*മുഹമ്മദ് നബി സ്വ യുടെ പ്രവചനങ്ങൾ*7 - 11
മുഹമ്മദ് നബി സ്വ ലോക രക്ഷിതാവിൽ നിന്നുള്ള സന്ദേഷമാണ് പറഞ്ഞത് എന്നതിന്റെ ധാരാളം തെളിവുകളിൽ നിന്ന് ഒന്ന് അവിടന്ന് പറഞ്ഞ പ്രവചനങ്ങൾ സത്യമായി പുലരുന്നു എന്നതണ്
സർവഞ്ജാനിയായ ലോകരക്ഷിതാവിൽ നിന്നും സന്ദേശമാണ് അവിടന്ന് പറയുന്നത് എന്ന എന്നതിനുള്ള തെളിവിൽ ചിലത് മാത്രമാണ് ഈ പ്രവനം
തിരുനബിക്ക് സന്ദേശവും ദിവ്യബോധനവും നൽകിയത് അല്ലാഹു വിന്റെ ദൂദൻ മലക് ജബ്റീൽ തെന്നെയാണ് എന്നതിന്റെയും വെക്തമായതെളിവുകളിൽ പെട്ടതാണ് പകൽ കവളിച്ചം പോലെ പുലർന്ന ധാരാളം പ്രവചനങ്ങൾ
ഇത്തരം പ്രവചനങ്ങൾ ദൈവത്തിൽ നിന്നുള്ള ദിവ്യബോധനമില്ലാതെ പ്രവചിക്കാൻ സാധ്യമല്ല എന്നത് വെക്തമാണ്
ഖുർആൻ ദൈവിക സന്ദേശം തന്നെയാണന്നതിനും ഈ പ്രചനങ്ങൾ തെളിയിക്കുന്നു.
കാരണം ദൈവിക സന്ദേശമില്ലാതെ പ്രവചിക്കാൻ കഴിയാത്ത ഭാവി കാര്യങ്ങൾ പ്രവചിക്കുന്ന പ്രവാചകർ ദൈവദൂദനാണന്നും അവർ പറയുന്നത് സത്യമാണന്നും ഇത്തരം പ്രവചനങ്ങളടങ്ങിയ വിശുദ്ധ ഖുർആൻ ദൈവിക ഗ്രന്തമാണന്നതിനുളുള്ള ഏറ്റവും വലിയ തെളിവാണ് ഇത്തരം പ്രവചനങ്ങൾ
എന്നാല്‍ നാം സത്യത്തെ എടുത്ത് അസത്യത്തിന്‍റെ നേര്‍ക്ക് എറിയുന്നു. അങ്ങനെ അസത്യത്തെ അത് തകര്‍ത്ത് കളയുന്നു. അതോടെ അസത്യം നാശമടയുകയായി. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നത് നിമിത്തം നിങ്ങള്‍ക്ക് നാശം. (Holy Qura'n 21:18)
ഖുർആനിലെ പ്രവചനങ്ങൾ
മക്കയിലെ പവിത്രമായ മസ്ജിദ് അൽ ഹറാമിൽ മുഹമ്മദ് നബിയും അനുയായികളും നിർഭയരായി പ്രവേശിക്കുന്നതാണ് എന്ന പ്രവചനം
വിശ്വാസികൾക്ക് ലോകഗതികളെ നിർണ്ണയിക്കുന്ന തലത്തിൽ രാഷ്ട്രീയ ആധിപത്യം ലഭിക്കുമെന്ന പ്രവചനം
അവിശ്വാസികൾക്ക് എതിരായി ക്ഷാമവും ദുരിതവും പ്രവചിക്കപ്പെടുന്നു.
ഇരട്ട പ്രവചനം : റോമക്കാർ തിരിച്ചു വരും, അന്ന് മുസ്‌ലിങ്ങൾ സന്തോഷിക്കും
വലീദിന്റെയും അബൂലഹബിന്റെയും ഭാവിയെ കുറിച്ചുള്ള പ്രവചനം
പ്രവാചകന്റെയും സത്യവിശ്വാസികളുടെയും വിജയങ്ങൾ സംബന്ധിച്ച പ്രവചനം
മെക്കയിലെ അവിശ്വാസികളുടെ പരാജയം പ്രവചിക്കപ്പെടുന്നു
കപടവിശ്വാസികളെയും ജൂതഗോത്രമായ ബനൂ നദീറിനെയും സംബന്ധിച്ച പ്രവചനം
ഭാവിയിലെ സംഘട്ടഞങ്ങളുമായി ബന്ധപ്പെട്ട പ്രവചങ്ങൾ
മുഹമ്മദ് നബിയുടെ നാമം സംബന്ധിച്ച പ്രവചനം
ഇസ്ലാമിന്റെ വ്യാപനവും വിജയവും പ്രവചിക്കപ്പെടുന്നു
സംഘടിതകക്ഷികളുടെ പരാജയം (Defeat of the Allies) പ്രവചിക്കപ്പെടുന്നു.
പ്രവാചകന്റെ ദൗത്യപൂർത്തീകണത്തിൽ അദ്ദേഹത്തിന്റെ ശത്രുക്കളിൽ നിന്ന് അല്ലാഹു സംരക്ഷണം നൽകുമെന്ന പ്രവചനം
മുസ്ലിങ്ങൾ മെക്കയിൽ വിജയക്കൊടിയുയർത്തുന്നത് സംബന്ധിച്ച പ്രവചനങ്ങൾ
മെക്ക മുസ്ലിങ്ങളുടെ അന്തർദേശീയ കേന്ദ്രമായി മാന്നത് സംബന്ധിച്ച പ്രവചനം
പ്രവാചകനെ ജന്മനാട്ടിലേക്കു തിരികെ കൊണ്ടുവരുമെന്ന പ്രവചനം
ഖുർആനിലെ പ്രവചനങ്ങൾ (7-11)

മെക്കയിലെ അവിശ്വാസികളുടെ പരാജയം പ്രവചിക്കപ്പെടുന്നു (54:44)
_______________________________

വിജാതീയരുടെ കൈകളാൽ മുസ്‌ലിംകൾ മെക്കയിൽ കടുത്ത പീഡനത്തിന് ഇരയായി. ഒരു വേളയിൽ അവർ മുസ്‌ലിങ്ങൾക്ക് നേരെ മൂന്നു വർഷത്തോളം സമ്പൂർണ ബഹിഷ്കരണം (Boycott) ഏർപ്പെടുത്തി. ഭക്ഷ്യവസ്തുക്കളുടെ ശാശ്വതമായ അഭാവം (perpetual shortage of food) ചിലപ്പോൾ ഭക്ഷ്യക്ഷാമത്തിന്റെ അതിർത്തിയിലെത്തി.വിജയത്തെക്കുറിച്ചുള്ള ഏതൊരു സംസാരവും സങ്കല്പങ്ങൾക്ക് അതീതമായിരുന്ന പ്രതിബന്ധങ്ങളുടെ ആ നാളുകളിൽ അല്ലാഹു തന്റെ വചനം അവതരിപ്പിച്ചു. നിങ്ങളെ പീഡിപ്പിക്കുന്ന ആ സംഘത്തിന്റെ വരുംകാല പരിണിതിയെന്താണ് എന്ന് പ്രവാചകനിലൂടെ ജനങ്ങളെ കേൾപ്പിച്ചു...
[ Al-Qamar 54: 44- 45 ]
അതല്ല, അവര്‍ പറയുന്നുവോ; ഞങ്ങള്‍ സംഘടിതരും സ്വയം പ്രതിരോധിക്കാന്‍ കഴിവുള്ളവരുമാണ് എന്ന്. എന്നാല്‍ വഴിയെ ആ സംഘം തോല്‍പിക്കപ്പെടുന്നതാണ്. അവര്‍ പിന്തിരിഞ്ഞ് ഓടുകയും ചെയ്യും.
ഇവിടെ അറബിക് ക്രിയാപദമായ "Yuhzamu" മുൻപ് ഖുർആൻ ഉപയോഗിച്ചിരിക്കുന്ന "Sa"
ഫ്യൂച്ചർ ടെൻസിനെ സൂചിപ്പിക്കുന്ന ഒരു അറബി പ്രീഫിക്‌സ്/ഉപസർഗം ആണ്. അതിനാൽ തന്നെ ഇത് ഭാവിയിൽ പൂർത്തീകരണത്തിനായി കാത്തിരിക്കുന്ന ഒരു വ്യക്തമായ പ്രവചനമായി (distinct prophecy) മാറുന്നു. പ്രവാചകൻ മെക്കയിൽ നിന്ന് മെദീനയിലേക്ക് കുടിയേറിയതിന്റെ രണ്ടാം വർഷം, മുസ്‌ലിങ്ങളും അവിശ്വാസികളുമായി നടന്ന പ്രഥമയുദ്ധത്തിൽ (battle of badr) മക്കയിലെ പേഗൻ ജനത പരാജയപ്പെടുകയും പിന്നോട്ട് പോകാൻ നിർബന്ധിതരാകുകയും ചെയ്തു.
പ്രസിദ്ധമായ ബദർ യുദ്ധത്തിൽ അത് സത്യമായി പുലരുന്നതിന് സാക്ഷികളാകുന്നത് വരെ
ഈ ക്വുർആൻ പ്രവചനം എങ്ങനെ പൂർത്തീകരിക്കപ്പെടുമെന്ന് അവർ സ്വയം അറിഞ്ഞിരുന്നില്ലെന്ന് പ്രവാചകനുശേഷം മുസ്‌ലിംകളുടെ രണ്ടാം ഖലീഫയായ ഉമർ ഇബ്നുൽ ഖത്താബ് (R) പറയുന്നുണ്ട്. [Saheeh al Bukhari]
കപടവിശ്വാസികളെയും ജൂതഗോത്രമായ ബനു നദീറിനെയും സംബന്ധിച്ച പ്രവചനം
(59:11-12)
______________________________

അല്ലാഹു ഖുർആനിൽ പറയുന്നു :
[ Al-Hashr 59:11-12 ]
ആ കാപട്യം കാണിച്ചവരെ നീ കണ്ടില്ലേ? വേദക്കാരില്‍ പെട്ട സത്യനിഷേധികളായ അവരുടെ സഹോദരന്‍മാരോട് അവര്‍ പറയുന്നു: തീര്‍ച്ചയായും നിങ്ങള്‍ പുറത്താക്കപ്പെട്ടാല്‍ ഞങ്ങളും നിങ്ങളുടെ കൂടെ പുറത്ത് പോകുന്നതാണ്. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും ഒരാളെയും അനുസരിക്കുകയില്ല. നിങ്ങള്‍ക്കെതിരില്‍ യുദ്ധമുണ്ടായാല്‍ തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ സഹായിക്കുന്നതാണ്. എന്നാല്‍ തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.അവര്‍ യഹൂദന്‍മാര്‍ പുറത്താക്കപ്പെടുന്ന പക്ഷം ഇവര്‍ (കപടവിശ്വാസികള്‍) അവരോടൊപ്പം പുറത്തുപോകുകയില്ല തന്നെ. അവര്‍ ഒരു യുദ്ധത്തെ നേരിട്ടാല്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല. ഇനി ഇവര്‍ അവരെ സഹായിച്ചാല്‍ തന്നെ ഇവര്‍ പിന്തിരിഞ്ഞോടും തീര്‍ച്ച. പിന്നീട് അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയില്ല.
മദീനയിലെ അബ്ദുല്ലാഹിബ്നു ഉബയ്യും അദ്ദേഹത്തിന്റെ ആളുകളുമാണ് ഈ വചനത്തിൽ കപടവിശ്വാസികൾ എന്ന് അഭിസംബോധന ചെയ്യപ്പെട്ട വിഭാഗം.അവർ ബനൂനദീറിലേക്ക് തങ്ങളുടെ സഹായവാഗ്ദാനം അറിയിച്ചു കൊണ്ട് ഒരു ദൂതനെ വിട്ടിരുന്നു. അനന്തരം AD - 625 ഓഗസ്റ്റിൽ ജൂതഗോത്രമായ ബനൂ നദീർ നെ അവരുടെ ചില ഒഫൻസുകൾ കാരണമായി പ്രവാചകൻ മദീനയിൽ നിന്ന് പുറത്താക്കിയപ്പോൾ ഈ പ്രവചനം നിറവേറി. കപടവിശ്വാസികൾ അവരോടൊപ്പം നിന്നില്ല, അവരെ സഹായിച്ചുമില്ല.
ഭാവിയിലെ സംഘട്ടനങ്ങളുമായി ബന്ധപ്പെട്ട പ്രവചനങ്ങൾ (3:111) ( 48:22) (17:76)
___________________________________

[ Aal-e-Imran 3:111 ]
ചില്ലറ ശല്യമല്ലാതെ നിങ്ങള്‍ക്ക് ഒരു ഉപദ്രവവും വരുത്താന്‍ അവര്‍ക്കാവില്ല. ഇനി അവര്‍ നിങ്ങളോട് യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ തന്നെ അവര്‍ പിന്തിരിഞ്ഞോടുന്നതാണ്. പിന്നീടവര്‍ക്ക് സഹായം ലഭിക്കുകയുമില്ല.
[ Al-Fath 48:22 ]
ആ സത്യനിഷേധികള്‍ നിങ്ങളോട് യുദ്ധത്തില്‍ ഏര്‍പെട്ടിരുന്നെങ്കില്‍ തന്നെ അവര്‍ പിന്തിരിഞ്ഞ് ഓടുമായിരുന്നു. പിന്നീട് ഒരു സംരക്ഷകനെയോ, സഹായിയെയോ അവര്‍ കണ്ടെത്തുകയുമില്ല.
[ Al-Isra' 17:76 ]
തീര്‍ച്ചയായും അവര്‍ നിന്നെ നാട്ടില്‍ നിന്ന് വിരട്ടി വിടുവാന്‍ ഒരുങ്ങിയിരിക്കുന്നു. നിന്നെ അവിടെ നിന്ന് പുറത്താക്കുകയത്രെ അവരുടെ ലക്ഷ്യം. എങ്കില്‍ നിന്‍റെ (പുറത്താക്കലിന്) ശേഷം കുറച്ച് കാലമല്ലാതെ അവര്‍ (അവിടെ) താമസിക്കുകയില്ല.
ചരിത്രപരമായി, ഈ വചനങ്ങളുടെ അവതരണ ശേഷം അറേബ്യൻ പെനിൻസുലയിലെ അവിശ്വാസികൾക്ക് ഒരിക്കലും മുസ്‌ലിങ്ങൾക്ക് എതിരെ പിടിച്ചു നിൽക്കാൻ കഴിഞ്ഞിട്ടില്ല...
മുഹമ്മദ് നബിയുടെ നാമം സംബന്ധിച്ച പ്രവചനം (94:4)
__________________________________

'മുഹമ്മദ്’ എന്ന നാമത്തിന് പോലും പ്രവചനപരമായ സൂചനകളുണ്ട്.ഇത് ഒരു അറബി പദമാണ്, അതിനർത്ഥം ‘പ്രശംസിക്കപ്പെട്ടവൻ (The Praised One) എന്നാണ്. മുഹമ്മദ് നബിയെ പറ്റിയുള്ള സ്മരണ ഉയർത്തുമെന്ന് വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു :
ഇത് അല്ലാഹു, മുഹമ്മദ് നബിക്ക് നൽകിയ സവിശേഷമായ ഒരു ബഹുമതിയാണ്.
[Ash-Sharh 94:4 ]
നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.
ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം മുജാഹിദ് പറയുന്നു :
ഇതിന്റെ അർത്ഥം : ഞാൻ (അല്ലാഹു) സ്മരിക്കപ്പെടുമ്പോഴെല്ലാം നീയും സ്മരിക്കപ്പെടും എന്നാണ്."
ഇമാം ഖതാദ പറയുന്നു :
" അല്ലാഹു, ഈ ലോകത്തിലും പരലോകത്തിലും മുഹമ്മദ് നബിയെ കൊണ്ടുള്ള സ്മരണയെ ഉയർത്തി"[Tafsir Ibn Kathir, Surah 94:4]
ഈ വചനം അവതരിപ്പിക്കപ്പെട്ടത് 1450 വർഷങ്ങൾക്ക് മുൻപാണ്. ലോക ചരിത്രത്തിൽ മുഹമ്മദിനോളം പ്രശംസിക്കപ്പെട്ട/കീർത്തിക്കപ്പെട്ട മറ്റൊരു മനുഷ്യനില്ല എന്നത് നിരാകരിക്കാൻ കഴിയാത്ത ഒരു വസ്തുതയാണ്. ഇത് ഇത് നിന്നും തുടരുന്നു... ലോകത്തെവിടെയും ഒരു പള്ളി മിനാരത്തിൽ നിന്ന് ഈ നാമം ഉച്ചരിക്കപെടാതെ
ഒരു നിമിഷം പോലും കടന്നുപോകുന്നില്ല, പ്രാർത്ഥനയ്ക്കുള്ള സമയം പരസ്യമായി പ്രഖ്യാപിക്കുന്ന
ബാങ്ക് വിളിയിൽ ലോകം മുഴുവൻ ദിവസവും 5 നേരം “മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു" എന്ന സാക്ഷ്യവചനം ബില്യൺ കണക്കിന് വരുന്ന ലോക മുസ്‌ലിം ജനത ഏറ്റു ചൊല്ലിക്കൊണ്ടിരിക്കുന്നു.
അത് മാത്രമല്ല അദ്ദേഹത്തിന്റെ പേര് പരാമർശിക്കുമ്പോഴെല്ലാം മുസ്‌ലിംകൾ വളരെ ബഹുമാനത്തോടെയും സ്നേഹത്തോടെയും അദ്ദേഹത്തിന് “സമാധാനവും അനുഗ്രഹവും നേരുന്നു”. 1,400 വർഷത്തിലേറെയായി ഈ രീതിയിൽ നിരന്തരം പ്രശംസിക്കപ്പെടുന്ന മറ്റൊരു മനുഷ്യനും ചരിത്രത്തിൽ ഇല്ല. ഉണ്ട് എങ്കിൽ നിങ്ങൾക്ക് കാണിക്കാം. എല്ലാ സെക്കന്റിലും എല്ലാ രാത്രികളിലും, നിർത്താതെ അദ്ദേഹത്തിന്റെ നാമവും അദ്ദേഹത്തിന്റെ കീർത്തിയും പരാമർശിക്കപ്പെടുന്നു. ഇസ്ലാമിക ലോകത്തിലെ പ്രാർത്ഥനയുടെ വിളി (ബാങ്ക്) യുടെ പ്രതേകതയെന്തെന്നാൽ ലോകത്തു ഒരു സെക്കന്റ് പോലും അത് നിലക്കുനില്ല എന്നതാണ്. ഒരു പ്രദേശത്ത് ബാങ്ക് അവസാനിക്കുന്ന അടുത്ത നിമിഷം അത് മറ്റൊരു പ്രദേശത്ത് ഉയർന്നുകേൾക്കുകയായി. ലോകസമയ ക്രമം അങ്ങനെയാണ്. ദിനരാത്രങ്ങൾ മാറി മറിയുന്നു. മുഹമ്മദിന്റെ നാമം ഇരുപത്തിനാല് മണിക്കൂറും നിലക്കാതെ ഉയർന്നുകേൾക്കുന്നു. മാത്രമല്ല, കാലാന്തരത്തിൽ അദ്ദേഹത്തിന്റെ നാമം പരാമർശിക്കപ്പെടുന്നത് ഒരിക്കലും കുറയുന്നില്ല എന്നത് മറ്റൊരു അത്ഭുതം ആണ്. അത് വര്ധിക്കുകയാണ്. കാരണം വർഷം തോറും അനേകം ജനതകൾ ഇസ്ലാം സ്വീകരിക്കുന്നു. അവരും ഈ നാമം ഏറ്റെടുക്കുന്നു.
മറ്റൊന്ന് " മുഹമ്മദ്" എന്ന നാമം ലോകത്തു ഏറ്റവും കൂടുതൽ ആളുകൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് നാമകരണം ചെയ്യുന്ന ഒന്നാണ് എന്നതാണ്. (The Columbia Encyclopedia, Sixth Edition, see entry ‘Muhammad, prophet of Islam’.)
മറ്റു നാമങ്ങൾ ഇടുന്നവർ പോലും അതിന്റെ മുന്നിൽ "മുഹമ്മദ്" എന്ന് ചേർക്കുന്നു. ഈ കാര്യത്തിൽ രസകരമായ ഒരു വസ്തുത മുഹമ്മദ് നബി ഒരിക്കൽ പോലും തന്റെ പേര് സ്വീകരിക്കാൻ മുസ്‌ലിംകളെ പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നതാണ്. അദ്ദേഹത്തിന്റെ അടുക്കൽ പല ആളുകളും കുഞ്ഞുങ്ങൾക്ക് ഇടാനുള്ള പേര് ചോദിച്ചു വരുമ്പോൾ അദ്ദേഹം സജസ്റ്റ് ചെയ്തിരുന്ന നാമങ്ങൾ അബ്ദുല്ലാഹ്, അബ്ദുർറഹ്മാൻ (യഥാക്രമം “ദൈവത്തിന്റെ ദാസൻ”, “പരമകാരുണികന്റെ ദാസൻ” എന്നാണ് ഇവ അർത്ഥമാക്കുന്നത് ) എന്നിവയായിരുന്നു. (Sahih Muslim, Hadith 2132)
ലോകത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുപ്പെടുന്ന "വ്യക്തിയും" മുഹമ്മദ് നബി തന്നെയാണ്. കാരണം, ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ അവരുടെ വ്യക്തിജീവിതത്തിലെ ഭക്ഷണം കഴിക്കുക, കുടിക്കുക, ഉറങ്ങുക, കഴുകുക, വസ്ത്രം ധരിക്കുക, നടക്കുക, സംസാരിക്കുക, പ്രാർത്ഥിക്കുക, ഉപവസിക്കുക, ദാനധർമ്മങ്ങൾ എന്നിവയിൽ എല്ലാം മുഹമ്മദ് നബിയുടെ മാതൃകയെ അനുധാവനം ചെയ്യാൻ ശ്രമിക്കുന്നു എന്നന്നതിനാൽ ഇത് മറ്റു വ്യക്തികളെ ഫോളോ ചെയ്യുന്ന പോലെ
കേവലം ഉപരിപ്ലവമായ ഒരു പിന്തുടരലല്ല.
ഇസ്ലാമിന്റെ വ്യാപനവും വിജയ 'വും ' പ്രവചിക്കപ്പെടുന്നു. (110 :1-2) (9:33)
__________________________________

[ An-Nasr 110:1-2]
അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍.
ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താല്‍
ഇവിടെ ജനങ്ങൾ കൂട്ടം കൂട്ടമായി ഇസ്‌ലാമിലേക്ക് പ്രവേശിക്കുമെന്ന് ഖുർആൻ പ്രവചിക്കുന്നു,
മക്ക കീഴടക്കിയതിനുശേഷം ഇവ പൂർത്തിയായി. അബൂബക്കർ, 'ഉമർ,' ഉഥ്മാൻ, 'അലി എന്നീ ഖലീഫമാരുടെ കാലത്തും ഇത് തുടർന്നു. റോമൻ പേർഷ്യൻ സാമ്രാജ്യങ്ങളെ പരാജയപ്പെടുത്തിയ അവർ ദീനിനെ സംസ്ഥാപിച്ചു. കേവലം ഇരുപത് വർഷത്തിനുള്ളിൽ സ്പെയിൻ മുതൽ ചൈന വരെ ഇസ്ലാം സംസ്ഥാപിക്കപ്പെട്ടു.
അതിലൂടെ ഭാഗികമായി ഖുർആനിലെ മറ്റൊരു പ്രവചനവും പുലരുകയുണ്ടായി ;
[At-Taubah 9:33]
അവനാണ് സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും.
ക്രിസ്ത്യാനിറ്റി, چچچچچجജൂദായിസം പേഗനിസം (വിഗ്രഹമതങ്ങൾ) എന്നീ ലോകമതങ്ങൾ ഇസ്‌ലാമിന്റെ വരവിന് ശേഷം ഭൗതികമായോ (physicaly) ബൗദ്ധികമായോ (intellectualy) നിലനിൽക്കുന്ന ഒരു തരത്തിലുള്ള ആധിപത്യവും വീണ്ടെടുത്തിട്ടില്ല. ആധുനിക യുഗത്തിൽ പൊട്ടിമുളച്ച കമ്മ്യൂണിസം, ക്യാപിറ്റലിസം പോലുള്ള സെക്യുലർ ഫിലോസഫികൾ അന്ത്യശ്വാസം വലിച്ചു കൊണ്ടിരിക്കുന്നു.
തുടരും
No comments:
Post a Comment