Tuesday, December 3, 2019

മദ്റസയുണ്ടാക്കിയത് മുജാഹിദ്*വൈരുദ്ധം95

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=

  - *മുജാഹിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ*

വൈരുദ്ധം95

* മദ്റസയുണ്ടാക്കിയത് മുജാഹിദ്*

 ഇസ്ലാഹി പ്രസ്ഥാനം എന്ന പുസ്തകത്തിന്റെ ഇസ്ലാഹി പ്രസ്ഥാനം വരുത്തിയ മാറ്റങ്ങൾ എന്ന അധ്യായത്തിൽ പതി നൊന്നാം നമ്പറായി ചേർത്തത് കാണുക : “ മദ്റസാ പ്രസ്ഥാ നത്തിനു തുടക്കം കുറിച്ചു അതുവഴി അടുക്കും ചിട്ടയുമുള്ള പ്രാഥമിക പഠന സമ്പ്രദായം നടപ്പിലാക്കി . ” ( പേജ് 164 )

* മദ്റസയുണ്ടാക്കിയത് സുന്നികൾ*

 - മദ്റസക്ക് തുടക്കം കുറിച്ചത് ചാലിലകത്താണെന്നും അദ്ദേഹം സലഫിയല്ലെന്നും മൗലവിമാർ തന്നെ സമ്മതിക്കു ന്നുണ്ട് . കെഎൻഎം പുറത്തിറക്കിയ ഇസ്ലാമും കേരളത്തിലെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളും എന്ന പുസ്തക ത്തിൽ എഴുതുന്നു :

 “ മർഹും മൗലാനാ ചാലിലകത്ത് കുഞ്ഞ മ്മദ് ഹാജി . ആധുനിക മദ്റസകൾ സ്ഥാപിക്കുകയെന്ന ലക്ഷ്യ ത്തോടെ അദ്ദേഹം ആരംഭിച്ച മദ്റസ , പ്രസ്ഥാനം കേരള ത്തിലെ മതവിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒരു മഹത് സംഭവമായിരുന്നു . 1909ൽ വാഴക്കാട് ദാറുൽ ഉലൂം അറ ബിക് കോളേജിൽ അധ്യാപകനായി ചേർന്ന ശേഷം അവി ടെയാണ് അദ്ദേഹം ആദ്യമായി ഈ വിദ്യാഭ്യാസ പരിഷ്ക രണം നടപ്പാക്കിയത് . എന്നാൽ അദ്ദേഹത്തെ പ്രഗത്ഭനായ ഒരു മതവിദ്യാഭ്യാസ പരിഷ്കർത്താവ് എന്നല്ലാതെ ഒരു മത പരിഷ്കർത്താവ് ( ഇസ്ലാഹി നേതാവ് ) എന്ന് വിശേഷിപ്പി ക്കുന്നത് തെറ്റായിരിക്കും . ” ( പേജ് 11 , 12 )

 ഉമർ മൗലവി എഴുതുന്നു : “ മൗലാനാ ചാലിലകത്ത് കുഞ്ഞ മ്മദ് ഹാജിയെ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നേതാക്കളിൽ പ്രമുഖനായി ചിലർ വിശേഷിപ്പിക്കാറുണ്ട് . അത് ശരിയല്ല . ” ( ഓർമകളുടെ തീരത്ത് , പേജ് 54 ) ( ചാലിലകത്ത് ) ഒരിക്കലും തൗഹീദ് പ്രസ്ഥാനത്തിന്റെ നായകനായിരുന്നില്ല . ( പേ . 57 ) ചാലിലകത്തിന്റെ വഫാ ത്ത് 1919ലും മുജാഹിദ് പ്രസ്ഥാനം തുടക്കം കുറിക്കുന്നത് 1921നു ശേഷവുമാണ് .

അവലംബം aslamsquafi pyyooli യുടെ
 - *മുജാഹിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ*

 دلاءل أهل السنة
സംശയ നിവാരണ ഗ്രൂപ്പ്

https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക

ബിദ് അത്ത്:ഖുർആൻ പാരായണ മത്സരം യഹൂദി മാതൃക വൈരുദ്ധം 96*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=

  - *മുജാഹിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ*

വൈരുദ്ധം96

* ഖുർആൻ പാരായണ മത്സരം യഹൂദി മാതൃക*

 കെ . ഉമർ മൗലവി എഴുതുന്നു : “ സംഘടിതമായ നിലയിൽ ദീർഘവീക്ഷണത്തിൽ പരിപാടിയിട്ട് ഖുർആൻ പാരായണ മത്സരവും സമ്മാനദാനവും നടന്നുവരുന്നു . സംഘടനകൾ ഈ വിഷയത്തിൽ കിടമത്സരം നടത്തുന്നു . ഇത് യഹൂദി മാതൃക യിൽ യഹൂദികളെ കവച്ചുവെക്കുന്ന പരിപാടിയാകുന്നു . യഹൂ ദികൾ തൗറാത്തും കൊണ്ട് ഇത്തരം കോപ്രാട്ടികൾ കാട്ടിയ തായി അറിയുന്നില്ല . ” ( ഫാതിഹയുടെ തീരത്ത് , പേ . 98 )

*ഖുർആൻ പാരായണ മത്സരം മൗലവിമാർ നടത്തി*

 വിചിന്തനത്തിൽ വന്ന ഒരു റിപ്പോർട്ട് വായിക്കുക :

 “ കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഖുർആൻ ആന്റ് ഹദീസ് ലേണിംഗ് വിഭാഗത്തിന്റെ കീഴിൽ ഖുർആൻ പാരാ യണം ചെയ്യുന്നതിനും മനഃപാഠമാക്കുന്നതിനും പ്രോത്സാ ഹനം നൽകിക്കൊണ്ട് പരിശുദ്ധ റമളാനിൽ നടത്തിവരാറുള്ള ഖുർആൻ തജ്വീദ് , ഹിഫ്ള് മത്സര വിജയികളെ പ്രഖ്യാപി ച്ചു . നാല് ഗ്രൂപ്പുകളായി നടത്തിയ മത്സരത്തിൽ ആൺകുട്ടി കൾക്കും പെൺകുട്ടികൾക്കും പ്രത്യേക മത്സരം നടത്തി . ( വിചിന്തനം 2010 സപ്തംബർ 10 )

അവലംബം aslamsquafi pyyooli യുടെ
 - *മുജാഹിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ*

 دلاءل أهل السنة
സംശയ നിവാരണ ഗ്രൂപ്പ്

https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക

ചാലിലകത്തിന്റെ പരമ്പര അവകാശപ്പെടുന്നു.*വൈരുദ്ധം' 98

-  : /
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=

  - *മുജാഹിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ*

വൈരുദ്ധം' 98

*ചാലിലകത്തിന്റെ പരമ്പര അവകാശപ്പെടുന്നു.*

 നബി ( സ ) യിലേക്ക് ചേരുന്ന പണ്ഡിത പരമ്പര മുജാഹി ദുകൾക്ക് ഇല്ലെന്നത് വളരെ വ്യക്തമാണ് . ഇതിനൊരു പരി ഹാരമായി ചാലിലകത്തിനെ പലപ്പോഴും മൗലവിമാർ കൊണ്ടു വരാറുണ്ട് . ഇസ്ലാഹ് മാസിക എഴുതുന്നു : -

 “ ഇനി കരയുദ്ധമാണ് എന്നു പറഞ്ഞ് മൗലാന ( പേരോട് ഉസ്താദ് ) ആദ്യമായി പൊട്ടിച്ച ഉണ്ടയില്ലാ വെടി , മുജാഹിദു കൾക്ക് പരമ്പരയില്ലാ എന്നാണ് . ഈ പരമ്പര പറഞ്ഞ് പൊതു ജനങ്ങളെ പമ്പരം കറക്കുന്ന പരിപാടി കരയുദ്ധത്തിനു വന്ന പേരോട് കണ്ടെത്തിയ പുതിയ ആയുധമൊന്നുമല്ല . മറിച്ച് എല്ലാ കാരന്തൂരി മുല്ലമാരും സ്ഥിരമായി പറയുന്ന ഒരു ഡയ ലോഗാണിത് . മുജാഹിദുകൾക്ക് പരമ്പരയില്ലെന്ന് പറഞ്ഞ് റസൂലിലേക്കെത്തുന്ന തങ്ങളുടെ പരമ്പര ഒരു കോലത്തിൽ ഒപ്പി ച്ചുണ്ടാക്കി അത് സ്റ്റേജിൽ വായിച്ച് മേനി നടിക്കാറുണ്ട് കാര നൂരികൾ . എന്നാൽ പരമ്പരയിലെ രണ്ട് കണ്ണി പിറോട്ട് പോയി അവിടെ ചാലിലകത്ത് കുഞ്ഞമ്മദ് ഹാജി എന്നൊരു വ്യക്തി   യുള്ളത് കൊണ്ട് ആ പരമ്പര മുജാഹിദുകൾക്കും ബാധക മാണ് എന്നത് കാരന്തൂരികൾ ഓർക്കാറില്ല . ” ( ഇസ്ലാഹ് , ജനു വരി 2010 , പേജ് 26 )

*ചാലിലകത്ത് യാഥാസ്ഥിതികൻ*

 എന്നാൽ നാദാപുരത്ത് പേരോടുസ്താദിന്റെ മുന്നിൽ രക്ഷ പ്പെടുമെന്നു കരുതി ചാലിലകത്തിന്റെ പരമ്പര അവകാശപ്പെട്ടവർ തന്നെ ചാലിലകത്തിനെ യാഥാസ്ഥിതികനായി പരിചയപ്പെടുത്തുന്നു . അഥവാ ഞങ്ങൾക്ക് പണ്ഡിത പാരമ്പര്യമി ല്ലെന്ന് സമ്മതിക്കൽ , പേരോടിന്റെ വെടി ഉണ്ടയില്ലാ വെടിയല്ല എന്ന തിരിച്ചറിവ് . ഇസ്ലാഹ് മാസിക എഴുതുന്നു :

 “ അദ്ദേഹം ( ചാലിലകത്ത് ) ശാഫിഈ മദ്ഹബ് പാരമ്പര്യം പിന്തുടർന്ന ഒരു പാരമ്പര്യ യാഥാസ്ഥിതിക പണ്ഡിതനായിരുന്നു . അദ്ദേ ഹം ഒരു സലഫി ആദർശക്കാരനായിരുന്നില്ല . കെ . ഉമർ മൗലവി തന്റെ ഓർമകളുടെ തീരത്ത് എന്ന പുസ്തകത്തിൽ ചാലിലകത്തിനെ അനുസ്മരിക്കുന്നതിങ്ങനെയാണ് . മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഇസ്ലാഹി പ്രസ്ഥാന ത്തിന്റെ നേതാക്കളിൽ പ്രമുഖനായി ചിലർ വിശേഷിപ്പി ക്കാറുണ്ട് . അത് ശരിയല്ല . ” ( ഇസ്ലാഹ് മാസിക 2012 ഒക്ടോ ബർ 31 )
അവലംബം aslamsquafi pyyooli യുടെ
 - *മുജാഹിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ*

 دلاءل أهل السنة
സംശയ നിവാരണ ഗ്രൂപ്പ്

https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക

*ഇബ്നു അബ്ദുൽ വഹാബ് പ്രഭവ കേന്ദ്രം*വൈരുദ്ധം99

 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=

  - *മുജാഹിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ*

വൈരുദ്ധം' ' 101

*ഇബ്നു അബ്ദുൽ വഹാബ് പ്രഭവ കേന്ദ്രം*

 - ഇബ്നു അബ്ദിൽ വഹാബ് പ്രസ്ഥാനത്തിന്റെ നേതാവും പ്രഭവ കേന്ദ്രവുമെന്ന് പരിചയപ്പെടുത്തുന്നത് കാണുക :

- - “ മുസ്ലിം ലോകത്താകമാനം വിശ്വാസപരവും വിജ്ഞാന പരവുമായ കൂരിരുട്ട് തളംകെട്ടിനിൽക്കുകയും ഇതര ജനവി ഭാഗങ്ങളെല്ലാം അവരെ അവജ്ഞയോടെ വീക്ഷിക്കുകയും ചെയ്ത ആ ദുർഘട സന്ധിയിലാണ് ഒരു വെള്ളി നക്ഷത്രം ഉദയം ചെയ്യുന്നത് . ശൈഖ് മുഹമ്മദ് ബ്നു അബ്ദുൽ വഹാ ബ് . . . . . . . വഹാബി പ്രസ്ഥാനമെന്നു എതിരാളികളും മൂവ ഹ്ഹിദുകൾ എന്ന് അനുകൂലികളും വിളിക്കുന്ന ചിന്താ ധാര യേതോ അതിന്റെ പ്രഭാവകേന്ദ്രമായ ശൈഖ് മുഹമ്മദ് ബ്നു അബ്ദു ൽ വഹാബ് 1703ൽ നജിൽ ഭൂജാതനായി . . . . . . . . . . ( ഇ സ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം , പേജ് 12 )

*ഇബ്നു അബ്ദുൽ വഹാബ് നേതാവല്ല *

: ഉമർ മൗലവി - മൗലവിമാരുടെ ഗവേഷണം പുരോഗമിച്ചപ്പോൾ ഇബ് അബ്ദുൽ വഹാബിന്റെ പല ആശയത്തോട് അവർക്ക് വിയോ ജിപ്പാകേണ്ടിവന്നു .
 അങ്ങനെ പ്രഭവ കേന്ദ്രവും വെള്ളിനക്ഷ തവുമായ ഇബ്നു അബ്ദുൽ വഹാബിനെ

* ഉമർ മൗലവി തള്ളുന്നത് കാണുക :* “ കേരളത്തിലെ സലഫികളെ ശൈഖ് മുഹമ്മദ്ബ്നു അബ്ദിൽ വഹാബിന്റെ അനുയായികളായി ലേഖകൻ വിശേഷിപ്പിച്ചത് കളവാകുന്നു . ഞങ്ങൾ അദ്ദേഹ അത്തിന്റെ അനുയായികളല്ല . ഞങ്ങൾക്ക് യോജിക്കാൻ കഴി യാത്ത ചില വിഷയങ്ങൾ അദ്ദേഹത്തിനുണ്ട് . അദ്ദേഹം ഹമ്പലി മദ്ഹബുകാരനാണ് എന്നതുതന്നെ ഒരു പ്രധാന വിഷ നം . " ( സൽസബീൽ 1996 ജൂലൈ , പേജ് 15 )

* നവോത്ഥാനത്തിന്റെ രാജശിൽപ്പി , മുജദ്ദിദ് ഉമർ മൗലവി ഇബ്നു അബ്ദുൽ വഹാബിനെ തള്ളിയെ ങ്കിലും ആധുനിക മൗലവിമാർ വീണ്ടും അദ്ദേഹത്തെ നവോ ത്ഥാന നായകനും മുജദ്ദിദുമായി പരിചയപ്പെടുത്തുന്നത് കാണുക*

 : “ കേരള മുസ്ലിം നവോത്ഥാന ചരിത്രം വസ്തുനി ഷ്ഠമായി വിശകലനത്തിന് വിധേയമാക്കുമ്പോൾ ആധുനിക മുസ്ലിം നവോത്ഥാനത്തിന്റെ രാജശിൽപ്പിയായ മുഹമ്മദ് ബ്നു അബ്ദുൽ വഹാബിനെ വായിക്കുന്നത് ഏറെ പ്രസക്ത മായിരിക്കും . പതിനെട്ടാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മുജ് ദ്ദിദായിരുന്നു മുഹമ്മദ്ബ്നു അബ്ദുൽ വഹാബ് . ആധുനിക നവോത്ഥാന പ്രസ്ഥാനത്തിന്റെ നായകനെ കൂടുതൽ അറി യുമ്പോൾ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് അത് കരുത്ത് നൽകുമെന്നുറപ്പാണ് . " ( വിചിന്തനം 2012 നവംബർ 23 ) 

അവലംബം aslamsquafi pyyooli യുടെ
 - *മുജാഹിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ*

 دلاءل أهل السنة
സംശയ നിവാരണ ഗ്രൂപ്പ്

https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

Friday, November 29, 2019

വൈരുദ്ധം' ' 101മുജാഹിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=

  - *മുജാഹിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ*

വൈരുദ്ധം' ' 101

*മുജാഹിദുകൾക്ക് മാറ്റിപ്പറയേണ്ടി വന്നിട്ടില്ല .*

ഒരു മൗലവി എഴുതുന്നു :

 “ മറ്റു സംഘടനകൾക്ക് ഇന്നലെ പറഞ്ഞത് ഇന്ന്  മാറ്റിപ്പറയേണ്ടിവന്നിട്ടുണ്ട് . ഇന്നലത്തെ ഹറാം ഇന്ന് ഹലാലും മറിച്ചും പറയേണ്ടി വന്ന ഗതികേട് മുജാഹിദ് സംഘടനക്കുണ്ടായിട്ടില്ല . ഖുർആനും സുന്നത്തും മാറ്റത്തിനു വിധേയമല്ലാതെ സ്ഥായിയും സ്ഥിരവുമാണ് അപ്പോൾ അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഈ സംഘടനക്ക് ഇടക്കിടെ അഭിപ്രായങ്ങൾ മാറ്റിപ്പറയേണ്ട ഗതികേടുണ്ടാ കയില്ല . ” ( ശബാബ് സെമിനാർ പതിപ്പ് 1997 , പേജ് 50 )

ശിർക്ക് എന്താണന്ന് പോലും തീരുമാനമാവാതെ പരസ്പരം വൈരുദ്ധ്യം പറഞ്ഞ് കൊണ്ടിരിക്കുന്ന ഒഹാബി പുരോഹിതന്മാരുടെ ഗതികേട് ഓർത്ത് ഇത് വായിച്ചു ആരെങ്കിലും പൊട്ടിച്ചിരിച്ചു ജീവൻ പോയാൽ ഞാൻ ഉത്തരവാദിയല്ല

 *മാറ്റിപ്പറഞ്ഞിട്ടുണ്ട് *.

ഖുർആൻ സുന്നത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തി ക്കുന്ന സംഘടനക്ക് മാറ്റിപ്പറയേണ്ടി വരില്ല .

 എന്നാൽ മുജാഹിദ് സംഘടന ചില മൗലവിമാരുടെ തീരുമാനങ്ങളായതിനാൽ പല കാര്യങ്ങളും മാറ്റിപ്പറയേണ്ടി വന്നിട്ടുണ്ട് .

16 - 5 - 2001 നു കെ . എൻ . എം കോർഡിനേഷൻ കമ്മിറ്റി മുജാഹിദ് സെന്റ റിൽ വിളിച്ചുചേർത്ത യോഗത്തിൽ അവതരിപ്പിച്ച പ്രബന്ധം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് . അത് കാണുക

: “ അപ്പപ്പോൾ ലഭ്യമായ തെളിവുകളുടെ വെളിച്ചത്തിൽ നമ്മുടെ തെറ്റായ ധാര ണകളെ നാം തിരുത്തി പിന്നീട് കൂടുതൽ പ്രബലവും വ്യക്ത വുമായ തെളിവുകൾ ലഭിച്ചപ്പോൾ നമ്മുടെ ചില ധാരണകളെ വീണ്ടും തിരുത്തേണ്ടിവന്നു . ” ( പേജ് 5 )

അവലംബം aslamsquafi pyyooli യുടെ
 - *മുജാഹിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ*

 دلاءل أهل السنة
സംശയ നിവാരണ ഗ്രൂപ്പ്

https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

Wednesday, November 27, 2019

അല്ലാഹു ദൂരെയാണ് എന്ന് വിശ്വസിക്കാത്തവൻ കാഫിർ - *മുജാഹിന്റെ തിരഞ്ഞെടുത്ത വൈരുദ്ധ്യങ്ങൾ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=

  - *മുജാഹിന്റെ തിരഞ്ഞെടുത്ത വൈരുദ്ധ്യങ്ങൾ*

വൈരുദ്ധം' ' 5

അല്ലാഹു ദൂരെയാണ് എന്ന് വിശ്വസിക്കാത്തവൻ കാഫിർ അൽമനാർ എഴുതുന്നു :

 “ ഏതൊരുവൻ അല്ലാഹു അർശി ന്മേൽ ആരോഹിതനാണെന്നും ഏഴാനാകാശങ്ങൾക്ക് മുകളി ലാണെന്നും സൃഷ്ടികളിൽ നിന്നും അകന്നാണെന്നും അംഗീ കരിക്കുന്നില്ലയോ അവൻ കാഫിറാണ് . പശ്ചാതപിക്കണം . അല്ലെങ്കിൽ അവന്റെ പിരടി വെട്ടപ്പെടണം . ദിമ്മികൾക്കും മുസ്ലിംകൾക്കും ദുർഗന്ധം വമിക്കാതിരിക്കാൻ അവനെ അഴു ക്കിലേക്ക് എറിയപ്പെടണം . " ( അൽമനാർ 2009 ജൂൺ പേ . 56 )

 അല്ലാഹു അടുത്താണെന്ന് വിശ്വസിക്കണം അല്ലാഹുവിന്റെ വിശേഷണമായി ഖുർആനും ഹദീസും പറ ഞഞ്ഞത് വ്യാഖ്യാനിക്കാതെ ബാഹ്യാർത്ഥത്തിൽ തന്നെ വിശ്വ സിക്കണമെന്നാണല്ലോ മൗലവിമാരുടെ പുതിയ കണ്ടെത്തൽ . ഇതനുസരിച്ചാണ് അല്ലാഹു ദൂരെയാണെന്ന് വിശ്വസിച്ചില്ലെ ങ്കിൽ കാഫിറാകുമെന്ന് അവർക്ക് പഠിപ്പിക്കേണ്ടി വന്നത് .

 എന്നാൽ ഈ പുതിയ ആശയ പ്രകാരം ( അ ഥവാ ബാഹ്യാർത്ഥം തന്നെ വിശ്വസിക്കണം ) അല്ലാഹു ദൂരെയല്ല വളരെ അടുത്താണ് എന്നും അവർക്ക് തന്നെ പറയേണ്ടിവന്നു .

- " അല്ലാഹു പറയുന്നു . നിന്നോട് എന്റെ ദാസൻ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ ഏറ്റവും അടുത്തുള്ളവനാകുന്നു ( എന്നു പറയുക ) . ” ( അൽമനാർ 2004 നവംബർ , പേജ് 11 )

എം . എം . അക്ബർ മൗലവി രചിച്ച തൗഹീദിലേക്ക് സുന്നത്തിലേക്ക് എന്ന പുസ്തകം കാണുക ; 100 വൈരുദ്ധ്യങ്ങൾ

“ മനുഷ്യർക്ക് അല്ലാഹുവിനെ പരിചയപ്പെടുത്തുമ്പോൾ അവൻ സമീപസ്ഥനാണ് എന്നും കണ്ഠനാഡിയെക്കാൾ അടു ത്തവനാണ് എന്നും ഖുർആൻ പറയുന്നുണ്ട് . നിന്നോട് എന്റെ ദാസൻ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ ( അവർക്ക് ഏറ്റവും അടുത്തുള്ളവനാകുന്നു ( എന്നു പറയുക ) ( ഖുർആൻ 2 : 186 ) ( തൗഹീദിലേക്ക് സുന്നത്തിലേക്ക് , പേജ് 37 . ഐ . എസ് . എം . കേരള )

*ഒഹാബി പുരോഹിതർ മറുപടി പറയുമോ?*

- ( ചാദ്യം
1 : അല്ലാഹു ഏഴാനാകാശത്തിന് മുകളിൽ അർശിന്മേൽ ഇരിക്കുകയാണെന്നും അല്ലാഹു സൃഷ്ട്ടികളിൽ നിന്ന് അകന്നാണെന്നും ഒരേസമയം വിശ്വസിക്കാമെങ്ങനെ ? 2.അർശും ആകാശവും സൃഷ്ടിയല്ലെ ? 3'അല്ലാഹു സൃഷ്ടികളിൽ നിന്ന് അകന്നാണെന്ന് വിശ്വസിക്കാത്തവന്റെ പിരടി വെട്ടി അഴുക്കുചാലിൽ തള്ളണമെന്നും ഇതേ കുറിപ്പിൽ കാണുന്നു . അ പ്പോൾ ആദ്യം പിരടി വെട്ടി ചാലിൽ എറിയേണ്ടത് മൗലവിമാരെ തന്നെയല്ലേ ?
4'അവർ തന്നെയല്ലേ അല്ലാഹു അടുത്താണെന്നും സ്യഷ്ടിയായ അർശിൽ ഇരിക്കുന്നുവെന്നും പഠിപ്പിച്ചത് ?.

دلاءل أهل السنة
സംശയ നിവാരണ ഗ്രൂപ്പ്

https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക

Tuesday, November 26, 2019

*- *അല്ലാഹു ഇരുന്നു എന്ന് വിശ്വസിക്കരുത് വൈരുദ്ധ്യം 3

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=

  - *മുജാഹിന്റെ തിരഞ്ഞെടുത്ത വൈരുദ്ധ്യങ്ങൾ*

വൈരുദ്ധം '3

*- *അല്ലാഹു ഇരുന്നു എന്ന് വിശ്വസിക്കരുത് *

കെ . എൻ . എം .*
 പുറത്തിറക്കിയ അമാനി മൗലവിയുടെ ഖുർ ആൻ വിവരണത്തിൽ പഠിപ്പിക്കുന്നു : “ അർശിൽ അവൻ ആരോഹണം ചെയ്തുവെന്ന വാക്യ ത്തിന്റെ ബാഹ്യാർത്ഥത്തെ മാത്രം അടിസ്ഥാനമാക്കി അല്ലാഹു അർശിന്മേൽ ഇരിക്കുകയാണെന്നും മറ്റും ചില ആളുകൾ പറഞ്ഞിട്ടുള്ളത് സ്വീകാര്യമല്ല തന്നെ . അല്ലാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലും അവന്റെ ഗുണവിശേഷണങ്ങളെ നിരാ കരിക്കലുമാണത് . ” ( വി . ഖുർആൻ വിവരണം , കെ . എൻ . എം . പുറം 1102 )

 -* ഇരുന്നു എന്ന് വിശ്വസിക്കണം** അമാനി മൗലവി ഖുർആൻ പരിഭാഷയിൽ പഠിപ്പിച്ച കാര്യം വിവരക്കേടാണെന്നും അല്ലാഹു അർശിൽ ഇരിക്കുകയാണെന്ന് വിശ്വസിക്കണമെന്നുമാണ് ഉമർ മൗലവി പഠിപ്പിക്കുന്നത്* .

 “ സിംഹാസനത്തിൽ ( അല്ലാഹു ) ഇരുന്നു എന്നു പറയാൻ പാടില്ലെന്ന് ചിലർ പറയാറുണ്ട് . അതവരുടെ വിവരക്കേടാണ് . എന്തുകൊണ്ടെന്നാൽ ഇരുന്നു എന്ന് അല്ലാഹു പറഞ്ഞതാ . ണ് . ” ( ഫാതിഹയുടെ തീരത്ത് . പുറം 17 , കെ . എൻ . എം . )

കെ . എൻ . എം . പുറത്തിറക്കുന്ന വിചിന്തനം വാരികയിൽ ഇങ്ങനെ കാണാം . “ അല്ലാഹു ഇരുന്നു എന്നു പറഞ്ഞാൽ അങ്ങനെ വിശ്വസിക്കുകയല്ലാതെ സ്വന്തം യുക്തിക്കനുസരിച്ച് വ്യാഖ്യാനിക്കരുത് . ഇരുന്നിട്ടില്ലെന്ന് പറയാനും പാടില്ല . ” ( വി ചിന്തനം 2010 ഏപ്രിൽ 9 . പുറം 5 )

*ഒഹാബി പുരോഹിതർ മറുപടി പറയുമോ?*

 ചോദ്യം : 1=അല്ലാഹു അർശിൽ ഇരുന്നു എന്ന് പറയൽ അല്ലാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലാണ് എന്ന അമാനി മൗലവിയുടെ വിശ്വാസം പ്രകാരം ഉമർ മൗലവി മതത്തിന് പുറത്ത് . ഉമർ മൗലവിയുടെ അടുക്കൽ അമാനിയും മതത്തിന് പുറത്ത് മുജാഹിദുകളെ നിങ്ങൾ മതത്തിനകത്തോ? പുറത്തോ ? രണ്ടുപേരെയും നേതാക്കളായി പരിചയപ്പെടുത്തുന്ന നിങ്ങളുടെ കാര്യം നഷ്ടം തന്നെ

دلاءل أهل السنة
സംശയ നിവാരണ ഗ്രൂപ്പ്

https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...