Sunday, February 27, 2022

ഇമാം നവവി(റ)*

  *ഇമാം നവവി(റ)* 


 *പേർ: യഹ്‌യ* 

 *ജനനം: ഹിജ്‌റ 631* *മുഹര്‍റം* 

 *പിതാവ്: ശറഫ്ബ്‌നുല്‍ മുര്‍റി(റ)* 

 *വഫാത്ത്: ഹിജ്റ 676* *റജബ്24* 

 *വയസ്സ് :45* 


    *ബാല്യത്തിലെ അൽഭുതം* 


 *قال ابن العطار رحمه الله: وذكر لى بعض الصالحين الكبار... فلما بلغ سبع سنين - وكانت ليلة السابع والعشرين  من رمضان - قال والده: وكان نائما في جنبى، فانتبه نصف الليل وأيقظني، وقال : يا أبت ما هذا النور قد ملأ الدار!؟* *فاستيقظ أهله جميعا، ولم نر شيئا، فعرفت أنها ليلة القدر.(المنهج السوى في ترجمة الإمام الننوي للإمام السيوطي:٣٠)* 

〰️〰️〰️〰️〰️〰️〰️〰️〰️〰️

 *ഇമാം നവവി(റ)യുടെ പിതാവ് പറയുന്നതായി ഇബ്നുൽ അത്വാറ്(റ) പറയുന്നു:  മകന്* 

 *ഏഴു വയസ്സുള്ള സമയം റമളാനിലെ* *ഇരുപത്തിയേഴാം രാവ് - എന്റെയടുത്ത് രാത്രി ഉറങ്ങുകയായിരുന്നു* *നവവി(റ). അര്‍ധ രാത്രിയായപ്പോള്‍ എന്നെ വിളിച്ചുണര്‍ത്തി കുട്ടി ചോദിച്ചു: ‘ഉപ്പാ, എന്താണീ വീട്ടിലാകെ ഒരു പ്രകാശം കാണുന്നത്?’ ശേഷം* *വീട്ടുകാരെയെല്ലാം യഹ്‌യ വിളിച്ചുണര്‍ത്തി. പക്ഷേ അവരാരും തന്നെ പ്രകാശം കണ്ടില്ല.  പിതാവ് ശറഫ് അനുസ്മരിക്കുന്നു:* *‘ലൈലത്തുല്‍ ഖദ്‌റിന്റെ ഒളിവാണ് മകന്‍* *കണ്ടത്.’ (അൽമൻഹജുസ്സവി ഫീ തർജുമതിൽ ഇമാമിന്നവവി(റ) :30)*


 *ഗുരുവിന്റെ ദീർഘവീക്ഷണം* 


 *ﻭَﻗَﺎﻝَ ﺷَﻴْﺨﻪ ﻓِﻲ اﻟﻄَّﺮِﻳﻘَﺔ اﻟﺸَّﻴْﺦ ﻳﺎﺳﻴﻦ ﺑﻦ ﻳُﻮﺳُﻒ اﻟﺰَّﺭْﻛَﺸِﻲّ ﺭَﺃَﻳْﺖ اﻟﺸَّﻴْﺦ ﻣﺤﻴﻲ اﻟﺪّﻳﻦ ﻭَﻫُﻮَ اﺑْﻦ ﻋﺸﺮ ﺳِﻨِﻴﻦ ﺑﻨﻮﻯ ﻭَاﻟﺼﺒﻴﺎﻥ ﻳﻜﺮﻫﻮﻧﻪ ﻋﻠﻰ اﻟﻠّﻌﺐ ﻣَﻌَﻬﻢ ﻭَﻫُﻮَ ﻳﻬﺮﺏ ﻣِﻨْﻬُﻢ ﻭﻳﺒﻜﻲ ﻹﻛﺮاﻫﻬﻢ ﻭَﻳﻘْﺮَﺃ اﻟْﻘُﺮْﺁﻥ ﻓِﻲ ﺗِﻠْﻚَ اﻟْﺤَﺎﻝ ﻓَﻮَﻗﻊ ﻓِﻲ ﻗﻠﺒِﻲ ﺣﺒﻪ* *ﻭَﺟﻌﻠﻪ ﺃَﺑﻮﻩُ ﻓِﻲ ﺩﻛﺎﻥ ﻓَﺠﻌﻞ ﻻَ ﻳﺸْﺘَﻐﻞ ﺑِﺎﻟْﺒﻴﻊِ ﻭَاﻟﺸِّﺮَاء ﻋَﻦ اﻟْﻘُﺮْﺁﻥ ﻗَﺎﻝَ ﻓَﺄﺗﻴﺖ اﻟَّﺬِﻱ ﻳﻘﺮﺋﻪ اﻟْﻘُﺮْﺁﻥ ﻓﻮﺻﻴﺘﻪ ﺑِﻪِ ﻭَﻗﻠﺖ ﻟَﻪُ ﻫَﺬَا اﻟﺼَّﺒِﻲ ﻳُﺮْﺟَﻰ ﺃَﻥ ﻳﻜﻮﻥ ﺃﻋﻠﻢ ﺃﻫﻞ ﺯَﻣَﺎﻧﻪ ﻭﺃﺯﻫﺪﻫﻢ ﻭَﻳﻨْﺘَﻔﻊ اﻟﻨَّﺎﺱ ﺑِﻪِ ﻓَﻘَﺎﻝَ ﻟﻲ ﻣﻨﺠﻢ ﺃَﻧْﺖ ﻓَﻘﻠﺖ ﻻَ ﻭَﺇِﻧَّﻤَﺎ ﺃﻧﻄﻘﻨﻲ اﻟﻠﻪ ﺑﺬﻟﻚ ﻓَﺬﻛﺮ ﺫَﻟِﻚ ﻟﻮاﻟﺪﻩ ﻓﺤﺮﺹ ﻋَﻠَﻴْﻪِ ﺇِﻟَﻰ ﺃَﻥ ﺧﺘﻢ اﻟْﻘُﺮْﺁﻥ ﻭَﻗﺪ ﻧﺎﻫﺰ اﻻﺣﺘﻼﻡ.* 

 *(طبقات الشافعية الكبرى-٨/٣٩٦)* 

〰️〰️〰️〰️〰️〰️〰️〰️〰️〰️


 *ഇമാം നവവി(റ)വിന്റെ ആത്മിയ ഗുരുവായ* 

 *ശൈഖ് യാസീനു ബ്‌നു യൂസുഫില്‍ മാറാക്കിശി(റ) പറയുന്നു: ഞാൻ* *നവയില്‍ വെച്ച്  നവവി(റ) നെ കണ്ടു. അന്ന് അദ്ദേഹത്തിന് പത്ത് വയസ്സാണ് പ്രായം. കൂട്ടുകാര്‍ കളിക്കാനായി അദ്ദേഹത്തെ* *നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നു പക്ഷേ അദ്ദേഹം അവിടെ നിന്ന് ഓടിപ്പോയി, അവർ നിർബന്ധിച്ചതിന്റെ പേരിൽ  കരഞ്ഞ്* *കൊണ്ടോടുമ്പോഴും അദ്ദേഹം ഖുര്‍ആന്‍ പാരായണം* *ചെയ്യുന്നുണ്ടായിരുന്നു. ‘എനിക്ക് ആ കുട്ടിയോട് വലിയ ഇഷ്ടം തോന്നി.* 

 *അദ്ദേഹത്തിന്റെ പിതാവ് അദ്ദേഹത്തെ തന്റെ കടയിൽ കച്ചവടത്തിനായി നിയമിച്ചു. പക്ഷേ അദ്ദേഹത്തിന്* *കച്ചവടത്തിൽ തീരെ താല്പര്യമില്ലായിരുന്നു. ആ സമയത്തും മഹാൻ  ഖുർആൻ* *പാരായണത്തിൽ വ്യാപൃതനായിരുന്നു.* 

 *ഞാൻ കുട്ടിയെ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഉസ്താദിനെ സമീപിച്ച് ചില നിര്‍ദേശങ്ങള്‍ നല്‍കി. ഞാന്‍* *ഗുരുനാഥനോടിങ്ങനെ പറഞ്ഞു: ഈ കുട്ടി സമകാലത്തെ വലിയ പണ്ഡിതനും വലിയ* *പരിത്യാഗിയുമായിത്തീരുമെന്നും ഇവനെ കൊണ്ട് സമുദായത്തിന് വലിയ ഉപകാരം ലഭിക്കുമെന്നും എനിക്കു പ്രതീക്ഷയുണ്ട്.’* 


 *ഇതു കേട്ട് ഗുരു ചോദിച്ചു: നിങ്ങളെന്താ ജ്യോത്സ്യനാണോ?* 


 *ഞാന്‍: ‘അല്ല, പക്ഷേ അല്ലാഹു എന്നെക്കൊണ്ടിതു പറയിപ്പിച്ചതാണ്.’* 


 *തുടര്‍ന്ന്  ഇമാമവര്‍കളുടെ പിതാവിനോട് ഈ കാര്യങ്ങളൊക്കെ പറഞ്ഞു.  കുട്ടിയെ ഖുര്‍ആന്‍ പൂര്‍ണമായും ഹിഫ്ളാക്കാൻ പ്രേരിപ്പിക്കാൻ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇമാം ചെറുപ്പത്തിലേ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി.* 

 *(ത്വബഖാത്തു ശ്ശാഫിയ്യത്തിൽ കുബ്റാ:8/396)*


 *ശാഫിഈ ഇമാമി(റ)നോട്  ആദരവ്* 


 *ولقد حكي عن الإمام النووي رحمه الله تعالى أنه لما أتى إلى مصر لزيارة قبر الشافعي رضي الله عنه وقف عند باب القرافة من بعيد ونزل الجمل وذلك بحيث يرى القبة الشريفة وسلم عليه فقيل له: ألا تتقدم؟ فقال: لو كان الشافعي حيا ما كان* *مقامي أن أتقرب منه إلا على هذا من المسافة أو كما قال...* 

 *(إتحاف السادة المتقين للإمام السيد مرتضى الزبيدي ج: ٤ ص: ٤٥٧)* 

〰️〰️〰️〰️〰️〰️〰️〰️〰️〰️

 *സയ്യിദ് മുർതളസ്സബീദി(റ) ഉദ്ധരിക്കുന്നു: ഇമാം നവവി(റ) ഒരിക്കൽ ഇമാം ശാഫിഈ(റ)വിന്റെ ഖബ്റ് സിയാറത്ത് ചെയ്യാൻ മിസ്റിലേക്ക് വന്നപ്പോൾ  മഖാമിന്റെ കവാടത്തിൽ നിന്നും കുറച്ചു അകലെ വെച്ച്  ഒട്ടകപ്പുറത്ത് നിന്നും ഇറങ്ങുകയും ഖുബ്ബ കാണുന്ന വിധത്തിൽ* *അവിടെത്തന്നെ നിന്ന് സിയാറത്ത് ചെയ്യുകയും സലാം പറയുകയും ചെയ്തു. ഒരാൾ ചോദിച്ചു: അങ്ങെന്താണ് മുന്നോട്ട് പോകാത്തത്?* 

 *നവവി(റ): ശാഫിഈ ഇമാം(റ) ഇപ്പോൾ ജീവിച്ചിരുപ്പുണ്ടെങ്കിൽ ഞാനിത്ര ദൂരത്തേ നിൽക്കുകയുള്ളു.* 

 *(ഇത്ഹാഫ്:4/357)*


 *വൃദ്ധന്റെ കോലത്തിൽ ഇബ്‌ലീസ്* 


 *قال : وكنت مريضة بالمدرسة الرواحية ، فبينما أنا في بعض الليالي في الصفة الشرقية منها ، ووالدي واخوتي وجماعة من أقاربي نائمون إلى جنبي ، إذ نشطني الله تعالی وعافاني من الحمى ، فاشتاقت نفسي إلى الذكر ، فجعلت أسبح ، فبينا أنا كذلك بين الجهر والاسرار ، إذا شیخ حسن الصورة جميل* *المنظر ، يتوضأ على حافة البركة وقت نصف الليل او قريب منه ، فلما فرغ من وضوئه أتاني وقال لي يا ولدي لا تذكر الله تعالی تشوش على والدك واخوتك وأهلك ومن في هذه المدرسة ، أنت ؟ فقال ، أنا ناصح لك، ودعني أكون من کنت ، فوقع في نفسي أنه إبليس ، فقلت : أعوذ بالله من الشيطان الرجيم ، ورفعت صوتي بالتسبيح ، فأعرض عني ومشى إلى ناحية باب المدرسة ، فانبهت والدي والجماعة على صوتي فقمت إلى باب المدرسة فوجدته مقفلا ، وفتشتها فلم أجد فيها أحدا غير من كان فيها ، فقال لي والدي : با يحيى ، ما خبرك ؟ فأخبرته الخبر ، فجعلوا يتعجبون ، وقعدنا كلنا نسبح ونذكر.* 

 *(المنهج السوي في ترجمة الإمام النووي:٥٥)* 

〰️〰️〰️〰️〰️〰️〰️〰️〰️〰️

 *ഇമാം സുയുത്വി(റ) ഉദ്ധരിക്കുന്നു: ഇമാം നവവി(റ) പറയുന്നു: റവാഹിയ്യ* *മദ്‌റസയിലായിരിക്കെ ഞാൻ രോഗിയായി.*  *അന്നു രാത്രി  മദ്‌റസയുടെ കിഴക്ക് വശത്തായിരുന്നു ഞാന്‍. പിതാവും മറ്റ് സഹോദരങ്ങളും എന്റെ അടുത്തായി* *കിടന്നുറങ്ങുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെ എന്റെ പനി സുഖപ്പെടുകയും ഞാന്‍ ഉന്മേഷവാനാവുകയും ചെയ്തു. അപ്പോള്‍* *അല്‍പം ദിക്ര്‍ ചൊല്ലാന്‍ ആഗ്രഹിച്ചു. അങ്ങനെ അധികം ഉറക്കെയും എന്നാല്‍ തീരെ* *പതുക്കെയുമല്ലാത്ത വിധത്തില്‍ ഞാന്‍ തസ്ബീഹ് ചൊല്ലാനാരംഭിച്ചു. അര്‍ധ രാത്രിയായപ്പോള്‍ കാണാനഴകുള്ള ഒരു വൃദ്ധന്‍ ഹൗളില്‍ നിന്ന് വുളു ചെയ്യുന്നത് കണ്ടു. ശേഷം അയാള്‍ എന്റെയടുത്തുവന്നു പറഞ്ഞു: ‘മോനേ, നീ ദിക്ര്‍ ചൊല്ലണ്ട. നിന്റെ പിതാവിനും സഹോദരങ്ങള്‍ക്കും കുടുംബത്തിനും ഈ മദ്‌റസയിലുള്ളവര്‍ക്കും അതൊരു ശല്യമാകും.’ ഞാനപ്പോള്‍ ചോദിച്ചു: കാരണവരേ, നിങ്ങളാരാണ്?* 


 *‘അത് വിടുക. ഞാനാരെങ്കിലുമായിക്കോട്ടെ. നിന്റെയൊരു ഗുണകാംക്ഷിയാണെന്ന് കൂട്ടിക്കോളൂ’ എന്നായിരുന്നു വൃദ്ധന്റെ മറുപടി.* 


 *ഇത് ഇബ്‌ലീസാണെന്ന് എന്റെ മനസ്സ് പറഞ്ഞു. ഉടന്‍ ഞാന്‍* ‘ *അഊദുബില്ലാഹി….’ ചൊല്ലി. ഉറക്കെ തസ്ബീഹും ആരംഭിച്ചു. ഇത് കേട്ടതും വൃദ്ധന്‍* *വാതിലിന്റെ ഭാഗത്തേക്ക് നീങ്ങി. ഞാന്‍ തസ്ബീഹ് തുടര്‍ന്നു.* *പിതാവിനെയടക്കം എല്ലാവരെയും* *ഉണര്‍ത്തുകയും ചെയ്തു. എന്നാല്‍ വാതിലിനു സമീപം ചെന്നു* *നോക്കിയപ്പോള്‍ അത് പൂട്ടിയ അവസ്ഥയില്‍* *തന്നെയായിരുന്നു. ആ വൃദ്ധനെ അവിടമാകെ തിരഞ്ഞെങ്കിലും* *നേരത്തെയുണ്ടായിരുന്നവരല്ലാതെ ആരെയും കണ്ടില്ല. ഞാനിങ്ങനെ ചെയ്യുന്നത് കണ്ട് പിതാവ് ചോദിച്ചു: ‘യഹ്‌യാ, എന്താണിത്?’ ഞാന്‍ സംഭവം വിവരിച്ചപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടു. ഉടന്‍ ഞങ്ങളെല്ലാം* *കൂട്ടമായി* *തസ്ബീഹും മറ്റു ദിക്‌റുകളും ആരംഭിച്ചു.’* 

 *(അൽമൻഹജുസ്സവി:55)*



 *ദിനേന 12 സബ്കുകൾ* 


 *തന്റെ പഠനത്തെക്കുറിച്ച് ഇമാം നവവി(റ)ന്റെ വിവരണം ശിഷ്യന്‍ ഉദ്ധരിക്കുന്നതിങ്ങനെ:* *‘ഞാന്‍ എല്ലാ ദിവസവും മഹാന്മാരായ ഗുരുവര്യന്മാരുടെ അടുത്തു നിന്ന് 12 പാഠങ്ങള്‍* *ഓതുമായിരുന്നു. വസ്വീത്വില്‍ (ഇമാം ഗസ്സാലി-റ-യുടെ ഫിഖ്ഹ് ഗ്രന്ഥം) നിന്ന് രണ്ടു പാഠവും അല്‍മുഹദ്ദബ് (ഇമാം ശീറാസി-റ-യുടെ കര്‍മശാസ്ത്ര ഗ്രന്ഥം),* *അല്‍ജംഉ ബൈനസ്സ്വഹീഹൈനി (ഹാഫിള് അബൂഅബ്ദില്ലാഹില്‍ ഉന്‍ദുലൂസി-റ-യുടെ ഹദീസ് കിതാബ്),* *സ്വഹീഹ് മുസ്‌ലിം, ഇബ്‌നു ജിന്നി(റ)യുടെ ലുമഅ്(വ്യാകരണ ഗ്രന്ഥം),* *ഇബ്‌നുസ്സക്കീത്ത്(റ)യുടെ ഇസ്വ്‌ലാഹുല്‍ മന്‍ത്വിഖ് (സാഹിത്യ കൃതി), ഇല്‍മുസ്സ്വര്‍ഫ്, ഉസ്വൂലുല്‍ ഫിഖ്ഹ്, അസ്മാഉര്‍രിജാല്‍ (ഹദീസ് നിവേദക ചരിത്രം), ഉസ്വൂലുദ്ദീന്‍ (വിശ്വാസ കാര്യം)* *എന്നിവകളില്‍ ഓരോ പാഠവുമായിരുന്നു നിത്യവും പഠിച്ചിരുന്നത്.’*


 *അറിവിനായുള്ള ജീവിതം* 


 *ഇബ്‌നുല്‍ അത്താര്‍ പറഞ്ഞു: മുഴുവന്‍ സമയവും അറിവു ശേഖരണത്തിനും സല്‍കര്‍മ നിര്‍വഹണത്തിനും വിനിയോഗിച്ചിരുന്ന ഇമാം ദിവസം ഒരു തവണ മാത്രമേ ഭക്ഷണം* *കഴിച്ചിരുന്നുള്ളൂ. അത്താഴ സമയത്ത് ഒരു പ്രാവശ്യം വെള്ളവും കുടിക്കും.* *ഉറക്കം വരുമെന്ന് ഭയന്ന് ഒരിക്കലും തണുത്ത വെള്ളം കുടിച്ചിരുന്നില്ല. ഭക്ഷണത്തിന് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കുകയോ ഒരേ സമയം രണ്ട് തരം കറികള്‍* *ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല. പിതാവ് എത്തിച്ചുകൊടുക്കുന്ന ഉണങ്ങിയ കാരക്ക, അത്തിപ്പഴം പോലുള്ള ലളിത ഭക്ഷണമായിരുന്നു കഴിച്ചിരുന്നത്.* *ഭൗതികമായ ആഡംബരങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നു. ആരാധനാ കാര്യങ്ങളില്‍ വളരെ ശ്രദ്ധ പുലര്‍ത്തുകയും അതിനായി ഏറെ സമയം വിനിയോഗിക്കുകയും ചെയ്യുമായിരുന്നു* *(ശദറാത്തുദ്ദഹബ് 5/353).*

[26/02, 10:14 pm] Ustha: *സമയത്തിൽ ബറകത്തുള്ള മഹാൻ* 


 *ഇമാം യാഫിഈ(റ) പറയുന്നു: ആയുസ്സിലും സമയത്തിലും ബറകത്ത് നല്‍കപ്പെട്ട മഹാനാണ് ഇമാം നവവി(റ).* *അല്ലാഹുവിന്റെ പ്രത്യേക പരിഗണന മഹാനു ലഭിച്ചിരുന്നു. ആ പരിഗണനയുടെ ബറകത്താണ് ജീവിതത്തിലും രചനയിലും പ്രകടിതമായത്.* *അതുകൊണ്ടാണ് സര്‍വ നാടുകളിലും സകല ജനങ്ങളും മഹാന്റെ കിതാബുകള്‍ നെഞ്ചോട് ചേര്‍ക്കുന്നത് (മിര്‍ആതുല്‍ ജിനാന്‍, 4/185).*

[26/02, 10:14 pm] Ustha: *കണ്ട കണ്ണുകളോട് ആദരവ്* 


 *وقال الشيخ تاج الدين السبكي رحمه الله في الترشيح : واقف الوالد مرة وهو راكب على بغلته شيخا عاميا  ماشيا، فتحادثا، فوقع في كلام ذلك الشيخ أنه رأى النووى،  ففي الحال نزل عن بغلته وقبل يد ذلك الشيخ العامى وسأله الدعاء، وقال له  اركب خلفي، فلا اركب وعين رأت وجه النووي تمشي بين يدي.* 

 *(المنهج السوي في ترجمة الإمام النووي: ٦١)* 

〰️〰️〰️〰️〰️〰️〰️〰️〰️〰️

 *താജുദ്ദീനുസ്സുബ്കി(റ) പറയുന്നു: എന്റെ പിതാവ് തഖിയുദ്ദീനുസ്സുബ്കി(റ) ഒരിക്കൽ തന്റെ കുതിരപ്പുറത്തു യാത്ര ചെയ്യവേ യാദൃശ്ചികമായി നടന്നു പോകുന്ന വൃദ്ധനായ ഒരു സാധാരണക്കാരനെ കാണാനിടയായി. അവർ പരസ്പരം കുറച്ചു സമയം സംസാരിച്ചു. സംസാര മധ്യേ ആ വൃദ്ധന്‍ താന്‍ ഇമാം നവവി(റ)വിനെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. അതുകേട്ട* *ഉടനെ മഹാനവർകൾ തന്റെ കുതിരപ്പുറത്തു നിന്ന് താഴെയിറങ്ങി ആ വൃദ്ധന്റെ കൈ പിടിച്ചു ചുംബിച്ച് കൊണ്ട്* *പറഞ്ഞു: നിങ്ങള്‍  വാഹനത്തിൽ എന്റെ പിന്നിൽ കയറണം. ഇമാം നവവി(റ)വിനെ കണ്ട നിങ്ങള്‍ നടക്കുമ്പോൾ ഞാന്‍ വാഹനപ്പുറത്ത് സഞ്ചരിക്കുകയില്ല.* 

 *(അൽമൻഹജുസ്സവി:61)*

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....