https://m.facebook.com/story.php?story_fbid=5186848238016720&id=100000747860028
*പ്രിയപ്പെട്ട*
*ഇമാം നവവി(റ)*
=================
വഫാത്ത് ദിനം
റജബ് : 24
=================
ഉപ്പാ.......
നമ്മുടെ വീട് മുഴുവനും പ്രകാശിക്കുന്നത്
ഞാൻ കാണുന്നു........,
ഏഴുവയസ്സ് പ്രായമുള്ള കുട്ടിക്കാലത്ത് ഒരു രാത്രി ഉറക്കിൽ നിന്ന് ചാടി എഴുന്നേറ്റു കൊണ്ട് കുട്ടി പറയുകയാണ്.
സാത്വികനായിരുന്ന പിതാവ് പറയുകയാണ് . മകൻ കണ്ടത് ലൈലത്തുൽ ഖദ്റിനെയാണ്. അന്ന്
റമളാനിലെ ഇരുപത്തേഴാം രാവായിരുന്നു.
ആ കുട്ടിയായിരുന്നു *ഇമാം നവവി(റ).*
അത്ഭുതകരമായ ജീവിതത്തിലൂടെ ചരിത്രത്തിലെ അപൂർവ്വ വ്യക്തിത്വമായി മാറിയ മഹാത്മാവ് ,
45 വയസ്സ് മാത്രമായിരുന്നു ആ ജീവിതം , നൂറ്റാണ്ടുകൾ ചെയ്യുന്ന കാര്യങ്ങൾ
ചെയ്തു തീർത്ത അത്ഭുത ജീവിതം.
പഠന കാലത്ത് ദിനവും വിവിധ ഫന്നുകളിൽ 12 കിതാബുകൾ പാഠം മാറുകയും അത് പഠിക്കുകയും നോട്ട് എഴുതുകയും ചെയ്യുമായിരുന്നു. ഇരുപത്തിനാല് മണിക്കൂർ ഉള്ള ഒരു ദിനത്തിലെ കാര്യങ്ങളായിരുന്നു. എങ്ങിനെയിത് സാധ്യമാക്കി. വലിയ തൗഫീഖ് തന്നെ. സമയത്തിൽ വലിയ
ബറക്കത്ത് ലഭിച്ച അനുഗ്രഹീതർ .
രചനാ രംഗത്ത്
ഇമാമവർകൾ സൃഷ്ടിച്ച വിസ്മയങ്ങൾ ഒത്തിരിയാണ്.
സ്വഹീഹ് മുസ്‌ലിമിൻ്റെ ശറഹുകളിൽ ഏറ്റവും പ്രധാനം ഇമാമിൻ്റെ
ശറഹു മുസ്‌ലിമാണ്. ഇതിൻ്റെ പ്രത്യേകത
ഫിഖ്ഹ് അടിസ്ഥാനപ്പെടുത്തിയുള്ള രചനയാണ്.
സുപരിചിതമായ ഇബ്നു ഹജർ(റ)ൻ്റെ തുഹ്ഫ, ഇമാം മഹല്ലി (റ) യുടെ മഹല്ലി
ഇമാം റംലി (റ) യുടെ നിഹായ , ഇമാം
ശർബീനി (റ) യുടെ മുഗ്നിയും
അടക്കമുളള ഒത്തിരി വ്യാഖ്യാനങ്ങൾ
കൊണ്ട് സമ്പന്നമായ മിൻഹാജ് ഇമാമിൻ്റെ ശ്രദ്ധേയമായ രചനയാണ്.
ശൈഖ് അബു ഇസ്ഹാബ്
ശീറാസി(റ)യുടെ
മുഹദ്ദബിന് പ്രൗഢമായൊരു വ്യാഖ്യാനമുണ്ട്
ഇമാമവർകൾക്ക് , ഒമ്പത് വാള്യങ്ങളുള്ള ശറഹുൽ മുഹദ്ദബ് .
റൗളയും ,രിയാളുസ്വാലിഹീനും ,അൽ അർബഊന ന്നവവിയ്യ അടങ്ങുന്ന
രചനകൾ നീണ്ടതാണ്. ഹദീസ് പണ്ഡിതർക്ക് ശറഹു മുസ്‌ലിമും , കർമ്മശാസ്ത്ര പണ്ഡിതർക്ക് മിൻഹാജും , ചരിത്ര പണ്ഡിതർ ക്ക് തഹ്ദീബുൽ അസ്മാഇ വ ലുഗാത്തും
വലിയ റഫറൻസായി നിലകൊള്ളുന്നു.
സദാ സമയവും ഇമാം നവവി (റ) സ്മരിക്കപ്പെടുകയാണ്.
രണ്ടാം ശാഫിഈ എന്നാണ് മഹാനവർകളെ വിളിക്കപ്പെടുന്നത്. അത്യത്ഭുതത്തോടെയാണ് ലോകം മഹാനരിലേക്ക് നോക്കുന്നത്..
ലോകം കൊടുത്ത ആദരവുകളുടെ ചരിതങ്ങൾ എമ്പാടും നിറഞ്ഞു നിൽക്കുന്നു.
ഇമാം താജുദ്ദീൻ സുബ്കി (റ) പറയുന്നു:
"തൻ്റെ പിതാവായ ഇമാം തഖ്യുദ്ദീൻ സുബ്കി (റ) കോവർ കഴുതപ്പുറത്ത് യാത്ര ചെയ്യുന്ന വേളയിൽ വഴിമധ്യെ ഒരു വൃദ്ധനെ കണ്ടുമുട്ടുകയും ,
ധാരാളമായി സംസാരിക്കുകയും ചെയ്തു. സംസാരത്തിനിടയിൽ പെട്ടെന്ന് ചാടിയിറങ്ങി.
ആ വൃദ്ധനെ കൈ പിടിക്കുകയും ദുആ ചെയ്യിപ്പിക്കുകയും , തൻ്റെ കൂടെ ആ കോവർ കഴുതപ്പുറത്ത് യാത്ര ചെയ്യുകയും ചെയ്തു.
എന്തായിരുന്നു കാരണം. ?
ആ വൃദ്ധൻ മഹാത്മാവായ
ഇമാം നവവി(റ)യെ
കണ്ട മനുഷ്യനായിരുന്നു.
മാത്രവുമല്ല , ഇമാം നവവി(റ)
മുദർരിസായിരുന്ന സ്ഥലത്ത് ഹി: 742 ൽ
ഇമാം തഖ് യുദ്ദീൻ സുബ്കി (റ) മുദരിസായി
എത്തിയപ്പോൾ മഹാനവർകൾ ഇരുന്ന ഇരിപ്പടത്തിന്മേൽ ഇമാം സുബ്കി (റ) ചുംബിക്കുമായിരുന്നു.
അദ്ധ്യാത്മിക പാതയിലൂടെ ജീവിതം ധന്യമാക്കിയ ഫഖീഹായ മഹാൻ ഖുതുബിൻ്റെ പദവിയെത്തിച്ചവരായിരുന്നു. അവിടുത്തെ വിർദു ന്നവവി ശ്രേഷ്ഠമായ ഔറാദാണ്. വിശ്വാസികൾ നിത്യവും പാരായണം ചെയ്തു വരുന്നു.
ഇമാമുനാ ശാഫിഈ (റ)യെ പ്രണയിച്ചൊരു ജീവിതമായിരുന്നു.
അതിരുകളില്ലാത്ത പ്രണയം. അങ്ങിനെ
ലയിച്ച് ലയിച്ച് രണ്ടാം ശാഫിയായി .
ഇമാം ശാഫിഈ(റ)ൻ്റ ഖബ്ർ സിയാറത്ത് ചെയ്യാനായി ഈജിപ്തിലേക്കു പുറപ്പെട്ടു, ഇമാം ശാഫിഈ(റ)യുടെ ജാറത്തിന്റെ ഖുബ്ബ ദര്‍ശിച്ചതോടെ ആ സ്ഥലത്ത്
നിന്ന് പിന്നെ ഒരടി മുന്നോട്ട് നീങ്ങിയില്ല,
എന്തേ അങ്ങ് മുമ്പോട്ട് പോകാത്തത് ? ഇമാം ശാഫിഈ(റ) ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവിടുന്ന് താമസിക്കുന്ന വീടു കണ്ടാല്‍ പിന്നെ ഞാന്‍ ഒരടി മുന്നോട്ട് നീങ്ങുകയില്ലായിരുന്നു. ഇതായിരുന്നു
മഹാനവർകളുടെ മറുപടി
തൻ്റെ ഗ്രന്ഥങ്ങളിൽ തൻ്റെ പ്രിയപ്പെട്ടവരായ ഇമാം ശാഫിഈ (റ) യുടെ മഖാമിലെ ഖുബ്ബയുടെ മഹത്വം
എടുത്തുദ്ധരിച്ചവരായിരുന്നു ഇമാമവർകൾ .
ആ ധന്യ ജീവിതം ഹിജ്റ:676,
റജബ്: 24 ന് റബ്ബിൻ്റെ റഹ്മത്തിലേക്ക്
യാത്രയായി.
റബ്ബ് അവിടുത്തെ ബറക്കത്തിനാൽ
നമ്മെ ഈമാനും ,ഇൽമുമുള്ളവരാക്കി
അനുഗ്രഹിക്കുമാറാകട്ടെ ,ആമീൻ .
പ്രാർത്ഥനകളും സ്മരണകളും
നടത്തുക.
അൽഫാതിഹ
മുഹമ്മദ് സാനി നെട്ടൂർ
No comments:
Post a Comment