Monday, November 18, 2024

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/

1️⃣6️⃣7️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 

✍️aslam saquafi payyoli 

➖➖➖➖➖➖➖➖➖➖➖

`ദൈവവിശ്വാസ പരിണാമങ്ങൾ 20`


*അൽമനാർ;*

*വ്യാഖ്യാന നിഷേധവും* 

*വ്യാഖ്യാനവും*


 2000 - 2001 മുജാഹിദ് പ്രസ്ഥാനത്തിലെ ആഭ്യന്തര കലഹങ്ങൾ മുറുകിയ കാലം. പിളർപ്പിന്റെ പല കാരണങ്ങളിലൊന്ന് ദൈവവിശ്വാസമാണ്. 


 2001 ജൂൺ നാലിന് പുളിക്കലിൽ നടന്ന മീറ്റിംഗിൽ വെച്ചാണല്ലോ തൗഹീദിന്റെ മൂന്നാം ഭാഗം ( അല്ലാഹുവിനെ കയ്യും കാലും ഉണ്ടെന്ന് പഠിപ്പിക്കുന്ന ഭാഗം) പൊതുവേ പഠിപ്പിക്കാൻ തീരുമാനിച്ചത്. അതിന്റെ ഭാഗമായി കെ എൻ എം മുഖപത്രമായ  അൽമനാറിൽ അഖീദ എന്ന പേരിൽ തുടർലേഖനം വന്നു തുടങ്ങി. 2003 - 2005 വർഷങ്ങളിലാണത്. ഇത് പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.


അൽമനാറിൽ വന്ന പഠനത്തിന്റെ ആരംഭത്തിൽ അല്ലാഹുവിന്റെ സിഫത്തുകളെ അതിന്റെ ബാഹ്യാർത്ഥത്തിൽ തന്നെ വിശ്വസിക്കണമെന്നും ഒരു നിലക്കും അത് വ്യാഖ്യാനിക്കാൻ പാടില്ലെന്നുമാണ് പഠിപ്പിക്കുന്നത്. 


" അല്ലാഹുവും അവന്റെ ദൂതനും അല്ലാഹുവിനെക്കുറിച്ച് എന്തു പറഞ്ഞു തന്നുവോ അത് അങ്ങനെ തന്നെ വിശ്വസിക്കുകയാണ് വേണ്ടത്. അതിന്റെ ബാഹ്യാർത്ഥം വിട്ട് അതിന്റെ പൊരുൾ തേടി പോകാനോ അതിനെ വ്യാഖ്യാനിച്ചു ഒപ്പിക്കാനോ പാടുള്ളതല്ല. "

(അൽമനാർ മാസിക 2004 ജൂലൈ പേജ് 33 )


വ്യാഖ്യാനത്തെ എതിർത്തവരെല്ലാം പരാജയപ്പെട്ടതുപോലെ അൽമനാറും ഈ വിഷയത്തിൽ പരാജയപ്പെട്ടു. അവർക്കും വ്യാഖ്യാനിക്കേണ്ടി വന്നു. 

അല്ലാഹു എല്ലായിടത്തുമുണ്ടെന്ന് ബാഹ്യാർത്ഥം വരുന്ന സൂറത്തുൽ ഹദീദിലെ നാലാം സൂക്തം  വ്യാഖ്യാനിച്ചുകൊണ്ട് എഴുതുന്നു :


" നിങ്ങൾ എവിടെയായിരുന്നാലും അവൻ നിങ്ങളോടൊപ്പമുണ്ട്.(ഹദീദ് 4) എന്നാൽ ഈ ആയത്ത് വിശദീകരിച്ചുകൊണ്ട് പ്രമുഖ ഖുർആൻ വ്യാഖ്യാതാക്കൾ പറയുന്നത് ഇപ്രകാരമാകുന്നു. അവൻ നിങ്ങളെ നിരീക്ഷിക്കുന്നു. നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ പ്രവർത്തനങ്ങൾ അവൻ കാണുന്നു. എല്ലാവരും അവന്റെ കാഴ്ചക്കും കേൾവിക്കും അറിവിനും വിധേയരാണ്. (തഫ്സീർ ഇബ്നു കസീർ)"

( അൽമനാർ 2005 ഏപ്രിൽ പേജ് 51)


സ്വിഫത്തുകളായി വന്ന ആയത്തുകളുടെ പൊരുൾ തേടി പോകാൻ പാടില്ലെന്ന് പറഞ്ഞ അൽമനാർ തന്നെ പൊരുൾ എഴുതിയിട്ടുണ്ട്.

അല്ലാഹു എല്ലായിടത്തുമുണ്ടെന്ന് ബാഹ്യർത്ഥം വരുന്ന സൂറത്ത് തൗബയുടെ നാല്പതാം സൂക്തം വിശദീകരിച്ചെഴുതുന്നു :


" ഈ ആയത്തിൽ താങ്കൾ ദുഃഖിക്കേണ്ടതില്ല തീർച്ചയായും അല്ലാഹു നമ്മോടൊപ്പമുണ്ട് എന്ന് പറഞ്ഞിരിക്കുന്നുവല്ലോ... ഇതും ഇതുപോലുള്ള പ്രയോഗങ്ങളുമൊന്നും അല്ലാഹു എല്ലായിടത്തുമുണ്ടെന്നതിന് തെളിവായിത്തീരുകയില്ല. അതേയവസരത്തിൽ അവന്റെ അറിവ് എല്ലായിടത്തുമുണ്ട്. അതെത്താത്ത ഒരിടവുമില്ല. അവന്റെ അറിവ് പരിധിയും പരിമിതിയുമില്ലാത്തതാണ്. അതിലൂടെ അവൻ ഉദ്ദേശിക്കുന്ന സന്ദർഭങ്ങളിലെല്ലാം നടപടിയെടുക്കാനും അവന് കഴിയും. ലോകത്ത് എന്ത് സംഭവിക്കുമ്പോഴും അതെല്ലാം ഉപരിലോകത്ത് സ്ഥിതി ചെയ്തുകൊണ്ട് തന്നെ കാണാനും കേൾക്കാനും വേണ്ട സഹായവും സംരക്ഷണവും വേണ്ടപ്പോൾ വേണ്ട വിധത്തിൽ നൽകി കൊണ്ടിരിക്കാനും കഴിവുള്ളവനാണവൻ. അതാണ് മേൽപ്രസ്താവിച്ചതിന്റെ പൊരുൾ. "

(അൽമനാർ 2017 ജൂലൈ പേജ് 48)


ഇങ്ങനെ പലയിടങ്ങളിലായി വ്യാഖ്യാനങ്ങളും പൊരുളുകളും വന്നിട്ടുണ്ട്. 


2017 ഒക്ടോബർ മാസത്തെ അൽമനാറിൽ അല്ലാഹുവിന്റെ ചില വിശേഷങ്ങൾ എന്നൊരു ലേഖനമുണ്ട്. അതിന്റെ തുടക്കത്തിൽ വ്യാഖ്യാനത്തെ എതിർത്തു കൊണ്ടെഴുതിയെങ്കിലും അവസാനത്തിൽ വ്യാഖ്യാനിക്കേണ്ടി വന്നു.


" 'വജ്ഹുല്ലാഹ്' (അല്ലാഹുവിന്റെ മുഖം) 'യദുള്ളാഹ്' (അല്ലാഹുവിന്റെ കൈ) തുടങ്ങിയ ഖുർആനിക പ്രയോഗങ്ങൾക്ക് അതിന്റെ ബാഹ്യാർത്ഥമായ അല്ലാഹുവിന്റെ മുഖം അല്ലാഹുവിന്റെ കൈ എന്നിങ്ങനെ പറയുകയല്ലാതെ അല്ലാഹുവിന്റെ മുഖത്തെ നമ്മുടെ ഭാവനക്കും സങ്കല്പങ്ങൾക്കും വിധേയമായി മനുഷ്യരുടെ മുഖത്തോടോ അവയവങ്ങളോടോ മറ്റേതെങ്കിലും വസ്തുവോടോ സാദൃശ്യപ്പെടുത്തി വിശദീകരണം നൽകാൻ ശ്രമിക്കുന്നത് തികച്ചും അപകടകരമായ വിശ്വാസത്തിലേക്കായിരിക്കും അതെത്തിക്കുക... ഖുർആനിൽ പ്രതിപാദിക്കപ്പെട്ട പ്രകാരം മുഖവും കൈകളും കണ്ണുകളും ഉണ്ടെന്ന വസ്തുത അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്ന നിലപാടാണ് നാം സ്വീകരിക്കേണ്ടത്. "

(അൽമനാർ മാസിക 

2017 ഒക്ടോബർ പേജ് 40 )


എന്നാൽ ഇതേ ലേഖനത്തിൽ തന്നെ അല്ലാഹുവിന്റെ മുഖം എല്ലായിടത്തുമുണ്ടെന്ന് ബാഹ്യാർത്ഥം വരുന്ന ആയത്തിനെ വ്യാഖ്യാനിച്ചത് നോക്കൂ.


" അല്ലാഹുവിന്റെതാണ് ഉദയാസ്തമയവും അസ്തമയ സ്ഥാനവും. ആകയാൽ നിങ്ങൾ എവിടേക്ക് തന്നെ തിരിഞ്ഞാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ടായിരിക്കും." ( അൽബകറ 115) ഉദയാസ്തമയ സ്ഥാനങ്ങൾ അഥവാ കിഴക്കും പടിഞ്ഞാറുമെല്ലാം അല്ലാഹുവിന്നാകുന്നു. അതെ എല്ലാ ഭാഗവും അവന്റെ ഉടമസ്ഥതയിലും അവന്റെ അറിവിലും നിയന്ത്രണത്തിലുമാകുന്നു. ഏതെങ്കിലും ഭാഗവുമായോ പ്രദേശവുമായോ അവന് പ്രത്യേക അടുപ്പവും ബന്ധവുമില്ല. അതിനാൽ അവന് ചെയ്യുന്ന ആരാധനാകർമങ്ങളിലും പ്രാർത്ഥനയിലും ഇന്ന ഭാഗത്തേക്ക് തിരിഞ്ഞു കൊണ്ടെങ്കിലേ അവന്റെ ആഭിമുഖ്യവും ശ്രദ്ധയും അതിലുണ്ടാവുകയുള്ളൂയെന്നില്ല. അവനേതെങ്കിലും സ്ഥലത്തോ ഭാഗത്തോ പരിമിതമായുള്ളവനല്ല. വിശാലനും സർവ്വജ്ഞനുമാകുന്നു.  എങ്ങോട്ട് തിരിഞ്ഞു ചെയ്യുന്ന കർമ്മവും അവന്റെ ശ്രദ്ധയിലും അറിവിവിലും ഉൾപ്പെടുമെന്ന് സാരം."

(അൽമനാർ 2017 ഒക്ടോബർ പേജ് 41)


മതവിഷയങ്ങളിൽ പ്രാമാണിക പണ്ഡിതരെ പിന്തുടരാതെ ഇമാമുകൾ പറഞ്ഞതിന് വിരുദ്ധമായി പറയുകയോ എഴുതുകയോ ചെയ്താൽ ഇതുപോലെ വൈരുദ്ധ്യങ്ങൾ വന്നുകൊണ്ടേയിരിക്കും.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....