Tuesday, July 20, 2021

ഇസ്ലാം:പല്ലിയെ കൊല്ലാൻ കൽപ്പിക്കുന്നുണ്ടോ ?

 പല്ലിയെ കൊല്ലാൻ ഇസ്ലാം കൽപ്പിക്കുന്നുണ്ടോ ?


https://jauzalcp.blogspot.com/2020/09/blog-post_3.html?m=1


പല്ലി ഉപദ്രവകാരിയായ ജീവി ആയതുകൊണ്ടാണ് പല്ലിയെ കൊല്ലാൻ കൽപ്പിച്ചത്. പല്ലിയെ മാത്രമല്ല വിഷപ്പാമ്പിനെയും എലിയെയും തേളിനെയും പേപ്പട്ടിയെയും കാക്കയെയും ഒക്കെ കൊല്ലാൻ ഇസ്ലാം അനുവദിച്ചിട്ടുള്ളതാണ്. മനുഷ്യർക്ക് ഉപദ്രവം ഉണ്ടാക്കുന്ന ഇത്തരം ജീവികൾ മനുഷ്യർ വസിക്കുന്ന ഇടങ്ങളിലോ വീടുകൾക്ക് അകത്തോ ഉണ്ടെങ്കിൽ അവയെ കൊല്ലൽ അനുവദനീയമാണ്. 



It was narrated from ‘Aishah that the Messenger of Allah (ﷺ) said: “Snakes are vermin, scorpions are vermin, mice are vermin and crows are vermin.”



حَدَّثَنَا مُحَمَّدُ بْنُ بَشَّارٍ، حَدَّثَنَا الأَنْصَارِيُّ، حَدَّثَنَا الْمَسْعُودِيُّ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ الْقَاسِمِ بْنِ مُحَمَّدِ بْنِ أَبِي بَكْرٍ الصِّدِّيقِ، عَنْ أَبِيهِ، عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ قَالَ ‏"‏ الْحَيَّةُ فَاسِقَةٌ وَالْعَقْرَبُ فَاسِقَةٌ وَالْفَأْرَةُ فَاسِقَةٌ وَالْغُرَابُ فَاسِقٌ ‏"‏ ‏.‏ 


Grade: Sahih (Darussalam)


English reference : Vol. 4, Book 28, Hadith 3249


Sunan Ibnu Maja. 



ആയിഷ നിവേദനം: പ്രവാചകൻ പറഞ്ഞു "പാമ്പ് , തേൾ , എലി, കാക്ക എന്നിവയെല്ലാം فَاسِقَةٌ അഥവാ മനുഷ്യർക്ക് ഉപദ്രവമുണ്ടാക്കുന്ന  ജീവികളാണ്."



A’ishah (RAA) narrated ‘The Messenger of Allah (ﷺ) said: "Five kinds of animals are vicious and harmful, and they may be killed outside or inside the sacred area of Ihram (Sanctuary). These are: the scorpion, the kite, the crow, the mouse, and the rabid dog.” Agreed upon.



وَعَنْ عَائِشَةَ رَضِيَ اَللَّهُ عَنْهَا قَالَتْ: قَالَ رَسُولُ اَللَّهِ ‏- صلى الله عليه وسلم ‏-{ خَمْسٌ مِنَ اَلدَّوَابِّ كُلُّهُنَّ فَاسِقٌ, يُقْتَلْنَ فِي [ اَلْحِلِّ وَ ] اَلْحَرَمِ: اَلْغُرَابُ, وَالْحِدَأَةُ, وَالْعَقْرَبُ, وَالْفَأْرَةُ، وَالْكَلْبُ اَلْعَقُورُ } مُتَّفَقٌ عَلَيْهِ 1‏ .‏



‏1 ‏- صحيح.‏ رواه البخاري ( 1829 )‏، ومسلم ( 1198 )‏



ആയിഷ നിവേദനം ചെയ്യുന്നു: പ്രവാചകൻ പറഞ്ഞു അഞ്ച് തരം ജീവികൾ فَاسِقٌ ആണ് . അഥവാ മനുഷ്യർക്ക് ഉപദ്രവം ഉണ്ടാക്കുന്നവയാണ്. തേൾ , പരുന്ത് , കാക്ക, എലി, പേപ്പട്ടി എന്നിവ. ഇവയെ ഹറമിൽ വച്ചോ പുറത്തുവച്ചോ കൊല്ലാവുന്നതാണ്.  (സാധാരണഗതിയിൽ ഹറമിൽ വച്ച് - മക്കയിലെ പള്ളിയും അനുബന്ധിച്ചുള്ള ഭാഗവുമാണ് ഹറം - എന്തെങ്കിലും ജീവികളെ കൊല്ലൽ ഹറാമാണ്. എന്നാൽ ഈ പറഞ്ഞവയെ ഹറമിൽ വെച്ച് പോലും കൊല്ലാം) . ബുഖാരി, മുസ്ലിം. 



ഇതുപോലെ തന്നെ വീട്ടിനകത്ത് കണ്ടാൽ കൊല്ലാൻ കൽപ്പിക്കപ്പെട്ട ഒരു ജന്തുവാണ് പല്ലി . പല്ലിയെ ഒരു ഉപദ്രവകാരിയായ ജീവിയായാണ് ഹദീസിൽ പരിചയപ്പെടുത്തിയിട്ടുള്ളത്. ഹദീസ് കാണുക



"പ്രവാചകൻ പല്ലിയെ കൊല്ലാൻ കൽപ്പിച്ചു. പല്ലിയെ الْفُوَيْسِقُ  ഉപദ്രവം ഉണ്ടാക്കുന്ന ജീവി എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. "



Amir b. Sa'd reported on the authority of his father that Allah's Apostle (ﷺ) commanded the killing of geckos, and he called them little noxious creatures.



حَدَّثَنَا إِسْحَاقُ بْنُ إِبْرَاهِيمَ، وَعَبْدُ بْنُ حُمَيْدٍ، قَالاَ أَخْبَرَنَا عَبْدُ الرَّزَّاقِ، أَخْبَرَنَا مَعْمَرٌ، عَنِ الزُّهْرِيِّ، عَنْ عَامِرِ بْنِ سَعْدٍ، عَنْ أَبِيهِ، أَنَّ النَّبِيَّ صلى الله عليه وسلم أَمَرَ بِقَتْلِ الْوَزَغِ وَسَمَّاهُ فُوَيْسِقًا ‏.‏


Sahih Muslim 2238



മനുഷ്യർക്കു ഉപദ്രവം ഉണ്ടാകുന്ന പലതരം ജീവികളെയും വീട്ടിനകത്തോ മനുഷ്യൻ താമസിക്കുന്ന ഇടങ്ങളിലോ കണ്ടാൽ കൊല്ലാൻ ഇസ്ലാം അനുവാദം നൽകിയിട്ടുണ്ട് എന്ന കാര്യമാണ് വ്യത്യസ്ത ഹദീസുകളിലൂടെ നമ്മൾ കണ്ടു കഴിഞ്ഞത്. എലിയെയും പാമ്പിനെയും തേളിനെയും ഒക്കെ കൊല്ലുന്നതിൽ പ്രശ്നം കാണാത്ത ആളുകൾ പല്ലിയെ കൊല്ലുന്നതിൽ പ്രതിഷേധിക്കുന്ന പല്ലി സ്നേഹികൾ ആയി രംഗത്ത് വരുന്നത് വെറും കോമഡിയാണ്. അത്തരം ആളുകൾക്ക് വേണമെങ്കിൽ അവരുടെ വീടുകളിൽ പാമ്പും തേളും എലിയും പല്ലിയും ഒക്കെ ഒക്കെ വളർത്താവുന്നതാണ് മുസ്ലീങ്ങൾക്ക് പ്രത്യേകിച്ച് വിരോധമൊന്നുമില്ല. ഇമ്മാതിരി ജീവികളെ ഒക്കെ വീട്ടിൽ കണ്ടാൽ മുസ്ലിങ്ങൾ ചിലപ്പോൾ കൊന്നെന്നിരിക്കും. പല്ലി സ്നേഹി ആവാൻ മുസ്ലിങ്ങൾക്ക് താൽപര്യം ഇല്ല എന്നു വച്ചോളൂ.



ഇനി ഈ പറഞ്ഞ ജീവികളെ ഒക്കെ മനുഷ്യരുടെ വീട്ടിലും പരിസരത്തും അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ കണ്ടാൽ മാത്രം കൊന്നാൽ മതി. അല്ലാതെ ലോകത്തുള്ള മുഴുവൻ എലിയേയും തേളിനെയും പല്ലിയും ഒന്നും കൊല്ലാനല്ല കൽപ്പന. 



പല്ലിയുമായി ബന്ധപ്പെട്ട് മറ്റൊരു ഹദീസിൽ ഒരു ചരിത്രസംഭവം കൂടി പരാമർശിക്കുന്നുണ്ട്. ഇബ്രാഹിം നബി അഥവാ അബ്രഹാം പ്രവാചകനെ അക്രമകാരിയായ ഒരു രാജാവ് തീയിൽ എറിഞ്ഞ ഒരു സംഭവം വിശുദ്ധ ഖുർആൻ വിശദീകരിക്കുന്നുണ്ട്. വലിയ ഒരു അഗ്നികുണ്ഡം ഉണ്ടാക്കി അതിലേക്ക് പ്രവാചകനെ എറിയുകയാണ് ചെയ്തത്. ഈ തീകുണ്ഡം ആളിക്കത്തിക്കാൻ ആയി അതിലേക്ക് ഒരു പല്ലി ഊതുകയുണ്ടായി എന്നൊരു ചരിത്രം ഹദീസുകളിൽ കാണാം. 


حَدَّثَنَا عُبَيْدُ اللَّهِ بْنُ مُوسَى، أَوِ ابْنُ سَلاَمٍ عَنْهُ أَخْبَرَنَا ابْنُ جُرَيْجٍ، عَنْ عَبْدِ الْحَمِيدِ بْنِ جُبَيْرٍ، عَنْ سَعِيدِ بْنِ الْمُسَيَّبِ، عَنْ أُمِّ شَرِيكٍ ـ رضى الله عنها أَنَّ رَسُولَ اللَّهِ صلى الله عليه وسلم أَمَرَ بِقَتْلِ الْوَزَغِ وَقَالَ ‏ "‏ كَانَ يَنْفُخُ عَلَى إِبْرَاهِيمَ عَلَيْهِ السَّلاَ



"പല്ലിയെ കൊല്ലാൻ പ്രവാചകൻ കൽപിച്ചു. ഇബ്രാഹിമിൻറെ തീ ആളിക്കത്തിക്കാൻ ആയി പല്ലി തീയിലേക്ക് ഊതുക ഉണ്ടായി എന്നും പ്രവാചകൻ പറഞ്ഞു." Sahih al-Bukhari 3359.



അല്ലാഹു തീയോട് തണുപ്പ് ആകാൻ ആവശ്യപ്പെടുകയും  പ്രവാചകൻ യാതൊരുവിധ പൊള്ളലും പരിക്കും ഏൽക്കാതെ രക്ഷപ്പെടുകയും ചെയ്തു എന്ന് വിശ്വസിക്കുന്ന മുസ്ലീങ്ങൾക്ക് പല്ലി തീയിൽ ഊതി എന്നകാര്യം വിശ്വസിക്കാനും ബുദ്ധിമുട്ടൊന്നുമില്ല. സുലൈമാൻ നബി ഉറുമ്പിന്റെ സംസാരം കേട്ടതും ഹുദ്‌ ഹുദ്‌ പക്ഷിയോട് സംസാരിച്ചതും എല്ലാം വിശ്വസിക്കുന്നവരാണു മുസ്ലീങ്ങൾ. അബാബീൽ പക്ഷികൾ ആനപ്പടയെ തീക്കട്ട കൊണ്ടെറിഞ്ഞ്‌ നശിപ്പിച്ചത്‌ ഒക്കെ മുസ്ലിങ്ങൾ വിശ്വസിക്കുന്ന കാര്യമാണു. ആ മുസ്ലീങ്ങൾക്ക്, പല്ലി ഇബ്രാഹിമിന്റെ തീയിൽ ഊതി എന്ന് വിശ്വസിക്കാനും ഒരു ബുദ്ധിമുട്ടുമില്ല. 



പല്ലിയുടെ കാര്യം പരാമർശിച്ചപ്പോൾ അതിനോട് അനുബന്ധമായ ഒരു ചരിത്രസംഭവം കൂടി പ്രവാചകൻ പരാമർശിച്ചു എന്നു മാത്രമേ ഉള്ളൂ. പല്ലി മനുഷ്യർക്ക് ഉപദ്രവം ഉണ്ടാക്കുന്ന ജീവിയായതുകൊണ്ട് അതിനെ കൊല്ലാം എന്ന കല്പന ഹദീസിൽ നാം മുകളിൽ കണ്ടതാണ്. ഒരുദാഹരണം പറഞ്ഞാൽ ഒരാൾ പറയുന്നു "അണലി പാമ്പിനെ എവിടെ കണ്ടാലും തല്ലിക്കൊല്ലണം കൊടും വിഷം ആണ് അണലിക്ക്‌ എൻറെ മുത്തച്ഛൻ പണ്ട് മരിച്ചത് അണലി കടിച്ചാണ് " അതിനർത്ഥം അയാളുടെ മുത്തച്ഛനെ കടിച്ചത് കൊണ്ട്  ലോകത്തുള്ള എല്ലാ അണലിയെയും തല്ലിക്കൊല്ലണം എന്നല്ലല്ലോ. അണലി കൊടും വിഷമുള്ള ജീവിയാണ് അതിനെ തല്ലി കൊല്ലേണ്ടതുണ്ട് എന്നുമാത്രമാണ്. അതുപോലെ കൂട്ടത്തിൽ പറഞ്ഞ കാര്യം മാത്രമാണ് പല്ലിയുടെതും. പല്ലി - ഫുവൈസിക് - ക്ഷുദ്ര ജീവി ആണ് അതുകൊണ്ട് അതിനെ കൊല്ലുക എന്നാണ് വ്യക്തമായി ഹദീസിൽ വന്നിട്ടുള്ളത്. പല്ലിയുമായി ബന്ധപ്പെട്ട പഴയ ഒരു ചരിത്രസംഭവം ഒരു അനുബന്ധമായി പറഞ്ഞു എന്ന് മാത്രമേ ഉള്ളൂ. അല്ലാതെ ഒരു പല്ലി ചെയ്ത കുറ്റത്തിന് ലോകത്തുള്ള സകലമാന പല്ലിയെയും കൊല്ലാൻ കൽപ്പിച്ചതല്ല. ഒരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല  وَلَا تَزِرُ وَازِرَةٌۭ وِزْرَ أُخْرَىٰ എന്ന് ഖുർആൻ ഖണ്ഡിതമായി വ്യക്തമാക്കിയതാണ്. 



ഇനി ഉപദ്രവകാരിയായ ഒരു ജീവിയെ കൊല്ലുമ്പോൾ പോലും അതിനെ ഇഞ്ചിഞ്ചായി കൊല്ലാതെ ഒറ്റയടിക്ക് തന്നെ കൊല്ലുന്നതാണ് ഏറ്റവും നല്ലത് എന്ന് വരെ പഠിപ്പിച്ച മതമാണ് ഇസ്ലാം. പല്ലിയെ കൊല്ലുമ്പോൾ ഒറ്റയടിക്ക് കൊന്നാൽ അതിന് കൂടുതൽ പ്രതിഫലവും അടിയുടെ എണ്ണം കൂടുന്നതിനനുസരിച്ച് പ്രതിഫലം കുറയുമെന്നും ഹദീസുകളിൽ കാണാം. വഴിയിൽ നിന്ന് ഒരു മുള്ളു നീക്കുന്നതും ഒരാളെ കണ്ടാൽ പുഞ്ചിരിക്കുന്നതും പ്രതിഫലം ലഭിക്കുന്ന പുണ്യകർമങ്ങൾ ആയി പഠിപ്പിച്ച മതമാണ് ഇസ്ലാം. ദാഹിച്ചുവലഞ്ഞ ഒരു നായക്ക് വെള്ളം കൊടുത്തതിൻറെ പേരിൽ ഒരു വേശ്യാസ്ത്രീ സ്വർഗ്ഗത്തിൽ പ്രവേശിച്ചു എന്ന് ഹദീസിൽ കാണാവുന്നതാണ്. മനുഷ്യർക്കു ഉപദ്രവകാരിയായ ഒരു ജീവിയെ കൊല്ലുന്നതും ഇസ്ലാം പ്രതിഫലാർഹമായ പുണ്യമായി പഠിപ്പിച്ചതാണ്. ഒരു ഒരു ക്ഷുദ്ര ജീവിയെ കൊല്ലുമ്പോൾ പോലും ജീവിയെ അധികം വേദനിപ്പിക്കാതെ ഒറ്റയടിക്ക് തന്നെ കൊല്ലാൻ ശ്രമിക്കുകയാണ് വേണ്ടത്.



وَحَدَّثَنَا يَحْيَى بْنُ يَحْيَى، أَخْبَرَنَا خَالِدُ بْنُ عَبْدِ اللَّهِ، عَنْ سُهَيْلٍ، عَنْ أَبِيهِ، عَنْ أَبِي، هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ مَنْ قَتَلَ وَزَغَةً فِي أَوَّلِ ضَرْبَةٍ فَلَهُ كَذَا وَكَذَا حَسَنَةً وَمَنْ قَتَلَهَا فِي الضَّرْبَةِ الثَّانِيَةِ فَلَهُ كَذَا وَكَذَا حَسَنَةً لِدُونِ الأُولَى وَإِنْ قَتَلَهَا فِي الضَّرْبَةِ الثَّالِثَةِ فَلَهُ كَذَا وَكَذَا حَسَنَةً لِدُونِ الثَّانِيَةِ ‏"‏ ‏.‏


പ്രവാചകൻ പറഞ്ഞു ഒരാൾ പല്ലിയെ ഒറ്റ അടിക്കു കൊന്നാൽ അയാൾക്ക് ഇന്ന ഇന്ന പ്രതിഫലമുണ്ട്. രണ്ടാമത്തെ അടിക്കാണ് കൊല്ലുന്നത് എങ്കിൽ അതിൽ കുറഞ്ഞ പ്രതിഫലമുണ്ട്. മൂന്നാമത്തെ അടിക്കാണ് കൊല്ലുന്നത് എങ്കിൽ അതിലും കുറഞ്ഞ പ്രതിഫലമുണ്ട്. 


Sahih Muslim 2240 

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....