Wednesday, January 12, 2022

ശൈഖില്ലാത്തവന്റെ നിസ്ക്കാരം

 *ശൈഖില്ലാത്തവന്റെ നിസ്ക്കാരം*


_✒️മൗലാനാ നജീബുസ്താദ്_


*❓പ്രശ്നം:* ഏതെങ്കിലുമൊരു ആത്മീയ ശൈഖിനെ സ്വീകരിക്കാത്തവർ നിസ്ക്കാരത്തിൽ ചൊല്ലേണ്ട വജ്ജഹ്തു വജ്ഹിയ, ഖശഅ ലക സംഈ വ ബസ്വരീ തുടങ്ങിയ ദിക്റുകളൊന്നും ചൊല്ലാൻ പാടില്ലെന്നും അത്തരക്കാർ ചൊല്ലുന്നത് കളവായിത്തീരുമെന്നും അതിനാൽ ശരിയായ രീതിയിൽ നിസ്ക്കരിക്കാൻ പോലും ഒരു ശൈഖ് വേണമെന്നും ഒരു ത്വരീഖത്തുകാരന്റെ പ്രസംഗത്തിൽ കേട്ടു. എനിക്കൊരു ത്വരീഖത്തും ശൈഖുമില്ല. പറയപ്പെട്ട ദിക്റുകൾ ഞാൻ ചൊല്ലേണ്ടതില്ലേ? ഫിഖ്ഹിന്റെ കിതാബുകളിൽ അത്തരമൊരു ചർച്ചയുണ്ടോ? ഉത്തരം നൽകി സഹായിക്കണമെന്നപേക്ഷിക്കുന്നു.


*✅ഉത്തരം:* മനസ്സും പ്രവൃത്തിയും ചൊല്ലുമെല്ലാം യോജ്യമായിരിക്കേണ്ട കാര്യം ഫുഖഹാഅ് ചർച്ച ചെയ്യാതിരിക്കില്ലല്ലോ. വജ്ജഹ്തു ചൊല്ലുമ്പോളും ഖശഅ ലക പോലുള്ള ദിക്റുകൾ ചൊല്ലുമ്പോളും അതിന്റെ അർത്ഥം ആലോചിച്ചു കൊണ്ടു നിർവ്വഹിക്കൽ സുന്നത്താണന്നു ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട്. തുഹ്ഫ 2-102. 


വജ്ജഹ്തു ചൊല്ലുമ്പോൾ തന്റെ ശരീരമാസകലം അല്ലാഹുവിലേക്കു തിരിച്ചുവെന്നാണ് അതിന്റെ അർത്ഥമെന്നും തത്സമയം ഈ പ്രതിജ്ഞ സത്യസന്ധമായിരിക്കാൻ ശ്രദ്ധവേണ്ടതാണെന്നും ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട്. തുഹ്ഫ: 2-30. അതുപോലെ റുകൂഇൽ ഖശഅ ലക സംഈ പറയുമ്പോൾ അതു സത്യ സന്ധമായിരിക്കാൻ ശ്രദ്ധിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തുഹ്ഫ: 2-61. ഇതൊക്കെ ഒരു ശൈഖോ കൈതുടർച്ചയോ ഇല്ലാതെ അസാധ്യമാണെന്ന് അവരാരും പറഞ്ഞിട്ടുമില്ല. വ്യാജ ത്വരീഖത്തുകാരുടെ കുപ്രചാരണം വരെ ദീനിന്റെ ഇമാമുകളാരും ഈ വകയൊന്നും പറഞ്ഞിട്ടില്ല. മാത്രമല്ല, ഈ ദിക്റുകളിൽ പറഞ്ഞ പ്രകാരം സകലാവയവങ്ങളും അല്ലാഹുവിനു വിധേയപ്പെടുകയും കീഴ് വണങ്ങുകയും ചെയ്യുന്ന നിലവാരത്തിലേക്കെത്തിച്ചേരാത്തവരും ഈ ദിക്റുകൾ ചൊല്ലേണ്ടതാണെന്നും കാരണം ഇങ്ങനെ ചൊല്ലാൻ ശർഅ് പുണ്യമായി കൽപിച്ചിട്ടുള്ളതാണെന്നും ഇമാമുകൾ വ്യക്തമാക്കിയിട്ടുമുണ്ട്. ശർവാനി 2-61. മറിച്ചുള്ളതെല്ലാം വ്യാജന്മാരുടെ ബഡായികളാണ്.


(പ്രശ്നോത്തരം: 2019 സെപ്തംബർ).

No comments:

Post a Comment

*ഓൺലൈൻ ഇടപാടുകൾ*

 *ഓൺലൈൻ ഇടപാടുകൾ* ചോദ്യം: ഓൺലൈൻ ഇടപാടുകൾ വ്യാപകമായി ക്കൊണ്ടിരിക്കുകയാണല്ലോ. ഓൺലൈനിലൂടെ വാങ്ങു മ്പോൾ പലതിനും നല്ല വിലക്കുറവുണ്ടെന്നാണ് അിറ യാ...