Tuesday, May 21, 2024

മതപണ്ഡിതർക്ക്* *ഭാഷ അറിയില്ലെന്നൊ71

 മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 71/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മതപണ്ഡിതർക്ക്*

*ഭാഷ അറിയില്ലെന്നൊ !*


മുസ്‌ലിം പണ്ഡിതന്മാരാൽ സമ്പന്നമായിരുന്നു നമ്മുടെ കൊച്ചു കേരളം. പണ്ഡിതന്മാരില്ലാത്ത കാലം കഴിഞ്ഞു പോയില്ലെന്നതാണ് ശരി. 


"കേരളത്തിൽ ഇസ്‌ലാം മതം പ്രചരിച്ച കാലം മുതൽ ഇവിടെ അസംഖ്യം പണ്ഡിതന്മാരും ഗ്രന്ഥകാരന്മാരും ജീവിച്ചിരുന്നു. പതിനാലാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ചിരുന്ന ലോക സഞ്ചാരി കേരളത്തിൽ വന്നിരുന്ന കാലത്തെ ചില പണ്ഡിതന്മാരെയും നേതാക്കളെയും സംബന്ധിച്ച ലഘു വിവരണം തൻ്റെ സഞ്ചാരക്കുറുപ്പിൽ നിന്ന് ലഭിക്കുന്നുണ്ട്. "

(മഹത്തായ മാപ്പിള

സാഹിത്യ പാരമ്പര്യം - 129)


ഇസ്‌ലാമിക വിശ്വാസങ്ങളും കർമ്മങ്ങളും കേരളീയർ കൃത്യമായി മനസ്സിലാക്കിയത് സ്വഹാബികളിൽ നിന്നും അവർക്ക് ശേഷം വന്ന പണ്ഡിതന്മാരിൽ നിന്നും തന്നെയാണ്. അതിനാൽ അനാചാരങ്ങളോ അന്ധവിശ്വാസങ്ങളോ മുസ്‌ലിം സമൂഹത്തിൽ  കടന്നു വന്നിട്ടില്ല. വ്യാജ ത്വരീഖത്തുകളും അന്ധവിശ്വാസങ്ങളും പൊട്ടിമുളക്കുമ്പോൾ അതാത് കാലങ്ങളിലെ പണ്ഡിതന്മാർ അത്തരം വിശ്വാസങ്ങളെ ശക്തമായി എതിർക്കുകയും ജനങ്ങൾക്ക് ഉദ്ബോധനം നൽകുകയും ചെയ്തു വെന്നതാണ് ചരിത്രം. 


എന്നാൽ മുസ്‌ലിം പണ്ഡിതർക്ക് കീഴിൽ അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വളർന്നുവരുന്ന ഒരു സമൂഹത്തെ വഴിതെറ്റിക്കണമെങ്കിൽ പണ്ഡിത നേതൃത്വത്തിൽ നിന്നും അവരെ അടർത്തിയെടുക്കാതെ സാധ്യമല്ലെന്ന് മനസ്സിലാക്കിയ പിഴച്ച ചിന്താഗതിക്കാർ പടച്ചുണ്ടാക്കിയതാണ് കേരള മുസ്‌ലിം പണ്ഡിതർക്ക് വിദ്യാഭ്യാസമില്ലെന്നതും അവർ അന്ധവിശ്വാസികളാണെന്നതും.


" മതപണ്ഡിതന്മാർ ഭൗതിക വിദ്യാഭ്യാസമോ ശാസ്ത്ര ബോധമോ തീരെ ഇല്ലാത്തവരായിരുന്നു. ഭാഷയുടെ കാര്യം അതിലും ദയനീയമായിരുന്നു.  മലയാളത്തിന്റെ നാടൻ ഭാഷയായ മാപ്പിള ഭാഷ മാത്രമേ മുസ്‌ലിംകൾക്ക് സംസാരിക്കാൻ പാടുള്ളൂ എന്നാണ് അന്ന് മതപുരോഹിതന്മാർ പ്രചരിപ്പിച്ചത്. "

(ഇസ്‌ലാഹി പ്രസ്ഥാനം

കെ എൻ എം. പേജ് : 20)


കലർപ്പില്ലാത്ത നുണകളാണ് ചരിത്രം എന്ന പേരിൽ മൗലവിമാർ അണികൾക്ക് കൈമാറുന്നത്. 'നവോത്ഥാനം' സ്ഥാപിച്ചെടുക്കാൻ ഇതല്ലാതെ മറ്റു മാർഗങ്ങളൊന്നും അവർക്കു മുന്നിലില്ല.


വിവിധ ഭാഷകൾ കൈകാര്യം ചെയ്തിരുന്ന നിരവധി പണ്ഡിതന്മാർ 1921 നു മുമ്പ് കഴിഞ്ഞു പോയിട്ടുണ്ടെന്നതാണ് വസ്തുത. ഏതാനും പണ്ഡിതന്മാരെ നമുക്കിവിടെ പരിചയപ്പെടാം.


" മുഹമ്മദ് നൂഹ് മുസ്‌ലിയാർ : ഹിജ്റ 1321ൽ (124 വർഷം മുമ്പ് ) വഫാത്തായ പണ്ഡിതനാണ് മുഹമ്മദ് നൂഹ് മുസല്യാർ. തിരുവനന്തപുരം പുവാർ സ്വദേശിയാണ്. പിതാവ് അഹ്മദ് കണ്ണ് നല്ലൊരു പണ്ഡിതനും കവിയുമായിരുന്നു. കൊച്ചി പൊന്നാനി പ്രദേശങ്ങളിൽ ദർസ് പഠനം നടത്തി. മലയാളം, അറബി എന്നീ ഭാഷകൾക്ക് പുറമെ തമിഴ്, പാർസി ഭാഷകളും അദ്ദേഹത്തിന്നറിവുണ്ടായിരുന്നു. അറബി, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിരവധി കവിതകൾ എഴുതിയിട്ടുണ്ട്. അവയിൽ വലിയൊരു ഭാഗം മൻളൂമാതുൽ ഫുവാരി എന്ന പേരിൽ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിൻ്റെ പ്രധാന ഗ്രന്ഥമാണിത്. ഇസ്‌ലാമിലെ വിശ്വാസാചാരങ്ങൾ, ഇടപാടുകൾ, ദിക്റുകൾ, ശരീഅത്ത് നിയമങ്ങൾ എന്നിവ സമഗ്രമായി വിവരിച്ച ഒരു ഗ്രന്ഥമാണ് ഫതഹു സ്സമദ്. ഒരുകാലത്ത് സാധാരണക്കാർ മതപഠനത്തിന് മുഖ്യമായും അവലംബിച്ചിരുന്ന കൃതികളിൽ ഒന്നാണിത്. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 286)


" ആലപ്പുഴ 

സുലൈമാൻ മൗലവി :

ഒരു കാലത്ത് കേരളത്തിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായിരുന്നു ആലപ്പുഴ. അവിടുത്തെ പ്രസിദ്ധ വ്യാപാരിയായിരുന്ന ആദം സേട്ടു സാഹിബിന്റെ പുത്രനായിരുന്നു സുലൈമാൻ മൗലവി. അറബി, ഉറുദു, തമിഴ്, മലയാളം എന്നീ ഭാഷകളിലെല്ലാം അദ്ദേഹം അഗാധ പാണ്ഡിത്യം നേടി. വ്യാപാരത്തെക്കാൾ എഴുത്തും അധ്യാപനവും വൈദ്യവുമാണ് അദ്ദേഹത്തിന് അഭികാമ്യമായിരുന്നത്. യുനാനി വൈദ്യത്തിലും ആയുർവേദത്തിലും അദ്ദേഹം വേണ്ടത്ര വിജ്ഞാനം ആർജിച്ചിരുന്നു. ചികിത്സയോടൊപ്പം തന്നെ അദ്ദേഹം ദർസും നടത്തിയിരുന്നു. ദക്ഷിണ കേരളത്തിലെ മുസ്‌ലിംകളെ പത്രലോകവുമായി പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

ഹിജ്റ:1312ൽ സുലൈമാൻ മൗലവി ആലപ്പുഴയുടെ ഹൃദയഭാഗത്ത് ആമിറുൽ ഇസ്‌ലാം എന്ന പേരിൽ ഒരു പ്രസ്സ് സ്ഥാപിച്ചു. 1317 ൽ (128 കൊല്ലം മുമ്പ്) വിജ്ഞാനപരമായ ഒരു അറബി മലയാള വാരിക പ്രസിദ്ധപ്പെടുത്താൻ തീരുമാനിച്ചു. മണിവിളക്ക് എന്നായിരുന്നു ആ പത്രത്തിന്റെ പേര്.  


അദ്ദേഹത്തിൻ്റെ ആദ്യകാല കൃതികളിൽ ഒന്നാണ് 'അഹ്കാമുൽ ഹയവാൻ ഫിൽ ഹലാലി വൽഹറാം." ഭക്ഷിക്കാവുന്നതും ഭക്ഷിക്കാൻ പാടില്ലാത്തതുമായ ജീവികളെ സംബന്ധിച്ച സമഗ്ര പഠനം. ആ കൃതി ഹിജ്റ: 1306 ൽ (139 കൊല്ലം മുമ്പ് ) പൊന്നാനിയിൽ അച്ചടിച്ചു.  ജീവികളുടെ അറബി, ഉറുദു, പേർഷ്യൻ നാമങ്ങൾ  നാലു മദ്ഹബുകളിലും ഇന്നെന്ന ജീവികൾ ഹലാൽ ഹറാം എന്നെല്ലാം പട്ടിക സഹിതം വിവരിച്ചിട്ടുണ്ട് ആ കൃതിയിൽ.

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം - 411)

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 70/313ആയിരം മസാലപ്പാട്ട്

 https://www.facebook.com/100024345712315/posts/pfbid0H1RyuEpjAZBi4yTTWobHGxJoQERcc2h3RMehNYZC16aacxaZxVRFYULTHQwXqdLJl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 70/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ആയിരം മസാലപ്പാട്ട്*


1921 നു മുമ്പ് കേരളത്തിൽ ഒരുപാട് ഗ്രന്ഥങ്ങൾ ഗദ്യത്തിലും പദ്യത്തിലും വിരചിതമായിട്ടുണ്ട്. ഓരോന്നും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. 


ചരിത്രങ്ങളും  അനിവാര്യമായ കർമ്മ ശാസ്ത്ര വിധികളും കോർത്തിണക്കിയതാണ് ഏറെക്കുറെ കവിതകളും.


അതിൽ പ്രധാനപ്പെട്ട ഒന്നാണ് ആയിരം മസാലപ്പാട്ട്. ഏകദേശം 155 വർഷങ്ങൾക്ക് മുമ്പ് ഇസ്‌ലാമിക കർമ്മ ശാസ്ത്ര വിഷയത്തിൽ രചിക്കപ്പെട്ട  കവിത. 


സി എൻ അഹ്മദ് മൗലവി

എഴുതുന്നു:

"ആയിരം മസാല പാട്ട് : മൊയ്തു ബ്നു അബ്ദുറഹ്മാൻ എഴുതിയ പഠനാർഹമായ ദീർഘകാല കാവ്യങ്ങളിൽ ഒന്നാണിത്.  ഇസ്‌ലാമിലെ ചരിത്രപരവും ഫിഖ്ഹ് (കർമ്മശാസ്ത്ര)പരവുമായ ആയിരം മസ്അലകൾക്കുള്ള മറുപടി ഉൾക്കൊള്ളുന്ന മഹത്തായ കൃതി. 

കവി മഹാപണ്ഡിതനായിരുന്നു എന്നതിന് ഈ കൃതി സംസാരിക്കുന്ന തെളിവാണ്. ഹിജ്റ 1290 ൽ തലശ്ശേരിയിൽ നീരാറ്റുപീടിക കുഞ്ഞഹമ്മദാണ് ഇത് അച്ചടിച്ചത്. "

(പേജ് : 309 )


നൂറ് വർഷങ്ങൾക്കു മുമ്പ് ചരിത്ര ഗ്രന്ഥങ്ങൾ അടിസ്ഥാനപ്പെടുത്തി ഫുതൂഹ് കിസ്റാ വ ഖൈസർ എന്ന പേരിൽ നാല് വാല്യങ്ങളിലായി ആയിരത്തിൽ പരം പേജുള്ള കവിത പുറത്തിറങ്ങിയിട്ടുണ്ട്. 


"ഫുതൂഹ് കിസ്റാ വ ഖൈസറ് : കുഞ്ഞാവ സാഹിബിന്റെ ഈ മഹാകാവ്യം നാല് വാല്യങ്ങളാണ്. നാല് ഭാഗങ്ങളും കൂടി ആയിരത്തിൽ പരം പേജുകലുണ്ട്. മാപ്പിള സാഹിത്യത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട അതിബൃഹത്തായ കാവ്യമാണിത്. അബൂബക്കർ സിദ്ദീഖ്, ഉമർ ഫാറൂഖ്, ഉസ്മാൻ , അലി, മുആവിയ(റ) മുതലായവരുടെ ഭരണകാലത്തെ ഇസ്‌ലാമിക സാമ്രാജ്യ വികസന ചരിത്രം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ടിതിൽ. ഇതിൻെറ ഒന്നും രണ്ടും ഭാഗങ്ങൾ കവിയുടെ ജീവിതകാലത്തുതന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നുവത്രെ. അദ്ദേഹത്തിൻ്റെ മരണാനന്തരം പിൻഗാമികൾ ഈ മഹാകാവ്യം പൊന്നാനി മുടിക്കൽ ഹൈദ്രസ്കുട്ടി മുസ്‌ലിയാർക്ക് തീര് കൊടുത്തു. ഹിജ്റ 1346 - 1349 വർഷങ്ങളിൽ അദ്ദേഹം നാലു ഭാഗങ്ങളും സ്വന്തം മൻഹജുൽ ഹിദായ പ്രസ്സിൽ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തി. 


സീറത്തുന്നബവ്വിയ:, മവാഹിബുല്ലദുന്നിയ : , സീറത്ത് ഇബ്നു ഹിഷാം,  ഫുതൂഹാതുൽ ഇസ്‌ലാമിയ്യ:, സീറത്തുൽ ഹലബിയ്യ:, താരീഖുൽ ഖുലഫാഅ്, താരിഖുൽ ഖമീസ് മുതലായ നാല്പതോളം ചരിത്രഗ്രന്ഥങ്ങൾ അവലംബിച്ചാണ് ഈ മഹാകാവ്യം രചിച്ചതെന്ന് കവി ചൂണ്ടിക്കാണിക്കുന്നു."

(പേജ് 296)


1921 നു മുമ്പുള്ള ഗ്രന്ഥങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണെന്നത് ആലങ്കാരികമല്ല. ചിലതൊക്കെ നമുക്കിതിലൂടെ പരിചയപ്പെടാമെന്നേയുള്ളൂ. 


അച്ചടിയില്ലാത്ത കാലത്ത് ഗ്രന്ഥങ്ങൾ പകർത്തിയെഴുതാനായി നിരവധിയാളുകളുണ്ടായിരുന്നത്രേ. 


" കേരളത്തിൽ അച്ചടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ അറബിയിലും അറബി മലയാളത്തിലും നിരവധി ഗ്രന്ഥങ്ങൾ പ്രചരിച്ചിരുന്നു. മുദ്രണകല ആരംഭിക്കുന്നതിനു മുമ്പ് ഗ്രന്ഥങ്ങൾ പകർത്തി ജീവിക്കുന്ന ധാരാളം മുസ്‌ലിം എഴുത്തുകാരുണ്ടായിരുന്നു കേരളത്തിൽ. കിതാബുകൾ, തർജ്ജമകൾ, പാട്ടുകൾ, മഹാകാവ്യങ്ങൾ എല്ലാം അവർ മിതമായ കൂലി വാങ്ങി പകർത്തിയിരുന്നു. അക്ഷരത്തെറ്റ് വരാതെ ആയിരക്കണക്കിൽ പുറങ്ങൾ എഴുതുന്നവർ അടുത്ത കാലം വരെ ജീവിച്ചിരുന്നു. 


കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ വിവിധ മുസ്‌ലിം തറവാടുകളിൽ നിന്ന് ചില പുരാതന കയ്യെഴുത്ത് പകർപ്പുകളും ചില ബൃഹത് ഗ്രന്ഥങ്ങളുടെ അവശേഷിച്ച ഭാഗങ്ങളും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞു. സാമ്പത്തിക ശേഷിയുള്ള മുസ്‌ലിംകൾ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പല അറബി ഗ്രന്ഥങ്ങളും പരിഭാഷപ്പെടുത്തി സൂക്ഷിക്കുകയും വായിച്ചു പഠിക്കുകയും ചെയ്തിരുന്നു.


വളപട്ടണത്തെ സി വി അബൂബക്കർ സാഹിബിന്റെ വീട്ടിൽ ഞങ്ങൾ ജലാലൈനിയുടെ സുന്ദരമായൊരു പകർപ്പ് കണ്ടു. അവിടെത്തന്നെ ബുസ്താനുൽ ആരിഫീൻ എന്ന ത്വരീഖത്തുകാരുടെ ഗ്രന്ഥത്തിന്റെ അറബി മലയാള വിവർത്തനവുമുണ്ടായിരുന്നു. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം:പേജ് 225 )


ആധുനിക സംവിധാനങ്ങൾ പിറക്കുംമുമ്പ് വൈജ്ഞാനിക മേഖലയിൽ കഴിവു തെളിയിച്ച ഈ സമൂഹത്തെ കുറിച്ചാണ് ജാഹിലിയ്യ കാലഘട്ടം എന്ന് മുജാഹിദുകൾ പറഞ്ഞു കളഞ്ഞത്.

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 69/ 313300 കൊല്ലം മുമ്പ്* *500 പേജുള്ള* *12 വാല്യങ്ങൾ*

 https://www.facebook.com/100024345712315/posts/pfbid0ouMG69EcB6u6jkw5LsBMavYXHhoH2xT5pk4BE8Ky1FTnKbKffJUfwvaZQPkfMwn6l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 69/ 313

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖➖

*300 കൊല്ലം മുമ്പ്*

*500 പേജുള്ള* 

*12 വാല്യങ്ങൾ*


ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാണെന്ന് പറഞ്ഞ് തല്ലിക്കൊല്ലുന്നതിൽ മൗലവിമാർ എന്നും മുൻപന്തിയിലാണ്.  1921 നു മുമ്പുള്ള മുസ്‌ലിംകൾക്ക് വിദ്യാഭ്യാസം ഇല്ലെന്ന് ആവർത്തിച്ചാവർത്തിച്ചു പറഞ്ഞ് ചിലരെ കൊണ്ടെങ്കിലും അത് ശരിയായിരിക്കുമെന്ന് തെറ്റിദ്ധരിപ്പിക്കാൻ മൗലവിമാർക്ക് കഴിഞ്ഞിട്ടുണ്ട്. അതിനെ ചരിത്രപരമായി നേരിടുകയാണ് നാം ചെയ്യേണ്ടത്.


മൗലവിമാർ ക്ക് സ്വീകാര്യമായ സി എൻ അഹമ്മദ് മൗലവിയുടെയും കെ.കെ കരീമിന്റെയും മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം ഈ വിഷയത്തിൽ നമുക്കേറെ ഉപകാരപ്പെടുന്ന ഒരു ഗ്രന്ഥമാണ്. 

ഇതിൽ 300 കൊല്ലം മുമ്പ് രചിച്ച ഒരു അപൂർവ്വ ഗ്രന്ഥത്തിന്റെ കഥ പറയുന്നുണ്ട് സി എൻ.


കേരളത്തിലെ എല്ലാ വൃക്ഷങ്ങളുടെയും പേരും ചിത്രവും നാലു ഭാഷകളിലായി പരിചയപ്പെടുത്തുന്ന ഒരു മഹത്തായ ഗ്രന്ഥം. സി എന്നിന്റെ എഴുത്തിലൂടെ തന്നെ ആ ഗ്രന്ഥത്തിന്റെ വലുപ്പം നമുക്ക് ഗ്രഹിച്ചെടുക്കാം.


"300 കൊല്ലം മുമ്പ് രചിച്ച ഒരു അപൂർവ്വ ഗ്രന്ഥം : (1978 സി എൻ ഇത് എഴുതുന്നത് ) കേരള വനങ്ങളിലെ മുഴുവൻ വൃക്ഷലതാദികളെയും അറബി, മലയാളം, ലത്തീൻ മുതലായ നാലു ഭാഷകളിൽ പരിചയപ്പെടുത്തുന്ന ഒരു മഹാ ഗ്രന്ഥം 500 വീതം പേജുകളിൽ 12 വാല്യങ്ങളിലായി തികച്ചും 300 കൊല്ലം മുമ്പ് ഡച്ചുകാരുടെ നേതൃത്വത്തിൽ കേരളത്തിൽ വച്ച് ദീർഘകാലത്തെ കഠിനാധ്വാനങ്ങളിലൂടെ തയ്യാർ ചെയ്തതിൽ ഒരു പ്രധാന പങ്കു വഹിച്ചത് കേരളത്തിലെ മുസ്‌ലിം മഹാപണ്ഡിതന്മാരാണ്. ആ മഹാ ഗ്രന്ഥം 1878 മുതൽ 1703 വരെയുള്ള 25 കൊല്ലക്കാലം കൊണ്ടാണ് ഹോളണ്ടിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ കൊണ്ടുപോയി അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. 


വൃക്ഷലതാദികളുടെ വിവരണങ്ങൾ മാത്രമല്ല, ഓരോന്നിന്റെയും ശരിയായ ചിത്രം തന്നെയും അതിൽ വലുതാക്കി കൊടുത്തിട്ടുണ്ട്. മലയാള ലിപിയിൽ ഒന്നാമതായി അച്ചടിച്ച ഗ്രന്ഥവും അതു തന്നെയാണ്. അറബിയും മലയാളവും മറ്റുമെല്ലാം ഇവിടെ നിന്ന് എഴുതി അവിടെ കൊണ്ടുപോയി ബ്ലോക്ക് ചെയ്തിട്ടാണ് അച്ചടിച്ചത്. ഗ്രന്ഥത്തിന്റെ പേര് ഓർത്തൂസ് മലബാരിക്കൂസ് എന്നാണ്. കേരളാരാമം എന്നാണ് ആ വാക്കിനർത്ഥം. - വിശ്വ വിജ്ഞാന കോശം വാല്യം 10 പേജ് 578 

നോക്കുക -


കേരളവനങ്ങളിലെ പതിനായിരക്കണക്കിലുള്ള വൃക്ഷലതാദികളുടെ അറബി പേരുകളും ഗുണങ്ങളും മനസ്സിലാക്കുക എത്ര ശ്രമകരമായ ജോലിയാണ് ! ഒരു പണ്ഡിതനെ കൊണ്ടോ നാലു പണ്ഡിതന്മാരെ കൊണ്ടോ അത് സാധ്യമാവുകയില്ലെന്ന് നമുക്കറിയാം. അപ്പോൾ ഒരു സംഘം പണ്ഡിതന്മാർ തങ്ങളുടെ മുഴുവൻ കഴിവുകളും അതിലേക്കുഴിഞ്ഞു വച്ചിട്ടുണ്ടായിരിക്കണം. ഇങ്ങനെ മറ്റെന്തെല്ലാം ഗ്രന്ഥങ്ങൾ അവർ രചിച്ചു , ഏതെല്ലാം നശിച്ചു എന്നൊന്നും ഇന്ന് നമുക്ക് ഗ്രഹിക്കാൻ കഴിയുകയില്ല.  ഇപ്പറഞ്ഞ ഗ്രന്ഥം തന്നെയും ഇന്ന് ലോകത്ത് ആകെ രണ്ടുമൂന്ന് കോപ്പികളെയുള്ളൂ എന്ന് കേൾക്കുന്നു. അപ്പോൾ ഈ സമുദായത്തിന് സാഹിത്യ പാരമ്പര്യമില്ലെന്ന് പറയാൻ ആരാണ് ധൈര്യപ്പെടുക. "


(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം - 66)

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 681920 മുമ്പുളള* *മാപ്പിള സാഹിത്യം*

 മുജാഹിദ് പ്രസ്ഥാനം


https://m.facebook.com/story.php?story_fbid=pfbid0oFLv19JqRUTAmt2MAEiNvWD3v2jiYrUrUtoVQ8yte1FfKitxXZAJAkkNrcC6fNigl&id=100024345712315&mibextid=9R9pXO മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 68/313 ➖➖➖➖➖➖➖➖➖➖➖ ✍️ Aslam saquafi payyoli *1920 മുമ്പുളള* *മാപ്പിള സാഹിത്യം* 1921 നു മുമ്പ് ജാഹിലിയ്യാ കാലമായിട്ടാണ് മുജാഹിദുകൾ വിശേഷിപ്പിക്കുന്നത്. ആത്മീയതയും വിദ്യാഭ്യാസവും ഇല്ലാതെ ജാഹിലിയ്യത്തിന്റെ പുതപ്പിട്ടു മൂടിക്കിടന്ന മുസ്‌ലിം സമൂഹത്തെ ഉയർത്തെഴുന്നേൽപ്പിച്ച നവോത്ഥാന നായകന്മാരാണ് ഞങ്ങൾ എന്ന് സ്വയം വിശേഷിപ്പിക്കാനായിരുന്നു മൗലവിമാർ ശ്രമിച്ചിരുന്നത്. എന്നാൽ ഒരു ചരിത്ര വിദ്യാർത്ഥിയുടെ മുന്നിൽ ഇതെല്ലാം കുമിളകൾ മാത്രമാണ്. സി എൻ അഹമ്മദ് മൗലവി 1868 - 1920 കാലയളവിലെ മാപ്പിള സാഹിത്യത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതിന്റെ ആമുഖത്തിൽ മൗലവിമാരുടെ ഈ ചിന്തകൾ അദ്ദേഹത്തെ ആശങ്കപ്പെടുത്തുകയും അത് തുറന്നു പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട് സി എൻ അഹമ്മദ് മൗലവി. . "1868 മുതൽ 1920 വരെയുള്ള 50 കൊല്ലത്തെ മാപ്പിള സമുദായത്തിന്റെ സാഹിത്യ പ്രവർത്തന ചരിത്രം എങ്ങനെയാണ് മറ്റുള്ളവരെ അല്ലെങ്കിൽ പിൻതലമുറകളെ ധരിപ്പിക്കുക. ധരിപ്പിച്ചാൽ അവരത് തികച്ചും വിശ്വസിക്കുമോ എന്നെല്ലാം ഞാൻ സംശയിക്കുന്നു. ആ സംശയം വായനക്കാരിൽ ഉടലെടുക്കാതിരിക്കാനാണ് മുൻ ലേഖനങ്ങളിലൂടെ മാപ്പിള സമുദായത്തിന്റെ പൊതുവിൽ ഉള്ള നിലപാട് വിവരിച്ചത്. " (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം - 47 ) 1921 നു മുമ്പ് ഉറുദു സാഹിത്യത്തേക്കാൾ മികച്ചുനിൽക്കാൻ മാപ്പിള സാഹിത്യത്തിന് സാധിച്ചിരുന്നു എന്ന് സി എൻ അഹമ്മദ് മൗലവി സമർത്ഥിക്കുന്നുണ്ട്. "ലോകത്ത് പ്രസിദ്ധ നേടിയ ഒരു ഭാഷയാണ് ഉറുദു. അറബിയെക്കയിച്ചാൽ ഏറ്റവും അധികം ഇസ്‌ലാമിക സാഹിത്യം ഉൾക്കൊള്ളുന്നത് ആ ഭാഷയാണ്. അവിഭക്ത ഇന്ത്യയിലെ കോടിക്കണക്കിൽ മുസ്‌ലിംകളുടെ മാതൃഭാഷ ആയിരുന്നു. എന്നാൽ മേൽപ്പറഞ്ഞ (1868-1920)കാലയളവിൽ മാപ്പിള സമുദായം സാഹിത്യ രംഗത്ത് പുരോഗമിച്ച അത്രയും ദൂരം ഉറുദു സാഹിത്യത്തിന് പുരോഗമിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അഭിമാനപൂർവ്വം ഇവിടെ ഉണർത്തി കൊള്ളട്ടെ. അല്ല, മലയാള സാഹിത്യവും ആ കലയളവിൽ ഈ പുരോഗതി നേടിയിട്ടില്ലെന്ന് ചരിത്രം പരിശോധിക്കുമ്പോൾ കാണാം. ഇവിടെവെച്ച് മാപ്പിള സമുദായത്തിന്റെ സാഹിത്യ പാരമ്പര്യത്തിന്റെ മേൽവിലാസം നമുക്ക് കണ്ടുപിടിക്കാൻ കഴിയുന്നുണ്ട് എന്നുകൂടി ഈ അവസരത്തിൽ വായനക്കാരെ ഓർമ്മപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. വെറും 50 കൊല്ലം കൊണ്ട് ഇത്രയും പുരോഗതി നേടിയപ്പോൾ ആ സാഹിത്യ വാസനയും പാരമ്പര്യവും പണ്ടു പണ്ടേ അവരിൽ നിലകൊണ്ടിരുന്നതാണന്നുള്ളത് വളരെ സ്പഷ്ടമാണ്. ഇല്ലെങ്കിൽ ഒരു സുപ്രഭാതത്തിൽ ഒരു സമുദായത്തിൽ നൂറുകണക്കിന് ഗ്രന്ഥകാരന്മാരും കവികളും എങ്ങനെയാണുടലെടുക്കുക ?. അതൊരിക്കലുമുണ്ടാവുകയില്ല. അച്ചടി ആരംഭിക്കും മുമ്പ് തന്നെ മാപ്പിളമാരിൽ ധാരാളം സാഹിത്യകാരന്മാർ ഉണ്ടായിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്ന ഒരു ദൃഷ്ടാന്തം തന്നെയാണിത്. " (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം - 48 ) മൗലവിമാർ ജാഹിലിയ്യ കാലമെന്നു പറഞ്ഞു പുച്ഛിച്ചുതള്ളിയ കാലഘട്ടത്തിലെ വളർച്ചയാണ് സി എൻ രേഖപ്പെടുത്തുന്നത്. 175 കൊല്ലം മുമ്പ്, അഥവാ 1868ൽ തലശ്ശേരി ആദ്യത്തെ പ്രസ്സ് സ്ഥാപിക്കുന്നതിന് മുമ്പ് കോഴിക്കോട്ടുകാരൻ എഴുതിയ ഗ്രന്ഥം അച്ചടിക്കാൻ ബോംബെയിലേക്ക് കൊണ്ടുപോയ ചരിത്രം വായിക്കുമ്പോൾ മാപ്പിളമാരുടെ സാഹിത്യത്തെയും അത് പ്രചരിപ്പിക്കാനുള്ള അവരുടെ ആവേശത്തെയും നമുക്കൂഹിച്ചെടുക്കാൻ പറ്റും. സിഎൻ എഴുതുന്നു : "സാഹിത്യ പ്രവർത്തനങ്ങളിൽ മാപ്പിള സമുദായത്തിന്റെ ഉത്സാഹവും താല്പര്യവും ഒന്ന് ശ്രദ്ധിച്ചു നോക്കുക. കോഴിക്കോട്ടുകാരൻ ഒരു അഹ്മദ് കോയ സാഹിബ് തിബ്ബുന്നബി എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചു. ഇവിടെ അച്ചടി സൗകര്യമില്ലാത്തതുകൊണ്ട് ബോംബെയിൽ കൊണ്ടുപോയി അത് മുഴുവനും ബ്ലോക്ക് ചെയ്തു. ഒരുപാട് പണം ചെലവുചെയ്തു അച്ചടിപ്പിച്ചു. 135 കൊല്ലം മുമ്പാണത് ! (സി എൻ ഇതെഴുതുന്നത് 1978 ലാണ് ) അതായത് തലശ്ശേരി പ്രസ്സ് സ്ഥാപിക്കും മുമ്പ്. പ്രസ്സില്ലാതിരുന്നിട്ട് മാപ്പിള സമുദായം കാണിച്ചിരുന്ന തിടുക്കം ഇതാണെങ്കിൽ പ്രസ്സ് സ്ഥാപിച്ചശേഷം അവർ കാണിച്ച ആവേശവും മുന്നേറ്റവും എത്രത്തോളമുണ്ടായിരിക്കും !ഒരു മുസ്ലിം ഒരു അറബി മലയാള കൃതി അച്ചടിക്കാൻ പഞ്ചാബിലേക്കാണ് പോയതെന്ന് കൂടി ഈ അവസരത്തിൽ ഓർമ്മപ്പെടുത്തി കൊള്ളട്ടെ അതിൻറെ കോപ്പിയും ഞങ്ങൾക്ക് കണ്ടു കിട്ടിയിട്ടുണ്ട്. " (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം - 45 )

Monday, May 20, 2024

കണ്ണിയത്ത് ഉസ്താദിനെ അപകീർത്തിപ്പെടുത്തുന്ന മൗദൂദിയൻ വാറോല

 *കണ്ണിയത്ത് ഉസ്താദിനെ അപകീർത്തിപ്പെടുത്തുന്ന മൗദൂദിയൻ വാറോല.*

_______________________________


മുസ്ലിം ഉമ്മത്തിൽ ചിദ്രത ഉണ്ടാക്കാനും മുസ്ലിം പണ്ഡിതരെ അവഹേളിക്കാനും പരിഹസിക്കാനും ജമാഅത്തെ ഇസ്ലാമി കിട്ടുന്ന സമയങ്ങളിലെല്ലാം ശ്രമിച്ചിട്ടുണ്ട്,

അവിടെ ജീവിത മരണ വ്യത്യാസങ്ങൾ ഒന്നും ജമാഅത്ത് ഇസ്ലാമിക്ക് മുമ്പിൽ പ്രശ്നമല്ലയിരുന്നു.

മുസ്ലിം ഉമ്മത്ത് ആദരിച്ചു പോരുന്ന മഹത്തുക്കളുടെ കബറുകളും ചരിത്രശേഷിപ്പുകളമെല്ലാം മൗദൂദിയൻ  കർസേവ കേരളത്തിൽ വരെ തകർത്തെറിഞ്ഞിട്ടുമുണ്ട്.


കേട്ടാൽ അറക്കുന്ന ഏത് പച്ചക്കളവുകൾ പറഞ്ഞിട്ടാണെങ്കിലും മുസ്ലിം പണ്ഡിതരെ അവഹേളിക്കാൻ ജമാഅത്തെ ഇസ്ലാമി സമയം കണ്ടു,

അത്തരമൊരു കളവാണ് ആദരണീയരായ കണ്ണിയത്ത് ഉസ്താദിനെതിരിൽ മൗദൂദികൾ പടവച്ചു വിട്ടത്


കണ്ണിയത്ത് ഉസ്താദിൻ്റെ ഭാര്യ മരണപ്പെട്ടപ്പോൾ ഉസ്താദ് ജമാഅത്തെ ഇസ്ലാമിയായ ഒരു സ്ത്രീയെ വിളിച്ചുവരുത്തി ഇമാമത്ത്  നിർത്തി നിസ്ക്കരിപ്പിച്ചു എന്നത്,


പലരും എന്നോട് ഈ വിഷയത്തെ സംബന്ധിച്ച് ചോദിച്ചപ്പോൾ കഴിഞ്ഞ വെള്ളിയാഴ്ച്ച മെയ് 17ന് (2024) ഞാൻ കണ്ണിയത്ത് ഉസ്താദിൻ്റെ വീട്ടിൽ പോവുകയും മക്കളോടും മരുമക്കളോടും മെല്ലാം ഇക്കാര്യം ചോദിക്കുകയും ചെയ്തു.


ഉസ്താദിന്റെയോ മക്കളുടെയോ മരുമക്കളുടെയോ അറിവോടെയും സമ്മതത്തോടെയും അത്തരം ഒരു കാര്യം ഉണ്ടായിട്ടില്ലന്ന് അവർ തീർത്തു പറഞ്ഞു.


മുസ്ലിം പണ്ഡിതരെ അവഹേളിക്കാൻ ജമാഅത്തെ ഇസ്ലാമി മനപ്പൂർവ്വം കളവ് സൃഷ്ടിക്കുന്നതുപോലെ തന്നെയാണ് ഇത് എന്ന് നമുക്ക് വ്യക്തമാകുന്നു.


ഐ എസ് തീവ്ര വാദികൾ മഹത്തുക്കളുടെ ഖബറുകൾ പൊളിക്കുന്നത് പോലെ കേരളത്തിലെ കുറ്റിയാടിയിലും പള്ളിയിൽ അതിക്രമിച്ചുകയറി മഹത്തുക്കളുടെ ഖബറുപൊളിച്ച ജമാഅത്തെ ഇസ്ലാമിക്ക്, ഉസ്താദിൻ്റെ ഭാര്യ മരണപ്പെട്ടപ്പോൾ വീട്ടിൽ കയറിവന്ന് തട്ടിക്കേറി നിസ്ക്കരിക്കാശ്രമിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.


🖊️ സി.അമീർഅലി സഖാഫി വാഴക്കാട്


https://www.facebook.com/share/p/8mj7wA9CNoqwq8Dr/?mibextid=oFDknk

ഖബറുകൾ ചുംബിക്കലും*

 


﷽​​

⛱️⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.


Aslam Kamil Saquafi parappanangadi


*മരണപ്പെട്ട സ്വാലിഹീങ്ങളെ ചുംബിക്കലും അവരുടെ ഖബറുകൾ ചുംബിക്കലും*

..............

മരണപ്പെട്ട മഹാന്മാരെയും അവരുടെ ഖബറുകളും ചുംബിക്കൽ ബർക്കത്ത് ഉദ്ദേശിച്ചു പുണ്യമാണെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.


ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു ആയിഷ ബീവി  പറയുന്നു.

തിരുനബി ﷺ

 വഫാത്തായ സമയത്ത് അബൂബക്കർ رحمه الله تعالي

 കുതിരപ്പുറത്ത് വന്നുകൊണ്ട്

തിരുനബിﷺ

യുടെ അരികിൽ പോയി മുഖം തുറന്നു മുഖത്തിന്മേൽ കുത്തിവീണു മുഖം ചുംബിക്കുകയും പിന്നെ കരയുകയും ചെയ്തു എന്നിട്ട് അവിടുന്ന് പറഞ്ഞു. അങ്ങ് എന്റെ മാതാപിതാക്കൾക്ക് പകരമാണ് .അല്ലാഹു تعالي

വിൻറെ നബിയെ അങ്ങേക്ക് അല്ലാഹു രണ്ട് മരണം വെച്ചിട്ടില്ല അങ്ങേക്ക് കണക്കാക്കിയ മരണം സംഭവിച്ചിരിക്കുന്നു. (സ്വഹീഹുൽ ബുഖാരി

കിതാബുൽ ജനാഇസ് )


تقبييل الصالحين وقبورهم


روي البخاري في صحيحه (رقم ١٢٤١) عن عائشة قالت : أقبل أبو بكر رضي الله عنه علي فرسه من مسكنه بالسنح، حتي نزل فدخل المسجد، فلم يكلم الناس، حتى دخل على عائشة رضي الله عنها فتيمم النبي ﷺ ، وهو مسجي ببرد عبرة فكشف عن وجهه، ثم أكب عليه، فقبله، ثم بكي، فقال: بأبي أنت وأمي يانبي الله لا يجمع الله عليك موتتين، أما الموتة التي كتبت عليك فقد منها كتاب الجنائز)


സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനത്തിൽ ഇബ്നു ഹജർ റ പറയുന്നു..

ബർക്കത്ത് എടുക്കാൻ വേണ്ടിയും ബഹുമാനത്തിനു വേണ്ടിയും മയ്യത്തിനെ ചുംബിക്കൽ അനുവദനീയമാണെന്ന് ഈ ഹദീസിൽ നിന്നും ലഭിക്കുന്നു.

(ഫത്ഹുൽ ബാരി)


 قال الحافظ في الفتح» وفي هذه الأحاديث جواز تقبيل الميت تعظيما وتبركا اهـ 


സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനത്തിൽ ഇബ്നു ഹജർ റ പറയുന്നു..


കഅബാശരീഫിന്റെ മൂലകൾ ചുംബിക്കൽ അനുവദനീയമാണ് എന്ന് പറഞ്ഞതിൽ നിന്നും മനുഷ്യനാവട്ടെ മറ്റു വസ്തുക്കൾ ആവട്ടെ ബഹുമാനത്തിന് അർഹതയുള്ള ഏതൊന്നിനെയും ചുംബിക്കൽ അനുവദനീയമാണെന്ന് പണ്ഡിതന്മാർ ചിലർ ഗവേഷണം ചെയ്തിട്ടുണ്ട്.

മനുഷ്യനെ ചുംബിക്കലിന്റെ വിവരണം കിതാബുൽ അദബിൽ പിറകെ വരുന്നുണ്ട്.

മനുഷ്യനല്ലാത്തവരെ ചുംബിക്കൽ

ഇമാം അഹ്മദ് എന്നവരോട് തിരുനബിയുടെ മിമ്പർ ചുംബിക്കുന്നതിനെപ്പറ്റിയും ഖബർ ചുംബനത്തെ പറ്റിയും ചോദിച്ചപ്പോൾ അദ്ദേഹം അതിന് ഒരു വിരോധവും കണ്ടില്ല.



അബു സൈഫുൽയമാനി റ മക്കയിലെ ഷാഫി പണ്ഡിതന്മാരിൽ പ്രഗൽഭരാണ്. മുസ്ഹഫ് ചുംബിക്കലും ഹദീസിന്റെ ഭാഗങ്ങൾ ചുംബിക്കലും സ്വാലിഹീങ്ങളുടെ കബറുകൾ ചുംബിക്കലും അനുവദനീയമാണെന്ന് അദ്ദേഹത്തെ തൊട്ട് റിപ്പോർട്ട് ഉണ്ട് . ഫത്ഹുൽ ബാരി 3/485

قال الحافظ في الفتح استنبط بعضهم من مشروعية تقبيل الأركان جواز تقبيل كل من يستحق التعظيم من آدمي وغيره، فأما تقبيل في الآدمي فيأتي في كتاب الأدب ، وأما غيره فتنقل عن الإمام أحمد أنه سئل عن تقبيل منير النبي - وتقبيل قبره، فلم يربه بأسا، ونقل عن ابن أبي الصيف اليماني، أحد علماء مكة من الشافعية، جواز

تقبيل المصحف، وأجزاء الحديث، وقبور الصالحين اهـ «فتح الباري: ٣/٤٧٥»

സ്വാലിഹീങ്ങളുടെ ഖബറുകൾ ചുംബിക്കൽ കറാഹത്ത് ഉണ്ടോ ഇല്ലയോ എന്ന് ഇമാം റംലി റ യോട് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു.


ബർക്കത്ത് എടുക്കാൻ വേണ്ടി ചുംബിക്കൽ കറാഹത്തില്ല.കാരണം ഹജറുൽ അസ് വദ് തൊട്ടുമുത്താൻ അസാധ്യമായവന്ന് വരെ വടികൊണ്ട് ആംഗ്യം കാണിച്ച് ആ വടി ചുംബിക്കൽ പുണ്യമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബാശരീഫിന്റെ ഏത് ഭാഗം ചുംബിച്ചാലും അത് നല്ലതാണെന്ന് അവർ പറഞ്ഞിട്ടുണ്ട്. ഫതാവ റംലി 4 /1 06

 وسئل الإمام الرملي عن تقبيل أضرحة الصالحين هل يكره أولا ؟ فأجاب) بأن فعل ذلك للتبرك لا يكره، فقد صرحوا بأنه إذا عجز عن استلام الحجر الأسود يسن له أن يشير بعصا، وأن يقبلها، وقالوا -

: أي أجزاء البيت قبل فحسن اهـ فتاوي الرملي : ٤/١٠٦ 

ഇമാം റംലി നിഹായയിൽ പറയുന്നു.

മഹാന്മാരുടെ ഖബറുകൾ ചുംബിക്കൽ കൊണ്ട് ബർക്കത്ത് ഉദ്ദേശിച്ചാൽഅത് കറാഹത്തില്ല


 പിതാവ് അത് ഫത് വ നൽകുകയും ചെയ്തിട്ടുണ്ട്.


.കാരണം ഹജറുൽ അസ് വദ് തൊട്ടുമുത്താൻ അസാധ്യമായവന്ന് വരെ വടികൊണ്ട് ആംഗ്യം കാണിച്ച് ആ വടി ചുംബിക്കൽ പുണ്യമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബാശരീഫിന്റെ ഏത് ഭാഗം ചുംബിച്ചാലും അത് നല്ലതാണെന്ന് അവർ പറഞ്ഞിട്ടുണ്ട്. 

.

قال الرملي في «النهاية »: نعم إن قصد بتقبيل أضرحتهم التبرك لم يكره، كما أفتي به الوالد رحمه الله فقد صرحوا بأنه إذا عجز عن استلام الحجر يسن أن يشير بعصا وأن يقبلها، وقالوا أي أجزاء البيت قبل فحسن اهـ 


നിഹായുടെ മേൽ വാക്ക് അലിയ്യു ശിബാറാമുല്ലസി  റ വിവരിക്കുന്നത് കാണുക


മഹാന്മാരുടെ ഖബറുകൾ ചുംബിക്കാം എന്ന് പറഞ്ഞതിൽ നിന്നും ഖബറുകൾ അല്ലാത്ത മറ്റു വസ്തുക്കളും ചുംബിക്കാം എന്ന് വരും.ഉദാഹരണമായി മഹന്മാരുടെ  ഉമ്മരപടി പോലെ .


കഅ്ബ ശരീഫിന്റെ മറ്റു ഭാഗങ്ങൾ ചുംബിക്കാൻ പറ്റും എന്ന് പറഞ്ഞതിൽ നിന്നും

അതിനോട് തുലനം ചെയ്തു കൊണ്ട് തന്നെ മഹാന്മാരുടെ ഖബറുകൾ ചുംബിക്കാൻ പറ്റുമെന്നും വരുന്നതാണ്.


ഹാജറൽ അസ് വദ് തൊട്ടുമുത്താൻ അശക്തനായാൽ വടി കൊണ്ട് ആംഗ്യം കാണിച്ച് വടി ചുംബിക്കണം എന്ന് പറഞ്ഞു എന്ന വാക്കിനാൽ ഇമാം അഹ്മദുൽ ബദവി എന്നവരെ പോലെയുള്ള ഔലിയാക്കളുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ കാരണം ഖബർ ചുംബിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ സാധിക്കുന്ന ഒരു സ്ഥലത്ത് നിന്ന് ഖുർആൻ പാരായണം ചെയ്തു കൈ കൊണ്ടോ മറ്റു വസ്തുക്കളെ കൊണ്ടോ ഖബറിലേക്ക് ആംഗ്യം കാണിച്ച് ആ വസ്തുവിനെ ചുംബിക്കേണ്ടത്


(ഹാശിയത്തു അലിയ്യു ശിബാറാമുല്ലസി  )

قال ع ش: قوله م و « بتقبيل أضرحتهم ومثله غيرها، كالأعتاب وقوله « فقد صرحوا الخ أي فيقاس عليه ما ذكر، وقوله « بأنه إذا عجز الخ» يؤخذ من هذا أن محلات الأولياء ونحوها التي تقصد زيارتها، كسيدي أحمد البدوي رحمه الله، إذا حصل فيها زحام يمنع من الوصول إلى القبر، أو يؤدي إلى اختلاط النساء بالرجال، لا يقرب من القبر، بل يقف في محل، يتمكن من الوقوف فيه بلا مشقة، ويقرأ ما تيسر، ويشير بيده أو نحوها إلى الولي الذي قصد زيارته، أي ثم قبل ذلك اهـ ع ش


 ഇമാം ശർവാനി  റ പറയുന്നു.


നിഹായയിൽ മേൽപ്പറഞ്ഞതിന് നമ്മുടെ ഉസ്താദും പ്രബലപ്പെടുത്തിയിട്ടുണ്ട്.

നിഹായുടെ മേൽ വാചകം ഉദ്ധരിച്ചതിനുശേഷം ഇമാം ബസരി പറയുന്നു

ഇമാം സുയൂത്തി ജാമിയ വ്യാഖ്യാനത്തിൽ പറയുന്നു.

ഹജറുൽ അസ്വദിച്ചു ചുംബിക്കൽ അനുവദനീയമാണ് എന്നതിൽ നിന്നും ചില പണ്ഡിതന്മാർ കപ്പ് സ്വാലിഹീങ്ങളുടെ ഖബർ ചുംബിക്കലും അനുവദനീയമാണ് എന്ന് ഗവേഷണം ചെയ്തിട്ടുണ്ട്.

(ശർവാനി)

 قال الشرواني : واعتمد شيخنا ذلك، أي ما تقدم عن النهاية ، وعش، وقال البصري : بعد ذكر كلام النهاية المتقدم : وذكر السيوطي في التوشيح على الجامع الصغير» أنه استنبط بعض العلماء العارفين من تقبيل الحجر الأسود تقبيل قبور الصالحين انتهي اهـ 

ബിഗ് യയിൽ ഇങ്ങനെ കാണാം


മഹാന്മാരുടെ ഖബറുകൾ തൊട്ടുമുത്തൽ ഇമാം അഹ്മദ് കുഴപ്പമില്ല എന്ന് പറഞ്ഞിട്ടുണ്ട്.

ഇമാം പറയുന്നു .അത് അനുവദനീയമാണ്. പണ്ഡിതന്മാരും സ്വാലീഹങ്ങളൊക്കെ അത് പ്രവർത്തിച്ചു പോന്നിട്ടുണ്ട്.

 ഇബ്നു ഹജർ റ പറയുന്നു.

പ്രത്യേക അവസ്ഥയും അദബും മികച്ചാൽ കറാഹത്ത് ഉണ്ടാവുകയില്ല.

ബിലാൽ റളിയള്ളാഹു അന്ഹു മുത്ത് നബി  ﷺ

യെ സിയാറത്ത് ചെയ്തപ്പോൾ അവിടെവച്ച് കരയുകയും ഖബർ ശരീഫിന്റെ മേലിൽ മുഖം  ഒരതുകയും ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു

ബിഗ് യ 18


وفي بغية المسترشدين: (۱۸ (مسئلة (ك) التمسح بالقبور قال الإمام أحمد لا بأس به، وقال الطبري : يجوز، وعليه عمل العلماء والصالحين، 


قال ابن حجر : إلا إن غلبه أدب وحال، وروي أن بلا لارضي الله عنه لما زار المصطفي جعل يبكي ويمرغ وجهه على القبر الشريف اهـ 


ഖബർ ചുംബിക്കൽ കറാഹത്താണ് എന്ന് ഇമാം നവവി പറഞ്ഞതിനെപ്പറ്റി വ്യാഖ്യാനത്തിൽ ഇബ്നു ഹജർ പറയുന്നു.


പ്രത്യേക അവസ്ഥയും അദബും മികച്ചാൽ കറാഹത്ത് ഉണ്ടാവുകയില്ല.

ഹാശിയത്തുൽ ഈളാഹ് 719


قال ابن حجر الهيتمي : وعلم مما تقرر كراهة مس مشاهد الأولياء وتقبيلها، نعم إن غلبه أدب أو حال فلا كراهة اهـ «حاشية الإيضاح: ۷۱۹ 

സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥത്തിൽ ഉംദത്തുൽ ഖാ രിയിൽ ഇമാം അല്ലാമാ അൽ ഐനി  റ പറയുന്നു.


ബറക്കത്ത് ഉദ്ദേശിച്ച മഹത്തായ സ്ഥലങ്ങൾ ചുംബിക്കലും സ്വാലിഹീങ്ങളുടെ കരങ്ങളും കാലുകളും ചുംബിക്കലും ഉദ്ദേശവും നിയ്യത്തും പരിഗണിച്ചുകൊണ്ട് പുണ്യകർമമാണ്.

അബൂഹുറൈറ എന്നവർ ഹസൻ എന്നവരോട് 

  ശരീരത്തിൽ നിന്നും മുത്ത് നബി തങ്ങൾ ചുംബിച്ചിരുന്നതായ സ്ഥലം ഒന്ന് തുറന്നുതരുമോ അത് അവിടത്തെ പുക്കിളിനു മുകളിലുള്ള സ്ഥലമായിരുന്നു

 അത് തുറന്നു കൊടുത്തപ്പോൾ

അവിടത്തെ ആസാറിനെ കൊണ്ടും അവിടുത്തെ സന്താനങ്ങളെ കൊണ്ടും

ബറക്കത്ത് എടുക്കാൻ വേണ്ടിയും അബൂഹുറൈറ ചുംബിക്കുകയുണ്ടായി.


സാബിത്തുൽ ബുന്നാനി  റ എന്നവർ അനസ് എന്നവരുടെ കൈ ചുമ്പിക്കാതെ  വിടാറില്ല.

എന്നിട്ട് അദ്ദേഹം പറയും.

ഈ കൈ അല്ലാഹു വിന്റെ റസൂൽ തൊട്ട കയ്യാണ്.

.സാബിത്തുൽ ബുന്നാനി റ വീണ്ടും പറയുന്നു.അബൂ സഈദ് റ എന്നോട് പറഞ്ഞു. 

ഇമാം അഹ്മദിനോട് തിരുനബിയുടെ ഖബർ ചുംബിക്കുന്നതിനെ പറ്റി ചോദിച്ചപ്പോഴും അവിടത്തെ മെമ്പർ ചുംബിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോഴും അത് വിരോധമില്ലെന്ന് പറഞ്ഞു

ഉംദത്തുൽ ഖാരി 9/714

قال العلامة العيني : في عمدة القارى: ٩/٧١٤ وأما تقبيل الأماكن الشريفة على قصد التبرك، وكذلك تقبيل أيدي الصالحين وأرجلهم فهو حسن محمود، باعتبار القصد والنية، وقد سأل أبو هريرة الحسن، أن يكشف له المكان الذي قبله رسول الله ، وهو سرته، فقبله تبركا بآثاره وذريته ، وقد كان ثابت البناني لا يدع يد أنس رضي الله عنه يقبلها، ويقول : يد مست يد رسول الله 

، وقال أيضا : وأخبرني الحافظ أبو سعيد بن العلالي وقال : رأيت في كلام أحمد بن حنبل في جزء قديم، عليه خط ابن ناصر وغيره من الحفاظ ، أن الإمام أحمد سئل عن تقبيل قبر النبي ﷺ ، وتقبيل منيره، فقال لا بأس بذلك اهـ


ഇമാം ഇമാം സുംഹൂദി റ  പറയുന്നു.

ബിലാൽ തിരുനബിയെ സിയാറത്ത് ചെയ്യാൻ വേണ്ടി മുന്നിട്ടു വന്നപ്പോൾ അവിടത്തെ ഖബറിന്റെ അരികിൽ വന്ന് ഖബറിന്റെ അരികിൽ നിന്നുകൊണ്ട് കരയുകയും ആ ഖബറിന്റെ മുകളിൽ തന്റെ മുഖം  ഉരതു കയും ചെയ്തു .

ഇതിന്റെ പരമ്പര നല്ലതാണ്.

വഫാഉൽവഫ. 4/14 05


 قال السمهودي في وفاء الوفاء: ٤/١٤٠٥ إن بلالا رضي الله عنه لما قدم من الشام لزيارة النبي أتي القبر، فجعل يبكي عنده، ويمرغ وجهه عليه، وإسناده جيد اهـ


ഇമാം ബുജൈരി റ ഇമാം ബർമാവി റ യിൽ നിന്നും പറയുന്നു .


മഹാന്മാരുടെ ഖബറിനെയും അവരുടെ ഉമ്മരപ്പടിയും ചുംബിക്കൽ കൊണ്ട് ബറക്കത്ത് എടുക്കൽ ഉദ്ദേശിച്ചാൽ കറാഹത്തില്ല .

ബുജൈരിമി 1/496

 وفي البجيرمي عن البرماوي ما نصه : ١/٤٩٦ : نعم إن قصد بتقبيل أضرحتهم، أي وأعتابهم التبرك لم يكره، وهذا هو المحمد اهـ 


ഇബ്നു ഹജറുൽ ജവ്ഹറുൽ മുനള്ളിമിൽ പറയുന്നു -


ചില ജനങ്ങൾക്ക് സ്നേഹവും ശൗഖും വർദ്ധിക്കുകയും മികക്കുകയും  ചെയ്യും

അപ്പോൾ അവൻറെ കണ്ണിനെ തൊട്ട് മറ ഉയർത്തപ്പെടും.അവൻറെ പ്രിയപ്പെട്ടവരുടെ മുഖം നേരിൽ ദർശിക്കുന്നത് പോലെയാകും. ഇത് പതിവിന് അപ്പുറത്ത് ഉന്നതമായ യാഥാർത്ഥ്യങ്ങളിലേക്ക് പുറപ്പെടലാണ്

അല്ലാഹു നമുക്കും ഇത്തരം അവസ്ഥകൾ രുചിപ്പിക്കട്ടെ .

എന്നിട്ട് അവർപറയുന്നു.

ഞാൻ ഇമാം ഖത്തീബ് എന്നവരെ ഇങ്ങനെ പറഞ്ഞത് കണ്ടു.

ഖത്തീബ് എന്നവർ ഇബ്നു ഉമർ എന്നവരും ബിലാൽ എന്നവരും നബി 

യുടെ ഖബർ ചുംബിച്ച ചരിത്രം പറഞ്ഞപ്പോൾ അദ്ദേഹം പറയുകയുണ്ടായി. സ്നേഹം ആഴത്തിൽ ഇറങ്ങിയാൽ ഇത്തരം ചുംബനങ്ങൾ അനുവദനീയമാണ്.ഇതുകണ്ട് ഉദ്ദേശം അവരെ ആദരിക്കലും ബഹുമാനിക്കലുമാണ്. ഓരോ വ്യക്തികളും അവരുടെ പദവികൾ വ്യത്യാസമായിരിക്കും.അവരുടെ ജീവിതം വ്യത്യാസം ആയതുപോലെ . ചിലജനങ്ങൾ ഈ മഹാന്മാരെ കാണുമ്പോൾ അവരുടെ സ്വന്തം ശരീരത്തിന് നിയന്ത്രിക്കാൻ കഴിയാതെ വരികയും  ചുമ്പനത്തിലേക്ക് ഉളരുകയും ചെയ്യും. മറ്റു ചിലർക്ക് ചില സാവകാശങ്ങൾ ഉണ്ടാകും. അവരെ മാറിനിൽക്കും. എല്ലാവരും ഉത്തമന്മാർ തന്നെ.

(അൽ ജവ്ഹറുൽ മുനള്ളം 183)

الجوهر المنظم: 183


قال ابن حجر : في «الجوهر المنظم: ۱۸۳) وقد تغلب المحبة والشوق على بعض الناس ، فترفع الحجب عن نظره، ويصير كالمشاهد لوجه المكرم المماس لحبيبه، حتى يخرجه ذلك عن قياس العادات إلى حقائق المنازلات، أذاقنا الله سبحانه وتعالى ذلك، والمحسنين إلينا وذرارينا بمنه وجوده و کرمه ،آمین ثم قال : ثم رأيت الخطيب بن جملة ذكر ما قلته فانه لما ذكر عن ابن عمر وبلال رضي الله عنهم ما قلته مما مر قال: لا أشك أن الإستغراق في المحبة يحمل على الإذن في ذلك، والمقصود من ذلك كله الإحترام والتعظيم، والناس تختلف مراتبهم في ذلك، كما كانت تختلف في حيوته ، فأناس حين يرونهم لا يملكون أنفسهم، بل يبادرون إليه، وأناس فيهم أناة

يتأخرون، والكل على خير. اهـ



ഇമാം സുബികി റ ഷിഫാഉ സഖാമിൽ പറയുന്നു.


യഹ്യബുനു ഹസൻ അഖ്ബാറുൽ മദീനയിൽ ഉദ്ധരിക്കുന്നു.


മത് ലബ് റ  പറയുന്നു.

മർവാൻ എന്നവർ  മദീനയിലേക്ക് വന്നു. അപ്പോൾ മുത്ത്നബി ﷺ

യുടെ ഖബറിന്നെ ചുമ്പിക്കുന്ന ഒരാളെ കണ്ടു. മർവാൻ അദ്ധേഹത്തിന്റെ പിരടി പിടിച്ചു. ചോദിച്ചു.

നീ എന്താ ചെയ്യുന്നത് എന്ന് നിനക്ക് അറിയുമോ ?

അപ്പോൾ ചുംബിക്കുന്ന അയാൾ മർവാന് നേരെ തിരിഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു:അതെ ഞാൻ കല്ലിൻറെ അടുത്ത് അല്ല വന്നത് ഞാൻ ഇഷ്ടികയുടെ അടുത്തു മല്ല വന്നത് .റസൂൽ

യുടെ അരികിലാണ് വന്നത്.

അർഹതയുള്ളവർ ഭരണം ഏറ്റെടുത്താൽ നീ ദീനിന്റെ കാര്യത്തിൽ കരയേണ്ടതില്ല, അർഹത ഇല്ലാത്തവർ ഭരണം ഏറ്റെടുത്താൽ നീ കരയുക .


മത് ലബ് പറയുന്നു. ഖബർ ചുംബിച്ച വ്യക്തി അബു അയ്യൂബ് അൻസാരി റ ആയിരുന്നു.

(ശിഫാഉസ്സഖാം )

فقد روى أبو الحسين يحيى بن الحسن بن جعفر بن عبيد الله الحسيني في كتاب (أخبار المدينة) قال: حدثني عمر بن خالد، ثنا أبو نباتة، عن كثير بن زيد، عن المطلب بن عبد الله بن حنطب قال: أقبل مروان بن الحكم، فإذا رجل ملتزم القبر، فأخذ مروان برقبته، ثم قال: هل تدري ماذا تصنع؟!

فأقبل عليه فقال: نعم، إني لم آت الحجر، ولم آت اللبن، إنما جئت رسول الله صلى الله عليه وآله وسلم.

لا تبكوا على الدين إذا وليه أهله، ولكن ابكوا عليه إذا وليه غير أهله.


قال المطلب: وذلك الرجل أبو أيوب الأنصاري رضي الله عنه  شفاء السقام



Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Sunday, May 19, 2024

മയ്യത്ത് കുളിപ്പിക്കൽ

 മരണാനുബന്ധമുറകൾ


Aslam Kamil Saquafi parappanangadi


മയ്യത്ത് കുളിപ്പിക്കൽ


മരണാനുബന്ധ‌മുറകൾ


ചുരുങ്ങിയ രൂപം


നജസും മറ്റും പോവും വിധത്തിൽ ഒരു പ്രാവശ്യം ദേഹം മുഴുവനും കഴുകലാണ് മയ്യിത്ത് കുളിപ്പിക്കലിൻ്റെ ചുരുങ്ങിയ രൂപം: ജീവനുള്ള മനുഷ്യനു നിർബന്ധ കുളി നിർവ്വഹിക്കുമ്പോൾ വെള്ളമെത്തിക്കൽ നിർബന്ധമായ എല്ലാ സ്ഥലത്തേക്കും മയ്യിത്തിൻ്റെ മേലിലും എത്തിക്കൽ നിർബന്ധമാണ്. മയ്യിത്ത് കുളിപ്പിക്കുമ്പോൾ നിയ്യത്ത് നിർബന്ധമില്ല. നിയ്യത്ത് ചെയ്തി ല്ലെങ്കിൽ മയ്യിത്ത് കുളി ശരിയാവുകയില്ലെന്ന ചിലരുടെ ധാരണ ശരിയല്ല. മയ്യിത്ത് കുളിപ്പിക്കുന്നവർ മുസ്‌ലിമാവണമെന്നില്ല. അമുസ്‌ലിമായാലും മതി. (തുഹ്ഫ, നിഹായ) കുട്ടികളോ, ഭ്രാന്തന്മാരോ കുളിപ്പിച്ചാലും മതിയാവുന്ന താണ് (ബുജൈരിമി). മുങ്ങി മരിച്ചവനേയും കുളിപ്പിക്കൽ നിർബന്ധമാണ്. മരണം ഉറപ്പായില്ലെങ്കിൽ അത് ഉറപ്പാവുന്നതുവരെ പിന്തിക്കൽ അനിവാര്യമാണ്


ചേലാകർമ്മത്തിനു വിധേയമാവാത്ത ലിംഗാഗ്രത്തിൻ്റെ ഉള്ളിലേക്ക് വെള്ളം ചേർക്കൽ നിർബന്ധമാണെന്നാണ് പ്രബലപക്ഷം, മുറിപ്പെടു ത്താതെ ഉള്ളിലേക്ക് വെള്ളം ചേർക്കാൻ സാധ്യമല്ലെങ്കിൽ അതിനു വേണ്ടി തയമ്മം ചെയ്യുകയാണ് വേണ്ടത്.


 ലിംഗാഗ്ര ചർമ്മം മുറിച്ചു കളയാൻ പാടില്ല പോസ്റ്റ്മോർട്ടം ചെയ്ത് തുന്നികൂട്ടിയ മയ്യിത്തിൻ്റെ ബാഹ്യമായ ഭാഗ ത്തേക്ക് വെള്ളം ചേർക്കാൻ സാധ്യമല്ലെങ്കിൽ മുകളിൽ പറഞ്ഞ വിധി അതായത് തയമ്മം ഇതിനും ബാധകമാണ്.


കുളി മറ വേണം


മയ്യിത്ത് കുളിയുടെ പൂർണ്ണ രൂപം ഇതാണ്. ചുറ്റു ഭാഗത്തുനിന്നും മേൽഭാ ഗത്തുനിന്നും മറച്ച ഒരു ഒഴിഞ്ഞ സ്ഥലത്ത് വെച്ചായിരിക്കണം മയ്യിത്ത് കുളിപ്പിക്കുന്നത്. കുളിപ്പിക്കുന്നവനും അവനെ സഹായിക്കുന്നവനുമല്ലാതെ മറ്റാരും അവിടെ പ്രവേശിക്കരുത്. വീട്ടിലെ ഏതെങ്കിലും റൂമിലോ കുളിമുറിയിലോ വെച്ച് കുളിപ്പിക്കാൻ സൗകര്യപ്പെടുമെങ്കിൽ അതുമതി. കുളിപ്പിക്കുന്നതിനായി മയ്യിത്തിനെ കട്ടിലിലൊ മറ്റ് ഉയർന്ന സ്ഥലത്തോ മലർത്തി കിടത്തേണ്ടതാണ്.


*മയ്യത്തിന്റെ ഔറത്ത് മറച്ചിരിക്കണം അത് കാണുകയോ തൊടുകയോ ചെയ്യൽ ഹറാമാകുന്നതാണ്*. *ഇന്ന് പലരും ശ്രദ്ധിക്കാതെ പോകുന്നതാണ് ഇക്കാര്യം.*

*ഔറത്ത് എന്ന് പറഞ്ഞാൽ മുട്ടിന്റെയും പുക്കിളിന്റെയും ഇടയിലുള്ള സ്ഥലമാണ് അതിൽ തുടകളും ഉൾപ്പെടും*



പച്ചവെള്ളം ഉത്തമം


സാധാരണ ഗതിയിൽ പച്ചവെള്ളമാണ് മയ്യിത്ത് കുളിപ്പിക്കാൻ ഉപയോ ഗ്രീക്കേണ്ടത്. മാലിന്യങ്ങൾ കളയാൻ ചൂട്‌വെള്ളം വേണമെങ്കിൽ അതും ഉപയോഗിക്കാം. പച്ചവെള്ളം കൊണ്ട് കുളിപ്പിച്ചാൽ മയ്യിത്ത് കേടുവരാതെ നിന്നുകൊള്ളുമെന്നും മറിച്ചു ചൂടുവെള്ളമുപയോഗിച്ചാൽ അത് വേഗം അല കോലപ്പെടുമെന്നുമാണ് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നത്.




*വൃത്തിയാക്കണം*


മയ്യത്ത് കുളിപ്പിക്കുന്ന കട്ടിലിൽ മലർത്തി കിടത്തിയതിന് ശേഷം


കുളിപ്പിക്കുന്നവൻ അവൻ്റെ വലത്തെ കൈ മയ്യിത്തിൻ്റെ പിരടിയിൽ വെക്കു വലത്തെ മുട്ട് മയ്യിത്തിൻ്റെ മുതുകിനോട് ചേർക്കുകയും ചെയ്തു മയ്യിത്തിനെ അൽപം പിൻഭാഗത്തേക്ക് ചാരിയിരുത്തി ഇടത്തെകെ കൊണ്ട് മയ്യിത്തിൻ്റെ വയറ് അമർത്തി പിഴിയൽ സുന്നത്താണ്. 


ഉള്ളിൽ തങ്ങിനിൽക്കുന്ന മാലിന്യങ്ങൾ പുറത്തുവരാൻ വേണ്ടിയാണ് ഇങ്ങിനെ ചെയ്യു ന്നത്. അപ്പോൾ അടുത്തു നിൽക്കുന്ന ആൾ വെള്ളം ധാരാളമായി ഒഴിച്ചു കൊടുത്തു മാലിന്യങ്ങൾ നീക്കുകയും ദുർഗന്ധമകറ്റുകയും ചെയ്യണം. 


തുടർന്ന് ഇടത്‌കൈക്ക് ശീല ചുറ്റി ഗുഹ്യസ്ഥാനങ്ങൾ നന്നായി കഴുകണം. ശരിയായി കിടത്തിയിട്ടാവണം ഈ ശൗച്യം നടത്തൽ.


*പല്ലു തേക്കുക*


 അതിനുശേഷം കൈക്കുകെട്ടിയ ശീലമാറ്റികെട്ടി വിരൽ കൊണ്ട് പല്ലു തേച്ചുകൊടുക്കുകയും മൂക്കിലെ മാലിന്യങ്ങൾ നീക്കുകയും ചെയ്യണം. പല്ലുകൾ കൂടി നിൽക്കുക യാണെങ്കിൽ അവയെ തുറക്കേണ്ടതില്ല. 


*വുളു ചെയ്യുക*




തുടർന്ന് പൂർണ്ണമായൊരു 'വളു' ചെയ്‌തു കൊടുക്കണം.


കുളിയുടെ പൂർണ്ണ രൂപം


ഇനി കുളി ആരംഭിക്കാം. ആദ്യമായി തലയും താടിയും താളിയോ സോപ്പോ ഉപയോഗിച്ചു വൃത്തിയാക്കുക


 മുടിയുണ്ടെങ്കിൽ പല്ലുകൾ വിട്ടു നിൽക്കുന്ന ചീർപ്പുകൊണ്ട് അതു ചീവുകയും ചെയ്യണം.


 കൊഴിഞ്ഞുപോയ മുടിയുണ്ടെങ്കിൽ അത് മയ്യിത്തിൻ്റെ കഫനിൽ അകത്തുവെക്കേണ്ടതാണ്.


 പിന്നീട് കഴുത്തുമുതൽ പാദം വരെ ആദ്യം വലതുഭാഗവും തുടർന്നു ഇടതു ഭാഗവും കഴുകുക. പിന്നീടാണ് ചെരിച്ചു കിടത്തി കഴുകേണ്ടത്. ആദ്യം ഇടതു ഭാഗത്തേക്ക് ചരിച്ചു കിടത്തി വലതു ഭാഗവും പിന്നെ വലത്തോട്ട് ചരിച്ചു കിടത്തി ഇടതു ഭാഗവും പിരടി മുതൽ പാദം വരെ കഴുകണം. ഈ കഴുകലിൽ പുറം പ്രത്യേകം ശ്രദ്ധിക്കൽ ആവശ്യമാണ്. ഇപ്രകാരം ചെയ്യമ്പോഴൊപ്പം തന്നെ മുഖം കുത്തിയ നിലയിൽ മയ്യിത്തിനെ കമഴ്ത്തി കിടത്താതിരിക്കൽ നിർബന്ധമാണ്. (തുഹ്ഫ)


 അതെ നിലയിൽ രണ്ടുപ്രാവശ്യം കൂടി കഴുകൽ സുന്നത്താണ്. ഓരോ പ്രാവശ്യം കഴുകുമ്പോഴും ആദ്യം താളിയോ സോപ്പോ ഉപയോഗിച്ചു നീക്കി കളഞ്ഞ ശേഷം കർപ്പൂരം പോലുളളവ അൽപ്പം കലർത്തി തല മുതൽ കാൽവരെ ഒഴിക്കൽ സുന്നത്താണ്. സോപ്പും താളിയും കഴുകി കളയുന്നത് കുളിയായി പരിഗണിക്കുന്നതല്ല. കാരണം നല്ല വെള്ളം കൊണ്ടുള്ള കഴുകലാണ് ഇവയിൽ പരിഗണിക്കുന്നത്.


കർപ്പൂരം കലർത്തൽ അവസാനത്തെ പ്രാവശ്യം പ്രബലമായ സുന്നത്താണ് .


വെള്ളം  പകർച്ചയാവും വിധത്തിൽ കർപ്പൂരം അധികമാവാതിരിക്കൽ സുന്നത്താണ്. 


മൂന്ന് പ്രാവശ്യം കൊണ്ട് ശുദ്ധിയാവാത്ത പക്ഷം ശുദ്ധി യാവുന്നതു വരെ കഴുകണം

തവണകൾ ഒറ്റയിൽ അവസാനിപ്പിക്കൽസുന്ന ത്തുണ്ട്. കുളിപ്പിക്കുമ്പോഴും മയ്യിത്ത് നേരിയ വസ്ത്രമിട്ട് മൂടുന്നത് അത്യാവശ്യമാണ്.

 ഖമീസു (നിളക്കുപ്പായം) ഇട്ട് മുടിയാണ് നബിയുടെ മയ്യി കുളിപ്പിച്ചത്. (അബുദാവൂദ്), വസ്ത്രത്തിനു താഴെ കൈയിട്ടു വേണം ആവ ശ്യമായ ഭാഗങ്ങൾ തേച്ചുകഴുകൽ കുളിപ്പിക്കുന്ന ആൾ അവന്റെ കൈകളിൽ തുണിക്കഷ്‌ണം പോലുള്ളവ ചുറ്റൽ സുന്നത്താവുന്നു.

ഗുഹ്യസ്ഥലങ്ങൾ കാണാനും തൊടാനും പാട്ടില്ലാത്തതിനാൽ അവ കഴുകുമ്പോൾ അത് ചെയ്യൽ നിർബന്ധമാണ്. (കുർദി). ഭാര്യാ ഭർത്താക്കളായാൽ തൊടാമെന്ന് അഭിപ്രായമുണ്ട്. വികാരമിളകുമെങ്കിൽ ഹറാമു തന്നെയാവും

 മയ്യത്തിന്റെ നഖത്തിനടിയിൽ ചളിയുണ്ടെങ്കിൽ അത് നീക്കണം.


 കുളിപ്പിക്കുമ്പോൾ തെറിക്കാത്ത വിധം വലിയൊരു പാത്രത്തിൽ വെള്ളം അകലെ വെച്ചു അതിൽ നിന്നും ചെറിയൊരു പാത്രം കൊണ്ട് വെള്ളം മുക്കിയെടുത്ത് ഒരു നടുത്തരം പാത്രത്തിൽ വെള്ളം ഒഴിച്ചുകൊണ്ട് ഈ പാത്രം കൊണ്ട് കുളിപ്പിക്കലാണ് നല്ലത്. സംസം വെള്ളം കൊണ്ട് കുളിപ്പിക്കൽ ഉത്തമമല്ല.



 ആദ്യാവസാനം = മയ്യിത്തിൽ നിന്ന് വല്ല മണവും പുറത്തു വരാതിരിക്കാനായി സുഗന്ധമുള്ള കുന്ത്രിക്കം മുതലായവ പുകപ്പിക്കൽ നല്ലതാണ്. വയറിൽ നിന്ന് വല്ലതും = പുറപ്പെടുമ്പോൾ ധാരാളം വെള്ളം ഒഴുക്കി അതു മാറ്റാൻ ശ്രമിക്കണം.


പിന്നീട് നജസ് പുറത്ത് വന്നാൽ


കൂളി പൂർത്തിയായതിനു ശേഷം കഫൻ ചെയ്യുന്നതിന് മുമ്പോ പിമ്പോ ആ മയ്യിത്തിൽ നിന്ന് വല്ല നജസും പുറത്തുവന്നാൽ അത് കഴുകി ശുദ്ധിയാ =ക്കൽ നിർബന്ധമാണ്. കുളിയും വുളുവും മടക്കേണ്ടതില്ല. (തുഹ്‌ഫ) കുളി പൂർത്തിയാക്കി കഴിഞ്ഞതിന് ശേഷം മയ്യിത്തിൻ്റെ അവയവങ്ങൾ സാവധാനത്തിൽ മടക്കു  കയും നിവർത്തുകയും ചെയ്‌തു മയമാക്കി ഒരു തുണികൊണ്ട് നല്ലവണ്ണം

- തോർത്തേണ്ടതാണ്.


Aslam Saquafi parappanangadi

C M അൽ റാശിദ

- https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...