Wednesday, May 11, 2022

യേശു ദൈവമോ? മനുഷ്യൻ ദൈവമല്ല

 


കൃസ്ത്യൻ പണ്ഡിതൻ 

Kuruvila Kulanjikompil Samuel





ദൈവത്തിനു സകലവും സാധ്യമാണ്.


അതുകൊണ്ട് മനുഷ്യൻ പറയുന്നതുപോലെ ദൈവം ആകണം പോലും 😀😀😀


ദൈവത്തിനു സകലതും സാധ്യമാണ്, അതിനർത്ഥം മനുഷ്യൻ തങ്ങൾക്ക് തോന്നിയതുപോലെ രൂപകല്പന ചെയ്യുന്നതുപോലെയെല്ലാം ദൈവം പ്രവർത്തിക്കണം എന്നല്ല.


ദൈവം തന്നെക്കുറിച്ചു മനുഷ്യൻ അറിയേണ്ടത് സുവ്യക്തമായി അറിയിച്ചുതന്നിട്ടുണ്ട്.

അതിനപ്പുറം ദൈവത്തെ വികലമായി ചിത്രീകരിക്കുന്ന ചില ദുരുപദേശകരുടെ ഉപായമാണ് ദൈവത്തിനു സകലവും സാധ്യമാണ് അതുകൊണ്ട് സകലത്തെയും സൃഷ്ടിച്ച ദൈവം തന്നെ മനുഷ്യന് കാണാൻ പാകത്തിന് ഒരു മനുഷ്യനായി പ്രത്യക്ഷനായതാണ് യേശു  എന്നൊക്കെയുള്ള വാദങ്ങൾ.


അത്തരം വിപരീത ഉപദേശങ്ങൾക്കുള്ള സാധ്യതയെ പൂർണ്ണമായും ഇല്ലാതാക്കിക്കൊണ്ട് യേശുക്രിസ്തു പറഞ്ഞു,

 ദൈവത്തെ ഒരു മനുഷ്യനും ഒരുനാളും (യാതൊരു സാഹചര്യത്തിലും) കണ്ടിട്ടില്ല (John 1:18)


യേശുവിന്റെ ശിഷ്യനായ യോഹന്നാൻ അതുതന്നെ വീണ്ടും ആവർത്തിച്ചു (1John 4:12)


അപ്പോസ്തൊലനായ പൗലോസും അതിനെ സ്ഥിരീകരിച്ചുകൊണ്ടു പറഞ്ഞത്, അവൻ ഏകാധിപതിയാണ്, അവൻ മാത്രം അമർത്യതയുള്ളവൻ, മനുഷ്യർ ആരും കാണാത്തവൻ, കാണ്മാൻ കഴിയാത്തവൻ.

👇

15 ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും

16 താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ.


അദൃശ്യനായ ദൈവം (Col.1:15)


അക്ഷയനും അദൃശ്യനുമായ ഏകദൈവം (1Tim.1:17)


👆ഇതൊന്നും യേശുക്രിസ്തു അല്ല.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....