Skip to main content

Posts

ബിദ്അത്ത് part.2 മാലിക് ഇമാം പറഞ്ഞത്

 ബിദ്അത്ത് part.2 മാലിക് ഇമാം പറഞ്ഞത് ചോദ്യം 2 "ആരെങ്കിലും നല്ലതെന്ന പേരില്‍ ഒരു ബിദ്അത്ത് ചെയ്‌താല്‍ മുഹമ്മദ്‌ നബി(സ) തന്റെ രിസാലത്തില്‍ വഞ്ചന കാണിച്ചു എന്ന് അവന്‍ വാദിക്കുന്നുവെന്നാണ് അതിന്നര്‍ത്ഥം"  എന്ന്  ഇമാം മാലിക് (റ) പറഞ്ഞിട്ടുണ്ടോ? ഇതിൽ നിന്നും നല്ല ബിദ്അത്തുണ്ട് എന്ന് പറയൽ തെറ്റാണന്ന് മനസ്സിലാവില്ലേ? ഉത്തരം 📎  💐1     നല്ലതാണന്ന് കരുതി ശറഇന് വിരുദ്ധമായ ബിദ്അത്തുകൾ ഉണ്ടാക്കാൻ പാടില്ല എന്നാണ് ഇമാം മാലിക് റ പറഞ്ഞത് - ബിദ്അത്ത് ഹസനത്ത് ഇല്ല എന്ന് പറഞ്ഞിട്ടില്ല: ഇന്ന് ദീൻ പൂർത്തിയാക്കി തന്നു. എന്ന ആയത്ത് ഇറങ്ങിയതിന് ശേഷം പല വിധികളും ദീനിൽ ഉണ്ടായിട്ടുണ്ട് . നബി സ്വ വെക്തമായി പഠിപ്പിക്കാത്തതും കൽപിക്കാത്തതും ചെയ്യാത്തതുമായ കാര്യങ്ങൾ സ്വഹാബികളും മറ്റും ചെയ്തിട്ടുണ്ട്. അതിന് ധാരാളം തെളിവുകൾ  ഹദീസുകളിൽ കാണാം ഇതിൽ നിന്നല്ലാം മനസ്സിലാവുന്നത് അടിസ്ഥാന തത്ത്വത്തിന് വിരുദ്ധമായ ബിദ്അത്ത് നല്ലതാണെന്ന് കരുതി ചെയ്യാൻ പാടില്ല എന്നാണ് അടിസ്ഥാന തത്വത്തിന് യോജിച്ച പുതിയവ പ്രതിഫലാർഹമാണന്ന് ഇമാം മാലിക് റ ശിഷ്യൻ  സലഫുകളിൽ പെട്ട ഇമാം ശാഫിഈ അടക്കമുള്ള മഹാപണ്ഡ...

വേണ്ടതെല്ലാം വിതരണം ചെയ്ത് തരുന്നത് നബി തങ്ങളാണ്.

 📚 #എല്ലാമെല്ലാം_തിരുനബിയിലൂടെ ! ✍ അഷ്റഫ് സഖാഫി, പള്ളിപ്പുറം _______________________________ മാലോകർക്ക് മുഴുവൻ റഹ്‌മതായി നിയോഗിക്കപ്പെട്ടവരാണ് മുത്ത്നബി(സ്വ) തങ്ങൾ. നമുക്ക് വേണ്ടതെല്ലാം വിതരണം ചെയ്ത് തരുന്നത് നബി തങ്ങളാണ്. നൽകുന്നവൻ അല്ലാഹുവാണെങ്കിലും, ആർക്ക്, എന്തെല്ലാം വേണമെന്ന് തിരുനബി(സ്വ) തങ്ങൾക്ക് തീരുമാനിക്കാനും, അപ്രകാരം ചെയ്തു തരാനും സാധിക്കുമെന്നതാണ് വസ്തുത. ഈ ഭൂമിലോകത്തും സ്വർഗ്ഗീയ ലോകത്തും ഇപ്രകാരം നടക്കുമെന്ന് ഇമാമുകൾ പഠിപ്പിച്ചു തന്നിട്ടുണ്ട്: لِأَنَّ اللَّهَ تَعَالَى أَقْطَعَهُ أَرْضَ الدُّنْيَا كَأَرْضِ الْجَنَّةِ لِيُقْطِعَ مِنْهُمَا مَنْ شَاءَ مَا شَاءَ. اه‍ـ  (تحفة: ٦/٢٠٢) ആരുടെയും ഉടമസ്ഥതയിലില്ലാത്ത ഭൂമി, വെട്ടിത്തെളിച്ചവനാരോ, ആ ഭാഗം അവനുള്ളതാണ്. അതിന് പ്രത്യേകം നിയ്യത് വെക്കുകയോ, ഉടമപ്പെടുത്തി എന്നറിയിക്കുന്ന പ്രത്യേക വാക്ക് ഉരുവിടുകയോ ചെയ്യേണ്ടതില്ല. കാരണം, അതിനെല്ലാം പകരമായി തിരുനബി(സ്വ) തങ്ങൾ ഇപ്രകാരം മുന്നേ പറഞ്ഞു വെച്ചിട്ടുണ്ട്:  «مَن أحيا أرضًا ميتة، فهي له» "നിർജീവമായ ഭൂമി, അത് വെട്ടിത്തെളിച്ചവനുള്ളതാണ്."  ഈ പെർമിഷൻ തങ്ങളുടെ കാലത്തുള്ളവർക...

ബിദ്അത്ത്* part 1 ചോദ്യം 1 സ്വർഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തെ തൊട്ട് അകറ്റുന്നതുമായ എല്ലാ കാര്യങ്ങളും വിവരിക്കാതെ നബി ﷺ ബാക്കി വെച്ചിട്ടില്ല എന്ന് നബിﷺ പറഞ്ഞിരിക്കെ ബിദ്അത്ത് നല്ലതുണ്ട് എന്ന് പറയുന്നത് ശരിയാണോ?

 *ബിദ്അത്ത്* part 1 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= Aslam Kamil Saquafi pgi  *ബിദ്അത്ത്* part 1 ചോദ്യം 1 സ്വർഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തെ തൊട്ട് അകറ്റുന്നതുമായ എല്ലാ കാര്യങ്ങളും വിവരിക്കാതെ നബി     ﷺ ബാക്കി വെച്ചിട്ടില്ല എന്ന് നബിﷺ പറഞ്ഞിരിക്കെ  ബിദ്അത്ത് നല്ലതുണ്ട് എന്ന് പറയുന്നത് ശരിയാണോ? ഉത്തരം 📎  💐 നബിﷺ തങ്ങളുടെ ജനനത്തിന്റെ പേരിൽ സന്തോഷം പ്രകടിപ്പിക്കുന്നത് നരകത്തിലേക്ക് അടുപ്പിക്കുമെന്നും നബി തങ്ങൾ പറഞ്ഞിട്ടില്ല  എല്ലാ കാര്യങ്ങളും വ്യക്തമായി ഖുർആനിലും സുന്നത്തിലും പറഞ്ഞിട്ടില്ല എന്നത് വളരെ വെക്തമാണ്.  അത് കൊണ്ടാണ് ഇസ്ലാമിക പ്രമാണങ്ങൾ ഖുർആൻ ഹദീസ് മാത്രമല്ല. മറിച്ച് ഇജ്മാഉ ഖിയാസ് എന്നിവ കൂടി പ്രമാണമാണ്. എല്ലാം വെക്തമായി ഖുർ ആനിലും ഹദീസിലും പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ ഇജ്മാഇനും ഖിയാസിനും ആവ്ശ്വമുണ്ടാവില്ല. ഞാൻ ഒന്നും ഒഴിവാക്കിയിട്ടില്ല എന്നതിന്റെ അർഥം ഖുർആനിലും സുന്നത്തിലും വെക്തമായോ സൂജനയായോ  അവ്യക്തമായോ പറഞ്ഞിട്ടുണ്ട് എന്നാണ് ' ...

വിവാഹ സദ്യയെക്കുറിച്ചും

 Tweet 1158 വിവാഹ സദ്യയെക്കുറിച്ചും സൽക്കാരത്തെക്കുറിച്ചും എല്ലാം പ്രവാചക പാഠശാലയിൽ അധ്യാപനങ്ങളുണ്ട്. സദ്യകള്‍ക്ക് പൊതുവെ പറയുന്നത് 'വലീമ' എന്നാണ്. ഒരുമിക്കുക, പരസ്പരം ചേരുക എന്നര്‍ഥം വരുന്ന 'വല്‍മ്' എന്ന പദത്തില്‍ നിന്നാണ് 'വലീമ' എന്ന പദം വന്നിട്ടുള്ളത്.  ഇണകള്‍ കൂടിക്കലര്‍ന്ന് ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ആരംഭമായതിനാലാവണം വിവാഹ സദ്യക്കു 'വലീമ' എന്ന പേര് വന്നത്. വലീമ എന്നത് പ്രസിദ്ധമായി അറിയപ്പെടുന്നതും വിവാഹ സദ്യയെ കുറിച്ചാണ്.                വിവാഹത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന സദ്യ നിര്‍ബന്ധമാണോ അല്ലേ എന്നതിൽ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായങ്ങളുണ്ട്. ''ഒരാടിനെയെങ്കിലും അറുത്ത് വലീമ നല്‍കണമെന്ന്'' തിരുനബിﷺ അബ്ദുറഹ്മാനു ബ്‌നു ഔഫ്(റ)നോട് പറഞ്ഞതിനാല്‍ വിവാഹ സദ്യ  നിര്‍ബന്ധമാണെന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞു. എന്നാൽ പ്രബലമായ സുന്നത്താണ് എന്ന അഭിപ്രായമാണ് ഭൂരിപക്ഷം പണ്ഡിതന്മാരും രേഖപ്പെടുത്തിയത്. തിരുനബിﷺ അവിടുത്തെ വിവാഹങ്ങള്‍ക്ക് സവീക് അഥവാ ഗോതമ്പും മാംസവും ചേർത്തുണ്ടാക്കുന്ന ഒരുതരം ഭക്ഷണം, കാരക്ക, പാല്‍കട്ടി, നെയ്യ്, ആട് തുടങ്...

ഖൈബര്‍ നിലക്കാത്ത പോരാട്ടത്തിന്റെ ചരിത്രപാഠം

  ഖൈബര്‍ നിലക്കാത്ത പോരാട്ടത്തിന്റെ ചരിത്രപാഠം ഹിജ്റ ആറാം വര്‍ഷത്തില്‍ നബി(സ്വ) സ്വഹാബികളൊന്നിച്ച് ഉംറ നിര്‍വഹിക്കാനായി മദീനയില്‍ നിന്നു മക്കയിലേക്കു പുറപ്പെട്ടു. വിവരമറിഞ്ഞ ഖുറൈശികള്‍ മക്കയില്‍ സമ്മേളിച്ച് നബി(സ്വ)യെ ഏതുവിധേനയും തടയാന്‍ തീരുമാനിച്ചു. നബി(സ്വ) ആ രംഗത്തെ ശാന്തവും ഗംഭീരവുമായി കൈകാര്യം ചെയ്തു. അങ്ങനെയാണ് ഹുദൈബിയ സന്ധിയുണ്ടായത്. സന്ധി വ്യവസ്ഥയനുസരിച്ച് നബി(സ്വ)യും സ്വഹാബികളും യാത്ര അവസാനിപ്പിച്ച് മദീനയിലേക്ക് തിരിച്ചുപോന്നു. മദീനയിലെത്തിയ ശേഷം നബി(സ്വ) പ്രബോധന വഴിയില്‍ ശ്രദ്ധേയമായ ചില കാര്യങ്ങളിലേര്‍പ്പെട്ടു. അയല്‍രാജ്യങ്ങളിലേക്ക് കത്തുമായി ദൂതന്മാരെ അയച്ചു. അനുഭാവ പൂര്‍വമായ പ്രതികരണങ്ങളുണ്ടായി. വ്യത്യസ്ത നാടുകളില്‍ നബി(സ്വ)യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിന് ഇതു കാരണമായി. ഹിജ്റയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന ദുര്‍ബലരായ പലരും മദീനയിലേക്ക് വരികയും അതിനെ തുടര്‍ന്നു ഇരുപക്ഷത്തുമുണ്ടായ ചില പ്രയാസങ്ങളുടെ പേരില്‍ ഇടക്ക് സന്ധി വ്യവസ്ഥയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. അതു സത്യവിശ്വാസികള്‍ക്ക് ഗുണകരവുമായിരുന്നു. ഹുദൈബിയ സന്ധിയുടെ പശ്ചാത്തലത്തില്‍ സിദ്ധമായ...

ക്ഷണം സ്വീകരിക്കപ്പെട്ട് തിന്മ കണ്ടാൽ തിരുച്ചു പോരുന്നു

 Tweet 1157 ക്ഷണം സ്വീകരിക്കപ്പെട്ട് എത്തിച്ചേരുമ്പോൾ, നിർദ്ദേശിക്കപ്പെട്ട മതചിട്ടകൾ പാലിക്കാതെയുള്ള സാഹചര്യങ്ങളിൽ അച്ചടക്ക സമീപനം എന്ന നിലയിൽ തിരുനബിﷺ മാറിനിന്ന പല സന്ദർഭങ്ങളും കൂടി ഇവിടെ നമുക്ക് വായിക്കാനുണ്ട്. ഇമാം ഇബ്നു മാജ(റ)യും നസാഇ(റ)യും നിവേദനം ചെയ്യുന്നു. അലി(റ) പറഞ്ഞു. ഞാൻ ഭക്ഷണം തയ്യാർ ചെയ്തിട്ട് നബിﷺയെ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് തിരുനബിﷺ വരികയും എൻ്റെ വീട്ടിലേക്ക് എത്തിയപ്പോൾ ജീവികളുടെ രൂപങ്ങളുള്ള കർട്ടൻ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. അവിടുന്ന് നേരെ മടങ്ങിപ്പോയി. രൂപങ്ങളുള്ള ഭവനങ്ങളിൽ കാരുണ്യത്തിന്റെ മലക്കുകൾ പ്രവേശിക്കുകയില്ല എന്ന് തിരുനബിﷺ പ്രസ്താവിക്കുകയും ചെയ്തു.               തിരുനബിﷺയുടെ സേവകൻ അബ്ദുറഹ്മാൻ സഫീന(റ) എന്നവർ നിവേദനം ചെയ്യുന്നു. ഒരു ദിവസം അലി(റ) ഒരു സഹോദരനെ സൽക്കരിക്കാൻ ഒരുങ്ങി. ഭക്ഷണമൊക്കെ പാചകം ചെയ്തു വച്ചു. അപ്പോൾ പത്നി ഫാത്വിമ(റ) ചോദിച്ചു. തിരുനബിﷺയെയും കൂടി ഭക്ഷണത്തിലേക്ക് ഒന്ന് ക്ഷണിച്ചാലോ? അവിടുന്ന് നമ്മളോടൊപ്പം വന്ന് ഭക്ഷണം കഴിക്കുമല്ലോ! നബിﷺയെ വിളിക്കാൻ ആളെ അയച്ചു. അവിടുന്ന് വീട്ടിലേക്ക് വന്നു. വാതിലിന്റെ ഇരുവശ...

നരകത്തിൽ നിന്ന് രക്ഷപ്പെടുത്തുമോ? മൗലിദ് വിമർശകർക്ക് മറുപടി

 *മുത്ത് നബി ﷺ  നരകത്തിൽ നിന്ന് രക്ഷപ്പെടുത്തുമോ? മൗലിദ് വിമർശകർക്ക് മറുപടി* منجي الخلائق من جهنم في غد ചോദ്യം : സൃഷ്ടികളെ ജഹന്നമിൽ നിന്ന് നബി ﷺ രക്ഷപെടുത്തുമെന്ന് മൗലിദിൽ പറയുന്നത് ശരിയാണോ ? മറുപടി പരലോകത്ത് ശുപാർശ ചെയ്യാനുള്ള അധികാരം നബി  ﷺ ക്ക് ഉണ്ടെന്നതിൽ തർക്കമില്ലല്ലോ. അവയിലൊന്ന് വിചാരണ വേഗത്തിൽ തുടങ്ങാനുള്ളതാണ്. ഇത് മുഹമ്മദ് നബിﷺ ക്ക് മാത്രം അവകാശപ്പെട്ടതാണ്.* * വിചാരണ കൂടാതെ ചിലരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുവാനുള്ളതാണ് മറ്റൊന്ന്. ഇതും നമ്മുടെ നബി(ﷺ)ക്കുള്ളതാണ്. നരകംഅർഹിക്കുന്നവർക്ക് നരകത്തിൽ പോകാതെ സ്വർഗ്ഗത്തിലേക്കു പോകാൻ പ്രവാചകന്മാർ നടത്തുന്ന ശുപാർശയാണ് മറ്റൊന്ന്. ഇത് മുഹമ്മദ് നബി(ﷺ )യും അല്ലാഹു ഉദ്ദേശിക്കുന്നവരും നടത്തും.*  *നരകത്തിലെത്തിപ്പെട്ട പാപികളെ നരകത്തിൽ നിന്ന്കയറ്റുന്നതിനുള്ളതാണ് മറ്റൊന്ന്. ഇക്കാര്യം നമ്മുടെ നബി ﷺയും മറ്റു പ്രവാചകന്മാരും മലക്കുകളും വിശ്വാസികളും നിർവ്വഹിക്കുമെന്ന് ഹദീസുകളിൽ വന്നതാണ്.* *സ്വർഗ്ഗാവകാശികളുടെ സ്ഥാനം ഉയർത്തി കിട്ടുന്നതിനുള്ള ശുപാർശയാണ് മറ്റൊന്ന്. (ശർഹു മുസ്ലിം: 3/4070 )* وأما تأويلهم أحاديث الشفاعة بكونها في زيادة الدرج...