സാധാരണക്കാരുടെ *വികലമായ ത്രീയേകത്വം*
.........: .........
സ്വാതികരായ പ്രവാചകന്മാരും വേദഗ്രന്‌ഥങ്ങളും കൊണ്ട് അനുഗ്രഹീതരായ യഹൂദ സമൂഹം ഏകദൈവത്തിലാണ് വിശ്വ സിച്ചിരുന്നത്. ആ ഏകനായ ദൈവത്തിൽ ദൈവപുത്രനെന്നോ, പരിശുദ്ധാത്മാവെന്നോ ഉള്ള രണ്ട് ആളത്വങ്ങൾ ഉളളതായി അവർക്ക് അറിയുകയില്ല. മിശിഹയായി വരുന്നത് പുത്രദൈവമാണെന്ന് അവർ വിശ്വസിച്ചിരുന്നില്ല. അതേപോലെ, പരിശുദ്ധാത്മാവ് ദൈവ ത്തിൽ നിന്നുള്ള ദാനമാണെന്ന് മനസ്സിലാക്കിയിരുന്ന യഹൂദ സമൂഹം പക്ഷേ ഏകദൈവത്തിലുള്ള ആളത്വമായി അതിനെ കണ്ടിരുന്നില്ല. ചുരുക്കത്തിൽ ഏകദൈവമെന്നാൽ ഒരേയൊരു ആള ത്വമുള്ള ഒരു ദൈവത്തെയാണ് യഹൂദന്മാർ വിശ്വസിച്ചിരുന്നത്.
ഈ ഏകദൈവ വിശ്വാസത്തിന് പിൽക്കാലത്ത് ക്രൈസ്തവർ തിരുത്തലുകൾ നടത്തി. ദൈവത്തിന് അക്ഷരാർഥത്തിൽ തന്നെ അനാദികാലത്ത് ഒരു പുത്ര ദൈവം ജനിച്ചുവെന്ന നൂതന വിശ്വാസം സൃഷ്ടിക്കപ്പെട്ടു. അതോടൊപ്പം, ഏക ദൈവത്തിന് പുറത്തായിരുന്ന പരിശുദ്ധാത്മാവിനെ ദൈവ സങ്കല്‌പത്തിലേക്ക് ഉയർത്തി. അങ്ങനെ പുതിയതായി ഉണ്ടായ രണ്ട് ദൈവങ്ങളെ യഹൂദൻമാരുടെ ഏകദൈവ വിശ്വാസത്തിന് ഉള്ളിൽ തിരുകി കയറ്റി. അങ്ങനെ ഒരു
ആളത്വമുള്ള ദൈവം എന്നതിനെ മൂന്ന് ആളത്വമുള്ള ദൈവം എ ന്നതിലേക്ക് വികസിപ്പിച്ചെടുത്തു. ഇതിന് ക്രൈസ്തവ പുരോ ഹിതൻമാരെ പ്രേരിപ്പിച്ച കാരണം അവർ തന്നെ പറയുന്നു.
“ഏകദൈവാരാധനയെ മുറുകെ പിടിച്ചിരിക്കുന്ന വിഭാഗമാണ് യഹൂദർ (ഏശ 44:6-8, 45:22, പുറപ്പാട് 20:2, നിയമാവർത്തനം 6:4-6) അതിനാൽ ആദിമ നൂറ്റാണ്ടിൽ യഹൂദ മതത്തിൽ നിന്നും ഉൽഭവി ച്ച ക്രിസ്‌തുമതത്തിലും ഈ ഏകദൈവാരാധനയുടെ ശക്തമായ സ്വാധീനമുണ്ട്. (മത്താ. 22:37). അതുകൊണ്ടുതന്നെ ക്രിസ്തു ദൈവ പുത്രനാണെന്നും ദൈവമാണെന്നും സ്ഥാപിക്കുക എന്നിവ അ തീവ ദുർഘട സന്ധിയെയാണ് സഭാപിതാക്കന്മാർ അഭിമുഖീകരി ച്ചത്. ക്രിസ്തു ദൈവമല്ലെന്നും ദൈവം തിരഞ്ഞെടുത്ത ഒരു വ്യ ക്തിയാണെന്നും വരികയാണെങ്കിൽ ക്രിസ്‌തുവിന്റെ ജീവിതത്തി ലൂടെ നേടിയെടുത്ത രക്ഷ അർഥമില്ലാത്ത ഒന്നായിത്തീരും. കാരണം സൃഷ്ടി മറ്റൊരു സൃഷ്‌ടിയുടെ രക്ഷ സാധിതമാക്കുന്ന തെങ്ങനെ?
വീണ്ടും ക്രിസ്‌തു ദൈവമാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചാൽ ഏകദൈവാരാധനയിൽ നിന്നുമുള്ള അകൽച്ചയായിരിക്കും ഫലം. അതുകൊണ്ട് ക്രിസ്‌തു ദൈവമാണെന്നും എങ്കിലും ദൈവവും ക്രിസ്‌തുവും രണ്ടല്ല ഏകദൈവസത്തയിലെ രണ്ട് വ്യക്തിപ്രഭാവ ങ്ങളാണെന്നും സ്ഥാപിക്കേണ്ട ആവശ്യകതയിൽ നിന്നുമാണ് സഭാ പിതാക്കന്മാരുടെ പരിശുദ്ധ ത്രിത്വത്തെ ക്കുറിച്ചുള്ള ചിന്തകൾ ആ രംഭിക്കുന്നത്". (പരിശുദ്ധ ത്രിത്വം, പുറം 19-20)
ഏക ദൈവ വിശ്വാസമെന്ന് യഹൂദസമൂഹം മനസ്സിലാക്കി യിരുന്ന ദൈവ സങ്കല്‌പത്തിലേക്ക് രണ്ട് പുതിയ അംഗങ്ങളെ പ്രവേശിപ്പിച്ചെങ്കിലും ഏകദൈവ വിശ്വാസമാണ് ഇപ്പോഴും തങ്ങളുടേതെന്ന് അവകാശപ്പെടുകയുമാണ് ക്രൈസ്‌തവ നേതൃത്വം ചെയ്യുന്നത്. തീകേയത്വത്തിലെ മൂന്ന് അംഗങ്ങൾ ഒരു ദൈവ മാണോ മൂന്ന് ദൈവമാണോ അല്ലെങ്കിൽ ഇതിൽ പറയുന്ന ഏകത്വം എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നോ സാധാരണക്കാരുടെ ഇടയിൽ വ്യക്തമാക്കുവാൻ ഒരിക്കലും ക്രൈസ്‌തവ നേതൃത്വം
തയ്യാറായില്ല. പകരം വളരെ വിദഗ്‌ധമായ ഒരു ചതിക്കുഴി അവർ മെനഞ്ഞെടുത്തു.
'വ്യക്തികൾ മൂന്നുണ്ടെങ്കിലും സാരാംശത്തിൽ ഒന്നാണ്' എന്ന് മാത്രമേ ഇവർ സാധാരണക്കാരോട് പറയുകയുളളു. സ്വാഭാവികമായും കേട്ടവർ ധരിച്ചത്, മൂന്ന് വ്യക്തികൾ എങ്ങനെയോ ഒരു ദൈവമായി തീർന്നു എന്നാണ്. സാധാരണക്കാരുടെ ഈ അജ്ഞത തിരിച്ചറിയണമെങ്കിൽ അവർ പറയുന്ന ഉപമകൾ ശ്രദ്ധിച്ചാൽ വ്യക്തമാകും.
സാധാരണക്കാരന്റെ ഉപമകൾ
ത്രീകേയത്വത്തിലെ മൂന്ന് വ്യക്തികൾ ഒരു ദൈവമാണെന്ന് തെറ്റിദ്ധ രിച്ചവർ രണ്ട് രീതിയിലാണ് കാര്യങ്ങൾ മനസ്സിലാക്കുന്നത്.
a) ഒന്ന് -മൂന്ന് വ്യക്തികൾ ചേർന്ന് ഒരു ദൈവം,
b) രണ്ട് - ഒരു ദൈവം തന്നെ മൂന്ന് വ്യക്തി കളായി തീരുന്നു.
ഈ രണ്ട് ധാരണകളുടെ അടിസ്ഥാനത്തിൽ ഇവർ പറയുന്ന ചില ഉപമകൾ നമുക്കൊന്ന് പരിശോധിക്കാം.
a) മൂന്ന് വ്യക്തികൾ ചേർന്ന് ഒരു ദൈവം എന്ന വിഭാഗം
1) മുട്ട : മുട്ടയുടെ പുറംതോട്, വെള്ളഭാഗം, മഞ്ഞഭാഗം എന്നിങ്ങനെ മൂന്ന് കാര്യങ്ങൾ ഉണ്ടെങ്കിലും മുട്ട ഒന്നേയുള്ളൂ.
2) ആപ്പിൾ : പുറം തൊലി, മാംസം, കുരു എന്നിങ്ങനെ മൂന്ന് കാ ര്യങ്ങൾ. പക്ഷേ ആപ്പിൾ ഒന്നേയുള്ളൂ.
3) റബർകായ് : മൂന്ന് കുരു ഉണ്ടെങ്കിലും റബർകായ് ഒന്നേയുള്ളു -
4) മനുഷ്യൻ : ദേഹം, ദേഹി, ആത്മാവ് എന്നിങ്ങനെ മൂന്ന് ഘടകം ഉണ്ടെങ്കിലും മനുഷ്യൻ ഒന്നാണ്.
ഈ വിധമുള്ള ധാരാളം ഉദാഹരണങ്ങൾ ക്രൈസ്തവർ പറയാറുണ്ട്. ദൈവം ഒരുവനേ ഉള്ളൂ എന്ന സത്യത്തോടുള്ള ഇവരുടെ താൽപ്പര്യമാണ് ഈ ഉപമകളിലൂടെ വ്യക്തമാകുന്നത്. പക്ഷേ,
ഇവരുടെ ഉപമകൾ പോലെ ഒരു ദൈവത്തിന്റെ മൂന്ന് ഘടകങ്ങളല്ല ത്രീകേയത്വത്തിലെ മൂന്ന് വ്യക്തികൾ. പിതാവ് എന്ന വ്യക്തി ഏകനായ ദൈവത്തിൻ്റെ മൂന്നിലൊന്ന് അല്ല, പുത്രൻ എന്നത് ഏകനായ ദൈവത്തിൻ്റെ മൂന്നിലൊന്ന് അല്ല, പരിശുദ്ധാത്മാവ് എന്നത് മറ്റൊരു മൂന്നിലൊന്നും അല്ല. പിന്നെയോ, ത്രീയേക വീക്ഷ ണത്തിൽ പിതാവ് പൂർണനായ ദൈവമാണ്. പുത്രൻ പിതാവിൽ നിന്ന് വ്യത്യസ്തനായ പൂർണനായ ദൈവമാണ്. പരിശുദ്ധാത്മാവ് എന്നത് പിതാവോ, പുത്രനോ അല്ലാത്ത പൂർണനായ ദൈവമാണ്.
ഇതിന് സമാനമായി, ദേഹം മനുഷ്യനാണ്, ദേഹി മ നുഷ്യനാണ്, ആത്മാവ് മനുഷ്യനാണ് എന്ന് ആരും പറയുകയില്ല. മുട്ടയുടെ പുറംതോട് പൂർണ മുട്ടയാ ണെന്നും വെള്ളഭാഗം മാത്രം പൂർണ മുട്ടയാണെന്നും മഞ്ഞഭാഗം മാത്രം മുട്ടയാ ണെന്നും ആരും പറയുകയില്ല. എന്നാൽ ത്രിയേകത്വത്തിലെ മൂന്ന് വ്യക്തികളും പൂർണ ദൈവമാണ്. ചുരുക്കത്തിൽ മൂന്ന് വ്യക്തികളെ ഒന്നാക്കാനുള്ള വ്യഗ്രതയിൽ ഉത്ഭവിച്ച ഉപമകൾക്ക് ത്രിയേകത്വമായി യാതൊരു സാമ്യതയുമില്ല.
b) ഒരു വ്യക്തി തന്നെ മൂന്ന് രൂപത്തിൽ വരുന്നു എന്ന വിഭാഗക്കാരുടെ ഉപമകൾ.
a) ഒരു മനുഷ്യൻ്റെ മൂന്ന് റോളുകൾ: ഒരു വ്യക്തി തന്നെ പിതാവായും, ഭർത്താവായും പാസ്റ്ററായും ജീവിക്കുന്നു.
b) വെള്ളത്തിന്റെ മൂന്ന് രൂപങ്ങൾ: ഒരേ വെള്ളം തന്നെ പ്രത്യേക താപനിലക്ക് അനുസൃതമായി വെള്ളം, ഐസ്, നീരാവി എ ന്നിവയായി മാറുന്നു.
ഈ ഉദാഹരണങ്ങൾ ശ്രദ്ധിച്ചാൽ ത്രീകേയത്വത്തെ സംബന്ധിച്ചുള്ള ഇവരുടെ കാഴ്‌ചപ്പാട് വ്യക്തമാകും, തീകേയത്വത്തിലെ പിതാവ് എന്ന വ്യക്തി തന്നെ പിന്നീട് പുത്രനാകുകയും, തുടർന്ന് പരിശുദ്ധാത്മാവാകുകയും ചെയ്യുന്നുവെന്നാണ് ഇവരുടെ ധാരണ. ത്രീകേയത്വത്തിൻ്റെ ബാലപാഠങ്ങൾ പോലും ഇവർക്ക് അജ്ഞാ തമാണ് എന്ന വസ്‌തുതയാണ് ഇതിലൂടെ പുറത്തു വരുന്നത്. അനാദികാലത്ത് പിതാവിൽ നിന്നും ഒരു പുത്രദൈവം ജനിച്ചുവെന്നും, ആ പുത്രദൈവമാണ് മറിയയുടെ മകനായി ഭൂമിയിൽ ജനിച്ച തെന്നും ഇവർക്ക് അറിഞ്ഞുകൂടാ. ഇവരുടെ സങ്കൽപ്പത്തിൽ മറിയ പ്രസവിച്ചതു മുതലാണ് ദൈവപുത്രത്വം ആരംഭിക്കുന്നത്. മാനു ഷിക പിതാവില്ലാതെ ജനിച്ചതുകൊണ്ട് ദൈവപുത്രൻ എന്ന് വിളിക്ക പ്പെടുന്നു. യഥാർഥത്തിൽ ദൈവപുത്രൻ എന്നത് പിതാവായ ദൈവം തന്നെ മനുഷ്യനായി വന്നതാണ്. ഇങ്ങനെ പോകുന്നു ഇവരുടെ ഊഹാപോഹം.
ഇവർ ഇങ്ങനെ അബദ്ധത്തിൽ ചാടുവാൻ മറ്റൊരു കാരണം കൂടിയുണ്ട്. ആത്മീയാർഥത്തിൽ യേശു പറഞ്ഞ വചനങ്ങളെ അക്ഷ രാർഥത്തിൽ സമീപിച്ചു എന്നതാണ്. എന്നെ കണ്ടവൻ പിതാവിനെ കണ്ടുവെന്നും, (യോഹ. 14:9) ഞാനും പിതാവും ഒന്നാ കുന്നുവെന്നും (യോഹ. 10:30) പിതാവ് എന്നിലും ഞാൻ പിതാ വിലും ആകുന്നുവെന്നും (യോഹ. 14:14) ഞാൻ ഏകനല്ല എന്നെ അയച്ച പിതാവ് എൻ്റെ കൂടെ ഉണ്ടെന്നുമൊക്കെ (യോഹ. 8:29) പറഞ്ഞ വചനങ്ങളെ ബാഹ്യാർഥത്തിൽ വ്യാഖ്യാനിച്ചപ്പോൾ പിതാവും പുത്രനും ഒരാൾ തന്നെയെന്നാണ് ഇവർ ധരിച്ചത്.
അങ്ങനെ പുത്രൻ തന്നെയാണ് പിതാവെങ്കിൽ, പുത്രനെ തല്ലിയപ്പോൾ പിതാവിനും തല്ലു കിട്ടിയോ, പുത്രൻ ക്രൂശിക്ക പ്പെട്ടപ്പോൾ പിതാവും ക്രൂശിക്കപ്പെട്ടോ, പുത്രൻ മരിച്ചപ്പോൾ പിതാവും മരിച്ചോ, പുത്രൻ കല്ലറയിൽ കിടന്നപ്പോൾ പിതാവും കല്ലറയിൽ ആയിരുന്നോയെന്ന് ചോദിച്ചാൽ ഇല്ല എന്ന് ഇവർക്ക് പറയേണ്ടി വരും
സെബല്ലിയനിസം (Sabellianism)
സാധാരണ ക്രൈസ്‌തവരുടെ വാദം ശ്രദ്ധിച്ചാൽ അത് ത്രീ കേയത്വമല്ല മറിച്ച് മൂന്നാം നൂറ്റാണ്ടിൽ ക്രൈസ്തവ പുരോഹിതന്മാർ ശപിച്ച് പുറത്താക്കിയ സെബല്ലിയനിസം എന്ന പാഷാണ്ഡതയാ ണെന്ന് ബോദ്ധ്യപ്പെടും. ഏഷ്യ മൈനറിലെ പ്രാക്‌സിയസ് (AD 200), മുർന്നയിലെ നോയേട്ടസ് (AD 230) എന്നിവർ പ്രചരിപ്പിച്ച
ദൈവശാസ്ത്രത്തെ പിൽക്കാലത്ത് സബല്ലിയൂസ് എന്ന പണ്ഡിതൻ കൂടുതൽ വ്യക്തത നൽകി അവതരിപ്പിച്ചു.
"ഇവരുടെ പഠനപ്രകാരം ദൈവത്തിന് ഒരു സ്വഭാവവും വ്യക്തിത്വവുമേയുള്ളൂ. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന് പറയുന്നത് മൂന്ന് വ്യക്തികളല്ല, ദൈവത്തിൻ്റെ മൂന്ന് പേരുകൾ മാത്രമാണ്. പിതാവ് തന്നെയാണ് മറിയത്തിൽ നിന്ന് ജനിച്ച് മനുഷ്യസ്വഭാവത്തോടെ പുത്രനെന്ന പേരിൽ പ്രസംഗിച്ചു നട ന്നതും, പീഢനങ്ങൾ സഹിച്ച് മരിച്ചതും. അതുകൊണ്ട് അക്കാല ത്തെ സത്യക്രിസ്ത്യാനികൾ ഇക്കൂട്ടരെ വിളിച്ചിരുന്നത് പാട്രിപാ സിയൻ (Patripassians), അതായത് പിതാവ് ക്രൂശിൽ തൂങ്ങി മരിച്ചു എന്ന് പറയുന്നവർ എന്നാണ്". (പരിശുദ്ധത്രിത്വം പുറം : 42)
സെബല്ലിയനിസം എന്ന പാഷാണ്ഡതയെ AD 268 ൽ അന്ത്യോ ക്യയിൽ സമ്മേളിച്ച കൗൺസിലിൽ വെച്ച് ക്രിസ്തു സഭ ശപിച്ച് പുറത്താക്കി. ഇത് കാത്തോലിക്കരുടെ ഗ്രന്‌ഥങ്ങളിൽ മാത്രമല്ല, പ്രൊട്ടസ്റ്റൻറ്റുകാരുടെ ഗ്രന്‌ഥങ്ങളിലും വിശദീകരിച്ചിട്ടുണ്ട്. (വ്യവ സ്ഥിത ദൈവശാസ്ത്രം G Suseelan പുറം 164, ദൈവശാസ്ത്രം, എം.വി. ചാക്കോ, പുറം 157)
ഇനി എന്റെ സാധാരണക്കാരായ ക്രൈസ്‌തവ സുഹൃത്തുക്ക ൾ ഒന്ന് പറയൂ. പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരു ദൈവ ത്തിന്റെ വിവിധ റോളുകളാണെന്ന വാദം മേൽപറയപ്പെട്ട സെ ബല്ലിയനിസം എന്ന ദുരുപദേശമല്ലേ? ഈ പാഷാണ്ഡതയെ ക്രിസ്തുസഭ ശപിച്ച് പുറത്താക്കി യതല്ലേ? അപ്പോൾ നിങ്ങൾ പറയും പോലെ, പിതാവും പുത്രനും ഒരു ദൈവമാണെന്ന വാദം ക്രിസ്തുമത്തിനു പോലും സ്വീകാര്യമല്ല എന്ന് വ്യക്തം. ഇനിയും ആവശ്യമുണ്ടോ തെളിവുകൾ, നമുക്ക് ചില ക്രൈസ്‌തവ പണ്ഡിതന്മാരുടെ ഗ്രന്‌ഥങ്ങൾ കൂടി പരിശോധിക്കാം.
“മറ്റു ചിലർ പിതാവ് തന്നെയാണു പുത്രനെന്നും, ആ പുത്രൻ തന്നെയാണ് പരിശുദ്ധാത്മാവെന്നും മറ്റും പഠിപ്പിച്ചു. അങ്ങ നെ പലവിധ വചന വിരുദ്ധമായ ദുർവ്യാഖ്യാനങ്ങളും കഠിന
മായ ദുരുപദേശങ്ങളും രൂപം പ്രാപിച്ചു".
(M.M. Zacharia, റെജി ഈട്ടിമുട്ടിൽ എഴുതിയ പുത്രൻ പിതാവിന് സാമ്യനോ, സമനോ എന്ന പുസ്‌തകത്തിൻന്റെ അവതാരി കയിൽ), ക്രൈസ്‌തവ - ബ്രദറൺ വിഭാഗത്തിലെ പ്രമുഖരായ ഒ.എം.സാമുവേൽ, സി.വി.വടവന, പി. എസ്. തമ്പാൻ തുടങ്ങിയ പ്രഗത്ഭർ ഉൾപ്പെടെ ഈ പുസ്‌തകത്തെ പിന്താങ്ങുന്നുണ്ട്.
“പുത്രൻ ദൈവമാണ് മനുഷ്യാവതാരമെടുത്തത്, പിതാവ് എ ന്ന ദൈവമോ, പരിശുദ്ധാത്മാവ് എന്ന ദൈവമോ അല്ല. അതു കൊണ്ട് പിതാവേ, നന്ദി, നീ കുരിശിൽ മരിച്ചുവല്ലോ എന്ന് പ്രാർഥിക്കരുത്. പിതാവ് കുരിശിൽ മരിച്ചില്ല. അത് പുത്രനായ លេល”. (Trinity: A Brief study, Sakshi, Apologetic)
“ക്രിസ്‌തു ദൈവമാണെങ്കിൽ അവൻ ക്രൂശിൽ മരിച്ചപ്പോൾ ഈ പ്രപഞ്ചത്തെ നിയന്ത്രിച്ചത് ആരാണ്? മൂന്ന് വ്യക്തികളും ഒന്നാണെങ്കിൽ എല്ലാവരും മരിച്ചല്ലോ?
ക്രിസ്തു ക്രൂശിൽ മരിക്കുവാൻ വേണ്ടിയാണ് മനുഷ്യാ വതാരം എടുത്തത്. ക്രിസ്തു ക്രൂശിൽ മരിക്കുമ്പോൾ പിതാ വായ ദൈവം സ്വർഗത്തിൽ ഉണ്ട്. പരിശുദ്ധാത്മാവും ദൈവ വും ആളത്വപരമായി സ്വർഗത്തിൽ ഉണ്ട്. ക്രിസ്‌തു മരിക്കു കയല്ല ചെയ്തത്. തൻ്റെ ജീവനെ മരണത്തിന് വിധേയപ്പെ ടുത്തി തന്റെ ജീവനെ (പ്രാണനെ) പിതാവിൻ്റെ കൈകളിൽ ഭരമേല്പിക്കുന്നു. ആ സമയം പ്രപഞ്ചത്തിൻ്റെ നിയന്ത്രണം തകരാറിലാകേണ്ട കാര്യമില്ല. മൂന്നു വ്യക്തികളും ഒന്നാകു ന്നുയെന്ന് പറഞ്ഞിരിക്കുന്നത് ആളത്വത്തിൽ ഒന്നാകുന്നുയെ ന്നല്ല, ദൈവത്വത്തിലുള്ള സാരാംശത്തിൽ ഒന്നാകുന്നു എന്നാണ് അർഥം". (ത്രീയേകദൈവം S.G.Gilbert 226)
ചുരുക്കത്തിൽ ക്രൈസ്‌തവരിലെ ബഹുഭൂരിപക്ഷം കരുതുന്നത് പോലെ പിതാവ് എന്ന ദൈവവും പുത്രൻ എന്ന ദൈവവും പരിശുദ്ധാത്മാവ് എന്ന ദൈവവും ഏകനായ ഒരു ദൈവത്തിന്റെ വ്യത്യസ്ത ഭാവങ്ങളോ രൂപങ്ങളോ അല്ലേയല്ല, മാത്രമല്ല ഇങ്ങ
നെയുള്ളവർ ദുരുപദേശത്തിലാണ് വിശ്വസിക്കുന്നതെന്നും ഈ ആശയത്തെ AD 268 ൽ തന്നെ ക്രിസ്‌തുസഭ ശപിച്ചു പുറത്താക്കി യിരുന്നവെന്നും ദയവായി ഉൾക്കൊളളണം.
https://chat.whatsapp.com/FRvPAZfSiciF3UYT63rsh5?mode=hqrc
https://t.me/kirusthu