Friday, January 28, 2022

തബ്ലീഗ് ജമാഅത്ത്

 തബ്ലീഗ് 2

ഒരുപാട് പിഴച്ച വാദങ്ങളുള്ള അഹ്ലുസ്സുന്നത്തിന്റെ അഖീദ ക്കെതിരായ വാദങ്ങളുള്ള പ്രസ്ഥാനമാണ് തബ്ലീഗ് ജമാഅത്ത് .

റസൂൽ (സ) യെ ദൂരെ നിന്ന് വിളിക്കുന്നത് അവിടുന്ന് ഹാജരുണ്ടാവും കാണും എന്ന് കരുതിയാണെങ്കിൽ ഒരിക്കലും പാടില്ലാത്തതും അപ്രകാരം കരുതിയില്ലെങ്കിൽ പോലും പിശാച് പിഴപ്പിക്കാനിടയാകുമെന്നും അതിനാൽ അങ്ങനെ ചെയ്യുന്നത് വർജ്ജിക്കണമെന്നും മകാതിബിന്റെ തൊണ്ണൂറാം പേജിൽ തബ്ലീഗ് സ്ഥാപകനായ  ഇല്യാസി പ്രസ്താവിച്ചിട്ടുണ്ട്. ഇത് നിസ്കാരത്തിലായാലും അല്ലെങ്കിലും ഒരു പോലെയാണെന്നാണ് ഇദ്ദേഹത്തിന്റെയും ഗുരുവര്യരുടെയും വിശ്വാസം.

റസൂൽ (സ) യെ ദൂരെ നിന്നോ അടുത്ത് നിന്നോ ഏത് വിധേനയും ഇൽമുൽ ഗൈബ് വഴി അവിടുന്ന് വിശ്വസിച്ച് വിളിച്ചാൽ മുശ്രിക്കാണെന്നാണ് അവർ പ്രസ്താവിക്കുന്നത്.

അത് കൊണ്ട് നിസ്കാരത്തിലെ തശഹുദിൽ പോലും

 "അസ്സലാമു അലൈക" എന്ന സംബോധന ഒഴിവാക്കുന്നതിന് വിരോധമില്ലെന്ന് സമീപകാല ഒഹാബി നേതാവ് നാസിറുദ്ദീൻ അൽബാനിയുടെ വാദം തന്നെയാണ് ഇൽയാസിന്റെ നേതാക്കൾക്കുമുള്ളത്.

ഫതാവാ റശീദിയ്യ ബറാഹീനെ ഖാതിഅ: മുതലായ ഗ്രന്ഥങ്ങൾ ഇതിന് സാക്ഷ്യം വഹിക്കുന്നുണ്ട്.

 വഹാബി - മൗദൂദികളെ പോലെ സമുദായം ഒന്നടങ്കം പിഴച്ചു പോയി എന്ന് വാദിച്ച് കൊണ്ടാണ് തബ്ലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അതിന്റെ വക്താക്കളും മുതിർന്നത്.

തബ്ലീഗി ദസ്തൂറുൽ അമൽ എന്ന പുസ്തകത്തിൽ നിന്ന് അക്കാര്യം വ്യക്തമാണ്.

വിശ്വാസ കാര്യങ്ങളോ ഫുറുഈ മസ്അലകളോ ചർച്ച ചെയ്യാൻ പാടില്ലെന്നും സാക്ഷാൽ തൗഹീദും ഇസ്ലാമിന്റെ അർകാനുകളും മാത്രമെ തബ്ലീഗ് ചെയ്യാവൂ എന്നും ദസ്‌തൂറുൽ അമൽ പ്രത്യേകം നിർദ്ദേശിച്ചതായി കാണാം.

ആകയാൽ സുന്നത്ത് ജമാഅത്തിന്റെ വിശ്വാസമോ മദ്ഹബുകൾ അനുസരിച്ച് ശാഖാപരമായ മസ്അലകളോ ചർച്ച ചെയ്യാൻ പാടില്ലത്രെ.

അതേസമയം വഹാബി സ്ഥാപകനായ മുഹമ്മദ് ബ്നു അബ്ദുൽ വഹാബ് നല്ല മനുഷ്യനാണെന്നും അദ്ദേഹത്തിന്റെ വിശ്വാസങ്ങൾ അതിശ്രേഷ്ഠമാണെന്നും അവർ ഫത് വ ഇറക്കുകയും ചെയ്തിരിക്കുന്നു.

ജനങ്ങളുമായി ഇടപഴകുമ്പോൾ റസൂൽ (സ) യുടെ ഹൃദയത്തിൽ കലർപ്പ് ഉണ്ടാകുന്നത് കൊണ്ടാണ് അവിടുന്ന് നൂറു പ്രാവശ്യം പാപമോചനം തേടിയിരുന്നതെന്ന് പ്രസ്താവിക്കുക വഴി റസൂൽ (സ) യുടെ പാപസുരക്ഷിതത്വത്തെ ചോദ്യം ചെയ്യാൻ പോലും തബ്ലീഗ് സ്ഥാപകൻ ഇല്യാസ് ധൈര്യപ്പെട്ടു.

റസൂൽ (സ) ക്ക് ഗൈബ് അറിയുമെന്ന് വിശ്വസിക്കുന്നത് ശിർക്കാണെന്നാണിവരുടെ മതം .

മരിച്ചവരെ വിളിച്ച് ഇസ്തിഗാസ ചെയ്യുന്നതും ഇങ്ങനെ തന്നെ .

മരണാനന്തരം കേൾക്കുമെന്ന കാര്യവും ഇവർ നിഷേധിക്കുന്നു.

സിയാറത്തിന് യാത്രചെയ്യൽ കുറ്റകരമായിട്ടാണ് ഇവർ രേഖപ്പെടുത്തിയിരിക്കുന്നത്.

മൗലിദുകൾ ഉറൂസ് മുതലായവയും ശിർക്കിന്റെ ഗണത്തിൽ എണ്ണിയിരിക്കുന്നു.

മഹാന്മാരുടെ മഖ്ബറകളിൽ വിളക്ക് കത്തിക്കുക, സിയാറത്തിനെത്തുന്നവർക്ക് ദാഹജലം, വുളുവിനുള്ള വെള്ളം മുതലായവകൾ നല്കി സേവനം ചെയ്താലും അവരുടെ വീക്ഷണത്തിൽ ശിർക്ക് പ്രവർത്തിച്ചവനായി .


തുടരും


( താഴെയുള്ള കത്ത് പരേതനായ വടുതല മൂസ മൗലവി തബ്ലീഗ് ജമാഅത്ത് അടിയുറച്ച സുന്നി പ്രസ്ഥാനമാണെന്നും അവർ പിഴച്ചവരാണെന്ന് പറയുന്നത് തെറ്റാണെന്നും രേഖപ്പെടുത്തി നല്കിയ മറുപടിക്കത്ത് )


https://m.facebook.com/story.php?story_fbid=4427564997344632&id=100002735273937

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....