*ഇബ്നു_തീമിയ്യ*
_✒️മുഫ്തി: താജുല്‍ ഉലമാ സ്വദഖത്തുല്ല മുസ്ലിയാര്‍ വണ്ടൂര്‍_
*❓ചോദ്യം:* ഇബ്നു തീമിയ്യയെ സംബന്ധിച്ച് വിശദവിവരം അറിയാൻ ആഗ്രഹിക്കുന്നു. കേരളത്തിലെ ഉലമാക്കൾ അദ്ദേഹത്തെ എതിർക്കുന്നുവെങ്കിലും മറ്റു ചില ഉലമാക്കൾ അദ്ദേഹത്തെ അംഗീകരിക്കുകയും അദ്ദേഹത്തിന്റെ വാക്കുകൾ തെളിവായി എടുക്കുകയും ചെയ്യുന്നു. ചില മഹാൻമാരുടെ ഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ ഖൗലുകൾ എടുത്തുദ്ധരിച്ചു കാണുന്നു. അദ്ദേഹം ശൈഖുൽ ഇസ്ലാം ആണോ? അദ്ദേഹത്തെപ്പറ്റി നാം എന്തു മനസ്സിലാക്കണം? തെളിവു സഹിതം വിവരിച്ചാലും.
*✅ഉത്തരം:* ഇബ്നു തീമിയ്യ: ഹമ്പലി മദ്ഹബിലെ പിൻഗാമികളുടെ നേതാവാണെന്ന് ഫതാവൽ കുബ്റ 4-23ൽ പ്രസ്‌താവിക്കപ്പെട്ടിട്ടുണ്ട്. ആ നിലക്കാണ് തന്റെ വാക്കുകൾ ചില ഇമാമുകൾ തെളിവായി ഉദ്ധരിക്കുന്നത്. പക്ഷേ, ഹമ്പലി മദ്ഹബെന്നല്ല മറ്റെല്ലാ മദ്ഹബുകളും പുറം ചാടിക്കൊണ്ടുള്ള പല പിഴച്ച അഭിപ്രായങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലിയാൽ ഒന്നു മാത്രമേ പോകൂ, റസൂലി(സ)ന്റെ പുണ്യ ഖബറിടം സിയാറത്ത് ചെയ്യുന്നതിനായി യാത്ര ചെയ്യൽ കുറ്റകരമാണ്, തവസ്സുൽ-ഇസ്തിഗാസ കുഫ്‌റാണ്, നമസ്കാരം കരുതിക്കൂട്ടി ഒഴിച്ചാൽ ഖസാ വീട്ടേണ്ടതില്ല എന്നിവ അവയിൽ ചിലത് മാത്രമാണ്.
ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യയിലെ വിവിധ നേതാക്കൾക്ക് ഖാൻ ബഹ്ദൂർ, റായ് ബഹദൂർ, ഖാൻ സാഹിബ് എന്നിങ്ങനെ പല സ്ഥാനരപ്പേരുകളും നൽകിയിരുന്ന പോലെ പണ്ഡിതനേതാക്കൾക്ക് ശംസുൽ ഉലമാ എന്ന ടൈറ്റിലും നല്കപ്പെട്ടിരുന്നു. ഈ സ്ഥാനം നൽകപ്പെടുന്ന പണ്ഡിതന് സ്ഥാനവസ്ത്രമായി ഒരു ജുബ്ബയും ഒരു മെഡലും പുറമെ മാസംതോറും 10ക. വസീഫയും ലഭിച്ചിരുന്നു. ശാഹ് മുഹമ്മദ് അബ്ദുൽ വഹ്ഹാബ് ഹസ്രത്ത്, തന്റെ വിയോഗാനന്തരം അബ്ദുൽ ജബ്ബാർ ഹസ്രത്ത് എന്നിവർ തൽസ്ഥാനം നേടിയിരുന്നു. അതുപ്രകാരം മുസ്ലിം ഭരണാധികാരികൾ പല പണ്ഡിതന്മാർക്കും ശൈഖുൽ ഇസ്ലാം എന്ന സ്ഥാനപ്പേർ നൽകിയിരുന്നു. ഇബ്നുതീമിയ്യയും ഭരണാധികാരികളുടെ ഈ സ്ഥാനപ്പേർ നേടിയ പണ്ഡിതനായിരുന്നു. ഇതനുസരിച്ച് പലരും അദ്ദേഹത്തെ ശൈഖുൽ ഇസ്ലാം എന്ന് പറയാറുണ്ട്.
ഇബ്നു തീമിയ്യയെക്കുറിച്ച് ഇമാം ഇബ്നു ഹജർ(റ) പ്രസ്താവിക്കുന്നത് കാണുക:
“അല്ലാഹു നിന്ദ്യനും കേടിയും ഹഖ്ഖിനെ തൊട്ട് അന്ധനും ബധിരനും ആക്കിയ ദേഹമാണ് ഇബ്നു തൈമിയ്യ. ഇക്കാര്യം തന്റെ നികൃഷ്ടാവാസ്ഥയും വ്യാജങ്ങളും വിവരിക്കുന്ന കൂട്ടത്തിൽ ഇമാം അബുൽ ഹസനിസ്സുബ്കി (റ), മകൻ താജുസ്സുബ്കി (റ), ശൈഖ് ഇസ്സുബ്നു ജമാഅ:(റ) തുടങ്ങിയ തന്റെ സമകാലീനരും അല്ലാത്തവരുമായ വിവിധ മദ്ഹബുകളിലെ പ്രമുഖരായ ഇമാമുകൾ വ്യക്തമാക്കിയതത്രെ. താൻ പിൻഗാമികളായ സൂഫിവര്യൻമാരെ മാത്രമല്ല, ഖലീഫ ഉമർ(റ) ഖലീഫ അലി(റ) തുടങ്ങിയ സഹാബി പ്രമുഖരെ പോലും എതിർത്തു സംസാരിച്ചിട്ടുണ്ട്. ഈ നിലക്ക് ഇബ്നുതീമിയ്യ സ്വയം വഴി പിഴക്കുകയും ഇതരരെ പിഴപ്പിക്കുകയും ചെയ്യുന്ന ആളും ജാഹിലും മുബ്തദിഉം അതിക്രമിയുമാണെന്ന് വിശ്വസിക്കുകയും തന്റെ വാക്കിന് യാതൊരു വിലയും കല്പ്പിക്കാതെ ചവറ്റുകൊട്ടയിലേക്കെറിയപ്പെടേണ്ടതുമാണ്."
(ഫതാവൽ ഹദീസിയ്യ : പേജ് 83, 84)
“സ്വയം വഴി പിഴക്കുകയും മറ്റുള്ളവരെ വഴിതെറ്റിക്കുകയും ചെയ്യുന്ന ആളാണ് ഇബ്നുതൈമിയ്യ എന്ന് ഇസ്സുബ്നുജമാഅ (റ)യും മുബ്തദിആണെന്ന് ഇമാം സുബ്കിയും പ്രസ്താവിച്ചിരിക്കുന്നു."
(തുഹ്ഫ: 1-4, നിഹായ: 1-7)
ഇബ്നു തൈമിയ്യ വിവിധ വിഷയങ്ങളിൽ മഹാപണ്ഡിതനായിരുന്നെങ്കിലും തന്റെ ബുദ്ധിക്ക് എന്തോ പിടിപെട്ടിരുന്നുവെന്നാണ് ഇബ്നുബത്തൂത്തയുടെ അഭിപ്രായം.
(സമ്പൂര്‍ണ്ണ ഫതാവാ പേജ്: 251,252).
_Ahibbau Moulana Whatsapp Group_
_+918281430730._
No comments:
Post a Comment