Tuesday, January 31, 2023

റ്റി നബി صلى الله عليه وسلم തങ്ങളുടെ പ്രവചനം

 മുസ്ലിമീങ്ങൾക്ക് മേൽ ശിർക്കാരോപിക്കുന്ന വഹാബികളെ പറ്റി നബി صلى الله عليه وسلم

 തങ്ങളുടെ പ്രവചനം

🖋🖋🖋🖋🖋🖋🖋🖋🖋



നബി സല്ലല്ലാഹു അലൈഹി വസല്ലമ പറയുന്നു .

നിങ്ങളുടെ മേലിൽ ഞാൻ ഏറ്റവും ഭയക്കുന്നത് ഖുർആൻ ഓതുന്ന ഒരു മനുഷ്യനെയാണ് അതിൻറെ ശോഭ അവനിൽ കാണപ്പെടുമ്പോൾ അവൻ അതിനെ എടുത്ത് പിറകോട്ട് എറിയുകയും അവൻറെ അയൽവാസിയെ ശിർക്ക് ആരോപിച്ച് വാളുമായി അവനെ നേരെ പുറപ്പെടുകയും ചെയ്യും അബു മൂസ റ പറയുന്നു ഞാൻ ചോദിച്ചു അല്ലാഹുവിൻറെ ദൂതരെ അവരിൽ ആരാണ് ശിർക്കിന് ഏറ്റവും അവകാശി ആരോപിക്കുന്നവനാണോ ആരോപിക്കപ്പെട്ടവനാണോ തിരുനബി പറഞ്ഞു ആരോപിക്കുന്നവൻ തന്നെ

(സ്വഹീഹു ഇബ്നുഹിബ്ബാൻ


كتاب شرح صحيح ابن حبان - الراجحي

[عبد العزيز بن عبد الله الراجحي]

<<  <  ج: 

4

 ص:   >  

فهرس الكتاب  كتاب العلم [١]  ما جاء في أن النبي كان يتخوف على أمته جدال المنافق


[ما جاء في أن النبي كان يتخوف على أمته جدال المنافق]


[أخبرنا أحمد بن علي بن المثنى حدثنا محمد بن مرزوق حدثنا محمد بن بكر عن الصلت بن بهرام حدثنا الحسن عن جندب البجلي في هذا المسجد: أن حذيفة حدثه قال: قال رسول الله صلى الله عليه وسلم: (إن ما أتخوف عليكم رجل قرأ القرآن، حتى إذا رئيت بهجته عليه وكان ردئا للإسلام غيره إلى ما شاء الله، فانسلخ منه ونبذه وراء ظهره، وسعى على جاره بالسيف، ورماه بالشرك، قال: قلت: يا نبي الله، أيهما أولى بالشرك، المرمي أم الرامي؟ قال: بل الرامي)].

قال شعيب الأرنؤوط: أخرجه البزار عن محمد بن مرزوق والحسن بن أبي كبشة كلاهما عن محمد بن بكر البرساني بهذا الإسناد، وقال: لا نعلمه يروى إلا عن حذيفة، وإسناده حسن.


തിരു നബിയുടെ മേൽ പ്രവചനം തീർച്ചയായും സത്യമേ ആവുകയുള്ളൂ. അത് ഇന്നത്തെ വഹാബികളിൽ യാഥാർത്ഥ്യമായതായി നമുക്ക് കാണാൻ കഴിയും താഴെ ഉദ്ധരണികൾ പരിശോധിക്കുക


അൽ മനാർ 1981 ഒക്ടോബറിൽ ഒഹാബി പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.ഉമര്‍ മൗലവി പറയുന്നു.



കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍, ഇ കെ അബൂ ബക്കര്‍ മുസ്ല്യാര്‍, കൂറ്റനാട് മുസ്ല്യാര്‍ പോലെയുള്ളവര്‍ ഇന്നുമുണ്ടല്ലോ ( തര്‍ക്കക്കാര്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ് രിക്കുകള്‍ തന്നെ) എന്നു അല്ലാഹു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. 

 (സല്‍സബീല്‍- പുസ്തകം:2 , ലക്കം: 13 , 1985 ഡിസമ്പര്‍


ഒഹാബികൾ

 90 ശതമാനമുള്ള ഭൂരിപക്ഷ മുസ്ലിമീങ്ങളെ മുശ്രിക്കാക്കുന്നു.


എ.പി അബ്ദുൽഖാദിർ മൗലവി എഴുതുന്നു.

മക്കയിലെ മുശ്രിക്കുകൾ പാർട്ടൈം മുശ്രിക്കുകൾ

സുന്നികൾ 24 മണിക്കൂറും  (ഫുൾടൈം ) മുശ്രിക്കു കൾ

പുസ്തകം : ദൈവ വിശ്വാസം ഖുർആനിൽ  .എ.പി അബ്ദുൽഖാദിർ മൗലവി

പേജ് : 41


ലോക മുസ്ലിമീങ്ങളെ ശിർക്കാരോപിച്ച് വാളിനിരയാക്കിയ കഥകൾ വഹാബികൾ തന്നെ നമുക്ക് പറഞ്ഞു തരുന്നുണ്ട്


. സലഫീ ഭീകരതയുടെ നാള്‍വഴികള്‍ തുറന്നുകാട്ടുന്ന സലഫീ പ്രസിദ്ധീകരണങ്ങള്‍ തന്നെ ഇതിന് മതിയായ തെളിവാണ്. വഹാബി ഭീകര താണ്ഡവത്തിന്‍റെ പത്ത് ഉദാഹരണങ്ങള്‍ കാണുക.


1⃣👇🏼

💥ഇ.കെ മൗലവി എഡിറ്ററായ അല്‍ ഇത്തിഹാദ് മാസിക 1956 സെപ്തംബര്‍ ലക്കം പേജ് 3 എഴുതുന്നത് കാണുക : (1801 ഏപ്രില്‍ 20-ാം തിയ്യതി പതിനായിരം വരുന്ന ഒരു വമ്പിച്ച വഹാബി സൈന്യം കര്‍ബലാ പട്ടണം വളഞ്ഞു. പട്ടണ വാസികളില്‍ ഒരു ഭാഗത്തെ അവര്‍ കൊന്ന് കളഞ്ഞു. ഹുസൈന്‍(റ) വിന്‍റെ മഖാം കൊള്ളയടിച്ചു. അവിടേക്ക് അനറബികളായ സന്ദര്‍ശകര്‍ വഴിവാട് കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്നങ്ങളും മറ്റും അവര്‍ ശേഖരിച്ചു. ഇതൊന്നും അവരുടെ ഹൃദയത്തിന് അസഹ്യമായി തോന്നിയില്ല. എന്ത്കൊണ്ടെന്നാല്‍ ഖബറിന് വഴിവാട് കൊടുക്കുന്ന അവരുടെ നേരെ അവര്‍ക്കുണ്ടായിരുന്ന വീക്ഷണഗതി കാഫിറുകളുടെ നേര്‍ക്കുണ്ടായിരുന്ന അതേ വീക്ഷണഗതി തന്നെയായിരുന്നു.)


2⃣👇🏼

💥പിന്നീട് ഔലിയാക്കളുടെ ജാറങ്ങള്‍ പൊളിക്കുകയും അവിടെ സൂക്ഷിച്ചിരുന്ന വഴിവാടായി കിട്ടിയ ഹ ദിയ്യകളും വിലപിടിച്ച സാധനങ്ങളെയും പിടിച്ചെടുക്കുകയും മഖാമിലെ അന്തേവാസികളെ ആട്ടിയോടിക്കുകയും ചെയ്തു.(അല്‍ ഇത്തിഹാദ് മാസിക-4)



3⃣👇🏼

💥1981 ഒക്ടോബര്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച അല്‍മനാറില്‍ പേജ്-8 എന്‍.വി ഇബ്രാഹീം മൗലവി എഴുതുന്നു: (ഖബറുകള്‍ക്ക് നേര്‍ച്ച നേരുന്നതില്‍ ഫലമുണ്ടെന്നും പ്രതിഫലമുണ്ടെന്നും വിശ്വസിച്ചവൻ വിഢിയും വഴിപിഴച്ചവനുമാകുന്നു... അള്ളാഹുവിന്‍റെ അടുക്കലേക്ക് ആവശ്യ പൂരണത്തിന് തൻമൂലം വഴിതുറക്കുമെന്നും വിഷമങ്ങളെ അത് നീക്കുമെന്നും സുഖ സൗകര്യങ്ങള്‍ക്ക് വഴിതുറക്കുമെന്നും, ആയുസ്സിനെ സംരക്ഷിക്കുമെന്നുമൊക്കെ വിശ്വസിക്കുന്നവര്‍ അവിശ്വാസിയും മുശ്രിക്കും ആയിരിക്കും. അവനെ കൊല്ലല്‍ നിര്‍ബന്ധമാണ്.) 


4⃣👇🏼

💥ഇന്ത്യന്‍ മുസ്ലിംകളും സ്വാതന്ത്ര പ്രസ്ഥാനവും എന്ന പുസ്തകത്തില്‍ ഇ. മൊയ്തു മൗലവി എഴുതുന്നു: (പരിപാവനമായ കഅ്ബയില്‍ ഉണ്ടായിരുന്ന വിലപിടിച്ച എല്ലാ സാധനങ്ങളും രത്നങ്ങളും നാണ്യങ്ങളും അടക്കംചെയ്ത ഭണ്ഡാരം അധീനപ്പടുത്തി. അവ പട്ടാളക്കാര്‍ക്കു വീതിച്ചു കൊടുത്തു. ഖബറുകളില്‍ തുര്‍ക്കികളും മറ്റും നിര്‍മ്മിച്ചിരുന്ന ഗോപുരങ്ങളും ഖുബ്ബകളും പൊളിച്ചു നീക്കി...........................പിറ്റെ കൊല്ലം മദീന മുനവ്വറയും കൈവശപ്പെടുത്തി. അവിടെയും മക്കയില്‍ ചെയ്ത പോലുള്ള പ്രവര്‍ത്തികള്‍ ചെയ്തു. ഖബറുകളിലെ ഖുബ്ബ പൊളിച്ചത് വലിയ എതിര്‍പ്പിന് കാരണമായി.)


5⃣👇🏼

💥സൈദ്ബ്നുല്‍ ഖത്വാബ് എന്ന സ്വഹാബി വര്യന്‍റെ ഖബറിന് മുകളിലുള്ള ഖുബ്ബ പൊളിച്ചു നീക്കി. (താരീഖു മംലകത്തുല്‍ അറബിയ്യ-സ്വാലിഹ് ഉസൈമീന്‍-78)


6⃣👇🏼

💥ഏതൊരുവന്‍ അള്ളാഹു അര്‍ശിേډല്‍ ആരോഹിതനാണെന്നും ഏഴാനാകാശങ്ങള്‍ക്ക് മുകളിലാണെന്നും, സൃഷ്ടികളില്‍ നിന്നും അകന്നാണെന്നും അംഗീകരിക്കുന്നില്ലെയോ അവന്‍ കാഫിറാണ്. പശ്ചാത്തപിക്കണം. അല്ലെങ്കില്‍ അവന്‍റെ പിരടി വെട്ടപ്പെടണം. ദിമ്മികള്‍ക്കും മുസ്ലിംകള്‍ക്കും ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ അവനെ അഴുക്കിലേക്ക് എറിയപ്പെടുകയും വേണം.(അല്‍ മനാര്‍ മാസിക 2009 ജൂണ്‍)



7⃣👇🏼

💥ഖബര്‍ പൊളിച്ചും നിസ്കരിക്കാത്തവരെ തെരുവില്‍ ചെന്ന് പിടികൂടി ശിക്ഷിച്ചും വ്യഭിചാരാരോപണമുന്നയിച്ച് സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞു കൊന്നും നിയമം കയ്യിലെടുത്തുകൊണ്ടുമാണ് ഇവരുടെ പ്രബോധത്തിന്‍റെ പ്രായോഗിക രൂപം ആരംഭിച്ചത് (താരീഖു മംലകത്തില്‍ അറബിയ്യ- സ്വാലിഹ് ഉസൈമീന്‍-78)



8⃣👇🏼

💥സലഫികള്‍ ത്വാഇഫില്‍ കാണിച്ച ഭീകരതയെ കുറിച്ച് മക്കയിലെ മുഫ്തിയായ ശൈഖ് സൈനീ ദഹ്ലാന്‍ രേഖപ്പെടുത്തുന്നു: അവര്‍ ത്വാഇഫില്‍ പ്രവേശിക്കുകയും വലിയവരെന്നോ ചെറിയവരെന്നോ വിത്യാസമില്ലാതെ സര്‍വ്വരെയും കൊന്നൊടുക്കുയും ചെയ്തു. ഉമ്മാന്‍റെ നെഞ്ചകത്ത് വെച്ച് മുല കുടിക്കുന്ന കുട്ടിയെ അറുത്തു കളഞ്ഞു. വീടുകളില്‍ പ്രവേശിച്ച് അവിടെയുള്ളവരെ വകവരുത്തി. ഖുര്‍ആന്‍ പഠിച്ച് കൊണ്ടിരിക്കുന്നവരെയും പള്ളിയില്‍ നിസ്കരിക്കുന്നവരെയും കൊന്നൊടുക്കി. ശേഷം അവിടെയുള്ള സമ്പത്ത് കവര്‍ന്നെടുക്കുകയും ഗനീമത്ത് സ്വത്ത് വിതരണം ചെയ്യുന്നത് പോലെ വിതരണം നടത്തുകയും ചെയ്തു. (ഖുലാസത്തുല്‍ കലാം- സൈനീ ദഹ്ലാന്‍-274)



9⃣👇🏼

💥സലഫികള്‍ ത്വാഇഫില്‍ വെച്ച് ഒട്ടനവധി പണ്ഡിതരെ കൊന്ന് തള്ളിയതിനെ സംബന്ധിച്ച് ശൈഖ് ഇബ്രാഹീമ്ബ്നു റാവി എഴുതുന്നു: ത്വാഇഫില്‍ നിരവധി മുസ്ലിമീങ്ങളെ അവര്‍ കൊല്ലുകയും മക്കയിലെ മുഫ്തിയായ സയ്യിദ് അബ്ദുള്ളാ സാവി, മക്കയിലെ ഖാളിയായ ശൈഖ് അബ്ദുള്ളാ അബുല്‍ ഖൈറ്, ത്വാഇഫിലെ ഖാളിയായ ശൈഖ് സുലൈമാന്‍ തുടങ്ങിയ പണ്ഡിതരെയും കൊന്നു. (രിസാലത്തു ഔറാഖില്‍ ബഗ്ദാദിയ്യ- 3,4)




1⃣0⃣👇🏼  

💥വഹാബി ഭീകരതയെ കുറിച്ച് സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റു പറയുന്നു: ഏതാനും മാസങ്ങള്‍ക്ക് മുമ്പ് 1922 ഒക്ടോബറില്‍ വഹാബികള്‍ മക്കത്ത് പ്രവേശിക്കുകയും തങ്ങളുടെ മത പരിഷ്കരണ സിദ്ധാന്തങ്ങളനുസരിച്ച് അവിടുത്തെ ചില ശവ കുടീരങ്ങള്‍ നശിപ്പിച്ചു കളയുകയും ചെയ്തു. ഈ വിദ്വംസനം മുസ്ലിം രാജ്യങ്ങളില്‍ വലിയ സംഭവമുളവാക്കി (വിശ്വ ചരിത്രാവലോകനം 2-1062).



💥    പശ്ചിമേഷ്യയില്‍ ഐ.എസ് നടത്തുന്ന നര വേട്ടയും മഖ്ബറ പൊളിക്കലിനും പിന്നില്‍ സലഫികളാണെന്നും ഐ.എസ് ക്യാമ്പില്‍ വിതരണം ചെയ്യപ്പെടുന്നത് ഇബ്നു അബ്ദുല്‍ വഹാബിന്‍റെ അത്തൗഹീദ് എന്ന ഗ്രന്ഥമാണെന്നതും ഒരു പരമാര്‍ത്ഥമാണ്. സിറിയയിലെ പ്രമുഖ സുന്നീ പണ്ഡിതനായ റമളാന്‍ ബൂത്വിയെ കൊന്നതും നബിദിനമാഘോഷിച്ചതിന്‍റെ അസഹിഷ്ണുതയില്‍ ഈജിപ്തിലെ സിനായില്‍ വെച്ച് 98 വയസ്സുള്ള ശൈഖ് സുലൈമാന്‍ സൂഫി എന്ന സുന്നീ പണ്ഡിതനെ കഴുത്തറുത്തു കൊന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതും സലഫീ ഭീകരതയുടെ ഒടുവിലെ എപ്പിസോഡാണ്. സിറിയയിലും മറ്റും മഖ്ബറ തകര്‍ത്ത മാതൃകയില്‍ നാടുകാണിയിലെ സ്വാലിഹ(റ)വിന്‍റെ മഖ്ബറ തകര്‍ത്ത് വാഴ നട്ടതും, കുറ്റ്യാടിയിലെ മഖ്ബറ തകര്‍ത്തതും ഐ.എസ് ബന്ധത്തിന്‍റെ പേരില്‍ കണ്ണൂരിലെ സലഫീ മസ്ജിദ് ഇമാം പിടിക്കപ്പെട്ടതും ചേര്‍ത്തു വായിക്കുമ്പോള്‍ തീവ്രവാദത്തിന്‍റെ അടിവേര് സലഫിസത്തിലാണ് എന്നതിന് ഇനിയും തെളിവുകളാവശ്യമില്ല.


*വഹാബിസത്തെ തൊട്ട് ഇമാമുകള്‍ കാവല്‍ തേടുന്നു*

    ഇമാം സ്വാവി (റ) പറയുന്നു: ഖവാരിജുകളെ പോലെ ഇന്നും ഹിജാസില്‍ ഒരു വിഭാഗം കാണപ്പെടുന്നുണ്ട്. അവര്‍ക്ക് വഹാബികള്‍ എന്ന് പറയപ്പെടും. അവര്‍ ഉയര്‍ന്ന സ്ഥാനക്കാരാണെന്നാണ് അവരുടെ ധാരണ. പക്ഷെ അവര്‍ കള്ളന്മാരാണ്. ശൈത്വാന്‍ അവരില്‍ ആധിപത്യം സ്ഥാപിക്കുകയും ദൈവിക സ്മരണ അവരെ തൊട്ട് മറപ്പിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ പിശാചിന്‍റെ പക്ഷക്കാരാണ്. പിശാചിന്‍റെ പക്ഷക്കാരാവട്ടെ നശിച്ചവരുമാണ്. അവരുടെ അടിവേര് അറുക്കപ്പെടലിനെ അള്ളാഹുവിനോട് നാം ചോദിക്കുന്നു. (തഫ്സീറുസ്സ്വാവി 5-78)  


    

          💥  *ഒടുവില്‍ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ നാളിതുവരെ കടുത്ത അസഹിഷ്ണുത വെച്ചു പുലര്‍ത്തിയവര്‍ 'സഹിഷ്ണുത'യുടെ പ്രമേയത്തില്‍ സമ്മേളനം കഴിച്ചു. ഓര്‍ക്കുക, ഈ തീവ്രവാദ അടിവേരുകള്‍ക്ക് 'പച്ച' ക്കൊടി കാണിക്കാന്‍ ഇനിയും രാഷ്ട്രീയ   നേതൃത്വം തയ്യാറായാല്‍, ഉറപ്പ്, സലഫിസം നിങ്ങളെയും കൊണ്ടേ പോവൂ.*

🖋🖋🖋🖋🖋🖋🖋🖋🖋


📚

〰〰〰〰〰〰〰〰〰

🌳🌳🌳🌳🌳🌳🌳🌳🌳




ബറക്കത്ത് :മുത്ത് നബിﷺ യുടെ ജുബ്ബ കൊണ്ട് രോഗ ശമനം പ്രതീക്ഷിക്കുന്നു.

 മുത്ത് നബിﷺ യുടെ ജുബ്ബ കൊണ്ട് രോഗ ശമനം പ്രതീക്ഷിക്കുന്നു.


അന്യ സ്ത്രീ - പുരുഷന്മാർ ഒരുമിച്ച് യാത്രയാവാമെന്ന് വഹാബീ മതത്തിന്റെ ഗവേഷണം*


 

ബറക്കത്ത് എടുക്കൽ മഹാന്മാരെ ആസാറുകളെ കൊണ്ട്


 

മഹാന്മാരുടെ കൈ ബറക്കത്തിനു വേണ്ടി ചുംബിക്കാം


 

നോമ്പ്കാരൻ സുബ്ഹഹിക്ക് ശേഷ േ വും ഭക്ഷണം കഴിക്കാംഷ


 

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....