ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
*അദൃശ്യജ്ഞാനം*
ചോദ്യം
എന്റെടുക്കൽ അല്ലാഹുവിൻറെ ഖജനാവുകൾ ഉണ്ട് എന്നും ഞാൻ എല്ലാ അദൃശ്യവും അറിയുമെന്നും ഞാൻ നിങ്ങളോട് പറയുന്നില്ല.
ഞാൻ മലക്കാണെന്നും ഞാൻ നിങ്ങളോട് പറയുന്നില്ല.
എനിക്ക് വഹ്യ്യ് നൽകപ്പെടുന്ന ഒന്നിനെ അല്ലാതെ ഞാൻ പിൻപറ്റുന്നില്ല .
قُل لَّا أَقُولُ لَكُمْ عِندِي خَزَائِنُ اللَّهِ وَلَا أَعْلَمُ الْغَيْبَ وَلَا أَقُولُ لَكُمْ إِنِّي مَلَكٌ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰ إِلَيَّ ۚ قُلْ هَلْ يَسْتَوِي الْأَعْمَىٰ وَالْبَصِيرُ ۚ أَفَلَا تَتَفَكَّرُونَ (50)
തുടങ്ങിയ ആയത്തുകളുടെ യഥാർത്ഥ ഉദ്ദേശം എന്ത്? ഇതിൽ നിന്നും അമ്പിയാ ഔലിയാക്കളുടെ മുഅജിസത്ത്കറാമത്ത് കൊണ്ടും ആദ്യശ്യമറിയില്ല എന്നതിന് തെളിവാകുമോ ?
മറുപടി
ഇവയല്ലാം, സ്വതന്ത്രവും സ്വയം പര്യാപ്തമായും ആര്‍ക്കും ഒരറിവും കിട്ടുകയില്ല എന്നറിയിക്കുന്ന സൂക്തങ്ങളാണ്.
ഇതു സംബന്ധമായുള്ള സംശയത്തിന് വ്യക്തവും സ്പഷ്ടവുമായ മറുപടി ഇമാം നവവി (റ) നല്‍കുന്നുണ്ട്.
ഭാവി സംബന്ധമായ കാര്യങ്ങള്‍ മുന്‍കൂട്ടി പറയുന്ന ശൈലി അമ്പിയാക്കളുടെ മുഅ്ജിസത്തുകളിലും ഔലിയാക്കളുടെ കറാമത്തുകളിലും വന്നിട്ടുണ്ടെന്നിരിക്കെ, “അല്ലാഹു അല്ലാത്ത ആകാശ ഭൂമിയിലെ ഒരാളും അദൃശ്യങ്ങളറിയില്ല”തുടങ്ങിയ ആയത്തുകളുടെയും “നാളെ എന്താണുണ്ടാവുന്നതെന്ന് അല്ലാഹുവിനല്ലാതെ ആര്‍ക്കും അറിയില്ല”തുടങ്ങിയ ഹദീസുകളുടെയും അര്‍ത്ഥമെന്താണെന്നാണ് ചോദ്യം. ഇമാം നവവി(റ)യുടെ മറുപടി ഇങ്ങനെ
آيات علم الغيب المعجزات والكرامات ۲ - مسألة : ما معنى قوله تعالى : وقُل لا يعلم مَن في السَمَوتِ وَالأرض الغيب إلا اللَّهُ 4 ) ، وقول النبي : لا يَعْلَمُ مَا في غد إلا الله ، وأشباهِ هذا من القرآن والحديث مع أنه قد وقع علم ما في غد في معجزات الأنبياء صلوات الله عليهم وسلامه ، وفي كرامات الأولياء رضي الله عنهم ؟ . الجواب : معناه : لا يعلم ذلك استقلالاً ، وعلم إحاطة بكل المعلومات إلا الله ، وأما المعجزات والكرامات فحصلت باعلام الله تعالى للأنبياء والأولياء ، لا استقلالاً
“സ്വതന്ത്രമായുള്ളതും എല്ലാ ജ്ഞാനങ്ങളെയുമുള്‍ക്കൊള്ളുന്നതുമായ അറിവ് അല്ലാഹുവിന് മാത്രമാണുള്ളത്. അതേ സമയം, മുഅ്ജിസത്ത്, കറാമത്ത് മുഖേന ലഭിക്കുന്ന അദൃശ്യജ്ഞാനം അല്ലാഹു പ്രവാചകര്‍ക്കും ഔലിയാക്കള്‍ക്കും അറിയിച്ച് കൊടുക്കുന്നത് കൊണ്ട് കിട്ടുന്നതാണ്. അവ സ്വതന്ത്രവും സ്വയം പര്യാപ്തവുമല്ല” (ഫതാവന്നവവി/241).
സ്വതന്ത്രവും സ്വയം പര്യാപ്തവുമായ വിധത്തില്‍ ആരെങ്കിലും അദൃശ്യങ്ങളറിയുമെന്ന വാദത്തെയാണ് ഖുര്‍ആന്‍ ഇവിടെ നിരാകരിക്കുന്നത്. അല്ലാഹു അല്ലാത്തവര്‍ അദൃശ്യജ്ഞാനമറിയില്ലെന്നതിന്റെ ഉദ്ദ്യേം സ്വയം പര്യപ്തമായ വിധത്തില്‍ അറിയില്ലെന്നും, അറിയുമെന്ന് പറയുന്നതിന്റെ താല്‍പര്യം അല്ലാഹു നല്‍കുന്നതു കൊണ്ട് അറിയുമെന്നുമാണ്
ഇമാം റാസി തഫ്സീറിൽവിവരിക്കുന്നു.
ഇതിനാലുള്ള ഉദ്ദേശം നിങ്ങൾ ആവശ്യപ്പെടുന്ന ഇത്തരം കാര്യങ്ങൾ അല്ലാഹുവിൻറെ കഴിവ് കൊണ്ടല്ലാതെ ലഭിക്കുകയില്ല നിങ്ങൾ തേടുന്ന ഈ മുജാത്തുകൾ ഉണ്ടാക്കുവാൻ സ്വയം കഴിവ് എനിക്കില്ല എന്നതാണ് ( റാസി തഫ്സീർ 190)
يعني لا أدعي إلا الرسالة والنبوة ، وأما هذه الأمور التي طلبتموها ، فلا يمكن تحصيلها إلا بقدرة الله ، فكان المقصود من هذا الكلام إظهار العجز والضعف وأنه لا يستقل بتحصيل هذه المعجزات التي طلبوها منه .تفسير الراوي 190/
അസ്ലം സഖാഫി
പരപ്പനങ്ങാടി
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh
https://t.me/ahlussnnavaljama