Friday, February 25, 2022

ഇമാം നവവി رض

 [Repost with updation]

#തിരുത്തപ്പെടേണ്ട_ധാരണ...

ഇന്ന് ഇമാം നവവി رضي الله تعالى عنه വിന്റെ വഫാത് ദിനം (ഹിജ്റഃ 676 റജബ് 24 ബുധനാഴ്ച രാവിൽ).

'45 അല്ലെങ്കിൽ 46 വർഷം കൊണ്ട് ഇമാം നവവി رضي الله تعالى عنه തീർത്ത വിപ്ലവങ്ങൾ...' ചിലരെങ്കിലും ഇങ്ങിനെ ധരിച്ചിട്ടുണ്ടാകാം. മഹാനവർകളുടെ ആകെ ആയുസ്സിനെക്കുറിച്ചാണിതെങ്കിൽ പന്തികേടൊന്നുമില്ല. നേരെമറിച്ച്, വൈജ്ഞാനിക രംഗത്ത് അവിടുന്ന് ചെലവിട്ട കാലയളവിനെക്കുറിച്ചാണെങ്കിൽ ആ ധാരണ  തിരുത്തപ്പെടേണ്ടതല്ലേ?. കാരണം, ഇമാം നവവി (റ) -ചെറുപ്പത്തിൽ തന്നെ ഖ്വുർആൻ പഠനമാരംഭിച്ചിട്ടുണ്ടെങ്കിലും- ഔദ്യോഗികമായി ഇൽമിയ്യായ മേഖലയിലേക്ക് കടന്നു വന്നത് പത്തൊമ്പതാം വയസ്സിൽ മാത്രമാണ്.  വിശ്രുതരായ നിരവധി പണ്ഡിതന്മാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 26 അല്ലെങ്കിൽ 27 വർഷം കൊണ്ട് മാത്രമാണ് മഹാനവർകൾ ഈ വിപ്ലവങ്ങളെല്ലാം തീർത്തതെന്നർത്ഥം. ഇമാം നവവി رضي الله تعالى عنه വിനെക്കുറിച്ച് ഇപ്പോൾ കൂടുതലെഴുതുന്നില്ല. ചില വിവരങ്ങൾ മാത്രം താഴെ ചേർക്കുന്നു...


ഇമാം സുയൂത്വി رضي الله تعالى عنه ഉദ്ധരിക്കുന്നു:

ونوزع مرة في النقل عن الوسيط فقال: "أتنازعني وقد طالعته أربعمائة مرة؟".

__المنهاج السوي للإمام السيوطي ص: ٤٣


ഇമാം ഇബ്നുൽ അത്ത്വാർ رضي الله تعالى عنه പറയുന്നു:

وقال لي جماعة من أقاربه وأصحابه بنوى: إنهم سألوه يوما أن لا ينساهم في عرصات القيامة، فقال لهم: "إن كان ثم جاه، والله لا دخلت الجنة وأحد ممن أعرفه ورائي، ولا أدخلها إلا بعدهم".

__تحفة الطالبين للإمام ابن العطار ص: ١٥٤


ഇമാം അസ്സയിദ് മുർതളാ അസ്സബീദീ رضي الله تعالى عنه പറയുന്നു:

ولقد حكي عن الإمام النووي رحمه الله تعالى أنه لما أتى إلى مصر لزيارة قبر الشافعي رضي الله عنه وقف عند باب القرافة من بعيد ونزل الجمل وذلك بحيث يرى القبة الشريفة وسلم عليه فقيل له: ألا تتقدم؟ فقال: لو كان الشافعي حيا ما كان مقامي أن أتقرب منه إلا على هذا من المسافة أو كما قال...

__إتحاف السادة المتقين للإمام السيد مرتضى الزبيدي ج: ٤ ص: ٤٥٧، وكذا في المطلب التام السوي للعلامة مصطفى البكري ٣١


ഇമാം സഖാവി رضي الله تعالى عنه പറയുന്നു:

بل حكى (أي: الإمام تاج الدين السبكي رضي الله تعالى عنه) عن والده (وهو الإمام تقي الدين السبكي رضي الله تعالى عنه) أيضا أنه رافق في مسيره -وهو راكب بغلته- شيخا ماشيا فتحادثا فكان في كلام ذاك الشيخ: أنه رأى النواوي قال: ففي الحال نزل الوالد عن بغلته وقبل يد ذاك الشيخ وهو عامي جلف وسأله الدعاء ثم دعاه حتى أردفه معه وقال: لا أركب وعين رأت وجه النواوي تمشي بين يدي أبدا

__المنهل العذب الروي للإمام السخاوي ص: ٦٤


ഇമാം ഇബ്‌നു ഇമാമില്‍ കാമിലിയ്യ: رضي الله تعالى عنه പറയുന്നു:

وكان رحمه الله إذا ذكر الصالحين ذكرهم بتعظيم وتوقير واحترام، وسوَّدهم وذكر مناقبهم، وكراماتهم.

__بغيةالراوي للإمام ابن إمام الكاملية ص: ٣٧


ഇമാം നവവി رضي الله تعالى عنه വിന്റെ ചരിത്രം പരാമർശിച്ച ഗ്രന്ഥങ്ങൾ നിരവധിയാണ്...

അവിടുത്തെക്കുറിച്ച് പറയുന്നതിനു മാത്രമായുള്ള പൗരാണികമായ അഞ്ച് രചനകൾ തന്നെ ശ്രദ്ധയിൽ പെട്ടു.


١) تحفة الطالبين في ترجمة شيخنا الإمام النووي محيي الدين

ഇമാം നവവി رضي الله تعالى عنه യുടെ ശിഷ്യനും 'മുഖ്തസ്വറുന്നവവി' എന്ന പേരില്‍ വിശ്രുതനുമായ ഇമാം അലാഉദ്ദീൻ ഇബ്‌നുൽ അത്ത്വാര്‍ رضي الله تعالى عنه (വഫാത്: ഹി.724)  ആണിതിന്റെ രചയിതാവ്.

http://www.feqhweb.com/dan3/uploads/13581553681.pdf


٢) ترجمة الشيخ محيي الدين يحيى الحزامي النووي الدمشقي الشافعي

ഇമാം ഇബ്നു സ്സ്വൈറഫീ (റ) ആണ് (വഫാത്: ഹി.738) ഇതിന്റെ രചയിതാവ്.


٣) بغية الراوي في ترجمة الإمام النواوي

ഇമാം കമാലുദ്ദീൻ ഇബ്‌നു ഇമാമില്‍ കാമിലിയ്യഃ رضي الله تعالى عنه (വഫാത്: ഹി.874) ആണ് ഇതിന്റെ രചയിതാവ്.

http://ia600701.us.archive.org/31/items/LQa3alshr12/3shr146.pdf


٤) المنهل العذب الروي في ترجمة قطب الأولياء النووي

ഇമാം ശംസുദ്ദീൻ അസ്സഖാവീ رضي الله تعالى عنه (വഫാത്: ഹി. 902) ആണ് ഇതിന്റെ രചയിതാവ്.

http://archive.org/download/abu_yaala_tarjamanawawi_shakhawi/tarjamanawawi_shakhawi.pdf


٤) المنهاج السوي في ترجمة الإمام النووي

ഇമാം ജലാലുദ്ദീൻ അസ്സുയൂത്വി رضي الله تعالى عنه (വഫാത്: ഹി. 911) ആണിതിന്റെ രചയിതാവ്.

http://www.archive.org/download/nawawisayuti/nawawi_sayuti.pdf


ഇവകളിൽ ഇമാം കമാലുദ്ദീൻ ഇബ്‌നു ഇമാമില്‍ കാമിലിയ്യഃ (റ) യുടെയും ഇമാം സഖാവീ (റ) യുടെയും ഗ്രന്ഥങ്ങൾ ഇമാം നവവീ (റ) യുടെ മഖ്ബറക്കരികിൽ ഓതപ്പെട്ടതായി ഇമാം സഖാവി (റ) അൽ ജവാഹിറു വദ്ദുററിൽ (3/ 1276) രേഖപ്പെടുത്തിയിട്ടുണ്ട്.


ഇമാം നവവീ رضي الله تعالى عنه വിന്റെയും മറ്റു മഹാന്മാരുടെയും ബറകാത്ത് കൊണ്ട് അല്ലാഹു سبحانه وتعالى നമുക്ക് ഉപകാര പ്രദമായ വിജ്ഞാനം നൽകട്ടെ... ആമീൻ, ആമീൻ, ആമീൻ.


ദുആ വസ്വിയ്യതോടെ,

അഹ്മദ് കാമിൽ സഖാഫി മമ്പീതി

#മഅ്ദിൻ_സ്കൂൾ_ഓഫ്_എക്സലൻസ്_മലപ്പുറം

+917736366189

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...