാപിക്കാൻ തക്ക ഒരു വാക്യംപോലും ഇല്ല.


📌

യേശു തന്റെ ശിഷ്യരോട് പറഞ്ഞത്,

👇

John 14:16

ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.


📌

യേശു പറഞ്ഞതുപോലെ,

പരിശുദ്ധ ആത്മാവിനെക്കുറിച്ച് അപ്പോസ്തോലരും പറയുന്നത് അതൊരു വാഗ്ദത്തം ആണെന്നും യേശു അതു ദൈവത്തോട് വാങ്ങി അയച്ചു തന്നത് ആണെന്നുമാണ് ഉറപ്പിക്കുന്നത്.

👇

Acts 2:

ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു:

32 അതിന്നു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു.

33 അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,


📌

എന്റെ വചനം എന്നു യേശു പറയുമ്പോൾ തന്നെ, അതു തന്റേതല്ല പ്രത്യുത തന്നെ അയച്ച പിതാവിന്റെതത്രേ എന്നുകൃത്യമായി എടുത്തു പറയുന്നുണ്ട്

👇

John 14:24

എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.


📌

യേശുവും തന്റെ പിതാവും ഒരാൾ തന്നെ അല്ല അവർ രണ്ടു വ്യത്യസ്ത വ്യക്തികൾ ആണ്. ഞങ്ങൾ എന്നാണ് അവർ രണ്ടു പേരെക്കുറിച്ച് യേശു പറയുന്നത്.

👇

John 14:23

യേശു അവനോടു എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും.


📌

യേശു തന്നെക്കാൾ വലിയവനായ തന്റെ പിതാവിന്റെ അടുക്കൽ പോകുന്നു എന്നു പറയുന്നു

👇

John 14:28

ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാൾ വലിയവനല്ലോ.


📌

ദൈവമായ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിനായി സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്ന പുത്രനെയാണ് നമുക്ക് യേശുക്രിസ്തുവിൽ കാണാൻ കഴിയുന്നത്.

👇

John 6:38

ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു.


📌

ലസാറിനെ ഉയിർപ്പിക്കുമ്പോഴും യേശു മേലോട്ടു നോക്കി തന്റെ ദൈവമായ പിതാവിനോട് അപേക്ഷിക്കുന്നത് നമുക്ക് കാണാം 

👇

John 11

40 യേശു അവളോടു: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.

41 അവർ കല്ലു നീക്കി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നു.

42 നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നില്ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന്നു അവരുടെ നിമിത്തം ഞാൻ പറയുന്നു എന്നു പറഞ്ഞു.

43 ഇങ്ങനെ പറഞ്ഞിട്ടു അവൻ: ലാസരേ, പുറത്തുവരിക എന്നു ഉറക്കെ വിളിച്ചു.


📌

തന്റെ ദൈവമായ പിതാവിനെ അല്ലാതെ വേറെ ആരെയും യേശുക്രിസ്തു തന്റെ ശിഷ്യർക്ക് ദൈവമായി പരിചയപ്പെടുത്തിയിട്ടില്ല.

യേശുക്രിസ്തുവിന്റെ ദൈവമായ പിതാവ് തന്നെയാണ് നമ്മുടെയും ദൈവമായ പിതാവ്.

👇

John 20:17

യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.


📌

യേശുക്രിസ്തുവിനെ അയച്ചവൻ ആണ് പിതാവ്

👇

John 12:

49 ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.

50 അവന്റെ കല്പന നിത്യജീവൻ എന്നു ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.


📌

യേശുക്രിസ്തുവിനെ അയച്ചവൻ ആണ് Only True God

👇

John 17:3

ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.


📌

ദൈവം പിതാവ് ആയത് ദൈവത്തിനു പുത്രൻ ഉണ്ടായതുകൊണ്ടല്ല പ്രത്യുത അവിടുന്ന് സകലത്തിന്റെയും സൃഷ്ടാവും ഉടയവനും രക്ഷിക്കുന്നവനും ആണ് എന്നതിനാൽ ആണ്.

👇

Deu. 32: 6

ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.


📌

സൃഷ്ടാവായ ദൈവം ഒരുക്കിയ രക്ഷ ആണ് യേശു 👇

Luke 2:

29 “ഇപ്പോൾ നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു.

30 ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി

31 നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ

32 എന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു.


📌

യേശുക്രിസ്തു സൃഷ്ടാവ് ആണെന്ന് ബൈബിളിൽ ഒരു വാക്യത്തിൽപോലും ഇല്ല.

സകലത്തിന്റെയും സൃഷ്ടാവായ ദൈവം മനുഷ്യൻ ആയി എന്നും ബൈബിളിൽ ഇല്ല

എന്നു മാത്രമല്ല,

യേശുക്രിസ്തു ആണ് സകലത്തിന്റെയും സൃഷ്ടാവ് എന്നു ആർക്കെങ്കിലും വാദിക്കാൻ ഉള്ള സകല പഴുതും അടച്ചുകൊണ്ട്, സകലത്തെയും ഉണ്ടാക്കിയ ദൈവം അഭിഷേകം ചെയ്തവനും, ആ ദൈവത്തിന്റെ പരിശുദ്ധ ദാസനുമാണ് യേശു എന്നു ഒന്നാം നൂറ്റാണ്ടിലെ സഭയും അപ്പോസ്‌തോലരും ഒരേ സ്വരത്തിൽ പറഞ്ഞത് Acts 4:24-27 വാക്യങ്ങളിൽ കാണാം.

👇

Acts 4:24-27

അതു കേട്ടിട്ടു അവർ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതു: ആകശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,............

....................

നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി,


📌

യഹോവയാണ് സകലത്തെയും ഉണ്ടാക്കിയത്

👇

Prov. 16:4

യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.


📌

യഹോവ എന്നു ബൈബിളിൽ കാണുന്നത്,

അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി യിസ്രായേൽജനത്തിന്റെ പിതാക്കന്മാരുടെ ദൈവമായവന്റെ എന്നേക്കും ഉള്ള നാമം ആണ്.

👇

Exo.3:15

ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.


📌

യേശു യഹോവയുടെ ദാസൻ 👇

അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായവന്റെ എന്നേക്കും ഉള്ള നാമമാണ് യഹോവ എന്നു നാം Exo.3:15 ൽ കണ്ടല്ലോ. ആ യഹോവയുടെ ദാസനാണ് യേശു എന്നാണ് അപ്പോസ്‌തോലന്മാർ പറഞ്ഞത്.

👇

Acts 3:13

12 അതു കണ്ടിട്ടു പത്രൊസ് ജനങ്ങളോടു പറഞ്ഞതു: യിസ്രായേൽ പുരുഷന്മാരേ, ഇതിങ്കൽ ആശ്ചര്യപ്പെടുന്നതു എന്തു? ഞങ്ങളുടെ സ്വന്ത ശക്തികൊണ്ടോ ഭക്തികൊണ്ടോ ഇവനെ നടക്കുമാറാക്കി എന്നപോലെ ഞങ്ങളെ ഉറ്റു നോക്കുന്നതും എന്തു?

13 അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; അവനെ നിങ്ങൾ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാൻ വിധിച്ച പീലാത്തൊസിന്റെ മുമ്പിൽവെച്ചു തള്ളിപ്പറയുകയും ചെയ്തു.


📌

യഹൂദന്മാർ തങ്ങളുടെ ദൈവം എന്നു പറയുന്നത് യഹോവ എന്നു എന്നേക്കും നാമമുള്ളവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവവുമായ ഒരേ ഒരുവനെ മാത്രമാണ്, അവർ തങ്ങളുടെ ദൈവം എന്നു പറയുന്നത് തന്റെ പിനാവിനെയാണ് എന്നു യേശുക്രിസ്തു സാക്ഷ്യം പറയുന്നു

👇

John 8:54 “ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.


📌യേശു യഹൂദന്മാരുടെ ദൈവത്തിന്റെ വചനം പ്രമാണിക്കുന്നവൻ,

യഹൂദന്മാർ യഹോവ തങ്ങളുടെ ദൈവം ആണെന്ന് പറയുന്നു എങ്കിലും അവർ അവനെ അറിയുന്നില്ല എന്നു അവർ അവിടുത്തെ വചനം പ്രമാണിക്കാതെ പിശാചിന്റെ പ്രവർത്തികൾ ചെയ്തുകൊണ്ട് ഉറപ്പിക്കുമ്പോൾ, അവർ തങ്ങളുടെ ദൈവം എന്നു പറയുന്നവനെ യേശു അറിയുന്നു, അവിടുത്തെ വചനം പ്രമാണിക്കുകയും ചെയ്യുന്നു.

👇

John 8:55

എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു.


📌

മോശെയുടെ ദൈവത്തെയും മോശെയുടെ പുസ്‌തകത്തേയും ദൈവം എന്നു ഉറപ്പിക്കുന്ന യേശു.

👇

Mark 12:26

എന്നാൽ മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തിൽ മുൾപടർപ്പുഭാഗത്തു ദൈവം അവനോടു: ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ?

Luke 20:37

മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു എന്നതോ മോശെയും മുൾപ്പടർപ്പുഭാഗത്തു കർത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാൽ സൂചിപ്പിച്ചിരിക്കുന്നു.


====================================


ബൈബിളിൽ കാണുന്ന യഹോവയും, പിതാവും എന്ന ദൈവം യേശുക്രിസ്തു അല്ല എന്നു ഉറപ്പിക്കുന്ന അനേകം വാക്യങ്ങളിൽ ചിലതു മാത്രമേ ഈ പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളു.

ഇനിയും അനേകം വാക്യങ്ങൾ ഇതേപോലെ ചൂണ്ടിക്കാണിക്കാനുണ്ട്.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....