Thursday, November 4, 2021

നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ* *ഭാഗം*32 📗📖📗📖📗📖📗📖 Ashraf Sa-adi bakimar ==================== *ഇമാം സുയൂഥി (റ)*

 📗📖📗📖📗📖📗📖


*നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ*


        *ഭാഗം*32


📗📖📗📖📗📖📗📖


Ashraf Sa-adi bakimar 

====================


   *ഇമാം സുയൂഥി (റ)*


    { *ഹിജ്‌റ 849 - 911* }


✳✳✳✳✳✳✳✳


 *الإمام الحجة الحافظ جلال الدين  السيوطي (ر)*   

 *عقد الإمام الحافظ السيوطي في كتابه (( الحاوي للفتاوى))بابا أسماه (حسن المقصد في عمل المولد📚)*


*ലക്ഷത്തിൽപരം ഹദീസുകൾ മനപ്പാഠമാക്കിയ ഇമാം ജലാലുദ്ദീന്‍ സുയൂഥി (റ) മൗലിദ് സമര്‍ത്ഥിക്കാൻ മഹാനവർകൾ "അല്‍ ഹാവീലില്‍ ഫതാവയില്‍ "ഹുസ്നുല്‍ മഖ്സ്വദ് ഫീ അമലില്‍ മൗലിദ് " രചിക്കുകയും നബിദിനാഘോഷ  വിഷയത്തിൽ വിഭിന്ന കാഴ്ചപ്പാട് പുലർത്തിയിരുന്ന ഇമാം ഫാകിഹാനി (റ)ക്ക് അവർ ചൂണ്ടിക്കാണിച്ച വിഷയങ്ങൾക്ക് പ്രമാണങ്ങൾ ഉദ്ധരിച്ച് കൃത്യമായ മറുപടി നല്‍കുകയും ചെയ്തു*.


*ഇമാം സുയൂഥി (റ) ബഹുമാനപ്പെട്ട വരോടുള്ള ചോദ്യം ഇങ്ങനെയായിരുന്നു "റബീഉൽ അവ്വലിലെ മൗലിദ് ആഘോഷത്തെ സംബന്ധിച്ചായിരുന്നു അത് പ്രതിഫലാർഹമാണോ അതല്ല ആക്ഷേപാർഹമാണോ? മൗലിദ് ആഘോഷത്തിൽ പങ്കെടുത്ത വ്യക്തിക്ക് പ്രതിഫലം ലഭിക്കുമോ ഇല്ലയോ?*


*الحمد لله وسلام على عباده الذين اصطفى ، وبعد ، فقد وقع السؤال عن عمل المولد النبوي في شهر ربيع الأول ، ما حكمه من حيث الشرع ؟ وهل هو محمود أو مذموم ؟ وهل يثاب فاعله أو لا* ؟ 


*الجواب : عندي أن أصل عمل المولد الذي هو اجتماع الناس وقراءة ما تيسر من القرآن ورواية الأخبار الواردة في مبدأ أمر النبي صلى الله عليه وسلم وما وقع في مولده من الآيات ، ثم [ ص: 222 ] يمد لهم سماط يأكلونه وينصرفون من غير زيادة على ذلك - هو من البدع الحسنة التي يثاب عليها صاحبها لما فيه من تعظيم قدر النبي صلى الله عليه وسلم وإظهار الفرح والاستبشار بمولده الشريف* ،



*മഹാനായ ഇമാം സുയൂഥി (റ) മറുപടി പറയുന്നു ; മൗലിദാഘോഷം അത് ജനങ്ങൾ ഒരുമിച്ചു കൂടി കൊണ്ട് ഖുർആനിൽ നിന്ന് എളുപ്പമുള്ള ഭാഗങ്ങൾ പാരായണം ചെയ്തു കൊണ്ട്, നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ജനന സമയത്തും, തുടർന്നും സംഭവിച്ച അത്ഭുത കാര്യങ്ങളും, മറ്റും പറഞ്ഞു കൊണ്ട് പിന്നീട് ഒരുമിച്ചു കൂടിയ വർക്ക് ഭക്ഷണം വിളമ്പി  അവർ ഭക്ഷണം കഴിക്കുകയും ചെയ്യുക.*


*ഇതിനേക്കാൾ ഒന്നും കൂട്ടാതെ (ദീനിൻറെ പുറത്തുള്ള വിഷയങ്ങൾ) പിരിഞ്ഞു പോവുക. ഇത്തരം 'ബിദ്അത്ത് ഹസനത്തായ' കാര്യങ്ങൾ ചെയ്യുന്നവർക്ക് പ്രതിഫലം കിട്ടുന്ന പ്രവർത്തനമാണ്. അതിൽ തീർച്ചയായും നബി സല്ലല്ലാഹു അലൈഹി വസല്ലമയെ ആദരിക്കൽ ഉണ്ട് കൂടാതെ നബി ﷺ തങ്ങളെ കൊണ്ട് സന്തോഷിക്കലും ഈ പ്രവർത്തനത്തിൽ ഉണ്ട്.*


*പ്രത്യേകം അടി വരയിട്ട് മനസ്സിലാക്കേണ്ട ഒരു കാര്യം മൗലിദാഘോഷം നടത്തപ്പെടുന്ന രൂപത്തെ സംബന്ധിച്ചാണ് ഇമാം സുയൂഥി (റ) ബിദ്അത്ത് ഹസനത്ത് എന്ന് പറഞ്ഞിരിക്കുന്നത്. ഇതേ ഗ്രന്ഥത്തിൽ തന്നെ മൗലിദിൻറെ അസ്‌ല് (അടിസ്ഥാനം) നബി ﷺ യുടെ ഹദീസ് വിശദീകരിച്ചു കൊണ്ട് ബഹുമാനപ്പെട്ട ഇമാം സുയൂഥി (റ) സ്ഥിരപ്പെടുത്തുന്നു. അത് "നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ മൂന്നാം ഭാഗത്തിൽ" ഉൾക്കൊള്ളിച്ചിട്ടുള്ളത് വായിച്ചു കാണുമല്ലോ.*


*തുടരും ....*

_________________________


*ദുആ വസിയത്തോടെ*

 

Ashraf Sa-adi bakimar

No comments:

Post a Comment

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...