Tuesday, September 1, 2020

ഇസ്ലാം'മുഹമ്മദ് നബി സ്വ യുടെ പ്രവചനങ്ങൾ* 11 - 17

 


*മുഹമ്മദ് നബി സ്വ യുടെ പ്രവചനങ്ങൾ* 11 - 17



മുഹമ്മദ് നബി സ്വ ലോക രക്ഷിതാവിൽ നിന്നുള്ള സന്ദേഷമാണ് പറഞ്ഞത് എന്നതിന്റെ ധാരാളം തെളിവുകളിൽ നിന്ന് ഒന്ന് അവിടന്ന് പറഞ്ഞ പ്രവചനങ്ങൾ സത്യമായി പുലരുന്നു എന്നതണ് 



സർവഞ്ജാനിയായ ലോകരക്ഷിതാവിൽ നിന്നും സന്ദേശമാണ് അവിടന്ന് പറയുന്നത് എന്ന എന്നതിനുള്ള തെളിവിൽ ചിലത് മാത്രമാണ് ഈ പ്രവനം


തിരുനബിക്ക് സന്ദേശവും ദിവ്യബോധനവും നൽകിയത് അല്ലാഹു വിന്റെ ദൂദൻ മലക് ജബ്റീൽ തെന്നെയാണ് എന്നതിന്റെയും വെക്തമായതെളിവുകളിൽ പെട്ടതാണ് പകൽ കവളിച്ചം പോലെ പുലർന്ന ധാരാളം പ്രവചനങ്ങൾ


ഇത്തരം പ്രവചനങ്ങൾ ദൈവത്തിൽ നിന്നുള്ള ദിവ്യബോധനമില്ലാതെ പ്രവചിക്കാൻ സാധ്യമല്ല എന്നത് വെക്തമാണ്




ഖുർആൻ ദൈവിക സന്ദേശം തന്നെയാണന്നതിനും ഈ പ്രചനങ്ങൾ തെളിയിക്കുന്നു.

കാരണം ദൈവിക സന്ദേശമില്ലാതെ പ്രവചിക്കാൻ കഴിയാത്ത ഭാവി കാര്യങ്ങൾ പ്രവചിക്കുന്ന പ്രവാചകർ ദൈവദൂദനാണന്നും അവർ പറയുന്നത് സത്യമാണന്നും ഇത്തരം പ്രവചനങ്ങളടങ്ങിയ വിശുദ്ധ ഖുർആൻ ദൈവിക ഗ്രന്തമാണന്നതിനുളുള്ള ഏറ്റവും വലിയ തെളിവാണ് ഇത്തരം പ്രവചനങ്ങൾ



എന്നാല്‍ നാം സത്യത്തെ എടുത്ത് അസത്യത്തിന്‍റെ നേര്‍ക്ക് എറിയുന്നു. അങ്ങനെ അസത്യത്തെ അത് തകര്‍ത്ത് കളയുന്നു. അതോടെ അസത്യം നാശമടയുകയായി. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നത് നിമിത്തം നിങ്ങള്‍ക്ക് നാശം. (Holy Qura'n 21:18)


 



ഖുർആനിലെ പ്രവചനങ്ങൾ (12-16)




സംഘടിത കക്ഷികളുടെ പരാജയം പ്രവചിക്കപ്പെടുന്നു (Defeat of the Allies)

(38:11) (33:22)

______________________________________





പ്രവാചകന് നേരിടേണ്ടി വന്ന ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നാണ് അഹ്സാബ് യുദ്ധം (Battle of Trench). AD 627-ൽ നടന്ന ആ യുദ്ധത്തിൽ മെക്കയിലെയും ഇതര അറേബിയൻ ഗോത്രങ്ങളിലെയും പേഗൻ അറബികളും , ജൂത ഗോത്രങ്ങളും ചേർന്ന പതിനായിരത്തോളം വരുന്ന ഒരു Coalition Army മുസ്‌ലിം നഗരമായ മദീനയിലേക്ക് മാർച്ച്‌ ചെയ്തു...


ഈ സംഭവവികാസങ്ങൾ എല്ലാം നടക്കുന്നതിന് വളരെ മുന്നേ മക്കയിൽ നിന്ന് പുറപ്പെടാൻ പോകുന്ന

ഈ സഖ്യസേനയെയും അവർക്ക് സംഭവിക്കാൻ പോകുന്ന പരാജയത്തെയും കുറിച്ച് വിശുദ്ധ ഖുർആൻ ഇങ്ങനെ പ്രവചിച്ചു...


[ Sad 38:11 ] 

പല കക്ഷികളില്‍ (Ahzab) പെട്ട പരാജയപ്പെടാന്‍ പോകുന്ന ഒരു സൈനികവ്യൂഹമത്രെ അവിടെയുള്ളത്‌. (മക്കയിലുള്ളത്).



ഈ പ്രവചനത്തിന്റെ പൂർത്തീകരണമായിരുന്നു പിന്നീട് നടന്നത്. മക്കയിൽ നിന്ന് വന്ന സംഘടിത കക്ഷികളെ കണ്ടപ്പോൾ സത്യവിശ്വാസികൾ ഇങ്ങനെ പറഞ്ഞു...



[ Al-Ahzab 33:22 ]

സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്‌. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.



ഈ coalition army യെ മദീനയിൽ പ്രവേശിക്കാതെ വെളിയിൽ തടഞ്ഞു നിർത്താൻ മുസ്ലിങ്ങൾ മദീനാ നഗരത്തിന് ചുറ്റും കിടങ്ങുകൾ  (Trench)  നിർമിച്ചു. അത് അറബികൾക്ക് പരിചിതമല്ലാത്ത ഒരു പേർഷ്യൻ War Tactics ആയിരുന്നു. പ്രവാചക ശിഷ്യനായ പേർഷ്യൻ വംശജൻ സൽമാനുൽ ഫാരിസിയുടെ (RA) ബുദ്ധിയിൽ വിരിഞ്ഞ തന്ത്രമായിരുന്നു അത്..


സഖ്യ സൈന്യങ്ങൾ മദീനയിൽ എത്തിയപ്പോൾ അവര്‍ അമ്പരന്ന് പോയി. അത്തരമൊരു യുദ്ധതന്ത്രം ഒരിക്കലും അവര്‍ പ്രതീക്ഷിച്ചതല്ല. അറബികള്‍ക്ക് ആ തന്ത്രം ഒട്ടും പരിചിതവുമായിരുന്നില്ല..

ഇത്രയും വലിയ മുന്നണി രൂകീകരിച്ചിട്ടും

മദീനയിലേക്ക് പ്രവേശിക്കാൻ കഴിയാതെ അവർ നിസഹായരായി. ഈ ഘട്ടത്തിൽ ആണ് മദീനയിലെ ഇസ്ലാമിക രാഷ്ട്രത്തിന്റെ പൗരന്മാരായി

ഉടമ്പടി ചെയ്തു പ്രവാചകന്റെയും മുസ്‌ലിങ്ങളുടെയും സെക്യൂരിറ്റിയിൽ ജീവിക്കുന്ന ബനൂഖുറൈള എന്ന ജൂതഗോത്രം വർഗസ്നേഹം കാണിച്ചു മദീനയെ ഒറ്റുകൊടുക്കാൻ തയ്യാർ ആകുന്നത്. അവർ ഇസ്ലാമിക രാഷ്ട്രത്തിലെ സമാധാനപൂർവ്വം കഴിയുന്ന

പൗരൻമാർ ആയത് കൊണ്ട് പ്രവാചകൻ

അവരെ വിശ്വസിക്കുകയും അവരുടെ കോട്ടകളുടെ ഭാഗങ്ങളിൽ കിടങ്ങുകൾ നിർമിക്കുകയും ചെയ്തിരുന്നില്ല. എന്നാൽ അവർ പുറത്ത് നിന്ന് വന്ന സഖ്യസേനയുടെ കൂടെ ജോയിൻ ചെയ്യുകയും മദീനയെ ഒറ്റുകൊടുക്കുകയും ചെയ്യുന്ന അവസ്ഥയിൽ എത്തി...


അങ്ങനെ, മുസ്‌ലിങ്ങളുടെ കൂടെ നിന്നിരുന്ന കപട വിശ്വാസികളും കാല് മാറി..

അവർ പിന്തിരിഞ്ഞു കളഞ്ഞു. ധൈര്യം ചോർത്തുന്ന വാക്കുകളിലൂടെ സാധാരണക്കാരായ മുസ്‌ലിങ്ങളിൽ

ഭയം നിറക്കുകയും ചെയ്തു. (33:12)


അന്ന് മുസ്‌ലിങ്ങൾ അകപ്പെട്ട ഭയാനകമായ അവസ്ഥ വിശുദ്ധ ഖുർആൻ ഇങ്ങനെ വിവരിക്കുന്നു :



[ Al-Ahzab 33:10-11 ]

നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം.

അവിടെ വെച്ച് സത്യവിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ അതിഭയങ്കരമായി വിറപ്പിക്കപ്പെടുകയും ചെയ്തു.





എന്നാൽ അല്ലാഹുവിന്റെ സഹായമുണ്ടായി. പ്രാപഞ്ചിക പ്രതിഭാസങ്ങളെ അല്ലാഹു മുസ്‌ലിങ്ങൾക്ക് അനുകൂലമാക്കുകയും

അദൃശ്യമായ സൈന്യങ്ങളെ അയക്കുകയും

(33 :9) സഖ്യസേനകൾക്ക് ഇടയിൽ ഭിന്നതയുണ്ടാക്കുകയും ചെയ്തത് മൂലം

അവർ തിരിച്ചു പോയി.



[ Al-Ahzab 33:25 ]

സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.



ഈ പ്രവചനവും കൃത്യമായി പുലരുന്നത് നാം കാണുന്നു.






പ്രവാചകന്റെ ദൗത്യപൂർത്തീകരണത്തിന് അദ്ദേഹത്തിന്റെ ശത്രുക്കളിൽ നിന്നും അല്ലാഹു സംരക്ഷണം ഒരുക്കും എന്ന പ്രവചനം (5:67)

___________________________________




[ Al Maeda 5:67 ] 

ഹേ; റസൂലേ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങള്‍ക്ക്‌) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്‍റെ ദൌത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്‌. സത്യനിഷേധികളായആളുകളെ തീര്‍ച്ചയായും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.‎



ഈ വചനത്തിന്റെ അവതരണത്തിന്‌ മുൻപ് പ്രവാചകന് അംഗരക്ഷകർ ഉണ്ടായിരുന്നു.


ആയിഷ (RA) പറയുന്നു :

പ്രവാചകൻ മദീനയിൽ എത്തിയ രാത്രിയിൽ അദ്ദേഹത്തിന് ഉറക്കം വരാതെയായി. അദ്ദേഹം പറഞ്ഞു : എന്റെ ശിഷ്യൻമാരിൽ ഒരുവൻ ഇന്നെനിക്കു കാവൽ നിന്നിരുന്നുവെങ്കിൽ...

അവർ പറയുന്നു. പെട്ടെന്ന് ഞങ്ങൾ ഇരുമ്പ് ചങ്ങലകളുടെ ഒരു കിലുക്കം കേട്ടു. പ്രവാചകൻ ചോദിച്ചു : ആരാണത്? ഞാൻ, സഅദ് ഇബ്നു അബീവഖാസ് (RA). താങ്കൾ എന്താണ് വന്നത്? പ്രവാചകൻ ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു. നബിയുടെ കാര്യത്തിൽ എനിക്ക് എന്തോ

മനസ്സിൽ ഒരു ഭയം തോന്നി. അങ്ങനെ അങ്ങേക്ക് കാവൽ നിൽക്കാൻ ആണ് ഞാൻ വന്നത്. നബി അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ഉറങ്ങുകയും ചെയ്തു.

[Saheeh Muslim]



ആയിഷ (RA) പറഞതായി ഇബ്നു അബീഹാതിം റിപ്പോർട്ട് ചെയ്യുന്നു :


"ഈ വചനം അവതരിക്കുന്നത് വരെ പ്രവാചകന് അംഗരക്ഷകർ ഉണ്ടായിരുന്നു."ജനങ്ങളില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്‌."അവർ പറയുന്നു. പ്രവാചകൻ മുറിയിൽ നിന്ന് തലയുയർത്തി കൊണ്ട് പറഞ്ഞു :"ജനങ്ങളെ നിങ്ങൾ തിരിച്ചു പോകുക. അല്ലാഹു എന്നെ സംരക്ഷിക്കുന്നതാണ്. "[Jami at Tirmidi Vol 5. Book 44. Number 3946],[Tafsir Ibn Kathir Surah 5/67]




പ്രവാചകന് അല്ലാഹു

ദൈവിക സന്ദേശം ജനങ്ങൾക്ക് എത്തിക്കുകയെന്ന ഉത്തരവാദിത്വം പൂര്ത്തീകരിക്കുന്നതിൽ സംരക്ഷണം വാഗ്ദാനം ചെയ്തു. പ്രവാചകൻ ആ ഉദ്യമം പൂർത്തികരിക്കുന്നത് വരെയും ഇസ്ലാം സമ്പൂർണത കൈ വരിക്കുന്നത് വരെയും പ്രവാചകനെ വധിക്കാനോ അപകടപ്പെടുത്താനോ ഒരാൾക്കും സാധിച്ചില്ല. 


യാതൊരു വിധ പ്രതിസന്ധികളും മർഡർ അറ്റെംപ്റ്റുകളും അദ്ദേഹത്തിന്റെ നേരെ ഉണ്ടായിട്ടില്ല എന്നല്ല അതിനർത്ഥം. അത്തരം ശ്രമങ്ങൾ പലതും ഉണ്ടാകുക തന്നെ ചെയ്തു. എന്നാൽ അതിൽ നിന്ന് എല്ലാം അല്ലാഹു അദ്ദേഹത്തിന് രക്ഷ നൽകി.

അത്തരം സംഭവങ്ങളിലൂടെയാണ് അല്ലാഹു തന്റെ പ്രവാചകന് വാഗ്ദാനം ചെയ്ത സംരക്ഷണം വ്യർത്ഥമായിരുന്നില്ല എന്ന ബോധ്യത്തിലേക്ക് നാം എത്തുന്നത്. ചില സംഭവങ്ങൾ കാണുക :



Incident -1 

ബദർ യുദ്ധത്തിൽ മുസ്‌ലിങ്ങളുടെ കൈകളാൽ പേഗൻ അറബികൾക്ക് ഉണ്ടായ കനത്ത പരാജയത്തിന്റെ അപമാനഭാരത്താൽ അവരിലെ ചില ധീരൻമാർക്ക് ഇടയിൽ പ്രവാചകനെ വധിക്കാൻ ഉള്ള ഒരു സീക്രട്ട് ഡീലിങ് നടന്നു.

" ഉമൈർ ഇബ്നു വഹബ് അൽ-ജുമഹി, സഫ്വാൻ ഇബ്നു ഉമയ്യ എന്നിവർ പ്രവാചകനെ വധിക്കുന്നത് സംബന്ധിച്ച് ഏകോപിച്ചു. അതിൽ ഒന്നാമത്തെ വ്യക്തി പ്രവാചകനെ നേരിട്ട് വധിക്കുകയും രണ്ടാമത്തെ വ്യക്തി ഒന്നാമന്റെ കടങ്ങൾ തീർക്കുകയും അവന്റെ കുടുംബത്തെ സഹായിക്കുകയും ചെയ്യുമെന്നതായിരുന്നു അവർക്ക് ഇടയിലെ കരാർ.


ഈ ദുഷിച്ച ദൗത്യത്തിന്‌ വേണ്ടി ഉമൈർ ഇബ്നു വഹബ് അൽ ജുമഹി മദീനയിൽ പ്രവേശിച്ചു. ശേഷം അദ്ദേഹം പ്രവാചനുമായി സന്ധിച്ചു. തന്റെ രഹസ്യദൗത്യം തന്ത്രപരമായി അദ്ദേഹം പ്രവാചകനിൽ നിന്ന് മറച്ചുവെച്ചു എങ്കിലും ദിവ്യവെളിപാടിനാൽ പ്രവാചകൻ ആ ഉദ്ദേശത്തെ അവന്റെ മുന്നിൽ വെച്ച് വെളിപ്പെടുത്തി.


അത് ഉമൈറിനെ അത്ഭുതപ്പെടുത്തുകയും

മുഹമ്മദിന്റെ പ്രവാചകത്വം ബോധ്യപ്പെട്ട അദ്ദേഹം തൽക്ഷണം തന്നെ സത്യവചനമായ ശഹാദത് ഏറ്റുചൊല്ലി ഇസ്ലാം സ്വീകരിക്കുകയും ചെയ്തു.

അത് പ്രവാചകനെ സന്തോഷിപിക്കുകയും

ഉമൈറിന് ഖുർആൻ പഠിപ്പിച്ചു കൊടുക്കാനും നേരത്തെ ബദർ യുദ്ധത്തിൽ മുസ്‌ലിങ്ങൾ ബന്ധിയാക്കി തടവിലടച്ച അദ്ദേഹത്തിന്റെ

ഉമൈറിന്റെ മകനെ മോചിപ്പിക്കാനും പ്രവാചകൻ കല്പ്പിച്ചു.


ഇവിടെ അല്ലാഹു തന്റെ പ്രവാചകന് സംരക്ഷണം ഒരുക്കിയതായി നാം കാണുന്നു.



Incident -2

ദാത്തു രിഖാ യുദ്ധത്തിന്‌ ശേഷമുള്ള മടക്കയാത്രയിൽ പ്രവാചകന് ഒരു ബദവിയിൽ നിന്ന്

 (അത് ഗൗറത് ഇബ്നുൽ ഹാരിസ് ആണെന്ന് പറയപ്പെടുന്നു) നേരിട്ട വധശ്രമമാണ് മറ്റൊരു സംഭവം. അദ്ദേഹം ഉറങ്ങി കിടന്ന പ്രവാചകന്റെ വാൾ പിടിച്ചെടുത്തു കൊണ്ട് ചോദിച്ചു : ആരാണ് നിന്നെ എന്നിൽ നിന്ന് രക്ഷിക്കാൻ പോകുന്നത്? പ്രവാചകന്റെ മറുപടി ഉറച്ചതായിരുന്നു. അല്ലാഹു !

ഒരു നിമിഷം സ്തബ്ധനായ ബദവിയുടെ കയ്യിൽ നിന്ന് വാൾ നിലത്തു വീണു. അത് പ്രവാചകൻ കയ്യിൽ എടുത്തു. ശേഷം അദ്ദേഹം ബദവിയുടെ ചോദ്യം ആവർത്തിച്ചു. ഇപ്പോൾ എന്നിൽ നിന്നെ ആര് രക്ഷിക്കും? ഒടുവിൽ പ്രവാചകൻ അയാൾക്ക്‌ മാപ്പ് കൊടുക്കുകയാണ് ഉണ്ടായത്. പ്രവാചകൻ സുരക്ഷിതനായി മടങ്ങി.



Incident -3

മറ്റൊരിക്കൽ ആഭിചാര വിദ്യയിൽ വിദഗ്‌ധനായ ലബീദ് ഇബ്നു അഅളം എന്ന ജൂതൻ പ്രവാചകനെ സിഹ്ർ (മാരണം) ചെയ്തു. അതിന്റെ അസ്വസ്ഥതകൾ പ്രവാചകനിൽ കണ്ടു തുടങ്ങി. എന്നാൽ വൈകാതെ തന്നെ അല്ലാഹു അദ്ദേഹത്തെ അതിന്റെ കെട്ടുകൾ തകർത്തു സുഖപ്പെടുത്തി.



Incident -4

മറ്റൊന്നു തബൂക്ക് യുദ്ധവുമായി ബന്ധപ്പെട്ട സംഭവം ആണ്. റോമൻ സൈന്യത്തിന് നേരെ പ്രവാചകൻ പടയൊരുക്കം നടത്തി. സൈനികസജ്ജരായി അവർ തബൂക്കിലേക്ക് പുറപ്പെട്ടു.

എന്നാൽ റോമൻ സൈന്യത്തിൽ നിന്ന് നീക്കങ്ങൾ ഒന്നും ഉണ്ടായില്ല എന്നതിനാൽ 20 ദിവസം അവിടെ തങ്ങിയ ശേഷം പ്രവാചകനും സൈന്യവും തിരിച്ചു മടങ്ങുകയാണ് ചെയ്തത്. ആ മടക്കയാത്രയിൽ

ആ സംഘം ഉക്ബയിലെത്തിയപ്പോൾ കുന്നുകളിലൂടെ കടന്നുപോകുന്നത് ബുദ്ധിമുട്ടുള്ളതും

പ്രയാസമേറിയതുമാണെന്ന് അവർക്ക് തോന്നി. മൃഗങ്ങൾ അസ്വസ്ഥരാകുകയാണെങ്കിൽ, അവ മലയിടുക്കുകളിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്. തന്റെ ഒട്ടകം ആദ്യം കടന്നു പോകുന്നതുവരെ ആരും ആ വഴിക്ക് പോകരുതെന്ന് പ്രവാചകൻ പ്രഖ്യാപിച്ചു. എന്നാൽ പന്ത്രണ്ടോളം വരുന്ന കപടവിശ്വാസികളുടെ ഒരു സംഘം പ്രവാചകന്റെ ഒട്ടകത്തെ അപകടത്തിലാക്കുവാൻ ഗൂഡാലോചന നടത്തി.


ഹുദൈഫ അൽ യമാൻ നബിയുടെ ഒട്ടകത്തിന്റെ മുൻ കയറുകൾ പിടിച്ചിരിക്കുമ്പോൾ അമ്മാർ ഇബ്നു യാസിർ പുറകിലായിരുന്നു.

പെട്ടെന്ന് മുഖം മൂടി ധരിച്ച 12 റൈഡറുകൾ മലയിടുക്കിലേക്ക് നീങ്ങുന്നത് അവർ കണ്ടു. ഹുദൈഫ ഇത് നബിയെ ചൂണ്ടിക്കാണിക്കുകയും അദ്ദേഹം ആ സംഘത്തെ ശാസിക്കുകയും ചെയ്തു. മുഖംമൂടി ധരിച്ചവരെ ഹുദൈഫയും അമ്മാറും പിന്നിലേക്ക് തള്ളി. ഈ വ്യക്തികൾ ആരാണെന്ന് പ്രവാചകൻ ഹുദൈഫയോട് ചോദിച്ചു.

അദ്ദേഹം അവരെ അറിയില്ല എന്ന് സൂചിപ്പിച്ചു. എന്നാൽ അവർ കപടവിശ്വാസികളാണെന്നും അവർ അങ്ങനെ തന്നെ തുടരുമെന്നും നബി പറഞ്ഞു. ശേഷം പന്ത്രണ്ട് കുറ്റവാളികളുടെ പേരുകൾ ഹുദൈഫയോട് നബി പറഞ്ഞു. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് ഒരു രഹസ്യമായിരുന്നിട്ടും, വിവരങ്ങൾ വെളിപ്പെടുത്തപ്പെട്ടു.



[ At-Taubah 9:74 ] 

തങ്ങള്‍ (അങ്ങനെ) പറഞ്ഞിട്ടില്ല എന്ന് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്ത് പറയും, തീര്‍ച്ചയായും അവിശ്വാസത്തിന്‍റെ വാക്ക് അവര്‍ ഉച്ചരിക്കുകയും, ഇസ്ലാം സ്വീകരിച്ചതിനു ശേഷം അവര്‍ അവിശ്വസിച്ച് കളയുകയും അവര്‍ക്ക് നേടാന്‍ കഴിയാത്ത കാര്യത്തിന് അവര്‍ ആലോചന നടത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അവനും അവന്‍റെ ദൂതനും അവര്‍ക്ക് ഐശ്വര്യമുണ്ടാക്കികൊടുത്തു എന്നതൊഴിച്ച് അവരുടെ എതിര്‍പ്പിന് ഒരു കാരണവുമില്ല. ആകയാല്‍ അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ അതവര്‍ക്ക് ഉത്തമമായിരിക്കും. അവര്‍ പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു അവര്‍ക്ക് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷ നല്‍കുന്നതാണ്‌. ഭൂമിയില്‍ അവര്‍ക്ക് ഒരു മിത്രമോ സഹായിയോ ഉണ്ടായിരിക്കുകയുമില്ല.



ഇസ്‌ലാം സ്വീകരിച്ചശേഷം അവിശ്വാസികളാകുകയും അല്ലാഹുവിന്റെ പ്രവാചകനെ മലയിടുക്കിലേക്ക് തള്ളിവിടാൻ ഗൂഡാലോചന നടത്തുകയും ചെയ്ത കപടവിശ്വാസികളെക്കുറിച്ചാണ് ഈ വചനം അവതരിച്ചത്. ഏതായാലും ഈ അപകടകരമായ വധശ്രമത്തിൽ നിന്നും അല്ലാഹുവിന്റെ റസൂൽ രക്ഷപ്പെടുകയുണ്ടായി...




Incident -5 

മറ്റൊരിക്കൽ അദ്ദേഹത്തിന് നേരെ ഒരു വോളൻറ്റിയർ അസ്സാസിൻ ശ്രമം ഉണ്ടായി. പ്രവാചകൻ തന്റെ ചില സ്വഹാബികളുമായി ജൂതഗോത്രമായ ബനു നദീർ ഗോത്രത്തെ കാണാൻ പുറപ്പെട്ടു. അബദ്ധത്തിൽ കൊല്ലപ്പെട്ട രണ്ടുപേർക്ക് ബ്ലഡ്‌മണി സമാഹരിക്കുന്നതിന് അദ്ദേഹം അവരുടെ സഹായം തേടുകയായിരുന്നു.

ബനൂനദീറുകാർ സമ്മതിച്ചു എങ്കിലും അവരോടു തങ്ങളുടെ വീട്ടിൽ കുറച്ച് നേരം വെയിറ്റ് ചെയ്യാൻ അവർ ആവശ്യപ്പെട്ടു. ഈ നേരത്ത് ജൂതൻമാർ ഒരു പ്രൈവറ്റ് മീറ്റിംഗ് കൂടി പ്രവാചകനെ വധിക്കാൻ ഉള്ള ഗൂഢാലോചന നടത്തി. അവരിൽ അംറ് ഇബ്നു ജഹ്ശ് എന്ന വ്യക്തി പ്രവാചകൻ പുറത്ത് വരുമ്പോൾ അവരുടെ കോട്ട മതിലിനു മുകളിൽ നിന്ന് വലിയ കല്ല് ഉരുട്ടി അദ്ദേഹത്തെ വധിക്കാനുള്ള ദൗത്യം ഏറ്റെടുത്തു. എന്നാൽ അവരുടെ ദുഷിച്ച ക്രിമിനൽ ഇന്റെൻഷൻ വെളിപ്പെടുത്തി കൊണ്ട് ജിബ്‌രീൽ മാലാഖ പ്രവാചകന് സന്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ഉടനെ തന്നെ മദീനയിലേക്കു മടങ്ങിയതിനാൽ ആ ശ്രമം പരാജയപ്പെട്ടു.



Incident -6

ഖൈബറിൽ വെച്ച് ക്ഷണിച്ചു വരുത്തി ഭക്ഷണത്തിൽ മാരകമായ വിഷം നൽകിയ ജൂതൻമാരുടെ ചതിയിൽ ബിഷർ എന്ന പ്രവാചകന്റെ അനുയായി അനുനിമിഷം കൊല്ലപ്പെട്ടപ്പോഴും അതെ ഭക്ഷണം രുചിച്ച പ്രവാചകൻ മരണപ്പെടാഞ്ഞതും അല്ലാഹുവിന്റെ ആ സത്യവാഗ്ദാനം ഉള്ളത് കൊണ്ടായിരുന്നു. അത് കൊണ്ടാണ് പ്രവാചകൻ തനിക്കു വിഷം നൽകിയ ജൂതസ്ത്രീയോട് "എന്നെ കൊല്ലാൻ ഉള്ള കഴിവ് അല്ലാഹു നിനക്ക് നൽകിയിട്ടില്ല" എന്ന് പറയുന്നത്. [Sahih Muslim 2190. Book 39.Number 59]


മുഹമ്മദ്‌ നബിയുടെ മേലുള്ള വധശ്രമങ്ങളിൽ അധികവും നിരവധി സത്യ പ്രവാചകൻമാരെ വധിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്തവരെന്നു ബൈബിളും ഖുർആനും ഒരുപോലെ പ്രസ്താവിക്കുന്ന ജൂത ജനതയിൽ നിന്നായത് പ്രതേകം പ്രസ്താവ്യമാണ്.


അവസാനം, ഇസ്‍ലാമിനെ സമ്പൂർണമാക്കിയതായി അറിയിച്ചു കൊണ്ട് അല്ലാഹുവിന്റെ വചനം അവതരിക്കപ്പെട്ടു.


[(Al-Maeda 5:3) 

ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.


പ്രവാചകന്റെ  ദൌത്യം സമ്പൂർണത പ്രാപിച്ചുവെന്ന അല്ലാഹുവിന്റെ സാക്ഷ്യം ലഭിച്ചതിനു ശേഷമാണ്

അദേഹത്തിന്റെ മരണം സംഭവിക്കുന്നത് എന്നതിൽ നിന്ന് ഈ പ്രവചനവും കൃത്യമായി പുലർന്നു എന്ന് കാണാൻ കഴിയും. പ്രവാചകന്റെ അവസാന വിടവാങ്ങൽ ഹജ്ജിലെ (Hajjathul wadhaa) ലോകപ്രസിദ്ധമായ വിടവാങ്ങൽ  പ്രഭാഷണത്തിൽ അറഫയിൽ ഒരുമിച്ചു കൂടിയ ഒരു ലക്ഷം വരുന്ന വിശ്വാസി സമൂഹവും ഇതിന് സാക്ഷ്യം വഹിച്ചിരുന്നു.





മുസ്‌ലിംകൾ മെക്കയിൽ വിജക്കൊടിയുയർത്തുന്നത് സംബന്ധിച്ച പ്രവചനങ്ങൾ (2:196) (17:76; 

17:81; 90: 2).

______________________________________





(2:196) - 

 പ്രത്യക്ഷത്തിൽ ഒരു പുതിയ വിഷയം, അതായത് തീർത്ഥാടന വിഷയം ഈ വചനങ്ങളിൽ അവതരിപ്പിക്കപ്പെടുന്നു. എന്നാൽ വിശുദ്ധ ഖുർആൻ പൊതുവേ യുദ്ധത്തെയും തീർത്ഥാടനത്തിനെയും സംബന്ധിച്ച രണ്ട് വിഷയങ്ങൾ പരസ്പരം ബന്ധിപ്പിച്ചിതായി നാം കാണുന്നു. അതിനു കാരണം, ഇസ്‌ലാം റിക്വയർ ചെയ്യുന്ന എല്ലാ മതനിയമങ്ങളും നടപ്പിലാക്കാൻ മുസ്‌ലിംകൾക്ക് മെദീനയിൽ സ്വാതന്ത്ര്യമുണ്ടായിരുന്നു, എന്നാൽ തീർത്ഥാടനം നടത്താൻ മാത്രം അവർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല, കാരണം അവരുടെ ആത്മീയ കേന്ദ്രമായ മെക്ക, അവരുമായി യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന ശത്രുക്കളുടെ കയ്യിലായിരുന്നു.

ഹജ്ജ്, ഉംറ എന്നീ കർമ്മങ്ങളെ ഒരുമിച്ചു ലഘുവാക്കി വിളിക്കാൻ ആണ് തീർഥാടനം എന്ന് വിവർത്തനം ചെയ്തിട്ടുള്ളത്.

എന്നാൽ ഇവയുടെ യഥാർത്ഥ രൂപത്തിലേക്ക് കടന്നാൽ രണ്ടും വ്യത്യസ്‌തമാണ്. ഉംറ എന്ന കർമ്മം എപ്പോൾ വേണമെങ്കിലും നടത്താം, അതേസമയം ഹജ്ജ് അല്ലെങ്കിൽ തീർത്ഥാടനം കൃത്യമായ സമയത്തും കാലത്തും മാത്രമേ ചെയ്യാൻ കഴിയൂ.

പരോക്ഷമായി ഈ വചനങ്ങൾ മുസ്ലിങ്ങൾ മക്ക കീഴടക്കുമെന്ന സൂചന നൽകുന്നു.




(17:76) - 

പ്രവാചകനെ സത്യത്തിന്റെ പാതയിൽ നിന്ന് പുറംതള്ളാൻ ശത്രുക്കൾ പരാജയപ്പെട്ടപ്പോൾ, അവർ അദ്ദേഹത്തെ നാട്ടിൽ നിന്ന് പുറത്താക്കാൻ പദ്ധതിയിട്ടു, ആ സാഹചര്യത്തിലാണ്, നിങ്ങൾ അങ്ങനെ ചെയ്താലും കുറഞ്ഞ കാലമല്ലാതെ നിങ്ങൾ ഇവിടെ അധികാരം നിലനിർത്തുകയില്ലെന്ന പ്രവചനം വിശുദ്ധ ഖുർആൻ നടത്തുന്നത്. അത് സത്യമായി പുലർന്നു. കേവലം എട്ട് വർഷങ്ങൾക്ക് ഉള്ളിൽ തന്നെ പ്രവാചകൻ മക്കയിലേക്ക് ജേതാവായി തിരിച്ചു വന്നു.



(17:81) - 

ഈ വചനങ്ങളിൽ ഭാവിയിൽ സംഭവിക്കാൻ പോകുന്ന അസത്യത്തിന്റെ / വ്യാജത്തിന്റെ പരാജയം പ്രവചിക്കപ്പെടുന്നു. ആ സംഭവത്തിന്റെ നിശ്ചയദാർഡ്യത്തെ സൂചിപ്പിക്കുന്നതിന് ഭൂതകാലത്തിലാണ് (Past tense) ഉപയോഗിച്ചിരിക്കുന്നത്. പ്രവാചകൻ ഒരു ജേതാവായി മക്കയിലേക്കു പ്രവേശിച്ചപ്പോൾ അവിടെനിന്ന് വ്യാജം അപ്രത്യക്ഷമായി. പരിശുദ്ധനായവന്റെ ഭവനം വിഗ്രഹ മാലിന്യങ്ങളിൽ നിന്ന് ശുദ്ധീകരിക്കുമ്പോൾ, പ്രവാചകൻ ഈ വാക്യങ്ങൾ

(സത്യം വന്നു, അസത്യം അപ്രത്യക്ഷമായി. തീർച്ചയായും അസത്യം മാഞ്ഞുപോകാൻ ഉള്ളത് തന്നെയാണ് (17:81) ) 

 പാരായണം ചെയ്തതിൽ നിന്നും ഈ വചനങ്ങളുടെ പ്രവചന സ്വഭാവം ബോധ്യമാകുന്നു. (Sahih al-Bukhari 2478).




[ Al-Balad 90:1-2]ഈ നാടിനെ (മക്കയെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.

നിനക്ക് ഈ നാട്ടിൽ അനുവദിനീയതയുണ്ട് (യുദ്ധം ചെയ്യാൻ)


English - Mohsin Khan/Taqi-ud-Din al-Hilali         And you are free (from sin, to punish the enemies of Islam on the Day of the conquest) in this city (Makkah).


English - Mufti Taqi Usmani

-and (O Prophet,) you are going to be allowed (to fight) in this city-



ഇത് പ്രവാചകന്റെ മക്കാ കാലഘട്ടത്തിൽ അവതരിച്ചതാണ്‌ എന്നത് പ്രതേകം പ്രസ്താവ്യമാണ്‌.

ആ കാലഘട്ടത്തിൽ ഒരിക്കലും യുദ്ധം ഉണ്ടായിട്ടില്ല എന്നത് ഇതിന്റെ ഭാവിയിലേക്ക് സൂചന

നൽകുന്നു.


ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ ഇബ്നു അബ്ബാസ് പറയുന്നു :


" അല്ലയോ, മുഹമ്മദ്‌, നിനക്ക് അവിടെ യുദ്ധം ചെയ്യാൻ അനുവദിനീയതയുണ്ട്"



സമാനമായ റിപ്പോർട്ടുകൾ സഈദ് ഇബ്നു ജുബൈർ, അബൂസാലിഹ്, അദഹാക്ക്, അതിയ്യാഹ്, ഖതാദ, സുദ്ധി, ഇബ്നു സൈദ് തുടങ്ങിയ ഇമാമീങ്ങളിൽ നിന്ന് എല്ലാം ഉദ്ധരിക്കപ്പെടുന്നു.

[ Tafsir Ibn Kathir, 9O/2]


ഈ വചനത്തിലെ പ്രസ്‌താവന പ്രവചനാത്മകമാണ്‌. മെക്കാ പ്രദേശത്തിന്റെ പവിത്രതയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തിൽ നിന്ന് പ്രവാചകൻ മോചിതനാണെന്നും അവിടെ ബലപ്രയോഗത്തിലൂടെ പ്രവേശിക്കാൻ അല്ലാഹു അദ്ദേഹത്തെ അനുവദിക്കുമെന്നും ഈ വചനങ്ങൾ സൂചിപ്പിക്കുന്നു. പവിത്രമായ ആ സാങ്ച്വറിയിൽ അല്ലാഹു യുദ്ധം നിഷിദ്ധമാക്കിയിട്ടുണ്ട്. എന്നാൽ പ്രവാചകന് ഈ വചനത്തിൽ അല്ലാഹു എക്സെപ്ഷൻ കൊടുത്തതിൽ നിന്നും പിൽക്കാലഘട്ടത്തിൽ പ്രവാചകൻ മക്ക കീഴടക്കുമെന്ന പ്രവചനധ്വനി തന്നെയാണ് അതിൽ ഉള്ളടങ്ങിയിരിക്കുന്നത്.




മെക്ക മുസ്ലിങ്ങളുടെ അന്തർദേശീയ കേന്ദ്രമായി മാറുമെന്ന പ്രവചനം (22:27)

__________________________________





[ Al-Hajj 22:27 ]


(നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്‍റെയടുത്ത് വന്നു കൊള്ളും.



തീർത്ഥാടനത്തിനായി മനുഷ്യർ വരുന്ന കേന്ദ്രമായി മക്ക മാറുമെന്ന ശക്തമായ ഒരു പ്രവചനം ഇതിൽ അടങ്ങിയിരിക്കുന്നു. പ്രദേശത്തിന്റെ യജമാനന്മാരായി ചമച്ചിരുന്ന ശത്രുക്കൾ പ്രവാചകനെ മക്കയിൽ നിന്ന് പുറത്താക്കുന്ന കാലത്താണ് ഈ വചനത്തിന്റെ അവതരണം. ഒരു മുസ്‌ലിം കേന്ദ്രമായി വരുന്നതിനുള്ള എല്ലാ അവസരങ്ങളും മക്കയ്ക്ക് നഷ്ടപ്പെട്ടതായി തോന്നുകയും മുസ്‌ലിംകൾ സ്വയം നശിപ്പിക്കപ്പെടുമെന്ന് ഭയപ്പെടുകയും ചെയ്ത ആ കാലഘട്ടത്തിൽ , ഇസ്‌ലാം എല്ലാ ജനതകളിലേക്കും വ്യാപിക്കുമെന്ന് ഏറ്റവും ശക്തമായ വാക്കുകളിലുള്ള പ്രവചനമാണ്‌ ഇവിടെ പ്രഖ്യാപിക്കപ്പെടുന്നത്.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള തീർത്ഥാടകർ ആശ്രയിക്കേണ്ട സാർവത്രിക കേന്ദ്രമായി മക്ക മാറുമെന്നതായിരുന്നു അത്. ഇത് വിശ്വാസികളുടെ പിതാവായ ഇബ്രാഹീം നബി അലൈഹി സലാമിന് അല്ലാഹു നൽകിയ വാഗ്ദാനം ആണ്. ദേശീയ അന്തർദേശീയ തലത്തിൽ അതിന്റെ വ്യപകമായ പൂർത്തീകരണം ആണ് അല്ലാഹു മുഹമ്മദ്‌ നബിയിലൂടെയും അദ്ദേഹത്തിന്റെ അനുയായികളിലൂടെയും

നിറവേറ്റിയത്.




തീർഥാടകർ താണ്ടുന്ന ദീർഘ ദൂരം സൂചിപ്പിക്കുന്നതിനാണ് മെലിഞ്ഞ ഒട്ടകങ്ങളെ ഇവിടെ പ്രത്യേകം പരാമർശിക്കുന്നത്. എല്ലാ വിദൂര പാതകളിൽ നിന്നുമുള്ള എന്ന് ഈ വചനത്തിൽ പരാമർശിച്ചിരിക്കുന്നത് ജനങ്ങൾ ഭൂമിയുടെ വിദൂര ദിക്കുകളിൽ നിന്ന് വരുമെന്ന് കാണിക്കുന്നു.


NB : ഖുർആനിൽ പൂർവിക പ്രവാചകരുടെ

സംഭവങ്ങൾ ഉദ്ധരിക്കപ്പെടുന്നത് കേവലം ചരിത്രം എന്ന തലത്തിൽ അല്ല.മറിച്ചു അവയിൽ പലതും മുഹമ്മദ്‌ നബിയുടെ പ്രവാചക ജീവിതസന്ധികളുമായി ഇന്റർലിങ്ക്ഡ് ആണ്. പ്രവചന സ്വഭാവം പുലർത്തുന്നവയുമാണ്. ഇതിന് ഉദാഹരണമായി അനവധി വാക്യങ്ങൾ ഖുർആനിൽ കാണാൻ കഴിയും.

പൂർവ പ്രവാചകരുടെ ദൗത്യത്തിൽ ഉണ്ടായ സമാന സംഘട്ടനങ്ങളുടെയും പ്രതിസന്ധികളുടെയും പരീക്ഷണങ്ങളുടെയും ദൈവികസഹായത്തിന്റെയും അഗ്നിപാതയിലൂടെ തന്നെയാണ് മുഹമ്മദ്‌ നബിയും കടന്നു പോയിട്ടുള്ളത് എന്നത് കൊണ്ടാണത്.


____________________




പ്രവാചകനെ ജന്മനാട്ടിലേക്കു (മെക്ക) തിരികെ കൊണ്ടു വരും എന്ന പ്രവചനം (14:14; 28:85;

_______________________________________________




[Ibrahim 14:13-14]

അവിശ്വാസികള്‍ തങ്ങളിലേക്കുള്ള ദൈവദൂതന്‍മാരോട് പറഞ്ഞു:

ഞങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങളെ ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും. അല്ലാത്ത പക്ഷം നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവന്നേ തീരു. അപ്പോള്‍ അവര്‍ക്ക് (ആ ദൂതന്‍മാര്‍ക്ക്‌) അവരുടെ രക്ഷിതാവ് സന്ദേശം നല്‍കി. തീര്‍ച്ചയായും നാം ആ അക്രമികളെ നശിപ്പിക്കുക തന്നെ ചെയ്യും. അവര്‍ക്കു ശേഷം നിങ്ങളെ നാം നാട്ടില്‍ അധിവസിപ്പിക്കുകയും ചെയ്യുന്നതാണ്‌. എന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും, എന്‍റെ താക്കീതിനെ ഭയപ്പെടുകയും ചെയ്തവര്‍ക്കുള്ളതാണ് ആ അനുഗ്രഹം.




(14 :14) -

പ്രവാചകന്റെ അന്തിമവിജയവും അദ്ദേഹത്തിന്റെ ശത്രുക്കളുടെ ആത്യന്തികമായ തകർച്ചയും വിശുദ്ധ ഖുർആനിൽ നിരന്തരമായി വരുന്ന പ്രമേയമാണ്. ഈ വചനത്തിലും അത് ക്ലിയറായി അത് എക്സ്പ്രെസ്സ് ചെയ്തിട്ടുണ്ട്. ശത്രുക്കൾ അദ്ദേഹത്തെ നാട്ടിൽ നിന്ന് പുറത്താക്കുമെന്നും എന്നാൽ അന്തിമവിജയത്തിൽ അദ്ദേഹം ജേതാവ് ആയി ജന്മനാട്ടിലേക്കു

തിരികെ വരും എന്നും ആ നാടിന്റെ ഭരണം ഏറ്റെടുക്കുമെന്നും ഈ വാക്യങ്ങൾ സൂചിപ്പിക്കുന്നു..


[ Al-Qasas 28:85 ]

തീര്‍ച്ചയായും നിനക്ക് ഈ ഖുര്‍ആന്‍ നിയമമായി നല്‍കിയവന്‍ തിരിച്ചെത്തേണ്ട സ്ഥാനത്തേക്ക് നിന്നെ തിരിച്ചു കൊണ്ട് വരിക തന്നെ ചെയ്യും.


ഇബ്നു അബ്ബാസ് പറഞ്ഞതായി ബുഹാരി അദ്ദേഹത്തിന്റെ സഹീഹ് ൽ എഴുതുന്നു :


"തിരിച്ചെത്തേണ്ട സ്ഥാനത്തേക്ക് നിന്നെ തിരിച്ചു കൊണ്ട് വരിക തന്നെ ചെയ്യും."എന്നതിന്റെ ഉദ്ദേശം മെക്കയാണ്. 



ഇബ്നു ജരീറും നസാഇയും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൽ ഔഫി ഇബ്നു അബ്ബാസിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു :



"ഇതിനർത്ഥം അദ്ദേഹത്തെ തിരികെ മക്കയിലേക്ക് കൊണ്ടു വരും എന്നതാണ് ".



മുഹമ്മദ്‌ ഇബ്നു ഇസഹാഖ്, മുജാഹിദ് പറഞ്ഞതായി എഴുതുന്നു :


"അദ്ദേഹത്തെ (മുഹമ്മദ്‌) ജന്മഗേഹമായ മക്കയിലേക്ക് തിരികെ കൊണ്ടു വരും"


തുടരും

No comments:

Post a Comment

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...