Sunday, December 1, 2024

ഓരോരുത്തരും അവരവരുടെ ഡ്യൂട്ടിയെടുക്കണമെന്ന്لِكُلّ مَقَالٍ رِجَالٍ ولكلّ رِجَالٍ مَقَال*

 📚

 *لِكُلّ مَقَالٍ رِجَالٍ ولكلّ رِجَالٍ مَقَال* 


✍️ 

 _അഷ്റഫ് സഖാഫി പളളിപ്പുറം_ . 

__________________________



ഉബൈദുല്ലാഹ് ബ്നു അംറ്(റ) പറയുന്നു: ഞങ്ങൾ الأعمش (رضي الله عنه) വിൻ്റെ അരികിൽ ഇരിക്കുന്ന സന്ദർഭം. അദ്ദേഹം, ഇമാം അബൂ ഹനീഫഃ(റ)വിനോട് ചില മസ്അലഃകൾ ചോദിക്കുന്നതായി കണ്ടു. ഇമാം അതിന് മറുപടി കൊടുക്കുകയും ചെയ്യുന്നുണ്ട്. അപ്പോൾ الأعمش (റ) ചോദിക്കുന്നു:

 " ഇതെവിടുന്ന് കിട്ടി ? "

ഇമാം അബൂ ഹനീഫഃ(റ): "ഇബ്റാഹീം(റ), ശഅബീ(റ) എന്നവരിൽ നിന്നും ഇന്നാലിന്ന ഹദീസുകൾ താങ്കൾ തന്നെയല്ലേ എനിക്ക് ഉദ്ധരിച്ച് തന്നത്. അതിൽ നിന്ന് തന്നെ.."


അതായത് അവർക്കറിയാവുന്ന ഹദീസിൽ നിന്ന് തന്നെ മസ്അലഃകൾ കണ്ടെത്താൻ ഇമാം അബൂ ഹനീഫഃ(റ)വിനേ കഴിഞ്ഞുള്ളൂ. 


അബൂ ഹനീഫഃ(റ)യുടെ വാക്കിന് الأعمش (റ) കൊടുത്ത ഒരു മറുപടിയുണ്ട്. വളരെ പ്രസിദ്ധമാണത്:


" يا معشر الفقهاء أنتم الأطباء ونحن الصيادلة "


" ഫുഖഹാക്കളേ, നിങ്ങളാണ് വൈദ്യന്മാർ, നമുക്ക് മരുന്നെടുത്ത് തരാനേ കഴിയുകയുള്ളൂ.."

 

രോഗം നിർണ്ണയിക്കാനും അതിന് പ്രതിവിധി പറയാനും വൈദ്യന്മാർക്കേ കഴിയൂ, അവർ പറയുന്ന മരുന്ന് ഇന്നതാണെന്ന് പറയാൻ ഫാർമസിസ്റ്റിനും. അല്ലാതെ അവർക്ക് ചികിത്സിക്കാനാവില്ലല്ലോ. എന്ന പോലെ ഫിഖ്ഹീ നിയമങ്ങൾ ഗവേഷണം ചെയ്ത് കണ്ടെത്താനും വിവരിക്കാനും ഫുഖഹാഇനേ കഴിയൂ, കണ്ടെത്തിയ മസ്അലഃകൾക്ക് യോജിച്ച ഹദീസുകൾ പറഞ്ഞു തരാൻ മുഹദ്ദിസുകൾക്കും. ആ സന്ദർഭത്തിൽ അങ്ങനെ പറഞ്ഞതാണെങ്കിലും ഹദീസുകളുടെ ബലാബലവും മറ്റ് സ്വീകാര്യതകളെല്ലാം കണ്ടെത്താൻ അവർക്ക് കഴിയും. അങ്ങനെ ലഭ്യമായ ഹദീസുകളിൽ നിന്നും ഗവേഷണം ചെയ്യാനുള്ള കഴിവ് എല്ലാ മുഹദ്ദിസുകൾക്കും ഉണ്ടായിക്കൊള്ളണമെന്നില്ല.

ഓരോരുത്തരും അവരവരുടെ ഡ്യൂട്ടിയെടുക്കണമെന്ന് സാരം. ഇതിനെ അന്വർത്ഥമാക്കിക്കൊണ്ടാണ് ഇമാം ശാഫിഈ(റ) പറഞ്ഞത്:


لولا أصحاب الحديث، لكنا بياع الفول. اهـ

 رواه البيهقي في مناقب الشافعي (ص: ٤٧٧)


"മുഹദ്ദിസുകളായവർ അവരുടെ ജോലി ചെയ്തില്ലായിരുന്നെങ്കിൽ നമ്മൾ 'ഫൂൽ' (ഒരു തരം പയറ് വർഗ്ഗം. മിസ്റിൽ സർവ്വസാധാരണയായി ഉപയോഗിക്കുന്നു.) വിറ്റ് നടക്കുന്നവർ ആയിരുന്നേനെ.."

അവരുടെ അദ്ധ്വാനഫലത്താൽ ലഭിച്ച ഹദീസുകളിൽ നിന്നാണ് എനിക്ക് ഗവേഷണം ചെയ്യാൻ കഴിഞ്ഞതെന്ന് സാരം.


എല്ലാം കൂടി അറിഞ്ഞിരിക്കുക നടക്കുന്ന കാര്യമല്ല. ഡോക്ടറും എഞ്ചിനീയറും കൂടി ഒരാളാവാറില്ലല്ലോ. ഓരോരുത്തരും അവരവരുടെ മേഖലകളിൽ അഭിപ്രായം പറയുകയാണ് വേണ്ടത്. ഇത് എല്ലായിടത്തുമുള്ള സർവ്വാംഗീകൃതമായ പൊതു തത്വമാണ്. മറിച്ച്, അർഹതയില്ലാത്ത കാര്യങ്ങളിൽ ഇടപെട്ട് സംസാരിച്ചാൽ പിഴക്കുക സ്വാഭാവികമാണ്. അതെത്ര വലിയവരായാലും അങ്ങനെ തന്നെ. എന്നു കരുതി അതിനെതിരെ മിണ്ടാതിരുന്നു കൂടാ. തിരുത്തിയേ തീരൂ. 

മറ്റൊരു പ്രധാന കാര്യം, പറഞ്ഞത് തെറ്റിപ്പോയി എന്ന കാരണം കൊണ്ട് മാത്രം അദ്ദേഹം മോശക്കാരനാവില്ല എന്നതാണ്. അക്കാര്യം തെറ്റിപ്പോയെന്നേ പറയാനൊക്കൂ.


നമ്മുടെ ഇമാമുകളെല്ലാം കാണിച്ചു തന്ന ഒരു റൂട്ടാണിത്. ചിലർ, അവരുടെ മേഖലയല്ലാത്തതിൽ ഇടപെട്ട് സംസാരിച്ചപ്പോൾ വന്ന അബദ്ധങ്ങൾ, ബഹുമാനമെല്ലാം നിലനിർത്തിക്കൊണ്ടു തന്നെ തിരുത്തിയിട്ടുണ്ട്. ഓരോരുത്തരെയും അവരവരുടെ ഫന്നുകളിൽ മാത്രമേ അവലംബയോഗ്യരായി കാണാനൊക്കൂ എന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. 


ഖുർആൻ പാരായണ ശാസ്ത്രത്തിലെ ശൈഖും ഇമാമുമായ ഇമാം ജസരീ(റ), തജ്‌വീദ് നിയമത്തിലെ ഒരു കാര്യത്തെ പറ്റി ശറഇയ്യായ വാജിബാണെന്ന് വിധി എഴുതി. എന്നാൽ അത് ശരിയായിരുന്നില്ല. തജ്‌വീദിലെ സാങ്കേതിക പ്രയോഗമായ വാജിബ് എന്നേ അത് കൊണ്ട് ഉദ്ദേശിക്കാവൂ എന്ന് ശൈഖുൽ ഇസ്‌ലാം സകരിയ്യഃൽ അൻസ്വാരീ(റ) അതിനെ ന്യായീകരിച്ചു. ഉപേക്ഷിച്ചാൽ പരലോക ശിക്ഷ ലഭിക്കുന്നത് എന്നർത്ഥത്തിലുള്ള ശറഇയ്യായ വാജിബാണെന്ന് വ്യക്തമാക്കിപ്പറഞ്ഞിട്ടും ഇമാം ജസരീ(റ)യുടെ വാക്കിനെ അതേപ്പടി സ്വീകരിക്കാതെ, സകരിയ്യഃൽ അൻസ്വാരീ(റ) ന്യായീകരിച്ചത് വളരെ ശരിയാണെന്ന് വിസ്തരിക്കുകയാണ് ഇബ്നു ഹജർ(റ):


قلت ابْن الْجَزرِي - رضي الله عنه - وَإِن كَانَ إِمَامَا ذَا فنون عديدة إِلَّا أَن الَّذِي غلب عَلَيْهِ فن القراآت وَمن غلب عَلَيْهِ فن يرجع إِلَيْهِ فِيهِ دون غَيره فَهُوَ رَحمَه الله وَإِن صرح بِأَن الْوُجُوب شَرْعِي وَأَن تَركه مفسق لَا يرجع إِلَيْهِ فِي ذَلِك لِأَن هَذَا من مَبْحَث الْفُقَهَاء وَهُوَ لم يشْتَهر بالفقه اشتهاره بذلك فَذَلِك مِنْهُ إِنَّمَا هُوَ بِحَسب مَا ظهر لَهُ وَوقر عِنْده من رِعَايَة تِلْكَ الرسوم لعلمه الَّذِي غلب عَلَيْهِ وَكَانَ ذَلِك مِنْهُ بِمَنْزِلَة الاختيارات الَّتِي لَا يعْمل بهَا فِي الْمَذْهَب فَوَجَبَ الرُّجُوع لما دلّ عَلَيْهِ كَلَام أهل الْمَذْهَب وَهُوَ إِطْلَاق عدم الْوُجُوب الشَّرْعِيّ كَمَا دلّ عَلَيْهِ كَلَامهم فِي مَوَاضِع قدمتها. اه‍ 

(فتاوى الحديثية لابن حجر الهيتمي - ١٧٦)


"ഇമാം ജസരീ(റ) ഒരുപാട് ഫന്നുകളിൽ അവഗാഹമുള്ള ഇമാമാണെങ്കിലും അദ്ദേഹം മികച്ചു നിൽക്കുന്നത് ഖുർആൻ പാരായണ ശാസ്ത്രത്തിലാണ്. ഏതൊരാളും, ഏത് വിഷയത്തിലാണോ മികച്ചു നിൽക്കുന്നത്, അതിൽ മാത്രമേ അവർ അവലംബമായി മാറുകയുള്ളൂ. മറ്റുള്ള കാര്യത്തിൽ അവരുടെ വാക്ക് അവലംബമായിട്ട് കാണാൻ പറ്റില്ല.." 

എന്ന് തുടങ്ങി സകരിയ്യഃൽ അൻസ്വാരീ(റ) പറഞ്ഞ പോലെയാണ് കാര്യമെന്ന് വിശദീകരിക്കുകയാണ് ചെയ്യുന്നത്. തൻ്റേതല്ലാത്ത മേഖലയിൽ കൈവെച്ചപ്പോഴുണ്ടായ ഒരബദ്ധം മാന്യമായി തിരുത്തിയെന്നേയുള്ളൂ. "- അവരവർ മികച്ചു നിൽക്കുന്ന കാര്യത്തിൽ മാത്രമേ അവരെ അവലംബമാക്കാവൂ - " എന്ന തത്വം അടിവരയിട്ട് മനസ്സിലാക്കേണ്ടതുണ്ട്. അത് പറയാൻ തന്നെയാണ് ഈ കുറിപ്പും.


 ചില ഉദാഹരണങ്ങൾ നോക്കാം:


തിരുനബി(സ്വ) തങ്ങൾക്ക് നുബുവ്വത് ലഭിക്കും മുമ്പേ, അവിടുത്തെ മാതാപിതാക്കൾ മരണപ്പെട്ടതിനാൽ, അവർ പരലോകരക്ഷ ലഭിച്ചവരാണ്. എന്നാൽ ഇതിനെതിരെ തോന്നിക്കുന്ന ചില ഹദീസുകൾ നിർബന്ധമായും വ്യാഖ്യാനിക്കപ്പെടേണ്ടതാണ്. ഇത് വിശദീകരിക്കുന്നിടത്ത് അബൂ ഹയ്യാൻ(റ) പറഞ്ഞു: ഇങ്ങനെയുള്ള വ്യാഖ്യാനങ്ങൾ റാഫിളിയ്യാക്കൾ പറയുന്ന വ്യാഖ്യാനമാണെന്ന്. എന്നാൽ അബൂ ഹയ്യാൻ(റ) പറഞ്ഞ ഈ വാക്ക് തള്ളിക്കൊണ്ട് ഇബ്നു ഹജർ(റ) പറയുന്നു:


وقول أبي حيان: إن الرافضة هم القائلون: 'إن آباء النبي - صلى الله عليه وسلم - مؤمنون غير معذبين' مستدلين بقوله تعالى { وَتَقَلُّبَكَ فِی ٱلسَّـٰجِدِینَ }[الشعراء- ٢١٩] فلك رده بأن مثل أبي حيان إنما يرجع إليه في علم النحو وما يتعلق به، وأما المسائل الأصولية فهو عنها بمعزل، كيف والأشاعرة ومن ذكر معهم فيما مرّ آنفا على أنهم غير معذبين ؟ فنسبة ذلك للرافضة وحدهم مع أن هؤلاء الذين هم أئمة أهل السنة قائلون به. قصور أي قصور ! وتساهل أي تساهل!. اه‍ 

(المنح المكية لابن حجر الهيتمي - ١٠٣)


"അറബി ഭാഷാ നിയമത്തിൽ ഇമാമായ അബൂ ഹയ്യാൻ(റ), ഇൽമുന്നഹ്‌വും, അതുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരിച്ചാൽ അവലംബിക്കാമെന്നല്ലാതെ ഈ വാക്ക് സ്വീകരിക്കാൻ പറ്റില്ല. ഇത്തരം ഉസ്വൂലിയ്യായ കാര്യങ്ങളിൽ സംസാരിക്കാൻ ആളായിട്ടില്ല അദ്ദേഹം എന്നതു തന്നെ കാരണം. അഹ്‌ലുസ്സുന്നഃയുടെ ഇമാമുകൾ തന്നെ വ്യക്തമാക്കിപ്പറഞ്ഞ ഇക്കാര്യം റാഫിളീ വാദമാണെന്ന് പറയുന്നത് എന്തൊരബദ്ധമാണ് ! എന്തൊരു അശ്രദ്ധയാണ് !.."


ഹജ്ജിൻ്റെ വേളയിൽ ചൊല്ലുന്ന തൽബിയതിൻ്റെ പദങ്ങളിൽ (إن الحمد والنعمة ) എന്നതിലെ إن ക്ക് ഫതഹ് ചെയ്ത് വായിക്കുന്നതാണ് ഇമാം ശാഫിഈ(റ)വിൻ്റെ اختيار എന്ന് സമഖ്ശരി ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ, ആ വായനയെ ഇമാം ശാഫിഈ(റ) തൻ്റെ اختيار ആക്കിയിട്ടുണ്ടോ ഇല്ലേ എന്നത് തീരുമാനിക്കാൻ സമഖ്ശരീ ആളായിട്ടില്ലെന്നും, ഇമാമിൻ്റെ അസ്വഹാബുകളാണ് അത് പറയേണ്ടതെന്നും ഇമാം അദ്റഈ(റ) പറഞ്ഞു. അങ്ങനെ അസ്വഹാബുകൾ പറയാത്തതിനാൽ സ്വീകരിക്കാനാവില്ലെന്നാണ് പറയുന്നത്. അവരാരും പറയാത്ത, ഇക്കാര്യത്തിൽ അവഗാഹമില്ലാത്ത സമഖ്ശരീ പറയുന്നത് അവലംബയോഗ്യമല്ല:


وأما قول الأسنوي: 'إن الزمخشري نقل عن الشافعي - رضي الله عنه - اختيار الفتح'، فقد رده الأذرعي: بأن اختيارات الشافعي - رضي الله عنه - لا تؤخذ من الزمخشري، لأن أصحابه أدرى باختياراته من غيرهم، ولم ينقلوا ذلك عنه، تأمل. اه‍ 

(حاشية الترمسي- ٦/١٤٦)


ജുമുഅഃയിലെ ഖുത്വുബഃയിൽ തിരുനബി(സ്വ) തങ്ങളുടെ മേൽ സ്വലാത് ചൊല്ലുമ്പോൾ അവിടുത്തെ പേര് വ്യക്തമാക്കൽ നിർബന്ധമാണ് ശാഫിഈ മദ്ഹബിൽ. اللهم صلّ عليه - പോലെ പേര് പറയാതെ ضمير പറഞ്ഞിട്ടായാൽ പോര. എന്നാൽ ഇബ്നു നുബാതഃ അൽ മിസ്വ്രീ(റ), അവരുടെ ഖുത്വുബഃയിൽ ضمير പറഞ്ഞാണല്ലോ സ്വലാത് ചൊല്ലിയത് എന്ന ചോദ്യത്തിന് ഇബ്നു ഹജർ(റ) മറുപടി പറയുന്നു:


فَنَقُولُ احْتِجَاجُ الْمُجِيبِ الْأَوَّلِ بِأَكْثَرِ مَا فِي خُطَبِ ابْنِ نَبَاتَةَ مُزَيَّفٌ فَإِنَّ ابْنَ نَبَاتَةَ لَمْ يَكُنْ مِنْ أَئِمَّةِ الْفِقْهِ الَّذِينَ يُحْتَجُّ بِكَلَامِهِمْ. اه‍ (فتاوى الكبرى: ١/٢٤٥)


"ഫിഖ്ഹിൽ അവലംബിക്കാൻ പറ്റുന്ന ഇമാമുകളിൽ പെട്ടവരല്ല ഇബ്നു നുബാതഃ അൽ മിസ്വ്രീ(റ). അത് കൊണ്ട് അവരുടെ ഖുത്വുബഃ അടിസ്ഥാനപ്പെടുത്തി അങ്ങനെ പറയാൻ പറ്റില്ല.."

തിരുനബി(സ്വ) തങ്ങൾ سيد الخطباء എന്ന് സ്ഥാനപ്പേര് നൽകി വിശേഷിപ്പിച്ചതും, അവരുടെ വായിലേക്ക് തങ്ങളുടെ ശറഫാക്കപ്പെട്ട ഉമിനീർ നൽകിയതും സുഗന്ധം പരന്നതും മഹാനരുടെ ഉന്നതി വിളിച്ചോതുന്നത് വേറെ കാര്യം. എന്ന് കരുതി ഫിഖ്ഹിൽ അവലംബിക്കാൻ പറ്റിയവരല്ലെന്ന് വ്യക്തമാക്കുകയാണ് പണ്ഡിതന്മാർ. ഇത്തരം കാര്യങ്ങളൊന്നും അവരുടെ ഉന്നതിയെ പിച്ചിച്ചീന്തുകയില്ലെന്ന് തുടക്കത്തിൽ സൂചിപ്പിച്ചുവല്ലോ.


 ഒരോ മേഖലയിലും കഴിവു തെളിയിച്ചവരെ മാത്രമേ അക്കാര്യത്തിൽ പിടിക്കാവൂ. അവനവന് കഴിവുള്ള, പ്രാപ്തിയുള്ള കാര്യത്തിലേ ഇടപെടാവൂ. ഇല്ലെങ്കിൽ പല അബദ്ധങ്ങളും സംഭവിക്കും. ഇമാമുകൾ ഇങ്ങനെ തന്നെ പറഞ്ഞത് കാണാം:


وَإِذَا تَكَلَّمَ الْمَرْءُ فِي غَيْرِ فَنِّهِ أَتَى بِهَذِهِ الْعَجَائِبِ. اه‍ 

(فتح الباري لابن حجر العسقلاني: ٣/٥٨٤)


അറിയാത്തവർ മിണ്ടാതിരുന്നാൽ തന്നെ ഒരുപാട് വിവാദങ്ങളും തർക്കങ്ങളും കുറഞ്ഞ് കിട്ടും. 


لو سكت من لا يعرف لقل الاختلاف.


കാലികപ്രസക്തിയുള്ള ഈ തത്വം ഇമാം ശാഫിഈ(റ)വിൽ നിന്നും ഇമാം ഗസ്സാലീ(റ)വിൽ നിന്നും ഉദ്ധരിക്കുന്നുണ്ട്. സമാന ആശയം ഇങ്ങനെയും കാണാം.


وقال ﺍﻟﺤﺎﻓﻆ ﺍﻟﻤﺰﻱ: ﻭﻟﻮ ﺳﻜﺖ ﻣﻦ ﻻ ﻳﺪﺭﻱ ﻻﺳﺘﺮﺍﺡ ﻭﺃﺭﺍﺡ ﻭﻗﻞ ﺍﻟﺨﻄﺄ ﻭﻛﺜﺮ ﺍﻟﺼﻮﺍﺏ. اه‍

(ﺗﻬﺬﻳﺐ ﺍﻟﻜﻤﺎﻝ: ٤/٣٦٢)


ഓരോന്നിനും ഓരോ റൂട്ടുണ്ടാവുമല്ലോ. അതെല്ലാം അറിഞ്ഞിരിക്കണം. മൗലികമായ വിശ്വാസ കാര്യങ്ങൾക്ക് ഖുർആനിൻ്റെ നസ്സ്വോ, മുതവാതിറായ ഹദീസോ ഇജ്മാഉള്ള കാര്യമോ ആയിരിക്കണം. കർമ്മപരമായ കാര്യങ്ങൾക്ക് ഹസനായ ഹദീസുകളും സ്വീകാര്യമാണ്. ചില ആചാരങ്ങളിൽ അത്ര തന്നെ കണിശതയില്ലാത്തത് മതി. മറ്റു ചിലതിൽ മൗളൂഅ് ആകാതിരിക്കണം എന്ന കണ്ടീഷനേ ഉള്ളൂ. ചരിത്രത്തിനാണെങ്കിൽ പറഞ്ഞു കേട്ടാൽ തന്നെ മതി. തസ്വവ്വുഫിൽ മഹാന്മാരുടെ കശ്ഫുകൾക്കും ചില സ്ഥാനമുണ്ട്.


വിശ്വാസ കാര്യങ്ങൾക്ക് മുതവാതിർ വേണമെന്നും കർമ്മങ്ങൾ സ്ഥിരപ്പെടാൻ ഖുർആൻ ആയതോ സ്വഹീഹായ ഹദീസോ ആണ് വേണ്ടതെന്നും ഇബ്നു ഹജർ(റ) സൂചിപ്പിക്കുന്നത് നോക്കൂ:


وَاعْتُرِضَ بِأَنَّهُ لَيْسَ فِيهِ تَوْقِيفٌ أَيْ وَأَسْمَاؤُهُ تَعَالَى تَوْقِيفِيَّةٌ عَلَى الْأَصَحِّ فَلَا يَجُوزُ اخْتِرَاعُ اسْمٍ أَوْ صِفَةٍ لَهُ تَعَالَى إلَّا بِقُرْآنٍ أَوْ خَبَرٍ صَحِيحٍ - وَإِنْ لَمْ يَتَوَاتَرْ كَمَا صَحَّحَهُ الْمُصَنِّفُ فِي [الْجَمِيلِ] بَلْ صَوَّبَهُ خِلَافًا لِجَمْعٍ لِأَنَّ هَذَا مِنْ الْعَمَلِيَّاتِ الَّتِي يَكْفِي فِيهَا الظَّنُّ لَا الِاعْتِقَادِيَّاتُ - مُصَرَّحٍ بِهِ لَا بِأَصْلِهِ الَّذِي اُشْتُقَّ مِنْهُ فَحَسْبُ . اه‍ (تحفة: ١/٢)


അല്ലാഹുവിൻ്റെ വിശേഷണങ്ങൾ ഖുർആനിലോ സ്വഹീഹായ ഹദീസിലോ വന്നിട്ടുള്ളത് മാത്രമേ പ്രയോഗിക്കാവൂ. ഇതനുസരിച്ച് ഇമാം നവവി(റ), الجواد എന്ന സ്വിഫത് പ്രയോഗിച്ചത് എങ്ങനെ എന്ന ചോദ്യം വിശദീകരിക്കുകയാണ് മഹാൻ. അതിനിടയിൽ പറയുന്നു: തൗഖീഫിയ്യായതേ ഉപയോഗിക്കാവൂ എന്നത് അമലിയ്യാതിൽ പെട്ടതാണ്. അതിന് മുതവാതിർ വേണ്ടതില്ല. പകരം, ആയതോ സ്വഹീഹായ ഹദീസോ മതി. അത് കൊണ്ട് ظن ലഭിക്കുമല്ലോ. എന്നാൽ വിശ്വാസ കാര്യങ്ങൾക്ക് يقين വേണം. അത് ലഭിക്കാനാണ് മുതവാതിർ വേണ്ടത്. 


'ബിസ്മി' ഫാതിഹഃയിൽ പെട്ടതാണോ അല്ലേ എന്ന് ശാഫിഈ - ഹനഫീ മദ്ഹബുകൾക്കിടയിൽ ഖിലാഫുണ്ട്. ഫാതിഹഃയിൽ പെട്ടതാണെന്ന പക്ഷക്കാരാണ് ശാഫിഈ മദ്ഹബുകാർ. ഇതിൽ വീക്ഷണ വ്യത്യാസമുണ്ടായത് കൊണ്ട് തന്നെ ഇതിൻ്റെ പ്രമാണങ്ങൾ കൊണ്ട് ഒരു വിശ്വാസം രൂപപ്പെടുന്നില്ല. പകരം അമലിയ്യാത്തിൽ പെട്ടതായ ഇക്കാര്യത്തെ പ്രാവർത്തികമാക്കുന്നതിനേ ആ ഹദീസുകൾ പ്രമാണമാവൂ. ഇതറിയിക്കാൻ عملا എന്ന് പ്രത്യേകം എടുത്ത് പറയുന്നത് ഇമാം മഹല്ലീ(റ) യുടെയും ഇബ്നു ഹജർ(റ)യുടെയും വാക്കിൽ കാണാം:


(وَالْبَسْمَلَةُ مِنْهَا)

 أَيْ مِنْ الْفَاتِحَةِ عَمَلًا. اه‍ 

(شرح المحلي: ١٤٨)


(وَالْبَسْمَلَةُ)

 آيَةٌ كَامِلَةٌ (مِنْهَا) عَمَلًا وَيَكْفِي فِيهِ الظَّنُّ. اه‍ 

(تحفة: ٢/٣٥)


ഇത് قليوبي യിൽ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.


قَوْلُهُ: (عَمَلًا) أَيْ مِنْ حَيْثُ الْعَمَلُ فَلَا يَجِبُ اعْتِقَادُ أَنَّهَا مِنْ الْفَاتِحَةِ أَيْ وَلَا مِنْ غَيْرِهَا بَلْ وَلَا يَجِبُ اعْتِقَادُ أَنَّهَا قُرْآنٌ فَلَا يَكْفُرُ جَاحِدُ قُرْآنِيَّتِهَا وَلَا مُثْبِتُهَا لِعَدَمِ تَوَاتُرِهَا. الخ. اه‍

 (حاشية القليوبي)


ഇങ്ങനെ എല്ലാം വേർതിരിച്ച് പഠിപ്പിച്ച് തരികയാണ് നമ്മുടെ ഇമാമുകൾ. ഇനി ഫത്ഹുൽ മുഈനിലെ ഈ ഭഗങ്ങൾ നോക്കൂ:


ورُوِي أن آدم عليه السلام حج أربعين حجة من الهند ماشيا وأن جبريل قال له: إن الملائكة كانوا يطوفون قبلك بهذا البيت سبعة آلاف سنة. قال ابن إسحاق: لم يبعث الله نبيا بعد إبراهيم عليه الصلاة والسلام إلا حج. اه‍ 

(فتح المعين: ٢٠٥)


ഹജ്ജ് കർമ്മം മുൻകാല ശരീഅതിൽ പെട്ടതാണെന്നതിനെ ശരിവെച്ചു കൊണ്ട്, അതിന് ശക്തി പകരുന്ന ഒരു സംഭവം ഉദ്ധരിക്കുകയാണ് ചെയ്യുന്നത്. ഒരു മുകല്ലഫായ മനുഷ്യൻ്റെ ചെയ്തിയുമായി ബന്ധപ്പെട്ട കാര്യമല്ലാത്തത് കൊണ്ട് തന്നെ, ഇതിനെ സാധൂകരിക്കുന്നതിൽ കണിശതയില്ലെന്ന് വരുത്തുകയാണ് رُوِيَ എന്ന പ്രയോഗത്തിലൂടെ. ഈ കർമ്മം പണ്ടുമുതലേ ഉള്ള സംസ്കാരമാണെന്ന് മനസ്സിലാക്കാൻ ഇബ്നു ഇസ്ഹാഖ്(റ)യിൽ നിന്നും ഉദ്ധരിച്ച് പറയുകയാണ് ചെയ്യുന്നത്. ഹദീസിൻ്റെ രിജാലിൽ സ്വീകാര്യയോഗ്യനല്ലെന്ന് ചില ഇമാമുകൾ പറഞ്ഞ, ഇബ്നു ഇസ്ഹാഖ്(റ)യിൽ നിന്ന് ഇത് പറയുന്നതിലൂടെ, ഇത്യാദി കാര്യങ്ങൾക്ക് അത്രയേ വേണ്ടൂ എന്ന് പഠിപ്പിക്കുകയാണ് ചെയ്യുന്നത്.


ഒരു വിശ്വാസി പതിവായി ചൊല്ലേണ്ട ദിക്റുകൾ പറയുന്നിടത്ത് നോക്കൂ:

 

وأن يواظب كل يوم على قراءة {آلم} السجدة و{يس} والدخان والواقعة وتبارك والزلزلة والتكاثر وعلى الإخلاص مائتي مرة والفجر في عشر ذي الحجة ويس والرعد عند المحتضر ووردت في كلها أحاديث غير موضوعة. اه‍ 

(فتح المعين: ١٤٨)


ഇപ്പറഞ്ഞതിനെല്ലാം ഒരു രേഖയെന്നോണം - ووردت في كلها أحاديث غير موضوعة - ഇതിനെല്ലാം മൗളൂഅ് അല്ലാത്ത ഹദീസുകൾ വന്നിട്ടുണ്ട് - എന്ന് വിശദീകരണമില്ലാതെ പറഞ്ഞു വെക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ പതിവാക്കേണ്ട കാര്യങ്ങൾക്ക് മൗളൂഅ് ആകാതിരിക്കുക എന്ന നിബന്ധനയേ വേണ്ടൂ എന്ന് പഠിപ്പിക്കുന്നു ഇതിലൂടെ. ഇത് എപ്പോഴും ഓർത്തു വെക്കേണ്ട ഒരു കാര്യമാണ്. നമ്മുടെ നാടുകളിൽ നടന്നു വരുന്ന പല ആചാരങ്ങൾക്കും അതിൻ്റേതായ അസ്‌ലുകളൊക്കെയുണ്ടാവും. അത്രമതി താനും. എല്ലാത്തിനും സ്വഹീഹായ ഹദീസ് തന്നെ വേണമെന്ന് വാശി പിടിക്കാൻ പാടില്ല. ഓരോന്നിനെയും അതിൻ്റേതായ രൂപത്തിൽ സമീപിക്കണം. കാര്യങ്ങളുടെ പോക്ക് നോക്കണമെന്നർത്ഥം.


ഇമാം മഹല്ലീ(റ), ഇമാം റാഫിഈ(റ)യെ പരിചയപ്പെടുത്തിയത് ശ്രദ്ധിച്ചിട്ടുണ്ടോ:


(الرَّافِعِيِّ - رَحِمَهُ اللَّهُ تَعَالَى -) 

مَنْسُوبٌ إلَى رَافِعِ بْنِ خَدِيجٍ الصَّحَابِيِّ كَمَا وُجِدَ بِخَطِّهِ فِيمَا حُكِيَ - رَحِمَهُ اللَّهُ. اه‍ 

(كنز الراغبين بشرح المنهاج للمحلي: ١/٩)


റാഫിഈ - എന്ന പേര്, അവരുടെ പരമ്പര ചെന്നെത്തുന്ന സ്വഹാബിയായ رَافِعِ بْنِ خَدِيجٍ - رضي الله عنه വിലേക്ക് ചേർത്താണെന്ന് പറയുന്നു. ഇതിൻ്റെ രേഖയായി പറയുന്നതാണ് ശ്രദ്ധിക്കേണ്ടത്. അതായത്, അക്കാര്യം ഇമാമിൻ്റെ തന്നെ ഒരു എഴുത്തിൽ ലഭ്യമായിട്ടുണ്ടെന്ന്. ഇത് كَمَا وُجِدَ എന്ന صيغة مجهولة ആയിട്ട് പറഞ്ഞു. അങ്ങനെ ലഭ്യമായിട്ടുണ്ട് എന്നതിന്റെ രേഖ فِيمَا حُكِيَ എന്ന സാധ്യതാ പ്രയോഗവും مجهول ആയിട്ട് തന്നെ പറയുന്നു. എല്ലാം കൂടിയാവുമ്പോ വളരെ ദുർബലമായിട്ടേ ഇതിനെ കാണാനൊക്കൂ. പക്ഷേ, ഒരാളുടെ മഹത്വം മനസ്സിലാക്കാൻ അതു തന്നെ വിശ്വാസിക്ക് ധാരാളമാണെന്ന് പഠിപ്പിക്കുകയാണ് ഇമാം മഹല്ലീ(റ) ഇതിലൂടെ.


തൊട്ടുടനെ, ഇമാം റാഫിഈ(റ)യുടെ കറാമത് പറഞ്ഞിട്ട് അതിന്നാധാരമായി പറയുന്നതും ഇവ്വിധത്തിലുള്ള പ്രയോഗത്തിലൂടെയാണ്:


مِنْ كَرَامَاتِهِ مَا حُكِيَ أَنَّ شَجَرَةً أَضَاءَتْ عَلَيْهِ لَمَّا فَقَدَ وَقْتَ التَّصْنِيفِ مَا يُسْرِجُهُ عَلَيْهِ. اه‍

(شرح المحلي: ١/١٠)


ഇതിലെ مَا حُكِيَ എന്നത് മേൽ വിശദീകരണമർഹിക്കുന്നതാണ്. 


ഇൽമുത്തസ്വവ്വുഫിൽ, മഹാന്മാരുടെ കശ്ഫുകളും നിർദേശങ്ങളും ആധാരമാക്കി കാര്യങ്ങൾ മനസ്സിലാക്കിയും അത് നിർവ്വഹിച്ചും പോരുന്ന രീതിയാണ്. എങ്കിലും മറ്റുള്ളവർക്ക് അത് അംഗീകരിക്കുന്നതിലും സഹകരിക്കുന്നതിലും ശറഈ നിയമങ്ങൾക്ക് വിരുദ്ധമാണോ അല്ലേ എന്ന് നോക്കേണ്ടി വരും എന്ന് മാത്രം. തസ്വവ്വുഫിലെ ശറഇന്ന് വിരുദ്ധമല്ലാത്ത കാര്യങ്ങളെ, അവർക്ക് സമ്മതിച്ച് കൊടുക്കാനാണ് ഇമാമുകൾ പറയുന്നത്. അവരുടെ കശ്ഫുകളും മറ്റും പ്രമാണത്തിൻ്റെ വെളിച്ചത്തിൽ തട്ടിച്ചു നോക്കേണ്ട കാര്യമില്ല.

ഒരാൾക്ക് ഒന്നിലധികം ശരീരങ്ങളുണ്ടാവുമോ എന്ന ചോദ്യത്തിന് ഇബ്നു ഹജർ(റ) മറുപടി പറയുന്നത് നോക്കൂ:


وَاَلَّذِي قَالَهُ الْمُحَقِّقُونَ مِنْ الصُّوفِيَّةِ أَنَّ الْأَمْرَ فِي عَالَمِ الْبَرْزَخِ وَالْآخِرَةِ عَلَى خِلَافِ عَالَمِ الدُّنْيَا فَيَنْحَصِرُ الْإِنْسَانُ فِي صُورَةٍ وَاحِدَةٍ إلَّا الْأَوْلِيَاءَ كَمَا نُقِلَ عَنْ قَضِيبِ الْبَانِ وَغَيْرِهِ أَنَّهُ رُئِيَ فِي صُوَرٍ مُخْتَلِفَةٍ وَالسِّرُّ فِي ذَلِكَ أَنَّ رُوحَانِيَّتَهُمْ غَلَبَتْ عَلَى جُسْمَانِيَّتِهِمْ فَجَازَ أَنْ يَظْهَرَ فِي صُوَرٍ كَثِيرَةٍ وَحَمَلُوا عَلَيْهِ «قَوْلَهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لِأَبِي بَكْرٍ الصِّدِّيقِ - رَضِيَ اللَّهُ عَنْهُ - لَمَّا قَالَ وَهَلْ يَدْخُلُ أَحَدٌ مِنْ تِلْكَ الْأَبْوَابِ كُلِّهَا قَالَ نَعَمْ وَأَرْجُو أَنْ تَكُونَ مِنْهُمْ» وَقَالُوا إنَّ الرُّوحَ إذَا كَانَتْ كُلِّيَّةً كَرُوحِ نَبِيِّنَا - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - رُبَّمَا تَظْهَرُ فِي سَبْعِينَ أَلْفِ صُورَةٍ اهـ وَهُمْ أَصْحَابُ كَشْفٍ وَاطِّلَاعٍ فَيُسَلَّمُ لَهُمْ مَا قَالُوهُ. اه‍ 

(فتاوى الكبرى: ٢/٩)


" സ്വൂഫിയാക്കളിൽ പെട്ട അഗ്രഗണ്യർ പറയുന്നത്, ബർസഖിലെയും ആഖിറതിലെയും കാര്യങ്ങൾ ദുൻയാവിലെ രീതിയിലല്ല നടപ്പുള്ളത്. അതിനാൽ മഹാന്മാർക്ക് അവരുടെ ആത്മാവ്, ശരീരത്തിനേക്കാൾ ശക്തി പ്രാപിക്കുന്നതോടെ ഒന്നിലധികം ശരീരങ്ങളിൽ അവർക്ക് വെളിപ്പെടാനാകും. ഇവ്വിധം മനസ്സിലാക്കാവുന്ന ഒരു ഹദീസ്, തിരുനബി(സ്വ) തങ്ങൾ, അബൂബക്ർ സ്വിദ്ധീഖ്(റ)നോട് പറഞ്ഞതായി കാണാം. 'സ്വർഗ്ഗത്തിലെ എട്ട് കവാടങ്ങളിലൂടെയും ഒരാൾക്ക് പ്രവേശിക്കാനാവുമോ? ' എന്ന ചോദ്യത്തിന് അവിടുന്ന് പറഞ്ഞു:

«نَعَمْ وَأَرْجُو أَنْ تَكُونَ مِنْهُمْ» -

 അതെ, താങ്കൾ അതിലൊരാളാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു -

സ്വിദ്ധീഖ്(റ)വിന് ലഭിച്ച വലിയ ഭാഗ്യമെന്നതിനോടൊപ്പം അങ്ങനെ സാധിക്കുമെന്ന് പറഞ്ഞതാണ് ഇമാമുകൾ സൂചിപ്പിക്കുന്നത്. ഔലിയാക്കന്മാർ പറയുന്നു: എഴുപതിനായിരം വരെ മനുഷ്യരൂപങ്ങൾ ഒരാൾക്ക് പ്രാപിക്കാനാവും." - ഈ വിവരണത്തിന് ശേഷം ഇബ്നു ഹജർ(റ) പറഞ്ഞതാണ് നമ്മുടെ കുറിപ്പിൻ്റെ വിഷയം. അതായത് - അവരെല്ലാം കശ്ഫിൻ്റെ ആളുകളെണെന്നും അതിലൂടെ വെളിവായ കാര്യങ്ങൾ അവർക്ക് സമ്മതിച്ചു കൊടുക്കണമെന്നും. 


ഇങ്ങനെ علم الباطن ആയ കാര്യങ്ങളെ സമ്മതിച്ചു കൊടുക്കാതെ, അതിനെ തൊട്ട് തിരിഞ്ഞു കളയുന്നവന് റബ്ബിൻ്റെ ശിക്ഷയുണ്ടാവുമെന്ന് ഇമാം ശർഖാവീ(റ) പറഞ്ഞത് ഇതിനോട് ചേർത്ത് വായിക്കാം:


ومنها - اي من المعلومات - علم الباطن، وهو نوعان، الأول: علم المعاملة وهو فرض عين في فتوى علماء الآخرة، فالمعرض عنه هالك بسطوة ملك الملوك في الآخرة كما أن المعرض عن الأعمال الظاهرة هالك بسيف سلاطين الدنيا بحكم فتوى الفقهاء الدنيا، وحقيقته النظر في تصفية القلب وتهذيب النفس بإلقاء الأخلاق الذميمة الخ. اه‍ 

( فتح المبدي للعلامة الشرقاوي بشرح مختصر البخاري لمرتضى الزبيدي - رحمهم الله - ص: ٨٦)


"അറിയേണ്ട കാര്യങ്ങളിൽ പെട്ടതാണ് علم الباطن . ഇത് പഠിക്കൽ നിർബന്ധമാണെന്നും ഇതിനെ തൊട്ട് തിരിഞ്ഞു കളയുന്നവന് പരലോകത്ത് ശിക്ഷ ലഭിക്കുമെന്നും ആത്മീയ ഗുരുക്കന്മാരായ ഉഖ്റവിയ്യായ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ഫിഖ്ഹീ നിയമങ്ങൾ അനുസരിക്കാത്തവന് ദുൻയാവിൽ ശിക്ഷ നൽകുന്നത് പോലെ.."


ഇവിടെ ഇമാം ശർഖാവീ(റ), علم الباطن നെ പാടേ എതിർക്കുന്ന ചിലരെ മുന്നിൽകണ്ട് വിമർശിക്കുന്ന ശൈലിയാണിത്. അല്ലാതെ നമ്മുടെ ഫുഖഹാക്കളെല്ലാം ഇതിൽ പറഞ്ഞ فقهاء الدنيا യിൽ പെട്ടവരാണെന്ന് ധരിക്കാൻ പാടില്ല. കാരണം, നമ്മുടെ ഇമാമായ ഇബ്നു ഹജർ(റ) തന്നെ ഹൃദയശുദ്ധിയില്ലാത്തവർക്ക്, അതിനാവശ്യമായ علم التصوف പഠിക്കൽ നിർബന്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്:


وَمِنْهُ (اي من العلم الشرعي) بَلْ أَهَمُّهُ فِي حَقِّ مَنْ لَمْ يُرْزَقْ قَلْبًا سَلِيمًا عِلْمُ الْبَاطِنِ الْمُطَهِّرُ لِلنَّفْسِ عَنْ أَخْلَاقِهَا الرَّدِيئَةِ، أَوْ آلَةٍ لَهُ وَأَمْكَنَ عَادَةً أَنْ يَتَأَتَّى مِنْهُ تَحْصِيلٌ فِيهِ.اه‍ 

(تحفة: ٧/١٥٢)


വിഷയത്തിലേക്ക് വരാം, ഓരോന്നിൻ്റെയും നില മനസ്സിലാക്കി വേണം അതുമായി സമീപിക്കാൻ എന്നാണല്ലോ പറഞ്ഞു വെച്ചത്. ഇതുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കാൻ പറയട്ടെ, തവസ്സുൽ എന്ന നല്ല വഴക്കം വിശുദ്ധ ഖുർആനിലെ


{ وَلَوۡ أَنَّهُمۡ إِذ ظَّلَمُوۤا۟ أَنفُسَهُمۡ جَاۤءُوكَ فَٱسۡتَغۡفَرُوا۟ ٱللَّهَ وَٱسۡتَغۡفَرَ لَهُمُ ٱلرَّسُولُ لَوَجَدُوا۟ ٱللَّهَ تَوَّابࣰا رَّحِیمࣰا }

[النساء- ٦٤]


 എന്ന ആയതിൻ്റെ വെളിച്ചത്തിലും, മറ്റും സ്ഥിരപ്പെട്ട കാര്യമാണെന്ന് ഇമാമുകൾ പഠിപ്പിച്ചിട്ടുണ്ട്. സാക്ഷാൽ ഇബ്നു തൈമിയ്യഃയുടെ ശിഷ്യൻ ഇബ്നു കസീർ(റ) തന്നെ പറയുന്നത് നോക്കുക:


يرشد تعالى العصاة والمذنبين إذا وقع منهم الخطأ والعصيان أن يأتوا إلى الرسول صلى الله عليه وسلم فيستغفروا الله عنده ، ويسألوه أن يستغفر لهم ، فإنهم إذا فعلوا ذلك تاب الله عليهم ورحمهم وغفر لهم ولهذا قال:(لوجدوا الله توابا رحيما)

 اه‍ .(تفسير ابن كثير)


"ഈ ആയതിലൂടെ ദോഷികളായ മുഅ്മിനുകൾക്ക് മാർഗ്ഗ നിർദ്ദേശമുണ്ട്, അവർക്ക് പൊറുക്കലിനെ തേടാൻ തിരുനബി(സ്വ) തങ്ങളുടെ അടുക്കൽ വരാനും ആ തിരുസാമീപ്യത്തിൽ വെച്ച് استغفار ചൊല്ലാനും തങ്ങളോട് استغفار ന് വേണ്ടി ചോദിക്കാനും - (നബിയേ, അങ്ങ് എനിക്ക് വേണ്ടി റബ്ബിനോട് استغفار ചെയ്യണേ എന്ന് അപേക്ഷിക്കുക).."

 ഇവിടെ തിരുസാമീപ്യത്തിലാവുന്നതിന് പ്രത്യേകതയുണ്ടെന്നും വഫാതായ ശേഷവും തങ്ങളോട് അപേക്ഷിക്കണമെന്നും പറഞ്ഞു തരുന്നുണ്ട്.

ഇതേകാര്യം ഇമാം നവവി(റ)യും മേൽ ആയതിൻ്റെ വെളിച്ചത്തിൽ തന്നെ, ഇബ്നു കസീർ(റ) ഉദ്ധരിച്ച സംഭവം വിവരിച്ചു കൊണ്ട് വളരെ നല്ല നടപടിയായി തവസ്സുലിനെ സ്ഥാപിച്ചു തരുന്നുണ്ട്:


ثُمَّ يَرْجِعُ إلَى مَوْقِفِهِ الْأَوَّلِ قُبَالَةَ وَجْهِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَيَتَوَسَّلُ بِهِ فِي حَقِّ نَفْسِهِ وَيَسْتَشْفِعُ بِهِ إلَى رَبِّهِ سُبْحَانَهُ وَتَعَالَى وَمِنْ أَحْسَنِ مَا يَقُولُ مَا حَكَاهُ الْمَاوَرْدِيُّ وَالْقَاضِي أَبُو الطَّيِّبِ وَسَائِرُ أَصْحَابِنَا عَنْ الْعُتْبِيِّ مُسْتَحْسِنِينَ لَهُ قَالَ (كُنْت جَالِسًا عِنْدَ قَبْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَجَاءَ أَعْرَابِيٌّ....الخ. اه‍ (المجموع: ٨/٢٧٤)


അപ്പോൾ, ഇങ്ങനെയെല്ലാം ദീനിൽ പുണ്യകർമ്മമാണെന്ന് തെളിഞ്ഞ കാര്യത്തെ, അത് ആദം നബി(അ) മുതൽ - മനുഷ്യ സമൂഹത്തിന്റെ തുടക്കം മുതൽ - തന്നെ നടപ്പുള്ളതാണെന്ന് പറയാൻ ചരിത്രം പറയുകയാണ് മൻഖൂസ് മൗലിദിലെ وتوسل به آدم എന്ന ഹികായത്. ഒരു ചരിത്രമായത് കൊണ്ട് തന്നെ അതിന് സ്വഹീഹായ ഹദീസും തിരഞ്ഞ് നടക്കേണ്ട ആവശ്യമില്ല. ആ രിവായതുകൾ ബലഹീനമാണെന്നതിൻ്റെ പേരിൽ അതിനെ ആക്ഷേപിക്കുന്നത് കാര്യം തിരിയാത്തത് കൊണ്ടാണ്. അല്ലെങ്കിലും നമ്മുടെ മുമ്പുള്ള നബിമാരുടെ ശരീഅതുകൾ നമുക്ക് ബാധകമല്ലെന്നിരിക്കെ, ഇതിൽ നിന്നും ഒരു ശറഈ വിധി കണ്ടെത്തുന്നില്ലല്ലോ. അങ്ങനെയാവുമ്പഴല്ലേ ഹദീസിൻ്റെ ബലാബലത്തിലേക്ക് പോകേണ്ടതുള്ളൂ.


മറ്റൊന്ന്, ശരീരത്തിൽ എവിടെയെങ്കിലും വേദനിച്ചാൽ ആദ്യമായി നമ്മിലുണ്ടാവുക എന്തായിരിക്കും ? "ൻ്റമ്മേ.." എന്നൊരു വിളിച്ചാർക്കലാണ്, അല്ലേ ? ഇത് മാനുഷികമാണ്. എന്നാൽ മുസ്‌ലിം ഈ പ്രകൃതത്തിൽ നിന്നും മാറി ആപൽ ഘട്ടങ്ങളിൽ മുത്ത്നബി(സ്വ) തങ്ങളെ വിളിക്കാനാണ് ശീലിക്കേണ്ടത്. നമ്മുടെയെല്ലാം ആശ്രയവും അവലംബവുമാണല്ലോ അവിടുന്ന്. ഇമാം ബുഖാരി(റ) അവരുടെ അദബുൽ മുഫ്റദിൽ ഇങ്ങനെ ഒരു അദ്ധ്യായം തന്നെ കൊടുക്കുന്നു:


بَابُ مَا يَقُولُ الرَّجُلُ إِذَا خَدِرَتْ رِجْلُه


കാലിൽ മസിൽ വലിച്ചിലുണ്ടായാൽ ഉരുവിടേണ്ടതിനെ വിശദീകരിക്കുന്ന അദ്ധ്യായം. ശേഷം ഹദീസ് ഉദ്ധരിക്കുന്നു:


حَدَّثَنَا أَبُو نُعَيْمٍ قَالَ: حَدَّثَنَا سُفْيَانُ، عَنْ أَبِي إِسْحَاقَ، عَنْ عَبْدِ الرَّحْمَنِ بْنِ سَعْدٍ قَالَ: خَدِرَتْ رِجْلُ ابْنِ عُمَرَ، فَقَالَ لَهُ رَجُلٌ: اذْكُرْ أَحَبَّ النَّاسِ إِلَيْكَ، فَقَالَ: يَا مُحَمَّدُ. اه‍ 

(الأدب المفرد- رقم الحديث: ٩٦٤)


അബ്ദുല്ലാഹിബ്നു ഉമർ(റ)വിൻ്റെ കാലിൽ മസിൽ വലിച്ചിലുണ്ടായ നേരം. അങ്ങേക്ക് ഏറ്റം ഇഷ്ടമുള്ള ആളെ വിളിച്ചോളൂ - എന്ന് ഒരാൾ പറഞ്ഞു. ഉടനെ മഹാൻ ഇങ്ങനെ വിളിച്ചു പറഞ്ഞു: يَا مُحَمَّدُ.


അദബുകളും സംസ്കാരങ്ങളും വിവരിക്കാനുണ്ടാക്കിയ ഈ ഗ്രന്ഥത്തിൽ ഈ ഹദീസ് കൊണ്ടുവരുന്നതിലൂടെ ഇമാം ബുഖാരി(റ) പഠിപ്പിക്കുന്നു - ഇത്തരം കാര്യങ്ങളുടെ ആധാരമായ ഹദീസുകൾക്ക് സ്വഹീഹുൽ ബുഖാരിയിൽ അവലംബിച്ച കണിശതകളൊന്നും തന്നെ വേണ്ടതില്ല എന്ന്. ഈ ഹദീസ് വിവരിച്ച് അതിൽ നിന്ന് ഒരു സംസ്കാരവും കൂടെ പഠിപ്പിക്കുകയാണ് ഇമാം. ഇത് സ്വീകാര്യയോഗ്യമല്ലെങ്കിൽ ഈ ചെയ്തിക്ക് പിന്നെ എന്തർത്ഥമാണുണ്ടാവുക?


പ്രമാണങ്ങളെ സ്വീകരിക്കുന്നതിൽ ഇത്രമാത്രം സങ്കീർണ്ണതകൾ കാണുമ്പോൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണെന്ന് മനസ്സിലാക്കണം. എന്നാൽ വഹാബികൾ ഇതെല്ലാം പരിഹാസ രൂപേണ കാണുന്നുണ്ട്. മുമ്പ്, തിരൂരിൽ വെച്ച് ഒരു വഹാബി പ്രസംഗിച്ചു:

'സുന്നികളേ, നിങ്ങളുടേത് വളച്ചു കെട്ടിയ തൗഹീദാണ്' 


മഹാന്മാരെ മുൻനിർത്തിയുള്ള തവസ്സുലും, അവരോട് നേരിട്ട് ചോദിക്കുന്ന ഇസ്തിഗാസയും ശിർക്കല്ലെന്ന് നമ്മൾ വിശദീകരിക്കുന്നത് ഇവർക്ക് ദഹിക്കുന്നില്ല. അതെല്ലാം വളച്ചു കെട്ടിയതാണെന്ന് പരിഹസിച്ച് പറഞ്ഞതാണ് അയാൾ.

ഇതിൻ്റെ മറുപടി പ്രസംഗത്തിൽ എൻ്റെ വന്ദ്യഗുരുവായ ഉസ്മാൻ ഫൈസി ഉസ്താദ് (غفر الله له وأسكنه في جناته - آمين) പറഞ്ഞു:


'അതെ, ഞങ്ങളുടേത് 'വളച്ചുകെട്ടിയ' തൗഹീദ് തന്നെയാണ്. ഇമാം ശാഫിഈ(റ), ഇമാം അശ്അരീ(റ) തുടങ്ങിയ ഞങ്ങളുടെ അഖീദഃയുടെയും ഉസ്വൂലിൻ്റെയും ഇമാമുകളെല്ലാം വളച്ചുകെട്ടി തന്ന സുഭദ്രമായ ഒരു കോട്ടയെപ്പോലെ സുന്ദരമായ തൗഹീദാണ്. അല്ലാതെ, നിങ്ങളെപ്പോലെ വളയമില്ലാതെ പുറത്ത് ചാടിക്കടുക്കുന്ന തൗഹീദല്ല.."


ഉസ്താദിൻ്റെ കുറിക്ക് കൊണ്ട മറുപടി ഗംഭീരമായി.


ഇനി, താൻ എവിടെ നിൽക്കുന്നു - ഏത് ആശയത്തെ പ്രതിനിധീകരിക്കുന്നു എന്ന കൃത്യമായ ബോധം നമുക്ക് വേണം. അതിനനുസരിച്ചേ കാര്യങ്ങളിൽ ഇടപെടാനും സംസാരിക്കാനും മുതിരാവൂ. നോക്കൂ, ഇമാം മഹല്ലീ(റ) നമ്മെ പഠിപ്പിക്കുന്നു:


നാല് റക്അതുള്ള നിസ്കാരങ്ങളിൽ ആദ്യത്തെ രണ്ട് റക്അതിലാണ് സൂറത് ഓതേണ്ടത്. അങ്ങനെയാണ് ഹദീസിൽ വന്നത്. എന്നാൽ മൂന്നിലും നാലിലും തിരുനബി(സ്വ) സൂറത് ഓതിയിട്ടുണ്ട് എന്നറിയിക്കുന്ന മറ്റൊരു ഹദീസുമുണ്ട്. രണ്ടും സ്വഹീഹാണെന്നിരിക്കെ, അവസാന രണ്ടിൽ ഓതണമെന്ന مُثْبِت ആയ ഹദീസും ഓതരുത് എന്ന نافي യായ ഹദീസും തമ്മിൽ എതിരായാൽ, مثبت നാണ് മുൻഗണന എന്ന ഉസ്വൂലാണ് ശാഫിഈ മദ്ഹബിൽ. അപ്പോൾ അവസാന രണ്ട് റക്അതിലും സൂറത് ഓതണമെന്നാണ് നിയമപ്രകാരം ലഭിക്കേണ്ടത്. പക്ഷേ, നമ്മുടെ മദ്ഹബിൽ ഓതരുത് എന്ന് മാത്രമല്ല, ഓതിയാൽ കറാഹത് വരുമെന്നാണ് നിയമം !

ഇപ്രകാരം, തശഹ്ഹുദിൽ إلا الله എന്ന് ഉച്ഛരിക്കും നേരം വലത് കൈയിൻ്റെ ചൂണ്ടു വിരൽ നിവർത്തിപ്പിടിക്കണമെന്ന് വിവരിക്കുന്ന ഭാഗത്തും സമാനമായ പ്രശ്നമുണ്ട്. ഇവ വിശദീകരിച്ച ശേഷം ഇമാം മഹല്ലീ(റ) പറയുന്നു:


ثُمَّ فِي تَرْجِيحِهِمْ الْأَوَّلَ تَقْدِيمٌ لِدَلِيلِهِ النَّافِي عَلَى دَلِيلِ الثَّانِي الْمُثْبِتِ عَكْسُ الرَّاجِحِ فِي الْأُصُولِ لِمَا قَامَ عِنْدَهُمْ فِي ذَلِكَ.اه‍

(شرح المحلي)


وَتَقْدِيمُ الْأَوَّلِ النَّافِي عَلَى الثَّانِي الْمُثْبِتِ لِمَا قَامَ عِنْدَهُمْ فِي ذَلِكَ. اه‍ 

(شرح المحلي)


ഇവിടെയും സമാനമായ മറ്റ് മൂന്ന് സ്ഥലങ്ങളിലും ഇമാമിൻ്റെ പക്വമായ തീരുമാനമാണ് لما قام عندهم - അവർക്കറിയാവുന്ന ഒരു പ്രമാണത്തിന് വേണ്ടി - എന്ന് പറഞ്ഞ്, വിഷയത്തിൽ അഭിപ്രായം പറയാതെ, മദ്ഹബിൻ്റെ നിയമത്തിന് മുന്നിൽ പഞ്ചപുച്ഛമടക്കി വഴിമാറി നിന്നത്. പതിനാറോളം വർഷങ്ങളെടുത്ത് تبييض ചെയ്ത, അതിബുദ്ധിമാനായ, الشارح المحقق എന്ന് സർവ്വരാലും സമ്മതിക്കപ്പെട്ട ഇമാമിൻ്റെ ഈ ചെയ്തി സ്വന്തം സ്ഥാനം തിരിച്ചറിഞ്ഞതിനാലുള്ള പക്വതയാണ് വിളിച്ചോതുന്നത്. അഥവാ, ഇമാമിൻ്റെ നസ്സ്വുകൾക്ക് മുന്നിൽ, അതിൻ്റെ പ്രമാണം ബോധ്യപ്പെട്ടില്ലെങ്കിലും, ഖിയാസനുസരിച്ച് വേറെ ബോധ്യപ്പെടുന്നുണ്ടെങ്കിലും ഒരു മദ്ഹബിലെ മുഖല്ലിദിനിക്ക് അതിനെതിരെ മിണ്ടാനാവില്ല. താനൊരു മുഖല്ലിദാണെന്നും തൻ്റെ പരിധി ലംഘിച്ചുകൂടെന്നുമുള്ള ഇമാം മഹല്ലീ(റ) തിരിച്ചറിവാണ് ഇത്.


മുസ്ബിതും നാഫിയും വന്നിടത്തെല്ലാം മുസ്ബിത് മുന്തിക്കണം, ഇതൊരു മുസ്ബിതും നാഫിയുമാണ്. അതിനാൽ ഇവിടെ മുസ്ബിതാണ് സ്വീകാര്യം എന്ന രൂപത്തിൽ ഖിയാസ് അറിയാഞ്ഞിട്ടല്ല. അങ്ങനെയങ്ങ് ഖിയാസ് പറ്റില്ലെന്ന് പഠിച്ചത് കൊണ്ടാണ്. ഇതാ سلم المنورق ൽ പറയുന്നു:


ورتب المقدمات وانظرا # صحيحها من فاسد مختبرا 

فإن لازم المقدمات # بحسب المقدمات آت. اه‍ 

(سلم المنورق)


"ഖിയാസിൻ്റെ മുഖദ്ദിമാതുകളെ നീ ക്രമീകരിച്ച് വെച്ചോ, പക്ഷേ, അതിൻ്റെ ശരിയും തെറ്റും പരിശോധിച്ചറിഞ്ഞ ശേഷം മാത്രം. കാരണം, മുഖദ്ദിമാതുകൾക്ക് അനുസരിച്ചാണ് അതിൻ്റെ നതീജഃ വരിക." 

അതിൻ്റെ ശറഹിൽ ഇപ്രകാരം വിശദീകരിക്കുന്നുണ്ട്:


ومن تمييز الصحيح من الفاسد لأن النتيجة لازم، واللازم بحسب ملزومه، إن صحيحا فصحيح، وإن فاسدا ففاسد. فالنتيجة صحيحة إن كان كلّ من المقدمتين صحيحا وإلا ففاسدة. اه‍ 

(شرح الدمنهوري على السلم)


ഖിയാസിൻ്റെ ക്രമം മാത്രമാണ് മൻത്വിഖിൽ പഠിക്കുന്നുള്ളൂ. അതിൻ്റെ മുഖദ്ദിമാതുകളുടെ സ്വീകാര്യത വേറെ പഠിക്കേണ്ടതാണ്. മൻത്വിഖ് ഫിഖ്ഹീ നിയമങ്ങൾ അവതരിപ്പിക്കാനും സമർത്ഥിക്കാനും സഹായകമാണ്. അല്ലാതെ മൻത്വിഖിൽ മുഴുകിയെന്ന് കരുതി ഉദ്ദേശിക്കും പോലെ ബുദ്ധിക്കനുസരിച്ച് ഫിഖ്ഹിൻ്റെ നിയമം പറയാൻ കഴിയില്ല. ഉസ്വൂലുൽ ഫിഖ്ഹിലെ തത്വങ്ങൾ പോലും ഫിഖ്ഹിൽ സ്വീകാര്യമാകാത്ത പല സ്ഥലങ്ങളുമുണ്ട്. അതിനാൽ ഉസ്വൂലുകൾ നോക്കി മാത്രം മസ്അലഃ പറയരുതെന്ന് തുഹ്ഫഃയിൽ തന്നെ പറഞ്ഞിട്ടുണ്ട്.


لِأَنَّ الْمَدَارَ فِي الْفُرُوعِ الْفِقْهِيَّةِ عَلَى مَا يُوَافِقُ كَلَامَ الْفُقَهَاءِ لَا الْأُصُولِيِّينَ. اه‍ 

(تحفة: ٢/٢٦٤)


ഇങ്ങനെയെല്ലാം അതിർവരമ്പുകൾ ഉണ്ടായത് കൊണ്ടാണല്ലോ اختيار എന്ന പുതിയൊരു സംജ്ഞ തന്നെ ഉടലെടുത്തത്. ഇമാമിൻ്റെ നസ്സ്വിനോടോ അസ്വഹാബിൻ്റെ വാക്കുകളോടോ യോജിക്കാതെ വന്നാൽ മദ്ഹബിൽ ഉൾപ്പെടുത്താൻ പറ്റില്ല. അപ്പോൾ മദ്ഹബിൻ്റെ നിയമം ഇന്നതാണെന്ന് വ്യക്തമാക്കിയ ശേഷം തനിക്ക് മനസ്സിലായത് اختيار എന്ന മറ്റൊരു പേരിൽ പറഞ്ഞതാണ്. ഇതല്ലൊം ഇമാമുകളുടെ തിരിച്ചറിവിൻ്റെ ഭാഗമാണ്.


 അതിർവരമ്പുകൾ കൃത്യമായി പാലിച്ചവരായിരുന്നു ഉത്തമ നൂറ്റാണ്ടിലുള്ളവർ. ആ പരിധി ലംഘിച്ചത് മുതലാണ് ഈ പ്രശ്നം തുടങ്ങിയത്. ഫിഖ്ഹുമായി ബന്ധമില്ലാത്തവർ അവർക്ക് തോന്നും വിധമെല്ലാം പറഞ്ഞു തുടങ്ങി. ഒന്നിലും കഴിവില്ലാത്തവർ എല്ലാത്തിലും സംസാരിച്ച് തുടങ്ങി. അന്ത്യനാളാവുമ്പോൾ ഈ സ്ഥിതിവിശേഷം വളരെ കൂടുതലാവുമെന്ന് തിരുനബി(സ്വ) പറഞ്ഞതായി കാണാം:

   

قال النبي صلى الله تعالى عليه وسلم: (سيَأتي علَى النَّاسِ سنواتٌ خدَّاعاتُ يصدَّقُ فيها الكاذِبُ ويُكَذَّبُ فيها الصَّادِقُ ويُؤتَمنُ فيها الخائنُ ويُخوَّنُ فيها الأمينُ وينطِقُ فيها الرُّوَيْبضةُ)

 قيلَ: وما الرُّوَيْبضةُ ؟ قالَ: (الرَّجلُ التَّافِهُ في أمرِ العامَّةِ)

- (رواه ابن ماجه- ٤٠٣٦).


" മനുഷ്യനെ ചതിയിൽ വീഴ്ത്തുന്ന ഒരു കാലം വരാനുണ്ട്. സത്യം പറഞ്ഞവനെ കളവാക്കുകയും കളവ് വിളമ്പുന്നവനെ സത്യവാനായും കാണുന്ന കാലം. വഞ്ചന നടത്തിയവൻ വിശ്വസ്തനായും വിശ്വസ്തനെ വഞ്ചിക്കുന്നവനായും ധരിക്കും. അന്ന് الرويبضة സംസാരിക്കും. "

ആരാണ് ഈ الرويبضة ?

" കാര്യം തിരിയാത്തവൻ എല്ലാത്തിലും ഇടപെട്ട് സംസാരിക്കുക"


സോഷ്യൽ മീഡിയ തുറന്നാൽ ഇവന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇസ്‌ലാമികമായി ഒന്നും അറിയാത്തവർ ശരിയും തെറ്റും തീരുമാനിക്കുന്നു. വിവാഹത്തിന് മുമ്പുള്ള പ്രണയവും സ്വയംഭോഗവും പെൺകുട്ടികൾ ഫ്രണ്ട്സെന്ന പേരും പറഞ്ഞ് ആൺ സുഹൃത്തുക്കൾക്കൊപ്പം കറങ്ങുന്നതും എല്ലാം ശരിയാണെന്ന് പറയുന്ന എത്രയോ പരമ സാധുക്കളെ കേൾക്കാം. അല്ലാമഃ സലാമതുൽ ഖുളാഈ(ഖു:സി) മേൽ വിവരിച്ചത്, പ്രസ്തുത ഹദീസിൻ്റെ വെളിച്ചത്തിൽ വ്യക്തമാക്കിയത് നോക്കൂ:  


وكان الناس في الصدر الأول على الحدود التي حدها لهم أعرف الناس بالهدى وطرقه وأرحمهم بهم - صلى الله عليه وسلم - فعم الخير كل أمورهم علمها وعملها، ولما بدأ الناس يبعدون عن عهد النبوة شرعت شرا ذم منهم تتخطى الحدود، فتكلم غير الفقيه فيما رواه بما رأى، وقال في الأمور العامة من لا يحسن أموره الخاصة، وتحقق ما أخبر به النبي - صلى الله عليه وسلم - من أن الساعة (لا تقوم حتى يتكلم الرويبضة)- وهو تصغير رابط، والتاء للمبالغة لا للتانيث وهو الرجل الحقير، ربض عن معالي الأمور اي قعد عنها، وقد روى في الحديث تفسيره قيل: يا رسول الله ما الرويبضة ؟ قال: (الرجل التافه ينطق في أمور العامة) وما زال أولئك الشّذاذ يتعصبون لأهوائهم ويتبعهم أمثالهم. اه‍ 


(فرقان القرآن بين صفات الخالق وصفات الأكوان- ١١، للشيخ سلامة القضاعي العزامي الشافعي المتوفى سنة ١٣٧٦ ه‍ـ )


കാര്യങ്ങളെ നേരാം വണ്ണം മനസ്സിലാക്കാനും, അതനുസരിച്ച് പ്രവർത്തിക്കാനും നല്ലവരോടൊപ്പം ചേരാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ - ആമീൻ.


(കേട്ടെഴുത്ത്: 

അബൂ ഹസന: ഊരകം)

💫

Saturday, November 30, 2024

ദൈവവിശ്വാസ പരിണാമങ്ങൾ-29 *2005 മുതൽ കണങ്കാൽ*

 https://www.facebook.com/share/p/19ruxwfQ6E/

1️⃣7️⃣6️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 

✍️aslam saquafi payyoli 

➖➖➖➖➖➖➖➖➖➖➖

ദൈവവിശ്വാസ പരിണാമങ്ങൾ-29


*2005 മുതൽ കണങ്കാൽ*


2001ജൂൺ നാലിന് പുളിക്കലിലെ വഹാബി സ്ഥാപനത്തിൽ നടന്ന മൗലവിമാരുടെ കൂടിയാലോചനക്ക് ശേഷമാണ് അല്ലാഹുവിന് കണങ്കാലുണ്ടെന്ന്  കണ്ടെത്തിയത്. 


അല്ലാഹുവിന്റെ ഓരോ ഭാഗങ്ങൾ വിശദീകരിച്ചുകൊണ്ട് അൽമനാറിൽ എഴുതുന്നു: 

(ഏഴ്) അല്ലാഹുവിന്റെ കണങ്കാൽ : അല്ലാഹുവിനെ കണങ്കാൽ ഉണ്ടെന്ന് വിശ്വസിക്കൽ നമുക്ക് നിർബന്ധമാണ്. അല്ലാഹു പറയുന്നു : കണങ്കാൽ വെളിവാക്കപ്പെടുന്ന ഒരു ദിവസത്തെ നിങ്ങൾ ഓർക്കുക.(68/42) "

(അൽമനാർ മാസിക 

2005 ജനുവരി പേജ് 20)


2005 നു മുമ്പുള്ള മുജാഹിദുകളുടെ ഒരു പ്രസിദ്ധീകരണത്തിലും അല്ലാഹുവിന് കണങ്കാൽ ഉണ്ടെന്ന് വിശ്വസിക്കണമെന്നെഴുതിയിട്ടില്ല. ഇത്തരം പുതിയ വിശ്വാസങ്ങളെല്ലാം ആദ്യകാല മൗലവിമാർക്ക് പരിചയമില്ലാത്തതും പുതിയ തീരുമാനപ്രകാരം കണ്ടെത്തിയതുമാണ്.


സൂറത്തുൽ ഖലമിലെ 42 ആം സൂക്തമാണ് അല്ലാഹുവിന് കണങ്കാലുണ്ടെന്ന് വിശ്വസിക്കാൻ മൗലവിമാർ തെളിവായി ഉദ്ധരിച്ചിരിക്കുന്നത്. ഈ സൂക്തം കാണാത്തവരായിരുന്നില്ല മുൻകാല മൗലവിമാർ.  അവരാരും അല്ലാഹുവിന് കണങ്കാലുണ്ടെന്ന് വാദിച്ചിരുന്നില്ല. എല്ലാവരും ഇതിനെ വ്യാഖ്യാനിക്കുകയായിരുന്നു  ചെയ്തിരുന്നത്.


മുജാഹിദുകൾക്ക് ഔദ്യോഗികമായി മൂന്ന് പരിഭാഷകളാണല്ലോ നിലവിലുള്ളത്. ഈ മൂന്ന് ഖുർആൻ പരിഭാഷകളിലും ഈ സൂക്തത്തിന് വ്യാഖ്യാനനാർത്ഥമാണ് നൽകിയിരിക്കുന്നത്. ബാഹ്യാർത്ഥം പറഞ്ഞ് അല്ലാഹുവിന് കണങ്കാൽ ഉണ്ടെന്ന് വിശ്വസിക്കണമെന്ന് ഒരു മൗലവിയും എഴുതിയിട്ടില്ല.


എ അലവി മൗലവിയും അമാനി മൗലവിയും പി കെ മുസ മൗലവിയും ചേർന്നു രചിച്ചതും കെ.എം മൗലവി പരിശോധിച്ചതുമായ ഖുർആൻ വിവരണത്തിൽ എഴുതുന്നു :


" കണങ്കാൽ വെളിവാക്കപ്പെടുന്ന (കാര്യം ഗൗരവത്തിലെത്തുന്ന) 

ദിവസം ഓർക്കുക. 

മുഴങ്കാലിൽ നിന്നും വസ്ത്രം പൊക്കി നഗ്നമാക്കപ്പെടുക എന്നത്രേ "യുക്ഷഫു അൻ സ്വാഖ് " എന്ന വാക്കിന്റെ സാക്ഷാൽ അർത്ഥം. കാര്യം വളരെ ഗൗരവപ്പെട്ട അവസ്ഥയിൽ എത്തുക എന്ന ഉദ്ദേശ്യത്തിൽ ആ വാക്ക് ഉപയോഗിക്കപ്പെടുന്നു. വലിയ വിപത്ത് നേരിടുമ്പോൾ വസ്ത്രം പൊക്കിപ്പിടിച്ച് ഓടിപ്പോവുക പതിവാണല്ലോ ; ഇതിൽ നിന്നാണ് ഈ അലങ്കാരപ്രയോഗം ജന്മമെടുത്തിരിക്കുന്നത്. ഖിയാമത്ത് നാളിലെ അതി ഗൗരവമായ ഘട്ടമാണ് ഇവിടെ ഉദ്ദേശ്യം. ലോകരക്ഷിതാവായ അല്ലാഹു സൃഷ്ടികളെ വിചാരണക്കെടുക്കുന്ന അവസരത്തിൽ വിശ്വാസികൾ അങ്ങേയറ്റം നിന്യരും ഹീനരുമായികൊണ്ട് ലജ്ജിച്ചു തലതാഴ്ത്തി കീഴ്പോട്ടു നോക്കിക്കൊണ്ടിരിക്കും. "

(അമാനി പരിഭാഷ പേജ്: 3392)


ഈ പിഴച്ചവിശ്വാസങ്ങൾക്ക് കേരളത്തിൽ വിത്തുപാകിയ കെ. ഉമർ മൗലവി അദ്ദേഹത്തിന്റെ പരിഭാഷയിൽ എഴുതുന്നു :

" വിഷമം കൊടുമ്പിരി കൊള്ളുന്ന നാളിൽ (അവരുടെ പങ്കുകാരെ ഹാജരാക്കട്ടെ).

(പരിഭാഷ പേജ് 569)

ഇവിടെ 'കണങ്കാൽ' എന്ന്  ബാഹ്യാർത്ഥം പോലും പറയുന്നില്ല. 


കേരളത്തിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയും  കുഞ്ഞുമുഹമ്മദ് മദനി പറപ്പൂരും ചേർന്നെഴുതിയ പരിഭാഷയിലും ഇതിന്റെ വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്.


" കണങ്കാൽ വെളിവാക്കപ്പെടുന്ന (ഭയങ്കരമായ) ഒരു ദിവസത്തെ നിങ്ങൾ ഓർക്കുക. യുദ്ധത്തിൽ പരാജയം ഉറപ്പുവരുന്ന സന്ദർഭത്തിൽ കണങ്കാലിൽ നിന്ന് വസ്ത്രം കയറ്റിപ്പിടിച്ച് ഓടുക സ്വാഭാവികമാണല്ലോ. ഭയം കൊടുമ്പിരിക്കൊള്ളുന്ന  സന്ദർഭങ്ങളിലും ഇങ്ങനെ സംഭവിക്കാം. അതുകൊണ്ടാണ് ഭയം കൊടുമ്പിരിക്കൊള്ളുക എന്ന അർത്ഥത്തിൽ കണങ്കാൽ വെളിവാക്കപ്പെടുക എന്നൊരു ശൈലി അറബിയിൽ നിലവിൽ വന്നത്. "

(പരിഭാഷ പേജ് 841)


ഈ മൂന്നു പരിഭാഷകളിലും സൂറത്തുൽ ഖലമിലെ ഈ സൂക്തം ഉദ്ധരിച്ചുകൊണ്ട് അല്ലാഹുവിന് കണങ്കാലുണ്ടെന്ന് വിശ്വസിക്കൽ നിർബന്ധമാണെന്നോ അല്ലാഹുവിന് കണങ്കാൽ ഉണ്ടെന്നോ ഒരാളും പഠിപ്പിക്കുന്നില്ല. എല്ലാവരും വ്യാഖ്യാനാർത്ഥമാണ് നൽകിയിരിക്കുന്നത്.


ചുരുക്കത്തിൽ സൂറത്തുൽ ഖലമിലെ 42 ആം സൂക്തത്തിന്റെ ബഹ്യാർത്ഥം ഉദ്ദേശ്യമല്ലെന്നും അതനുസരിച്ച് അല്ലാഹുവിന് കണങ്കാൽ ഉണ്ടെന്ന് വിശ്വസിക്കാവതല്ലെന്നും അതിന്റെ വ്യാഖ്യാനർത്ഥമാണ് നാം മനസ്സിലാക്കേണ്ടതെന്നും മേൽ പരിഭാഷകളിൽ നിന്നും വ്യക്തമായി.

⁉️ മുകളിൽ ഉദ്ധരിച്ച മൂന്നു പരിഭാഷകളും തെറ്റാണെന്നും അത് എഴുതിയ മൗലവിമാർ (സ്വിഫത്ത് വ്യാഖ്യാനിച്ചതിനാൽ) സ്വിഫത്ത് നിഷേധികളാണെന്നും പ്രഖ്യാപിക്കാൻ  ആധുനിക മൗലവിമാർക്ക് ധൈര്യമുണ്ടോ?

⁉️രണ്ടായിരത്തിയൊന്നിനു മുമ്പ് പുറത്തിറങ്ങിയ ഏതെങ്കിലും മുജാഹിദ് പ്രസിദ്ധീകരണങ്ങളിൽ അല്ലാഹുവിന് കണങ്കാലുണ്ടെന്ന് വിശ്വസിക്കൽ നിർബന്ധമാണെന്ന് എഴുതിയത് ഉദ്ധരിക്കാമോ?

⁉️ രണ്ടായിരത്തിനു മുമ്പ് മരണപ്പെട്ടുപോയ മൗലവിമാർ/ മുജാഹിദുകൾ അല്ലാഹുവിലുള്ള വിശ്വാസം പൂർത്തിയാകാതെ മരണപ്പെട്ടവരായിരുന്നോ?

⁉️ ഇപ്പോൾ നിലവിലുള്ള അവസ്ഥയിൽ അല്ലാഹുവിലുള്ള വിശ്വാസം പൂർത്തിയായിട്ടുണ്ടോ?

Thursday, November 28, 2024

കറാമത്ത് ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ..... തുടങ്ങി എല്ലാ അൽഭുതങ്ങളും കറാമത്തായി സംഭവിക്കും - ഇമാം നവവി റ

 


കറാമത്ത്

ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ..... തുടങ്ങി എല്ലാ അൽഭുതങ്ങളും കറാമത്തായി സംഭവിക്കും - ഇമാം നവവി റ

وفيه أن الكرامات قد تكون له بخوارق العادات على جميع أنواعها ومنعه بعضهم وادعى أنها تختص بمثل إجابة دعائه ونحوه، وهذا غلط من قائله وإنكار للحس، بل الصواب جريانها بقلب الأعيان  إحضار الشيئ من العدم ونحوه اه‍ شرح مسلم 16/84

*ഈ ഹദീസിനാൽ അസാധാരണമായ എല്ലാ ഇനങ്ങളും കറാമത്തായി സംഭവിക്കും എന്ന് ലഭിക്കുന്നതാണ്*

(*അതായത് പതിവിന്ന് വിരുദ്ധമായ എല്ലാ ഇനങ്ങളും കറാമത്തായി സംഭവിക്കും ഉദാ .ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ....... ഇങ്ങനെ പതിവിന്ന് വിരുദ്ധമായ എല്ലാ ഇനങ്ങളും*)

Aslam Saquafi parappanangadi

Wednesday, November 27, 2024

ശരീഅത് മുറുകെ പിടിക്കാൻ ആഹ്വാനം ചെയ്ത ഗുരുശ്രേഷ്ഠർ* .

 📚


*ശൈഖ് രിഫാഈ(റ);* 

 *ശരീഅത് മുറുകെ പിടിക്കാൻ ആഹ്വാനം ചെയ്ത ഗുരുശ്രേഷ്ഠർ* .


✍️

 _അഷ്റഫ് സഖാഫി പള്ളിപ്പുറം_ 

_____________________


പൊതുവെ വിശ്വാസികളിൽ നിലനിൽക്കുന്ന ഒരു രീതിയുണ്ടല്ലോ - അഞ്ച് സമയങ്ങളിലുള്ള നിസ്കാരം, റമളാൻ മാസത്തെ നോമ്പ്, സകാത് , ഹജ്ജ് തുടങ്ങിയ പരക്കെ ചെയ്തു പോരുന്ന ഇസ്‌ലാമിക കർമ്മങ്ങൾ, കച്ചവടം, കൃഷി, നികാഹ് പോലുള്ളവയിലെ ഇസ്‌ലാമിക നിയമങ്ങൾ. നിർബന്ധമായും വിശ്വസിച്ചിരിക്കേണ്ട കാര്യങ്ങൾ... ഇവയൊക്കെ സമൂഹത്തിന് പകർന്ന് കൊടുക്കലാണ് ഉലമാഇന്റെ ധർമ്മം. ലോകത്ത് എല്ലായിടത്തും വിശ്വാസികൾ സാർവത്രികമായി നിർവ്വഹിച്ചു പോരുന്ന ഈ രീതിയെ നിലനിർത്തുക എന്ന ഉന്നതമായ കർത്തവ്യമാണ് ഇതു വഴി പണ്ഡിതർ നിറവേറ്റുന്നത്. 'ളാഹിർ ശരീഅത്' എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം.


മേൽപറഞ്ഞ പ്രവൃത്തികളിലെല്ലാം ഇഖ്ലാസ്വ് - ആത്മാർത്ഥത നിർബന്ധമായും ഉണ്ടാക്കിയെടുക്കണം. ചെയ്യുന്നതെല്ലാം പടച്ച റബ്ബിന് വേണ്ടിയാണെന്ന ചിന്തയോടെ ആയിരിക്കുക, ചൊല്ലുന്ന ദിക്റുകളുടെയും മറ്റും അർത്ഥം അറിഞ്ഞും ഉൾക്കൊണ്ടും ചെയ്യാൻ ശ്രമിക്കുക. അങ്ങനെയാവുമ്പോൾ ആത്മാർത്ഥത ഉണ്ടായത്തീരും. ഇനി, നിയമമനുസരിച്ചുള്ള വെറും ചെയ്തികൾ മാത്രമായാലും, അല്ലാഹു പറഞ്ഞത് അനുസരിക്കുന്നു, അവന് വഴിപ്പെടുന്നു - എന്ന നിലയിൽ അവക്കെല്ലാം ഒരു ചെറിയ ഇഖ്ലാസ്വ് ഇല്ലാതിരിക്കില്ല.


ഇവക്കെല്ലാം പുറമെ - അഥവാ, നിസ്കാരം, നോമ്പ് തുടങ്ങിയ കാര്യങ്ങളെല്ലാം നിലനിർത്തിക്കൊണ്ട് - കിബ്റ്, രിയാഅ് പോലോത്ത ഹൃദയത്തിനകത്തെ ദുർഗുണങ്ങൾ എല്ലാം ഒഴിവാക്കി മുഴു ചിന്തയും പടച്ച റബ്ബിലേക്ക് തിരിക്കുന്ന രീതിയുണ്ട്. മഹാന്മാരായ മശാഇഖുമാരുടെ കൂടെ ചേർന്ന് അവരുടെ ത്വരീഖതിലൂടെ നീങ്ങിയാലാണ് ഈ അവസ്ഥയുണ്ടാവുക. ഇതും ആവശ്യമാണ്. ആദ്യത്തേത് - ശരീഅത് അനുസരിച്ചുള്ള ജീവിതം - അത്യാവശ്യവും. 


ഏതെങ്കിലും ത്വരീഖത്തിൽ അണി ചേർന്ന്, ലോകത്തെ വിശ്വാസികളുടെ പൊതുവെയുള്ള ശരീഅത് പ്രകാരം ജീവിക്കുക എന്ന വഴക്കത്തെയോ അത് നിലനിർത്താൻ വേണ്ടി ശ്രമിക്കുന്ന പണ്ഡിതരെയോ ചെറുതായി കാണുന്ന സ്വഭാവം ഒരിക്കലും ശരിയല്ല. ത്വരീഖതുകളുടെയെല്ലാം നേതാക്കന്മാരായ മശാഇഖുമാർ ഈ രീതിയെ ശക്തിയുക്തം എതിർത്തിട്ടുണ്ട്.


ശൈഖ് അഹ്‌മദ് രിഫാഈ(റ)യുടെ കിതാബാണ്

البرهان المؤيد.


ഇതിന്റെ തുടക്കം തന്നെ ഇതിലേക്ക് സൂചിപ്പിച്ചു കൊണ്ടാണ്:


الحمد لله حمدا يرضاه لذاته، والصلاة والسلام على سيد مخلوقاته، ورضي الله عن الصحابة والآل، وأتباعهم من أهل الشرع والحال. اه‍


ഇവിടെ أهل الحال എന്നാൽ സ്വൂഫിയാക്കളും  أهل الشرع എന്നാൽ ശരീഅതിന്റെ ഉലമാഉമാണ്. അപ്പോൾ സ്വഹാബതിന്റെ പിൻഗാമികളായി സ്വൂഫിയാക്കളെ പരാമർശിക്കും മുമ്പ് ശറഇന്റെ അഹ്‌ല്കാരെ പറഞ്ഞത് അവരെ പ്രത്യേകം പരിഗണിച്ചു തന്നെയാണ്. അത് മുമ്പത്തെ വാക്യത്തിലെ والآل എന്നതിനോട് ഒപ്പിച്ചു കൊണ്ട് والحال എന്ന് അവസാനിപ്പിച്ചതാകാം - എന്ന ന്യായം പറഞ്ഞ് ആദ്യത്തെ ന്യായത്തെ എതിർക്കാനാകില്ല. കാരണം, വാക്കു പ്രയോഗത്തിലെ ന്യായങ്ങളും പൊരുളുകളും ഒന്നിലധികം ഉണ്ടാകാമല്ലോ.

النكات لا تتزاحم

എന്ന് ഹാശിയതുസ്സ്വബ്ബാനിൽ പറഞ്ഞിട്ടുണ്ട്. വേണമെങ്കിൽ ഉദാഹരണമായി ശറഹുത്തഹ്ദീബിൽ ഇമാം സഅദുദ്ദീൻ തഫ്താസാനി(റ)യുടെ

وهو ملاحظة المعقول، لتحصيل المجهول

എന്ന ഇബാറതിന് 'യസ്ദി'യുടെ വ്യാഖ്യാനം നോക്കിയാൽ മതി. ഇൽമിന്റെ ചർച്ചയാണ് വിഷയമെങ്കിലും ملاحظة المعلوم എന്ന് പറയാതെ ملاحظة المعقول എന്ന് പറഞ്ഞതിന് ഒന്നിലധികം ന്യായങ്ങൾ നിരത്തുന്നുണ്ട്. വാക്കുകളുടെ പ്രാസൊപ്പിക്കലും മറ്റും അതിൽ കാണാം.


ഏതായാലും, ശൈഖ് രിഫാഈ(റ)ക്ക് ശരീഅതിന്റെ ഉലമാഇന്ന് പ്രാധാന്യം നൽകണമെന്ന സൂചന അതിലുണ്ടെന്നതിന് ശേഷമുള്ള ഉപദേശങ്ങളിൽ നിന്ന് വ്യക്തമാണ്. മഹാൻ പറയുന്നു:


عظموا شأن الفقهاء والعلماء، كتعظيمكم شأن الأولياء والعرفاء. فإن الطريق واحد، وهؤلاء وراث ظاهر الشريعة، وحملة أحكامها الذين يعملونها الناس، وبها يصل الواصلون إلى الله، إذ لا فائدة بالسعي والعمل على الطريق المغاير للشرع. اه‍ (البرهان المؤيد - ص: ٧٧)


"..നിങ്ങൾ ളാഹിർ ശരീഅത്തിന്റെ വാഹകരായ പണ്ഡിതന്മാരെ ബഹുമാനിക്കണം. ഔലിയാഇനെയും ആരിഫീങ്ങളെയും ബഹുമാനിക്കും പോലെ തന്നെ ആദരിക്കണം. കാരണം, ശരീഅതിന്റെ വിധിവിലക്കുകൾ ജനങ്ങൾ പ്രാവർത്തികമാക്കുന്നതാണ്. അതിലൂടെ തന്നെയാണല്ലോ റബ്ബിലേക്ക് ചേരാൻ കഴിയുക. അതൊഴിവാക്കിയിട്ടുള്ള ഒരു ത്വരീഖതിനും പ്രയോജനമില്ല തന്നെ.."


സ്വൂഫിയാക്കളുടെ ചെയ്തികൾ ശറഇന്റെ നിയമങ്ങൾക്ക് എതിരായാൽ, അത് സ്വീകാര്യമല്ല. മഹാൻ പറയുന്നു:


كل الآداب منحصرة في متابعة النبي صلى الله تعالى عليه وسلم قولا وفعلا وحالا وخلقا، زنوا أقواله وأفعاله وأحواله وأخلاقه بميزان الشرع. اه‍ (البرهان المؤيد - ص: ٢٦)


"..എല്ലാ അദബുകളും തിരുനബി(സ്വ) തങ്ങളെ വാക്കിലും പ്രവൃത്തിയിലും ഹാലിലും സ്വഭാവത്തിലും അനുദാവനം ചെയ്യുന്നതിൽ മാത്രമാണ്. അത്കൊണ്ട് സ്വൂഫികളുടെ വാക്കും പ്രവൃത്തിയും എല്ലാം ശറഇന്റെ അളവുകോൽ വെച്ച് പരിശോധിക്കേണ്ടതാണ്..."


ഇനി, ശരീഅതിന്റെ നിയമങ്ങൾക്കെതിരായി ചെയ്യുന്നത് കണ്ടാൽ ഉലമാഇന് അതിനെ എതിർക്കൽ ബാധ്യതയുമാണ്. ഇക്കാര്യം ഇമാം ശഅ്റാനീ(റ) പറയുന്നുണ്ട്:


وقال في الفتوحات: اعلم أن ميزان الشرع الموضوعة في الأرض هي ما بأيدي العلماء من الشريعة، فمهما خرج ولي من ميزان الشرع المذكورة مع وجود عقل التكليف وجب الإنكار عليه. فإن غلب عليه حاله سلمنا له حاله. اه‍

(اليواقيت والجواهير للإمام الشعراني - ص: ٥٤)


"..ശറഇന്റെ അളവുകോൽ, ശരീഅതിന്റെ ഉലമാക്കൾ നിലനിർത്തിപ്പോരുന്ന കാര്യങ്ങൾ തന്നെയാണ്. അവ അനുസരിക്കാനുള്ള ബുദ്ധിയുണ്ടായിരിക്കെ, ശറഇന്റെ നിയമങ്ങൾക്കെതിര് കാണിച്ചാൽ അതിനെ തടയണം. അല്ലാഹുവിൽ ലയിച്ച് സാമാന്യ ബുദ്ധി നഷ്ടപ്പെട്ട അവസ്ഥയാണെങ്കിൽ പിന്നെ അയാളുടെ വഴിക്ക് വിടണം.."


ഔലിയാക്കളിൽ ആർക്കാണ് കൂടുതൽ മഹത്വം - എന്ന് സ്ഥാപിക്കുന്നതും അതിന് സമയം കളയുന്നതും വിഡ്ഢിത്തമാണ്:


حدّوا المراتب، وإياكم والغلو، أنزلوا الناس منازلهم، وأشرف الأنبياء نبينا محمد صلى الله تعالى عليه وسلم، وأشرف الخلق بعده آله وأصحابه، وأشرف الخلق بعدهم التابعون أصحاب خير القرون، هذا على وجه الإجمال، وأما على وجه الإفراد فالنص النص، وإياكم والأخذ بالرأي، فما هلك من هلك إلا بالرأي، هذا الدين لا يحكم فيه بالرأي أبداً. اه‍

(البرهان المؤيد - ص: ٢٤- ٢٥)


".. നിങ്ങൾ മനുഷ്യർക്കിടയിലെ സ്ഥാനങ്ങളെ മനസ്സിലാക്കുക, അക്കാര്യത്തിൽ അതിരുവിടുന്നത് സൂക്ഷിക്കണം. ഓരോരുത്തർക്കും അവരവരുടെ സ്ഥാനങ്ങൾ വെച്ചുപുലർത്തുക. നബിമാരിൽ വെച്ച് ഏറ്റവും ഉത്തമർ നമ്മുടെ നബി മുഹമ്മദ്(സ്വ) തങ്ങളാണ്. ശേഷം തങ്ങളുടെ കുടുംബവും സ്വഹാബികളും. അവർക്ക് ശേഷം ഉത്തമ നൂറ്റാണ്ടിലുള്ളവർ. ഇങ്ങനെയാണ് പൊതുവെ പറയാവുന്ന സ്ഥാനം. ഇനി ഓരോ വ്യക്തികളുടെ സ്ഥാനങ്ങൾ പരിഗണിച്ചാൽ, ശറഇൽ സ്ഥാനം നിർണ്ണയിച്ചു തന്നവരെ അങ്ങനെ തന്നെ മനസ്സിലാക്കാം. (അബൂബക്ർ(റ) വിന്റെ സ്ഥാനം പോലെ ). അല്ലാത്ത മറ്റു സ്ഥാനങ്ങളിൽ വ്യക്തമായ തെളിവ് ഇല്ലാത്തതിനാൽ അത് പറഞ്ഞ് നടക്കണ്ട. സൂക്ഷിക്കുക, ലോകത്ത് പിഴച്ചവരെല്ലാം അവരുടെ സ്വന്തം അഭിപ്രായ പ്രകടനങ്ങളുടെ ഫലമായിട്ടാണ്.."


കറാമതുകൾ പരമാവധി മറച്ചുവെക്കുകയാണ് വേണ്ടത്:


أي أخي، أخاف عليك من الفرح بالكرامة وإظهارها، الأولياء يستترون من الكرامة كاستتار المرأة من الحيض. اه‍

(البرهان المؤيد - ص: ٣٠)


"..സോദരാ, കറാമത് കൊണ്ട് സന്തോഷിക്കലും അത് പ്രകടിപ്പിക്കലും നിന്റെ മേൽ ഞാൻ ഭയപ്പെടുന്നു (അങ്ങനെ ചെയ്യരുത്). ഒരു സ്ത്രീ അവളുടെ മെൻസസ് രക്തം എത്രത്തോളം മറച്ചുപിടിക്കുന്നോ അത്രകണ്ട് ഔലിയാക്കൾ അവരുടെ കറാമതുകൾ മറച്ചുവെക്കും.."


ശൈഖ് ജീലാനീ(റ)യെപ്പോലുള്ളവർ, ശൈഖ് രിഫാഈ(റ) തന്നെയും - കറാമതുകൾ പ്രകടമാക്കിയിട്ടുണ്ട്. അത് എതിരാളികളെ മുട്ടുകുത്തിക്കാനും തന്റെ മുരീദുമാരെ അവരുടെ ത്വരീഖുകളിൽ ഉറപ്പിച്ചു നിർത്താനും വേണ്ടിയാണ്. ശൈഖ് രിഫാഈ(റ)യുടെ കാലത്ത് കൃസ്ത്യാനികൾ ഈസാ(അ) നബിയുടെ അൽഭുതങ്ങൾ എടുത്തു പറയുകയും തിരുനബി(സ്വ) തങ്ങളെക്കാൾ മഹത്വവൽക്കരിക്കുകയും ചെയ്ത് മുസ്‌ലിം സമുദായത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ച സന്ദർഭം, അൽഭുതങ്ങൾ വലിയ സംഭവമല്ലെന്നും ആ നബിയുടെ പേരമകനായ ഞാൻ അത്തരം അൽഭുതങ്ങൾ കാണിക്കാമെന്നും തെളിയിച്ചു കൊണ്ടായിരുന്നു അവ പ്രകടിപ്പിച്ചതെന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.  അത് ഉയർത്തി കാട്ടി ഇപ്പറഞ്ഞ ഉപദേശത്തെ നിരാകരിക്കണ്ട. റബ്ബിനെ ഓർത്തും സൽകർമ്മങ്ങൾ ചെയ്തും വിശ്വാസവൈകല്യങ്ങളില്ലാതെ തെറ്റുകൾ ചെയ്യാതെയുള്ള ജീവിതത്തിനാണ് ആയിരം തവണ കറാമത് കാണിക്കുന്നതിനേക്കാൾ ഉത്തമമെന്നാണ് മഹാന്മാർ പറഞ്ഞിട്ടുള്ളത്.


الِاسْتِقَامَةَ خَيْرٌ مِنْ أَلْفِ كَرَامَةٍ وَهِيَ الثَّبَاتُ عَلَى الْعَقِيدَةِ الصَّحِيحَةِ. وَالْمُدَاوَمَةُ عَلَى الْعِلْمِ النَّافِعِ وَالْعَمَلِ الصَّالِحِ، وَالْإِخْلَاصُ الْخَالِصُ، وَالْحُضُورُ مَعَ اللَّهِ وَالْغَيْبَةُ عَنْ شُهُودِ مَا سِوَاهُ. اه‍

(مرقاة المفاتيح شرح المشكاة: ١/٣٣٦)


ഇമാം നവവി(റ) പറയുന്നു:


قال القشيري واعلم أن من أجل الكرامات التي تكون للأولياء دوام التوفيق للطاعة والعصمة من المعاصي والمخالفات قد يدخل في المخالفات ما ليس معصية كالمكروه كراهة التنزيه وكترك الشهوات التي يستحب تركها. اه‍

(بستان العارفين - ص: ٦٨)


"..ഇമാം ഖുശൈരീ(റ) പറയുന്നു:ഏറ്റവും വലിയ കറാമത് തെറ്റുകൾ ചെയ്യാതെ ദേഹേച്ഛകൾ ഒഴിവാക്കി സൽകർമ്മങ്ങൾ ചെയ്യാനുള്ള തൗഫീഖ് ലഭിക്കലാണ്.." 


ഇമാം ഇബ്നു ഹജർ(റ) പറഞ്ഞത് നോക്കൂ:


لا عِبْرَةَ بِقُدْرَةِ وَلِيٍّ عَلَى الْوُصُولِ إلَى مَكَّةَ وَعَرَفَةَ فِي لَحْظَةِ كَرَامَةٍ، وَإِنَّمَا الْعِبْرَةُ بِالْأَمْرِ الظَّاهِرِ الْعَادِيِّ فَلَا يُخَاطَبُ ذَلِكَ الْوَلِيُّ بِالْوُجُوبِ إلَّا إنْ قَدَرَ كَالْعَادَةِ. اه‍

(تحفة: ٤/١٢)


"..ഹജ്ജ് നിർബന്ധമാവണമെങ്കിൽ, മക്കയിലേക്ക് എത്തിച്ചേരാൻ സാധാരണ ഗതിയിലുള്ള കഴിവ് ഉണ്ടായിരിക്കണം. അപ്പോൾ ഒരു വലിയ്യിന് കറാമത് മുഖേന മക്കയിലേക്ക് പെട്ടെന്ന് പോകാൻ കഴിയുമെങ്കിലും ഹജ്ജ് നിർബന്ധമില്ല.."


നോക്കൂ, വലിയ്യിന്റെ കറാമതുകൾക്ക് അത്ര പരിഗണനയേ ശറഇൽ കൽപിച്ചിട്ടുള്ളൂ. അപ്രകാരം, ലൈലതുൽ ഖദ്ർ - അതിന്റെ അടയാളങ്ങൾ കൊണ്ട് മനസ്സിലായാൽ അത് പരസ്യമാക്കാതിരിക്കലാണ് സുന്നത്:


وَيُسَنُّ لِرَائِيهَا(اي ليلة القدر) كَتْمُهَا وَلَا يَنَالُ فَضْلَهَا أَيْ: كَمَالَهُ إلَّا مَنْ أَطْلَعَهُ اللَّهُ عَلَيْهَا. اه‍ 

(تحفة: ٣/٤٦٣)


ഇതിന് കാരണം പറഞ്ഞത് ഇങ്ങനെ: അത് മനസ്സിലാകുന്നത് കറാമത് വെളിവാകും പോലെയാണ്. കറാമത് മറച്ചുവെക്കൽ സുന്നത്തുമാണല്ലോ. (അലിയ്യുശ്ശിബ്റാ മുല്ലസീ: 3/ 214)


കറാമതുകളെ വിലകുറച്ചു കാണുകയല്ല, അത് അല്ലാഹുവിന്റെ ഒരു ബഹുമതി തന്നെയാണ്. പക്ഷെ,  അത് കൊണ്ട് ഊറ്റം കൊള്ളുന്നത് ബുദ്ധിശൂന്യതയാണ്.


ലോകരക്ഷിതാവായ ഉടയ തമ്പുരാൻ നമ്മെ നല്ലവരിൽ ചേർത്തട്ടെ - ആമീൻ




(കേട്ടെഴുത്ത് -

അബൂ ഹസന: ഊരകം)


💫

Sunday, November 24, 2024

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

 

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

ഇമാം ഇബ്നുതൈമിയ്യ  തന്റെ
شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤
പേജുകളിൽ എഴുതുന്നത് കാണുക :
⬇️⬇️⬇️

ويجعلهما تحت سرته، أو تحت صدره، من غير كراهةٍ لواحدٍ منهما،
(ഇരു കരങ്ങളും പൊക്കിളിന്റെ താഴെയോ  അല്ലെങ്കിൽ നെഞ്ചിന്റെ താഴെയോ ആണ് വക്കേണ്ടത്..ഇവ രണ്ടിലും കറാഹതില്ല.)

തുടർന്ന് ഇബ്നു തൈമിയ്യ എഴുതുന്നു :
⬇️⬇️⬇️

فأما وضعهما على الصدر، فيكره، نص عليه، وذكر عن أبي أيوب عن أبي معشر قال: يكره التكفير في الصلاة، وقال: التكفير: يضع يمينه عند صدره في الصلاة، وما روى من الآثار على الوضع على الصدر، فلعله محمول على مقاربته.
(ഇരുകരങ്ങളും നെഞ്ചിന് മുകളിൽ വക്കൽ കറാഹാതാണ് തത് വിഷയത്തിൽ ഇമാം അഹ്മദിന്റെ വ്യക്തമായ അഭിപ്രായം വന്നിട്ടുണ്ട്.
അബൂ അയ്യൂബ് എന്നവർ അബൂ മഅഷർ എന്നവരിൽ നിന്നും ഉദ്ധരിക്കുന്നു : നമസ്കാരത്തിൽ തക്ഫീർ കറാഹതാണ് എന്നിട്ടദ്ദേഹം പറഞ്ഞു : തക്ഫീറെന്നാൽ നമസ്കാരത്തിൽ വലത് കൈ നെഞ്ചിനടുക്കൽ വക്കലാണ്.
(ഇമാം ഇബ്നുതൈമിയ്യ പറയുന്നു ):- നെഞ്ചിന് മുകളിൽ കൈ കെട്ടുന്നതുമായി ബന്ധപ്പെട്ട് ഉദ്ദരിക്കപ്പെട്ട റിപ്പോർട്ടുകളുടെ ഉദ്ദേശം നെഞ്ചിന് അടുത്തായി കെട്ടണം എന്നതാകാം.!)

Monday, November 18, 2024

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/

1️⃣6️⃣7️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 

✍️aslam saquafi payyoli 

➖➖➖➖➖➖➖➖➖➖➖

`ദൈവവിശ്വാസ പരിണാമങ്ങൾ 20`


*അൽമനാർ;*

*വ്യാഖ്യാന നിഷേധവും* 

*വ്യാഖ്യാനവും*


 2000 - 2001 മുജാഹിദ് പ്രസ്ഥാനത്തിലെ ആഭ്യന്തര കലഹങ്ങൾ മുറുകിയ കാലം. പിളർപ്പിന്റെ പല കാരണങ്ങളിലൊന്ന് ദൈവവിശ്വാസമാണ്. 


 2001 ജൂൺ നാലിന് പുളിക്കലിൽ നടന്ന മീറ്റിംഗിൽ വെച്ചാണല്ലോ തൗഹീദിന്റെ മൂന്നാം ഭാഗം ( അല്ലാഹുവിനെ കയ്യും കാലും ഉണ്ടെന്ന് പഠിപ്പിക്കുന്ന ഭാഗം) പൊതുവേ പഠിപ്പിക്കാൻ തീരുമാനിച്ചത്. അതിന്റെ ഭാഗമായി കെ എൻ എം മുഖപത്രമായ  അൽമനാറിൽ അഖീദ എന്ന പേരിൽ തുടർലേഖനം വന്നു തുടങ്ങി. 2003 - 2005 വർഷങ്ങളിലാണത്. ഇത് പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.


അൽമനാറിൽ വന്ന പഠനത്തിന്റെ ആരംഭത്തിൽ അല്ലാഹുവിന്റെ സിഫത്തുകളെ അതിന്റെ ബാഹ്യാർത്ഥത്തിൽ തന്നെ വിശ്വസിക്കണമെന്നും ഒരു നിലക്കും അത് വ്യാഖ്യാനിക്കാൻ പാടില്ലെന്നുമാണ് പഠിപ്പിക്കുന്നത്. 


" അല്ലാഹുവും അവന്റെ ദൂതനും അല്ലാഹുവിനെക്കുറിച്ച് എന്തു പറഞ്ഞു തന്നുവോ അത് അങ്ങനെ തന്നെ വിശ്വസിക്കുകയാണ് വേണ്ടത്. അതിന്റെ ബാഹ്യാർത്ഥം വിട്ട് അതിന്റെ പൊരുൾ തേടി പോകാനോ അതിനെ വ്യാഖ്യാനിച്ചു ഒപ്പിക്കാനോ പാടുള്ളതല്ല. "

(അൽമനാർ മാസിക 2004 ജൂലൈ പേജ് 33 )


വ്യാഖ്യാനത്തെ എതിർത്തവരെല്ലാം പരാജയപ്പെട്ടതുപോലെ അൽമനാറും ഈ വിഷയത്തിൽ പരാജയപ്പെട്ടു. അവർക്കും വ്യാഖ്യാനിക്കേണ്ടി വന്നു. 

അല്ലാഹു എല്ലായിടത്തുമുണ്ടെന്ന് ബാഹ്യാർത്ഥം വരുന്ന സൂറത്തുൽ ഹദീദിലെ നാലാം സൂക്തം  വ്യാഖ്യാനിച്ചുകൊണ്ട് എഴുതുന്നു :


" നിങ്ങൾ എവിടെയായിരുന്നാലും അവൻ നിങ്ങളോടൊപ്പമുണ്ട്.(ഹദീദ് 4) എന്നാൽ ഈ ആയത്ത് വിശദീകരിച്ചുകൊണ്ട് പ്രമുഖ ഖുർആൻ വ്യാഖ്യാതാക്കൾ പറയുന്നത് ഇപ്രകാരമാകുന്നു. അവൻ നിങ്ങളെ നിരീക്ഷിക്കുന്നു. നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ പ്രവർത്തനങ്ങൾ അവൻ കാണുന്നു. എല്ലാവരും അവന്റെ കാഴ്ചക്കും കേൾവിക്കും അറിവിനും വിധേയരാണ്. (തഫ്സീർ ഇബ്നു കസീർ)"

( അൽമനാർ 2005 ഏപ്രിൽ പേജ് 51)


സ്വിഫത്തുകളായി വന്ന ആയത്തുകളുടെ പൊരുൾ തേടി പോകാൻ പാടില്ലെന്ന് പറഞ്ഞ അൽമനാർ തന്നെ പൊരുൾ എഴുതിയിട്ടുണ്ട്.

അല്ലാഹു എല്ലായിടത്തുമുണ്ടെന്ന് ബാഹ്യർത്ഥം വരുന്ന സൂറത്ത് തൗബയുടെ നാല്പതാം സൂക്തം വിശദീകരിച്ചെഴുതുന്നു :


" ഈ ആയത്തിൽ താങ്കൾ ദുഃഖിക്കേണ്ടതില്ല തീർച്ചയായും അല്ലാഹു നമ്മോടൊപ്പമുണ്ട് എന്ന് പറഞ്ഞിരിക്കുന്നുവല്ലോ... ഇതും ഇതുപോലുള്ള പ്രയോഗങ്ങളുമൊന്നും അല്ലാഹു എല്ലായിടത്തുമുണ്ടെന്നതിന് തെളിവായിത്തീരുകയില്ല. അതേയവസരത്തിൽ അവന്റെ അറിവ് എല്ലായിടത്തുമുണ്ട്. അതെത്താത്ത ഒരിടവുമില്ല. അവന്റെ അറിവ് പരിധിയും പരിമിതിയുമില്ലാത്തതാണ്. അതിലൂടെ അവൻ ഉദ്ദേശിക്കുന്ന സന്ദർഭങ്ങളിലെല്ലാം നടപടിയെടുക്കാനും അവന് കഴിയും. ലോകത്ത് എന്ത് സംഭവിക്കുമ്പോഴും അതെല്ലാം ഉപരിലോകത്ത് സ്ഥിതി ചെയ്തുകൊണ്ട് തന്നെ കാണാനും കേൾക്കാനും വേണ്ട സഹായവും സംരക്ഷണവും വേണ്ടപ്പോൾ വേണ്ട വിധത്തിൽ നൽകി കൊണ്ടിരിക്കാനും കഴിവുള്ളവനാണവൻ. അതാണ് മേൽപ്രസ്താവിച്ചതിന്റെ പൊരുൾ. "

(അൽമനാർ 2017 ജൂലൈ പേജ് 48)


ഇങ്ങനെ പലയിടങ്ങളിലായി വ്യാഖ്യാനങ്ങളും പൊരുളുകളും വന്നിട്ടുണ്ട്. 


2017 ഒക്ടോബർ മാസത്തെ അൽമനാറിൽ അല്ലാഹുവിന്റെ ചില വിശേഷങ്ങൾ എന്നൊരു ലേഖനമുണ്ട്. അതിന്റെ തുടക്കത്തിൽ വ്യാഖ്യാനത്തെ എതിർത്തു കൊണ്ടെഴുതിയെങ്കിലും അവസാനത്തിൽ വ്യാഖ്യാനിക്കേണ്ടി വന്നു.


" 'വജ്ഹുല്ലാഹ്' (അല്ലാഹുവിന്റെ മുഖം) 'യദുള്ളാഹ്' (അല്ലാഹുവിന്റെ കൈ) തുടങ്ങിയ ഖുർആനിക പ്രയോഗങ്ങൾക്ക് അതിന്റെ ബാഹ്യാർത്ഥമായ അല്ലാഹുവിന്റെ മുഖം അല്ലാഹുവിന്റെ കൈ എന്നിങ്ങനെ പറയുകയല്ലാതെ അല്ലാഹുവിന്റെ മുഖത്തെ നമ്മുടെ ഭാവനക്കും സങ്കല്പങ്ങൾക്കും വിധേയമായി മനുഷ്യരുടെ മുഖത്തോടോ അവയവങ്ങളോടോ മറ്റേതെങ്കിലും വസ്തുവോടോ സാദൃശ്യപ്പെടുത്തി വിശദീകരണം നൽകാൻ ശ്രമിക്കുന്നത് തികച്ചും അപകടകരമായ വിശ്വാസത്തിലേക്കായിരിക്കും അതെത്തിക്കുക... ഖുർആനിൽ പ്രതിപാദിക്കപ്പെട്ട പ്രകാരം മുഖവും കൈകളും കണ്ണുകളും ഉണ്ടെന്ന വസ്തുത അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്ന നിലപാടാണ് നാം സ്വീകരിക്കേണ്ടത്. "

(അൽമനാർ മാസിക 

2017 ഒക്ടോബർ പേജ് 40 )


എന്നാൽ ഇതേ ലേഖനത്തിൽ തന്നെ അല്ലാഹുവിന്റെ മുഖം എല്ലായിടത്തുമുണ്ടെന്ന് ബാഹ്യാർത്ഥം വരുന്ന ആയത്തിനെ വ്യാഖ്യാനിച്ചത് നോക്കൂ.


" അല്ലാഹുവിന്റെതാണ് ഉദയാസ്തമയവും അസ്തമയ സ്ഥാനവും. ആകയാൽ നിങ്ങൾ എവിടേക്ക് തന്നെ തിരിഞ്ഞാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ടായിരിക്കും." ( അൽബകറ 115) ഉദയാസ്തമയ സ്ഥാനങ്ങൾ അഥവാ കിഴക്കും പടിഞ്ഞാറുമെല്ലാം അല്ലാഹുവിന്നാകുന്നു. അതെ എല്ലാ ഭാഗവും അവന്റെ ഉടമസ്ഥതയിലും അവന്റെ അറിവിലും നിയന്ത്രണത്തിലുമാകുന്നു. ഏതെങ്കിലും ഭാഗവുമായോ പ്രദേശവുമായോ അവന് പ്രത്യേക അടുപ്പവും ബന്ധവുമില്ല. അതിനാൽ അവന് ചെയ്യുന്ന ആരാധനാകർമങ്ങളിലും പ്രാർത്ഥനയിലും ഇന്ന ഭാഗത്തേക്ക് തിരിഞ്ഞു കൊണ്ടെങ്കിലേ അവന്റെ ആഭിമുഖ്യവും ശ്രദ്ധയും അതിലുണ്ടാവുകയുള്ളൂയെന്നില്ല. അവനേതെങ്കിലും സ്ഥലത്തോ ഭാഗത്തോ പരിമിതമായുള്ളവനല്ല. വിശാലനും സർവ്വജ്ഞനുമാകുന്നു.  എങ്ങോട്ട് തിരിഞ്ഞു ചെയ്യുന്ന കർമ്മവും അവന്റെ ശ്രദ്ധയിലും അറിവിവിലും ഉൾപ്പെടുമെന്ന് സാരം."

(അൽമനാർ 2017 ഒക്ടോബർ പേജ് 41)


മതവിഷയങ്ങളിൽ പ്രാമാണിക പണ്ഡിതരെ പിന്തുടരാതെ ഇമാമുകൾ പറഞ്ഞതിന് വിരുദ്ധമായി പറയുകയോ എഴുതുകയോ ചെയ്താൽ ഇതുപോലെ വൈരുദ്ധ്യങ്ങൾ വന്നുകൊണ്ടേയിരിക്കും.

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....