Monday, March 26, 2018

തസ്‌ബിഹ്‌ നിസ്കാരത്തിന്‍റെ രൂപവും ശ്രേഷ്ടതയും

_*തസ്‌ബിഹ്‌ നിസ്കാരത്തിന്‍റെ രൂപവും ശ്രേഷ്ടതയും*_
****************************************

بسم الله الرحمنഅഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينതസ്‌ബിഹ്‌ നിസ്കാരത്തിന്‍റെറസൂല്‍ (സ) അബ്ബാസ്‌ (റ) വിനോട്‌ പറഞ്ഞു. നിങ്ങള്‍ക്ക്‌ ഞാന്‍ 10കാര്യങ്ങൾ പറഞ്ഞു തരട്ടെയോ അതിലേക്ക്‌ നിങ്ങളെ ഞാന്‍ നിങ്ങള്‍ക്ക്‌ നല്‍കട്ടെയോ? അത്‌ കാരണം നിങ്ങളുടെ ചെറുതും വലുതും മനപ്പൂര്‍വ്വം ചെയ്തതും ആദ്യം ചെയ്തതും അവസാനം ചെയ്തതുമായ എല്ലാ പാപങ്ങളും പൊറുക്കപ്പെടും! അതെന്താണെന്നല്ലേ! നിങ്ങള്‍ നാലു റകഅത്ത്‌ നിസ്കരിക്കുക. ഓരോ റകഅത്തിലും ഫാത്തിഹയും സൂറത്തും ഓതിക്കഴിഞ്ഞാല്‍ അതെ നിറുത്തത്തില്‍ തന്നെ 15 തവണ.سُبْحٰانَ എന്ന ദിക്ര്‍ ചൊല്ലുക
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT

അനന്തരം റുകൂഇല്‍ പത്ത്‌പ്രാവശ്യം ഇതേ ദിക്ര്‍ ചൊല്ലുക. ശേഷം റുകൂഇല്‍ നിന്നുയര്‍ന്ന് ഇഅ്ത്തിദാലിലും അതുപോലെ ആദ്യത്തെ സുജൂദിലും ഇടയിലെ ഇരുത്തത്തിലും വീണ്ടും രണ്ടാം സുജൂദിലും പിന്നീട്‌ രണ്ടാം സുജൂദില്‍ നിന്നുയര്‍ന്ന ശേഷം ഇസ്തിറാഹത്തിന്‍റെ ഇരുത്തത്തിലും ഇതേ ദിക്ര്‍പത്തു പ്രാവശ്യം വീതം ചൊല്ലുക. (ഇസ്ത്‌റാഹത്തിന്‍റെ ഇരുത്തമില്ലാത്ത റകഅത്തില്‍ അത്തഹിയ്യാത്തിന്‍റെ മുമ്പാണ്‌ ദിക്ര്‍ ചൊല്ലേണ്ടത്‌)ഒരു റകഅത്തില്‍ 75 തവണ . ഇപ്രകാരം ഓരോ റകഅത്തിലും75 വീതം ചൊല്ലികൊണ്ട്‌ നാലു റക്‍അത്ത്‌ പൂര്‍ത്തിയാക്കുക. നിത്യേന ഒരു തവണ സാധ്യമെങ്കില്‍ നിങ്ങള്‍ ഇത്‌ നിസ്കരിക്കണം. അല്ലെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ വീതമോ അതിനും സാധ്യമല്ലെങ്കില്‍ മാസത്തിലൊരിക്കലോ അല്ലെങ്കില്‍ വർഷത്തിലൊരിക്കലോ നിസ്കരിക്കുക. ഇതിനൊന്നും സാധ്യമായില്ലെങ്കില്‍ ആയുസിനിടയ്ക്ക്‌ ഒരിക്കലെങ്കിലും നിങ്ങളിത്‌ നിസ്കരിക്കണം.
(ഈ ഹദീസ്‌ അബൂദാവൂദ്‌, ഹാകിം എന്നിവർ നിവേദനം ചെയ്തതും ഇബ്‌നു ഖുസൈമ ശരി വെക്കുകയും ഹാഫിള്‌ ഇബ്‌നു ഹജർ ‘ ഹദീസ്‌ ഹസന്‍ ‘ എന്ന് അഭിപ്രായപ്പെട്ടതുമാണ്‌)റുകൂഇലും സുജൂദിലും മറ്റുമൊക്കെ സാധാരണ ചൊല്ലുന്ന ദിക്റുകള്‍ക്ക്‌ പുറമെയാണ്‌ ഈ ദിക്ര്‍ ചൊല്ലേണ്ടത്‌. കൈ വിരലുകള്‍ കൊണ്ട്‌ എണ്ണം പിടിക്കാവുന്നതാണ്‌.മഹാനായ അബ്ദുലാഹിബ്നുല്‍ മുബാറക് (رضي الله عنه ) ചൊല്ലിയിരുന്നത്سُبْحٰانَ  എന്നായിരുന്നു. അഥവാ ‘ ലാ ഹൌല…’ കൂടുതലാക്കിയിരുന്നു. ഈ രൂപം അബ്ദുല്ലാഹിബിനു ജ‌അ്ഫറില്‍ നിന്ന് ഇമാം ദാറു ഖുത്‌നി (رحمه الله ) റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. മാത്രമല്ല ഇബ്നുല്‍ മുബാറക് (رضي الله عنه ) ഫാതിഹക്ക് മുമ്പ് ഈ ദിക്‌റിനെ 15പ്രാവശ്യവും പിന്നീട് സൂറത്തിന് ശേഷം 10പ്രാവശ്യവുമായിട്ടായിരുന്നു ചൊല്ലിയിരുന്നത്. പകരം ഇസ്തിറാഹത്തത്തിന്‍റെ ഇരുത്തത്തില്‍ ചൊല്ലാറില്ലായിരുന്നു. ചുരുക്കത്തില്‍ ഇബ്നു അബ്ബാസ് (رضي الله عنه ) ന്റെയും ഇബ്നുല്‍ മുബാറക് (رضي الله عنه )ന്റെയും നിസ്കാരത്തിന്‍റെ രൂപത്തില്‍ ചെറിയ വിത്യാസമുണ്ടായിരുന്നു. രണ്ട് രൂപത്തിലും നിസ്കരിക്കാമെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. ഈ നിസ്കാരത്തില്‍ ജമാ‌അത്ത്.  അത്തസ്ബീഹ് നിസ്കാരം ദീനില്‍ പ്രധാനമുള്ള കാര്യങ്ങളില്‍ പ്പെട്ടതാകയാല്‍ അത് നിര്‍വഹിക്കുന്ന കാര്യത്തില്‍ അതീവ ജാഗ്രതയുണ്ടായിരിക്കല്‍ അനിവാര്യമാണ്. ഇബ്നു അബീ സൈഫില്‍ യമാനി (رضي الله عنه ) പറയുന്നു തസ്ബീഹ് നിസ്കാരത്തില്‍ ആദ്യത്തെ റക്‌അത്തില്‍ ഫാത്തിഹക്ക് ശേഷം സൂറത്ത് തകാസുറും,രണ്ടാമത്തെ റക്‌അത്തില്‍വല്‍‌അസ്‌രിയും ,മൂന്നാമത്തെ റക്‌അത്തില്‍ കാഫീ‍റൂനയും , നാലാമത്തെ റക്‌അത്തില്‍ഇഖ്‌ലാസും ഓതുകയും കൂടാ‍തെ സലാം വീട്ടിയതിനു ശേഷം ഇങ്ങിനെ ദുആ ചെയ്യുകയും വേണംاَللَّهُمَّ إِنِّي أَسْأَلُكَ تَوْفِيقَ أَهْلِ الْهُدَى وَأَعْمٰالَ أَهْلِ الْيَقِينِ وَمُنَاصَحَةَ أَهْلِ التَّوْبَةِ وَعَـزْمَ أَهْلِ الصَّبْرِ وَجِدَّ أَهْلِ الْخَشْيَةِ وَطَلَبَ أَهْلِ الرَّغْبَةِ وَتَعَبُّدَ أَهْلِ الْوَرَعِ وَعِرْفَانَ أَهْلِ الْعِلْمِ حَتَّى أَخَافَكَ ° اَللَّهُمَّ إِنِّي أَسْأَلُكَ مَخَافَةً تَحْجُزُنِي عَنْ مَعَاصِيكَ حَتَّى أَعْمَلَ بِطَاعَتِكَ عَمَلاً أَسْتَحِقُّ بِهِ رِضَـاكَ وَحَتَّى أُنَاصِحُكَ فِي التَّوْبَةِ خَـوْفاً مِنْكَ وَحَتَّى أُخْلِصَ لَكَ النَّصِيحَةَ حبُاًّ لَكَ وَحَتَّى أَتَوَكَّلُ عَلَيْكَ فِي الْأُمُورِ كُلِّهَا وَحُسْنِ الظَّنِّ بِكَ ° سُبْحَانَ خَالِقِ النُّورِ رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ ° بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِينَനല്ലവരായ വായനക്കാരെ തസ്‌ബീഹ് നിസ്കാരം നിര്‍ ഉള്‍.  . وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....