Wednesday, July 30, 2025

നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ?

 നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ?



ഇമാം നവവി റ പറയുന്നു.

പെൺ വേഷധാരികളുടെ കൊഞ്ചി കുഴയൽ ഉള്ള ഡാൻസ്  പാടില്ല - അത് ഹറാമാണ്


لا الرقص الا ان يكون فيه تكسر  كفعل المخنث فيحرم شرح المحلي



ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതൻ ഇബ്ന് ഹജർ തുഹ്ഫയിൽ പറയുന്നു.

പെൺ വേഷധാരികളുടെ കൊഞ്ചി കുഴയൽ ഉള്ള ഡാൻസ്  പാടില്ല - അത്പുരുഷന്മാർക്കും സ്ത്രീകൾക്കും ഹറാമാണ്.

തുഹ്ഫ 222/10

 (  ( لا الرقص ) فلا يحرم ولا يكره ؛ لأنه مجرد حركات على استقامة أو اعوجاج..

إلا أن يكون فيه تكسر كفعل المخنث ) بكسر النون وهو أشهر وفتحها وهو أفصح فيحرم على الرجال والنساء تحفة المحتاج

ഇബ്നു ഹജർ വീണ്ടും പറയുന്നു.

ഹറാമായ മ്യൂസികോ ഗാനങ്ങളോ അതിലേക്ക് കൂടിയാൽ കുറ്റവും ഹറാമും വർദ്ധിക്കും ( കഫ്ഫ് റിആ )

وأنَّ الرَّقص إنْ كان فيه تكسُّر كفعل المخنث كان حرامًا، وإنْ خلا عن ذلك كان مكروهًا، فإذا انضمَّ القسم الحرام منه إلى الغناء المحرَّم ازداد الإثم والتحريم، وكذا إذا كان المحرَّم أحدهما؛ لأنَّ المكروه وإنْ كان لا إثمَ فيه لكنَّه بانضِمامه إلى المحرَّم يَزداد إثمًا، كف الرعاء



 ( لا الرقص ) فلا يحرم ولا يكره لأنه مجرد حركات على استقامة واعوجاج ....

 ( إلا أن يكون فيه تكسر كفعل المخنث ) بكسر النون وهذا أشهر وفتحها وهو أفصح ، فيحرم على الرجال والنساء ، وهو من يتخلق بخلق النساء حركة وهيئة ، وعليه حمل الأحاديث بلعنه ، أما من يفعل ذلك خلقة من غير تكلف فلا يأثم به .

 نهاية المحتاج8/295

Aslam Kamil Saquafi parappanangadi

പേരുകൾ കുട്ടികൾക്ക് നാമകരണം ചെയ്യൽ നല്ലതല്ല

 *ചോദ്യം* :2️⃣3️⃣5️⃣3️⃣

ചില പേരുകൾ കുട്ടികൾക്ക് നാമകരണം ചെയ്യൽ നല്ലതല്ല എന്ന് പറയുന്നത് കേൾക്കാം. ഏതൊക്കെയാണ് ആ പേരുകൾ എന്ന് വിശദീകരിക്കാമോ?


 *ഉത്തരം* :

വിശദീകരിക്കാം.

മോശപ്പെട്ട ഏതു പേരുകളും കുട്ടികൾക്ക് നാമകരണം ചെയ്യൽ ഹറാമോ കറാഹത്തോ ആണ്. ഹറാമായ ചില പേരുകളും കറാഹത്തായ ചില പേരുകളും താഴെ വിവരിക്കാം.


 *കറാഹത്തായ പേരുകൾ* .

➖➖➖➖➖➖➖➖➖➖

1) നാഫിഅ്

2)യസാർ

3) മുബാറക്

4) സഈദ്

5)അഫ് ലഹ്

6) മുററത്ത്

7 ) ഹർബ്

8)ആസ്വീ

9 )ബറകത്ത്

10) ശിഹാബ്

11 ) റഹ് മത്ത്

12) ഗനീമത്ത്

13) ശയ്ത്വാൻ

14)ഹിമാർ

15) നജീഹ്

16)അബ്ദുന്നബി

17) ഖാളിൽ ഖുളാത്


 *ശക്തമായ കറാഹത്തുള്ള പേരുകൾ* 

➖➖➖➖➖➖➖➖➖➖

1) സിത്തുന്നാസ്

2) സിത്തുൽ ഉലമാ

3) സിത്തുൽ ഖുളാത്

4) സിത്തുൽ അറബ്

5) സയ്യിദുൽ ഉലമാ

6) സയ്യിദുന്നാസ്



 *ഹറാമായ പേരുകൾ* 

➖➖➖➖➖➖➖➖➖➖

1) അബ്ദുൽ കഅ്ബ:

2) അബ്ദുന്നാർ

3) അബ്ദു അലി

4) അബ്ദുൽ ഹസൻ

5) അഖ്ളൽ ഖുളാത്

6) മലികുൽ അംലാക്

7 )ഹാകിമുൽ ഹുക്കാം

8) റഫീഖുള്ളാഹ്

9 ) ജാറുല്ലാഹ്

10) അബ്ദു മനാഫ്

11)അബ്ദുൽ ഉസ്സാ

(നിഹായ :8/148)

(ഹാശിയതുൽ ബുജൈരിമി: 4/343)

(ബുശ്റൽ കരീം, പേജ്: 708)



 *ﻭﺗﻜﺮﻩ اﻷﺳﻤﺎء اﻟﻘﺒﻴﺤﺔ ﻛﺸﻬﺎﺏ ﻭﺷﻴﻄﺎﻥ ﻭﺣﻤﺎﺭ ﻭﻣﺎ ﻳﺘﻄﻴﺮ ﺑﻨﻔﻴﻪ ﻋﺎﺩﺓ ﻛﺒﺮﻛﺔ ﻭﻧﺠﻴﺢ* 

 *ﻭﺗﻜﺮﻩ ﺑﻌﺒﺪ اﻟﻨﺒﻲ* 

 *ﻭﺗﻜﺮﻩ اﻟﺘﺴﻤﻴﺔ ﺃﻳﻀﺎ ﺑﻜﻞ ﻣﺎ ﻳﺘﻄﻴﺮ ﺑﻨﻔﻴﻪ ﺃﻭ ﺇﺛﺒﺎﺗﻪ ﻛﻤﺎ ﻗﺎﻟﻪ اﻟﺸﺎﺭﺡ: ﻛﺒﺮﻛﺔ ﻭﺭﺣﻤﺔ ﻭﻏﻨﻴﻤﺔ ﻭﻧﺎﻓﻊ ﻭﻳﺴﺎﺭ ﻭﺣﺮﺏ ﻭﻣﺮﺓ* *ﻭﺷﻬﺎﺏ ﻭﺷﻴﻄﺎﻥ ﻭﺣﻤﺎﺭ، ﻭﺗﺸﺘﺪ اﻟﻜﺮاﻫﺔ ﺑﻨﺤﻮ ﺳﺖ اﻟﻨﺎﺱ ﺃﻭ ﺳﺖ اﻟﻌﻠﻤﺎء ﺃﻭ ﺳﺖ اﻟﻘﻀﺎﺓ ﺃﻭ ﺳﺖ اﻟﻌﺮﺏ ﺃﻭ ﺳﻴﺪ اﻟﻌﻠﻤﺎء ﺃﻭ ﺳﻴﺪ اﻟﻨﺎﺱ.* 


 *ﻭﺗﺤﺮﻡ اﻟﺘﺴﻤﻴﺔ ﺑﻌﺒﺪ اﻟﻜﻌﺒﺔ ﺃﻭ اﻟﻨﺎﺭ ﺃﻭ ﺑﻌﺒﺪ ﻋﻠﻲ ﺃﻭ اﻟﺤﺴﻦ ﻹﻳﻬﺎﻡ اﻟﺘﺸﺮﻳﻚ* 


 *ﻭﺗﺤﺮﻡ ﺑﺄﻗﻀﻰ اﻟﻘﻀﺎﺓ ﻭﻣﻠﻚ اﻷﻣﻼﻙ ﻭﺣﺎﻛﻢ اﻟﺤﻜﺎﻡ ﻻ ﻗﺎﺿﻲ اﻟﻘﻀﺎﺓ ﻓﺈﻧﻪ ﻳﻜﺮﻩ ﻋﻠﻰ اﻟﻤﻌﺘﻤﺪ* ، *ﻭﺗﺤﺮﻡ ﺃﻳﻀﺎ ﺑﺮﻓﻴﻖ اﻟﻠﻪ ﻭﺟﺎﺭ اﻟﻠﻪ ﻹﻳﻬﺎﻣﻪ اﻟﻤﺤﺬﻭﺭ ﺃﻳﻀﺎ* 

 *ﻭﺗﺤﺮﻡ ﺑﻌﺒﺪ ﻣﻨﺎﻑ ﻭﻋﺒﺪ اﻟﻌﺰﻯ ﻷﻧﻬﻤﺎ اﺳﻤﺎﻥ ﻟﺼﻨﻢ* 

(حاشية البجيرمي ٤/٣٤٣)


 *ﻭﻳﻜﺮﻩ ﻗﺒﻴﺢ ﻛﺸﻬﺎﺏ ﻭﻣﺮﺓ ﻭﺣﺮﺏ ﻭﻋﺎﺻﻲ، ﻭﻣﺎ ﻳﺘﻄﻴﺮ ﺑﻨﻔﻴﻪ ﻛﻴﺴﺎﺭ ﻭﻧﺎﻓﻊ ﻭﻣﺒﺎﺭﻙ ﻭﺳﻌﻴﺪ ﻭﺃﻓﻠﺢ* 

(بشری الكريم ص٧٠٨)


 *ﻭﻳﻜﺮﻩ ﺑﻘﺒﻴﺢ ﻛﺤﺮﺏ ﻭﻣﺮﺓ ﻭﻣﺎ ﻳﺘﻄﻴﺮ ﺑﻨﻔﻴﻪ ﻛﻴﺴﺎﺭ ﻭﻧﺎﻓﻊ ﻭﺑﺮﻛﺔ ﻭﻣﺒﺎﺭﻙ* 

(نهاية المحتاج ٨/١٤٨)

➖➖➖➖➖➖➖➖➖➖➖


 *ദുആ വസ്വിയ്യത്തോടെ* 


 *പി.കെ.എം.മുസ്ത്വഫ അസ്ഹരി, പുല്ലാര* 

984 6210736

മുഹറം:13 (വ്യാഴം)


Friday, July 18, 2025

ത്വലാഖ് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*الطلاق

 *ത്വലാഖ് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

Aslam Kamil Saquafi parappanangadi

ഇന്ന് പലരും  പിണങ്ങുകയോ ദേഷ്യം പിടിക്കുകയോ ചെയ്യുമ്പോഴും തമാശക്കും ഇന്ന് പലരും ത്വലാഖിന്റെ വാചകം പറയുകയും അത് കൊണ്ട് ത്വലാഖ് സംഭവിച്ചിട്ടും

ഭാര്യയുമായി കൂടെ ജീവിക്കുകയും ബന്ധങ്ങൾ മുറപോലെ നടക്കുകയും ചെയ്യുന്നു.

ദേഷ്യം പിടിച്ച സമയത്തോ തമാശയിലോ അല്ലാത്ത സമയത്തോ ഞാൻ നിന്നെ ത്വലാഖ് ചൊല്ലി എന്നോ ഞാൻ നിന്നെ വേർപെടുത്തിയെന്നോ നീ ത്വലാഖ് ചൊല്ലപ്പെട്ടവളാണ് എന്നോ പറഞ്ഞാൽ ത്വലാഖ് പോകുന്നതാണ്.

അല്ലെങ്കിൽ ത്വലാഖ് കരുതി കൊണ്ട് എനിക്ക് നിന്നെ ആവശ്യമില്ല നീ വേറെ വിവാഹം ചെയ്യു തുടങ്ങി വാചകങ്ങൾ കൊണ്ടും ത്വലാഖ് സംഭവിക്കും.

പക്ഷേ മേൽ വാചകത്തോടുകൂടി ത്വലാഖ് സംഭവിക്കുകയും കൂടെ ഭാര്യ ഭാര്യയല്ലാതെയായി തീരുകയും നോക്കലും തൊടലും മറ്റു ബന്ധങ്ങളെല്ലാം അന്യസ്ത്രീയുമായി ബന്ധം പോലെ ആവുകയും ചെയ്യും

എന്നാൽ ഇവിടെ മൂന്നു ത്വലാഖ് സംഭവിക്കാത്തിടത്ത് അതായത് ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയ സ്ഥലത്ത് ഇദ്ധ കഴിയുന്നതിനു മുമ്പ് ആണെങ്കിൽ ഞാൻ അവളെ മടക്കിയെടുത്ത് എന്ന് പറഞ്ഞു കൊണ്ടോ വിത്ത് കഴിഞ്ഞതിനുശേഷം നിക്കാഹ് ചെയ്തുണ്ടോ ഭാര്യയാക്കിയാൽ മാത്രമേ നോക്കാനോ തൊടാനോ മറ്റു ബന്ധങ്ങളോ പാടുള്ളൂ .അല്ലെങ്കിൽ അന്യസ്ത്രീയപോലെ ആവുകയും കടുത്ത വ്യഭിചാരമായി മാറുകയും ചെയ്യും .അതിൽ നിന്നുണ്ടാവുന്ന സന്താനങ്ങൾ ചാര സന്താനമായി മാറുകയും ചെയ്യും .

ഞാൻ നിന്നെ മൂന്നു ത്വലാഖ് ചൊല്ലിഎന്നാണ് പറഞ്ഞതെങ്കിൽ അവിടെ പൂർണ്ണമായ വേർപ്പെടൽ ഉണ്ടാവുകയും പിന്നീട് മറ്റൊരു ഭർത്താവ് വിവാഹം ചെയ്തു  ശരിയായ ബന്ധം നടന്നതിനുശേഷം ഇദ്ദ കഴിഞ്ഞാൽ അല്ലാതെ അവളെ പുതിയ നിക്കാഹിലൂടെ മടക്കി എടുക്കാൻ പോലും സാധ്യമല്ല.

ദേശീയ സമയത്തും തമാശ സമയത്തും അല്ലാതെയും ത്വലാഖി വാചകം പറഞ്ഞു

ഇത്തരം കാര്യങ്ങൾ ഒന്നും ശ്രദ്ധിച്ചിട്ടില്ലെങ്കിൽ നാം നമ്മുടെ ജീവിതം അന്യസ്ത്രീയുമായി ഹറാമിലൂടെ കഴിഞ്ഞു കൂടുകയാണ് എന്ന് മനസ്സിലാക്കണം

ത്വലാഖുമായി ബന്ധപ്പെട്ട് ചില സംശയങ്ങളും മറുപടിയും താഴെ ശ്രദ്ധിക്കുക.

ചോ 1 :എന്താണ് ത്വലാഖ് ?

ഉ : നിശ്ചിത വാചകങ്ങളെക്കൊണ്ട്  കൊണ്ട് നികാഹിന്റെ കെട്ട് അഴിക്കുക

ചോ 2:കാരണമില്ലാതെ ത്വലാഖ് ചെയ്യുന്നതിന്റെ വിധി എന്ത് ?

ഉ :കറാഹത്ത്

ഹലാലിന്റെ കൂട്ടത്തിൽ ഏറ്റവും എനിക്ക് വെറുപ്പുള്ളത് ത്വലാഖാണ്.എന്ന് അല്ലാഹു തആല പറഞ്ഞിട്ടുണ്ട്.

ചോ 3:ആർത്തവ സമയത്ത് ത്വലാഖ്

ചെയ്യുന്നതിന്റെ വിധി എന്ത് ?

ഉ :ഹറാം

ചോ 4:.ബന്ധപെട്ട ശുദ്ധിയിൽ ത്വലാഖ് ചൊല്ലുന്നതിന്റെ വിധി എന്ത് ?

ഉ :ഹറാം

ചോ 5:ത്വലാഖ് ഹറാമായ മറ്റു സന്ദർഭങ്ങൾ ഏവ ?

ഉ : ഒന്നിൽ കൂടുതൽ ഒന്നിൽ കൂടുതൽ ഭാര്യമാർ ഉണ്ടെങ്കിൽ അതിൽ ഒരുത്തിയുടെ ഓഹരി പൂർത്തിയാക്കാതെ ത്വലാഖ് ചൊല്ലൽ ഹറാമാണ്.

أو حرام كالبدعي وهو طلاق مدخول بها في نحو حيض بلا عوض منها أو في طهر جامعها فيه وكطلاق من لم يستوف دورها من القسم وكطلاق المريض بقصد الحرمان من الإرث ولا يحرم جمع ثلاث طلقات بل يسن الاقتصار على واحدة فتح المعين.

4.ഭാര്യയുടെ സ്വഭാവ ദൂശ്യം സഹിക്കാൻ കഴിയാത്തതിന്റെ പേരിൽ ത്വലാഖ് ചെയ്യുന്നതിന്റെ വിധി എന്ത് ?

ഉ :സുന്നത്ത്

ചോ : ത്വലാഖ് സുന്നത്തുള്ള മറ്റു സന്ദർഭങ്ങൾ ഏത് ?

ഉ : 1ഭാര്യക്ക് ചെയ്തു കൊടുക്കേണ്ട കടമകൾ 

വീട്ടാൻ അശക്തനായാൽ

2 ഭാര്യ ചാരിത്ര

 ശുദ്ധിയില്ലാത്തവളായാൽ 

أو مندوب: كأن يعجز عن القيام بحقوقها ولو لعدم الميل إليها أو تكون غير عفيفة ما لم يخش الفجور بها أو سيئة الخلق: أي بحيث لا يصبر على عشرتها عادة فيما استظهره شيخنا 

ചോ :ഭ്രാന്തനായ ഭർത്താവ് ഭാര്യയെ ത്വലാഖ് ചൊല്ലിയാൽ ത്വലാഖ്പോകുമോ ?

ഉ :പോവില്ല

ചോ :കള്ള് കുടിച്ച് മസ്തായ ഭർത്താവ് ഭാര്യയെ ത്വലാഖ് ചൊല്ലിയാൽ ത്വലാഖ് പോകുമോ ?

ഉ :പോവും


ചോ :കോപിച്ച സമയത്ത് ത്വലാഖ്

ഭാര്യയെ ത്വലാഖ് ചൊല്ലിയാൽ ത്വലാഖ് പോകുമോ ?


ഉ :പോവും


ചോ :ദേഷ്യം പിടിച്ച സമയത്ത് നിന്റെ മൂന്ന് ത്വലാഖ്

 ഞാൻ ചൊല്ലി എന്ന് ഭർത്താവ് പറഞ്ഞാൽ   അവളുമായി വീണ്ടും ബന്ധം തുടരുന്നത് അനുവദനീയമാണോ?


ഉ :പാടില്ല . കടുത്ത ഹറാം- ഭാര്യ പതവി നീങ്ങിയതു കൊണ്ട് എല്ലാ ബന്ധങ്ങളും ഹറാം


ചോ :ത്വലാഖ് എത്ര ഇനം ? ഏതല്ലാം

ഉ : രണ്ട് ഇനം

1  വ്യക്തപദം

2 അവ്യക്തപദം

ചോ :വ്യക്തപദത്തിന്റേയും വ്യക്തപദത്തിന്റെയും വ്യത്യാസം എന്ത് ?

ഉ : വ്യക്തപദത്തിൽ ത്വലാഖിന്റെ പദം മൊഴിഞ്ഞാൽ തന്നെ ത്വലാഖ് സംഭവിക്കുന്നതാണ്.

ഉദാഹരണം : *നിന്നെ ഞാൻ

ത്വലാഖ് ചെയ്തു* -

*നിന്നെ ഞാൻ വേർപ്പെടുത്തി*.

*നീ ത്വലാഖ് ചെയ്യപ്പെട്ടവളാണ്*.

*നീ വേർപെടുത്തപ്പെട്ടവളാണ്*

 അതുപോലെയുള്ള വ്യക്തപദത്തിൽ ത്വലാഖിനെ  *കരുതാതെ പറഞ്ഞാലും* കരുതി പറഞ്ഞാലും  സംഭവിക്കുന്നതാണ്.

അതായത് ആ വാചകം മൊഴിയലോടുകൂടെ ത്വലാഖ് സംഭവിക്കും.

ചോ:അവ്യക്ത പദത്തിൻറെ പ്രത്യേകത എന്ത് ?

ഉ :ത്വലാഖിനെ

കരുതി പറഞ്ഞാൽ മാത്രമേ ത്വലാഖ് സംഭവിക്കുകയുള്ളൂ.

 തലാക്കിനെ കരുതാതെ പറഞ്ഞാൽ ത്വലാഖ് സംഭവിക്കുകയില്ല.

ചോ :എനിക്ക് നിന്നിൽ ആവശ്യമില്ല എന്ന് ഭർത്താവ് ഭാര്യയോട് പറഞ്ഞാൽ ത്വലാഖ് പോകുമോ ?

ഉ :ത്വലാഖ് ചെയ്യുകയാണെന്ന് കരുതി പറഞ്ഞാൽ ത്വലാഖ് ആവും

ചോ :നിന്നെ ഞാൻ ഉപേക്ഷിച്ചു എന്ന് ഭർത്താവ് ഭാര്യയോട് പറഞ്ഞാൽ ത്വലാഖ് പോകുമോ ?

ഉ :ത്വലാഖ് ചെയ്യുകയാണെന്ന് കരുതി പറഞ്ഞാൽ ത്വലാഖ് ആവും

ചോ :നീ സ്വതന്ത്രയാണ്

എന്ന് ഭർത്താവ് ഭാര്യയോട് പറഞ്ഞാൽ ത്വലാഖ് പോകുമോ ?

8.നീ പോയി വിവാഹം കഴിക്കൂ

എന്ന് ഭർത്താവ് ഭാര്യയോട് പറഞ്ഞാൽ ത്വലാഖ് പോകുമോ ?

ഉ :ത്വലാഖിനെ കരുതി പറഞ്ഞാൽ ത്വലാഖ് ആവും

ചോ!ത്വലാഖിനെ കരുതി പറഞ്ഞാൽ മാത്രം ത്വലാഖ് സംഭവിക്കുന്ന അവ്യക്ത പദത്തിന് ഉദാഹരണങ്ങൾ പറയാമോ ?

ഉ : 1.നിന്റെ  ത്വലാഖ് നീ

പിടിച്ചോ

2.നീ എൻറെ ഭാര്യയല്ല

3:നിന്റെ  ത്വലാഖ് വീണു

4.നീ ഇദ്ധ ഇരിക്കൂ

5,നീ എനിക്ക് ഹറാമാണ്

6.ഞാൻ നിന്നെ ഹറാമാക്കി

7.നീ ഭർത്താവിൽ നിന്നും ഒഴിവാണ്

8.നീ എൻറെ ഉമ്മയെ പോലെയാണ്

9:നിൻറെ നിക്കാഹിന് ഞാൻ മുറിച്ചു

10:നിന്നെ ഞാൻ നീക്കി

11.നിന്നെ ഞാൻ ഭർത്താക്കന്മാർക്ക് ഹലാൽ ആക്കി

12.നിന്നെ ഞാൻ മോചിപ്പിച്ചു

13.നീ പോയി വിവാഹം കഴിക്കൂ

14.നീ ഞാൻ അല്ലാത്തവർക്ക് ഹലാലാണ്.

ചോ :നികാഹിന് ശേഷം ഭർത്താവ് ഭാര്യയോട് *ബന്ധത്തിന് മുമ്പ് ത്വലാഖ് നടന്നാൽ ഇദ്ധ ഉണ്ടോ* ?

ഉ : *ഇദ്ദഇല്ല*

നികാഹിന് ശേഷം ഭർത്താവ് ഭാര്യയോട് ബന്ധത്തിന് മുമ്പ് ത്വലാഖ് നടന്നാൽ മഹ്റ് ആർക്ക്?

ഉ :*പകുതി ഭാര്യക്ക് - പകുതി ഭർത്തവിന്*

നികാഹിന് ശേഷം ഭർത്താവ് ഭാര്യയോട് *ബന്ധത്തിന് ശേഷം ത്വലാഖ് നടന്നാൽ 

മഹ്റ് ആർക്ക്* ?

ഉ : *മുഴുവൻ ഭാര്യക്ക്*

ചോ :ബന്ധത്തിന് ശേഷം ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയാൽ *ഇദ്ദ കഴിയുന്നതിന് മുമ്പ്* അവളെ ഭാര്യയാക്കണമെങ്കിൽ എന്ത് ചെയ്യണം ?

ഉ :പുതിയ നികാഹ് വേണ്ട

*ഞാൻ അവളെ മടക്കി എടുത്തു* എന്ന് പറഞ്ഞാൽ മതി.

ചോ:*ബന്ധത്തിന് മുമ്പ് ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയാൽ* ഇദ്ദ കഴിയുന്നതിന് മുമ്പ് അവളെ ഭാര്യയാക്കണമെങ്കിൽ എന്ത് ചെയ്യണം.

ഉ :അവൾക്ക് ഇദ്ദയില്ല - *പുതിയ നികാഹ് ചെയ്യണം*

ചോ :*ബന്ധത്തിന് ശേഷം ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയാൽ* *ഇദ്ദ കഴിഞ്ഞതിന് ശേഷം* അവളെ ഭാര്യയാക്കണമെങ്കിൽ എന്ത് ചെയ്യണം

ചോ :*പുതിയ നികാഹ് ചെയ്യണം*

ചോ :*ബന്ധത്തിന് ശേഷം ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയാൽ ഇദ്ദ കഴിയുന്നതിന് മുമ്പ്* അവളുടെ *ചിലവ്* (വസ്ത്രം ഭക്ഷണം താമസം മറ്റും) ഭർത്താവ് നൽകൽ വിധി എന്ത് ?

ചോ :  *ചിലവ്* (വസ്ത്രം ഭക്ഷണം താമസം മറ്റും) ഭർത്താവ് നൽകൽ നിർബന്ധം

Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_c


https://www.facebook.com/profile.php?id=100087448557819&mibextid=ZbWKwL

നിസ്കാരത്തിൽ ഭയഭക്തി ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങ

 *നിസ്കാരത്തിൽ ഭയഭക്തി ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

Aslam Kamil Saquafi parappanangadi


വിശുദ്ദ ഖുർആനിൽ അല്ലാഹു പറയുന്നു.


قد أفلح المؤمنون الذين هم في صلاتهم خاشعون 

നമസ്കാരത്തിൽ ഭയഭക്തിയുള്ള വിശ്വാസികൾ വിജയിച്ചു.


1.രാജാധിരാജനായ ലോകം മുഴുവനും സൃഷ്ടിച്ച് പരിപാലിക്കുന്ന ലോകരക്ഷിതാവായ അല്ലാഹുവിൻറെ സാന്നിധ്യത്തിൽ *ധാരാളം തെറ്റുകുറ്റങ്ങൾ ചെയ്ത പാപി മാപ്പ് ചോദിച്ചുകൊണ്ട് വന്നിരിക്കുകയാണ്* എന്ന് ചിന്തിക്കുക


2.അല്ലാഹു അക്ബർ മുതൽ സലാം വരെയുള്ള ഓരോ ദിക്റുകളും *അർത്ഥം അറിഞ്ഞ് അർത്ഥം ചിന്തിച്ച് ഓതുക*.

3 .ഫാത്തിഹയിലെ അൽഹംദുലില്ല മുതൽ റുകൂഉം സുജൂദ് ഇഅത്തിദാൽ അത്തഹിയാത്ത് തുടങ്ങി *ഓരോ ദിക്റും* *അല്ലാഹുവിനെ സ്തുതിക്കുകയാണ്* എനിക്ക് *എല്ലാ അനുഗ്രഹങ്ങളും നൽകിയ അല്ലാഹുവേ നിനക്കാണ് സർവ്വസ്തുതിയും നിന്നെ ഞാൻ പരിശുദ്ധനാകുന്നു* എന്ന ആശയമാണ് ഉൾക്കൊള്ളുന്നത് എന്ന് ചിന്തിച്ച് നിസ്കരിക്കുക.


4.*റുകുകളും സുജൂദുകളും ധീർഘിപ്പിക്കുക*


5.റുകൂഇലെ ദിക്റ് 

سبحن ربي 

*മൂന്ന് വട്ടം ചൊല്ലുന്നതിന് പകരം 5 7 9 11 ഇങ്ങനെ വർദ്ധിപ്പിക്കുക* 

അത് പ്രത്യേകം സുന്നത്താണ്.


6.*സുജൂദിൽ അറിയുന്ന  അറബിയിലുള്ള ദുആകൾ ആവർത്തിക്കുക*


ഉദാഹരണത്തിന് 

اللهم اغفرلي اللهم ارحمني 

അല്ലാഹുവേ എനിക്ക് പൊറുക്കണേ എനിക്ക് അനുഗ്രഹങ്ങൾ നൽകണേ

اللهم أني اسالك الجنة واعوذبك من النار 

അല്ലാഹുവേ ഞാൻ നിന്നോട് സ്വർഗം തേടുന്നു നരകത്തിൽ നിന്നും കാവൽ തേടുകയും ചെയ്യുന്നു


7.*റുകൂഇലേക്കും സുജൂദിലേക്കും കുനിയുമ്പോൾ രാജാധിരാജനായ ലോക രക്ഷിതാവായ അല്ലാഹുവിനെ വേണ്ടി എൻറെ അവയവങ്ങൾ കുനിഞ്ഞുകൊണ്ട് ഞാൻ വണങ്ങുകയാണ്* എന്ന് ചിന്തിക്കുക


8 :*ധാരാളം പാപങ്ങൾ ചെയ്ത ഒരു അടിമ* യജമാനനായ റബ്ബിനോട് പാപമോചനത്തിന് വന്നതാണ് അവൻ *സർവ്വചരാചരങ്ങളും ആകാശഭൂമികളും ഗോളങ്ങളും നക്ഷത്രങ്ങളും ഗാലക്സികളും എല്ലാം സൃഷ്ടിച്ചവൻ* ആണ് അവനാണ് *ഞാൻ വണങ്ങുന്നതും സ്തുതിക്കുന്നതും പ്രകീർത്തിക്കുന്നതും പരിശുദ്ധമാക്കുന്നതും* എന്ന് ചിന്തിക്കുക


9.ഇത് *എൻറെ ജീവിതത്തിലെ അവസാന നമസ്കാരമാവാം* ഈ നിസ്കാരത്തിൽ ഞാൻ ചെയ്തുകൂട്ടിയ സർവ്വ പാപങ്ങളും പൊറുത്തു തന്നില്ലെങ്കിൽ എനിക്ക് സ്വർഗ്ഗം ഇതോടുകൂടെ ലഭിച്ചില്ലെങ്കിൽ *ഇത് കഴിഞ്ഞാൽ ഞാൻ മരണപ്പെട്ടു പോയാൽ ഞാൻ നരകവാസി ആകുമല്ലോ അതിൽ നിന്നും അല്ലാഹുവേ എന്നെ രക്ഷപ്പെടുത്തണം എന്ന് ചിന്തിക്കുക*


10 *നിസ്കാരത്തിൽ അർത്ഥം ചിന്തിക്കുക*


*ഫാത്തിഹയിൽ*

*അനുഗ്രഹങ്ങൾ ചൊരിയുന്ന അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ആരംഭിക്കുന്നു* *ലോകരക്ഷിതാവായ അല്ലാഹുവിനാണ് സർവ്വസ്തുതിയും* *അവൻ പ്രതിഫല നാളിന്റെ ഉടമസ്ഥനാണ്* നിനക്ക് മാത്രം ഞാൻ ആരാധിക്കുന്നു നിന്നോട് തന്നെ ഞാൻ സഹായം തേടുന്നു. നീ അനുഗ്രഹം ചെയ്ത *മഹത്തുക്കളുടെ മാർഗത്തിലേക്ക് എന്നെ നയിക്കണമേ*

 എന്ന അർത്ഥമാണെന്നും അതിലെല്ലാം എനിക്ക് സർവ്വ അനുഗ്രഹങ്ങളും സമാധാനങ്ങളും നൽകുന്ന ലോകം മുഴുവനും സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവിനെ സ്തുതിക്കുകയാണെന്നും ചിന്തിക്കുക


 *റുകൂഇൽ*

 سبحن ربي العظيم وبحمده 

എന്നാൽ

മഹത്തായ എൻറെ രക്ഷിതാവിനെ ഞാൻ *സർവ്വസ്തുതികളും അർപ്പിക്കുകയും പരിശുദ്ധനാക്കുകയും ചെയ്യുന്നു* എന്നാണന്ന് ചിന്തിക്കുക


*റുകൂഇൽ നിന്നും എഴുന്നേറ്റാൽ*

ربنا لك الحمد ملء السماوات..........

എന്ന ദിക്റിൽ 

ആകാശഭൂമികൾ നിറയെ *സർവ്വ വസ്തുക്കൾ നിറയെ നിനക്കാണ് സർവ്വസ്തുതിയും* ഞങ്ങളുടെ രക്ഷിതാവേ

എന്നാണ്

سبحن ربي الاعلي وبحمده 

ഉന്നതനായ എൻറെ രക്ഷിതാവിനെ ഞാൻ *സർവ്വസ്തുതികളും അർപ്പിക്കുകയും പരിശുദ്ധനാക്കുകയും ചെയ്യുന്നു* എന്നാണ്


*സുജൂദിനിടയിലെ ഇരുത്തത്തിൽ*

 എൻ്റെ *റബ്ബേ എനിക്ക് പൊറുക്കണേ എനിക്ക് സമാധാനം തരണേ* നിനക്ക് അനുഗ്രഹം ചൊരിയണേ എന്ന പ്രാർത്ഥനയാണ്.


*അത്തഹിയ്യാത്തിൽ*

التحيات.....

*എല്ലാ മഹത്വങ്ങളും അല്ലാഹുവിനാണ്- .

السلام عليك.....

*മുത്ത് നബിക്ക് എൻ്റെ സലാം 

എല്ലാ മഹാന്മാർക്കും സലാം*


اشهد ان لا اله الا الله.....

അല്ലാഹു അല്ലാതെ ഒരു ആരാധനക്കർഹമില്ല.

 എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. 

 *മുഹമ്മദ് നബി അല്ലാഹുവിൻറെ ദൂതരാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.*

اللهم صل على سيدنا محمد 

 *മുഹമ്മദ് നബിക്ക് അനുഗ്രഹങ്ങൾ സ്വലാത്തുകൾ ചൊരിയണേ*

اللهم اغفرلي ما قدمت....

-*എനിക്ക് സർവ്വ തെറ്റുകളും പൊറുക്കണേ*

اللهم أني اعوذ بك 

 *ഖബറിലെ ശിക്ഷയിൽ നിന്നും നരകത്തിന്റെ ശിക്ഷയിൽ നിന്നും എന്നെ കാക്കണേ*

 എന്നിങ്ങനെ അർത്ഥം ചിന്തിക്കുകയും മനസ്സിൽ ഭയഭക്തിയോടെ ചൊല്ലുകയും ചെയ്യുക


 11.*എൻറെ വലതുഭാഗത്ത് സ്വർഗ്ഗം ഉണ്ടെന്നും രണ്ട് ഇടതുഭാഗത്ത് നരകം ഉണ്ടെന്നും സങ്കൽപ്പിക്കുക*


ഞാൻ ഈ നിസ്കാരം ഭക്തിയോടെ നിർവഹിച്ച്  അല്ലാഹു സ്വീകരിക്കുകയും പൊറുത്തുതരികയും ചെയ്തെങ്കിൽ മാത്രമേ എനിക്ക്  സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ.

അല്ലാ എങ്കിൽ ഞാൻ നരകത്തിൽ പ്രവേശിക്കുന്നതാണ്.

 എന്ന് ചിന്തിക്കുക


12.*സർവ്വചരാചരങ്ങളും സൃഷ്ടിച്ചു പരിപാലിക്കുന്നവൻ എല്ലാം അറിയുന്നവൻ എൻറെ ഈ നിസ്കാരം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്* എന്ന് ഉറപ്പിക്കുക


13.തഹജ്ജുദ് നിസ്കാരത്തിലും മറ്റുസുന്നത്ത് നിസ്കാരങ്ങളിലും മറ്റും ചെറിയ സൂറത്തുകൾക്ക് പകരം ഇടക്ക് *യാസീൻ പോലെയുള്ള വലിയ സൂറത്തുകൾ തെറ്റാതെ ഓതാൻ ശ്രമിക്കുക*

അല്ലാഹുവിൻറെ റസൂൽ ദീർഘ സൂറത്തുകൾ ഓതിയിരുന്നു.


14.നിസ്കാരത്തിൽ അവയവങ്ങൾ *നിസ്കാരമല്ലാത്ത മറ്റു പ്രവർത്തികൾ ഇളക്കങ്ങൾ ചൊറിയൽ എന്നിവ ഉപേക്ഷിക്കുക*


15 .നിസ്കാരത്തിലും മറ്റ് എബാദത്തുകളിലും *ഭയഭക്തി ഉണ്ടാവാൻ വേണ്ടി അല്ലാഹുവിനോട് എപ്പോഴും ദുആ ചെയ്യുക.*


16.നിസ്കാരത്തിൽ നിർത്തത്തിലും റുകൂഇലും സുജൂദിലും ദോഷം പൊറുക്കാൻ വേണ്ടി അല്ലാഹുവിനോട് കണ്ണുനീർ വാർത്ത് പ്രാർത്ഥിച്ച ധാരാളം മഹാന്മാർ ഉണ്ടായിരുന്നു എന്ന് ആലോചിക്കുക


17.നിസ്കാരത്തിൽ ഭക്തി ഉണ്ടാക്കുന്ന മഹാന്മാരുടെ ചരിത്രങ്ങളും പുസ്തകങ്ങളും ധാരാളം വായിക്കുക


18.നിസ്കാരത്തിൽ ഭക്തി കുറയുന്നുണ്ട് എന്ന് മനസ്സിലായാൽ മേൽപ്പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും വായിക്കുക


19.മേൽ കാര്യങ്ങൾ ഇടയ്ക്കിടെ വായിച്ചു കൊണ്ടിരിക്കുക


*Aslam Kamil Saquafi* parappanangadi

*CM ALRASHIDA* online DARS*


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=ac_c

Thursday, July 17, 2025

സയ്യിദുൽ ഇസ്തിഗ്ഫാർ*

 


*സയ്യിദുൽ ഇസ്തിഗ്ഫാർ*


*രാവിലെയും വൈകുന്നേരവും ചൊല്ലുകയും അന്ന് മരിക്കുകയും ചെയതൽ

അവൻ സ്വർഗത്തിൽ കടക്കും*


اللهم أنت ربي لا إله إلا أنت خلقتني وأنا عبدك وأنا على عهدك ووعدك ما استطعت، أعوذ بك من شر ما صنعت، أبوء لك بنعمتك علي وأبوء لك بذنبي فاغفر لي فإنه لا يغفر الذنوب إلا أنت 



പുണ്യം:  നബി (ﷺ) പറഞ്ഞു: "പാപമോചനത്തിന് ഏറ്റവും നല്ല പ്രാർത്ഥന (സയ്യിദ്-ഉൽ-ഇസ്തിഗ്ഫാർ) ആണ്

ആരെങ്കിലും അതിൽ ഉറച്ച വിശ്വാസത്തോടെ *പകൽ* സമയത്ത് ഇത് ഓതുകയും അതേ ദിവസം *വൈകുന്നേരത്തിന് മുമ്പ് മരിക്കുകയും ചെയ്താൽ, അവർ സ്വർഗവാസികളിൽ നിന്നുള്ളവരായിരിക്കും* ആരെങ്കിലും അതിൽ ഉറച്ച വിശ്വാസത്തോടെ *രാത്രിയിൽ ഇത് ഓതുകയും പ്രഭാതത്തിന് മുമ്പ് മരിക്കുകയും ചെയ്താൽ അവർ സ്വർഗവാസികളിൽ നിന്നുള്ളവരായിരിക്കും.*


അർത്ഥം:  അല്ലാഹുവേ, നീ എന്റെ രക്ഷിതാവാണ്, നീയല്ലാതെ ആരാധനയ്ക്ക് അർഹതയുള്ള മറ്റാരുമില്ല, നീ എന്നെ സൃഷ്ടിച്ചു, ഞാൻ നിന്റെ ദാസനാണ്, നിന്റെ കരാറും വാഗ്ദാനവും ഞാൻ പാലിക്കുന്നു, എനിക്ക് കഴിയുന്നത്രയും ഞാൻ അത് പാലിക്കുന്നു, ഞാൻ ചെയ്ത തിന്മയിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു, നീ എനിക്ക് നൽകിയ അനുഗ്രഹം ഞാൻ അംഗീകരിക്കുന്നു, എന്റെ പാപം ഞാൻ അംഗീകരിക്കുന്നു, അതിനാൽ എനിക്ക് പൊറുത്തുതരേണമേ, കാരണം നീയല്ലാതെ മറ്റാർക്കും പാപങ്ങൾ പൊറുക്കാൻ കഴിയില്ല.


അവലംബം:  സ്വഹീഹുൽ ബുഖാരി 6306


Aslam Kamil Saquafi parappanangadi

CM ALRASHIDA DARS


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=ac_c

യമനിലെ കൊല, ഗുണപാഠങ്ങൾ

 *യമനിലെ കൊല, ഗുണപാഠങ്ങൾ*


                  *ഓണമ്പിള്ളി അബ്ദുസ്സലാം മൗലവി*



  *വിഷയങ്ങൾ*

               *മനുഷ്യ ജീവന്റെ വില,കൊലപാതകത്തിന്റെ ഭയാനകത,വിട്ടുവീഴ്ചയുടെ മഹത്വം,ഇസ്ലാമിക ശിക്ഷകളുടെ മാനവികത,പണ്ഡിതന്മാരുടെ സ്വാധീനം, ഉമറുൽ ഫാറൂഖിന്റെ കാലത്ത് നടന്ന സമാന സംഭവം*


                  തന്നോട് അക്രമം കാണിച്ചവന് പൊറുത്തു കൊടുക്കാൻ കഴിയുക എന്നതാണ് മനുഷ്യന്റെ ഏറ്റവും ഉന്നതമായ സ്വഭാവം. പ്രത്യേകിച്ച്, പ്രതികാരം ചെയ്യാൻ സാധിക്കുമ്പോൾ. വിട്ടു വീഴ്ച ചെയ്യാൻ ബലഹീനന്മാർക്ക് കഴിയില്ല.അതീവശക്തനായ വ്യക്തിക്കേ കഴിയൂ.


* സത്യവിശ്വാസികളുടെ ഏറ്റവും ഉന്നതമായ സ്വഭാവം.

قال الحسنُ: "أفضل أخلاق المؤمن العفو

* മനുഷ്യത്വത്തിന്റെ അർത്ഥമാണ്.

- (قيل للأحنَفِ: ما الإنسانيَّةُ؟ قال: التَّواضُعُ عِندَ الرِّفعةِ، والعَفْوُ عِندَ القُدرةِ، والعَطاءُ بغيرِ منَّةٍ)

* പ്രവാചകന്മാരുടെ സ്വഭാവം.

             നബി(സ)യും അനുയായികളും മക്കയിൽ ഭീകരമായ പീഡനം അനുഭവിച്ചു. തീയിൽകരിച്ചു. വെള്ളത്തിൽ മുക്കിയും, പട്ടിണികിട്ടും,നാട്ടിൽ നിന്നും ഓടിച്ചു.

         മക്കം ഫതഹിന്റെ അന്ന് ആ കൊടിയ പീഡകരായ മക്കക്കാരും നബി(സ)യും തമ്മിലുള്ള സംസാരം ശ്രദ്ധേയമാണ്.

روى الأزرقي في "أخبار مكة" (2/ 121) من طريق مُسْلِم بْن خَالِدٍ، عَنْ عَبْدِ اللَّهِ بْنِ عَبْدِ الرَّحْمَنِ بْنِ أَبِي حُسَيْنٍ، عَنْ عَطَاءِ بْنِ أَبِي رَبَاحٍ، وَالْحَسَنِ بْنِ أَبِي الْحَسَنِ، وَطَاوُسٍ،  أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ دَخَلَ يَوْمَ الْفَتْحِ الْبَيْتَ، فَصَلَّى فِيهِ رَكْعَتَيْنِ ثُمَّ خَرَجَ، وَقَدْ لُبِطَ بِالنَّاسِ حَوْلَ الْكَعْبَةِ، فَأَخَذَ بِعِضَادَتَيِ الْبَابِ، فَقَالَ:  الْحَمْدُ لِلَّهِ الَّذِي صَدَقَ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ الْأَحْزَابَ وَحْدَهُ، مَاذَا تَقُولُونَ وَمَاذَا تَظُنُّونَ ؟  قَالُوا: نَقُولُ خَيْرًا وَنَظُنُّ خَيْرًا، أَخٌ كَرِيمٌ، وَابْنُ أَخٍ كَرِيمٍ، وَقَدْ قَدَرْتَ فَأَسْجِحْ قَالَ:   فَإِنِّي أَقُولُ كَمَا قَالَ أَخِي يُوسُفُ:  لَا تَثْرِيبَ عَلَيْكُمُ الْيَوْمَ يَغْفِرُ اللَّهُ لَكُمْ وَهُوَ أَرْحَمُ الرَّاحِمِينَ

 യൂസഫ് നബി(അ) തന്റെ ചെറുപ്രായത്തിൽ കിണറ്റിലിട്ട് കൊല്ലാൻ ശ്രമിച്ച സ്വന്തം രക്തമായ സഹോദരന്മാർ തന്റെ രാജാധികാരത്തിന്റെ മുന്നിൽ തലകുനിച്ചു നിന്നപ്പോൾ ഇനി പ്രതികാരം ഇല്ല എന്ന് പറഞ്ഞത്.


           നബി(സ)യുടെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ഒരു ദിനമാണ് ഉഹദ് യുദ്ധം. അന്ന് നബി(സ)ക്ക് ഉണ്ടായ ഏറ്റവും വലിയ ദുഃഖം തന്റെ പിതൃവ്യനും ഉമ്മത്തിന്റെ നായകനുമായ ഹംസ(റ)ന്റെ ശഹാദത്താണ്.

             ഹംസ (റ)ന്റെ പിച്ചിച്ചീന്തപ്പെട്ട ശരീരം കണ്ടപ്പോൾ നബി(സ)യും  അതുപോലെ ശത്രുക്കളെ ചെയ്യണം എന്ന് വിചാരിച്ചു പക്ഷേ ജിബ്‌രീൽ (അ)അത് തിരുത്തി.

وأخرج ابن مردويه ، عن قيس بن سعد بن عبادة قال : لما نظر رسول الله صلى الله عليه وسلم إلى حمزة بن عبد المطلب قال : "والله لأمثلن بسبعين منهم " . فجاءه جبريل بهذه الآية : خذ العفو وأمر بالعرف وأعرض عن الجاهلين . فقال : "يا جبريل ، ما هذا ؟ قال : لا أدري ، ثم عاد فقال : إن الله يأمرك أن تعفو عمن ظلمك ، وتصل من قطعك ، وتعطي من حرمك .


* അല്ലാഹുവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പാപം ശിർക്കാണ്.


  *ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് ചെയ്യാവുന്ന ഏറ്റവും വലിയ പാപം കൊലയാണ്.

 നബി(സ) പറയുന്നു.

كُلُّ ذَنْبٍ عَسَى اللهُ أَنْ يَغْفِرَهُ، إِلا الرَّجُلُ يَمُوتُ كَافِرًا، أَوْ الرَّجُلُ يَقْتُلُ مُؤْمِنًا مُتَعَمِّدًا) رواه الإمام أحمد

* ഒരു വാക്കു കൊണ്ടു പോലും കൊലപാതകത്തെ സഹായിക്കുന്നതും വലിയ കുറ്റം.

قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَعلى آلِهِ وَصَحْبِهِ وَسَلَّمَ: ( مَنْ أَعَانَ عَلَى قَتْلِ مُؤْمِنٍ بِشَطْرِ كَلِمَةٍ، لَقِيَ اللهَ عَزَّ وَجَلَّ مَكْتُوبٌ بَيْنَ عَيْنَيْهِ: آيِسٌ مِنْ رَحْمَةِ اللهِ).

* കൊലപാതകിക്ക് 5 ശിക്ഷകൾ ഉണ്ട്.

ഖുർആൻ പറയുന്നു.

{وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَآؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا

 സംഘം ചേർന്ന് ഒരാളെ കൊന്നാൽ എല്ലാവർക്കും വധശിക്ഷ നൽകും.

 ഉമർ (റ)ന്റെ കാലത്ത് യമനിലെ സൻ ആയിൽ ഒരു കുട്ടി കൊലചെയ്യപ്പെട്ടു. ഒരു പെണ്ണും ആ പെണ്ണിന്റെ കാമുകന്മാരും ആയിരുന്നു കൊല ചെയ്തത്.

        ഭർത്താവ് നാടുവിട്ടുപോയ ആ പെണ്ണിന് കുറെ കാമുകന്മാർ ഉണ്ടായിരുന്നു. കുട്ടി ജീവിച്ചിരിക്കുന്നത് തങ്ങ ൾക്ക് തടസ്സമാണ് എന്ന് കണ്ട അവർ കുഞ്ഞിനെ കൊന്നു കഷണങ്ങളാക്കി മുറിച്ച്,ഒരു തുണിസഞ്ചിയിൽ ആക്കി ഒരു പൊട്ടക്കിണറ്റിൽ കൊണ്ടിട്ടു.എന്നാൽ ആ കിണറ്റിൽ നിന്നും പച്ചനിറത്തിലുള്ള ഈച്ചകൾ വരുന്നത് കണ്ടു. അങ്ങനെ അന്വേഷിച്ചപ്പോൾ കുഞ്ഞിനെ കണ്ടെത്തി. അതോടെ ആ പെണ്ണും, കൂട്ടാളികളും കുറ്റം സമ്മതിച്ചു. എല്ലാവരെയും ഖിസാസ് എന്ന നിലക്ക് കൊന്നു. അതിനെക്കുറിച്ച് ഉമർ (റ)പറഞ്ഞു.

- عبيد اللَّه (خ) (١)، عن نافع، عن ابن عمر: "أن غلامًا قتل غيلة فقال عمر: لو اشترك فيه أهل صنعاء لقتلتهم". زاد أبو عبيد, عن القطان، عنه في هذا: "أن صبيًا قتل بصنعاء غيلة فقتل عمر سبعة".


     എന്നാൽ കൊലയ്ക്ക് കൊലയാണ് ശിക്ഷ എങ്കിലും, കൊലചെയ്യപ്പെട്ട ആളുകളുടെ ബന്ധുക്കൾക്ക് ഒന്നും വാങ്ങാതെ മാപ്പ് നൽകാനും,100 ഒട്ടകം വാങ്ങി ഖിസാസ് ഒഴിവാക്കാനും അനുവാദമുണ്ട്.

      എന്നാലും പൊറുത്തു കൊടുക്കുന്നത് വലിയ പുണ്യമുള്ള കാര്യ വുമാണ്.

ഖുർആൻ പറയുന്നു (ബഖറ 178)

یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ كُتِبَ عَلَیۡكُمُ ٱلۡقِصَاصُ فِی ٱلۡقَتۡلَىۖ ٱلۡحُرُّ بِٱلۡحُرِّ وَٱلۡعَبۡدُ بِٱلۡعَبۡدِ وَٱلۡأُنثَىٰ بِٱلۡأُنثَىٰۚ فَمَنۡ عُفِیَ لَهُۥ مِنۡ أَخِیهِ شَیۡءࣱ فَٱتِّبَاعُۢ بِٱلۡمَعۡرُوفِ وَأَدَاۤءٌ إِلَیۡهِ بِإِحۡسَـٰنࣲۗ ذَ ٰ⁠لِكَ تَخۡفِیفࣱ مِّن رَّبِّكُمۡ وَرَحۡمَةࣱۗ فَمَنِ ٱعۡتَدَىٰ بَعۡدَ ذَ ٰ⁠لِكَ فَلَهُۥ عَذَابٌ أَلِیمࣱ﴾ [البقرة ١٧٨]

 ഈ ഉമ്മത്തിനുള്ള ലഘൂകരണമാണത്.

﴿ذلِكَ تَخْفِيفٌ مِنْ رَبِّكُمْ وَرَحْمَةٌ﴾ لِأَنَّ أَهْلَ التَّوْرَاةِ كَانَ لَهُمُ الْقَتْلُ وَلَمْ يَكُنْ لَهُمْ غَيْرَ ذَلِكَ، وَأَهْلَ الْإِنْجِيلِ كَانَ لَهُمُ الْعَفْوُ وَلَمْ يَكُنْ لَهُمْ قَوَدٌ وَلَا دِيَةٌ، فَجَعَلَ اللَّهُ تَعَالَى ذَلِكَ تَخْفِيفًا لِهَذِهِ الْأُمَّةِ، فَمَنْ شَاءَ قَتَلَ، وَمَنْ شَاءَ أَخَذَ الدِّيَةَ، وَمَنْ شَاءَ عَفَا

 അങ്ങനെ വിട്ടുവീഴ്ച ചെയ്യാൻ വേണ്ടി ശുപാർശ ചെയ്യാവുന്നതാണ്. നബി(സ) അങ്ങനെ ചെയ്തിട്ടുണ്ട്.

أن وائل بن حجر قال: كنت عند النبي - صلى الله عليه وسلم - إذ جيء برجل قاتل في عنقه نسعة، قال: فدعا ولي المقتول، فقال: (أتعفو؟) قال: لا. فقال: (أتأخذ الدية؟) قال: لا. قال: (أتقتل؟) قال: نعم. قال: (اذهب به) فلما ولى، قال: (أتعفو؟) قال: لا. قال: (أفتأخذ الدية؟) قال: لا. قال: (أفتقتل؟) قال: نعم. قال: (اذهب به)، فلما كان في الرابعة قال: (أما إنك إن عفوت عنه يبوء بإثمه وإثم صاحبه) قال: فعفا عنه.

    

       ഈ സംഭവങ്ങളുടെ ഗുണപാഠങ്ങൾ

* മനുഷ്യ ജീവന്റെ വില, അത് പ്രധാനമാണ്.

* ഇസ്ലാമിന്റെ ശിക്ഷാവിധികൾ വളരെ യുക്തിഭദ്രവും നീതിയും ആണ്.

* എത്ര കഠിനമായ പ്രയാസം ഉണ്ടെങ്കിലും വിട്ടുവീഴ്ച ചെയ്യൽ നല്ലതാണ്.

* നിമിഷപ്രിയ കൊടും കുറ്റവാളിയാണ്. എങ്കിലും ഇസ്ലാമിന്റെ ശിക്ഷകളുടെ മാനവികത അവർക്കും ഗുണം ഉണ്ടാകുന്നു.

* പണ്ഡിതന്മാർക്ക് സമൂഹത്തിലെ വില ഒന്നുകൂടി വ്യക്തമാക്കാൻ ഈ സംഭവം ഉപകരിച്ചു.

* ജീവിതത്തിൽ വിട്ടുവീഴ്ച ഉള്ളവരാകണം.

Wednesday, July 16, 2025

അടിമയും ഇസ്ലലാമും മാരിയതുൽ ഖിബ്ത്വിയ്യ - പ്രവാചകന്റെ വിവാഹം -

 


അടിമ


യുദ്ധത്തിൽ അകാരണമായി സ്ത്രീകളെയും കുട്ടികളെയും കൊല്ലാൻ പാടില്ലെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.

ഇങ്ങോട്ട് യുദ്ധം ചെയ്യാൻ വരുകയോ  മുസ്ലിമീങ്ങളിൽ പെട്ട ആരെയെങ്കിലും കൊല്ലുകയോ ചെയ്താൽ അതിന്റെ പ്രതികാരം ആയി സ്ത്രീ കൊല്ലപ്പെടുന്നതാണ്.

അപ്രകാരം ശത്രുക്കൾ സ്ത്രീകളെ പരിചയമാക്കുകയും ഇങ്ങോട്ട് ആക്രമിക്കുകയും ചെയ്യുമ്പോൾ അങ്ങോട്ട് ആക്രമണം ചെയ്യണമെങ്കിൽ സ്ത്രീകൾക്ക് പരിക്ക് പറ്റുമെങ്കിൽ ഈ നിർബന്ധിത സാഹചര്യത്തിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടാൽ അതിലും കുറ്റമില്ല.

അല്ലാത്ത ഘട്ടത്തിൽ പ്രായപൂർത്തിയായ പുരുഷന്മാരായ അക്രമികളെ മാത്രമേ യുദ്ധത്തിൽ കൊലചെയ്യപ്പെടുകയുള്ളൂ.


സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്നതാണ്.അങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ടാൽ

അങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ടാൽ അവരെ അടിമയാക്കപ്പെടുകയോ മോചിപ്പിച്ചു വിട്ടയക്കപ്പെടുകയോ ചെയ്യുന്നതാണ്.



അടിമയാക്കപ്പെട്ടവൻ

യജമാനന്റെ വീട്ടിലെ ജോലികൾ നിർവഹിക്കേണ്ടതാണ്.

യജമാനൻ ധരിക്കുന്ന വസ്ത്രം അടിമക്കും ധരിപ്പിക്കണം യജമാനൻ ഭക്ഷിക്കുന്ന ഭക്ഷണം അടിമക്കും നൽകണം പ്രയാസകരമായ ജോലി ഏൽപ്പിക്കപ്പെടാൻ പാടില്ല. ജോലിയിൽ അടിമയെ സഹായിക്കണം.

അക്രമമായി അടിമകളെ അടിക്കാനോ പ്രയാസപ്പെടുത്താനോ പാടില്ല.ഇതെല്ലാം തിരുവചനങ്ങളിൽ കാണാവുന്നതാണ്.

യജമാനന് അടിമയെ മോചിപ്പിക്കാവുന്നതും വിവാഹം ചെയ്യിപ്പിക്കാവുന്നതുമാണ്.



*സ്ത്രീകളെ അടിമയാക്കപ്പെട്ടാൽ*


അടിമയാക്കപ്പെട്ടവൻ സ്ത്രീയാണെങ്കിൽ അവളുടെ

ലൈംഗിക ആവശ്യങ്ങൾ വിട്ടാൻ വേണ്ടി 

അവളെ മറ്റൊരുത്തൻക്ക് വിവാഹം ചെയ്തു കൊടുക്കാവുന്നതാണ്. യജമാനന്

വിവാഹം ചെയ്യുന്നില്ലങ്കിൽ മിൽക്കുൽ യമീൻ എന്ന അധികാരം ഉപയോഗിച്ച് യജമാനന് മാത്രം അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാവുന്നതാണ്.


യജമാനൻ അല്ലാത്ത മറ്റാരുമായും വ്യഭിചാരം നടത്താനോ? അതിനുവേണ്ടി പ്രേരിപ്പിക്കാനോ പാടില്ല അത് കടുത്ത തിന്മയാണ് ഖുർആനിൽ തന്നെ അത് വിരോധിച്ചിട്ടുണ്ട്.


യജമാനൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് സന്താനം ഉണ്ടായാൽ ആ സന്താനം സ്വതന്ത്രൻ ആയിരിക്കും.യജമാനന്റെ മരണത്തോടെ അടിമസ്ത്രീ സ്വതന്ത്ര ആവുകയും ചെയ്യും.


തിരുനബിയുടെ അടിമ സ്ത്രീയായിരുന്നു മാരിയത്തുൽ ഖിബ്ത്വിയ്യ

അവരെ തിരുനബി صلي الله عليه وسلم

 മിൽ കുൽ യമീൻ എന്ന അധികാരത്തിൽ ബന്ധപ്പെടൽ അനുവദനീയമായതുകൊണ്ട് ബന്ധപ്പെടാറുണ്ടായിരുന്നു.

അത് വ്യഭിചാരമായി എണ്ണേണ്ടതില്ല. ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടൽ അനുവദനീയമായതുപോലെ

യജമാനന് മാത്രം അടിമ സ്ത്രീയുമായും ബന്ധം അനുവദനീയമാണ്  .



ഒരിക്കൽ തിരുനബി സ്വ അവിടുത്തെ ഭാര്യ ഹഫ്സ ബീവിയുടെ റൂമിൽ വച്ച് മാരിയത്തുമായി ബന്ധപ്പെട്ട ഒരു സംഭവം ചില ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം

അത് സ്വഹീഹാണോ അല്ലേ എന്നതിൽ പണ്ഡിതന്മാർക്ക് തർക്കമുണ്ട് .

ഈസംബവം സ്വഹീഹാണെന്ന് സങ്കൽപ്പിച്ചാൽ പോലും .ഇതൊരിക്കലും വ്യഭിചാരമോ തിന്മയോ അല്ല.


താൻ മറ്റൊരു സ്ഥലത്തേക്ക് പോയ സമയത്ത് തൻറെ വീട്ടിൽ വച്ച്   ബന്ധപ്പെട്ടത് അറിഞ്ഞപ്പോൾ

 ഹഫ്സ ബീവിക്ക് വിഷമം വന്നു. 

ഹഫ്സ ബീവി അതിൽ തിരുനബിയോട് നീരസം പ്രകടിപ്പിച്ചു.

തൻറെ ഭാര്യയുടെ നീരസത്തിന്റെ പേരിൽ തിരുനബി ഇനിമുതൽ ബാ മാരിയത്തുമായി ബന്ധപ്പെടില്ലെന്ന് പറഞ്ഞു.

അപ്പോൾ ഖുർആനിൽ അല്ലാഹു പറഞ്ഞു.അല്ലാഹു ആക്കിയത് അങ്ങയുടെ ഭാര്യമാരുടെ തൃപ്തികാംക്ഷിച്ചതിനുവേണ്ടി അങ്ങ് എന്തിന് ഹറാമാക്കണം 

 

ഈ സംഭവം സ്വഹീഹാണെന്ന്

സങ്കൽപ്പിച്ചാൽ പോലും ഇതിൽ പ്രവാചകത്വത്തോട് യോജിക്കാത്ത ഒന്നും തന്നെ അവിടുന്ന് ചെയ്തിട്ടില്ല.

എന്നാൽ മേൽ ഖുർആൻ വചനം ഇറങ്ങിയത് തേനുമായുള്ള കാര്യത്തിലാണ് എന്ന് പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്.


മാരിയത്തിന്റെ സംഭവം വ്യഭിചാരമായി ചിത്രീകരിക്കാൻ പല വിമർശകരും ശ്രമിക്കാറുണ്ട് ഒരിക്കലും ഇത് വ്യഭിചാരമല്ല

യജമാനന്ക്ക് അടിമ സ്ത്രീയുമായി ബന്ധപ്പെടൽ ഇസ്ലാം അനുവദിച്ചതാണ്.

അതുമായി ബന്ധം സ്ഥാപിക്കാൻ ഹഫ്സയെ തന്റെ വീട്ടിലേക്ക് തിരുനബി പറഞ്ഞുവിട്ടത് ആയിരുന്നു എന്ന് ചിലർ തട്ടി വിടാറുണ്ട്. അങ്ങനെ ഹദീസിൽ തെളിയിക്കാൻ സാധ്യമല്ല. സംഭവത്തെ പൊലിപ്പിക്കാനും തിരുനബിയെ ഇകഴ്ത്താനും ചില പിശാചുക്കൾ തട്ടി വിടുന്ന കാര്യമാണത്.


*തിരുനബിയുടെ വിവാഹത്തെ വിമർശിക്കുന്നവരോട്*


സമ്മതമുണ്ടെങ്കിൽ ഏത് അന്യന്റെ ഭാര്യയുമായും സ്ത്രീകളുമായും എത്രയും ലൈംഗിക ബന്ധം പറ്റും എന്ന് പറയുന്ന പിശാച് വലയത്തിൽപ്പെട്ട വിമർശകർ

തിരുനബി ഒന്നിൽ കൂടുതൽ ഭാര്യമാരെ വിവാഹം കഴിച്ചതിന് വിമർശിക്കുന്നതായി കാണാം.ഇത്ര ഭാര്യമാരെ മാത്രമേ വിവാഹം കഴിക്കാൻ പാടുള്ളൂ അതിൽ കൂടുതൽ പാടില്ല എന്നതിന് ഈ ഡിങ്കൻ മാർക്ക് എന്ത് യുക്തിയാണുള്ളത് എന്ന് പറഞ്ഞാൽ നന്നായിരുന്നു.

സമ്മതമുണ്ടെങ്കിൽ അന്യന്റെ ഭാര്യമാരെയും കണ്ട സ്ത്രീകളെയും എത്രയും ബന്ധപ്പെടാം എന്ന് പറയുന്നവർ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്നതിന് വിമർശിക്കുന്നതിന് എന്ത് അർത്ഥമാണുള്ളത് ?

ഒരാൾക്ക് ഒരു ഭാര്യ ഉണ്ടാവുകയും എത്രയും സ്ത്രീകളുമായി തോന്നിയതുപോലെ ബന്ധസ്ഥാപിക്കുകയും ചെയ്യാം എന്നതിന് എന്ത് യുക്തിയാണുള്ളത് ?


അസ് ലം കാമിൽ പരപ്പനങ്ങാട

തിരുനബിﷺയുടെ വ്യാപാര വ്യവഹാരങ്ങളിലെ വേറിട്ട ഒരു അധ്യായമാണ് മറ്റുള്ളവരുടെ ബാധ്യത ഏറ്റെടുക്കുക എന്നത്.

 *മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്* *Dr. മുഹമ്മദ്‌ ഫാറൂഖ് നഈമി ഉസ്താദ്  എഴുതുന്നു✍️* *🌹Tweett 1144🌹* തിരുനബിﷺയുടെ വ്യാപാര വ്യവഹാരങ്ങളിലെ വേറി...