Saturday, July 17, 2021

ഇസ്ലാം:ഖുർആൻ വചനം ഇഖ്റഅ് (നീ വായിക്കുക) എന്നല്ലേ ; നിരക്ഷരനായ മുഹമ്മദ് നബിയോട് വായിക്കാൻ പറയുന്നത് വിരോധാഭാസം അല്ലേ ?

 ആദ്യമായി അവതരിക്കപ്പെട്ട ഖുർആൻ വചനം ഇഖ്റഅ് (നീ വായിക്കുക) എന്നല്ലേ ; നിരക്ഷരനായ മുഹമ്മദ് നബിയോട് വായിക്കാൻ പറയുന്നത് വിരോധാഭാസം അല്ലേ ?

https://jauzalcp.blogspot.com/2021/02/blog-post_22.html?m=1

ഉത്തരം : ഖറഅ قرأ എന്നാൽ ഓതി അഥവാ പാരായണം ചെയ്തു എന്നാണ് അർത്ഥം. ഇഖ്റഅ് اقرأ എന്ന വാക്ക് കൽപ്പന ക്രിയയാണ്.  "നീ ഓതുക " അല്ലെങ്കിൽ "നീ പാരായണം ചെയ്യുക " എന്നാണ് ഈ പദത്തിനർത്ഥം. മറ്റൊരാൾ പറയുന്നത് കേട്ട് അതുപോലെ പാരായണം ചെയ്യുന്നതിനോ മനപ്പാഠമാക്കിയ കവിതയോ ഗദ്യമോ ഒക്കെ പാരായണം ചെയ്യുന്നതിനോ ഒക്കെ ഉപയോഗിക്കുന്ന പദങ്ങൾ ആണ് ഇവ. പുസ്തകത്തിലോ കമ്പ്യൂട്ടറിലോ  മൊബൈലിലോ ഒക്കെ എഴുതിയത് നോക്കി വായിക്കുന്നതിനും ഖറഅ എന്നുപയോഗിക്കാം. എന്നാൽ കൃത്യമായി മനസ്സിലാക്കേണ്ട കാര്യം ഇങ്ങനെ പുസ്തകം വായിക്കുന്നതിനു മാത്രമല്ല ഖറഅ എന്ന് ഉപയോഗിക്കുക; മറിച്ച് , ഓതുന്നതിനാണ്. 



ഖാരീ قَارِئ‎ എന്നാൽ ഓത്തുകാരൻ എന്നാണർത്ഥം. നന്നായി കവിതയും മറ്റുമൊക്കെ പാരായണം ചെയ്യുന്ന ആളെയാണ് ഖാരീ എന്ന് പറയുക. ഖുർആൻ നന്നായി ഓതുന്ന ആളെയും ഖാരീ എന്നാണ് പറയുക. കവിതകളും ഖുർആനും ഒക്കെ മനപ്പാഠമാക്കി ഓതുന്നവരെ ആണ് സാധാരണ ഗതിയിൽ ഖാരീ എന്ന് വിളിക്കുന്നത്. 



മുഹമ്മദ് നബിയുടെ നാൽപതാം വയസ്സിൽ മക്കയിലെ ഹിറാഗുഹയിൽ ഏകാന്ത ധ്യാനത്തിലിരിക്കുന്ന അവസ്ഥയിലാണ് അല്ലാഹുവിൽ നിന്നുള്ള ദിവ്യ സന്ദേശവുമായി ജിബ്രീൽ എന്ന മലക്ക് അദ്ദേഹത്തിനടുത്ത് മനുഷ്യരൂപത്തിൽ വരുന്നത്. ജിബ്രീൽ മുഹമ്മദ് നബിയെ ഗാഢമായി ആലിംഗനം ചെയ്യുകയും ഇഖ്റഅ് അഥവാ "നീ ഓതുക " എന്ന് കൽപിക്കുകയും ചെയ്തു. ഞാൻ ഖാരിഅ് അല്ല അഥവാ ഓത്തുകാരനല്ല എന്ന് നബി മറുപടി പറഞ്ഞു. അപ്പോഴാണ് ജിബ്‌രീൽ മുഹമ്മദ് നബിക്ക് ആദ്യമായി ഖുർആൻ വചനങ്ങൾ പാരായണം ചെയ്തു കൊടുത്തത്. 



മുഹമ്മദ് നബി (സ) എഴുത്തും വായനയും അറിയാത്ത ആൾ ആയിരുന്നു. അന്നത്തെ അറബികൾ ഏറിയപങ്കും വരമൊഴി അറിയാത്തവർ ആയിരുന്നു. എന്നാൽ സാഹിത്യത്തിലും കവിതയിലും ഒക്കെ അവർ അഗ്രഗണ്യരായിരുന്നു. വാമൊഴിക്കായിരുന്നു പ്രാധാന്യം : വരമൊഴിക്കല്ല. വലിയ വലിയ കവിതകളും കാവ്യങ്ങളും ഒക്കെ പൂർണമായും മനപ്പാഠമാക്കാനും പ്രാവീണ്യം ഉള്ളവരായിരുന്നു അവർ. വിശുദ്ധ ഖുർആനും ഹദീസും ഒക്കെ അവർ മനപ്പാഠമാക്കുക ആയിരുന്നു ചെയ്തിരുന്നത്.  പുസ്തകം വായിച്ച് പഠിക്കുന്നതിന് പകരം ഗുരുമുഖത്തു നിന്ന് നേരിട്ട് കേട്ട് പഠിച്ച് മനപാഠമാക്കുന്ന വാമൊഴി വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു  പ്രധാനമായും അന്ന് നിലനിന്നിരുന്നത്. 



ജിബ്‌രീൽ മുഹമ്മദ് നബിയോട് ആജ്ഞാപിച്ചതും ആദ്യമായി അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുർആൻ വാചകവും "ഇഖ്റഅ് " എന്നാണല്ലോ. ഏതെങ്കിലും പുസ്തകം നോക്കി വായിക്കാൻ മുഹമ്മദ് നബിയോട് പറഞ്ഞതല്ല ഇവിടെ. ഓതുവാൻ വേണ്ടി പറഞ്ഞതാണ്. ഓതേണ്ട വചനങ്ങൾ ജിബ്രീൽ പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. ഓതുവാൻ എഴുത്തും വായനയും അറിയണമെന്നില്ല. ഉദാഹരണം പറഞ്ഞാൽ തമിഴ് എഴുതാനും വായിക്കാനും അറിയാത്ത ഒരു മലയാളിക്ക് തമിഴ് പാട്ട് കേട്ട് മനപ്പാഠമാക്കി പാടാൻ പ്രയാസം ഇല്ലല്ലോ

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....