Tuesday, July 23, 2019

ഖബർ കെട്ടിപ്പൊക്കൽ സൗദിയിലില്ലാത്തതിന്റെ കാരണം മൊയ്തു മൗലവി പറയട്ടെ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0



ഖബർ കെട്ടിപ്പൊക്കൽ സൗദിയിലില്ലാത്തതിന്റെ കാരണം മൊയ്തു മൗലവി പറയട്ടെ

മക്കയിലും മദീനയിലും കെട്ടിപ്പൊക്കിയ ഖബറുകളുണ്ടോ....?.... കേരളത്തിൽ മാത്രമേ ഖബർ കെട്ടിപ്പൊക്കലുള്ളൂ.... ഇത് ഇസ് ലാമികമാണെങ്കിൽ നബിയുടെ രാജ്യത്തല്ലേ കാണേണ്ടിയിരുന്നത്.... ഞാനിപ്പോൾ സൗദിയിലാണ് ,മക്കത്തോ മദീനത്തോ ഒരിടത്തും കേരളത്തിലെപ്പോലെ കെട്ടിപ്പൊക്കിയ ഖബറുകളില്ല...... തുടങ്ങിയ വഹാബികൾ വരട്ടു വാദങ്ങൾ - കഥയറിയാത്ത സാധാരണക്കാരെ തേടി അലയാൻ തുടങ്ങിയിട്ട് കാലം കുറേ ആയി.ഇത് കേട്ട് മുന്നും പിന്നും ചിന്തിക്കാതെ വഹാബിസത്തിലേക്കെടുത്തു ചാടി ,ആട് മേക്കാൻ പോയവരും നിരവധി...!.... നുണ പറയൽ മത്സരം നടത്തി റെക് സോണാ സോപ്പ് സമ്മാനം വാങ്ങിയ മൗലവിമാരുടെ വാക്കുകൾ മുഖവിലക്കെടുക്കരുതെന്ന- നേഴ്സറിക്കുട്ടികളുടെ അറിവ് പോലുമില്ലാത്തവർക്ക് യോജിച്ച സ്ഥലം വഹാബിസം തന്നെ!!!.......

കേരളത്തിലെ ബിദഈ സൈദ്ധാന്തികൻ മൊയ്തു മൗലവി തന്നെ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്. സൗദിയുടെ ഭരണം വഹാബികൾ പിടിച്ചെടുത്തതും മക്കയിലെയും മദീനയലെയുമുൾപ്പെടെയുള്ള മഖ്ബറകൾ മുഴുവൻ തട്ടി നിരത്തിയതും ,പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുമെന്ന് നബി തങ്ങൾ മുന്നറിയിപ്പ് നൽകിയ, വഹാബീ സ്ഥാപകൻ ഇബ്നു അബ്ദുൽ വഹാബിന്റെ നാടായ നജ്ദിൽ നിന്ന് ഇന്നത്തെ സൗദി രാജാക്കൻമാർ രംഗ പ്രവേശനം ചെയ്തതും മുത്തു നബിയുടെ മക്കയും മദീനയും ഉയർത്തിക്കാട്ടി വഹാബിസമാണിസ്ലാമെന്ന് സ്ഥാപിക്കാനുള്ള മൗലവിമാരുടെ ഹീന ശ്രമങ്ങളുമെല്ലാം

മൊയ്തു മൗലവിയിലൂടെ വളരെ വ്യക്തമായി വായിക്കാം.....!..... മൊയ്തു മൗലവി തന്നെ പറയട്ടെ------

....... '''രാജ്യങ്ങളെ നജ്ദ്കാർ ആക്രമിച്ചു.അവിടങ്ങളിലെ ധനങ്ങളും ഖജാനകളും രത്നങ്ങളുമെല്ലാം പിടിച്ചെടുത്ത്, അവ പട്ടാളക്കാരുടെ ഇടയിൽ വിതരണം ചെയ്തു. ഖബറുകളുടെ മേൽ പടുത്തുയർത്തിയിരുന്ന എടുപ്പുകൾ പൊളിച്ചു നീക്കി.

നജ്ദ് പട്ടാളക്കാർ ഇറാഖിൽ നിന്ന്‌ ഹിജാസിലേക്ക് നീങ്ങി.ഹിജ്റ 1217 ക്രിസ്താതാബ്ദം 1803 നജ്ദിലെ രാജകുമാരൻ സഊദ് ബിൻ അബ്ദുൽ അസീസ് നജ്ദ് പട്ടാളത്തിന്റെ നേതൃത്വം വഹിച്ച് കൊണ്ട് ഹറമിന്റെ സമീപം എത്തി.അക്കാലത്ത് മക്കയിലെ ശെരീഫ് ഗാലിബായിരുന്നു. എന്നാൽ ആ പേരിന് അയാൾ ഒരു വിധത്തിലും അർഹനായിരുന്നില്ല.ഭീരുവായ ഗാലിബ് മക്കയിൽ നിന്ന് തായിഫിലേക്കോടിപ്പോയി.അവിടെയും നിലനിൽക്കാൻ അയാൾക്ക് ധൈര്യമുണ്ടായില്ല. പിന്നെ തായിഫിൽ നിന്ന്‌ ജിദ്ധയിലെത്തി. തുർക്കി പട്ടാളത്തെ അഭയം പ്രാപിച്ചു.

ഹിജ്റ 1318 മുഹറം 8 ക്രിസ്താബ്ദം 1803 ഏപ്രിൽ 3ൽ ഇബ്നു അബ്ദുദുൽ അസീസ് വിജയഭേരി മുഴക്കിക്കൊണ്ട് പരിശുദ്ധ കഅബയിൽ പ്രവേശിച്ചു.

പരിപാവനമായ കഅബയിൽ ഉണ്ടായിരുന്ന വില പിടിച്ച എല്ലാ സാധനങ്ങളും രത്നങ്ങളും നാണ്യങ്ങളും അടക്കം ചെയ്ത ഭണ്ഡാരം അധീനപ്പെടുത്തി.അവ പട്ടാളക്കാർക്ക് വീതിച്ചു കൊടുത്തു.ഖബറുകളുടെ മേൽ തുർക്കികളും മറ്റും നിർമിച്ചിരുന്ന ഗോപുരങ്ങളും ഖുബ്ബകളും പൊളിച്ചു നീക്കി......... പിറ്റേ കൊല്ലം മദീനാ മുനവ്വറയും കൈവശപ്പെടുത്തി. അവിടെയും മക്കയിൽ ചെയ്ത പോലുള്ള പ്രവൃത്തികൾ ചെയ്തു.ഖബറുകളിലെ ഖുബ്ബ പൊളിച്ചത് വലിയ എതിർപ്പിനു കാരണമായി'''. [ഇന്ത്യൻ മുസ്ലിംകളും സ്വാതന്ത്രപ്രസ്ഥാനവും- മൊയ്തു മൗലവി]

N:B-മൊയ്തു മൗലവി സമസ്ത മുശാവറയിലെ അംഗമാണെന്ന് മൗലവിമാർ തട്ടി വിടാതിരുന്നാൽ മഹാഭാഗ്യം!!!
                   ✍ ഖുദ്സി
https://visionofahlussunna.blogspot.com/2018/05/blog-post_3.html
#മക്കാ #മുശ്രിക്കും #ലാത്ത #ഉസ്സ #മനാത്തയും #മുജായിദുകളും...!

🌷യഥാർത്ഥ വിശ്വാസികളെ മുശ്രിക്കാക്കാൻ വഹാബികൾ നടത്തുന്ന മറ്റൊരു ദുർന്യായമാണ് ലാത്ത ഉസ്സ മനാത്ത പോലുള്ളവരോട് മക്കാ മുശ്രിഖുകൾ ഇസ്തിഗാസ നടത്തി ,അത് കൊണ്ടാണ് അവർ മുശ്രിഖുകളായത് എന്ന് ....! എന്നാൽ യാഥാർത്ഥ്യം ഖുർ ആൻ തന്നെ പറയട്ടെ...!

أَفَرَأَيْتُمُ اللَّاتَ وَالْعُزَّىٰ
"ലാത്ത"നെയും "ഉസ്സ"യെയും സംബന്ധിച്ച് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? (Sura 53 : Aya 19)

وَمَنَاةَ الثَّالِثَةَ الْأُخْرَىٰ
കൂടാതെ മൂന്നാമതായുള്ള "മനാത്ത"നെക്കുറിച്ചും. (സന്താനമായി)  (Sura 53 : Aya 20)

أَلَكُمُ الذَّكَرُ وَلَهُ الْأُنثَىٰ
നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണും, ആണെന്നാണോ ?  (Sura 53 : Aya 21)

تِلْكَ إِذًا قِسْمَةٌ ضِيزَىٰ
എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെയാണ്".
(Sura 53 : Aya 22)
🔽
മേൽസൂക്തങ്ങളുടെ വിശദീകരണം ആധികരികമായ തഫ്സീർ ജാമിഉൽ ബയാൻ- ഇമാം ത്വബ് രി (റ) വിശദീകരിക്കുന്നു.

الْقَوْلُ فِي تَأْوِيلِ قَوْلِهِ تَعَالَى: {أَفَرَأَيْتُمُ اللَّاتَ وَالْعُزَّى وَمَنَاةَ الثَّالِثَةَ الْأُخْرَى أَلَكُمُ الذَّكَرُ وَلَهُ الْأُنْثَى تِلْكَ إِذًا قِسْمَةٌ ضِيزَى} [النجم: ٢٠]

يَقُولُ تَعَالَى ذِكْرُهُ: أَفَرَأَيْتُمْ أَيُّهَا الْمُشْرِكُونَ اللَّاتَ، وَهِيَ مِنَ اللَّهِ أُلْحِقَتْ فِيهِ التَّاءُ فَأُنِّثَتْ، كَمَا قِيلَ عَمْرٌو لِلذَّكَرٍ، وَلِلْأُنْثَى عَمْرَةُ؛ وَكَمَا قِيلَ لِلذَّكَرِ عَبَّاسٌ، ثُمَّ قِيلَ لِلْأُنْثَى عَبَّاسَةُ،

فَكَذَلِكَ سَمَّى الْمُشْرِكُونَ أَوْثَانَهُمْ بِأَسْمَاءِ اللَّهِ تَعَالَى ذِكْرُهُ، وَتَقَدَّسَتْ أَسْمَاؤُهُ، فَقَالُوا مِنَ اللَّهِ اللَّاتَ، وَمِنَ الْعَزِيزِ الْعُزَّى؛ وَزَعَمُوا أَنَّهُنَّ بَنَاتُ اللَّهِ، تَعَالَى اللَّهُ عَمَّا يَقُولُونَ وَافْتَرَوْا،
🔽
അല്ലാഹു പറയുന്നതിതാണ്: " ലാത്തയെക്കുറിച്ച് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? അള്ളാഹ്  എന്നതിൽ നിന്നുള്ളതാണത്. അള്ളാഹുവിലേക്ക് താഅ് എന്നക്ഷരം ചേർത്ത് അതിനെ സ്ത്രീലിംഗമാക്കിയതാണ്.

പുല്ലിംഗത്തിനു അംറ് എന്നും സ്ത്രീലിംഗത്തിന് അംറത് എന്നും പുല്ലിംഗത്തിന് അബ്ബാസ് എന്നും സ്ത്രീലിംഗത്തിന് അബ്ബാസത് എന്നും പറയുന്നത് പോലെ

. അപ്രകാരം മുശ്രിക്കുകൾ അവരുടെ വിഗ്രഹങ്ങൾക്ക് അല്ലാഹുവിന്റെ പരിശുദ്ധവും പവിത്രവുമായ നാമങ്ങൾ വെക്കുകയാണ് ചെയ്തത്. അങ്ങനെ 'അല്ലാ' എന്നതിൽ നിന്നെടുത്ത് 'അല്ലാത്ത്' എന്നും 'അസീസി'ൽ നിന്നെടുത്ത് 'ഉസ്സ' എന്നും അവർ വിളിക്കുന്നു. ഇതിനു ന്യായമായി അവർ അല്ലാഹുവിന്റെ പെണ്മക്കളാണെന്ന് അവർ വാദിക്കുകയും ചെയ്യുന്നു. അവർ നിർമ്മിച്ച് പറയുന്നതിനെതൊട്ട് അല്ലാഹു എത്രയോ പരിശുദ്ധനാണ്.
(ജാമിഉൽ ബയാൻ  - 22/522)
മേൽ സൂക്തവും വിശദീകരണവും വളരെ കൃത്യമായി മനസ്സിലാക്കാം,മക്കാ മുശ്രിഖുകളുടെ ലാത്ത ഉസ്സ മനാത്ത വാദം എങ്ങനെയായിരുന്നുവെന്ന് !!! ഇത്രയും കൃത്യമായി മറ്റൊരു വിശദീകരണം ആവശ്യമുണ്ടൊ ....?
മാത്രവുമല്ല ,മക്കാ മുശ്രിക്കുകളുടെ ആരാധ്യ വസ്തു അല്ലാഹു അല്ല.അവരതിന് അല്ലാഹു എന്ന് പേര് വെച്ചിരുന്നെങ്കിലും ശെരി.കാരണമവർ അല്ലാഹുവിനെ ശെരിക്ക് മനസിലാക്കിയിട്ടില്ല-എന്ന്  ഇമാം നവവി(റ)വും തറപ്പിച്ച് പറയുന്നു [ശറഹ് മുസ്ലിം1/331]
അവർ കാഫിറുകളും നബി ആരാധിക്കുന്ന അല്ലാഹുവിനെ ആരാധിക്കാത്തവരുമെന്ന് ഖുർആനും വ്യക്തമാക്കുന്നു...
എന്നിട്ടും ,#മുസ്ലിംകളെ #മുശ്രിക്കാക്കുക
 എന്ന ഒറ്റ ലക്ഷൃവുമായി മക്കാ മുശ്രിക്കുകൾക്ക് കട്ടസപ്പോർട്ട് കൊടുത്ത്,വിശ്വാസികളെന്ന ലേബലും കൊടുത്ത്- വഹാബികൾ കൂടെ നിർത്തുന്നു...എത്ര നാൾ...മരണം...ഖബർ...മഹ്ഷറ...!... പെട്ടുപോയ സാധാരണക്കാർ ചിന്തിക്കുക...!...സ്നേഹ പൂർവ്വം...
                      #ഫാതിമാ_റഷീദ്...

Monday, July 22, 2019

തൗഹീദിനെ നിർവചനം


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0



*തൗഹീദിനെ നിർവചനം*

മുഹമ്മദ് ( സ ) കൊണ്ടുവന്നതിൽ വിശ്വാസമുള്ളവരാണ് മുസ്ലിംകൾ ' അവിടുന്ന് കൊണ്ടുവന്നതിൽനിന്നും പ്രധാന പ്പെട്ട ഒന്നാണ് തൗഹീദ്' അതിൽ വിശ്വസിക്കാത്തവർ ഒരിക്കലും മുസ്ലിമാവുകയില്ല . താപ്പോൾ തൗഹീദ് എന്താണെന്ന് ശരിക്കും നാം ഗ്രഹിക്കേണ്ടതുണ്ട്

- അല്ലാഹു അല്ലാതെ മറ്റാരു ഇലാഹും ( ആരാധ്യൻ ) ഇല്ലെന്നുള്ള വിശ്വാ സത്തിന്നാണ് തൗഹീദ് എന്നു പറയുന്നത് . ഭാഷാർത്ഥത്തിൽ തൗഹീദിന് ഏകനാക്കുക എന്നർത്ഥം . അതായത് ഈ ലോകമത്രയും സൃഷ്ടിക്കുകയും സംരക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നതും ഏതൊരുപകാരത്തി ന്റെയും ഉപ്രദവതത്തിന്റെയും സാക്ഷാൽ ഉടമസ്ഥനും ആദ്യന്തരഹിതനും സർവൾക്തനും  അന്യാശ്രയം ഇല്ലാത്തവനുമായ അല്ലാഹു ഏകൻ മാത്രമാ ന്നെന്നും അതിന് മറ്റാരുടെയെങ്കിലും സഹായമോ സഹകരണമോ പങ്കാളി ത്തമോ പ്രേണയോ സമ്മർദമോ ഉണ്ടായിട്ടില്ലെന്നും അതിന്നു ആവശ്യമില്ലന്നും ഉണ്ടാവാൻ പാടില്ലെന്നും അവനല്ലാതെ ഈ ലോകത്തിനു മാറ്റാരു സഷ്ടാവില്ലെന്നും ഉണ്ടാകാൻ പാടില്ലെന്നും അത്കൊണ്ട് അവനെ മാത്രമേ ആരാധിക്കാവു മറ്റാരെയും ആരാധിച്ചുകൂടെന്നും ഉള്ള വിശ്വാസം മുഖേനെ അല്ലാഹുവിനെ ഏകനാക്കുക എന്നത് അതിന്റെ വിവക്ഷ . -

 അല്ലാഹുവിന്റെ ആസ്തിക്യം ഉറപ്പിച്ചു കൊണ്ടും മേൽ വിവരിച്ച തൗഹീദ് പ്രബോധനം ചെയ്തുകൊണ്ടുമാണ് കണക്കറ്റ പ്രവാചകന്മാർ ഇവി ടെ നിയുക്തരായത് . അവർ കൊണ്ടുവന്ന തൗഹീദിന്റെ നിർവ്വചനം എന്താ ണെന്ന് മഹാത്മാക്കളായ ഇമാമുകളുടെ വാക്കുകളിൽനിന്നും വിശുദ്ധ ഖുർ - അനിൽനിന്നും നമുക്ക് ഗ്രഹിക്കാവുന്നതാണ് .

അവയിൽനിന്നുതന്നെയാണ് ഗഹിക്കേണ്ടതും . ലാഇലാഹഇല്ലല്ലാഹു അല്ലാഹു അല്ലാതെ ഒരു ഇലാഹില്ല " എന്ന വാക്യമാണല്ലോ തൗഹീദിന്റെ അടിസ്ഥാനം
1=വിശ്രു ത പണ്ഡിതനായ അല്ലാമ ഇബ്നു ഹജറുൽ ഹൈതമി ( റ ) തന്റെ ' തുഹ്ഫയിൽ പറയുന്നത് കാണുക . '

وكان قول لا اله الا الله كلمة توحيد تحفة 1/8

അല്ലാഹു അല്ലാതെ ഒരു ഇലാഹില്ല എന്നത് തൗഹീദിന്റെ പദമായിരിക്കുന്നു . അല്ലാഹു അല്ലാതെ മറ്റു ഇലാഹാണെന്നു വിശ്വസിച്ചിരുന്ന മുശ്രരുക്കുകളെ ഖണ്ഡിച്ചുകൊണ്ടും തൗഹീദ് സ്ഥിരീകരിച്ചുകൊണ്ടും വിശുദ്ധ ഖുർആനിൽ നിരവധി ആയത്തുകൾ കാണാം'

ഹിജ്റക്കു മുമ്പിറങ്ങിയ ഖുർആനികവാക്യങ്ങളധികവും ഈ വസ്തുത സ്ഥാപിച്ചുകൊണ്ടായിരുന്നു' അവതീർണ്ണ മായിരുന്നത് '

ആ ആയത്തുകളിൽനിന്ന് യഥാർത്ഥ തൗഹീദിന്റെ നിർവ്വചനവും മനസ്സിലാക്കാവുന്നതാണ് . ചിലത് മാതം ഇവിടെ കുറിക്കാം .
2=

قل إنما هو إله واحد وانني بريء مما تشركون الانعام 19
“ പറയുക , നിശ്ചയം അവൻ ഏക ഇലാഹ മാത്രമാണ് . നാം നിങ്ങൾ പങ്ക് ചേർക്കുന്നതിനെതൊട്ട് ഞാൻ ഒഴിവായവനാണ് . "

ഈ ആയ ത്തിൽ നിന്ന് ശിർക്ക് എന്നാൽ ഇലാഹ് ഏകനല്ലെന്ന വിശ്വാസമാണെന്നും ഇലാഹ് ഏകനാണെന്ന വിശ്വാസമാണ് ശിർക്കിന്റെ വിപരീതമായ തൗഹീദ് എന്നും വ്യക്തമാകുന്നു .


3= വീണ്ടും ഖുർആൻ പറയുന്നത് കാണുക .


لا اله الا هو رب العرش العظيم
المؤمنون 116

- " മഹത്തായ അർശിന്റെ അധിപനായ അല്ലാഹു അല്ലാതെ മറ്റാരു ഇലാഹുമില്ല .
4_
ما لكم من اله غيره افلا تتقون= الانعام 32=
" അല്ലാഹു അല്ലാതെ നിങ്ങൾക്ക് ഒരു ഇലാഹും ഇല്ല . നിങ്ങൾ അവന് തഖ്വ ചെയ്യുന്നില്ലയോ ?

5-
والهنا والهكم اله  واحد. (العنكبوت 46)
നമ്മുടെയും നിങ്ങളു ടെയും ഇലാഹ് ഏകനാകുന്നു

6"

ഓ ജനങ്ങളെ അള്ളാഹു  നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങൾ സ്മരിക്കുക' ആകാശഭൂമികൾ നിന്ന് നിങ്ങൾക്ക് ഭക്ഷണം നൽകുന്ന അല്ലാഹു അല്ലാതെ മറ്റൊരു സ്രഷ്ടാവ് നിങ്ങൾക്കുണ്ടോ?
അവനല്ലാതെ ഒരു ഇലാഹും നിങ്ങൾക്കില്ല.

 അവനല്ലാതെ ഒരു ഇലാഹുമില്ല.(ഫാത്വിർ )

ഇലാഹ് ഏകനാണ് അവനാണി പ്രപഞ്ചത്തിന്റെ  
സ്രഷ്ടാവ്'
. ഉണ്ടെന്ന് വിശ്വസിക്കൽ ശിർക്കാണ് . എന്നത്ര  ഈ വാക്യങ്ങളുടെ ചുരുക്കം' ഇലാഹ് എകനാണെന്ന് അംഗീകരിക്കുന്നതിനാണല്ലോ തൗഹീദ് എന്ന് പറയുന്നത് '

. ആ തൗഹീദിന്റെ വചനം " ലാലാം ഇല്ലല്ലാഹു ' എന്നതാണെന്നും ഈ ആയത്തുകൾ വ്യക്തമാക്കുന്നു .

ഇത് താന്നാണ്

وكان لا اله الا الله كلمة توحيد تحفة

" ലാഇലാഹഇലലാഹ് എന്നത് തൗഹീദിന്റെ വചനമായിരിക്കുന്നു എന്ന് ഇബ്നു ഹജർ ( റ ) പറഞ്ഞതിന്റെ അർത്ഥവും .
അപ്പോൾ അല്ലാഹു അല്ലാത്ത ഇലാഹില്ലെന്ന് വിശ്വസിക്കലാണ് തൗഹീദിന്റെ നിർവചനമെന്ന് മനസ്സിലായി . -

പൂർവിക പണ്ഡിതന്മാർ വിവധ രൂപത്തിൽ തൗഹീദിന് നിർവ്വചനം നൽകിയിട്ടുണ്ടെങ്കിലും അതിന്റെയെല്ലാം ആശയം നാം വിവരിച്ചത് തന്നെ യാണ് .

ഉദാഹരണമായി അല്ലാഹു അവന്റെ സത്തയി ( ذات ) ലും ഗുണത്തി ( صفة) ലൂം പ്രവ്യത്തികളി (افعال)  ) ലും എകനാണ് . അവന്റെ സത്ത പോലെ ഒരു സത്തയില്ല . അവന്റെ ഗുണങ്ങൾ പോലെ മറ്റു ഗുണങ്ങളിലല്ല 'അവന്റെ പ്രവർത്തികൾ പോലെ വേറെ പ്രവ്യത്തികളില്ല . എന്നിങ്ങനെ വിശ്വസിക്കലാണ് തൗഹീദന്ന് പണ്ഡിതരിൽ ചിലർ പറഞ്ഞിട്ടുണ്ട് .

എന്നാൽ ന അഭിപ്രായം മുമ്പ് നാം പറഞ്ഞത് വിശദീകരണത്തോട് എതിരാണെന്ന് വരുന്നില്ല . കാരണം അല്ലാഹുവിന്റെ സത്ത പോലെ മറ്റൊരു സത്തയുണ്ടെന്ന് വിശ്വസിക്കൽ മാറ്റാരു ഇലാഹിൽ വിശ്വസിക്കലാണ് . അപ്രകാരം അല്ലാഹു വിന്റെ ഗുണങ്ങളെപ്പോലെ ഗുണങ്ങളുള്ളവരുണ്ടെന്നാ അവന്റെ പ്രവർത്തി കാളപോലെ പ്രവ്യത്തികളുളളവരുണ്ടെന്നോ വിശ്വസിക്കൽ അല്ലാഹുവിനെ കൂടാതെ മറ്റു ഇലാഹുകളെ അംഗീകരിക്കലാവും അങ്ങനെ ഇലാഹുകളില്ലെന്ന് വിശ്വസിക്കലാണ് തൗഹീദ് .

- എന്നാൽ ഇവരിൽ അവനെപ്പോലെയുള്ളവരില്ലെന്നും അവന് സമൻമാരില്ലെന്നും പറഞ്ഞതിന്റെ വിവക്ഷ എന്താണെന്ന് മനസ്സിലാക്കണ്ടതുണ്ട് .

അല്ലാഹു അവന്റെ സത്തയിലും ഗുണത്തിലും പ്രവൃത്തിയിലും ഏകനാണ ന്നാണല്ലോ പറഞ്ഞത് . അപ്പോൾ മറ്റുള്ളവരുടെയും അവസ്ഥ ഇതുതന്നെയല്ലേ എന്ന ഒരു സംശയമുണ്ടാകാം , കാരണം ഒരു വ്യക്തിയെ തന്നെ പരിശോധിച്ചാൽ അവന്റെ ദേഹം പോലെ ദേഹമുള്ള മറ്റൊരുത്തനോ അവന്റെ ഗുണവും അവന്റെ പ്രവൃത്തിയും പോലെ ഗുണവും പ്രവ്യത്തിയുമുള്ള വേറെ യൊരു വ്യക്തിയോ ഉണ്ടാകില്ല . എന്നിരിക്കേ ഇവയിൽ അല്ലാഹു ഏകനാ ണെന്ന് പറഞ്ഞതിന്റെ അർത്ഥമെന്ത് ? അതുപോലെ അസ്തിത്വം , കഴിവ് , അറിവ് , കേൾവി , കാഴ്ച തുടങ്ങിയ ഗുണങ്ങളുള്ളവനാണ് അല്ലാഹു എന്നു പറയുകയുണ്ടായി ഗുണങ്ങളൊക്കെ മനുഷ്യരിലും ഉണ്ടുതാനും ' പിന്നെ അല്ലാഹുവിന് സമൻമാരെ ഇല്ലെന്ന് പറയുന്നതിന്റെ താല്പര്യം എന്ത് '?

 - ഈ ചോദ്യത്തിനും സംശയത്തിനും  മറുപടി നമുക്ക് ചിന്തിക്കാം ഇവിടെ. എണ്ണി പറഞ്ഞ കാര്യങ്ങൾ അല്ലാഹു അല്ലാത്തവർക്കും ഉണ്ട് .

എന്നാണല്ലോ പ്രശനം '
 എന്നാൽ അല്ലാഹുവിന്റെ അസ്തിത്വം മറ്റൊന്നിൽ നിന്ന് ലഭിച്ചതല്ല. അവൻ സ്വയം അസ്ഥിത്വം ഉള്ളവനും  അസ്ഥിത്വം ഉണ്ടായിരിക്കൽ നിർബന്ധമായവനുമാണ് '

. അല്ലാഹു അനാധ്യനാണ് ന ഇല്ലായ്മ എന്നൊരവസ്ഥ അവന് മുൻ  കടന്നിട്ടില്ലതന്നെ. ഇത്കൊണ്ട് തന്നെ അവന് അസ്തിത്വം നൽകാൻ അവന്ന് മറ്റൊരാൾ വേണ്ടതുമില്ല . അവന്റെ കഴിവ് അറിവ് തുടങ്ങിയ ഗുണങ്ങൾ മറ്റൊരാൾ നൽകിയതല്ല . അവയെല്ലാം അനാദ്യവും അനന്ത്യവുമാണ് '

എന്നാൽ മനുഷ്യൻറെ അവസ്ഥ ഇങ്ങനെയാണോ ഒരിക്കലുമല്ല  അവൻ സ്വയം അസ്ഥിത്വം ഇല്ലാത്തവനും അസ്ഥിത്വം ഉണ്ടായിരിക്കൽ നിർബന്ധം ഇല്ലാത്തവനുമാണ് '
 അവന്റെ കഴിവും അറിവും മറ്റൊരാളിൽ നിന്നും ( അല്ലാഹു വിൽ ) നിന്ന് ലഭിച്ചതാണ് . ഇവയുടെ യഥാർഥ ഉടമസ്ഥൻ ആ  മഷ്യനല്ല


അവർക്ക് നൽകപ്പെട്ട കഴിവുകൊണ്ട് അല്ലാഹു ഉദ്ദേശിക്കാതെ ഒരു സഹായവും  ഒരു ഉപദ്രവവും ഒരു സുബാർശ യും ചെയ്യാൻ അവർക്ക് സാധ്യവുമല്ല '

അപ്പോൾ അല്ലാഹു അവന്റെ ഗുണത്തിലും പ്രവ്യത്തിയിലൂം ഏകനാണെന്ന് പറയുന്നതിന്റെ വിവക്ഷ അതിൽ അവൻ മറ്റൊന്നിലേക്ക്   ആവശ്യമില്ലാത്തവൻ എന്നാണ് '
അല്ലാഹു ഒഴികെയുള്ളതെല്ലാം ഇതിൽ മറ്റൊന്നിലേക്ക് ആവ ശ്യമുള്ളതുമത്ര:

ഇതിൽ അമ്പിയാക്കളോ ഔലിയാക്കളോ  ആരും തന്നെ വ്യത്യാസമില്ല . അവർക്കൊന്നും സ്വയമസ്തിത്വമില്ല
. എല്ലാം അല്ലാഹുവിൽ നിന്ന് ലഭിച്ചത് തന്നെ . അല്ലാഹു നൽകിയ കഴിവുകൾ അവനുദ്ദേശിച്ചാൽ ഏവസരത്തിലും ഇല്ലാതാവുകയും  ചെയ്യും .

അവൻറെ ഉദ്ദേശത്തോടെ യും  അനുവാദത്തോടെയുംകൂടെ കൂടിയല്ലാതെ  മറ്റാർക്കും യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുന്നതുമല്ല.

പണ്ഡിതന്മാർ ഇക്കാര്യം വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

സഅദ് തഫ്താസാനി ( റ ) ഉദ്ധരിക്കുന്ന്നു-

فلو اثبتنا العلم صفة الله لكان موجودا صفة ولدينا وواجب الوجود دائما  الاول الي الابد ولا يماثله علم خلق بوجه منا الوجوه (شرح العقاءد 68)

ആല്ലാഹുവിന് അറിവുണ്ടെന്ന് പറയുമ്പോൾ അത്  അസ്തിത്വമുള്ളതും അനാദ്യമായതും
അസ്ഥിത്വം നിർബന്ധമായതും അനാദ്യവും അനന്തമായതുമാണ് '
സ്യഷ്ടികളുടെ അറിവിനോട് അത് ഒരു വിധേനയും സാദ്യശ്യമാവുകയില്ല "

ഇമാം തഫ്താസാനിയിൽ നിന്നുള്ള  ഈ ഉദ്ധരണി മേൽ സൂചിപ്പിച്ച സംശയത്തിന് നാം കൊടുത്ത മറുപടിക്കു ഉപോൽബലകമാണ് ' ഇത് തന്നെയാണ് തല്ലാഹു ഏകനാണെന്നതിനെ വിവരിച്ചു അതിനു വശതീകരണമായി അവൻ നിരാശ്രയനാണെന്ന്
സൂറത്തുൽ ഇഖ് ലാസിൽ  വ്യക്തമാക്കിയത് .

قل هو الله أحد الله الصمد
നബിയേ , തങ്ങൾ പറയുക , അവൻ ( ദാത്തിലും സിഫാ തിലും പ്രവർത്തിയിലും )  അല്ലാഹു ഏകനാണ്

( അതായത്  ) അല്ലാഹു മറ്റാരുടെയും ആശയമില്ലാത്തവനാകുന്നു .

അപ്പോൾ അല്ലാഹു നിരാശ്രയനും  മറ്റൊന്നിന്റെ
സഹായമോ ആശ്രയമോ ആവശ്യമില്ലാത്തവനായതുകൊണ്ടാണ് മറ്റുള്ള വരിൽ നിന്നും അവൻ വ്യത്യസ്തമായിരിക്കുന്നതെന്നും ആ വാക്യം  വ്യക്തമാക്കുന്നു '

 . അല്ലാവുവിന്റെ അറിവും ഉദ്ദേശ്യവും അനുമതിയും കൂടാതെ മറ്റാർക്കും ഭൗതികമോ അഭൗതികമോ   സാധാരണമോ , അസാധാരണ മൊ ആയ യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുന്നതല്ല '

മറ്റൊരു ശക്തിക്കും അവൻറെ മേൽ ആക്രമണം നടത്താനോ സമ്മർദ്ദം ചെലുത്താൻ ഓ സാധ്യമല്ല യാതൊന്നിനും അവൻ കഴിവുകൾ വിട്ടുകൊടുക്കുകയോ അഡ്വാൻസായി തീരെഴുതി കൊടുക്കുകയോ ചെയ്തിട്ടുമില്ല.

 . ഇതാണ് അല്ലാഹുവിനു മാത്ര മാണ് സ്വയം അസ്ഥിത്വവും  കഴിവുകളും ഉള്ളതെന്നും സൃഷ്ടികൾക്ക് അതില്ലെ ന്നും പറയുന്നതിന്റെ വിവക്ഷ'

അതുകൊണ്ട് അല്ലാഹുവിനെമാത്രമെ ആരാധിക്കാവു' മറ്റാരെയും  ആരാധിച്ച് കൂടാ , ഇത് തന്നെയാണ് തൗഹീദിന്റെ വിവക്ഷയും

ഇവ്വിഷയകമായ ഉദ്ധരണികൾ ഇനിയും ലഭിക്കുന്നതാണ്

.  അബ്ദുൽ ഹകീം ( റ ) പറയുന്നു .

التوحيد عدم اعتقاد  الشركة في وجوب الوجود على ما قال الشارح في شرح المقاصد من ان التوحيد هو اعتقاد عدم الشركة في الالوهية وخواصها واراد
بالالوهية وجوب الوجود ويخواصها

الأمور المتفرعة عليه من كونه خالفت للاجسام مدبرا للعالم مستحقا للعبادة عبد الحكيم  - 16 )

നിർബന്ധത്തിൽ അല്ലാഹുവിന് പങ്കാളിയിൽ നിന്ന് വിശ്വസിക്കലാണ് തൗഹീദ് ഇതുതന്നെയാണ്
സഅദ് ദീൻ ത്തഫ്താസാനി ശറഹുൽ മഖാ സ്വിദിൽ പറഞ്ഞതും ' അദ്ദേഹം പറഞ്ഞത്
അത് ഉലൂഹിയ്യത്തിലും  അതിൻറെ പ്രത്യേകതയിലും പങ്കാളി ഇല്ലെന്ന് വിശ്വസിക്കലാണ് '

തൗഹീദ് ഉലൂഹിയ്യത്ത്
കൊണ്ടുള്ള വിവക്ഷ നിർബന്ധിസ്തിത്വമാണ് '
ഉലൂഹിയ്യത്ത് ന്റെ പ്രത്തേകത
കൊണ്ടുള്ള വിവക്ഷ
ആരാധനക്കർഹൻ ആയിരിക്കുക പ്രപഞ്ചത്തിന്റെ നിയന്താവായിരിക്കുക ശരീരങ്ങളുടെ സൃഷ്ടാവായിരിക്കുക എന്നിവയാണ് ('അബദുൽ ഹകീം 66)


അബ്ദുൽ ഹകീം ( റ ) പറയുന്നു .

المراد وحدته في صفة الوجوب وما يتفرغ  عليه من استحقاق العبادة وخلق العالم وتدبيره لا في ذاته ردا على الكفار الذين اعتقدوا اشتراك معبوداتهم له تعالى في الأمور المذكورة ( عبد الحكيم ص :66




 നിർബന്ധാസ്തിത്വത്തിലും അതിൽനിന്നുത്ഭവിക്കുന്ന പ്രപഞ്ചനിയന്ത്രണം സൃഷടിക്കൽ  ആരാധനക്കർഹനായിരിക്കൽ എന്നിവയിൽ തങ്ങളുടെ ആരാധ്യർക്ക് പങ്കുണ്ടെന്ന് വിശ്വസിച്ചിരുന്ന സത്യനിഷേധികളായ അറേ ബ്യൻ മരിക്കുകളെ ഖണ്ഡിച്ചുകൊണ്ട് തത്വിഷയത്തിൽ ഏകനായിരി ക്കുക എന്നതാണദ്ദേശ്യം ( അബ്ദുൽ ഹകീം12 )


അപ്പോൾ അറേബ്യൻ മുൾ രിക്കുകൾ അവരുടെ  ദൈവങ്ങളെ പ്രബഞ്ചനിയന്ത്രണം , അല്ലാഹുവിന്റെ ഉദ്ധേശമില്ലാതെതന്നെ ഉപകാരോപദ്രവങ്ങൾ സൃഷ്ടിക്കുക , ആരാധനക്കർഹനായിരിക്കുക എന്നീ ഗുണങ്ങളുള്ളവരാണെന്ന് വിശ്വസിച്ചിരുന്നുവന്ന് വ്യക്തമായി '


ഹസൻ ജിൽബി ( റ )
പറയുന്നു

ان التوحيد يطلق بالاشتراك على معان من جملتها اعتقاد الوحدانية اي عدم مشاركة الغير له في الألوهية وهذا هو المقصود ههنا والمشاركة فيها تستلزم الاشتراك في الوجوب الذي هو معدن كل كمال ومبعد كل نقصان ( حاشية حسن جليبي على شرح السيد الشريف للمواقف
. . . - തൗഹീദ് പല അർത്ഥത്തിൽ പ്രയോഗിക്കുമെങ്കിലും അല്ലാഹുവിന്റെ ' ഉലൂഹിയത്തി ൽ മറ്റാരും പങ്കില്ലെന്ന വിശ്വാസമാണ് ഇവിടെ തൗഹീദ്കൊണ്ടുള്ള വിവക്ഷ . ' ഉലൂഹിയത്തിൽ പങ്കുണ്ടാവൽ നിർബന്ധാസ്തിത്വത്തിൽ പങ്കുണ്ടാവുന്നതിനെ നിർബന്ധമാക്കും ( ഹാശിയശർഹുൽ മവാഖിഫ് )


- ചുരുക്കത്തിൽ ഹിന്ദുമതത്തിലും ജൂത ക്രൈസ്തവ  മതങ്ങളിലുമുള്ള ശിർക്ക് സ്യഷ്ടികളിൽ ദൈവാംശമുണ്ടെന്നതാണ് ( ഇത് വഴിയെ വിവരിക്കു ന്നുണ്ട് ) ഈ ശിർക്ക് തന്നെയായിരുന്നു അംറേബ്യൻ മുശ്രിക്കുകളിലുമു ണ്ടായിരുന്നത് .

ഈ ദൈവാംശമുള്ള ദൈവപ്രതിമാർ അല്ലാഹുവിലേക്ക് പ്പിക്കുമെന്നും അല്ലാഹുവിന്റെ അനുവാദം കൂടാതെതന്നെ ശുപാർശചെയ്തു . അവകാശങ്ങൾ പിടിച്ചുപറിച്ചു തങ്ങൾക്ക് വാങ്ങിക്കൊടുക്കുമെന്നുമാണ് അറബ്യൻ മുർരിക്കുകൾ വാദിച്ചിരുന്നത് അല്ലാഹു വിലേക്കു അടുപ്പിമെന്നുള്ള വാദം ഇന്നുള്ള മുശ്രിക്കുകളിലും  കാണാവുന്നതാണ് '

ദൈവാംശമുള്ള ദൈവപുത്രിമാരിൽ ഒരു വിധത്തിൽ നിർബ്ബന്ധിസ്തിത്വം ( വുജൂബിൽ വുജൂദ്)

ഉണ്ടന്നും അത് കൊണ്ട് അവർ ആരാധനയ്ക്കർഹരാണെന്നു മാണ് ' മുശ്രിക്കുകൾ വാദിക്കുന്നത് 'ഇത് ഇന്നുള്ള മുശ്രിരിക്കുകളുടെ ഗ്രന്ഥങ്ങൾ വായിച്ചാലും
ഗ്രഹിക്കാവുന്നതാണ് '

അല്ലാഹുവിന്റെ പ്രത്യക ഗുണങ്ങൾ വിവരിച്ചു കൊണ്ട് ഇമാം ബൈളാവി  റ പറയുന്നു .
كوجوب الوجود والقدرة الذاتية البيضاوي ص ۱۹۹ - ۵ )

“ നിർബ്ബന്ധാസിതിത്വവും സ്വയം കഴിവും അല്ലാഹുവിന്റെ പ്രത്യകം ഗുണങ്ങളാണ്  " ( ബൈളാവി 5 - 199 )


അബു സുഊദ്  റ

“ സ്വഷ്ടികളെല്ലാം തന്നിലേക്കു ആവശ്യമായവനായിരിക്കുക . മറ്റുള്ളവയിൽ നിന്നല്ലാം സ്വയം ഐശ്വര്യമുള്ളവനായിരിക്കുക എന്നതാണ് ' സമദിയ്യത്തിന്റെ വിവക്ഷ . " ( തഫ്സീർ അബു സഊദ് )


അപ്പോൾ നിർബന്ധാസ്തിത്വം , സ്വയംകഴിവ് , സ്വയം ഐശ്വര്യം എന്നിവയാണ് അല്ലാഹുവിന്റെ പ്രത്യകത ഇത്തരം ഗുണങ്ങൾ അല്ലാഹു അല്ലാത്തവർക്കുമുണ്ടെന്നു വിശ്വസിച്ചാണ് തവർ ആരാധ്യരാകുന്നത്

ഇമാം റാസി പറയുന്നു .

اعني بالتوحيد المطلق أن يعلم أن مدير العالم واحد وواحد وأن يعلم أيضا أن العبد غير مستقل بافعال نفسه ( رازي ص - ۷۷ - ۱ )
 പൊതുവെ തൗഹീദുകൊണ്ടുള്ള വിവക്ഷ പ്രപഞ്ചനിയന്താവ് എക നാണെന്നും ദാസൻ അവന്റെ പ്രവർത്തനങ്ങളിൽപോലും സിയം പര്യാപന ല്ലെന്നും അറിയലാണ് . ( റാസി . വാ . 1 + 11 ) |

റാസിയുടെ ഈ പ്രസ്താവനയിൽ നിന്നും ജീവിച്ചിരിക്കുന്ന സ്യഷ്ടി കൾതന്ന അവരുടെ പ്രവർത്തനങ്ങളിൽ സ്വയം പര്യാപ്തരാ ണെന്ന വഹാബി വാദം തൗഹീദിന് വിപരീതമായിട്ടുള്ളതാണെന്ന് സുതരാം വ്യക മാകുന്നതാണ് .

- അല്ലാഹുവിനു പുറമെ ധാരാളം ദൈവങ്ങളെ സങ്കൽപ്പിക്കുകയും അവ ദൈവപുതിമാരാണെന്നും ആരാധനക്കർഹരാണെന്നും ജൽപിക്കുകയും ആജീവനാന്തം അവരെ ആരാധിക്കുകയും ചെയ്ത് അറേബ്യൻ മൂരിക്കു കൾക്ക് ഏതൊരുപകാരത്തിന്റെയും ഉപദ്രവത്തിന്റെയും സാക്ഷാൽ ഉടമസ്ഥൻ അല്ലാഹുവാണെന്നും അതുകൊണ്ട് അവൻ മാത്രമെ ആരാധനക്ക് അർഹനു എന്നുമുള്ള തൗഹീദുണ്ടായിരുന്നു എന്ന് ഈ വർഗ്ഗമല്ലാതെ മറ്റാരും പറയുകയില്ല .

അവലംബം
തൗഹീദ് ഒരു സമഗ്ര പഠനം
നെല്ലികുത്ത് ഉസ്താദ്

എഴുത്ത്
അസ്ലം സഖാഫി
പരപ്പനങ്ങാടി

https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

തൗഹീദ്‌ ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

തൗഹീദ് ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക

ഇസ്തി ശ്ഫാഉ ലോക പണ്ഡിതർ

اللهഅഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,

നബി സ്വ യോട് വഫാതിന്ന് ശേഷം ഖബർ സിയാറത്ത് ചെയ്യുന്നവൻ സുബാർശ തേടണം ലോക പണ്ടിതന്മാർ

ഇമാം നവവി റ
ثم يرجع إلى موقفه الأول قبالة وجه رسول الله
صلى الله عليه وآله وسلم ويتوسل به في حق نفسه ويستشفع به إلى ربه سبحانه وتعالى ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : كنت........

നബി(സ)ക്കും സ്വിദ്ദീഖ്(റ) വിനും ഉമര്(റ) വിനും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്നു സ്വന്തം കാര്യത്തിൽ നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ രക്ഷിതാവിനോട്‌ ശുപാർശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം. ഇമാം മാവർദി(റ) (ഹി:364-450) യും ഖാസീ അബൂത്ത്വയ്യിബും(റ) (ഹി: 348-450) നമ്മുടെ മറ്റു അസ്വഹാബും നല്ലതായി കണ്ടുകൊണ്ട്‌ ഉത്ബി(റ) യിൽ നിന്നു ഉദ്ദരിക്കപ്പെടുന്ന വാചകം തന്നെ പറയുന്നതാണ് കൂടുതൽ നല്ലത്..........(ശർഹുൽ മുഹദ്ദബ്: 8/274)

ഇതേ കാര്യം അങ്ങീകരിച്ച പണ്ഡിതന്മാർ താഴെ നൽകുന്നു.

ഇവരല്ലാം ശിർക്ക് പഠിപ്പിച്ചവരും സമ്മദിച്ചവരുമാന്നോ

*(01) - ഇബ്നുസ്സ്വബാഗ് (റ)*

ശാഫിഈ പണ്ടിതൻ - (ജനനം ഹിജ്റ -400 , വഫാത്ത് ഹിജ്റ -477)
ഗ്രന്ഥം -  കിതാബുശ്ശാമിൽ

الشيخ أبو نصر بن الصباغ -  (400 - 477)

الإمام ، العلامة ، شيخ الشافعية أبو نصر ، عبد السيد بن محمد بن عبد الواحد بن أحمد بن جعفر البغدادي ، الفقيه المعروف بابن الصباغ ، مصنف كتاب " الشامل " ، وكتاب " الكامل " ، وكتاب " تذكرة العالم والطريق السالم " .
مولده سنة أربعمائة .
توفي الشيخ أبو نصر في يوم الثلاثاء ، ثالث عشر جمادى الأولى سنة سبع وسبعين وأربعمائة ودفن من الغد بداره بدرب السلولي .

ഇബ്നു സ്വബാഗ് (റ) വിന്റെ പ്രസ്തുത ഗ്രന്ഥത്തിൽ നിന്നാണ് ഇബ്നു കസീർ (റ) സ്വന്തം തഫ്സീറിൽ ഉതുബി (റ) വിൽ നിന്ന് ഉദ്ധരിക്കുന്നത്

*(02) - ഇമാം മാവർദ്ധി (റ)*

ശാഫിഈ പണ്ഡിതൻ , വഫാത്ത് - ഹിജ്റ - 450

കിതാബ് - 01 - ഹാവിൽ കബീർ - പേജ് നമ്പർ- 4/215

കിതാബ് - 02 - അഹ്കാമി സുൽത്വാനിയ - പേജ് നമ്പർ -  1/174

(01) - الكتاب:الحاوي الكبير في فقه مذهب الإمام الشافعي وهو شرح مختصر المزني

(02) - الكتاب:الأحكام السلطانية

المؤلف:أبو الحسن علي بن محمد بن محمد بن حبيب البصري البغدادي، الشهير بالماوردي (المتوفى: ٤٥٠هـ)

*(03) - ഇമാം യഹ്യ ബിൻ അംറാനി (റ)*

 - വഫാത്ത് (ഹിജ്റ - 558)
കിതാബ് - അൽ ബയാൻ ഫീ മദ് ഹബി ഇമാം ശാഫി ഈ (റ) - പേജ് നമ്പർ -  4/379

الكتاب:البيان في مذهب الإمام الشافعي

المؤلف:أبو الحسين يحيى بن أبي الخير بن سالم العمراني اليمني الشافعي (المتوفى: ٥٥٨هـ)

*(04) - ഇബ്നു അസാകിർ (റ)*

വഫാത്ത് - (ഹിജ്റ 571)

കിതാബ് - മത്ന് ഹദീസ് ഗ്രന്ഥമായ മുഹ്ജം ഇബ്നു അസാകിർ  - പേജ് നമ്പർ - 1/599 ഹദീസ് - 738

الكتاب:معجم الشيوخ المؤلف:ثقة الدين، أبو القاسم علي بن الحسن بن هبة الله المعروف بابن عساكر (المتوفى: ٥٧١هـ)

*(05) - ഇമാം  അബ്ദുല്ലാഹിബ്നു അഹ്മദ്ബ്നു മുഹമ്മദ്ബ്നു ഖുദാമ (റ)*

 - ഹംബലീ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 620)

കിതാബ് - മുഗ്നീ ഇബ്നു ഖുദാമ - പേജ് നമ്പർ  3/478

(01) - الكتاب:المغني لابن قدامة

المؤلف:أبو محمد موفق الدين عبد الله بن أحمد بن محمد بن قدامة الجماعيلي المقدسي ثم الدمشقي الحنبلي، الشهير بابن قدامة المقدسي (المتوفى: ٦٢٠هـ)

*(06) - ഇമാം (അബുൽ ഫറജ്) അബ്ദു റഹ്മാനുബ്നു ഖുദാമ (റ)*

- വഫാത്ത് (ഹിജ്റ - 682)
കിതാബ് - ഷറഹുൽ കബീർ അലാ മത്നിൽ മുഖ്നിഹ് - പേജ് നമ്പർ - 3/494

الكتاب:الشرح الكبير على متن المقنع

المؤلف:عبد الرحمن بن محمد بن أحمد بن قدامة المقدسي الجماعيلي الحنبلي، أبو الفرج، شمس الدين (المتوفى: ٦٨٢هـ)

*(07) - ഇമാം നവവി (റ)*

- രണ്ടാം ശാഫിഈ എന്ന പേരിൽ അറിയപ്പെടുന്നു. വഫാത്ത് - ( ഹിജ്റ - 676)

- കിതാബ് - 01 - ഷറഹ് മുഹദ്ദബ് - പേജ് നമ്പർ -  8/274
(01) - الكتاب:المجموع شرح المهذب

കിതാബ് - 02 - അദ്കാർ - പേജ് നമ്പർ - 1/335

(02) - الكتاب:الأذكار النووية.
കിതാബ് - 03 - ഈളാഹ് - പേജ് നമ്പർ - 1/454

المؤلف:أبو زكريا محيي الدين يحيى بن شرف النووي (المتوفى: ٦٧٦هـ)
>>مَا حَكَاهُ الْمَاوَرْدِيُّ وَالْقَاضِي أَبُو الطَّيِّبِ وَسَائِرُ أَصْحَابِنَا عَنْ الْعُتْبِيِّ مُسْتَحْسِنِينَ لَهُ<<

""നബി (സ്വ) യുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ""

""""ഇമാം മാവർദ്ധി (റ) , ഖാളീ അബുത്വയ്യിബ് (റ) , നമ്മുടെ മറ്റ് അസ്വ് ഹാബുമാരൊക്കെ വളരെ നല്ലതായി കണ്ട് കൊണ്ട്   ഉതുബി (റ) വിൽ നിന്നുദ്ധരിക്കുന്ന വാചകം‌ തന്നെ പറയുന്നതാണ് കൂടുതൽ നല്ലത്"""""""

*(08) - ഇമാം ഷിഹാബുദ്ദീൻ അഹ്മദ്ബ്നു ഇദ്രീസുൽ  ഖറാഫീ*
വഫാത്ത് (ഹിജ്റ - 684)
കിതാബ് - അദഖീറ - പേജ് നമ്പർ - 3/375
الكتاب:الذخيرة

المؤلف:أبو العباس شهاب الدين أحمد بن إدريس بن عبد الرحمن المالكي الشهير بالقرافي (المتوفى: ٦٨٤هـ)

*(09) - ഇബ്നുൽ മുഞ്ചീ (റ)*

ഹമ്പലീ ഫിഖ്ഹീ പണ്ഡിതൻ - (ജനനം ഹിജ്റ 631, വഫാത്ത് ഹിജ്റ 695)
കിതാബ് - അൽ മുംതിഹ് ഫീ ഷറഇൽ മുഖ്നിഹ് - പേജ് നമ്പർ - 2/214
الممتع في شرح المقنع
زين الدين المنجى بن عثمان بن أسعد ابن المنجى
التنوخي الحنبلي
(٦٣١ - ٦٩٥ هـ)

*(10) - ഇമാം ഇബ്നുൽ ഹാജ് (റ)*

- (മാലികി ഫിഖ്ഹീ പണ്ടിതൻ) വഫാത്ത് - (737)
കിതാബ് - അൽ മദ്ഖൽ -  പേജ് നമ്പർ - 3/228

الكتاب:المدخل المؤلف:أبو عبد الله محمد بن محمد بن محمد العبدري الفاسي المالكي الشهير بابن الحاج (المتوفى: ٧٣٧هـ)

*(11) - ഇമാം സുബുകീ (റ)*

ശാഫിഈ പണ്ഡിതൻ - ( ജനനം ഹിജ്റ - 683 വഫാത്ത് (ഹിജ്റ - 756)
കിതാബ് - ഷിഫാഉസ്സഖാം - പേജ് നമ്പർ - 65-66
الإمام المجتهد شيخ الإسلام تقي الدين السبكي  (المتوفى: ٧٧١هـ)

الكتاب: شفاء السقام

*(12) - ഇമാം ഇസ്സുദ്ദീൻ ഇബ്നു ജമാഅ (റ)*

(ജനനം - 694 , വഫാത്ത് - 767)
കിതാബ് - ഹിദായതു സ്സാലിക് ഇലാ മദാഹിബിൽ അർബഅ - പേജ് നമ്പർ -  1518

*ഉതുബി (റ) വിൽ നിന്ന് ഉദ്ധരിച്ച് മഹാനവർകൾ പഠിപ്പിക്കുന്നു*✒

>>>"ولله در هذا الأعرابي حيث استنبط من الآية الكريمة المجيء إلى زيارته (صلى الله عليه وسلم) بعد موته مستغفرا فإن ذلك أظهر في قصد التعظيم وصدق الإيمان."<<<
"""ഈ അഹ്റാബിയുടെ മമേന്മ അള്ളാഹുവിൽ നിന്നുള്ളതാണ് (എന്തൊരു കഴിവ് !!!) നബി (സ്വ) യുടെ വഫാത്തിന്ന്  ശേഷം പാപ മോചനം ആവശ്യപ്പെട്ട് നബി (സ്വ) യെ സന്ദർശിക്കാമെന്ന് ആയത്തിൽ നിന്ന് അദ്ദേഹം പിടിച്ചെടുത്തുവല്ലോ ! നബി (സ്വ) ആദരിക്കാനുള്ള ഉദ്ദേശവും  """" ശരിയായ ഈമാനുമാണ് അത് കാണിക്കുന്നത്""""' (ഹിദായതുസ്സാലികീൻ - പേജ് നമ്പർ
1519)<<<<<<<<<<<<<<

>>>>ഷിർക്കാണെന്ന് ആരോപിക്കുന്ന വഹാബികളോട് ഇത് ശരിയായ ഈമാനാണെന്ന് 700 കൊല്ലങ്ങൾക്ക് മുമ്പ് തന്നെ മഹാനവർകൾ ഓർമ്മപ്പെടുത്തുന്നു. അൽഹംദുലില്ലാഹ് !!! അള്ളാഹു അക്ബർ !!!!!!<<<<<<<<<<

*(13) - ഹാഫിള് ഇബ്നു കസീർ (റ)*

ശാഫിഈ പണ്ടിതൻ, വഫാത്ത് (ഹിജ്റ - 774)
കിതാബ് - തഫ്സീർ ഇബ്നു കസീർ -  2/306 - (സൂറത്ത് നിസാഅ് 64 വ്യാഖ്യാനം)

الكتاب:تفسير القرآن العظيم (ابن كثير)المؤلف:أبو الفداء إسماعيل بن عمر بن كثير القرشي البصري ثم الدمشقي (المتوفى: ٧٧٤هـ)

*(14) - അബൂബക്കർ അൽ ഹിസ്നീ (റ)*

വഫാത്ത് (ഹിജ്റ - 829)
കിതാബ് - ദഫ്ഉ ശുബ്ബഹി മൻ ശബ്ബഹ മതമർറദ - പേജ് നമ്പർ - 113

*(15) - ഇമാം സആലിബീ (റ)*

- വഫാത്ത് - ( ഹിജ്റ - 875)
കിതാബ് - ജവാഹിറുൽ ഹിസാൻ ഫീ തഫ്സീറിൽ ഖുർ ആൻ - പേജ് നമ്പർ -   2/257

الكتاب:الجواهر الحسان في تفسير القرآن

المؤلف:أبو زيد عبد الرحمن بن محمد بن مخلوف الثعالبي (المتوفى: ٨٧٥هـ)

*(16) - ഇമാം ഇബ്നു മുഫ്ലിഹ് (റ)*

-ഹംബലീ ഫിഖ്ഹീ പണ്ഡിതൻ - (ജനനം ഹിജ്റ - 816 -  വഫാത്ത് 884)
കിതാബ് - അൽ മുബ്ദിഹ് ഫീ ഷറഹിൽ മുഖ്നിഹ് 3/236 -
المبدع في شرح المقنع -

الكتاب:المبدع في شرح المقنع

المؤلف:إبراهيم بن محمد بن عبد الله بن محمد ابن مفلح، أبو إسحاق، برهان الدين (المتوفى: ٨٨٤هـ)

*(17)- ഇമാം സഖാവി (റ)*

 - വഫാത്ത് ( ഹിജ്റ - 902)
കിതാബ് - അൽ ഖൗലുൽ ബദീഹു  ഫീ സ്വലാതി അലൽ ഹബീബി ശഫീഹ് - പേജ് നമ്പർ - 1/167

الكتاب: القَولُ البَدِيعُ في الصَّلاةِ عَلَى الحَبِيبِ الشَّفِيعِ

المؤلف: شمس الدين أبو الخير محمد بن عبد الرحمن بن محمد السخاوي (المتوفى: ٩٠٢هـ)

*(18) - ഹാഫിള് സുംഹൂദി (റ)*

ശാഫിഈ പണ്ഡിതൻ.  വഫാത്ത് (ഹിജ്റ - 911)
കിതാബുകൾ (02):-  ഖുലാസ്വതുൽ വഫാ - 1/449 ലും വഫാഉൽ വഫാ   4/185 ലും ഉദ്ധരിക്കുന്നു

(01) الكتاب:خلاصة الوفا بأخبار دار المصطفى

(02) الكتاب:وفاء الوفاء بأخبار دار المصطفى

المؤلف:علي بن عبد الله بن أحمد الحسني السمهودي (المتوفى: ٩١١هـ)

*(19) - ഇമാം ഖസ്ത്വല്ലാനി (റ)*

ശാഫിഈ പണ്ഡിതൻ , പ്രസിദ്ധ ഗ്രന്ഥമായ സ്വഹീഹ് ബുഖാരി ഷറഹ്  ഇർശാദുസ്സാരിയുടെ മുസ്വന്നിഫ് , (വഫാത്ത് - 923)

കിതാബ് -  അൽ മവാഹിബുല്ലദുന്യാ - പേജ് നമ്പർ - 3/596

الكتاب:المواهب اللدنية بالمنح المحمدية

المؤلف:أحمد بن محمد بن أبى بكر بن عبد الملك القسطلاني القتيبي المصري، أبو العباس، شهاب الدين (المتوفى: ٩٢٣هـ)

*(20) - ഇമാം ഇബ്നു മുബാറകുൽ ഹുമൈരീ അൽ ഹൾറമീ*

- ശാഫിഈ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 930)
കിതാബ്  - ഹദാഇഖിൽ അൻവാർ  - 1/494

الكتاب:حدائق الأنوار ومطالع الأسرار في سيرة النبي المختار

المؤلف:محمد بن عمر بن مبارك الحميري الحضرمي الشافعي، الشهير بـ «بَحْرَق» (المتوفى: ٩٣٠هـ)

*(21) - ഇമാം യൂസുഫു സ്വാലിഹി ശ്ശാമീ (റ)*

- വഫാത്ത് (ഹിജ്റ - 942)
കിതാബ് - സുബുലുൽ ഹുദാ വറഷാദ്  - പേജ് നമ്പർ - 12/390

الكتاب:سبل الهدى والرشاد، في سيرة خير العباد، وذكر فضائله وأعلام نبوته وأفعاله وأحواله في المبدأ والمعاد

المؤلف:محمد بن يوسف الصالحي الشامي (المتوفى: ٩٤٢هـ)

*(22) - ഇമാം ഇബ്നു ഹജർ ഹൈതമി (റ)*

ശാഫിഈ ഫിഖ് ഹീ പണ്ഡിതൻ
- വഫാത്ത് (ഹിജ്റ - 974)
കിതാബ് - അൽജൗഹറുൽ മുനളം - പേജ് നമ്പർ - 18
الإمام ابن حجر الهيتمي في الجوهر المنظم ( 124 , 125)
(المتوفى: ٩٧٤هـ)
*(23) - ഇമാം ഖതീബി ശ്ശർബീനീ (റ)*

- ശാഫിഈ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 977)
കിതാബ് - മുഗ്നിൽ മുഹ്താജ് - പേജ് നമ്പർ -   2/284

الكتاب:مغني المحتاج إلى معرفة معاني ألفاظ المنهاجالمؤلف:شمس الدين، محمد بن أحمد الخطيب الشربيني الشافعي (المتوفى: ٩٧٧هـ)

*(24) - ഇമാം മൻസ്വൂറുബ്നു യൂനുസ് അൽ ബഹൂതി (റ)*

- ഹമ്പലീ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് ( ഹിജ്റ - 1051)
കിതാബ് - കിശാഫുൽ ഖിനാഅ് പേജ് നമ്പർ - 2/516

الكتاب:كشاف القناع عن متن الإقناع

المؤلف:منصور بن يونس بن صلاح الدين ابن حسن بن إدريس البهوتى الحنبلى (المتوفى: ١٠٥١هـ)

*(25) - ഇബ്നു അലിആൻ (റ)*

- ശാഫിഈ പണ്ഡിതൻ -  വഫാത്ത് (ഹിജ്റ - 1057)
കിതാബ് - ഫുതൂഹാതു റബ്ബാനിയ (അദ്കാർ ഷറഹ്) - പേജ് നമ്പർ -  5/39

الكتاب:الفتوحات الربانية على الأذكار النواوية

المؤلف:محمد بن علان الصديقي الشافعي الأشعري المكي (المتوفى: ١٠٥٧ هـ)

*(26) - ഇമാം സുർഖാനി (റ)*

- മാലികീ പണ്ഡിതൻ - വഫാത്ത് ( ഹിജ്റ - 1122)

കിതാബ് - ഷറഹ് സുർഖാനി അലൽ  മവാഹിബുല്ലദുന്യ - പേജ് നമ്പർ - 12/198

ـ[شرح العلامة الزرقاني على المواهب اللدنية بالمنح المحمدية]ـ

المؤلف: أبو عبد الله محمد بن عبد الباقي بن يوسف بن أحمد بن شهاب الدين بن محمد الزرقاني المالكي (المتوفى: ١١٢٢هـ)

*(27) - ശൈഖ് സുലൈമാനുൽ ജമൽ (റ)*

ശാഫിഈ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 1204)
കിതാബ് - ഹാഷിയതു ജമൽ  - 2/485
الكتاب:فتوحات الوهاب بتوضيح شرح منهج الطلاب المعروف بحاشية الجمل (منهج الطلاب اختصره زكريا الأنصاري من منهاج الطالبين للنووي ثم شرحه في شرح منهج الطلاب)

المؤلف:سليمان بن عمر بن منصور العجيلي الأزهري، المعروف بالجمل (المتوفى: ١٢٠٤هـ)

*(28) - ഇമാം ബകരീ (റ)*

- ശാഫിഈ ഫിഖ് ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 1310)
കിതാബ് - ഇആനതു ത്വാലിബീൻ  - പേജ് നമ്പർ - 2/357

الكتاب:إعانة الطالبين على حل ألفاظ فتح المعين (هو حاشية على فتح المعين بشرح قرة العين بمهمات الدين)

المؤلف:أبو بكر (المشهور بالبكري) عثمان بن محمد شطا الدمياطي الشافعي (المتوفى: ١٣١٠هـ)

*(29) - ഇമാം ത്വൻതാവി (റ)*

വഫാത്ത് - (ഹിജ്റ - 1431)
‎കിതാബ് - തഫ്സീറുൽ വസീത്വ് പേജ് നമ്പർ - 3/201

الكتاب:التفسير الوسيط للقرآن الكريم
المؤلف:محمد سيد طنطاوي. _________________________

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....