Sunday, August 31, 2025

അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾ* ✍️

 📚

*അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾ*

✍️

അഷ്റഫ് സഖാഫി പള്ളിപ്പുറം 

_____________________________


     ഹുദൈബിയിൽ നിന്നും തിരുനബി ﷺ യും സംഘവും മടങ്ങുമ്പോൾ അവിടുന്ന് ചോദിച്ചു: 

"മിസ്റിലെ രാജാവായ മുഖൗഖിസിലേക്ക് എൻ്റെ കത്തുമായി ആരാണ് പോവുക?"

ഉടനെ ഹാത്വിബ് ബിൻ അബീ ബൽതഅത് (റ) ചാടി എഴുന്നേറ്റ് ആസ്ഥാനം നേടിയെടുത്തു. തിരുനബി ﷺ നൽകിയ കത്തുമായി പുറപ്പെട്ടു. 


«بسم الله الرحمن الرحيم، من محمد بن عبد الله إلى المقوقس عظيم القبط، سلام على من اتبع الهدى، أما بعد: فإني أدعوك بدعاية الإسلام، أسلم تسلم، يؤتك الله أجرك مرتّين، فإن توليت فإنما عليك إثم القبط» أي الذين هم رعاياك، ويا أَهْلَ الْكِتابِ تَعالَوْا إِلى كَلِمَةٍ سَواءٍ بَيْنَنا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا اللَّهَ وَلا نُشْرِكَ بِهِ شَيْئاً وَلا يَتَّخِذَ بَعْضُنا بَعْضاً أَرْباباً مِنْ دُونِ اللَّهِ فَإِنْ تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ.


ഇതായിരുന്നു ആ കത്തിൽ അടങ്ങിയ സന്ദേശം. ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ഈ കത്ത് ഈജിപ്തിലെ അലക്സാഡ്രിയയിൽ വച്ച് ഹാത്വിബ് ബിൻ അബീ ബൽതഅത് (റ) മുഖൗഖിസ് രാജാവിന് കൈമാറിയപ്പോൾ രാജാവ് ചോദിച്ചു: 

ما منعه إن كان نبيا أن يدعو على من خالفه وأخرجوه من بلده إلى غيرها أن يسلط عليهم،

" ഇദ്ദേഹം സത്യപ്രവാചകൻ ആണെങ്കിൽ നാട്ടുകാർ അദ്ദേഹത്തെ നാട്ടിൽ നിന്ന് പുറത്താക്കുമ്പോൾ അവർക്കെതിരെ ദുആ ചെയ്താൽ പോരായിരുന്നോ?!"


ഇത് കേട്ടപ്പോൾ ഹാത്വിബ് ബിൻ അബീ ബൽതഅത് (റ) വേദക്കാരനായ ആ രാജാവിനോട് ചോദിച്ചു: 

ألست تشهد أن عيسى ابن مريم رسول الله؟ فما له حيث أخذه قومه فأرادوا أن يقتلوه أن لا يكون دعا عليهم أن يهلكهم الله تعالى حتى رفعه الله إليه؟ 

" ഈസാ (അ) അള്ളാഹുവിന്റെ ദൂതനാണ് എന്ന് നിങ്ങൾ വിശ്വസിക്കുന്നില്ലേ?, എന്നാൽ ഈസാ നബി (അ)ൻ്റെ ജനത അദ്ദേഹത്തെ പിടിച്ചു ശിക്ഷിക്കാനിരുന്നപ്പോൾ ഈസാ നബി (അ ) നും അവർക്കെതിരെ ദുആ ചെയ്താൽ പോരായിരുന്നോ?!"

അപ്രതീക്ഷിതമായി മറു ചോദ്യം കേട്ട് രാജാവ് പറഞ്ഞു:

أحسنت، أنت حكيم جاء من عند حكيم،

" ഓഹോ!, സമർത്ഥനായ പണ്ഡിതന്റെ അരികിൽ നിന്നും വന്ന നീയും സമർത്ഥനാണല്ലോ!"


തുടർന്ന് ഹാത്വിബ് ബിൻ അബീ ബൽതഅത് (റ) തിരുനബി ﷺ യുടെ അധ്യാപനങ്ങൾ രാജാവിനെ ഉണർത്തി. അപ്പോൾ ആ കാര്യങ്ങളെല്ലാം തങ്ങളുടെ വേദപ്രകാരവും അദ്ദേഹം സത്യപ്രവാചകനാണെന്ന് അറിയിക്കുന്നതാണെന്ന് രാജാവ് സമ്മതിക്കുകയും ചെയ്തു. എന്നിട്ട് തിരുനബി ﷺ യിലേക്ക് അറബിയിൽ ഒരു കത്ത് എഴുതി. 


«بسم الله الرحمن الرحيم. لمحمد بن عبد الله من المقوقس عظيم القبط، سلام عليك. أما بعد: فقد قرأت كتابك، وفهمت ما ذكرت فيه وما تدعو إليه، وقد علمت أن نبيا قد بقي، وقد كنت أظن أنه يخرج بالشام، وقد أكرمت رسولك وبعثت لك بجاريتين لهما مكان في القبط عظيم وبثياب وأهديت إليك بغلة لتركبها، والسلام عليك»


"നിങ്ങൾ അയച്ച സന്ദേശം എനിക്ക് ലഭിക്കുകയും നിയുക്ത പ്രവാചകൻ വരാനിരിക്കുന്നുവെന്നും ഞാൻ അറിയുന്നു. എന്നാൽ അത് ശാമിൻ്റെ ഭാഗത്തു നിന്നുമാണ് പുറപ്പെടുക എന്ന് ഞാൻ നിനച്ചിരുന്നു. നിങ്ങളുടെ ദൂതർക്ക് പാരിതോഷികങ്ങളും വസ്ത്രങ്ങളും നൽകിയും ഖിബ്തികൾക്കിടയിൽ ഔന്നിത്യമുള്ള അടിമകളെ നൽകിയും ഞാൻ അവരെ ആദരിച്ചിട്ടുണ്ട്. അതോടൊപ്പം നിങ്ങൾക്ക് യാത്രക്ക് ഉപയോഗിക്കാവുന്ന ഒരു നല്ല കോവർ കഴുതയും (بغلة എന്ന് പ്രയോഗിക്കുന്നത് കോവർ കഴുതയെ കുറിച്ചാണ്. അന്ന് ലഭിച്ച ദുൽദുൽ എന്ന് പേരുള്ള ഈ കോവർ കഴുതയെ കുതിര എന്ന് പലരും പ്രയോഗിക്കുന്നു. അത് ഭാഷാപരമായി തെറ്റാണ്) ഞാൻ നിങ്ങൾക്ക് സമ്മാനമായി അയക്കുന്നു. നിങ്ങൾക്ക് രക്ഷ ഉണ്ടാകട്ടെ" 


തിരുനബി ﷺ സ്വന്തം അടിമയായ ഉപയോഗിച്ചിരുന്ന മാരിയത്തുൽ ഖിബ്തിയ്യയ്യും ഹസ്സാൻ (റ) ന്  നൽകിയ സീരീൻ എന്ന അടിമ സ്ത്രീയും ഈ രാജാവിൻ്റെ സമ്മാനത്തിൽ ലഭിച്ചതായിരുന്നു. 100 സ്വർണനാണയങ്ങളും അഞ്ചു കൂട്ടം വസ്ത്രങ്ങളും വിലയേറിയ സുഗന്ധങ്ങളും ഇതോടൊപ്പം ലഭിച്ചിരുന്നു.


തിരുനബി ﷺ യുടെ പ്രവാചകത്വം മനസ്സിലാക്കാൻ പല കാര്യങ്ങളും മുന്നിലുണ്ടായിട്ടും ഒരുപാട് സമ്മാനങ്ങൾ രാജാവ് എന്ന നിലയിൽ കൊടുത്തയച്ചിട്ടും അദ്ദേഹം തിരുനബി ﷺ യെ വിശ്വസിക്കാൻ കൂട്ടാക്കിയില്ല. ഈ ഭരണാധികാരിയെ കുറിച്ച് 

ഹാത്വിബ് ബിൻ അബീ ബൽതഅത് (റ) തിരുനബി ﷺ വിവരം അറിയിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: 

«ضنّ الخبيث بملكه، ولا بقاء لملكه» .


"ആ നീചൻ നിലനിൽപ്പില്ലാത്ത അവൻ്റെ  അധികാരം കൊണ്ട് ചതിയിൽപ്പെട്ടു." 

 

അധികാരത്തിൻ്റെ അപ്പകഷ്ണങ്ങൾക്കു മുമ്പിൽ ഈമാനെന്ന വിലമതിക്കാനാവാത്ത മുത്തിനെ ഒരുവേള പോലും വിലകുറച്ച് കാണരുതെന്ന് ചരിത്രത്തിൻ്റ താളുകൾ നമ്മെ ഉണർത്തുന്നു.

No comments:

Post a Comment

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...