Tuesday, September 1, 2020

ഇസ്ലാം'ഹമ്മദ് നബി സ്വ യുടെ പ്രവചനങ്ങൾ 1-6

 *മുഹമ്മദ് നബി സ്വ യുടെ പ്രവചനങ്ങൾ*



മുഹമ്മദ് നബി സ്വ ലോക രക്ഷിതാവിൽ നിന്നുള്ള സന്ദേഷമാണ് പറഞ്ഞത് എന്നതിന്റെ ധാരാളം തെളിവുകളിൽ നിന്ന് ഒന്ന് അവിടന്ന് പറഞ്ഞ പ്രവചനങ്ങൾ സത്യമായി പുലരുന്നു എന്നതണ് 



സർവഞ്ജാനിയായ ലോകരക്ഷിതാവിൽ നിന്നും സന്ദേശമാണ് അവിടന്ന് പറയുന്നത് എന്ന എന്നതിനുള്ള തെളിവിൽ ചിലത് മാത്രമാണ് ഈ പ്രവനം


തിരുനബിക്ക് സന്ദേശവും ദിവ്യബോധനവും നൽകിയത് അല്ലാഹു വിന്റെ ദൂദൻ മലക് ജബ്റീൽ തെന്നെയാണ് എന്നതിന്റെയും വെക്തമായതെളിവുകളിൽ പെട്ടതാണ് പകൽ കവളിച്ചം പോലെ പുലർന്ന ധാരാളം പ്രവചനങ്ങൾ


ഇത്തരം പ്രവചനങ്ങൾ ദൈവത്തിൽ നിന്നുള്ള ദിവ്യബോധനമില്ലാതെ പ്രവചിക്കാൻ സാധ്യമല്ല എന്നത് വെക്തമാണ്


ഖുർആൻ ദൈവിക സന്ദേശം തന്നെയാണന്നതിനും ഈ പ്രചനങ്ങൾ തെളിയിക്കുന്നു.

കാരണം ദൈവിക സന്ദേശമില്ലാതെ പ്രവചിക്കാൻ കഴിയാത്ത ഭാവി കാര്യങ്ങൾ പ്രവചിക്കുന്ന പ്രവാചകർ ദൈവദൂദനാണന്നും അവർ പറയുന്നത് സത്യമാണന്നും ഇത്തരം പ്രവചനങ്ങളടങ്ങിയ വിശുദ്ധ ഖുർആൻ ദൈവിക ഗ്രന്തമാണന്നതിനുളുള്ള ഏറ്റവും വലിയ തെളിവാണ് ഇത്തരം പ്രവചനങ്ങൾ




എന്നാല്‍ നാം സത്യത്തെ എടുത്ത് അസത്യത്തിന്‍റെ നേര്‍ക്ക് എറിയുന്നു. അങ്ങനെ അസത്യത്തെ അത് തകര്‍ത്ത് കളയുന്നു. അതോടെ അസത്യം നാശമടയുകയായി. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നത് നിമിത്തം നിങ്ങള്‍ക്ക് നാശം. (Holy Qura'n 21:18)


 


വിശുദ്ധ ഖുർആനിലെ പ്രവചനങ്ങൾ (Introduction) (1-6)




ഖുർആനിലെ പ്രവചനങ്ങൾ 


മക്കയിലെ പവിത്രമായ മസ്ജിദ് അൽ ഹറാമിൽ മുഹമ്മദ്‌ നബിയും അനുയായികളും നിർഭയരായി പ്രവേശിക്കുന്നതാണ് എന്ന പ്രവചനം 


വിശ്വാസികൾക്ക് ലോകഗതികളെ നിർണ്ണയിക്കുന്ന തലത്തിൽ രാഷ്ട്രീയ ആധിപത്യം ലഭിക്കുമെന്ന പ്രവചനം 


അവിശ്വാസികൾക്ക് എതിരായി ക്ഷാമവും ദുരിതവും പ്രവചിക്കപ്പെടുന്നു. 


ഇരട്ട പ്രവചനം : റോമക്കാർ തിരിച്ചു വരും, അന്ന് മുസ്‌ലിങ്ങൾ സന്തോഷിക്കും 


വലീദിന്റെയും അബൂലഹബിന്റെയും ഭാവിയെ കുറിച്ചുള്ള പ്രവചനം 


പ്രവാചകന്റെയും സത്യവിശ്വാസികളുടെയും വിജയങ്ങൾ സംബന്ധിച്ച പ്രവചനം 


മെക്കയിലെ അവിശ്വാസികളുടെ പരാജയം പ്രവചിക്കപ്പെടുന്നു 


കപടവിശ്വാസികളെയും ജൂതഗോത്രമായ ബനൂ നദീറിനെയും സംബന്ധിച്ച പ്രവചനം 


ഭാവിയിലെ സംഘട്ടഞങ്ങളുമായി ബന്ധപ്പെട്ട പ്രവചങ്ങൾ 


മുഹമ്മദ്‌ നബിയുടെ നാമം സംബന്ധിച്ച പ്രവചനം 


ഇസ്ലാമിന്റെ വ്യാപനവും വിജയവും പ്രവചിക്കപ്പെടുന്നു 


സംഘടിതകക്ഷികളുടെ പരാജയം (Defeat of the Allies) പ്രവചിക്കപ്പെടുന്നു. 


പ്രവാചകന്റെ ദൗത്യപൂർത്തീകണത്തിൽ അദ്ദേഹത്തിന്റെ ശത്രുക്കളിൽ നിന്ന് അല്ലാഹു സംരക്ഷണം നൽകുമെന്ന പ്രവചനം 


മുസ്ലിങ്ങൾ മെക്കയിൽ വിജയക്കൊടിയുയർത്തുന്നത് സംബന്ധിച്ച പ്രവചനങ്ങൾ 


മെക്ക മുസ്ലിങ്ങളുടെ അന്തർദേശീയ കേന്ദ്രമായി മാന്നത് സംബന്ധിച്ച പ്രവചനം 


പ്രവാചകനെ ജന്മനാട്ടിലേക്കു തിരികെ കൊണ്ടുവരുമെന്ന പ്രവചനം 








Introduction:

സത്യദൈവത്തിന്റെ പ്രവാചകൻമാർ പ്രവചിക്കുകയും അത് സത്യമായി പുലരുകയും ചെയ്തിട്ടുണ്ട് എന്നും അത് കൊണ്ട് അവരെ സത്യപ്രവാചകൻമാർ ആയി ഞങ്ങൾ അംഗീകരിക്കുന്നു എന്നും

എന്നാൽ മുഹമ്മദ്‌ നബി പ്രവചിക്കുകയോ അത് സത്യമായി പുലരുകയോ ചെയ്തിട്ടില്ല, അതിനാൽ മുഹമ്മദ്‌ ഒരു കള്ളപ്രവാചകൻ ആണെന്നുമുള്ള മിഷനറികളുടെ അവകാശ വാദങ്ങൾക്കും മുഹമ്മദ്‌ പ്രവചിച്ചത് പ്രമാണങ്ങളിൽ നിന്ന് കൊണ്ട് വരാനുള്ള

മിഷനറികളുടെ വെല്ലുവിളികൾക്കും മുന്നിൽ സമർപ്പിക്കുന്നു.


[ബൈബിൾ,  ജറെമിയാ 28 : 8-9] 

എനിക്കും നിനക്കും മുന്‍പ്‌ പണ്ടുമുതലേ ഉണ്ടായിരുന്ന പ്രവാചകന്‍മാര്‍ അനേകദേശങ്ങള്‍ക്കും പ്രബല രാഷ്‌ട്രങ്ങള്‍ക്കുമെതിരായി യുദ്ധവും ക്‌ഷാമവും പകര്‍ച്ചവ്യാധിയും ഉണ്ടാകും എന്നു പ്രവചിച്ചു. സമാധാനം പ്രവചിക്കുന്ന പ്രവാചകന്‍ യഥാര്‍ഥത്തില്‍ കര്‍ത്താവിനാല്‍ അയയ്‌ക്കപ്പെട്ടവനാണെന്നു തെളിയുന്നത്‌ അവന്‍ പ്രവചിച്ച കാര്യം സംഭവിക്കുമ്പോഴാണ്‌.




[ Al-An'am 6:50 ]

പറയുക: അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ ? നിങ്ങളെന്താണ് ചിന്തിച്ച് നോക്കാത്തത്‌?



[ Al-Jinn 72:26-27 ]

അവന്‍ (അല്ലാഹു) അദൃശ്യം അറിയുന്നവനാണ്‌. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല.

അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്‍റെ (ദൂതന്‍റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പെടുത്തുക തന്നെ ചെയ്യുന്നതാണ്‌.


സ്പെസിഫിക്കലി തന്നെ, മുഹമ്മദ്‌ നബി (SA) യെ അഡ്രെസ്സ് ചെയ്തുകൊണ്ടുള്ള അനവധി പ്രവചനങ്ങൾ ഖുർആനിൽ ഉണ്ട്.

ഈ പ്രവചനങ്ങളുടെ പൂർത്തീകരണം പ്രവചനാനന്തരമുള്ള ചരിത്രങ്ങളിൽ നാം ദർശിക്കുന്നു. ലേഖനത്തിന്റെ ദൈർഖ്യത്തെ പ്രതി 6 പ്രവചനങ്ങൾ മാത്രമാണ് പ്രാഥമികമായി ഇവിടെ നൽകുന്നുള്ളൂ.

അവ ഏതൊക്കെയെന്ന് യഥാക്രമം നമ്പർ ഇട്ട് താഴെ പറയാം..


1മെക്കയിലെ പവിത്രമായ മസ്ജിദ് അൽ ഹറാമിൽ മുഹമ്മദ്‌ നബിയും അനുയായികളും പ്രവേശിക്കുന്നതാണ് എന്ന പ്രവചനം 


2 വിശ്വാസികൾക്ക് ലോകഗതികളെ നിർണ്ണയിക്കുന്ന തലത്തിൽ രാഷ്ട്രീയ ആധിപത്യം ലഭിക്കുമെന്ന പ്രവചനം 


3'അവിശ്വാസികൾക്ക് എതിരായി ക്ഷാമവും ദുരിതവും പ്രവചിക്കപ്പെടുന്നു. 


4.ഇരട്ട പ്രവചനം (റോമക്കാർ തിരിച്ചു വരും, അന്ന് മുസ്‌ലിങ്ങൾ സന്തോഷിക്കും 


5.വലീദിന്റെയും അബൂലബബിന്റെയും ഭാവിയെ കുറിച്ചുള്ള പ്രവചനം


6 പ്രവാചകന്റെയും സത്യവിശ്വാസികളുടെയും വിജയങ്ങൾ സംബന്ധിച്ച പ്രവചനം :





മെക്കയിലെ പവിത്രമായ മസ്ജിദ് അൽ ഹറാമിൽ മുഹമ്മദ്‌ നബിയും അനുയായികളും പ്രവേശിക്കുന്നതാണ് എന്ന പ്രവചനം (48:27)

_________________________________





ജന്മഗേഹമായ മെക്കയിൽ നിന്ന്

പീഡനങ്ങൾ മൂലം മെദീനയിലേക്ക് കുടിയേറാൻ പ്രവാചകൻ നിർബന്ധിതനായതിന്റെ ആറാം വർഷത്തിൽ, പ്രവാചകനുണ്ടായ

ഒരു ദർശനത്തിൽ അദ്ദേഹം മെക്ക സന്ദർശിക്കുന്നതായും തീർത്ഥാടനം നടത്തുന്നതായും കണ്ടു....


ഈ ദർശനത്തെ കുറിച്ച് വിശുദ്ധ ഖുർആൻ ഇങ്ങനെ പറയുന്നു :


 [ Al-Fath 48:27 ] 

അല്ലാഹു അവന്‍റെ ദൂതന്ന് സ്വപ്നം സത്യപ്രകാരം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനചിത്തരായി കൊണ്ട് തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയികൊണ്ട് നിങ്ങള്‍ ഒന്നും ഭയപ്പെടാതെ പവിത്രമായ ദേവാലയത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ് എന്ന സ്വപ്നം. എന്നാല്‍ നിങ്ങളറിയാത്തത് അവന്‍ അറിഞ്ഞിട്ടുണ്ട്‌. അതിനാല്‍ അതിന്ന് പുറമെ സമീപസ്ഥമായ ഒരു വിജയം അവന്‍ ഉണ്ടാക്കിത്തന്നു.



അല്ലാഹു ഇവിടെ 3 വാഗ്ദാനങ്ങൾ നൽകുന്നു..


പ്രവാചകൻ മെക്കയിലെ പവിത്രമായ ദേവാലയത്തിൽ പ്രവേശിക്കും. 


അദ്ദേഹത്തിന്റെ പ്രവേശനം നിർഭയത്വത്തോടെയായിരിക്കും. 


അദ്ദേഹത്തിനും അനുയായികൾക്കും തീർത്ഥാടനം നടത്താനും ആരാധന നിർവഹിക്കാനും കഴിയും.


മെക്കയിലെ ജനതയുടെ ശത്രുത അവഗണിച്ചു കൊണ്ട് പ്രവാചകൻ തന്റെ അനുയായികളോട് ഒപ്പം മെക്കയിലേക്കു സമാധാനപരമായ ഒരു യാത്ര ആരംഭിച്ചു. എന്നാൽ അവർ ശത്രുത തുടർന്നതിനാൽ

മെദീനയിലേക്ക് മടങ്ങേണ്ടി വന്നു. പ്രവാചകൻ കണ്ട ദർശനത്തിന്റെ പൂർത്തീകരണം ആ യാത്രയിൽ ആയിരുന്നില്ല. എന്നാൽ ഈ യാത്രയിൽ പ്രാധാന്യതകളേറെയുള്ള ഒരു ഉടമ്പടിയിൽ പ്രവാചകനും മെക്കയിലെ ജനതയും ഒപ്പുവെച്ചു. അതാണ് ചരിത്രപ്രസിദ്ധമായ ഹുദൈബിയ്യ സന്ധി (Treaty of Hudaybiyyah). തുടർന്ന് വരുന്ന വർഷം പ്രവാചകനും അനുയായികളും മെക്കയിൽ പ്രവേശിക്കുകയും സമാധാനപരമായി തീർത്ഥാടനം നടത്തുകയും ചെയ്തു. ഇവിടെ പ്രവചനത്തിന്റെ എല്ലാ സ്വഭാവ ഘടനയോടും കൂടി അത് പുലരുന്നതായി നാം കാണുന്നു.




വിശ്വാസികൾക്ക് ലോകഗതികളെ നിർണ്ണയിക്കുന്ന തലത്തിൽ രാഷ്ട്രീയ ആധിപത്യം ലഭിക്കുമെന്ന പ്രവചനം (24:55)

__________________________________





മെക്കയിലെ പേഗൻസിന്റെ കൈകളാൽ കടുത്ത പീഡനങ്ങൾ ഏറ്റുവാങ്ങുന്ന ആ നാളുകളിൽ മുസ്‌ലിംകൾക്ക് അല്ലാഹുവിൽ നിന്ന് പ്രത്യാശയുടെയും വിജയത്തിന്റെയും വചനങ്ങൾ ലഭിച്ചു:


[ Al -Nur 24 :55]

നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്‌. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്‌. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍.



അതായത് അവർ (വിശ്വാസികൾ) മനുഷ്യരാശിയുടെ നേതാക്കളും ഭരണാധികാരികളുമാകും. അതിലൂടെ അവൻ ലോകത്തെ നവീകരിക്കുകയും ജനങ്ങൾ കീഴടങ്ങുകയും ചെയ്യും. അങ്ങനെ അവർക്ക് അവരുടെ ഭയപ്പാടിന് ശേഷം നിർഭയത്വം പ്രദാനം ചെയ്യപ്പെടുന്നു.


മെക്കയിലെ ന്യൂനപക്ഷ സമൂഹമായ അടിച്ചമർത്തപ്പെടുന്ന ,മരണസന്ധിയിൽ എത്തിയ മുസ്‌ലിംകൾക്ക് സർവശക്തനായ അല്ലാഹുവിൽ നിന്നുള്ള അത്തരമൊരു വാഗ്ദാനം എങ്ങനെ നിറവേറ്റപ്പെടും എന്ന് ആ കാലങ്ങളിൽ സങ്കൽപ്പിക്കുന്നത് പോലും അസാധ്യമാണ്...

എന്നിട്ടും ആ പ്രവചനം പൂർത്തീകരിക്കപ്പെട്ടു. അല്ലാഹു മുസ്‌ലിംകളെ സുരക്ഷിതരാക്കി, ഏതാനും വർഷങ്ങൾക്കുള്ളിൽ അവർക്ക് രാഷ്ട്രീയ ആധിപത്യം നൽകി.അവർ സാമ്രാജ്യങ്ങളുടെ ഭാഗധേയം നിർണയിച്ചു.


ഈ വചനങ്ങളെ അഭിസംബോധന ചെയ്ത

ഒന്നാം തലമുറയിലെ മുസ്‌ലിംകൾ (First Generation Muslims) അന്നത്തെ വൻശക്തികളായ റോമൻ പേർഷ്യൻ സാമ്രാജ്യങ്ങളുടെ ടെറിറ്ററികളിലേക്ക് കടന്നു ചെല്ലുകയും അവരെ അടക്കിഭരിക്കുകയും ചെയ്തു എന്നതിന് ചരിത്രം ഒരു ജീവനുള്ള സാക്ഷ്യം നൽകുന്നു, ഈ എക്സ്പാൻഷനുകൾ ലോക ചരിത്രകാരന്മാരെ ആശ്ചര്യപ്പെടുത്തുകയും ഭ്രമിപ്പിക്കുകയും ചെയ്ത ഒരു പ്രതിഭാസമാണ്. അവരിൽ ചിലർ എഴുതി :



" ഇസ്ലാമിന്റെ ഉത്ഥാനം, ഒരുവേള മനുഷ്യചരിത്രത്തിലെ ഏറ്റവും വിസ്മയാവഹമായ ഒരു സംഭവമാകുന്നു.മുൻപ് ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ഒരു നാട്ടിൽ നിന്നും ഒരു ജനതയിൽ നിന്നും നിർഗളിച്ച ഇസ്ലാം, ഒരു ശതകത്തിനകം മഹാസാമ്രാജ്യങ്ങളെ ശിഥിലമാക്കിക്കൊണ്ടും, സ്ഥിരപ്രതിഷ്ഠ നേടിയ മതങ്ങളെ പിഴുതെറിഞ്ഞു കൊണ്ടും, വർഗങ്ങളുടെ ആത്മാവിനെ സംസ്കരിച്ചു കൊണ്ടും പൂർണ്ണമായും ഒരു പുതിയലോകത്തെ (ഇസ്ലാമിന്റെ ലോകം) പണിതുയർത്തിക്കൊണ്ടും ഭൂമിയുടെ പകുതിയലധികം പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. എത്രത്തോളം സൂക്ഷ്മമായി നാമീ പുരോഗതിയെ പരിശോധിക്കുന്നുവോ, അത്രത്തോളം അത് അസാധാരണമായി അനുഭവപ്പെടും. "


"മുൻപ് മനുഷ്യവർഗ്ഗത്തിൽ ഒരു സവിശേഷതയുമില്ലാതിരുന്ന ഒരു സഞ്ചാരിവർഗ്ഗം ചിതറികിടന്ന മരുഭൂമിയിൽ നിന്ന് ഉയർന്നു വന്ന ഇസ്ലാം, കനത്തഭൗതിക സാമഗ്രികൾക്ക് എതിരെ അതിനിസ്സാരമായ മനുഷ്യപിന്തുണയോടെ മുന്നോട്ടുള്ള അതിന്റെ മഹത്തായ സാഹസികയാത്ര നടത്തി. എന്നിട്ടും ഇസ്ലാം, പ്രകടമായ അമാനുഷികതയോടെ വിജയം വരിച്ചു. ജ്വലിക്കുന്ന ചന്ദ്രക്കല പിറണീസ് മുതൽ ഹിമാലയം വരെയും മധ്യേഷ്യൻ മരുഭൂമി മുതൽ മദ്ധ്യാഫ്രിക്കൻ മരുഭൂമി വരെയും വിജയശ്രീലാളിതമാകുന്നത് രണ്ട് തലമുറകൾക്ക് കാണാനായി. "[The New World of Islam, by A.M Lothrop Stoddard, London 1932]




" സ്ഥിരമായൊരു സൈന്യമോ പൊതുവായ ഒരു രാഷ്ട്രീയ ലക്ഷ്യമോ കൂടാതെ ഭരണകൂടം ഇത്ര പെട്ടെന്ന് രൂപപ്പെടുത്തി എടുക്കാൻ അറബികൾക്ക് അല്ലാതെ മറ്റാർക്കാണ് കഴിഞ്ഞിട്ടുള്ളത്?അറബികൾ കവികളും യോദ്ധാക്കളും വ്യാപാരികളുമായിരുന്നു. എന്നാലവർ ഒരിക്കലും രാഷ്ട്രീയക്കാർ ആയിരുന്നില്ല. അവരുടെ മതം ഒരിക്കലും ഒരു സ്ഥിരസ്വഭാവം പുലർത്തുന്നതോ ഏകീകരണ ശക്തിയോ ആയിരുന്നില്ല. ഒരു തരംതാണ നിലവാരത്തിലുള്ള ബഹുദൈവാരാധനയാണ് അവർ ശീലിച്ചിരുന്നത് ".



"ഇങ്ങനെയൊക്കെയായിരുന്നിട്ടും അപരിഷ്കൃതരെന്നു മുദ്രകുത്തപ്പെട്ട ഈ ജനവിഭാഗത്തിന്‌ കേവലം 100 വർഷത്തിനുള്ളിൽ ഒരു ലോകശക്തിയായി മാറാൻ കഴിഞ്ഞു. അവർ സിറിയയും ഈജിപ്തും കീഴടക്കി. പേർഷ്യയുടെ മേൽ വിജയം വരിക്കുകയും പരിവർത്തന വിധേയമാക്കുകയും ചെയ്തു. പടിഞ്ഞാറൻ തുർകിസ്ഥാനും ഇന്ത്യൻ ഭൂപ്രദേശങ്ങളുടെ ഭാഗങ്ങളും അവരുടെ അധീനതയിലായി. റോമൻ സാമ്രാജ്യത്തിന്റെ അധീനതയിൽ ആയിരുന്ന ആഫ്രിക്ക അറബികളുടെ അധീനതയിലായി. അപരിഷ്കൃത ജനതയായ വിസിഗോത്തുകളിൽ നിന്ന് അറബികൾ സ്പെയിനിനെ വിമോചിപ്പിച്ചു. പാശ്ചാത്യലോകത്ത് ഫ്രാൻസിനെയും പൗരസ്ത്യലോകത്ത് കോൺസ്റ്റാന്റിനോപ്പിളിനെയും അറബികൾ പ്രകമ്പനം കൊള്ളിച്ചു. അവരുടെ കപ്പൽ വ്യൂഹം അലക്സാൻട്റിയൻ തീരത്ത് സുഗമമായി നാവികകേന്ദ്രങ്ങൾ തുറന്നു.മെഡിറ്ററേനിയൻ സമുദ്രത്തിലൂടെയുള്ള നാവിക വ്യവഹാരം എളുപ്പമാക്കി. ഗ്രീക്ക് ദ്വീപുകളെ പിടിച്ചെടുക്കുകയും ബൈസന്റയിൻ സാമ്രാജ്യത്തെ വെല്ലുവിളിക്കുകയും ചെയ്തു. അവർ തങ്ങളുടെ വിജയം അനായാസമാക്കി.പാഴ്സികളും അറ്റ്ലസ്‌ പർവ്വതനിരകളിലെ അപരിഷ്കൃതരും മാത്രമാണ് കാര്യമായ ചെറുത്തുനിൽപ്പുകൾ നടത്തിയത്. ഇതെല്ലാം സംഭവിക്കുന്നത് എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു. അറബികളുടെ ഈ ജൈയാത്രയെ തടഞ്ഞു നിർത്താൻ ആരാണ് ഉള്ളത് എന്നതായിരുന്നു അന്ന് ലോകത്തിന്റെ മുൻപിൽ ഉയർന്നു വന്ന ഒരേയൊരു ചോദ്യം. മെഡിറ്ററേനിയൻ സമുദ്രം റോമൻ പടയാളികളുടെ കളിത്താവളം അല്ല എന്ന യാഥാർഥ്യം ലോകത്തിന് മനസ്സിൽ ആയി. യൂറോപ്പിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ സജീവമായിരുന്ന ക്രിസ്ത്യൻ ഭരണകൂടങ്ങൾക്ക് മുന്നിൽ പൗരസ്‌ത്യ സംസ്‍കാരത്തിൽ ഉയർന്നു വന്ന ഒരു പുതിയ പൗരസ്ത്യമതം വെല്ലുവിളികൾ ഉയർത്തുകയായിരുന്നു. "[H.A.L. Fisher A History of Europe, p. 137-38]






അവിശ്വാസികൾക്ക് എതിരായി ക്ഷാമവും ദുരിതവും പ്രവചിക്കപ്പെടുന്നു. (44:10)

____________________________________





ഇസ്ലാമിന്റെ ആദ്യകാലഘട്ടത്തിൽ അവിശ്വാസികളുടെ ശത്രുത രൂക്ഷമായപ്പോൾ അല്ലാഹുവിന്റെ റസൂൽ

അവർക്ക് എതിരെ ക്ഷാമവും ദുരിതവും പ്രവചിക്കുകയുണ്ടായി...


[ Ad-Dukhan 44:10 ]

അതിനാല്‍ ആകാശം, തെളിഞ്ഞു കാണാവുന്ന ഒരു പുകയും കൊണ്ട് വരുന്ന ദിവസം നീ പ്രതീക്ഷിച്ചിരിക്കുക.



അതിന്റെ പൂർത്തീകരണം ചരിത്രത്തിൽ ഇങ്ങനെ കാണാം :


മസ്‌റൂഖ്‌ റിപ്പോർട്ട് ചെയ്യുന്നു :

കിൻദ ഗോത്രത്തിൽ പെട്ട ഒരാൾ പ്രസംഗിച്ചു : അന്ത്യനാളിൽ ഒരു പുക വ്യാപിക്കും. അത് കപടവിശ്വാസികളുടെ കാണാനും കേൾക്കാനും ഉള്ള കഴിവ് ഇല്ലാതാക്കും. വിശ്വാസികൾക്ക് അതിന്റെ തണുപ്പ് മാത്രമെ ബാധിക്കുകയുള്ളു. ആ വാർത്ത ഞങ്ങളെ ഭയപ്പെടുത്തി. അതിനാൽ ഞാൻ അബ്ദുല്ലാഹിബ്നു മസ്ഊദിന്റെ അടുക്കൽ നിൽകുമ്പോൾ അദ്ദേഹത്തോട് ഈ കഥ പറഞ്ഞു.

അദ്ദേഹം കോപാകുലനായി, അദ്ദേഹം പറഞ്ഞു : ഒരുവന് അറിയുന്ന കാര്യം അവൻ പറയട്ടെ. അവൻ അറിയാത്ത കാര്യം ആണെങ്കിൽ അവൻ ഇങ്ങനെ പറയട്ടെ (അല്ലാഹുവാണ് നന്നായി അറിയുന്നവൻ എന്ന്). കാരണം നിങ്ങൾക്ക് അറിയാത്ത ഒരു കാര്യത്തെ പറ്റി " അത് എനിക്കറിയില്ല " എന്ന് പറയുന്നത് അറിവിന്റെ വശങ്ങളിൽ പെട്ടതാണ്. അല്ലാഹു തന്റെ പ്രവാചകനോട് പറഞ്ഞു :


പറയുക: ഇതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഞാന്‍ കൃത്രിമം കെട്ടിച്ചമയ്ക്കുന്നവരുടെ കൂട്ടത്തിലുമല്ല. (38:86),


ഖുറൈശികൾ ഇസ്‌ലാമിനോട് വിമുഖത കാണിക്കുകയും ധാർഷ്ട്യം കാണിക്കുകയും ചെയ്തപ്പോൾ പ്രവാചകൻ അവർക്കെതിരിൽ പ്രാർത്ഥിക്കുകയുണ്ടായി :


അല്ലാഹുവേ, നീ അവർക്ക് എതിരിൽ യൂസുഫിന്റെ (പ്രവാചകൻ യൂസുഫ് ) 7 വർഷങ്ങൾ പോലുള്ളത് (ക്ഷാമം) അയച്ച് എന്നെ സഹായിക്കണമേ....


അങ്ങനെ അവർക്ക് തളർച്ചയും ക്ഷാമവും നേരിട്ടു. അവർ എല്ലുകളും ചത്ത മാംസവും കഴിച്ചു. ആകാശത്തിനും ഭൂമിക്കും ഇടയിൽ പുക പോലുള്ളത് അവർ കണ്ടുതുടങ്ങി. അങ്ങനെ അബു സുഫ്യാൻ പ്രവാചകന്റെ അടുത്ത് വന്നു പറഞ്ഞു:

അല്ലയോ മുഹമ്മദ്, സുഹൃത്തുക്കളോടും ബന്ധുക്കളോടും നല്ല ബന്ധം പുലർത്താൻ നീ ഞങ്ങളോട് കൽപിച്ചു, നിന്റെ ബന്ധുക്കൾ ഇപ്പോൾ നശിച്ചു കൊണ്ടിരിക്കുകയാണ്. ദയവായി അല്ലാഹുവിനോട് അപേക്ഷിക്കുക. ശേഷം ഇബ്നു മസ്ഊദ് പാരായണം ചെയ്തു :


അതിനാല്‍ ആകാശം, തെളിഞ്ഞു കാണാവുന്ന ഒരു പുകയും കൊണ്ട് വരുന്ന ദിവസം നീ പ്രതീക്ഷിച്ചിരിക്കുക. മനുഷ്യരെ അത് പൊതിയുന്നതാണ്‌. ഇത് വേദനയേറിയ ഒരു ശിക്ഷയായിരിക്കും. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീ ഈ ശിക്ഷ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിച്ചു കൊള്ളാം. എങ്ങനെയാണ് അവര്‍ക്ക് ഉല്‍ബോധനം ഫലപ്പെടുക? (കാര്യം) വ്യക്തമാക്കുന്ന ഒരു ദൂതന്‍ അവരുടെ അടുക്കല്‍ ചെന്നിട്ടുണ്ട്‌.

എന്നിട്ട് അദ്ദേഹത്തെ വിട്ട് അവന്‍ പിന്തിരിഞ്ഞു കളയുകയാണ് ചെയ്തത്‌. ആരോ പഠിപ്പിച്ചുവിട്ടവന്‍, ഭ്രാന്തന്‍ എന്നൊക്കെ അവര്‍ പറയുകയും ചെയ്തു.

തീര്‍ച്ചയായും നാം ശിക്ഷ അല്‍പം ഒഴിവാക്കിത്തരാം. എന്നാല്‍ നിങ്ങള്‍ (പഴയ അവസ്ഥയിലേക്ക്‌) മടങ്ങുക തന്നെ ചെയ്യുമല്ലോ. (44 :10-15).


ഇബ്നു മസ്ഊദ് വീണ്ടും പറഞ്ഞു :

അങ്ങനെ അല്ലാഹു ശിക്ഷ അവസാനിപ്പിച്ചു,

പക്ഷേ അവർ വിഗ്രഹാരാധനയിലേക്ക് (പഴയ രീതിയിലേക്ക്) മടങ്ങി. അതിനാൽ അല്ലാഹു മുന്നറിയിപ്പ് കൊടുത്തു :


"ഏറ്റവും വലിയ പിടുത്തം നാം പിടിക്കുന്ന ദിവസം തീര്‍ച്ചയായും നാം ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്‌."(44:16)


അതായിരുന്നു ബദർ യുദ്ധത്തിന്റെ ദിവസം.

അല്ലാഹു പറയുന്ന "ലിസാമ" (ശിക്ഷ) ബദർ യുദ്ധ ദിനത്തെയാണ് സൂചിപ്പിക്കുന്നത്.


അലിഫ്-ലാം-മിം, റോമക്കാർ പരാജയപ്പെട്ടു, അവരുടെ പരാജയത്തിന് ശേഷം അവർ വിജയിക്കുന്നതാണ്.(30: 1- 3)


എന്ന ഈ വാക്യം അല്ലാഹു പ്രസ്താവിക്കുമ്പോൾ ബൈസന്റൈനിന്റെ തോൽവി ഇതിനകം കടന്നുപോയിരുന്നു. [ Sahih al-Bukhari 4774

Vol. 6, Book 60, Hadith 297 ]



ഇബ്നു മസൂദ് പറയുന്നു :

നിങ്ങൾ കരുതുന്നുണ്ടോ?

"ഉയിർത്തെഴുന്നേൽപുനാളിൽ അവർക്കുവേണ്ടിയുള്ള ശിക്ഷ നീക്കം ചെയ്യപ്പെടുമെന്ന്?

അവർക്ക് ആശ്വാസം ലഭിച്ചപ്പോൾ അവർ പഴയ അവസ്ഥയിലേക്ക് മടങ്ങി...

അപ്പോൾ അല്ലാഹു ഈ വചനം അവതരിപ്പിച്ചു :

ഏറ്റവും വലിയ പിടുത്തം (Batshah)

നാം പിടിക്കുന്ന ദിവസം തീര്‍ച്ചയായും നാം ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്‌."(44:16)


അദ്ദേഹം പറഞ്ഞു :

ഇതിന്റെ ഉദ്ദേശം ബദർ യുദ്ധ ദിനമാണ്.

(Tafsir Ibn Kathir 44/16)







ഇരട്ട പ്രവചനം ; (റോമക്കാർ തിരിച്ചു വരും, അന്ന് മുസ്‌ലിങ്ങൾ സന്തോഷിക്കും ) (30:2-4)

__________________________________




ഇസ്‌ലാമിന്റെ ഉദയത്തിനുമുമ്പ് റോമും പേർഷ്യയും പരസ്പരം മത്സരിക്കുന്ന രണ്ട് മഹാശക്തികളായിരുന്നു. റോമിനെ നയിച്ചത് ക്രിസ്ത്യൻ ചക്രവർത്തിയായ ഹെരാക്ലിയസ് (CE. 610 -641), പേർഷ്യയെ നയിച്ചത് ഖോസ്രോ പർവിസിന്റെ (ഭരണകാലം CE 590 - 628) നേതൃത്വത്തിലുള്ള സൗരാഷ്ട്രിയരായിരുന്നു. ഇരുവരുടെയും കീഴിൽ ഈ സാമ്രാജ്യങ്ങൾ അതിന്റെ ഏറ്റവും വലിയ എക്സ്പാൻഷനിലെത്തി.


CE 614- ൽ പേർഷ്യക്കാർ സിറിയയും ഫലസ്തീനും കീഴടക്കി, ജറുസലേം പിടിച്ചെടുത്തു.. വിശുദ്ധ ശവകുടീരങ്ങളും സ്‌റ്റെസിഫോണിലേക്ക് കൊണ്ടുപോയ സത്യകുരിശും (True Cross) നശിപ്പിച്ചു.

619-ൽ അവർ ഈജിപ്തും ലിബിയയും കീഴടക്കി. ഹെരാക്ലിയസ് അവരുമായി ത്രേസിയൻ ഹെരാക്ലിയയിൽ (617 ൽ അല്ലെങ്കിൽ 619 ൽ) കണ്ടുമുട്ടി. എന്നാൽ അവർ അയാളെ പിടികൂടാൻ ശ്രമിച്ചു, അങ്ങനെ അയാൾ ഭ്രാന്തനായി കോൺസ്റ്റാന്റിനോപ്പിളിലേക്ക് തിരിച്ചുപോയി.

[Heraclius."  Encyclopædia Britannica from Encyclopædia Britannica Premium Service]

(http://www.britannica.com/eb/article?tocId=9040092)



അഗ്നിയാരാധകരായ സൗരാഷ്ട്രിയരുടെ പേർഷ്യയേക്കാൾ ക്രിസ്ത്യൻ റോമുമായി ആത്മീയമായി കൂടുതൽ അടുപ്പം ഉള്ളതിനാൽ റോമിന്റെ തോൽവിയിൽ മുസ്‌ലിംകൾ ദുഖിതരായിരുന്നു. എന്നാൽ പേഗൻ പേർഷ്യയുടെ വിജയത്തിൽ വിഗ്രഹപൂജകരായ മക്കക്കാർ സ്വാഭാവികമായും സന്തോഷം കൊണ്ടു. അവരെ സംബന്ധിച്ചിടത്തോളം, റോമൻ സാമ്രാജ്യത്തിനേറ്റ അപമാനം മുസ്‌ലിങ്ങൾ തങ്ങളുടെ കൈകളാൽ നശിപ്പിക്കപ്പെടുമെന്നതിന്റെ ദുഷിച്ച ശകുനമായിരുന്നു (sinister omen). ആ നാളുകളിൽ അല്ലാഹുവിന്റെ പ്രവചനം വിശ്വാസികളെ ആശ്വസിപ്പിച്ചു:




[Ar-Rum 30:2-4 ]

റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു. അടുത്തനാട്ടില്‍ വെച്ച്‌. തങ്ങളുടെ പരാജയത്തിനു ശേഷം അവര്‍ വിജയം നേടുന്നതാണ്‌..ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ. മുമ്പും പിമ്പും അല്ലാഹുവിനാകുന്നു കാര്യങ്ങളുടെ നിയന്ത്രണം. അന്നേ ദിവസം സത്യവിശ്വാസികള്‍ സന്തുഷ്ടരാകുന്നതാണ്‌.



ഖുർആൻ ഇവിടെ രണ്ടു തരം വിജയങ്ങൾ വിജയങ്ങൾ പ്രവചിക്കുന്നു.



പേർഷ്യയുടെ മേൽ ഏതാനും വർഷത്തിനുള്ളിൽ സംഭവിക്കാൻ പോകുന്ന റോമൻ വിജയം... ആ കാലഘട്ടത്തിൽ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒന്ന്.


അവിശ്വാസികൾക്കെതിരായ വിജയത്തിൽ വിശ്വാസികൾക്ക് ഉണ്ടാകാൻ പോകുന്ന സന്തോഷം.




ഈ രണ്ട് പ്രവചനങ്ങളും യഥാർത്ഥത്തിൽ പൂർത്തീകരിക്കപ്പെട്ടു.


പ്രവാചകന്റെയോ അറബികളുടെയോ നിയന്ത്രണത്തിലല്ലാത്ത സംഭവങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ടു ഈ പ്രവചനം കൂടുതൽ ഹൈലൈറ്റ് ചെയ്യപ്പെടുന്ന ഒന്നാണ്...


പേർഷ്യക്കെതിരായ റോമൻ വിജയത്തോടെ 9 വർഷത്തിനുള്ളിൽ മുഴുവൻ സാഹചര്യങ്ങളും മാറിമറിയുമെന്ന് ഖുർആൻ പ്രവചിച്ചു. CE 615 ൽ പേർഷ്യക്കാർ റോമൻ കൺട്രോളിൽ ആയിരുന്ന സിറിയ പിടിച്ചടക്കിയപ്പോൾ ഈ പ്രവചനം അവതരിപ്പിക്കപ്പെട്ടു. [Abul A’la Mawdudi, Towards Understanding the Quran, p. 65.]


മെക്കയിൽ നിന്ന് കടുത്ത പീഡങ്ങൾ കാരണമായി അബിസീനിയയിലേക്ക് ആദ്യമായി മുസ്‌ലിങ്ങൾ കുടിയേറിയ അതേ കാലത്ത് തന്നെയാണ് ഇതും നടക്കുന്നത്. ഇത് CE 615 ആം വർഷത്തിലായിരുന്നു.



പ്രവാചക ശിഷ്യനായ ഇബ്നു അബ്ബാസ് (RA) അക്കാലത്ത് ഇങ്ങനെ കുറിച്ചു:

“ പേർഷ്യക്കാർ റോമൻ ജനതയെ കീഴടക്കാൻ മക്കയിലെ വിഗ്രഹപൂജകർ ആഗ്രഹിച്ചിരുന്നു, കാരണം അവർ വിഗ്രഹാരാധകരായിരുന്നു എന്നത് കൊണ്ട്. എന്നാൽ മുസ്‌ലിങ്ങൾ പേർഷ്യക്കാരെക്കാൾ ബൈസന്റൈനുകൾ വിജയിക്കണമെന്ന് ആഗ്രഹിച്ചു, കാരണം അവർ വേദക്കാരാണ് (ക്രിസ്ത്യാനികൾ)

എന്നതിനാൽ ". [Tafsir ibn Kathi, abridged, volume 7, Daruslaam, p.518.]



വാസ്തവത്തിൽ, ഈ വചനങ്ങൾ അവതരിച്ചതിന് ശേഷവും റോമക്കാർ തുടർച്ചയായി പേർഷ്യയുടെ മുന്നിൽ പ്രദേശങ്ങൾ നഷ്ടപ്പെടുത്തി. സ്ഥിതി മോശമായതിനാൽ റോമൻ ചക്രവർത്തി തന്റെ തലസ്ഥാനം കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് വടക്കേ ആഫ്രിക്കയിലെ കാർതെജിലേക്ക് മാറ്റുന്നതിനെ കുറിച്ച് പോലും ആലോചിച്ചു.

[Walter Emil Kaegi, Heraclius: Emperor of Byzantium, p. 88.]


ഏഴാം നൂറ്റാണ്ടിലെ അർമേനിയൻ ചരിത്രകാരനായ സെബിയോസിന്റെ അഭിപ്രായത്തിൽ, പേർഷ്യക്കാർ ബൈസന്റൈൻ സാമ്രാജ്യത്തിന്റെ ഹൃദയഭാഗമായ കോൺസ്റ്റാന്റിനോപ്പിളിനടുത്തുള്ള ഒരു നഗരമായ ചാൽസിഡോണിലെത്തിയപ്പോൾ, ഹെരാക്ലിയസ് പേർഷ്യൻ ചക്രവർത്തിയുടെ ക്ലയന്റ് ആയി നിൽക്കാൻ സമ്മതിക്കുന്ന അവസ്ഥയോളമെത്തി...

[Parvaneh Pourshariati, Decline and fall of the Sasanian empire: the Sasanian-Parthian confederacy and the Arab conquest of Iran, p. 141.]



ചുരുക്കത്തിൽ, ബ്രിട്ടീഷ് ചരിത്രകാരനായ ഗിബ്ബൺ എഴുതിയതുപോലെ,


“ഖുർആനിന്റെ ഈ പ്രവചനത്തിനുശേഷം ഏഴ് മുതൽ എട്ട് വർഷം വരെ, റോമൻ സാമ്രാജ്യം ഒരിക്കൽകൂടി ഇറാനു മേൽ (പേർഷ്യ) മേൽക്കൈ നേടുമെന്ന് ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയാത്തവിധമുള്ള അവസ്ഥകൾ ഉണ്ടായിരുന്നു. ആധിപത്യം നേടുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് പോയിട്ട്, ആ സാഹചര്യങ്ങളിൽ റോമൻ സാമ്രാജ്യം തന്നെ ഇനി നിലനിൽക്കുമോയെന്ന് പോലും ആർക്കും പ്രതീക്ഷിക്കാനാകാത്ത സ്ഥിതി അവിടെ സംജാതമായിരുന്നു. "[Gibbon, Decline and Fall of the Roman Empire, Vol. II, p. 788]



റോമൻ സാമ്രാജ്യം ഒരു വിജയത്തിൽ നിന്ന് വളരെ അകലെയായിരുന്നുവെങ്കിലും, AD 622 ൽ, ഖുർആന്റെ പ്രവചനത്തിന് 7 വർഷത്തിനുശേഷം, അവർ ഒരു പ്രത്യാക്രമണം ആരംഭിച്ചു.

ആധുനിക തുർക്കിയിലെ കപ്പഡോഷ്യയിൽ പേർഷ്യക്കാർ പതിയിരുന്ന് ആക്രമണം നടത്തിയിരുന്നു. ഹെരാക്ലിയസ് അത് മുൻ‌കൂട്ടി കണ്ടെത്തി തിരിച്ചടിച്ചു,


അപ്രതീക്ഷിതമായ ഈ സംഭവങ്ങൾ പേർഷ്യക്കാരെ പ്രതിരോധത്തിലാക്കി. തുടർന്ന് ബൈസന്റൈൻ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ ആരംഭിച്ചു, അതിൽ അവർ അവരുടെ അന്തസ്സും നഷ്ടപ്പെട്ട ഭൂമിയും വീണ്ടെടുത്തു. CE 624-ൽ, ഖുർആൻ പ്രവചനം നടത്തി 9 വർഷങ്ങൾക്ക് ശേഷം, അവർ ജറുസലേമിലെത്തി. ശേഷമവർ പേർഷ്യയുടെ ഹൃദയഭൂമിയിൽ അധിനിവേശം നടത്തി. അവരുടെ സൈന്യങ്ങളെ പരാജയപ്പെടുത്തി,തുടർന്ന് ഇറാനിലെ പേർഷ്യൻ അഗ്നിക്ഷേത്രമായ Takht-i-Suleiman നശിപ്പിച്ചു. ജെറുസലേം അശുദ്ധമായതും വിശുദ്ധ കുരിശിന്റെ (True Cross) നാശവും റോമക്കാർക്ക് ഏല്പിച്ച മാനസിക പ്രഹരം പോലെ അഗ്നിക്ഷേത്രത്തിന്റെ നാശം പേർഷ്യക്ക് ആഘാത തരംഗങ്ങൾ ഏല്പിച്ചു.



ഇതിന് പുറമെ, ഹിജ്‌റക്ക് ശേഷം CE 624 ആം വർഷത്തിൽ ബദറിൽ നടന്ന ആദ്യവും നിർണ്ണായകവുമായ യുദ്ധത്തിൽ

മുസ്‌ലിങ്ങൾ മക്കയിലെ പേഗൻസിനെ പരാജയപ്പെടുത്തി.





അതിനാൽ മുസ്‌ലിംകളുടെ സന്തോഷം ഇരട്ടിയായി. ബൈസാന്റിയയുടെയും പേർഷ്യയുടെയും ചരിത്രങ്ങളും ഇതിനെ പിന്തുണയ്ക്കുന്നു. CE 624 ൽ ആണ് ബദർ യുദ്ധം നടക്കുന്നത്. ബൈസന്റൈൻ ചക്രവർത്തി സറതുസ്ത്രരുടെ ജന്മസ്ഥലം നശിപ്പിക്കുകയും ഇറാനിലെ പ്രധാന അഗ്നിക്ഷേത്രം നശിപ്പിക്കുകയും ചെയ്ത വർഷവും അത് തന്നെയാണ്.


ഖുർആൻ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ ഈ പ്രവചനം യാഥാർത്ഥ്യമായി. മുഹമ്മദ്‌ കള്ളപ്രവാചകനായിരുന്നു എങ്കിൽ അദ്ദേഹത്തിന്റെ ഈ പ്രവചനം പിഴച്ചു പോകാൻ നിരവധി മാർഗങ്ങളുണ്ടായിരുന്നു. ഇത് അദ്ദേഹത്തിന്റെ പ്രവാചകത്വം തെളിയിക്കുന്നു.


പ്രവചനത്തിന്റെ ഒരൊറ്റ വരി

4 രാഷ്ട്രങ്ങളുമായും 2 മഹാ സാമ്രാജ്യങ്ങളുടെ ഭാഗധേയവുമായും ബന്ധപ്പെട്ടിരിക്കുന്നു. 

ഇതെല്ലാം വിശുദ്ധ ഖുർആൻ ദൈവഗ്രന്ഥമാണെന്ന് തെളിയിക്കുന്നു

[Mercy For the Worlds,’ by Qazi Suliman Mansoorpuri, vol.3, p. 312]







വലീദിന്റെയും അബൂലബബിന്റെയും

ഭാവിയെ കുറിച്ചുള്ള പ്രവചനം (74 :24-28) (111 :1-3) ________________________________________________



വലീദ് ഇബ്നു മുഗീറ


വിശുദ്ധ ഖുർആനെ പരസ്യമായി പരിഹസിച്ച ഇസ്ലാമിന്റെ കടുത്തശത്രുവായിരുന്നു വലീദ് ഇബ്നു മുഗീറ.



[ Al-Muddaththir 74:24 -25 ] 

എന്നിട്ടവന്‍ പറഞ്ഞു: ഇത് (ആരില്‍ നിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല. ഇത് മനുഷ്യന്‍റെ വാക്കല്ലാതെ മറ്റൊന്നുമല്ല.


അയാൾ ഒരിക്കലും ഇസ്ലാം സ്വീകരിക്കില്ലെന്നും നരകത്തിന്റെ സന്തതിയാണ് അവനെന്നും ഖുർആനിൽ പ്രവചിക്കപ്പെട്ടു :


[ Al-Muddaththir 74:26 -28 ] 

 വഴിയെ ഞാന്‍ അവനെ സഖറില്‍ (നരകത്തില്‍) ഇട്ട് എരിക്കുന്നതാണ്‌. സഖര്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല.



വലീദിബ്നു മുഗീറയുടെ ജീവിത കാലത്ത് തന്നെ അദ്ദേഹത്തിന്റെ മൂത്തപുത്രൻ വലീദ് ഇബ്നു വലീദ് ഇസ്ലാം സ്വീകരിച്ചിരുന്നു. അയാളുടെ എല്ലാ തിന്മകൾക്കും കൂടെയുണ്ടായിരുന്ന രണ്ടാമത്തെ മകൻ പിൽക്കാലഘട്ടത്തിൽ ഇസ്ലാം സ്വീകരിച്ചു. അദ്ദേഹമാണ് "അല്ലാഹുവിന്റെ വാൾ" എന്ന് പ്രവാചകൻ വിശേഷിപ്പിച്ച ലോകപ്രശസ്തനായ ഇസ്ലാമിക സൈനിക കമാൻഡർ "ഖാലിദ് ഇബ്നു വലീദ്". ഇത്തരത്തിൽ അയാളുടെ രണ്ടുമക്കൾക്കും ഇസ്ലാമിന്റെ വെളിച്ചം ലഭിച്ചപ്പോഴും ഖുർആനിൽ പ്രവചിക്കപ്പെട്ടതുപോലെ അവിശ്വാസിയായി തന്നെയാണ് വലീദ് ബിൻ മുഗീറ മരിച്ചത്.




അബൂലഹബ്


പ്രവാചകന്റെ പിതാവിന്റെ സഹോദരനും ഇസ്‌ലാമിന്റെ കടുത്ത എതിരാളിയായ അബൂ ലഹബിനെ പറ്റി അയാൾ അല്ലാഹുവിന്റെ ദീനിനെ എതിർത്ത് മരണമടയുമെന്ന് വിശുദ്ധ ഖുർആൻ, ആദ്യകാലങ്ങളിൽ തന്നെ പ്രവചിച്ചിരുന്നു.


[ Al-Masad 111:1-3 ]   അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌.



ഇബ്നു അബ്ബാസ് റിപ്പോർട്ട് ചെയ്യുന്നു :

"നീ നിന്റെ അടുത്ത ബന്ധുക്കൾക്ക് മുന്നറിയിപ്പ് നൽകുക" (26:214) എന്ന വചനം അവതരിപ്പിക്കപ്പെട്ടപ്പോൾ അല്ലാഹുവിന്റെ പ്രവാചകൻ നഗരവീഥിയിലേക്ക് ഇറങ്ങി സഫാ പർവ്വതത്തിന്റെ മുകളിൽ കയറി നിന്ന് കൊണ്ട് ഇങ്ങനെ വിളിച്ചു പറഞ്ഞു.  ഹേ, സബാഹാ! ശബ്ദം കേട്ട ജനങ്ങൾ വിളിച്ചു ചോദിച്ചു : എന്ത് പറ്റി? അവർ അദ്ദേഹത്തിന്റെ ചുറ്റും തടിച്ചുകൂടി. അദ്ദേഹം പറഞ്ഞു : നിങ്ങൾ കാണുന്നില്ലേ?  ഈ പർവ്വത വീഥിയിലൂടെ കുതിരപടയാളികൾ ഇരച്ചുകയറുന്നതായി ഞാൻ പറഞ്ഞാൽ നിങ്ങൾ എന്നെ വിശ്വസിക്കുമോ? അവർ പറഞ്ഞു. നീ കള്ളം പറഞ്ഞതായി ഞങ്ങൾ ഒരിക്കലും കേട്ടിട്ടില്ലല്ലോ. അപ്പോൾ അദ്ദേഹം പറഞ്ഞു:

" ഞാൻ നിങ്ങളിലെക്കുള്ള വരാൻ പോകുന്ന കഠിനശിക്ഷയെ പറ്റി അറിയിക്കുന്ന സ്പഷ്ടമായ മുന്നറിയിപ്പ്കാരനാകുന്നു."

അപ്പോൾ അബൂലഹബ് പറഞ്ഞു : നീ നശിച്ചു പോകട്ടെ. ഇതിനാണോ നീ ഞങ്ങളെ വിളിച്ചു കൂട്ടിയത്?   എന്നിട്ട് അയാൾ തിരിഞ്ഞു കളഞ്ഞു. അങ്ങനെയാണ്. "അബൂലഹബിന് നാശം" എന്ന് തുടങ്ങുന്ന (Surah 111) അവതരിപ്പിക്കപെട്ടത്.

[Sahih Al-Bukhari, 6/4971 (O.P.495)]


സ്‌പെസിഫിക്കിലി ,അബൂ ലഹബിനെക്കുറിച്ച് മൂന്ന് പ്രവചനങ്ങൾ നടത്തപ്പെട്ടു :


പ്രവാചകനെതിരെ അബു ലഹബിന്റെ ഗൂഡാലോചനകൾ വിജയിക്കില്ല. 


അവന്റെ സമ്പത്തും മക്കളും അയാൾക്ക്‌ പ്രയോജനം ചെയ്യില്ല.


അല്ലാഹുവിന്റെ ദീനിനെ എതിർത്ത് അവൻ മരിക്കുകയും നരകത്തിൽ പ്രവേശിക്കുകയും ചെയ്യും.



വിശുദ്ധ ഖുർആൻ പ്രവചിച്ചതുപോലെ അബൂ ലഹബും അവിശ്വാസിയായി തന്നെ മരിച്ചു.

കൂടാതെ, അബൂ ലഹബിന് ആൺമക്കളായി 4 പേർ ഉണ്ടായിരുന്നു, അവരിൽ രണ്ടുപേർ ചെറുപ്പത്തിൽ ജീവിതകാലത്ത് തന്നെ മരിച്ചിരുന്നു.

മറ്റ് രണ്ട് ആൺമക്കളും ഒരു മകളും ഇസ്ലാം സ്വീകരിച്ച് അയാളുടെ പ്രതീക്ഷകളെ നിരാശപ്പെടുത്തി! ഒടുവിൽ, പ്ലേഗ് ബാധിച്ച്  അയാൾ മരിച്ചു. മലിനീകരണം ഭയന്ന് ആളുകൾ അവന്റെ ശരീരത്തെ സ്പർശിച്ചില്ല.അവന്റെ ശവക്കുഴി ചെളിയും കല്ലുകളും കോരിയിട്ട് അടച്ചു.


ഇവിടെ പ്രതേകം നോട്ട് ചെയ്യേണ്ട ഒരു കാര്യമുണ്ട്. ആ കാലഘട്ടത്തിൽ മുകളിൽ പറഞ്ഞ വലീദ് ഇബ്നു മുഗീറയോ അബൂ ലഹബോ ഒരിക്കൽ എങ്കിലും ഇസ്‌ലാമിനെ ബാഹ്യമായി/പുറമേക്ക് മാത്രമായി (Outwardly) എങ്കിലും അംഗീകരിച്ചിരുന്നെങ്കിൽ, അത് മൂലം ഇസ്ലാമിന്റെ പ്രവചനങ്ങളും അതിന്റെ ദൈവിക ഉറവിടവും തെറ്റാണ് പൊതുജന മധ്യത്തിൽ തെളിയുമായിരുന്നു. അത് പോലും ഉണ്ടായിട്ടില്ലാ എന്നത് മുഹമ്മദ്‌ നബിയുടെ പ്രവാചകത്വവും വിശുദ്ധ ഖുർആന്റെ ദൈവികതയും പ്രകടമാകുന്ന ഏറ്റവും നല്ല ഉദാഹരണങ്ങളിൽ ഒന്നാണ്.





പ്രവാചകന്റെയും സത്യവിശ്വാസികളുടെയും വിജയങ്ങൾ സംബന്ധിച്ച പ്രവചനം :

(40:51) (37:171-175) (58:21) (3:12)

____________________________________




[Al-Mujadila 58:21]

തീര്‍ച്ചയായും ഞാനും എന്‍റെ ദൂതന്‍മാരും തന്നെയാണ് വിജയം നേടുക. എന്ന് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.



ഇബ്നു അബ്ബാസ് പറയുന്നു :

ഈ വചനം അവതരിച്ചത് (കപടവിശ്വാസിയായ)

അബ്ദുല്ലാഹിബ്നു ഉബയ്യ് ഇബ്നു സുലൂലിന്റെ വിഷയത്തിലാണ്. അയാൾ (പരിഹാസത്തോടെ) മുസ്‌ലിങ്ങളോട് ചോദിച്ചു : നിങ്ങൾ റോമും പേർഷ്യയും ഒക്കെ കീഴടക്കുമെന്നാണോ കരുതുന്നത്?

[Tanwîr al-Miqbâs min Tafsîr Ibn Abbas]




[Ghafir 40:51]

തീര്‍ച്ചയായും നാം നമ്മുടെ ദൂതന്‍മാരെയും വിശ്വസിച്ചവരെയും ഐഹികജീവിതത്തിലും സാക്ഷികള്‍ രംഗത്തു വരുന്ന ദിവസത്തിലും സഹായിക്കുക തന്നെ ചെയ്യും.



[ Aal-e-Imran 3:12 ]

നബിയേ, നീ സത്യനിഷേധികളോട് പറയുക: നിങ്ങള്‍ കീഴടക്കപ്പെടുന്നതും നരകത്തിലേക്ക് കൂട്ടത്തോടെ നയിക്കപ്പെടുന്നതുമാണ്‌. അതെത്ര ചീത്തയായ വിശ്രമസ്ഥലം!



നിശ്ചയമായും അല്ലാഹു തന്റെ വാഗ്‌ദത്തം പാലിച്ചു. അവൻ ഉന്നതനും മഹത്വമുള്ളവനുമാകുന്നു.

അറേബ്യൻ ഉപദ്വീപിലും, മെക്ക, ഖൈബർ, ബഹ്‌റൈൻ, യെമൻ എന്നിവിടങ്ങളിലുമെല്ലാം അതിജയിക്കുന്നത് വരെ അല്ലാഹു തന്റെ പ്രവാചകനെ മരിപ്പിച്ചില്ല.അദ്ദേഹത്തിന്‌ ഹജറിലെ സൗരാഷ്ട്രിയക്കാരിൽ നിന്നും സിറിയയിലെ അതിർത്തി പ്രദേശങ്ങളിൽ നിന്നും ജിസിയ (കപ്പം) നൽകപ്പെട്ടു.ബൈസന്റയിൻ ഭരണാധികാരിയായ ഹെറാക്ലിയസ്, ഈജിപ്തിന്റെയും അലക്സാണ്ട്റിയയുടെയും ഭരണാധികാരിയായ മുഖൗഖിസ്, ഒമാനിലെ രാജാവ്, അശമാഹിനു ശേഷം ഭരണം ഏറ്റെടുത്ത അബ്‌സീനിയിലെ നജ്ജാശി രാജാവ്, എന്നിവർ എല്ലാം അദ്ദേഹത്തിനു സമ്മാനങ്ങൾ കൈമാറി.



[ As-Saffat 37:171-175 ]

ദൂതന്‍മാരായി നിയോഗിക്കപ്പെട്ട നമ്മുടെ ദാസന്‍മാരോട് നമ്മുടെ വചനം മുമ്പേ ഉണ്ടായിട്ടുണ്ട്‌. തീര്‍ച്ചയായും അവര്‍ തന്നെയായിരിക്കും സഹായം നല്‍കപ്പെടുന്നവരെന്നും, തീര്‍ച്ചയായും നമ്മുടെ സൈന്യം തന്നെയാണ് ജേതാക്കളായിരിക്കുക എന്നും. അതിനാല്‍ ഒരു അവധി വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക.

നീ അവരെ വീക്ഷിക്കുകയും ചെയ്യുക. അവര്‍ പിന്നീട് കണ്ടറിഞ്ഞു കൊള്ളും.



അല്ലാഹു പ്രവാചകനും സത്യവിശ്വാസികൾക്കും, അദ്ദേഹത്തെ എതിർത്തവർക്കും അവിശ്വസിച്ചവർക്കും ശത്രുത പ്രകടിപ്പിച്ചവർക്കും എതിരിൽ മഹത്തായ വിജയങ്ങൾ  നൽകി.

അല്ലാഹു തന്റെ വചനവും ദീനും മറ്റെല്ലാ മതങ്ങളെക്കാളും പ്രബലമാക്കുകയും പ്രവാചകനോട് അദ്ദേഹത്തിന്റെ ജനതയിൽ നിന്ന് മദീനയിലേക്ക് കുടിയേറാൻ കൽപിക്കുകയും ചെയ്തു.

അവിടെ അദ്ദേഹത്തിന് അനുയായികളെയും സഹായികളെയും നൽകി. ബദ്ർ യുദ്ധ ദിനത്തിൽ വിഗ്രഹാരാധകരെ അതിജയിക്കാൻ സഹായിക്കുകയും അവരെ അപമാനിക്കുകയും അവരുടെ നേതാക്കളെ കൊന്നൊടുക്കുകയും അവരുടെ ഉന്നത തടവുകാരെ (Elite prisoners) പിടികൂടി ചങ്ങലയിൽ തള്ളുകയും ചെയ്തു. അവരിൽ നിന്ന് മോചനദ്രവ്യം (Ransom) സ്വീകരിക്കപ്പെട്ടു.


വൈകാതെ മക്കയെ കീഴടക്കാൻ അല്ലാഹു അദ്ദേഹത്തെ പ്രാപ്തമാക്കി. വിശുദ്ധ ഹറമിന്റെ പവിത്രവും പുണ്യവുമായ ജന്മനാട്ടിലേക്ക് മടങ്ങിവന്നതിൽ അദ്ദേഹം സന്തോഷിച്ചു. അദ്ദേഹത്തിലൂടെ അല്ലാഹു അവിടം അവിശ്വാസത്തിൽ നിന്നും ശിർക്കിൽ നിന്നും രക്ഷിച്ചു. യെമനിന്റെ ഭാഗങ്ങൾ കീഴടക്കാൻ അല്ലാഹു അദ്ദേഹത്തെ പ്രാപ്തമാക്കി, അറേബ്യൻ ഉപദ്വീപ് മുഴുവൻ അദ്ദേഹത്തിന് സമർപ്പിക്കപ്പെട്ടു, കൂട്ടം കൂട്ടമായി ജനതകൾ അല്ലാഹുവിന്റെ മതത്തിൽ പ്രവേശിച്ചു.


അദ്ദേഹത്തിന്റെ ഉന്നത പദവിയും ആദരണീയതയും നിലനിർത്തി അല്ലാഹു അദ്ദേഹത്തിൽ മരണത്തെ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ അനുയായികളെ ഖലീഫകളാക്കി.അവർ അദ്ദേഹം പഠിപ്പിച്ച അല്ലാഹുവിന്റെ മതം പ്രബോധനം ചെയ്തു.

ജനതകളെ അല്ലാഹുവിലേക്ക് വിളിച്ചു, അവർ നിരവധി പ്രദേശങ്ങളും രാഷ്ട്രങ്ങളും നഗരപ്രാന്തങ്ങളും കീഴടക്കി. ജനഹൃദയങ്ങൾ തുറക്കുകയും ചെയ്തു. മുഹമ്മദിന്റെ വിളിയൊച്ച ലോകം മുഴുവൻ, കിഴക്കും പടിഞ്ഞാറും വ്യാപിച്ചു. അന്ത്യനാൾ വരെ, ഈ മതം അതിജയിക്കും.




Conclusion:


മുഹമ്മദ്‌ നബി വരുകാലത്തെ കുറിച്ച് അസംഖ്യം പ്രവചനങ്ങൾ നടത്തി, അവ പൂർത്തീകരിക്കപ്പെടുകയോ ഇന്ന് നമുക്ക് പ്രത്യക്ഷമാകുകയോ ചെയ്യുന്നു.

ഒന്നിലധികം രാഷ്ട്രങ്ങളിലും വ്യത്യസ്ത കാലഘട്ടങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഇത്തരം സംഭവങ്ങളെ ഒരു പിഴവുകളും സംഭവിക്കാതെ പ്രെഡിക്റ്റ് ചെയ്യാൻ ഒരു പ്രവാചകനല്ലാതെ സാധ്യമല്ല. അവയിൽ പലതും മുസ്‌ലിംകളുടെ സ്വാധീന മേഖലയ്ക്ക് പുറത്തായിരുന്നു.

മുഹമ്മദ്‌ നബിക്ക് എവിടെ നിന്ന്

ഈ അറിവുകൾ ലഭിച്ചുവെന്നതിന്റെ ഉത്തരം ഖുർആൻ സ്ഥിരീകരിക്കുന്നു:



[ An-Najm 53:2_5]

നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല.

അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.

അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.

ശക്തിമത്തായ കഴിവുള്ളവനാണ് അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്‌.



ഈ ലേഖനത്തിൽ അനലൈസ് ചെയ്ത പ്രവചനങ്ങൾ പ്രകാരം മുഹമ്മദ് നബി (SA) യുടെ പ്രവാചകത്വം നിഷേധിക്കുന്നവരുടെ അവകാശവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് നാം കണ്ടുകഴിഞ്ഞു. ഈ ലേഖനത്തിൽ വിശുദ്ധ ഖുർആനിലെ പൂർത്തീകരിക്കപ്പെട്ട പ്രവചനങ്ങളുടെ അല്പം മാത്രമേ നൽകിയിട്ടുള്ളൂ. (ബാക്കി പ്രവചനങ്ങൾ ഇവിടെ വായിക്കുക) Click :

http://answeringsakshiapologetic.blogspot.com/p/blog-page_17.html?m=1


അത്പോലെ നബിയുടെ ഹദീസുകളിൽ ഉള്ള അനവധി പൂർത്തീകരിക്കപ്പെട്ട പ്രവചനങ്ങൾ വേറെ തന്നെയുണ്ട്. അവ വളരെ മുന്നേ തന്നെ നമ്മൾ പോസ്റ്റ്‌ ചെയ്തിരുന്നതാണ്. അത് ഇവിടെ ഈ ലിങ്കിൽ പോയി വായിക്കുക.Click




[ബൈബിൾ,  നിയമാവര്‍ത്തനം 18 : 21-22]

" കര്‍ത്താവ്‌ അരുളിച്ചെയ്യാത്തതാണ്‌ ഒരു പ്രവാചകന്‍െറ വാക്കെന്ന്‌ ഞാന്‍ എങ്ങനെ അറിയും എന്നു നീ മനസാ ചോദിച്ചേക്കാം.

ഒരു പ്രവാചകന്‍ കര്‍ത്താവിന്‍െറ നാമത്തില്‍ സംസാരിച്ചിട്ട്‌ അത്‌ സംഭവിക്കാതിരിക്കുകയോ സഫലമാകാതിരിക്കുകയോ ചെയ്‌താല്‍ ആ വാക്ക്‌ കര്‍ത്താവ്‌ അരുളിച്ചെയ്‌തിട്ടുള്ളതല്ല. ആ പ്രവാചകന്‍ അവിവേകത്തോടെ സ്വയം സംസാരിച്ചതാണ്‌. നീ അവനെ ഭയപ്പെടേണ്ടാ.


തുടരും



No comments:

Post a Comment

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...