Wednesday, December 25, 2024

മിമ്പറിൽ കയറുന്ന ഖത്വീബ്* 🔰

 7️⃣7️⃣5️⃣6️⃣

...........................................

*മിമ്പറിൽ കയറുന്ന ഖത്വീബ്*

🔰🔰🔰🔰🔰🔰🔰🔰🔰


❓ ഖുത്ബ നിർവ്വഹിക്കാനായി മിമ്പറിൽ കയറുന്ന ചിലർ മിമ്പറിൻ്റെ ഓരോ പടവിലും രണ്ടു കാലും വെച്ച് കയറുന്നത് കാണാം. സാധാരണ രീതിയിൽ കോണി കയറാൻ സാധിക്കുന്നവർ ചിലർ വരെ  ഇങ്ങനെ ചെയ്യുന്നുണ്ട്. മിമ്പറിൻ്റെ ഓരോ പടവിലും രണ്ടു കാലും വെച്ച് കയറണമെന്നുണ്ടോ?


✅ ഇല്ല, സാധാരണ സ്റ്റപ്പുകൾ കയറുമ്പോഴുള്ള പതിവ് പോലെയാണ് മിമ്പറിൻ്റെ പടവുകളും ചവിട്ടിക്കയറേണ്ടത്. അതാണ് സുന്നത്ത്. പതിവ് സ്റ്റപ്പ് കയറുന്നതിനു വിരുദ്ധമായി മിമ്പറിൻ്റെ ഓരോ പടവുകളിലും രണ്ടു കാലും വെച്ച് നിന്നു കൊണ്ട് കയറൽ സുന്നത്തിനു വിരുദ്ധവും കറാഹത്തുമാണ്. [ ശർവാനി :2/ 462 , 1/282 ,ഹാശിയത്തുന്നിഹായ :2/327]

     _മിമ്പറിൻ്റെ സ്റ്റപ്പ് സാധാരണ രീതിയിൽ കയറാൻ ബുദ്ധിമുട്ടുള്ള ഏതെങ്കിലും ഖത്വീബ് ഓരോ സ്റ്റപ്പിലും രണ്ടു കാലും വെച്ച് കയറിയിട്ടുണ്ടെങ്കിൽ അതു ആരും അനുകരിക്കരുത് . അനുകരണം തെളിവിൻ്റെ വെളിച്ചത്തിലാവണം_

ﻭﻗﻮﻝ اﻟﺒﻴﻀﺎﻭﻱ ﻳﻘﻒ ﻓﻲ ﻛﻞ ﻣﺮﻗﺎﺓ ﺃﻱ ﺩﺭﺟﺔ ﻭﻗﻔﺔ ﺧﻔﻴﻔﺔ ﻳﺴﺄﻝ اﻟﻠﻪ ﺗﻌﺎﻟﻰ اﻟﻤﻌﻮﻧﺔ ﻭاﻟﺘﺴﺪﻳﺪ ﻏﺮﻳﺐ ﺿﻌﻴﻒ اﻩـ ﺃﻱ ﻓﻼ ﻳﺴﻦ ﺑﻞ ﻗﺪ ﻳﻘﺘﻀﻲ ﻛﻼﻣﻪ ﻛﺮاﻫﺔ ﺫﻟﻚ اﻟﻮﻗﻮﻑ *ﻓﻴﻄﻠﺐ ﻣﻨﻪ اﻟﺼﻌﻮﺩ ﻣﺴﺘﺮﺳﻼ ﻓﻲ ﻣﺸﻴﻪ ﻋﻠﻰ اﻟﻌﺎﺩﺓ* ﻛﻤﺎ ﻓﻲ اﻟﺰﻳﺎﺩﻱ ﻋﻦ اﻟﺘﺒﺼﺮﺓ ﻭﻓﻲ ﺳﻢ ﻋﻠﻰ اﻟﻤﻨﻬﺞ ﻋﻦ اﻟﻌﺒﺎﺏ ﻋ ﺷ ( شرواني : ٢ / ٢٦٢)


🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 19

https://

മഖ്ബറയിൽ നിന്നു പിന്നിലേക്ക് നടക്കൽ*⁉️

 7️⃣7️⃣5️⃣5️⃣

..........................................

*മഖ്ബറയിൽ നിന്നു പിന്നിലേക്ക് നടക്കൽ*⁉️

📗📗📗📗📗📗📗

❓ ഖബ്ർ സിയാറത്ത് കഴിഞ്ഞു മടങ്ങുമ്പോൾ സാധാ നടത്തം നടക്കാതെ പിന്നിലേക്ക് നടക്കുന്ന ചിലരെ കാണാം. അങ്ങനെ നടത്തം സുന്നത്തുണ്ടോ?


✅ ഇല്ല , സുന്നത്തില്ല. 

    സാധാരണ നടക്കും പോലെയാണ് നടക്കേണ്ടത് . പിന്നിലേക്ക് നടക്കരുത്. എന്നു ഫുഖഹാഅ് വിവരിച്ചു  തന്നിട്ടുണ്ട്.അതു തന്നെ നബി(സ്വ)യുടെ ഹുജ്റ: ശരീഫ: സിയാറത്ത് ചെയ്തു മടങ്ങുന്നതിനെ ക്കുറിച്ചാണ്. അതാണല്ലോ ലോകത്ത് ഏറ്റവും മഹത്വമുള്ള , കൂടുതൽ അദബ് കാണിക്കേണ്ട സ്ഥലം . 

   (അപ്പോൾ മഖ്ബറ: സിയാറത്ത് കഴിഞ്ഞു മടങ്ങാൻ ഒരുങ്ങുമ്പോൾ തിരിഞ്ഞു നിന്നു സാധാരണ നടത്തമാണ് നടക്കേണ്ടത്)

(കൂടുതൽ പoനത്തിന് ശർവാനി: 4/145 മുഗ്നി,2/  284 ,നിഹായ :3/231, ഖൽയൂബി1/158 നോക്കുക)

 

 *ﻭﺇﺫا ﺃﺭاﺩ اﻟﺴﻔﺮ اﺳﺘﺤﺐ ﺃﻥ ﻳﻮﺩﻉ اﻟﻤﺴﺠﺪ ﺑﺮﻛﻌﺘﻴﻦ ﻭﻳﺄﺗﻲ اﻟﻘﺒﺮ اﻟﺸﺮﻳﻒ ﻭﻳﻌﻴﺪ اﻟﺴﻼﻡ اﻷﻭﻝ ﻭﻳﻘﻮﻝ اﻟﻠﻬﻢ ﻻ ﺗﺠﻌﻠﻪ ﺁﺧﺮ اﻟﻌﻬﺪ ﻣﻦ ﺣﺮﻡ ﺭﺳﻮﻝ اﻟﻠﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﻳﺴﺮ ﻟﻲ اﻟﻌﻮﺩ ﺇﻟﻰ اﻟﺤﺮﻣﻴﻦ ﺳﺒﻴﻼ ﺳﻬﻼ ﻭاﺭﺯﻗﻨﻲ اﻟﻌﻔﻮ ﻭاﻟﻌﺎﻓﻴﺔ ﻓﻲ اﻟﺪﻧﻴﺎ ﻭاﻵﺧﺮﺓ ﻭﺭﺩﻧﺎ ﺇﻟﻰ ﺃﻫﻠﻨﺎ ﺳﺎﻟﻤﻴﻦ ﻏﺎﻧﻤﻴﻦ ﻭﻳﻨﺼﺮﻑ ﺗﻠﻘﺎء ﻭﺟﻬﻪ ﻭﻻ ﻳﻤﺸﻲ اﻟﻘﻬﻘﺮﻯ*

✏️ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 18 

https://chat.whatsapp.com/Gm5wQEYS3AC8siGhyQLV74

പഴയ ഖബ്‌റു മാന്തൽ

 7️⃣7️⃣5️⃣2️⃣

---------------------------------------------------

*പഴയ ഖബ്‌റു മാന്തൽ*


     ❓  പുതിയ മയ്യിത്തിനെ മറവു ചെയ്യുവാൻ വേണ്ടി അസ്ഥികളും മറ്റും പൂർണ്ണമായി നശിച്ചിട്ടില്ലാത്ത ഖബ്‌റുകൾ മാന്തുന്നതിന്റെ  മത വിധിയെന്ത്? ഖബ്‌റു കുഴിച്ചുകൊണ്ടിരിക്കുമ്പോൾ ആദ്യം മറവു ചെയ്യപ്പെട്ട മയ്യിത്തിൻ്റെ  എല്ലുകൾ കണ്ടെത്തിയാൽ എന്തു ചെയ്യണം?


✅ *ആദ്യം മറവു ചെയ്യപ്പെട്ട മയ്യിത്തു പൂർണ്ണമായും (വാൽ കുറ്റി ഒഴികെ) നുരുമ്പുന്നതിനു മുമ്പ് മറ്റൊരു മയ്യിത്തിനെ അവിടെ മറവു ചെയ്യുന്നതും അതിനു വേണ്ടി ഖബ്റു മാന്തുന്നതും ഹറാമാണ്. ആദ്യത്തെ മയ്യിത്ത് പൂർണ്ണമായും നശിച്ചിരിക്കുമെന്നു ഭൂപ്രദേശത്തെ സംബന്ധിച്ചു വിവരമുള്ളവർ അഭിപ്രായപ്പെട്ടാൽ പുതിയ മയ്യിത്തിനെ മറവു ചെയ്യുവാൻ വേണ്ടി പഴയ ഖബ്റുകൾ മാന്താവുന്നതാണ്. ഖബ്റു കുഴിച്ചുകൊണ്ടിരിക്കുമ്പോൾ ആദ്യം മറവുചെയ്യപ്പെട്ട മയ്യിത്തിന്റെ എല്ലു കണ്ടാൽ കുഴി പൂർത്തിയാക്കുവാൻ പാടില്ല. മണ്ണിട്ടു നികത്തണം. കുഴി പൂർത്തിയായതിനു ശേഷമാണ് എല്ലുകൾ കണ്ടതെങ്കിൽ അവ ഖബ്റിന്റെ ഒരു ഭാഗത്തേക്കു നീക്കം ചെയ്തു പുതിയ മയ്യിത്തിനെ മറവു ചെയ്യാവുന്നതാണ്.*

(തുഹ്ഫ: 3/ 173)

 *ﻭﻳﺤﺮﻡ ﺃﻳﻀﺎ ﺇﺩﺧﺎﻝ ﻣﻴﺖ ﻋﻠﻰ ﺁﺧﺮ ﻭﺇﻥ اﺗﺤﺪا ﻗﺒﻞ ﺑﻠﻰ ﺟﻤﻴﻌﻪ ﺃﻱ ﺇﻻ ﻋﺠﺐ اﻟﺬﻧﺐ ﻓﺈﻧﻪ ﻻ ﻳﺒﻠﻰ ﻛﻤﺎ ﻣﺮ ﻋﻠﻰ ﺃﻧﻪ ﻻ ﻳﺤﺲ ﻓﻠﺬا ﻟﻢ ﻳﺴﺘﺜﻨﻮﻩ ﻭﻳﺮﺟﻊ ﻓﻴﻪ ﻷﻫﻞ اﻟﺨﺒﺮﺓ ﺑﺎﻷﺭﺽ ﻭﻟﻮ ﻭﺟﺪ ﻋﻈﻤﺔ ﻗﺒﻞ ﻛﻤﺎﻝ اﻟﺤﻔﺮ ﻃﻤﻪ ﻭﺟﻮﺑﺎ ﻣﺎ ﻟﻢ ﻳﺤﺘﺞ ﺇﻟﻴﻪ ﺃﻭ ﺑﻌﺪﻩ ﻧﺤﺎﻩ ﻭﺩﻓﻦ اﻵﺧﺮ* 

(تحفة)

🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 17


കുട്ടികൾക്ക് തൽഖീനും തസ്ബീത്തും

 7️⃣7️⃣5️⃣0️⃣

--------------------------------------

*കുട്ടികൾക്ക് തൽഖീനും തസ്ബീത്തും*

🧱🧱🧱🧱🧱🧱🧱


❓ _കുട്ടികൾ മരണപ്പെട്ടാൽ തൽഖീനും തസ്ബീത്തും സുന്നത്തുണ്ടോ?_


✅ ഇല്ല ,

സുന്നത്തില്ല. ''പ്രായം തികഞ്ഞ മയ്യിത്തിന് , മറവ് ചെയ്യൽ പൂർണമായ ശേഷം തൽഖീൻ ചൊല്ലിക്കൊടുക്കൽ സുന്നത്താണ് '' എന്നാണ്  ഫുഖഹാഇൻ്റ പൊതു പ്രയോഗം .

 _(നിഹായ: 3/41,ഹാശിയത്തുൽ ജമൽ: 2/204)_

അതുപോലെത്തന്നെ തസ്ബീതിൻ്റെ കാര്യവും . പ്രായം തികഞ്ഞ മയ്യിത്താണെങ്കിലാണ് തസ്ബീത്ത് സുന്നത്തുള്ളത്. _(ഹാശിയത്തുൽ ജമൽ:_ 2/206)


❓ _ഭ്രാന്തന്മാർ മരിച്ചാൽ തൽഖീനും തസ്ബീതും സുന്നത്തുണ്ടോ?_


✅ പ്രായം തികഞ്ഞ ശേഷം ജീവിതത്തിൽ ബുദ്ധി യുള്ള അവസ്ഥ ഉണ്ടായ ഭ്രാന്തന് തൽഖീനും തസ്ബീത്തും സുന്നത്തുണ്ട്.

 - ബുദ്ധിയുള്ള അവസ്ഥ ഉണ്ടായിട്ടില്ലെങ്കിൽ സുന്നത്തില്ല -  _(തുഹ്ഫ: 3/207, നിഹായ :2/41)_ 

   കുട്ടികൾക്കും ബുദ്ധിമുൻകടക്കാത്ത ഭ്രാന്തനും ഖബ്ർ ശിക്ഷയില്ല എന്നതാണ് ഇവർ രണ്ടു കൂട്ടർക്കും തൽഖീനും തസ്ബീത്തും സുന്നത്തില്ലാതിരിക്കാൻ കാരണം. _(നിഹായ : 2/4)_


*ﻭﻻ ﻳﻠﻘﻦ ﻃﻔﻞ ﻭﻟﻮ ﻣﺮاﻫﻘﺎ ﻭﻣﺠﻨﻮﻥ ﻟﻢ ﻳﺘﻘﺪﻣﻪ ﺗﻜﻠﻴﻒ ﻛﻤﺎ ﻗﻴﺪ ﺑﻪ اﻷﺫﺭﻋﻲ ﻟﻌﺪﻡ اﻓﺘﺘﺎﻧﻬﻤﺎ* ( نهاية : ٤١ / ٢)


  *ﻭﻳﺴﺘﺤﺐ ﺗﻠﻘﻴﻦ ﺑﺎﻟﻎ ﻋﺎﻗﻞ ﺃﻭ ﻣﺠﻨﻮﻥ ﺳﺒﻖ ﻟﻪ ﺗﻜﻠﻴﻒ* ( تحفة: ٢٠٧ / ٣) 


*ﻳﺴﺄﻟﻮﻥ ﻟﻪ اﻟﺘﺜﺒﻴﺖ) ﺃﻱ ﺇﻥ ﻛﺎﻥ ﻣﻜﻠﻔﺎ* ( حاشية الجمل: ٢٠٦: ٢)


 *ﻭﻳﺴﺘﺤﺐ ﺗﻠﻘﻴﻦ اﻟﻤﻴﺖ اﻟﻤﻜﻠﻒ ﺑﻌﺪ ﺗﻤﺎﻡ ﺩﻓﻨﻪ* (نهاية : ٤١ / ٢)


🖊️ ദുആ വസ്വിയ്യത്തോടെ

_*എം.എ.ജലീൽ സഖാഫി പുല്ലാര*_


1446 ജുമാദൽ ഊലാ 15 


ഇമാം നവവി(റ) ഇമാം ശാഫിഈ (റ)വിൻ്റെ മഖ്ബറയിൽ* ⛺⛺⛺⛺⛺⛺

 7️⃣7️⃣4️⃣9️⃣

..........................................

*ഇമാം നവവി(റ) ഇമാം ശാഫിഈ (റ)വിൻ്റെ മഖ്ബറയിൽ*

⛺⛺⛺⛺⛺⛺⛺⛺⛺

     *ഇമാം ശാഫിഈ (റ)വിൻ്റെ മഖ്ബറ സിയാറത്തിനു പോയ ഇമാം നവവി(റ) കാണിക്കുന്ന അദബ്  നമുക്ക് വായിക്കാം. പാഠം ഉൾക്കൊള്ളാം.*


*ولقد حكي عن الإمام النووي رحمه الله أنه لما أتى إلى مصر لزيارة قبر الشافعي رضي الله عنه وقف عند باب القرافة من بعيد ونزل عن الجمل وذلك بحيث يرى القبة الشريفة وسلم عليه فقيل له ألا تتقدم فقال لو كان شافعي حيا ما كان مقامي أن أتقرب منه إلا على هذا من المسافة*

إتحاف السادة المتقين للإمام السيد المرتضى الزبيدي : ٤ / ٤٥٧)


      ഇമാം നവവി(റ) ഒരിക്കൽ ഇമാം ശാഫിഈ (റ)വിൻ്റെ ഖബ്ർ സിയാറത്തിനായി ഈജിപ്തിൽ വന്നു.

    മഖ്ബറയുടെ കവാടത്തിൻ്റെ  അകലെ എത്തിയപ്പോൾ തന്നെ ഒട്ടകപ്പുറത്ത് നിന്നിറങ്ങി . പുണ്യ ഖുബ്ബ കാണുന്ന നിലയിൽ അകലെ നിന്നു ഇമാം ശാഫിഈ (റ) വിനു സലാം പറഞ്ഞു, സിയാറത്ത് ചെയ്തു.

    ഒരാൾ ചോദിച്ചു. അങ്ങ് എന്തുകൊണ്ടാണ് മഖ്ബറയുടെ  അടുത്തേക്ക് പോകാത്തത്? 

  ഇമാം നവവി(റ)വിൻ്റെ മറുപടി: *ഇമാം ശാഫിഈ (റ) ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ഞാനിത്ര ദൂരത്തേ നിൽക്കുകയുള്ളൂ.*

(ഇത്ഹാഫ്: 4/457)


   അദബ്,  (മര്യാദ ) അതാണു ആത്മീയ വിജയത്തിൻ്റെ കാതൽ . അതാണി വിടെ ഇമാം നവവി(റ) തൻ്റെ ആത്മീയ നേതാവിൻ്റെ മുമ്പിൽ കാണിച്ചത്.

أدب (മര്യാദ )

 بدأ) (തുടക്കത്തിൽ തന്നെ വേണം

 ( دأب) അതു പതിവാക്കണം

 (أبدا) എന്നും  എപ്പോഴും വേണം.

  

🖋️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 15


ബീജദാനം ഇസ്'ലാമിക വീക്ഷണത്തിൽ

 7️⃣7️⃣4️⃣7️⃣

...........................................

❝ *ബീജദാനം ഇസ്'ലാമിക വീക്ഷണത്തിൽ* ❞ 

💉💉💉💉💉💉💉

   ❓വിവാഹം കഴിഞ്ഞ് സന്താനോൽപാദനം നടക്കാതെ വരുമ്പോൾ, ഭർത്താവിന്റെ ഉൽപാദനക്ഷമമല്ലാത്ത ബീജത്തിന് പകരം അന്യപുരുഷന്റെ ബീജം കുത്തിവെക്കുകയോ അല്ലെങ്കിൽ ടെസ്റ്റ് ട്യൂബിൽ അന്യപുരുഷന്റെ ബീജവുമായി സ്ത്രീയുടെ അണ്ഡം ബീജസങ്കലനം നടത്തി നിക്ഷേപിക്കുകയോ ചെയ്തുകൊണ്ട് സന്താനോൽപാദനം നടത്തുക ഇന്ന് യാഥാർത്ഥ്യമായിരിക്കുകയാണല്ലോ.   

      ഇങ്ങനെ ഒരന്യപുരുഷന്റെ ബീജം കുത്തിവെക്കുകയോ അതു സങ്കലനം ചെയ്ത് ടെസ്റ്റ് ട്യൂബ് ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയോ ചെയ്ത് കുട്ടി ജനിച്ചാൽ കുട്ടിയുടെ മാതാപിതാക്കളാര്? വിവരിക്കാമോ?

= റഹ് മത്തുല്ല എളമരം


✅   വിവരിക്കാം.

ഭർത്താവിന്റെ ബീജം അഥവാ അതുൾക്കൊള്ളുന്ന ശുക്ലമെടുത്ത് ഗർഭപാത്രത്തിൽ നിക്ഷേപിച്ച് ഭാര്യ അതു മൂലം പ്രസവിക്കുന്നത് ഭർത്താവിന്റെ ഭോഗത്തിന് തുല്യമായും അതുവഴി ജനിക്കുന്ന കുഞ്ഞുമായി ഭർത്താവിന്റെ പിതൃത്വം സ്ഥിരപ്പെടുന്നതുമാണ്.

    ഇത് അനുവദനീയമാവാൻ പുരുഷ ബീജത്തിന്റെ സ്ഖലനവും അത് അണ്ഡവുമായി സമന്വയിപ്പിച്ച് ഗർഭാശയത്തിൽ പ്രവേശിപ്പിക്കുന്നതും അവരുടെ ഭാര്യാ-ഭർതൃ ബന്ധം നിലനിൽക്കുന്ന അവസരത്തിലാവുകയും അവ രണ്ടും അനുവദനീയമായ രൂപത്തിലാവുകയും വേണം (തുഹ്ഫ: 8/231). ഇതാണു ഇമാം ഇബ്നു ഹജർ(റ)വിൻ്റെ വീക്ഷണം.

  എന്നാൽ ഇമാം റംലി(റ)യുടെ അഭിപ്രായം പിതൃത്വം സ്ഥിരപ്പെടാൻ സ്ഖലന സമയത്ത് മാത്രം അനുവദനീയ രൂപത്തിലായാൽ മതിയെന്നാണ് (നിഹായ: 8/431, ഇബ്നു ഖാസിം: 8/231). 

    അപ്പോൾ ഇമാം ഇബ്നു ഹജറും(റ) ഇമാം റംലി(റ)യും സ്ഖലന സമയത്തിലുള്ള പവിത്രതയിൽ ഒത്തു സമ്മതിക്കുന്നു.

        ഇത്രയും വിശദീകരിച്ചതിൽ നിന്നു ഭാര്യാഭർത്താക്കന്മാർ അല്ലാത്ത അന്യസ്ത്രീ പുരുഷന്മാരുടെ ബീജവും അണ്ഡവും കുത്തിവെയ്ക്കലോ നിക്ഷേപിക്കലോ അംഗീകൃതമല്ലെന്നും അനുവദനീയമല്ലെന്നും ബീജത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുന്നതാണെന്നും അതു വ്യഭിചാരത്തെ പോലെ നിഷിദ്ധമാണെന്നും വ്യക്തമായി.

        ഇനി ഒരു സ്ത്രീയുടെ ഗർഭപാത്രത്തിന്റെ തകരാറുമൂലമോ മറ്റോ ഒരു ഭാര്യയുടെയും ഭർത്താവിന്റെയും തന്നെ ബീജം അണ്ഡവുമെടുത്ത് ഗർഭപാത്രത്തിന് വെളിയിൽ സങ്കലനം നടത്തിയശേഷം ടെസ്റ്റ് ട്യൂബിലോ മറ്റോ നിക്ഷേപിച്ച് കുഞ്ഞുണ്ടായാൽ ബീജവും അണ്ഡവും പുറത്തെടുത്തത് അനുവദനീയ രൂപത്തിലാണെങ്കിൽ ഇതിന് അവർ തമ്മിൽ ഭോഗം നടത്തുന്നതിന്റെ വിധി തന്നെയാണുള്ളതെന്നും അവർ കുഞ്ഞിന്റെ മാതാപിതാക്കളാണെന്നും വ്യക്തമാണ്.

      അതേസമയം, അന്യസ്ത്രീയുടെ അണ്ഡം കുത്തിവെച്ച് ഒരു സ്ത്രീ ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്താൽ കുട്ടിയെ പ്രസവിച്ചവളാണ് കുട്ടിയുടെ മാതാവ്. അണ്ഡത്തിന്റെ ഉടമക്കു മാതൃത്വം സ്ഥിരപ്പെടില്ല (തുഹ്ഫ: 7/298)

     ഇനി, ഒരാൾ തന്റെ ഭാര്യയ്ക്ക് മറ്റൊരു പുരുഷന്റെ ബീജം കുത്തിവെച്ച് അല്ലെങ്കിൽ, ടെസ്റ്റ് ട്യൂബ് വഴി നിക്ഷേപിച്ച് ഭാര്യ പ്രസവിച്ചാൽ കുട്ടിയുടെ പിതാവ് ബീജത്തിന്റെ ഉടമയല്ല, മറിച്ച് ബീജവുമായി യാതൊരു ബന്ധവുമില്ലാത്ത ഭർത്താവാണ് പിതാവ്. പക്ഷേ, ഭാര്യ പ്രസവിച്ചത് ഭർത്താവ് സംഭോഗത്തിലേർപ്പെട്ട് ആറുമാസം കഴിഞ്ഞശേഷവും നാലുവർഷം തികയുന്നതിന് മുൻപുമാവണം. ഗർഭവും ശിശുവും അയാളുടേതല്ലെന്നും അവിഹിതമാണെന്നും ബോധ്യമുണ്ടെങ്കിൽ നിയമപരമായി അയാൾക്ക് കുട്ടിയുടെ പിതൃത്വം നിഷേധിക്കാൻ (ലിആൻ ചെയ്യാൻ) നടപടിയുണ്ട്. ഇതില്ലാത്തിടത്തോളം പ്രസ്തുത കുട്ടിയുടെ പിതാവ് പ്രസവിച്ച സ്ത്രീയുടെ ഭർത്താവ് തന്നെയായിരിക്കും (തുഹ്ഫ: 8/214).

      ബീജത്തിന്റെ പവിത്രത പരിഗണിക്കണമെങ്കിലും അതുവഴി പിതൃത്വവും മറ്റു ബന്ധങ്ങളും സ്ഥാപിതമാവണമെങ്കിലും ബീജം അഥവാ ശുക്ലം ആ സ്ത്രീയുടെ ഭർത്താവിന്റേതുതന്നെയാവണം (മുഗ്നി: 3/177).

     വ്യഭിചാരം വഴിയോ സ്വന്തം മൈഥുനം വഴിയോ സ്ഖലിച്ച ഇന്ദ്രിയം സ്വന്തം ഭാര്യയിൽ കുത്തിവെച്ച് അതുമൂലം ഭാര്യ പ്രസവിച്ചാൽ ഭർത്താവ് കുട്ടിയുടെ പിതാവല്ല. കുട്ടിക്കിവിടെ പിതാവില്ല. (കുട്ടിയെ ഭർത്താവിലേക്കു ചേർക്കാൻ നിബന്ധനയില്ലെങ്കിൽ).

  ഗർഭപാത്രത്തിന് വെളിയിൽ വല്ല ഉപകരണങ്ങളിലും അന്യ സ്ത്രീപുരുഷന്മാരുടെയോ ഭാര്യാഭർത്താക്കന്മാരുടെയോ ബീജവും അണ്ഡവും സങ്കലനം നടത്തി മനുഷ്യക്കുഞ്ഞിന്റെ ഉൽപാദനം നടന്നാൽ ആരും പ്രസവിച്ചിട്ടല്ലാത്തതിനാൽ ഈ കുഞ്ഞിന് മാതാവില്ല. തന്റെ ഭാര്യക്കു ജനിക്കുക, തന്റെ സംഭോഗത്തിലോ അതേ വിധത്തിലുള്ള ബീജനിക്ഷേപത്തിലോ ജനിക്കുക എന്നീ കാരണങ്ങളില്ലാത്തതിനാൽ കുട്ടിക്കു പിതാവുമില്ല.

  ടെസ്റ്റ് ട്യൂബിൽ ജനിക്കുന്ന കുട്ടിയുടെ കാര്യത്തിൽ, സ്ത്രീ പ്രസവിക്കുകയാണെങ്കിൽ പ്രസവിച്ചവളാണ് കുഞ്ഞിന്റെ മാതാവ്. അണ്ഡം അവളുടേതാണെങ്കിലും അല്ലെങ്കിലും പ്രസവിച്ച സ്ത്രീയാണ് കുട്ടിയുടെ മാതാവെന്ന് തുഹ്ഫ: (7/298)യിൽ വ്യക്തമാക്കിയിട്ടുണ്ട്.

*(ഈയുള്ളവൻ്റെ ശാഫിഈ മസ്അലകൾ ഒരു പoനം എന്ന ഗ്രന്ഥത്തിൽ നിന്ന് .അവതാരിക : ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ)*


🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 14


മയ്യിത്തു നിസ്കാരവും ഏഴു തക്ബീറും*

 7️⃣7️⃣4️⃣6️⃣

...........................................

*മയ്യിത്തു നിസ്കാരവും ഏഴു തക്ബീറും*

🔰🔰🔰🔰🔰🔰🔰


❓ഞങ്ങളുടെ നാട്ടിൽ മയ്യിത്തു നിസ്കാരത്തിനു ഇമാമത്ത് നിന്ന ഒരാൾ ഏഴു തവണ തക്ബീർ ചൊല്ലി നിസ്കരിച്ചു. നിസ്കാരം കഴിഞ്ഞ ഉടനെ ''നിസ്കാരം ശരിയായിട്ടില്ല, വീണ്ടും നിസ്കരിക്കണം'' എന്നു പറഞ്ഞു ജനങ്ങൾ പള്ളിയിൽ വെച്ച്  ശബ്ദമുണ്ടാക്കി. അപ്പോൾ പള്ളിയിലെ ഖത്വീബ് 'ഏഴു തക്ബീർ ചൊല്ലി നിസ്കരിച്ചത് കൊണ്ട് നിസ്കാരം ബാത്വിലാവില്ല, വീണ്ടും നിസ്കരിക്കേണ്ടതില്ല' എന്നു പറഞ്ഞു. അപ്പോൾ ജനങ്ങൾ ശാന്തമായി.

    ആ ഖത്വീബ് പറഞ്ഞതാണോ മസ്അല?


✅ അതേ, അദ്ദേഹം പറഞ്ഞതാണ് ശരി. [ മസ്അല അറിയാത്ത ജനങ്ങൾ സ്വന്തം അഭിപ്രായം പറയുന്നതാണ് പ്രശ്നം ]

  ഏഴു തക്ബീറോ അതിലധികം തക്ബീറോ ഒരാൾ മറന്നോ മന: പൂർവ്വമോ കൊണ്ടു വന്നാലും നിസ്കാരം ബാത്വിലാവുകയില്ല. നാലിൽ കൂടുതൽ തക്ബീറ് കൊണ്ടുവരൽ കറാഹത്താണ്. കൂടുതൽ കൊണ്ടുവന്നവൻ അതിനു ശേഷം ദുആ ചെയ്യലാണ് ഏറ്റവും നല്ലത് .കാരണം, നാലാം തക്ബീറിൻ്റെ വിധിയിലാണത്. അതിനു ശേഷം പ്രാർത്ഥനയാണല്ലോ സുന്നത്ത്.  (തുഹ്ഫ: ശർവാനി:3/134)

اﻟﺜﺎﻧﻲ ﺃﺭﺑﻊ ﺗﻜﺒﻴﺮاﺕ) ﺑﺘﻜﺒﻴﺮﺓ اﻹﺣﺮاﻡ ﺇﺟﻤﺎﻋﺎ (ﻓﺇﻥ ﺧﻤﺲ) ﺃﻭ ﺳﺪﺱ ﻣﺜﻼ ﻋﻤﺪا ﻭﻟﻢ ﻳﻌﺘﻘﺪ اﻟﺒﻄﻼﻥ (ﻟﻢ ﺗﺒﻄﻞ) ﺻﻼﺗﻪ (ﻓﻲ اﻷﺻﺢ) ﻭﺇﻥ ﻧﻮﻯ ﺑﺘﻜﺒﻴﺮﻩ اﻟﺮﻛﻨﻴﺔ ﺧﻼﻓﺎ ﻟﺠﻤﻊ ﻣﺘﺄﺧﺮﻳﻦ ﻭﺫﻟﻚ ﻟﺜﺒﻮﺗﻪ ﻓﻲ ﺻﺤﻴﺢ ﻣﺴﻠﻢ ﻭﻷﻧﻪ ﺫﻛﺮ ﻭﺯﻳﺎﺩﺗﻪ ﻭﻟﻮ ﺭﻛﻨﺎ ﻻ ﺗﻀﺮ ﻛﺘﻜﺮﻳﺮ اﻟﻔﺎﺗﺤﺔ ﺑﻘﺼﺪ اﻟﺮﻛﻨﻴﺔ ﺇﻣﺎ ﺳﻬﻮا ﻓﻼ ﻳﻀﺮ ﺟﺰﻣﺎ ﻭﻣﺮ ﺃﻧﻪ ﻻ ﻣﺪﺧﻞ ﻟﺴﺠﻮﺩ اﻟﺴﻬﻮ ﻓﻴﻬﺎ ( تحفة: ٣ / ١٣٤)


 ﺃﻭ ﺳﺪﺱ ﻣﺜﻼ) ﻇﺎﻫﺮﻩ ﻋﺪﻡ اﻟﺒﻄﻼﻥ ﻭﻟﻮ ﻛﺜﺮ اﻟﺰاﺋﺪ ﺟﺪا ﻭﺗﻜﺮﻩ اﻟﺰﻳﺎﺩﺓ ﻋﻠﻴﻬﺎ ﻟﻠﺨﻼﻑ ﻓﻲ اﻟﺒﻄﻼﻥ ﺑﻬﺎ ﻭﺣﻴﺚ ﺯاﺩ ﻓﺎﻷﻭلى ﻟﻪ اﻟﺪﻋﺎء ﻣﺎ ﻟﻢ ﻳﺴﻠﻢ ﻟﺒﻘﺎﺋﻪ ﺣﻜﻤﺎ ﻓﻲ اﻟﺮاﺑﻌﺔ ﻭاﻟﻤﻄﻠﻮﺏ ﻓﻴﻬﺎ اﻟﺪﻋﺎء ﺣﺘﻰ ﻟﻮ ﻟﻢ ﻳﻜﻦ ﻗﺮﺃ اﻟﻔﺎﺗﺤﺔ ﻓﻲ اﻷﻭﻟﻰ ﺃﺟﺰﺃﺗﻪ ﺣﻴﻨﺌﺬ ﻓﻴﻤﺎ ﻳﻈﻬﺮ ﺛﻢ ﺭﺃﻳﺖ ﻋﻠﻰ ﺣﺞ ﺻﺮﺡ ﺑﻤﺎ اﺳﺘﻈﻬﺮﻧﺎﻩ ( شرواني : ٣ / ١٣٤) 


🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ആഖിറ: 13


ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...