Sunday, July 25, 2021

ഇസ്ല ലാം വിമർശനം. : തിരുനബി ആത്‌മഹത്യ െയ്തു എന്നോ

  

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

http://islamicglobalvoice.blogspot.com/

h


ചോദ്യം


*വഹയ് നിലച്ചപ്പോൾ നബി ﷺ

 മല യുടെ മുകളിൽ കയറി താഴോട്ട് ചാടാൻ വിചാരിച്ചിരു ന്നുവെന്ന് ഹദീസിൽ കാണുന്നുണ്ടല്ലോ ?*


. ഇമാം ബുഖാരി ( റ ) സുഹ്രി ( റ ) യെ ഉദ്ധരിച്ച് സ്വഹീഹിൽ രേഖപ്പെടുത്തുന്നതിങ്ങനെ   വഹ്യ് നിലച്ചുപോയി . തന്നിമിത്തം നമുക്ക് ലഭിച്ച വിവരമനുസിച്ച് നബി ( ﷺ

 ) ദുഃഖിതരായി . മലമുകളിൽ നിന്ന് താഴോട്ട് ചാടാനായി പലപ്പോഴും നബി (ﷺ ) പുറപ്പെട്ടു . താഴോട്ട് ചാടാൻ വേണ്ടി മലമുകളിൽ നബി (ﷺ  ) എത്തുമ്പോഴെല്ലാം ജിബ്രീൽ ( അ ) പ്രത്യക്ഷപ്പെട്ടു ഇപ്രകാരം പറയും : “ ഓ മുഹമ്മദ് നിശ്ചയം താങ്കൾ സത്യമായും അല്ലാഹുവിന്റെ റസൂലാണ് " . തന്നിമിത്തം നബി ( ﷺ) യുടെ മനസ്സ് സമാധാനിക്കുകയും തിരിച്ചുപോരുകയും ചെയ്യും . വഹ്യ് ഏറെ പിന്തിയാൽ വീണ്ടും നബി ( ﷺ:) അങ്ങനെ ചെയ്യും . മലമുകളിലെ  എത്തിയാൽ ജിബ്രീൽ ( അ ) പ്രത്യക്ഷപ്പെട്ട് നേരത്തെ പറഞ്ഞത് പോലുള്ളത് പറയുകയും ചെയ്യും " . ( ബുഖാരി : 6487 ) 


 നബി (  ) ആത്മഹത്യയ്ക്ക് ശ്രമിച്ചിരു ന്നുവെന്നല്ലേ ഇതിനർത്ഥം ?


മറുപടി.


മആദല്ലാഹ് ! ഒരിക്കലുമല്ല . ജിബ്രീലി ( അ ) നെ കാണാനുള്ള അതിയായ ആഗ്രഹമു ള്ളതുകൊണ്ടും വഹ്യ് പിന്തിയതിലുള്ള പ്രയാസം കൊണ്ടുമായിരുന്നു നബി  അപ്രകാരം ചെയ്തിരുന്നതെന്ന് ഹദീസിൽ നിന്നു തന്നെ സുതരാം വ്യക്തമാണല്ലോ . മനഃപ്രയാസവും ടെൻഷനുമുണ്ടാകുമ്പോൾ സമാധാനവും സന്തോഷവും ലഭിക്കുന്നതിനായി ഇറങ്ങി നടക്കുന്നതും ഓടുന്നതും ചാടുന്നതുമെല്ലാം സർവ്വസാധാരണമാണല്ലോ . നബി   ﷺ ക്ക് പ്രയാസമുണ്ടാകാൻ കാര ണം വഹ്യ് നിലച്ചുപോയതാണെന്ന് പറഞ്ഞല്ലോ . അതിനാൽ ജിബ്രീലി ( അ ) നെ കാണാ നാഗ്രഹിച്ച് , നേരത്തെ വഹ്യ് ലഭിച്ച ജബലു നൂറിലേക്ക് നബി (ﷺ ) പുറപ്പെട്ടു . ഉന്മേഷം ലഭിക്കുന്നതിനായി താഴോട്ടിറങ്ങാൻ അവിടു ന്നാഗ്രഹിച്ചു . ആരോഗ്യമുള്ളവർ വേഗത്തിൽ ഇറക്കം ഇറങ്ങുമ്പോൾ ശരീരം താഴോട്ടിടു ന്നതുപോലെ തോന്നിപ്പോകുമല്ലോ . ഈ ആ ശയം ഉദ്ദേശിച്ചാകാം " യുൽഖീ മിൻഹു നഫ് സഹു ' എന്ന് പ്രയോഗിച്ചത് . ഇനി മലമുകളിൽ നിന്ന് നേരിട്ട് താഴേക്ക് ചാടുവാൻ നബി ( ﷺ) ഉദ്ദേശിച്ചുവെന്നാണ് പ്രസ്തുത പരാമർശത്തിനർത്ഥമെന്ന് വെച്ചാലും കുഴപ്പമൊന്നുമില്ല . അപ്രകാരം ചാടിയിരുന്നെ ങ്കിൽ ഒരു ചെറിയ വേദനപോലും നബി (ﷺ) ക്ക് അനുഭവപ്പെടുമായിരുന്നില്ല . കാരണം നബി ﷺ ആത്മീയമായി പടിപടിയായി ഉയരു ന്ന ഘട്ടമായിരുന്നത് .


 അൽപം വിശദീകരിക്കാം , ആത്മാവ് ശരീരം എന്നിങ്ങനെ രണ്ട് വസ്തുക്കൾ ചേർന്നതാണ് മനുഷ്യൻ മനു ഷ്യരുടെ ആത്മാവ് മലക്കുകളുടെ ജാതിയിൽ പെട്ടതാണ് . പറക്കുവാനും മറ്റും അതിനു സാധിക്കും . എന്നാൽ അതിന്റെ ഈ സ്വാതന്ത്യത്തിന് തടസ്സം നിൽക്കുന്നത് മനുഷ്യന്റെ ശ രീരമാണ് . ശരീരത്തിനുള്ളിൽ നിൽക്കുന്ന ആത്മാവ് കൂട്ടിലിട്ട തത്തയെ പോലെയാണന്ന് വേണമെങ്കിൽ പറയാം . കുട്ടിലായതോടെ അതിന്റെ സ്വാതന്ത്യം നഷ്ടപ്പെട്ടുവല്ലോ , എന്നാൽ ശരീരത്തിൽ നിൽക്കുന്ന ആത്മാവിനെ പരിശീലനത്തിലൂടെയും ആത്മീയതയിലൂടെയും വളർത്തി കൊണ്ടുവരാൻ സാധിക്കും . മനുഷ്യൻ നൂൽകമ്പിയിലൂടെ നടക്കു ന്നതും വളരെ ഉയരത്തിലേക്ക് ചാടുന്നതുമൊക്കെ പരിശീലനത്തിലൂടെ നേടിയെക്കുന്ന കഴിവുകൊണ്ടാണല്ലോ , ഒരാൾ അന്തരീക്ഷത്തിയുടെ പറക്കുന്നതു തന്നെ കണ്ടാലും അയാൾ വലിയാണെന്ന് തീരുമാനിക്കാൻ പറ്റില്ലെന്നും അയാളുടെ പ്രവർത്തനങ്ങൾ ശരീഅത്തുമായി തട്ടിച്ചുനോക്കിവേണം തീരു മാനിക്കാന്നെന്നും മഹാന്മാർ പ്രസ്താവിച്ചത് അതുകൊണ്ടാണ് .  എന്നാൽ നബി (ﷺ ) ഈ കഴിവുകൾ നേടിയെടുത്തത് ഭൗതിക പരിശീലനത്തിലൂടെ യായിരുന്നില്ല . മറിച്ച് അല്ലാഹുവിന്റെ ഭാഗത്തു  നിന്ന് ലഭിച്ച മഹത്തായ അനുഗ്രഹം ഒന്നു  കൊണ്ടു മാത്രമായിരുന്നു . നാലോ അഞ്ചോ പ്രാവശ്യം മലക്കുകൾ വന്ന് നബി (ﷺ  ) യെ ് ഓപ്പറേഷൻ നടത്തിയതും മറ്റും ഇതിന്റെ ഭാഗമായിരുന്നു . ആത്മീയമായി ഉയരുന്ന ഘട്ടങ്ങളിൽ ആത്മാവ് മികച്ചുനിൽക്കുകയും ശരീരം ആത്മാ വിന് കീഴ്പ്പെടുകയും ചെയ്യും . ഈ സന്ദർഭത്തിൽ മഹാന്മാർക്ക് പറക്കുവാനും വെള്ളത്തിനു മുകളിലൂടെ നടക്കുവാനും അന്തരീ ക്ഷത്തിൽ പോയി കിടക്കുവാനും മറ്റും സാ ധിക്കും . ശരീരഭാരം അവർക്ക് പ്രശ്നമാകുക കയില്ല . അതിനാൽ ഇൗ ഘട്ടത്തിൽ നബി (  ﷺ ) മലമുകളിൽ നിന്ന് താഴോട്ട് നേരിട്ട് ചാടിയാൽ തന്നെ നബി (  ﷺ) ക്ക് യാതൊന്നും സംഭവിക്കുകയില്ല . പ്രത്യുത പറന്ന് വന്നിരിക്കുന്ന പ്രതീ തിയാണുണ്ടാവുക . അതിനാൽ ചാടാനുള്ള നബി ﷺ യുടെ വികാരത്തെ തെറ്റായോ കുറ്റ മായോ കാണാനില്ല .

 പണ്ഡിത മഹത്തുക്കളുടെ വിശദീകരണത്തിൽ നിന്ന് ഇക്കാര്യം സുതരാം വ്യക്തമാ ണ് അല്ലാമ അബ്ദുൽ അസീസ് അദ്ദബ്ബാഗി ( റ ) നെ ഉദ്ധരിച്ച് സയ്യിദ് അഹ്മദുബ്നുൽ മുബാറക് ( സ ) എഴുതുന്നു


  ലോകത്തിന്റെ നേതാവ് നബി ( ﷺ) ക്ക് വ ഹ്യിന്റെ തുടക്കത്തിൽ ജിബ്രീൽ ( അ ) വരാ ൻ പിന്തിയാൽ ജിബ്രീൽ ( അ ) നെ കാണാനു ള്ള ആഗ്രഹംകൊണ്ട് മലമുകളിൽ കയറി തന്റെ ശരീരത്തെ എറിയാൻ ഉദ്ദേശിക്കുമായിരുന്നു വെന്ന് ഹദീസിൽ വന്നിട്ടുണ്ടല്ലോ . അപ്പോൾ ജിബ്രീൽ ( അ ) നബി ( ﷺ) യിലേക്ക് പ്രത്യക്ഷ പ്പെടുകയും നിശ്ചയം താങ്കൾ അല്ലാഹുവി ന്റെ റസൂലാണെന്ന് പറയുകയും ചെയ്യും . അപ്പോൾ നബി (ﷺ ) സമാധാനിക്കും . എന്ന് ഹദീസിൽ വന്നിട്ടുണ്ടല്ലോ എന്ന് അബ്ദുൽ അസീസ് ദബ്ബാഗി ( റ ) നോട് ഞാൻ ചോദിച്ചു ;



മലമുകളിൽ നിന്ന് ശരീരത്തെ താഴോട്ടിടൽ ആത്മഹത്യയെ നിർബന്ധമാക്കും . അത് വൻകുറ്റങ്ങളിൽ പെട്ടതാണ് . ആത്മഹത്യചെയ്യാനുദ്ദേശിക്കലും അതുറപ്പിക്കലും കുറ്റമാ ണ് , അമ്പിയാക്കൾ വിശിഷ്യാ ലോകത്തിന്റെ നേതാവ് പ്രവാചകത്വലബ്ധിക്കു മുമ്പും ശേഷവും എല്ലാവിധ പാപങ്ങളിൽ നിന്നും സുരക്ഷിതരാണല്ലോ ?, 



മറുപടി


അബ്ദുൽ അസീസ് ( റ ) പറഞ്ഞു . ഒരാളുടെ വിലായത്തിന്റെ തുടക്കത്തിൽ ഒരു ദിവസം തൊണ്ണൂറ് പ്രാവശ്യം തന്റെ വീടിന്റെ മുകളിൽ നിന്ന് താഴ്ഭാഗത്തേക്ക് തന്റെ ശരീരത്തെ എറിഞ്ഞ ഒരാളെ എനിക്കറിയാം . വിരിപ്പിൽ ഉറങ്ങുന്നത് പ്രയാസമുണ്ടാ ക്കാത്തതു പോലെ അതും അയാൾക്ക് യാതൊരു പ്രയാസവുമുണ്ടാക്കുകയില്ല . അതിനുള്ള കാരണം ഇനിപ്പറയുന്നതാണ് . തുടക്കങ്ങളിൽ ആത്മാവ് ശരീരത്തേക്കാൾ മികച്ചു നിൽക്കും , ആത്മാവുമായി സ്ഥലങ്ങൾക്കുള്ള ബന്ധം ഒരേ അളവിലാണ് . അതിനാൽ ഭൂമിയിൽ ചമ്രംപടിയിട്ടിരിക്കുന്നതുപോലെ അന്തരീക്ഷത്തിലും ചമ്രം പടിയിട്ടിരിക്കാൻ ആത്മാവിനു കഴിയും . ഒരാൾ വിരിപ്പിൽ കിട ന്നുറങ്ങുന്നതുപോലെ അന്തരീക്ഷത്തിൽ ചെരിഞ്ഞ് കിടന്നുറങ്ങാനും ആത്മാവിനു കഴിയും . പ്രയാസം സൃഷ്ടിക്കുകയില്ലെന്ന വിഷ യത്തിൽ കല്ലും പട്ടും രോമവസ്ത്രവും വെള്ളവുമെല്ലാം ആത്മാവിനെ അപേക്ഷിച്ച് ഒരേ  സ്ഥാനത്താണ് . അതിനാൽ മലമുകളിൽ നിന്ന് താഴോട്ട് നബി (ﷺ ) ചാടിയിരുന്നുവെങ്കിൽ ഒരു വേദനപോലും നബി (ﷺ ) ക്ക് അനുഭവ പ്പെടുമായിരുന്നില്ല . ശരീരത്തെ കൊന്നുകളയൽ പിന്നെയല്ലേ . അതിനാൽ മലമുകളിൽ ൽ നിന്ന് താഴോട്ട് തുള്ളാൻ തീരുമാനിക്കുന്നതി ൽ കുറ്റകരമായി യാതൊന്നുമില്ല .


 

 സയ്യിദ് അഹ്മദുബ്നുൽ മുബാറക് ( റ ) പറ യുന്നു . അഹ് വാലിന്റെ വക്താക്കളിൽ കാണുന്നത് ഇതിന്റെ ഭാഗമാണ് . അവരിലൊരാൾക്ക്  വല്ല ഹാലും വന്നാൽ എല്ലാശക്തിയും സംഭരിച്ച് തല മതിലിൽ ഇടിക്കുന്നതുകാണാം , തല ക്ക് ചെറിയൊരു പോറൽ പോലും ഏൽക്കാറില്ല . മറ്റു പ്രശ്നങ്ങൾ വിശേഷിച്ചും . നമ്മുടെ ശൈഖുനായിൽ നിന്ന് ലഭിച്ച ഈ വിവരങ്ങൾ അല്ലാഹുവിനുള്ളതാണ് . ഒരു ദിവസം 90 പ്രാവശ്യം വീടിന്റെ മുകളിൽ നിന്ന് താഴോട്ട് തുള്ളിയ വ്യക്തി ശൈഖുനാ തന്നെയാണ് . ഈ ചോദ്യത്തിന്റെ മറുപടിയിൽ ശൈഖുനാ തന്നെ അക്കാര്യം എന്നോട് പറയുകയുണ്ടായി അൽഇബ്രീസ് മിൻകലാമി സയ്യിദീ അബ്ദിൽ അസീസ് അദ്ദബ്ബാഗ് ശരീരത്തിന് വളർച്ചയെത്തുന്നതിനു മുമ്പ് ചെറിയ കുട്ടികൾ ദിവസത്തിൽ പല പ്രാവശ്യവും വീഴാറുണ്ടല്ലോ . പക്ഷെ അതിന്റെ പേരിൽ അവർക്ക് യാതൊന്നും സംഭവിക്കാറില്ല . ഈ ഘട്ടത്തിൽ അവരുടെ ശരീരത്ത ക്കാൾ മികച്ചുനിൽക്കുന്നത് ആത്മാവാണ് എ നതാണിതിനു കാരണം . അതേ സമയം വലി യൊരാൾ ചന്തികുത്തിവീണാൽ ഒരാഴ്ചത്തേ ക്ക് പണിയാകും . കാരണം ഈ ഘട്ടത്തിൽ ആത്മാവിനേക്കാൾ ശരീരമാണ് മുന്നിട്ട് നിൽ ക്കുന്നത് . ആത്മാവിനെ രിയാളകൾ വഴിയും അതി ന്റെ ഭക്ഷണമായ ദിക്റുകളൾവഴിയും ചിന്ത കളിലൂടെയും പരിപോഷിപ്പിക്കാൻ സാധി ക്കും . തന്നിമിത്തം ആത്മാവ് മികച്ച് നിൽക്കു കയും ശരീരം അതിന് കീഴ്പെടുകയും ചെ യ്യും . ഈ ഘട്ടത്തിൽ ശരീരത്തിന്റെ ഭാരമോ മറ്റോ പ്രശ്നമാവുകയില്ല . ഇത്തരം കഴിവുക ൾ ആത്മീയമായ മുന്നേറ്റത്തിലൂ ടെയും അഭ്യാസത്തിലൂടെയും നേടിയെടുക്കാം . അ തുകൊണ്ടാണ് ഒരാൾ അന്തരീക്ഷത്തിലൂടെ പറക്കുന്നതു തന്നെ കണ്ടാലും അയാളുടെ കാര്യങ്ങൾ മതനിയമങ്ങളുമായി തട്ടിച്ചുനോക്കാതെ അയാൾ വലിയ്യാണെന്ന് തീരുമാനി ക്കാൻ പറ്റില്ലെന്ന് പണ്ഡിതന്മാർ പറഞ്ഞത് . 


അവലംബം

വിശുദ്ധ ഖുർആൻ പഠനം ഭാഗം 1

അബ്ദുൽ അസീസ് സഖാഫി


പകർത്തിയത്. അസ് ലം പരപ്പനങ്ങാടി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....