📗📖📗📖📗📖📗📖
*നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ*
*ഭാഗം* 33
📗📖📗📖📗📖📗📖
Ashraf Sa-adi bakimar
====================
*ഇമാം ഖസ്ത്വല്ലാനീ (റ)*
*ഹിജ്റ 851-923*
✳✳✳✳✳✳✳✳
*നരകവാസിയായ അവിശ്വാസിക്ക് പോലും നബിദിനവുമായി ബന്ധപ്പെട്ട് ഗുണം കിട്ടുന്നുവെങ്കിൽ ഒരു സത്യവിശ്വാസിയുടെ കാര്യം പിന്നെ പറയാനുണ്ടോ*
💡💡💡💡💡💡💡💡
*أحمد بن محمد بن أبي بكر بن عبد الملك القسطلاني (ر)*
*قال القسطلاني : قال ابن الجزري : فإذا كان هذا أبولهب الكافر الذي زل القرآن بذمه ، جوزي في النار بفرحه*
*ليلة مولد النبي ( ص ) به ، فما حال المسلم الموحد من أمته عليه السلام ، الذي يسر بمولده ، ويبذل ما تصل اليه*
*قدرته في محبته ؟ لعمري ، إنما يكون جزاؤه من اﷲ الكريم أن يدخله بفضله العميم جنات النعيم* )
{ *المواهب اللدنية* 📚}
*ഇമാം ഖസ്ത്വല്ലാനീ (റ) ഇമാം ഇബ്നുല്‍ ജസരീ(റ)ൽ നിന്നും ഉദ്ധരിക്കുന്നു; "ഖുര്‍ആനില്‍ പരസ്യമായി ആക്ഷേപിച്ച അബൂലഹബിന് നബി ﷺയുടെ ജന്മത്തില്‍ സന്തോഷിച്ചതിന് നരക ശിക്ഷയില്‍ ഇളവ് ലഭിക്കുന്നുണ്ടെങ്കില്‍ നബി ﷺ യില്‍ വിശ്വസിക്കുന്ന മുവഹ്ഹിദായ വ്യക്തി തിരു ജന്മദിനത്തിൽ സന്തോഷിക്കുകയും, സ്നേഹ പ്രകടത്തിന് ആവുന്നതെല്ലാം പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ അതിന് അല്ലാഹു നല്‍കുന്ന പ്രതിഫലം അവന്‍റെ അനുഗ്രഹ ഗേഹമായ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കലായിരിക്കും"*.
( *അല്‍ മവാഹിബുല്ലദുന്നിയ്യ 1/27*📚)
*റബീഉൽ അവ്വൽ മാസം നബി ദിനാഘോഷം അനാചാരമാണെന്ന് പറഞ്ഞു നോട്ടീസുമായി ഇറങ്ങുന്നവർ ,ഇസ്ലാമിക ലോകത്ത് ആധികാരികമായി കഴിഞ്ഞു പോയ നക്ഷത്ര തുല്യരായ ഇമാമുകൾ ഈ വിഷയത്തിൽ പറഞ്ഞ അഭിപ്രായം രണ്ടുവട്ടം ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും*
_________________________
*ദുആ വസിയത്തോടെ*
Ashraf Sa-adi bakimar
No comments:
Post a Comment