Monday, May 2, 2022

തിരുനബിയിൽ നിന്നുണ്ടായ അത്ഭുതങ്ങൾ പ്രവാചകത്തത്തിന്റെ തെളിവുകൾ . 1:ഭക്ഷണം വർധിപ്പിക്കുന്നു

 



തിരുനബിയിൽ നിന്നുണ്ടായ അത്ഭുതങ്ങൾ


പ്രവാചകത്തത്തിന്റെ തെളിവുകൾ .


1:ഭക്ഷണം വർധിപ്പിക്കുന്നു



അബ്ദുറഹ്മാനുബ്നു അബീബക്കര്‍(റ) നിവേദനം: ഒരിക്കല്‍ ഒരു യാത്രയില്‍ നബി(സ)യുടെ കൂടെ ഞങ്ങള്‍ 130 പേരുണ്ടായിരുന്നു. നിങ്ങളാരുടെയെങ്കിലും പക്കല്‍ വല്ല ഭക്ഷണവുമുണ്ടോ എന്ന് നബി(സ) ചോദിച്ചു. ഒരാളുടെ കയ്യില്‍ ഏതാണ്ടൊരു സാഅ് ധാന്യമുണ്ടായിരുന്നു. അതു പൊടിച്ചു. ഒരു ഉയരമുളള ബഹുദൈവ വിശ്വാസി കുറെ ആടുകളെ തെളിച്ചു കൊണ്ടു ആ വഴിക്ക് വന്നു. വില്പനക്കോ സമ്മാനമോ എന്ന് നബി(സ) ചോദിച്ചു. വില്‍പ്പനക്കാണെന്ന് അയാള്‍ മറുപടി പറഞ്ഞു. ഒരു ആടിനെ നബി(സ) വിലക്ക് വാങ്ങി എന്നിട്ടത് അറുത്തു. കരളെടുത്തു ചുടുവാന്‍ നബി(സ) കല്‍പ്പിച്ചു. അല്ലാഹു സത്യം! ആ 130 പേര്‍ക്കും ആ കരളില്‍ നിന്നും നബി(സ) ഓരോ കഷ്ണം മുറിച്ചു കൊടുത്തു. സദസ്സിലുളളവര്‍ക്ക് കയ്യില്‍ കൊടുക്കുകയും ഇല്ലാത്തവര്‍ക്ക് പ്രത്യേകം കരുതി വെക്കുകയും ചെയ്തു. അവസാനം അതിന്റെ മാംസം രണ്ടു പാത്രങ്ങളിലാക്കി എല്ലാവരും വയറു നിറയുന്നതുവരെ തിന്നു. എന്നിട്ടും രണ്ടുപാത്രങ്ങളിലും ബാക്കി വന്നു. അതു ഞങ്ങള്‍ ഒട്ടകപ്പുറത്തു വഹിച്ചുകൊണ്ടുപോയി. അല്ലെങ്കില്‍ നിവേദകന്‍ പറഞ്ഞതുപോലെ. (ബുഖാരി. 3. 47. 787)


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....