Sunday, September 7, 2025

സൂര്യ /*ചന്ത്ര ഗ്രഹണ നിസ്കാരം.*

 🌒  🌓

സൂര്യ /*ചന്ത്ര ഗ്രഹണ നിസ്കാരം.*


 🔹 സൂര്യ, ചന്ത്ര ഗ്രഹണ നിസ്കാരങ്ങൾ പുരുഷനും *സ്ത്രീക്കും* യാത്രക്കാർക്കും സുന്നത്താണ്. 


 🔹 ഗ്രഹണ നിസ്കാരം ശക്തമായ സുന്നത്താണ്. നിർബന്ധമാണെന്നും അഭിപ്രായമുണ്ട്. ഉപേക്ഷിക്കൽ കറാഹത്താണ്.


 🔹 ഗ്രഹണം തുടങ്ങിയതു മുതൽ ഗ്രഹണം അവസാനിക്കുന്നതു വരെയാണ് ഇതിന്റെ സമയം. ഖളാ വീട്ടുന്ന ഓപ്ഷൻ ഇല്ല.

 

🔹 ഗ്രഹണ നിസ്ക്കാരം, മൂന്നു രൂപത്തിൽ നിർവ്വഹിക്കാം..


🔹 1: ( ചുരുങ്ങിയ രൂപം )

 സുബ്ഹിയുടെയും മറ്റും സുന്നത്തു നിസ്കാരങ്ങളെ പോലെ "സൂര്യ/ചന്ത്ര ഗ്രഹണ നിസ്കാരം ഞാൻ നിർവഹിക്കുന്നു" എന്ന നിയ്യത്തോടെ രണ്ട് റക്അത്തു നിസ്കരിക്കുക.


🔹 2:(മിതമായ രൂപം ) രണ്ടു നിർത്തവും രണ്ടു  റുകൂഉം വർദ്ധിപ്പിച്ചു നിസ്കരിക്കുക.

 അതായത്: ആദ്യ റക്അത്തിൽ വജ്ജഹ്തു, അഊദു, ഫാതിഹ,സൂറത്ത് ന്നിവക്കു ശേഷം റുകൂഉ ചെയ്യുക.എന്നിട്ട്, റുകൂഇൽ  നിന്നും سمع الله لمن حمده

 എന്നു ചൊല്ലി ഉയർന്നശേഷം

رَبَّناَ لَكَ الحمدُ مِلْءَ السَّمَاوَاتِ...

 എന്നു തുടങ്ങുന്ന ദിക്റ് ചൊല്ലുക.

 ശേഷം, ഫാത്തിഹയും സൂറത്തും ഓതുക. ശേഷം, വീണ്ടും റുകൂഇലേക്കു ഒരിക്കൽ കൂടെ പോകുക.

ശേഷം  سمع الله لمن حمده

എന്നു ചൊല്ലി ഉയർന്ന്,

رَبَّناَ لَكَ الحمدُ مِلْءَ السَّمَاوَاتِ...

 എന്ന ദിക്ർ ചൊല്ലുക.

 പിന്നീട് സുജൂദിലേക്ക് പോകുക

( ഇപ്പോൾ രണ്ടു നിർത്തവും രണ്ടു റുകൂഉം ആയല്ലോ..)


 രണ്ടാം റക്അത്തിലും ആദ്യ റക്അത്തിലേതു പോലെ നിർത്തവും റുകൂഉം വർദ്ധിപ്പിക്കുക.(വജ്ജഹ്തു ഓതേണ്ടതില്ല)


🔹 3:(പൂർണ്ണ രൂപം )

 രണ്ടാം രൂപത്തിൽ പറഞ്ഞ ഒന്ന്, രണ്ട്, മൂന്ന്, നാല് നിർത്തങ്ങളിൽ, യഥാക്രമം :1,സൂറതുൽ ബഖറയോ അതിനു സമാനമായ അളവോ 2,ബഖറയിൽ നിന്നുള്ള മിതമായ 200 ആയതോ അതിനു സമാനമായതോ  3,ബഖറയിൽ നിന്നുള്ള മിതമായ 150 ആയതോ അതിനു സമാനമായതോ 4,ബഖറയിൽ നിന്നുള്ള മിതമായ 100 ആയതോ അതിനു സമാനമായതോ ഒതുക.


 നാലു റുകൂഉകളിലും യഥാക്രമം:1,ബഖറയിൽ നിന്നുള്ള മിതമായ 100 ആയത്തിനു സമാന മായി 2,ബഖറയിൽ നിന്നുള്ള മിതമായ 80 ആയത്തിനു സമാന മായി 3,ബഖറയിൽ നിന്നുള്ള മിതമായ 70 ആയത്തിനു സമാന മായി 4,ബഖറയിൽ നിന്നുള്ള മിതമായ 50 ആയത്തിനു സമാന മായി തസ്ബീഹ്

(سبحان ربي العظيم وبحمده) ചൊല്ലുക


🔹 *മസ്ബൂഖ്*

 ഗ്രഹണ നിസ്ക്കാരങ്ങളിൽ ഇരു റക്അത്തുകളിലെയും ആദ്യ റുകൂഉ ലഭിച്ച മസ്ബൂഖിനു പ്രസ്തുത റക്അതു ലഭിക്കുന്നതാണ്. ഇരു റക്അതിലെയും രണ്ടാമത്തെ റുകൂഉകളിൽ വന്നു തുടർന്നവർക്കു പ്രസ്തുത റക്അതുകൾ ലഭ്യമല്ല.


🔹 *ഖുതുബ*

 

 പുരുഷന്മാരുടെ ജമാഅത്തായ ഗ്രഹണനിസ്കാരത്തിനു ശേഷം രണ്ടു ഖുതുബകൾ സുന്നത്തുണ്ട്. എന്നാൽ തനിച്ചു നിസ്കരിച്ച വ്യക്തിക്കോ *സ്ത്രീകളുടെ ജമാഅത്തിനോ ഖുതുബ സുന്നത്തില്ല*


🔹 *കുളി*

 നിസ്കരിക്കാൻ ഉദ്ദേശിക്കുന്ന മുഴുവനാളുകൾക്കും കുളി സുന്നത്തുണ്ട്. "സൂര്യ/ ചന്ത്ര ഗ്രഹണ നിസ്കാരത്തിന്റെ സുന്നത്തുകുളി ഞാൻ നിർവഹിക്കുന്നു" എന്നു നിയ്യത്ത് ചെയ്താൽ മതി. 

(അവലംഭം: ഫത്ഹുൽ മുഈൻ, ഇആനത്,തുഹ്ഫ, നിഹായ, മുഗ്നി)


Friday, September 5, 2025

ഈസാനബി മരണപ്പെട്ടതായി ഖുർആനിൽ ഉണ്ട്

 




ഈസാനബി മരണപ്പെട്ടതായി ഖുർആനിൽ ഉണ്ട് എന്ന് വരുത്താനായി ചില വിവരം കെട്ട ആളുകൾ ഖുർആനിലെ

فلما توفيتني"


എന്ന വചനത്തെ ദുർവ്യാഖ്യാനം ചെയ്തതായി കാണുവാനായി .

നീ എന്നെ പൂർത്തിയാക്കി എടുത്തപ്പോൾ എന്ന് ഈസാ നബി പറഞ്ഞ വചനത്തെയാണ് ഇവർ ദുർവ്യാഖ്യാനിച്ചിരിക്കുന്നത്.

ആ വചനത്തെ മുഫസ്സിറുകൾ വ്യാഖ്യാനിച്ചത് എങ്ങനെയാണെന്ന് നമുക്ക് പരിശോധിക്കാം.

ഇമാം തിബിരി തഫ്സീറിൽ രേഖപ്പെടുത്തുന്നു നിന്നിലേക്ക് എന്നെ പിടിച്ചപ്പോൾ . (തഫ്സീറുത്വബ്രി )


فلما توفيتني"، يقول: فلما قبضتني إليك(٢) 

تفسير الطبري

പ്രഗൽഭ മുഫസ്സി റായ ഇമാം ഖുർതുബി വിവരിക്കുന്നു.

നീയെന്നെ ആകാശത്തേക്ക് ഉയർത്തിയപ്പോൾ എന്നതാണ് അവിടത്തെ അർത്ഥം.

സഹാബികളെ കണ്ട് താബിഈ പണ്ഡിതർ ഹസനുൽ ബസ്വരീ  റ പറഞ്ഞു.

ഖുർആനിലെ വഫാത്ത് എന്ന പദം മൂന്ന് അർത്ഥത്തിന് വന്നിട്ടുണ്ട് -

ഒന്ന് മരണത്തിന്റെ പൂർത്തിയാക്കി എടുക്കൽ എന്നതാണ്.

الله يتوفى الأنفس حين موتها 

മരണസമയം ആത്മാക്കളെ അല്ലാഹു പൂർത്തിയാക്കുന്നു എന്ന ആയത്ത് അതിന് ഉദാഹരണമാണ്.

മറ്റൊന്ന് ഉറക്കിലുള്ള പൂർത്തിയാക്കി എടുക്കൽ.


وهو الذي يتوفاكم بالليل

രാത്രിയിൽ അവൻ നിങ്ങളെ പൂർത്തിയാക്കി എടുക്കുന്നു എന്നതിന്റെ ഉദ്ദേശം ഉറക്കുന്നു എന്നതാണ്.

മറ്റൊന്ന് ഉയർത്തി പൂർത്തിയാക്കിയെടുക്കാൻ


يا عيسى إني متوفيك 

ഈസാനബിയെ അങ്ങയെ ഞാൻ പൂർത്തിയാക്കി എടുക്കുന്നുഎന്നതിന്റെ ഉദ്ദേശം ഉയർത്തൽ എന്നതാണ്. (തഫ്സീറുൽ ഖുർത്വുബി)


وإنما المعنى فلما رفعتني إلى السماء . قال الحسن : الوفاة في كتاب الله عز وجل على ثلاثة أوجه : وفاة الموت وذلك قوله تعالى : الله يتوفى الأنفس حين موتها يعني وقت انقضاء أجلها ، ووفاة النوم ; قال الله تعالى : وهو الذي يتوفاكم بالليل يعني الذي ينيمكم ، ووفاة الرفع ، قال الله تعالى : يا عيسى إني متوفيك 

 تفسير قرطبي

പ്രമുഖ തഫ്സീറായ തഫ്സീറുൽ ബൈളാവിയിൽ പറയുന്നു.

ആകാശത്തേക്ക് ഉയർത്തൽ കൊണ്ട് നീ എന്നെ പൂർത്തിയാക്കി എടുത്തു എന്നാണ് അർത്ഥം.

കാരണം നിന്നെ ഞാൻ പൂർത്തിയാക്കി എടുക്കുകയും ഉയർത്തുകയും ചെയ്യുന്നു എന്ന് മറ്റൊരായൽ ഉണ്ട് .

തവഫ്ഫാ എന്നാൽ പൂർത്തിയാക്കി എടുക്കുക എന്നാണ് മരണം എന്നത് അതിൻറെ ഒരു ഇനം ആണ് . വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞു.മരണ സമയത്ത് അല്ലാഹു ആത്മാവിനെ പൂർത്തിയാക്കി എടുക്കും മരിക്കാത്തവനെ അവൻറെ സ്വപ്നത്തിലും സ്വ ബോധത്തെ പൂർത്തിയാക്കി എടുക്കും.

തഫ്സീറുൽ ബൈളാവി


. فلما توفيتني بالرفع إلى السماء لقوله: إني متوفيك ورافعك والتوفي أخذ الشيء وافيا، والموت نوع منه قال الله تعالى: الله يتوفى الأنفس حين موتها والتي لم تمت في منامها

تفسير البيضاوي

തഫ്സീറുൽ ജലാലൈയ്നി പറയുന്നു.

ആകാശത്തേക്ക് ഉയർത്തൽ കൊണ്ട് നീ എന്നെ പിടിച്ചെടുത്തപ്പോൾ എന്നാണ് അർത്ഥം.

തഫ്സീറുൽ ജലാലൈയ്നി


تفسير الجلالين

: {فلما توفيتني} قبضتني بالرفع إلى السماء. اهـ.


തഫ്സീറുൽ വാഹിദി പറയുന്നു,


﴿إِذۡ قَالَ ٱللَّهُ یَـٰعِیسَىٰۤ إِنِّی مُتَوَفِّیكَ وَرَافِعُكَ إِلَیَّ وَمُطَهِّرُكَ مِنَ ٱلَّذِینَ كَفَرُوا۟ وَجَاعِلُ ٱلَّذِینَ ٱتَّبَعُوكَ فَوۡقَ ٱلَّذِینَ كَفَرُوۤا۟ إِلَىٰ یَوۡمِ ٱلۡقِیَـٰمَةِۖ ثُمَّ إِلَیَّ مَرۡجِعُكُمۡ فَأَحۡكُمُ بَیۡنَكُمۡ فِیمَا كُنتُمۡ فِیهِ تَخۡتَلِفُونَ﴾ [آل عمران ٥٥]

وفي تفسير الواحدي



 (സ്വഹാബികളെ കാലത്ത് ജീവിച്ച ) ഹസനുൽ ബസരി റ അൽ കൽബി റ ഇബ്ൻ  ജുറൈജ് റ ഇബ്നു സൈദ് റ 

തുടങ്ങിയ പണ്ഡിതന്മാർ എല്ലാം പറയുന്നത് 

مُتَوَفِّيكَ

എന്നതിൻറെ അർത്ഥം

 മരിക്കാതെ നിന്നെ പിടിക്കും എന്നതാണ്

തവഫ്ഫി എന്നാൽ ഒരു വസ്തുവിനെ പൂർത്തിയാക്കി എടുക്കുക എന്നതാണ്.

മാഇദ 117

تَوَفَّيْتَنِي

 എന്നതിൻറെ അർത്ഥം നീ എന്നെ ആകാശത്തേക്ക് പിടിച്ചപ്പോൾ എന്നാണ്.

مُتَوَفِّيكَ

എന്നതിൻറെ അർത്ഥവും നിന്നെ പൂർത്തിയാക്കി എടുത്തു എന്നതാണ്

തഫ്സീറുൽ വാഹിദി


واختلف أهل التأويل في هذه الآية على طريقين: أحدهما: إجراء الآية(٢) على سياقها من غير تقديم ولا تأخير. وهو قول الحسن(٣)، والكلبي(٤)، وابن جُريج(٥)، وابن زيد(٦)، ومَطَر(٧)، قالوا: معنى ﴿مُتَوَفِّيكَ﴾: قابضك من غير موت. و (التَّوَفِّي): أخذُ الشيء وافيًا(٨). وقد ذكرنا هذا فيما تقدم(٩).

يدل على هذا القول: قوله: ﴿فَلَمَّا تَوَفَّيْتَنِي﴾ [المائدة: 117]، أي: قبضتني إلى السماء(١٠).

فعلى هذا، معنى قوله: ﴿مُتَوَفِّيكَ﴾: قابضك وافيا، لم ينالوا منك شيئًا(١١).

تفسير الواحدي


നിസാഅ് 157 അല്ലാഹു പറയുന്നു:

അവർ അദ്ദേഹത്തെ കൊന്നിട്ടില്ല മറിച്ച് അല്ലാഹു അവനിലേക്ക് അദ്ദേഹത്തെ ഉയർത്തി.


. Aslam Kamil Saquafi parappanangadi




أما الكتاب: فقوله: {وإن من أهل الكتاب إلا ليؤمنن به قبل موته} [النساء: 159]


معنى ذلك: " وإن من أهل الكتاب إلا ليؤمنن به "، يعني: بعيسى=" قبل موته "، يعني: قبل موت عيسى= يوجِّه ذلك إلى أنّ جميعهم يصدِّقون به إذا نـزل لقتل الدجّال، فتصير الملل كلها واحدة، وهي ملة الإسلام الحنيفيّة، دين إبراهيم صلى الله عليه وسلم.

*ذكر من قال ذلك:

10794- حدثنا ابن بشار قال، حدثنا عبد الرحمن قال، حدثنا سفيان، عن أبي حصين، عن سعيد بن جبير، عن ابن عباس: " وإن من أهل الكتاب إلا ليؤمنن به قبل موته "، قال: قبل موت عيسى ابن مريم.

10795- حدثنا ابن وكيع قال، حدثنا أبي، عن سفيان، عن أبي حصين، عن سعيد بن جبير، عن ابن عباس: " وإن من أهل الكتاب إلا ليؤمنن به قبل موته "، قال: قبل موت عيسى.

10796- حدثني يعقوب بن إبراهيم قال، حدثنا هشيم قال، أخبرنا حصين، عن أبي مالك في قوله: " إلا ليؤمنن به قبل موته "، قال: ذلك عند نـزول عيسى ابن مريم، لا يبقى أحدٌ من أهل الكتاب إلا ليؤمننّ به. (43)

10797- حدثني المثنى قال، حدثنا الحجاج بن المنهال، قال، حدثنا حماد بن سلمة، عن حميد، عن الحسن قال: " قبل موته "، قال: قبل أن يموت عيسى ابن مريم.

10798- حدثني يعقوب قال، حدثنا ابن علية، عن أبي رجاء، عن الحسن في قوله: " وإن من أهل الكتاب إلا ليؤمنن به قبل موته "، قال: قبل موت عيسى. والله إنه الآن لحيٌّ عند الله، ولكن إذا نـزل آمنوا به أجمعون.

10799- حدثنا بشر بن معاذ قال، حدثنا يزيد قال، حدثنا سعيد، عن قتادة في قوله: " وإن من أهل الكتاب إلا ليؤمنن به قبل موته "، يقول: قبل موت عيسى.

10800- حدثنا الحسن بن يحيى قال، أخبرنا عبد الرزاق قال: أخبرنا معمر، عن قتادة: " وإن من أهل الكتاب إلا ليؤمنن به قبل موته "، قال: قبل موت عيسى. (44)

10801- حدثنا الحسن بن يحيى قال، أخبرنا عبد الرزاق قال، أخبرنا معمر، عن قتادة: " وإن من أهل الكتاب إلا ليؤمنن به قبل موته "، قال: قبل موت عيسى، إذا نـزل آمنت به الأديان كلها.

10802- حدثنا ابن وكيع قال، حدثنا أبي، عن أبي جعفر الرازي، عن الربيع بن أنس، عن الحسن قال: قبل موت عيسى.

10803- حدثنا ابن وكيع قال، حدثنا أبو أسامة، عن عوف، عن الحسن: " إلا ليؤمنن به قبل موته "، قال عيسى، ولم يمت بعدُ.

10804- حدثنا ابن وكيع قال، حدثنا عمران بن عيينة، عن حصين، عن أبي مالك قال: لا يبقى أحدٌ منهم عند نـزول عيسى إلا آمن به.

10805- حدثنا ابن وكيع قال، حدثنا أبي، عن سفيان، عن حصين، عن أبي مالك قال: قبل موت عيسى.

10806- حدثنا يونس قال، أخبرنا ابن وهب قال، قال ابن زيد في قوله: " وإن من أهل الكتاب إلا ليؤمنن به قبل موته "، قال: إذا نـزل عيسى ابن مريم فقتل الدجال، لم يبق يهوديٌّ في الأرض إلا آمن به. قال: فذلك حين لا ينفعهم الإيمان. (45)

10807- حدثني محمد بن سعد قال، حدثني أبي قال، حدثني عمي قال، حدثني أبي، عن أبيه، عن ابن عباس قوله: " وإن من أهل الكتاب إلا ليؤمنن به قبل موته "، يعني: أنه سيدرك أناسٌ من أهل الكتاب حين يبعث عيسى، فيؤمنون به، وَيَوْمَ الْقِيَامَةِ يَكُونُ عَلَيْهِمْ شَهِيدًا .

10808- حدثنا محمد بن المثنى قال، حدثنا محمد بن جعفر قال، حدثنا شعبة، عن منصور بن زاذان، عن الحسن أنه قال في هذه الآية: " وإن من أهل الكتاب إلا ليؤمنن به قبل موته "= قال أبو جعفر: أظنه إنما قال: إذا خرج عيسى آمنت به اليهود...


قال أبو جعفر: وأولى الأقوال بالصحة والصواب، قول من قال: تأويل ذلك: " وإن من أهل الكتاب إلا ليؤمنن بعيسى قبل موت عيسى ".




ويقول في سورة النساء آية 157: { وما قتلوه يقينا بل رفعه الله إليه} 


محمد اسلم الثقافي الكاملي بربننغادي

മുളഫ്ഫര്‍ രാജാവ്

 ആരായിരുന്നു മഹാനായ മുളഫ്ഫര്‍ രാജാവ്

ഇറാഖിലെ കിഴക്ക് പ്രവിശ്യയായ ഇര്ബലിന്റെ ഭരണാധിപനാണ് അബൂസയീദ്‌ മുളഫ്ഫര്‍ അല്‍ മലികുല്‍ മുഅല്ളം. സ്വഹിബുല്‍ ഇര്ബല്‍ എന്ന് ചരിത്ര പണ്ഡിതര്‍ വിശേഷിപ്പിച്ച രാജാവാണ് മുളഫ്ഫര്‍. പിതാവ് സൈനുദ്ദീന്‍ (റ) മരണപ്പെട്ട ശേഷം അധികാരം അദ്ദേഹത്തിനാണ് ലഭിച്ചത്. പ്രായം പതിനാലേ ആയിട്ടുള്ളൂ.. പ്രായം ചെറുതായത് കൊണ്ട് ചില പക്ഷപാതികള്‍ സഹോദരന്‍ യൂസുഫിനെ അവരോധിച്ചു. 

അങ്ങനെ മുളഫ്ഫര്‍(റ) പല രാജ്യങ്ങളുടെയും രാജാവായ സ്വലാഹുദ്ദിന്‍ അയ്യുബി (റ) യുടെ സവിതത്തിലെത്തി. ബഹുമാനപ്പെട്ടവര്‍ക്ക് വേണ്ടി സേവനം ചെയ്തു കഴിഞ്ഞു കൂടി. ഇതിനിടെ മുളഫ്ഫര്‍ രാജാവിന്‍റെ സഹോദരന്‍ യൂസഫ്‌ മരണപ്പെട്ടു. സുല്‍ത്താന്‍ സ്വലാഹുദ്ദിന്‍ അയ്യുബി ഇര്ബലിലെ രാജാവായി മുളഫ്ഫറിനെ നിയോഗിച്ചു. ഹിജ്റ 586 ല്‍ ലഭിച്ച ഭരണം തന്‍റെ മരണം വരെ തുടര്‍ന്നു. 

സ്വലാഹുദ്ദിന്‍ അയ്യുബി(റ) തങ്ങളുടെ സഹോദരി റബീഅ യെ മുളഫ്ഫര്‍ രാജാവ് വിവാഹം ചെയ്തു. നീതിമാനായ ഭരണാധിപന്‍,ബുദ്ധിമാന്‍,വിവര്സ്ഥന്‍, സര്‍വ്വോപരി തുല്യതയില്ലാത്ത ധര്മിഷ്ടന്‍ പാവപ്പെട്ടവരുടേയും അനാഥകളുടെയും വിഷമം അനുഭവിക്കുന്നവരുടെയും ആശാകേന്ദ്രം. രോഗികള്‍ അന്ധര്‍ വിതവകള്‍ ശിശുക്കള്‍ എന്നിവര്‍കെല്ലാം പ്രത്യേകം താമസ സൗകര്യങ്ങള്‍ ഉണ്ടാക്കുകയും അവര്‍ക്കാവശ്യമായ കാര്യങ്ങളൊക്കെ ചെയ്യുന്ന വ്യക്തി എന്നിങ്ങനെ നീണ്ടു പോകുകയാണ് ഈ പണ്ഡിതരാജാവിന്റെ മഹത്വം.

"മൌലിദ് കഴിക്കല്‍ മുന്പ്‌ പതിവില്ലാത്തത

അത് ഹിജ്റ മുന്നൂറിന്ന്‍ ശേഷം വന്നതാ

എന്നത് മാത്രം എടുത്തു ഇത് മുളഫ്ഫര്‍ രാജാവ് കൊണ്ടുവന്നതാണെന്ന് പറഞ്ഞു നിസ്സാരപ്പെടുതുന്നവര്‍ മനസ്സിലാക്കാതെ പോയി മുളഫ്ഫര്‍ രാജാവ് ആരാണെന്നു . ചികില്സാലയത്തില്‍ ചെന്ന് രോഗികളെ കണ്ടു വേണ്ടത് ചെയ്തു കൊടുത്തിരുന്നു , ഹനഫി ഷാഫി ഫുകഹാഹിനു സ്ഥാപനം ഉണ്ടാകികൊടുത്തു,മഹാന്മാരായ അല്ലാഹുവിന്റെ സൂഫിയാക്കള്‍ക്ക് രണ്ടു സ്ഥാപനങ്ങള്‍ ഉണ്ടാകികൊടുത്തു. നിരവധി ആളുകള്‍ക്ക് കഴിഞ്ഞു കൂടാന്‍ സ്വത്തുകള്‍ വകഫ് ചെയ്തു കൊടുത്ത്,ഹജ്ജു മറ്റു യാത്രികര്‍ക്കുള്ള ചിലവുകള്‍ അദ്ദേഹം നല്‍കുകയും സത്യനിഷേധികളുടെ തടവില്‍ കഴിയുന്നവരെ മോചിപ്പിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മുളഫ്ഫര്‍ രാജാവ്.

റബീഉല്‍ അവ്വല്‍ മാസമായാല്‍ ചില വര്‍ഷങ്ങളില്‍ 8 നും ചിലപ്പോള്‍ 12 നും ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന മൌലിദുകള്‍ സംഘടിപ്പിക്കുമായിരുന്നു. വലിയ മൈദാനിയില്‍ മുളകള്‍ കൊണ്ട് തട്ടുകളുള്ള പന്തല്‍ നിര്‍മിക്കും. ബഖ്ദാദ്,ഇര്ബല്‍,ജസീറ,സഞ്ചാര്‍ എന്നീ അറബ്നാട്ടുകാര്‍ മൌലിദ് സദസ്സില്‍ പങ്കെടുക്കും. കര്‍മ്മശാസ്ത്ര പണ്ഡിതര്‍,ഖുറാന്‍ പണ്ഡിതര്‍, സൂഫിയാക്കള്‍ തുടങ്ങിയവരെല്ലാം സദസ്സില്‍ ഉണ്ടാകാറുണ്ട്.


മഹാനായ മുളഫ്ഫര്‍ രാജാവിന്‍റെ ജീവിത വിശുദ്ധിയെ കുറിച്ചും മൌലിദ് സദസ്സിനെകുറിച്ചും ചരിത്ര പണ്ഡിതര്‍ പുകഴ്ത്തി എഴുതിയിട്ടുണ്ട്.


وقال الإمام ابن كثير في ترجمته: (أحَدُ الأجْوَادِ والساداتِ الكُبَراء، والملوك الأمجاد، لَهُ آثَارٌ حَسَنة،... وكان يعمل المولد الشريف في ربيع الأول، ويحتفل به احْتِفَالاً هائلاً، وكان مع ذلك شهماً شجاعاً فاتكاً بطلاً عاقلاً عالماً عادلاً رحمه الله وأكرم مثواه).

 

ഇമാം ഇബ്ൻ കസീർ പറയുന്നു:അദ്ധേഹം(മുളഫ്ഫർ രാജാവ്‌)വലിയനേതാവും ധർമിഷ്ടനും ഉന്നതനായ രാജാവുമായിരുന്നു അദ്ധേത്തിന്ന് പല നന്മകളുമുണ്ട്‌ അതിൽ പെട്ടതാൺ റബീ ഉൽ അവ്വലിൽ മൗലിദ്‌ കഴിക്കൽ വലിയ സമ്മേളനം തന്നെ അതിന്ന് വേണ്ടി നടത്തുമായിരുന്നു അതോട്‌ കൂടെ അദ്ധേഹം പണ്ഡിതനും,നീതിമാനും,ധീരനും,പ്രതാപിയും,ബുദ്ധിമാനുമായിരുന്നു അദ്ധേഹത്തിന്ന് അള്ളാഹു റഹ്മത്തും അനുഗ്രഹവും ചെയ്യട്ടേ.... അങ്ങനെ മൌലിദ് സദസ്സിനെ കുറിച്ചും മൌലിദിനെ കുറിച്ചും അവിടത്തെ അന്നദാനത്തെ കുറിച്ചും വിവരിക്കുന്നുണ്ട്. 

وقد صنف الشيخ أبو الخطاب ابن دحية له مجلدا في المولد النبوي سماه التنوير في مولد البشير النذير فأجازه على ذلك بألف دينار وقد طالت مدته في الملك في زمان الدولة الصلاحية وقد كان محاصر عكا وإلى هذه السنة محمودالسيرة والسريرة قال السبط حكى بعض من حضر سماط المظفر في بعض الموالد كان يمد في ذلك السماط خمسة آلاف راس مشوى وعشرة آلاف دجاجة ومائة ألف زبدية وثلاثين ألف صحن حلوى


  ഇക്കാര്യം മഹാനായ തഴവാ മുഹമ്മദ്‌ കുഞ്ഞ് മൌലവി തന്റെ കാവ്യകൃതിയില്‍ അതിമനോഹരമായി വിവരിക്കുന്നതും കാണാം.

"മൌലിദ് കഴിക്കല്‍ മുന്പ്‌ പതിവില്ലാത്തത

അത് ഹിജ്റ മുന്നൂറിന്ന്‍ ശേഷം വന്നതാ

എന്നും സഘാവി പറഞ്ഞതായ്‌ കാണുന്നത 

അത് ഹലബി ഒന്നാം ഭാഗമില്‍ നോക്കേണ്ടതാ.

മലിക്കുല്‍ മുളഫ്ഫര്‍ ധീരനായൊരു രാജന

ഇര്ബല്‍ ഭരിച്ചവരാണ് വന്‍ധര്മിഷ്ടനാ  

മൌലിദ് കഴിക്കാന്‍ ഏറ്റവും ഉത്സാഹമ

മാസം റബീഉല്‍ അവ്വലെന്താഘോഷമാ 

ശൈക്ബ്നുദഹ്യത്ത് മൌലിദൊന്നു രചിക്കലായ്‌ 

രാജവിനത് കണ്ടേറ്റവും സന്തോഷമായ്‌ 

സംമ്മാനമായ് പോന്നായിരം നല്കുതന്നതായ്‌ 

എന്നുള്ളതിബ്നുകസീറില്‍ താന്‍ പറയുന്നതായ്.

മൌലിദ് കഴിക്കുന്നന്നു ആടയ്യായിരം 

പൊരിക്കുന്നദാണെ കോഴിയും പതിനായിരം 

കൂടാതെ ഒരുലക്ഷത്തിമുപ്പതിനായിരം

പാത്രങ്ങളില്‍ അലുവായുമുണ്ടോരോതരം 

ഉലമാക്കളനവധി ഹാജരുണ്ടതിലന്നു

അത്പോലെ സൂഫികള്‍ കൂടുമേ അതില്‍ വന്നു.

പ്രത്യേകമായ് ഇവര്ക്കൊക്കെയും ബഹുമാനവും 

നല്കുയന്നതാ രാജാവ്‌ പല സമ്മാനവും.

മൌലിദ് ശരീഫോതുന്ന സമയം വന്നു 

ഇരിക്കുന്നതാ സദസ്സില്‍ മുളഫ്ഫറുമന്ന്‍ 

ചുരുക്കിപ്പറഞ്ഞാല്‍ മൂന്നു ലക്ഷം പൊന്ന 

പ്രതിവര്ഷവും മൌലിദ് കഴിക്കനെന്നാ 

ഇത് അല്‍ബിദായത്തുവന്നിഹായ യില്‍ നോക്കണെ  

ഒരുനൂറ്റിമുപ്പത്തേഴു പതിമൂന്നാക്കണേ 

നബിക്കുള്ള മൌലിദ് വീട്ടിലും ഓതേണ്ടത 

അതിനാല്‍ മുസ്വീബത്തൊക്കെയും നീങ്ങുന്നതാ

കള്ളന്റെ് ശല്യം തന്നെയും ഒതുങ്ങുന്നത 

ദാരിദ്ര്യവും നീങ്ങുന്നതായ്‌ കാണുന്നതാ.

ഹര്ഖും വബ ഇവയൊക്കെയും കാക്കുന്നത  

കണ്ണേറ് ഹസദും നീങ്ങുവാന്‍ ഉതകുന്നതാ."

            (അല്‍ മവാഹിബുല്‍ ജലിയ്യ).

ഓരോ വര്‍ഷവും നബിദിനാഘോഷത്തിനു വേണ്ടി മൂന്നു ലക്ഷത്തോളം ദീനാര്‍ മലികുല്‍ മുഹള്ളം മുളഫ്ഫര്‍ രാജാവ് ചിലവഴിച്ചിരുന്നു. ആദ്യമായി രാജപ്രൌടിയോടെ നബിദിനാഘോഷം സംഘടിപ്പിച്ചത് ഇദ്ദേഹമായിരുന്നു.മഹാനായ ഇബ്നു ദഹ്യ(റ) നബി(സ) യുടെ മൌലൂദ് രചിക്കുകയും അത് മുളഫ്ഫര്‍ രാജാവിനു സമര്പിക്കുക്കയും ചെയ്തു. അതിനു സമ്മാനമായി ആയിരം സ്വര്‍ണ നാണയങ്ങള്‍ നല്‍കി.

മഹാനായ മുളഫ്ഫര്‍ രാജാവ് ഹിജ്റ 549 മുഹര്‍റം 27 മൌസിലില്‍ ജനിച്ച ഇദ്ദേഹം ഹിജ്റ 630 റമളാന്‍ 14 വെള്ളിയാഴ്ച് ഇര്ബലില്‍ മരണപ്പെട്ടു. കൂഫയില്‍ അലി തങ്ങളുടെ ചാരത്ത് ഇദ്ദേഹത്തെ മറവ് ചെയ്തു.

Sunday, August 31, 2025

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെങ്കിൽ...

വെള്ളം ലഭിക്കാത്തിടത്ത് ആ വടി കൊണ്ട് പ്രവാചകന്മാർ ഒരു അടി വെച്ച് കൊടുത്തപ്പോള്‍ ശുദ്ധ ജലം ലഭിച്ചെങ്കില്‍... കാലിട്ടടിച്ചപ്പോള്‍ ഒരിക്കലും വറ്റാത്ത ജല പ്രവാഹമായി zazam ലഭിച്ചെങ്കിൽ...

ഒരൊറ്റ രാത്രിയില്‍ ഏഴാനാകാശവും കടന്ന് അള്ളാഹുവിനെ കണ്ട് ബുറാഖ് എന്ന വാഹനം തിരിച്ച് ഭൂമിയില്‍ എത്തിയെങ്കില്‍... ആയിരക്കണക്കിന് കാതം അകലെയുള്ള ബല്‍ക്കീസ് രാജ്ഞിയുടെ സിംഹാസനം കണ്ണടച്ച് തുറക്കും മുമ്പ് അടുത്ത് എത്തിക്കാന്‍ സാധിച്ചെങ്കിൽ...

നീ വീട്ടിൽ ഉണ്ടാക്കി വെച്ച ഭക്ഷണം എന്താണെന്നും നാളെ നീ എന്ത് ചെയ്യും എന്നും പ്രവാചകന്മാർക്ക് പറയാൻ കഴിയമെങ്കിൽ...

ഒരു പുരുഷൻറെ സ്പർശനം ഖുർആനിലെ വനിതകൾക്ക് ഗർഭം ധരിക്കാൻ കഴിയുമെങ്കിൽ...

കണ്ടു പരിചയം ഇല്ലാത്ത കാലമില്ലാത്ത കാലത്ത് കായ്ക്കുന്ന അത്ഭുത പഴങ്ങളും മറ്റും അത്ഭുതകരമായി പ്രവാചകന്മാരുടെ മുന്നിലെത്തിക്കാൻ കഴിയുമെങ്കിൽ...

പ്രവാചകൻറെ തിരുകേശം അനക്കാനും ചലിപ്പിക്കാനും വലിപ്പം വെപ്പിക്കാനും അല്ലാഹുവിന് കഴിയില്ലേ...

എന്തിനാ സാറേ അവകാശങ്ങളെയും സൂര്യനെയും ചന്ദ്രനെയും യഥാവിധി യഥാസ്ഥാനത്ത് ചലിപ്പിച്ചു കൊണ്ടിരിക്കുന്ന ആ അല്ലാഹുവിന്...

ഭാര്യ ഭർത്താക്കന്മാരുടെ ദാമ്പത്യ ബന്ധത്തിൽ ജീവനുള്ള അണ്ടർ ബീജത്തെയും ഗർഭത്തിൽ നിക്ഷേപിച്ച് 10 മാസം ജീവനോടെ വളർത്തുന്ന  പത്തുമാസം വയറ്റിൽ വെച്ചുതന്നെ കൊടുക്കുന്ന അല്ലാഹുവിന് എന്തേ ഒരു ചെറിയ മുടി വലുതാക്കാനും അനക്കാനും കഴിയില്ലേ...

ഇങ്ങനെ തുടങ്ങി എണ്ണിയാലൊതുങ്ങാത്ത നമ്മള്‍ സാധാരക്കാര്‍ക്കാര്‍ക്ക് അവിശ്വസനീയം എന്ന് തോന്നിക്കാവുന്ന മുഅ്ജിസത് കറാമത്തുകള്‍ ഖുര്‍ആനിലും മറ്റ് പ്രമാണിക ഗ്രന്ഥങ്ങളിലും

രേഖപെടുത്തിയത് നിർബന്ധമായും വിശ്വസിച്ചു പോരുകയും

നമ്മുടെ നിത്യ ജീവിതത്തിലെ ഭൗതികമായ കാര്യങ്ങളിൽ നാം കാണുന്ന ഭൗതിക പ്രതിഭാസങ്ങൾ നേരിൽ കണ്ടു അനുഭവിക്കുകയും

ചെയ്യുന്ന സുന്നികളായ മുസ്ലിമിനെ സംബന്ധിച്ചോടുത്തോളം ഇത്തരം വിഷയങ്ങളള്‍ സുന്നി പണ്ഡിതന്‍ അവരോടായി പറഞ്ഞാല്‍ അതില്‍ അവിശ്വസിക്കേണ്ട കാര്യമില്ല. കാന്തപുരം ഉസ്താദ് ഒരുപാട് ശിഷൃൻമാരുടെ ഉസ്താതും വലിയ ഇസ്ലാമിക പണ്ഡിതനുമാണ്.

അവരുടെ ജീവിതം മാതൃകയാക്കുന്ന അണികള്‍ക്കും ശിഷൃന്മാര്‍ക്കും അവര്‍ കളവ് പറയാറില്ല എന്നും അവര്‍ ഒന്നും പഠിക്കാതെ പറയാറില്ലെന്നും ഉറച്ച് വിശ്വസിക്കുന്നവരാണ്.

അത് കൊണ്ട് ഞങ്ങള്‍ക്ക് ഉസ്താദ് പറഞ്ഞത് സത്യവും വ്യക്തവും ആണെന്ന ബോധ്യം ഉണ്ട് .

ഞങ്ങളോട് ആ പറഞ്ഞത്  ആശങ്കകൾക്ക് വകയില്ലാത്ത വിധം വിശ്വസിക്കുകയും ചെയ്യും.അത് കണ്ട് കുരു പൊട്ടുന്ന നദിവി മടവൂര് ചലപി (സുമുജ).കളുടെ കുരു പൊട്ടി ഒലിക്കട്ടെ...കുറച്ച് കഴിഞ്ഞാല്‍ മാറി കൊള്ളും.

രഥുവി എന്ന ഷിയാ താരനെ കാന്തപുരത്തിന്റെ ഉയർച്ചയിലും വളർച്ചയിലും തലക്കനം തോന്നുന്നുവെങ്കിൽ പാറ പൊട്ടിക്കുന്ന തോട്ട എടുത്ത് ദുബ്റിലേക്ക് കയറ്റി തിരികൊളുത്തുക. അവൻറെ ചൊറിച്ചിലിനും കലിപ്പിനും പരിഹാരമാകും.

അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾ* ✍️

 📚

*അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾ*

✍️

അഷ്റഫ് സഖാഫി പള്ളിപ്പുറം 

_____________________________


     ഹുദൈബിയിൽ നിന്നും തിരുനബി ﷺ യും സംഘവും മടങ്ങുമ്പോൾ അവിടുന്ന് ചോദിച്ചു: 

"മിസ്റിലെ രാജാവായ മുഖൗഖിസിലേക്ക് എൻ്റെ കത്തുമായി ആരാണ് പോവുക?"

ഉടനെ ഹാത്വിബ് ബിൻ അബീ ബൽതഅത് (റ) ചാടി എഴുന്നേറ്റ് ആസ്ഥാനം നേടിയെടുത്തു. തിരുനബി ﷺ നൽകിയ കത്തുമായി പുറപ്പെട്ടു. 


«بسم الله الرحمن الرحيم، من محمد بن عبد الله إلى المقوقس عظيم القبط، سلام على من اتبع الهدى، أما بعد: فإني أدعوك بدعاية الإسلام، أسلم تسلم، يؤتك الله أجرك مرتّين، فإن توليت فإنما عليك إثم القبط» أي الذين هم رعاياك، ويا أَهْلَ الْكِتابِ تَعالَوْا إِلى كَلِمَةٍ سَواءٍ بَيْنَنا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا اللَّهَ وَلا نُشْرِكَ بِهِ شَيْئاً وَلا يَتَّخِذَ بَعْضُنا بَعْضاً أَرْباباً مِنْ دُونِ اللَّهِ فَإِنْ تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ.


ഇതായിരുന്നു ആ കത്തിൽ അടങ്ങിയ സന്ദേശം. ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ഈ കത്ത് ഈജിപ്തിലെ അലക്സാഡ്രിയയിൽ വച്ച് ഹാത്വിബ് ബിൻ അബീ ബൽതഅത് (റ) മുഖൗഖിസ് രാജാവിന് കൈമാറിയപ്പോൾ രാജാവ് ചോദിച്ചു: 

ما منعه إن كان نبيا أن يدعو على من خالفه وأخرجوه من بلده إلى غيرها أن يسلط عليهم،

" ഇദ്ദേഹം സത്യപ്രവാചകൻ ആണെങ്കിൽ നാട്ടുകാർ അദ്ദേഹത്തെ നാട്ടിൽ നിന്ന് പുറത്താക്കുമ്പോൾ അവർക്കെതിരെ ദുആ ചെയ്താൽ പോരായിരുന്നോ?!"


ഇത് കേട്ടപ്പോൾ ഹാത്വിബ് ബിൻ അബീ ബൽതഅത് (റ) വേദക്കാരനായ ആ രാജാവിനോട് ചോദിച്ചു: 

ألست تشهد أن عيسى ابن مريم رسول الله؟ فما له حيث أخذه قومه فأرادوا أن يقتلوه أن لا يكون دعا عليهم أن يهلكهم الله تعالى حتى رفعه الله إليه؟ 

" ഈസാ (അ) അള്ളാഹുവിന്റെ ദൂതനാണ് എന്ന് നിങ്ങൾ വിശ്വസിക്കുന്നില്ലേ?, എന്നാൽ ഈസാ നബി (അ)ൻ്റെ ജനത അദ്ദേഹത്തെ പിടിച്ചു ശിക്ഷിക്കാനിരുന്നപ്പോൾ ഈസാ നബി (അ ) നും അവർക്കെതിരെ ദുആ ചെയ്താൽ പോരായിരുന്നോ?!"

അപ്രതീക്ഷിതമായി മറു ചോദ്യം കേട്ട് രാജാവ് പറഞ്ഞു:

أحسنت، أنت حكيم جاء من عند حكيم،

" ഓഹോ!, സമർത്ഥനായ പണ്ഡിതന്റെ അരികിൽ നിന്നും വന്ന നീയും സമർത്ഥനാണല്ലോ!"


തുടർന്ന് ഹാത്വിബ് ബിൻ അബീ ബൽതഅത് (റ) തിരുനബി ﷺ യുടെ അധ്യാപനങ്ങൾ രാജാവിനെ ഉണർത്തി. അപ്പോൾ ആ കാര്യങ്ങളെല്ലാം തങ്ങളുടെ വേദപ്രകാരവും അദ്ദേഹം സത്യപ്രവാചകനാണെന്ന് അറിയിക്കുന്നതാണെന്ന് രാജാവ് സമ്മതിക്കുകയും ചെയ്തു. എന്നിട്ട് തിരുനബി ﷺ യിലേക്ക് അറബിയിൽ ഒരു കത്ത് എഴുതി. 


«بسم الله الرحمن الرحيم. لمحمد بن عبد الله من المقوقس عظيم القبط، سلام عليك. أما بعد: فقد قرأت كتابك، وفهمت ما ذكرت فيه وما تدعو إليه، وقد علمت أن نبيا قد بقي، وقد كنت أظن أنه يخرج بالشام، وقد أكرمت رسولك وبعثت لك بجاريتين لهما مكان في القبط عظيم وبثياب وأهديت إليك بغلة لتركبها، والسلام عليك»


"നിങ്ങൾ അയച്ച സന്ദേശം എനിക്ക് ലഭിക്കുകയും നിയുക്ത പ്രവാചകൻ വരാനിരിക്കുന്നുവെന്നും ഞാൻ അറിയുന്നു. എന്നാൽ അത് ശാമിൻ്റെ ഭാഗത്തു നിന്നുമാണ് പുറപ്പെടുക എന്ന് ഞാൻ നിനച്ചിരുന്നു. നിങ്ങളുടെ ദൂതർക്ക് പാരിതോഷികങ്ങളും വസ്ത്രങ്ങളും നൽകിയും ഖിബ്തികൾക്കിടയിൽ ഔന്നിത്യമുള്ള അടിമകളെ നൽകിയും ഞാൻ അവരെ ആദരിച്ചിട്ടുണ്ട്. അതോടൊപ്പം നിങ്ങൾക്ക് യാത്രക്ക് ഉപയോഗിക്കാവുന്ന ഒരു നല്ല കോവർ കഴുതയും (بغلة എന്ന് പ്രയോഗിക്കുന്നത് കോവർ കഴുതയെ കുറിച്ചാണ്. അന്ന് ലഭിച്ച ദുൽദുൽ എന്ന് പേരുള്ള ഈ കോവർ കഴുതയെ കുതിര എന്ന് പലരും പ്രയോഗിക്കുന്നു. അത് ഭാഷാപരമായി തെറ്റാണ്) ഞാൻ നിങ്ങൾക്ക് സമ്മാനമായി അയക്കുന്നു. നിങ്ങൾക്ക് രക്ഷ ഉണ്ടാകട്ടെ" 


തിരുനബി ﷺ സ്വന്തം അടിമയായ ഉപയോഗിച്ചിരുന്ന മാരിയത്തുൽ ഖിബ്തിയ്യയ്യും ഹസ്സാൻ (റ) ന്  നൽകിയ സീരീൻ എന്ന അടിമ സ്ത്രീയും ഈ രാജാവിൻ്റെ സമ്മാനത്തിൽ ലഭിച്ചതായിരുന്നു. 100 സ്വർണനാണയങ്ങളും അഞ്ചു കൂട്ടം വസ്ത്രങ്ങളും വിലയേറിയ സുഗന്ധങ്ങളും ഇതോടൊപ്പം ലഭിച്ചിരുന്നു.


തിരുനബി ﷺ യുടെ പ്രവാചകത്വം മനസ്സിലാക്കാൻ പല കാര്യങ്ങളും മുന്നിലുണ്ടായിട്ടും ഒരുപാട് സമ്മാനങ്ങൾ രാജാവ് എന്ന നിലയിൽ കൊടുത്തയച്ചിട്ടും അദ്ദേഹം തിരുനബി ﷺ യെ വിശ്വസിക്കാൻ കൂട്ടാക്കിയില്ല. ഈ ഭരണാധികാരിയെ കുറിച്ച് 

ഹാത്വിബ് ബിൻ അബീ ബൽതഅത് (റ) തിരുനബി ﷺ വിവരം അറിയിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: 

«ضنّ الخبيث بملكه، ولا بقاء لملكه» .


"ആ നീചൻ നിലനിൽപ്പില്ലാത്ത അവൻ്റെ  അധികാരം കൊണ്ട് ചതിയിൽപ്പെട്ടു." 

 

അധികാരത്തിൻ്റെ അപ്പകഷ്ണങ്ങൾക്കു മുമ്പിൽ ഈമാനെന്ന വിലമതിക്കാനാവാത്ത മുത്തിനെ ഒരുവേള പോലും വിലകുറച്ച് കാണരുതെന്ന് ചരിത്രത്തിൻ്റ താളുകൾ നമ്മെ ഉണർത്തുന്നു.

Saturday, August 30, 2025

ജന്മദിനാഘോഷം മക്കയിലുമുണ്ട്*

 *തിരു ജന്മദിനാഘോഷം മക്കയിലുമുണ്ട്*


ﷺﷺﷺ

ബഹുമാനപെട്ട ഇബ്നു ജുബൈർ പറയുന്നു.

മക്കയിലെ ഏറ്റവും പ്രധാനപെട്ട സ്ഥലമാണ് തിരു നബി صلى الله عليه وسلم

ജനിച്ച സ്ഥലം .അത് തിരുശരീരത്തിന് ﷺ

ആദ്യമായി സ്പർശന മേൽക്കാൻ ഭാഗ്യം ലഭിച്ച മണ്ണാണ് - അവിടെ ഒരു പള്ളിയുമുണ്ട്.

صلى الله عليه وعلى إله وأصحابه الكرام

റബി ഉൽ അവ്വൽ മാസത്തിലും അതിലെ തിങ്കളാഴ്ച്ചയും 

ആ ബറക്കത്താക്കപെട്ട സ്ഥലം തുറക്കുകയും ജനങ്ങൾ ആ പുണ്യസ്ഥലത്തേക്ക് പ്രവേശിച്ച്  ബറക്കത്തെടുക്കുകയും ചെയ്യും

കാരണം അത് മുത്ത് നബിﷺ

യുടെ മൗലിദിന്റെ മാസമാണ്.

അവിടെന്നു ജനിച്ച ദിവസമാണ്.

മഹത്ത്വമുള്ള എല്ലാ സ്ഥലങ്ങളും അന്ന് തുറന്ന് കൊടുക്കും. അത് മക്കയിൽ എന്നും പ്രശസ്തമാണ്.

(റഹലത്ത് ഇബ്നു ജുബൈർ 1/91)

ومن مشاهدها الكريمة أيضا مولد النبي صلى الله عليه وسلم والتربة الطاهرة التي هي أول تربة مست جسمه الطاهر بنى عليه مسجد لم ير أحفل بناء منه أكثره ذهب منزل به والموضع المقدس الذي سقط فيه صلى الله عليه وسلم ساعة الولادة السعيدة المباركة التي جعلها الله رحمة للأمة أجمعين محفوف بالفضة فيالها تربة شرفها الله بان جعلها مسقط أطهر الأجسام ومولد خير الآنام صلى الله عليه وعلى إله وأصحابه الكرام وسلم تسليما.

 يفتح هذا الموضع المبارك فيدخله الناس كافة متبركين به في شهر ربيع الأول ويوم الإثنين منه لأنه كان شهر مولد النبي صلى الله عليه وسلم وفي اليوم المذكور ولد صلى الله عليه وسلم وتفتح المواضع المقدسة المذكورة كلها وهو يوم مشهور بمكة دائما.

اسم الکتاب : رحلة ابن جبير - ط دار بيروت المؤلف : ابن جبير    الجزء : 1  صفحة : 91

ﷺﷺﷺ

Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t

Friday, August 29, 2025

മൽപ്പിടുത്തത്തിൽ ജയിക്കുന്നവനല്ല, കോപം വരുമ്പോള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നവനാണ് ശക്തൻ

 *മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്*

*Dr. മുഹമ്മദ്‌ ഫാറൂഖ് നഈമി ഉസ്താദ്  എഴുതുന്നു✍️*


*🌹Tweett 1172🌹*


മൽപ്പിടുത്തത്തിൽ ജയിക്കുന്നവനല്ല, കോപം വരുമ്പോള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നവനാണ് ശക്തൻ എന്ന വിശ്രുതമായ ഒരു സന്ദേശം തിരുനബിﷺ കൈമാറിയിട്ടുണ്ട്. ആത്മനിയന്ത്രണത്തിനും പൈശാചിക ബോധങ്ങളോടുള്ള ചെറുത്തുനിൽപ്പിനും എത്ര ശക്തിയും ശൗര്യവും ആവശ്യമുണ്ട് എന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ജിഹാദിന്റെ ആത്മാവും അടിത്തറയും ഇവിടെയാണ് നിലകൊള്ളുന്നത്. അനിവാര്യമായ ഘട്ടങ്ങളിൽ പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ സായുധ ഇടപെടലുകളെ മാത്രം ജിഹാദായി അവതരിപ്പിക്കുകയോ, പടക്കളത്തിലെ പോരാട്ടമാണ് ജിഹാദ് എന്ന് നിർണയിക്കുകയോ ചെയ്യുക വഴി ഏറ്റവും വലിയ ആത്മസമരത്തെ അവഗണിച്ചു മാറ്റിയത് പോലെയാണ് പൊതുവായനകളും പൊതുബോധങ്ങളും രൂപപ്പെട്ടുവന്നത്. 


           നന്മകളുടെ സമുദ്ധാരണത്തിനും തിന്മകളെ ഇല്ലായ്മ ചെയ്യുന്നതിനും പ്രബോധന വഴിയിൽ നിലകൊള്ളുന്നവർ മുഴുവൻ ഒരർത്ഥത്തിൽ ജിഹാദ് നിർവഹിക്കുന്നവരാണ്. അശരണരെ സഹായിക്കുക, രോഗികൾക്ക് സഹായങ്ങൾ എത്തിച്ചു കൊടുക്കുക, ആശ്രയം ആവശ്യമുള്ളവർക്ക് ആശ്രയം നൽകുക, വിധവകളുടെയും അനാഥരുടെയും ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുക, സാമൂഹിക നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക, മാതാപിതാക്കളിൽ നിന്ന് സേവനം ആവശ്യമുള്ളവർക്ക് സേവനം ചെയ്യുക തുടങ്ങിയുള്ള കാരുണ്യ ക്ഷേമ പ്രവർത്തനങ്ങൾ മുഴുവനും ജിഹാദിന്റെ ഗണത്തിൽ പെടും. പ്രായാധിക്യമുള്ള മാതാപിതാക്കളുടെ കാര്യത്തിൽ ശ്രദ്ധയോടെ കഴിയുന്നതും പരിപാലനം നിർവഹിക്കുന്നതും ഒരു ജിഹാദാണെന്ന് ഹദീസിന്റെ ഭാഷകളിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാകും. 


                നിർമാണപരമായ സങ്കേതത്തെ സംഹാരത്തിന്റെയും സംഘട്ടനത്തിന്റെയും പര്യായമായി അവതരിപ്പിക്കപ്പെട്ടു എന്നത് ദുഃഖകരമായ ഒരു യാഥാർത്ഥ്യമാണ്. 


             സായുധ സമരം അനിവാര്യമായ ഘട്ടങ്ങളിൽ പ്രതിരോധത്തിന്റെയും രാഷ്ട്ര സുരക്ഷയുടെയും ഭാഗമായി ഇടപെടലുകൾ നടത്തുന്നതിനും ഇസ്‌ലാം വിരോധിക്കുന്നില്ല. എന്നാൽ യാതൊരു വിധേനയുമുള്ള ആക്രമണത്തെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുമില്ല. യുദ്ധത്തെ കൊതിക്കരുതെന്നും ശത്രുവിനെ കണ്ടുമുട്ടാൻ ആഗ്രഹിക്കരുതെന്നും അനിവാര്യമായ ഘട്ടങ്ങളിൽ ആയുധം എടുക്കേണ്ടി വന്നാൽ കണിശമായ ചില യുദ്ധധാർമികതകൾ പാലിക്കണമെന്നും പ്രവാചകനുംﷺ ഇസ്‌ലാമും നിരീക്ഷിക്കുന്നു. നിർദ്ദേശിക്കപ്പെടുന്ന നിബന്ധനകൾ പാലിച്ചുകൊണ്ട് ഒരു സായുധ സമരം തന്നെ വലിയ പ്രയാസകരമാണ്. അത്രമേൽ ശ്രദ്ധയും സൂക്ഷ്മതയുമാണ് പടക്കളത്തിൽ പാലിക്കേണ്ട മര്യാദകളായി പ്രവാചകൻﷺ മുന്നോട്ടുവെക്കുന്നത്. 


       വർഗീയ വംശീയ വിചാരങ്ങളിലൂടെ ഉന്മൂലനത്തിന് ഇറങ്ങുന്ന ഒരു സംഘത്തിനും ന്യായീകരിക്കാവുന്ന ഒരു പ്രയോഗവും സമീപനവും തിരുനബിﷺയുടെ പാഠശാലയിൽ നിന്നുണ്ടായിട്ടില്ല. ലക്ഷക്കണക്കിന് നിരപരാധികൾ കുടിയൊഴിപ്പിക്കപ്പെടുകയും സിവിലിയന്മാർ ക്രൂരമായി കൊലചെയ്യപ്പെടുകയും ചെയ്യുന്ന ആധുനിക യുദ്ധ സമവാക്യങ്ങളുടെ ഏഴ് അയലത്തുപോലും ഇസ്‌ലാമിൻ്റെ ഏതെങ്കിലും ഒരു സൈനിക  പ്രതിരോധത്തെ ചേർത്തുവച്ചുകൊണ്ട് വായിക്കാനാവില്ല. നാമിത് വായിച്ചു കൊണ്ടിരിക്കുമ്പോഴും ലോകത്തെ മുഴുവൻ യുദ്ധനൈതികതയും എന്തിനേറെ അടിസ്ഥാന മനുഷ്യ നിയമങ്ങളും പോലും ലംഘിക്കപ്പെട്ടു ലക്ഷങ്ങൾ പട്ടിണി കിടക്കുകയും 10000 കൊല്ലപ്പെടുകയയും ചെയ്തുകൊണ്ടിരിക്കുന്നു.


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ  


(തുടരും)

ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി


#MahabbaCampaign

#TaybaCenter

#FarooqNaeemi

#Tweet1172

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...