*തിരുനബി വളർത്തു പുത്രന്റെ ഭാര്യയെ വിവാഹം :
സംശയങ്ങൾക്ക് മറുപടി
https://youtu.be/wUt7wNfHpEs
അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
ചോദ്യം
സൈനബ ബീവിയെ സൈദ് (റ) യെ കൊണ്ട് വിവാഹം ചെയ്തത് ആരാണ് ?
മറുപടി
തിരുനബി (സ്വ) യുടെ പിത്ര സഹോദരിയുടെ മകളാണ് ജഹ്ശിന്റെ പുത്രി സൈനബ (റ). അവരുടെ ഉമ്മ അബ്ദുൽ മുത്വലിബിന്റെ മകൾ ഉമൈമയാണ് (തഫ്സീറ് ഇബ്നുകസീർ)
തന്നെയാണ് സൈനബ ബീവിയെ സൈദി (റ )ന് വിവാഹം ചെയ്തത് .
സൈനബ ബീവിയെ വിവാഹം ചെയ്യണമെന്ന് തിരുനബിക്ക് ആദ്യമെ ആഗ്രഹമുണ്ടായിരുന്നങ്കിൽ സൈദിന്ന് വിവാഹം ചെയ്തു കൊടുക്കുമായിരുന്നോ.
ഇബ്ൻ കസീർ ( റ ) തഫ്സീറിൽ വിവരിക്കുന്നു
ഇബ്ൻ അബ്ബാസ് (റ ) വിവരിക്കുന്നു. അഹ്സാബ് 36 ഇറങ്ങാനുള്ള കാരണം
തിരുനബി (സ്വ) സൈദിനെ കൊണ്ട് സൈനബ ബീവി യെ വിവാഹം ചെയ്തു കൊടുക്കാൻ ഉദ്ധേദ്ദേശിച്ചപ്പോൾ സൈനബ യുടെ അടുത്തുചെന്ന് വിവാഹാലോചന നടത്തുകയുണ്ടായി.
അപ്പോൾ അവർ വിസമ്മതിച്ചു. തിരുനബി വീണ്ടും വിവാഹം ചെയ്യാൻ അപേക്ഷിച്ചു.സൈനബ പറഞ്ഞു.ഞാൻ ആലോചിക്കട്ടെ .
ഇബ്നു അബ്ബാസ് (റ) പറയുന്നു. സൈനബ (റ) ഇങ്ങനെയും പറഞ്ഞിരുന്നു. ഞാൻ തറവാട് ഉത്തമയല്ലേ...
അപ്പോഴാണ് വിശുദ്ധ ഖുർആനിൽ ഇങ്ങനെ അവതരിച്ചത്.
സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീക്കാകട്ടെ - അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യം തീരുമാനിച്ചാല്‍ - തങ്ങളുടെ കാര്യത്തെക്കുറിച്ച് അവര്‍ക്ക് (വേറൊരു) തിരഞ്ഞെടുപ്പ് [അഭിപ്രായം] ഉണ്ടായിരിക്കുവാന്‍ പാടില്ല. അല്ലാഹുവിനോടും,അവന്‍റെ റസൂലിനോടും ആര് അനുസരണക്കേടു കാണിക്കുന്നുവോ അവന്‍, തീര്‍ച്ചയായും വ്യക്തമായി വഴി പിഴച്ചുപോയിരിക്കുന്നു!33-36
ഈ ആയത്ത് ഇറങ്ങിയപ്പോൾ അപ്പോൾ സൈനബ ബീവി സമ്മതിക്കുകയും ചെയ്തു.
(തഫ്സീർ ഇബ്നുകസീർ)
ഈ വിഷയം ഇമാം ഖുർതുബി
അടക്കമുള്ള ധാരാളം തഫ്സീറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
തുടക്കത്തിൽ സൈനബ് ബീവി ഈ വിവാഹത്തിന് സമ്മതിക്കാത്തത്പോലെ തന്നെ വിവാഹത്തിനു ശേഷവും ആ ബന്ധം തുടരാൻ അവർക്ക് സാധിച്ചില്ല .
ഇബ്ന് കസീർ തുടരുന്നു.
മുഖാതിൽ ബ്ന് ഹയാൻ(റ) പറഞ്ഞു. അവരുടെ ബന്ധം ഒരു വർഷമോ അതിനേക്കാൾ അൽപം കൂടുതലോ മാത്രമെ നില നിന്നുള്ളു. അവർക്കിടയിൽ പരസ്പരം വിയോജിപ്പുകൾ സംഭവിച്ചപ്പോൾ സൈദ്(റ) തിരുനബി (സ്വ)യുടെ അരികിലേക്ക് വന്നു സൈനബയെ പറ്റി പരാതി പറയുകയുണ്ടായി. അപ്പോയെല്ലാം തിരുനബി അദ്ദേഹത്തോട് പറഞ്ഞു സൈനബയെ നില നിർത്തുക അല്ലാഹുവിനെ സൂക്ഷിക്കുക.
(തഫ്സീറ് ഇബ്ൻ കസീർ 3 /2 18)
ചോദ്യം
തിരുനബി അബി സൈനബയുടെ വീട്ടിലേക്ക് സൈദി (റ) നെ കാണാൻ വേണ്ടി പോയപ്പോൾ സൈനബയുടെ ശരീരഭാഗങ്ങൾ കാണുകയും വിവാഹം ചെയ്യണമെന്ന ആഗ്രഹം ജനിക്കുകയും ചെയ്തു എന്ന് എന്ന് ചില ഗ്രന്ഥങ്ങളിൽ കാണുന്നുണ്ട് അത് ശരിയാണോ ?
മറുപടി
അത്തരം റിപ്പോർട്ടുകൾ മുഴുവനും അസ്വീകാര്യമായതും സ്വഹീഹല്ലാത്തതും പ്രമാണമാവാൻ പറ്റാത്തതും ആണെന്ന് ധാരാളം പണ്ഡിതന്മാർ തഫ്സീറുകളിൽ തന്നെ വിവരിച്ചിട്ടുണ്ട്.
പ്രശസ്ത തഫ്സീർ പണ്ഡിതൻ
അല്ലാമാ ഇബ്നു കസീർ വിവരിക്കുന്നു .
ഇബ്നു ജരീർ ഇബ്ന് അബീ ഹാതിം എന്നിവർ ചില റിപ്പോർട്ടുകൾ സലഫുകളുടെ തൊട്ട് കൊണ്ടുവന്നിട്ടുണ്ട്. അതൊന്നും സ്വീകാര്യമായ റിപ്പോർട്ടുകൾ അല്ലാത്തതുകൊണ്ട് അതിനെ തൊട്ട് നാം തിരിഞ്ഞു കളയാൻ ഇഷ്ടപ്പെടുന്നു. അത് നാം ഇവിടെ കൊണ്ടുവരുന്നില്ല .
ഇതിൽ നിന്നും ആ റിപ്പോർട്ടുകൾ സഹീഹ് അല്ല എന്ന് വ്യക്തമായല്ലോ..
ഹിജ്റ 468 ജനിച്ച 543 ൽ വഫാത്തായ ഖാളി ഇബ്നുൽ അറബി അദ്ധേഹത്തിന്റെ തഫ് സീറിൽപറയുന്നു.
പറയുന്നു.
ഇത്തരം റിപ്പോർട്ടുകളല്ലാം സനദ് വീണതാണ് സ്വീകാര്യമായ പരമ്പരയില്ലാത്തതാണ് .
ബഹുമാനപ്പെട്ട ഖാളി എന്നവർ പറയുന്നു.
സ്വീകാര്യമല്ലാത്ത മറ്റു റിപ്പോർട്ടുകൾ പരിഗണിക്കപ്പെടേണ്ടതല്ല.
തിരുനബി സൈനബ (റ) യെ കണ്ടു എന്നു പറയുന്ന റിപ്പോർട്ടുകൾ അത് ബാത്വിലാണ് കാരണം
തിരുനബി (സ്വ) ഹിജാബിന്ന് മുമ്പ് സൈനബ (റ) യെ കാണുന്നവരായിരുന്നു.
(ഇഹ്കാമുൽ ഖുർആൻ 3/576)
ഈ വിഷയത്തിലുള്ള ശരിയായ അഭിപ്രായങ്ങൾ വിവരിച്ചു കൊണ്ട്
സ്വഹീഹുൽ ബുഖാരിയുടെ പ്രശസ്ത വ്യാഖ്യാതാവ് ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) പറയുന്നു.
സ്വഹീഹുൽ ബുഖാരി കിതാബു തൗഹീദിൽ വിവവരിക്കുന്നു.
സൈദ് (റ) ഭാര്യയെ പറ്റി പരാതി പറഞ്ഞു കൊണ്ട് തിരുനബിയുടെ അരികിൽ വരാറുണ്ടായിരുന്നു. അപ്പോൾ തിരുനബി(സ്വ) പറയും ഭാര്യയെ നില നിർത്തുക അല്ലാഹുവിനെ സൂക്ഷിക്കുക (ബുഖാരി)
ഇതെ വിശയം ഇമാം അഹമ്മദ് (റ)യും റിപ്പോർട്ട് ചെയ്തിട്ടുണ്ട്
وفي فتح الباري
قوله : ( إن هذه الآية وتخفي في نفسك ما الله مبديه نزلت في شأن زينب بنت جحش وزيد بن حارثة ) هكذا اقتصر على هذا القدر من هذه القصة
........................
ബുഖാരി
، وقد أخرجه في التوحيد من وجه آخر عن حماد بن زيد عن ثابت عن أنس قال : جاء زيد بن حارثة يشكو ، فجعل النبي - صلى الله عليه وسلم - يقول : اتق الله وأمسك عليك زوجك ، قال : أنس : لو كان رسول الله - صلى الله عليه وسلم - كاتما شيئا لكتم هذه الآية قال : " وكانت تفتخر على أزواج النبي - صلى الله عليه وسلم - " الحديث .
وأخرجه أحمد عن مؤمل بن إسماعيل عن حماد بن زيد بهذا الإسناد [ ص: 384 ] بلفظ أتى رسول الله - صلى الله عليه وسلم - منزل زيد بن حارثة فجاءه زيد يشكوها إليه ، فقال : له : أمسك عليك زوجك واتق الله ، فنزلت إلى قوله : زوجناكها قال : يعني زينب بنت جحش .
وقد أخرج ابن أبي حاتم هذه القصة من طريق السدي فساقها سياقا واضحا حسنا ولفظه " بلغنا أن هذه الآية نزلت في زينب بنت جحش ، وكانت أمها أميمة بنت عبد المطلب عمة رسول الله - صلى الله عليه وسلم - وكان رسول الله - صلى الله عليه وسلم - أراد أن يزوجها زيد بن حارثة مولاه فكرهت ذلك ، ثم إنها رضيت بما صنع رسول الله - صلى الله عليه وسلم - فزوجها إياه
ഇബ്നു അബീഹാതിം(റ) ഇമാം സുദ്ധി (റ )മുഖേന ഈ ചരിത്രം പറയുന്നുണ്ട്. അത് വ്യക്തവും നല്ലതുമായ നിലക്കാണ് ഉദ്ധരിക്കുന്നത്
അത് ഇങ്ങനെയാണ്
സൈനബ ബീവിയിലാണ് ഈ ആയത്ത് ഇറങ്ങിയത്. അവരുടെ ഉമ്മ അബ്ദുൽ മുത്വലിബിന്റെ മകളും തിരുനബിയുടെ പിത്രു സഹോദരിയുമായ ഉമൈമയാണ്. സൈനബയെ സൈദിനെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കാൻ തിരുനബി ഉദ്ധേശിച്ചു. അപ്പോൾ അവർ അതിനെ വെറുത്തു
പിന്നീട് ആയത്ത് ഇറങ്ങിയപ്പോൾ അംഗീകരിച്ചു. അപ്പോൾ തിരുനബി അവരെ വിവാഹം ചെയ്തു കൊടുത്തു.
പിന്നീട് സൈനബ തിരുനബിയുടെ ഭാര്യയാവുമെന്ന വിവരം അല്ലാഹു നബി സ്വ യോട് അറിയിച്ചു. അവരോട് ത്വലാഖ് ചൊല്ലാൻ പറയലിനെ തിരു നബി ലജ്ജിച്ചു.
സൈദിന്റെയും സൈനബയുടെയും ഇടയിൽ ഭാര്യ ഭർത്താക്കളുടെ ഇടയിൽ ഉണ്ടാവുന്ന അസ്വരസ്വങ്ങൾ ഉണ്ടാവാറുണ്ടായിരുന്നു. അപ്പോൾ തിരുനബി ഭാര്യയെ നിലനിർത്തുക എന്നും അല്ലാഹുവിനെ സൂക്ഷിക്കണമെന്നും കൽപ്പിച്ചു. തിരുനബിയുടെ വളർത്തു മകനായിരുന്നു.
സൈദ്. തന്റെ മകന്റെ ഭാര്യയെ വിവാഹം ചെയ്തു എന്ന് ജനങ്ങൾ ആഷേപിക്കൽനെ തിരുനബി ഭയന്നു.
، *ثم أعلم الله عز وجل نبيه - صلى الله عليه وسلم - بعد أنها من أزواجه فكان يستحي أن يأمر بطلاقها ، وكان لا يزال يكون بين زيد وزينب ما يكون من الناس ، فأمره رسول الله - صلى الله عليه وسلم - أن يمسك عليه زوجه وأن يتقي الله ، وكان يخشى الناس أن يعيبوا عليه ويقولوا تزوج امرأة ابنه ، وكان قد تبنى زيدا "
അലിയ്യു ബ്നു സൈദിന്റെ റിപ്പോർട്ടിൽ അലിയ്യുബ്നു ഹുസൈൻ പറഞ്ഞതായി ഇങ്ങനെയുണ്ട്.
തിരുനബി സൈനബ(റ) യെ വിവാഹം ചെയ്യുന്നതിന്ന് മുമ്പു തന്നെ സൈനബ (റ) അവിടത്തെ ഭാര്യയാകുമെന്ന വിവരം അല്ലാഹു അറിയിച്ചിരുന്നു.
സൈദ് തിരുനബിയുടെ അരികിലേക്ക് അവരെ പറ്റി പരാതിയുമായി വന്നപ്പോൾ തിരുനബി പറഞ്ഞു :- നിന്റെ ഭാര്യയെ നീ നിലനിർത്തുക അല്ലാഹുവിനെ സൂക്ഷിക്കുക.
അപ്പോൾ അല്ലാഹു പറഞ്ഞു. ഞാൻ താങ്കളോട് താങ്കൾ സൈനബയെ വിവാഹം ചെയ്യുമെന്ന് പറഞ്ഞതല്ലേ. അല്ലാഹു വെളിവാക്കാൻ ഉദ്ധേശിക്കുന്നത് ( വിവാഹം ചെയ്യുമെന്ന അറിയിപ്പ് )താങ്കൾ മറച്ചു വെക്കുന്നു.
ഹക്കീമുത്തർമിദി ഇത് നല്ല റിപ്പോർട്ട് എന്ന് പറഞ്ഞു.
ഇത് വിജ്ഞാനത്തിന്റെ രത്‌നമാണന്ന് പറഞ്ഞു.
.
ഞാൻ മേൽ പറഞ്ഞതാണ് അവലംബ യോഗ്യമായത്
ഇബ്ൻ അബൂഹാതിമും ത്വബരിയും ,മറ്റും ചില റിപ്പോർട്ടുകൾ കൊണ്ട് വന്നിട്ടുണ്ട്. അതൊന്നും സ്വീകരിക്കാൻ കൊള്ളത്തില്ല.
. ووردت آثار أخرى أخرجها ابن أبي حاتم والطبري ونقلها كثير من المفسرين لا ينبغي التشاغل بها ، والذي أوردته منها هو المعتمد .
................
*ചുരുക്കത്തിൽ തിരുനബി മറച്ചു വച്ചിരുന്നത് സൈനബ തന്റെ ഭാര്യ യാവും എന്ന് അല്ലാഹു പറഞ്ഞ വിവരമാണ് * .
അത് അവിടന്ന് മറച്ചുവെക്കാൻ കാരണം മകന്റെ ഭാര്യയെ തിരുനബി വിവാഹം ചെയ്തു എന്ന് ജനങ്ങൾ പ്രചരിപ്പിക്കുമെന്ന ഭയമാണ്.
വളർത്തുപുത്രൻ സ്വന്തം മകനാണന്ന ജാഹിലിയ്യാ അന്തവിശ്വസത്തെ നിർമാർ ചനം ചെയ്യലാണ്. മകനെന്ന് വിളിക്കപെട്ടിരുന്ന വ്യക്തിയുടെ ഭാര്യയെ മൊഴി ചൊല്ലിയതിന്ന് ശേഷം തിരുനബിയെ വിവാഹം ചെയ്യിപ്പിച്ചു കൊണ്ട് ഇതിനെ ശക്തമായ നിർമാർജനം ചെയ്തിരിക്കുകയാണ്. മുസ്ലിം ഭരണാധികാരിയായ തിരുനബി യെ കൊണ്ട് തന്നെ അത് സംഭവിച്ചത് അവർ സ്വീകരിക്കാൻ ഏറ്റവും ഉത്തമമായത് കൊണ്ടാണ് (ഫത്ഹുൽ ബാരി ശറഹു സ്വഹീഹുൽ ബുഖാരി )
ചോദ്യം
ഇമാം തബരി(റ) സൈദി(റ) ന്റെ ഭാര്യയെ കണ്ടപ്പോൾ ഇഷ്ടപ്പെട്ടു വിവാഹം ചെയ്തത് എന്ന് പറഞ്ഞിട്ടുണ്ടോ ?
മറുപടി
ഇത് മായി ബന്ധപ്പെട്ട ദുർ ബലമായ ചരിത്രം ഉദ്ധരിച്ചപ്പോൾ തന്നെ അത് ദുർബലമാണെന്ന് അറിയിക്കുന്ന അങ്ങിനെ പറയപ്പെട്ടിരിക്കുന്നു എന്ന വാചകം കൊണ്ടുവന്നതിനു ശേഷമാണ് പ്രസ്തുത റിപ്പോർട്ട് ഉദ്ധരിക്കുന്നത്.
പറയപെട്ടതനുസരിച്ച് എന്ന് പറയുമ്പോൾ തന്നെ അത് ദുർബലമാണ് എന്നതിനെ അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത് . അസ്വീകാര്യമായ പ്രയോഗങ്ങളെ പറ്റിയാണ് ഇത്തരം പ്രയോഗങ്ങൾ മതഗ്രന്ഥങ്ങളിൽ പറയാറുള്ളത്
ത്വബരി (റ) അഹ്സാബിലെ ആയത്തിന്റെ തഫ്സീറിന്റെ തുടക്കത്തിൽ തന്നെ പറയുന്നു
وذلك أن زينب بنت جحش فيما ذكر رآها رسول الله صَلَّى الله عَلَيْهِ وَسَلَّم فأعجبته،
ദുർബല റിപ്പോർട്ടിൽ പറയപ്പെടുന്നതനുസരിച്ചു
എന്നാണ് മേൽ വാചകം കൊണ്ട് ഉദ്ദേശം .
തബരി (റ) തുടക്കത്തിൽ തന്നെ ഈ ചരിത്രസംഭവം ദുർബലമാണെന്നതിലേക്ക് വ്യക്തമായ സൂചന നൽകുകയാണ്.
തബരി കൊണ്ടുവന്ന ഈ റിപ്പോർട്ട് അസ്വീകാര്യമാണെന്ന് അല്ലാമാ ഇബ്നു കസീറിലും തഫ്സീർ (3 /2 18)
, ഇബ്ൻ ൽ അറബി റ (468 - 543) ഇഹ്കാമുൽ ഖുർആനിലും (3/577 )
ഇമാം ഹാഫിള് അസ്കലാനി (റ) സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനം ഫത്ഹുൽ ബാരിയിലും
ഇമാം ഖുർത്വുബി റ തഫ്സീറിലും ( 12 1 /14 )
ഇമാം ഖാളി ഇയാള് ശിഫയിലും
തുടങ്ങിയ ധാരാളം പണ്ഡിതന്മാർ
അവരുടെ ഗ്രന്ഥങ്ങളിൽ
രേഖപ്പെടുത്തിയിട്ടുണ്ട്.
എങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ റിപ്പോർട്ടുകളും അത് ദുർബലം ആണെങ്കിലും സ്വീകാര്യയോഗ്യമായ ആണെങ്കിലും കൊണ്ടുവരിക എന്നത് ചരിത്ര പഠന ആഗ്രഹിക്കുന്ന വർക്ക് ഉപകാരമുണ്ടാവും എന്ന് മനസ്സിലാക്കിയാണ് അവർ ഇത്തരം റിപ്പോർട്ടുകൾ വരുന്നത്.
അതിന് പണ്ഡിതന്മാർ വിശകലനം ചെയ്യുകയും സ്വീകാര്യമായതും അസ്വീകാര്യമായതും വേർതിരിച്ചു തരികയും ചെയ്തിട്ടുണ്ട്.
ഇനി ഈ വിഷയത്തിലുള്ള ഓരോ റിപ്പോർട്ടിലെ റിപ്പോർട്ടർമാരെ പറ്റി വിഷകലനം ചെയ്ത പണ്ഡിതൻമാർ അവരുടെ ദുർബലത വെക്തമാക്കിയിട്ടുണ്ട്.
നിവേദക പരമ്പരയിലെ അബ്ദുല്ലാഹിബ്‌നു ആമിറുൽ അസ്‌ലമി ദുർബലനാണ് എന്നതിൽ ഹദീസ് പണ്ഡിതന്മാർ യോജിച്ചിരിക്കുന്നു. ഇമാം അബൂ ഹാതിം പറഞ്ഞു: വിശ്വസ്തരായ നിവേദകർക്കെതിരെ വളരെ ദുർബലമായ നിവേദനങ്ങൾ ഉദ്ധരിക്കുന്ന വ്യക്തിയാണ് അബ്ദുല്ലാഹിബ്‌നു ആമിറുൽ അസ്‌ലമി. (തഹ്ദീബ്: 5/275, മീസാനുൽ ഇഅ്തിദാൽ: 2/448 )
നിവേദക പരമ്പരയിലെ മുഹമ്മദിബ്‌നു ഉമർ വാക്കിദുൽ അസ്‌ലമി (സത്യസന്ധതയിൽ) ദുർബലനാണ്.
അഹ്മദിബ്‌നു ഹമ്പൽ പറഞ്ഞു: മുഹമ്മദിബ്‌നു ഉമർ വാക്കിദുൽ അസ്‌ലമി നുണയനാണ്; അയാൾ ഹദീസുകളിൽ കോട്ടിമാട്ടുമായിരുന്നു.
യഹ്‌യ പറഞ്ഞു: അയാൾ വിശ്വസ്തനല്ല. അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ്.
ഇമാം ബുഖാരി, റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ കളവു കൊണ്ട് ആരോപിതനാണ്. റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ വ്യാജ ഹദീസുകൾ ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു. ഇമാം ദാറക്കുത്നി പറഞ്ഞു: അയാളിൽ ദൗർബല്യമുണ്ട്. ഇസ്ഹാകിബ്‌നു റാഹൂയ പറഞ്ഞു: അയാൾ നുണയനാണ്.
(അദ്ദുഅഫാഉ വൽ മത്റൂകീൻ: ഇബ്‌നുൽ ജൗസി: 3 / 87, അദ്ദുഅഫാഉ സ്സ്വഗീർ: ബുഖാരി: 334, അൽ ജർഹുവതഅദീൽ: അബൂഹാതിം: 8/21, അൽ കാമിൽ ഇബ്‌നു അദിയ്യ്: 7/ 481)
ഈ വിശയത്തിലെ കൂടുതൽ പഠനത്തിന് താഴെ ലിങ്ക് ഉപയോഗിക്കുക
https://islamicglobalvoice.blogspot.com/2021/07/blog-post_11.html
https://islamicglobalvoice.blogspot.com/2021/07/blog-post_23.html
ചോദ്യം
വിശുദ്ധ ഖുർആനിൽ തന്നെ തിരുനബി സൈനബയെ കണ്ടു സ്നേഹിച്ചത് മറച്ച് വെച്ചു എന്നുണ്ടോ ?
മറുപടി
അങ്ങനെ ഖുർആനിൽ പറഞ്ഞിട്ടില്ല.
ഖുർആനിൽ പറയുന്നത് ഇങ്ങനെയാണ്.
(നബിയേ) അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള - നീയും അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള - വനോടു നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക): 'നിന്‍റെ ഭാര്യയെ (വിവാഹമോചനം ചെയ്യാതെ) നിനക്കുവേണ്ടി നീ വെച്ചുകൊണ്ടിരിക്കുക; അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക' എന്ന്. അല്ലാഹു വെളിവാക്കുവാന്‍ പോകുന്ന കാര്യത്തെ നീ നിന്‍റെ മനസ്സില്‍ മറച്ചുവെക്കുകയും ചെയ്തിരുന്നു. അല്ലാഹുവാണ് നീ പേടിക്കുവാന്‍ ഏറ്റവും അവകാശപ്പെട്ടവന്‍ എന്നിരിക്കെ, നീ ജനങ്ങളെ പേടിക്കുകയും ചെയ്തിരുന്നു.
അങ്ങനെ സൈദ് അവളില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചു [വിവാഹമോചനം നടത്തി] കഴിഞ്ഞപ്പോള്‍ അവളെ നിനക്കു നാം ഭാര്യയാക്കിത്തന്നു. സത്യവിശ്വാസികളുടെമേല്‍, തങ്ങളുടെ ദത്തുപുത്രന്‍മാരുടെ ഭാര്യമാരുടെ കാര്യത്തില്‍ - അവര്‍ അവരില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ - യാതൊരു വിഷമവും ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയത്രെ (അത്). അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.
ഇതിൽ എവിടെയും അവരോടുള്ള സനേഹം മറച്ച് വെച്ച് എന്ന് ഖുർആനിൽ പറയുന്നില്ല.
മറിച്ചു അല്ലാഹു വെളിവാക്കാൻ ഉദ്ധേശിച്ചത് മറച്ചുവെച്ചു എന്നാണ് പറഞ്ഞത് .തിരുനബി സൈനബയെ കണ്ടു ഇഷ്ടപെട്ടു എന്ന് ഖുർആനിൽ വെളിവാക്കാത്ത കാലത്തോളം അതാണ് മറച്ചുവെച്ചു എന്ന് പറയാൻ സാധ്യമല്ല. മറച്ചുവെച്ചത് അല്ലാഹു വെളിവാക്കുമെന്ന് ഖുർആൻതന്നെ വ്യക്തമാക്കിയതാണല്ലോ.
മറിച്ച് അല്ലാഹു വ്യക്തമാക്കിയത് അത് സൈനബയെ വിവാഹം ചെയ്യുമെന്ന് എന്ന കാര്യമാണ്. സൈനബയെ വിവാഹം ചെയ്യുന്നതിനു മുമ്പ് തന്നെ തിരു നബിക്ക് അള്ളാഹു വ്യക്തമാക്കി കൊടുത്തതായിരുന്നു അതാണ് അവിടുന്ന് മറച്ചുവച്ചത്.
പ്രശസ്ത പണ്ഡിതൻ ഇബ്നു ആദിൽ ഹംബലി അദ്ദേഹത്തിൻറെ തഫ്സീർ അൽ ലുബാബ് ഫി ഉലൂമുൽ കിതാബ് ൽ പറയുന്നു. കിത്താബ്
തിരുനബി (സ്വ) മറച്ച് വെച്ചത് അല്ലാഹു വ്യക്തമാക്കുമെന്ന് അല്ലാഹു അറിയിക്കുന്നു. സൈനബയെ തിരുനബി വിവാഹം ചെയ്യുമെന്നല്ലാതെ അല്ലാഹു വ്യക്തമാക്കിയിട്ടില്ല.
അല്ലാഹു പറഞ്ഞത് നാം തങ്കൾക്ക് സൈനബയെ വിവാഹം ചെയ്യുമെന്നതാണ് അല്ലാഹു വിവരിച്ചത്.
സൈനബ ബീവി യോടുള്ള സ്നേഹമാണ് മറച്ച് വെച്ചതെങ്കിൽ അല്ലാഹു അത് വെളിവാക്കുമായിരുന്നു. കാരണം അല്ലാഹു വെളിവാക്കുമെന്ന് പറയുകയും പിന്നീട് മറച്ചു വെക്കുകയും ചെയ്യുകയില്ലല്ലോ. ഇത് അറിയിക്കുന്നത് സൈനബ തങ്ങളുടെ ഭാര്യയാവുമെന്ന് അല്ലാഹു അറിയിച്ചതിനേയാണ് മറച്ചു വെച്ചത് ഈ വിശദീകരണം അലിയ്യുബ്ന് ഹുസൈൻ സൈനുൽ ആബിദീൻ (റ) പറഞ്ഞിട്ടുണ്ട് (അൽ ലുബാബ് ഫീ ഉലൂമിൽ കിതാണ്)
ഇവിടെ തിരുനബി മറച്ചുവെച്ചത് എന്താണന്നു ഇതെ വിവരണം ധാരാളം മുഫസ്സിരീങ്ങൾ പറഞ്ഞിട്ടുണ്ട്.
അസ്ലം സഖാഫി പരപ്പനങ്ങാടി
No comments:
Post a Comment